Skip to content

ശിവാത്മിക – 29 (അവസാന ഭാഗം)

shivathmika

പ്രണയത്തിന്റെ എല്ലാം എല്ലാം ആയ ശിവനെയും പാർവ്വതിയെയും സാക്ഷി നിർത്തി പ്രിൻസ് ശിവയെ കഴുത്തിൽ താലി കെട്ടി മുറുക്കി അവന്റേത് മാത്രം ആക്കുമ്പോൾ അവൾ കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുകയായിരുന്നു..

താലി കെട്ടി അവൻ അവളെ തൃപ്തിയോടെ നോക്കി.. അവളും സംതൃപ്ത ആയിരുന്നു..

വൈകിയിട്ട് പള്ളിയിലെ ചടങ്ങും അവിടെ തന്നെ റിസെപ്ഷനും കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം 10 മണി ആയിരുന്നു..

ശിവ കുളിച്ചു ഒരു ചുരിദാർ എടുത്തു അണിഞ്ഞു.. മുടി വിടർത്തി ഇട്ടു സിന്ദൂരം തൊട്ടു.. കണ്ണുകൾ ഒന്ന് എഴുതി.. താലി പിടിച്ചു ഒന്ന് ഉമ്മവച്ചു നേരെ ഇട്ടു..

അവൾ ഭിത്തിയിലേക്ക് നോക്കി.. ചിരിക്കുന്ന അന്നയുടെ മുഖം.. അവൾ പുഞ്ചിരിയോടെ ആ ചിത്രത്തിനെ നോക്കി..

“നിന്നെ ഞാൻ ഇവിടെ നിന്നും മാറ്റില്ല.. വാക്ക്…”

അവൾ അതും പറഞ്ഞു മെല്ലെ ബാൽക്കണിയിലേക്ക് ചെന്നു.. പ്രിൻസ് അവിടെ ഉണ്ടായിരുന്നു..

“ഇച്ചാ…”

അവൾ പുറകിലൂടെ അവനെ കെട്ടിപിടിച്ചു നിന്നു..

“നീ അത് കണ്ടോ..?”

അവൻ അവളെ പിടിച്ചു മുൻപിലേക്ക് ആക്കി ആകാശത്തേക്ക് കൈചൂണ്ടി..

പൂർണ ചന്ദ്രൻ മുകളിൽ..

“പ്രണയിക്കുന്നവരും ചന്ദ്രനും തമ്മിൽ ബന്ധം ഉണ്ട്.. അറിയുമോ..?”

അവൻ ചോദിച്ചു..

“അറിയില്ല.. പക്ഷെ ചന്ദ്രനെ കാണുമ്പോൾ പ്രണയിക്കുന്നവന്റെ ചുംബനം കൊതിക്കാറുണ്ട്…”

അവൾ കാലിൽ കുത്തി പൊങ്ങി അവന്റെ താടിയിൽ ചുംബിച്ചു..

അവൻ പെട്ടെന്നാണ് അവളെ എടുത്തു പൊക്കി ഒന്ന് വട്ടം കറക്കിയത്.. 

അവൾ അവന്റെ തോളിൽ പിടിച്ചു കണ്ണിലേക്ക് നോക്കി.. മുഖം മെല്ലെ കുനിച്ചു അവന്റെ ചുണ്ടിൽ ചുംബിച്ചു.. ദീർഘമായ ചുംബനം..

അധരങ്ങൾ തമ്മിൽ കൂട്ടി ഉരസി തീ പാറി.. തിളക്കുന്ന പ്രണയം കണ്ണുകളിൽ…

“ഐ ലവ് യു ഇച്ചാ…”

അവൾ അവന്റെ മുഖം കയ്യിൽ എടുത്തു പറഞ്ഞു..

“ഐ ലവ് യു….”

വീണ്ടും ചുംബനം..

അവൻ അവളെയും എടുത്തു കൊണ്ട് തന്നെ അകത്തേക്ക് നടന്നു… അവളെ ബെഡിൽ ഇട്ടു അവനും കയറി കിടന്നു ബ്ലാങ്കെറ്റ് വലിച്ചു മൂടി..

“മീശ കുത്തുന്നു..”

അവൾ ചിരി അടക്കി പറഞ്ഞപ്പോൾ അവനും ചിരിച്ചു..

“മിണ്ടാതെ കിടക്കടീ….”

അവൻ അവളുടെ അധരങ്ങൾ വീണ്ടും കവർന്നു..

*****

ശിശിരവും വസന്തവും ആർക്ക് വേണ്ടിയും കത്ത് നിന്നില്ല…

കുറച്ചു വർഷത്തിന് ശേഷം..

വൈകുന്നേരം അഞ്ചു മണി ആയപ്പോൾ സൂര്യ വേഷം മാറി അവളുടെ സ്കൂൾ ഓഫ് കിക്ക്‌ ബോക്സിങ് ലോക്ക് ചെയ്തു പുറത്ത് വന്നു..

അവിടെ നിന്നും വീട്ടിലേക്ക് 2 കിലോമീറ്റർ ഉണ്ടെങ്കിലും അവൾ നടക്കുകയാണ് പതിവ്..

അതാണ് അവൾക്ക് ഇഷ്ടവും..

അവൾ ബാഗ് തൂക്കി മെല്ലെ നടന്നു.. അസ്തമയ സൂര്യന്റെ വെളിച്ചം അവളുടെ മുഖസൗന്ദര്യം കൂട്ടി..

അവൾ നടന്നു ടൗണിൽ നിന്നും വിട്ടപ്പോൾ ആണ് വഴിവക്കിൽ നിന്നിരുന്ന മൂന്ന് ചെറുപ്പക്കാർ അവളുടെ പുറകെ കൂടിയത്.

“മോളെ.. പുതിയതാണോ ഇവിടെ..?”

അവൾ ഒന്നും മിണ്ടാതെ മുൻപോട്ട് നടന്നു..

“അളിയാ എന്തൊരു സ്ട്രെക്ച്ചർ ആണ്.. ഇവളെന്താ ജിമ്മിൽ പോകുന്നുണ്ടോ.. ഡീ..? ഒന്ന് നിന്നെ..”

സൂര്യക്ക് ദേഷ്യം വന്നെങ്കിലും അവൾ ഒരു ഇഷ്യൂ ഉണ്ടാക്കേണ്ട എന്ന് കരുതി വേഗത്തിൽ നടന്നു..

“ഒന്ന് നിൽക്കടീ..”

അതിൽ ഒരുവൻ അവളുടെ മുൻപിൽ കയറി നിന്നു..

“എന്താ ഉദ്ദേശം..?”

അവൾ അവനെ നോക്കി ചോദിച്ചു..

“ഓ നാക്ക് ഉണ്ടല്ലേ? ഞങ്ങൾ കുറച്ചു ദൂരെ നിന്നാണ്.. എനിക്ക് പരിചയപ്പെടണം നിന്റെ നമ്പർ വേണം അത്രയേ ഉള്ളു..”

അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“മാറ്.. “

അവൾ അവനെ കടന്നു പോയപ്പോൾ അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. അവളുടെ ബാഗ് നിലത്ത് വീണു..

അവളുടെ മുഖത്ത് ഒരു ചിരി വന്നു..

അപ്പോഴാണ് ബീക്കൺ ലൈറ്റ്‌ വച്ച ഒരു വെളുത്ത ഇന്നോവ അവരുടെ അരികിൽ കൊണ്ടുവന്ന് നിർത്തിയത്‌..

അതിൽ നിന്നും നീല ഡെനിം ഷർട്ട്‌ ഇട്ട സുന്ദരിയായ ഒരു പെണ്ണ് പുറത്തേക്ക് തലനീട്ടി..

“എന്നതാടാ ഇവിടെ..?”

അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൻ സൂര്യയുടെ കയ്യിൽ നിന്നും പിടി വിട്ടു.

“ഡാ.. അത് എസിപി ആലീസ് ആണ്.. കോഴിക്കോട് എസിപി…”

പുറകിൽ നിന്നവൻ മെല്ലെ പറഞ്ഞപ്പോൾ അവരുടെ മുഖത്തെ ചോര വറ്റി..

“ഞങ്ങൾ.. വെറുതെ… പരിചയപ്പെടാൻ…”

അവൻ ഒന്ന് വിക്കി.. ആലീസ് ചിരിച്ചു.. അവൾ സൂര്യയുടെ തോളിൽ കൈ ഇട്ടു അവന്മാരെ നോക്കി..

“താല്പര്യം ഇല്ലാത്തവരെ അവരുടെ വഴിക്ക് വിടുക. അല്ലതെ കയ്യിൽ ഒക്കെ കയറി പിടിച്ചാൽ ചിലപ്പോൾ പ്രതികരിച്ചു എന്ന് വരാം.. കേട്ടല്ലോ? അപ്പോൾ വീട് പിടിക്കാൻ നോക്ക്..”

ആലീസ് അത് പറഞ്ഞു സൂര്യയെ ഒന്ന് തോണ്ടി വണ്ടിയിലേക്ക് കയറി..

“നിന്നെ ഞാൻ എടുത്തോളാം…”

മുൻപിൽ നിന്നവൻ സൂര്യയെ നോക്കി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു..

“അമ്മേ….!!”

അമർത്തിയ നിലവിളിയോടെ അവൻ പുറകിലേക്ക് മാറി അടിവയർ പൊത്തി പിടിച്ചു കുനിഞ്ഞു..

മുൻപോട്ട് ചെന്ന സൂര്യ അവളുടെ മുട്ടുകാൽ ഉയർത്തി അവന്റെ താടിക്ക് തന്നെ ഒരു കുത്തു കൊടുത്തു..

അവൻ മലച്ചു വീണപ്പോൾ അവൾ അവന്റെ അടുത്ത് ചെന്ന് കൈ ചുരുട്ടി ആഞ്ഞൊരു ഇടി കൂടെ കൊടുത്തു.

അവന്റെ മൂക്കും ചുണ്ടും പൊട്ടി ചോര ചീറ്റിയപ്പോൾ ബാക്കി ഉള്ള രണ്ടവന്മാർ പുറകോട്ട് ചാടി.. അവർ അതിശയിച്ചു പോയി.. ഒരു പെണ്ണ് ഇങ്ങനെ അക്രമിക്കുമോ എന്ന് സംശയിച്ചു..

ആലീസ് അത് കണ്ടു ചിരിക്കുകയാണ് ചെയ്തത്..

“കുറച്ചു വെള്ളം തളിച്ചാൽ അവന് ബോധം ഉടനെ വരും, അപ്പോൾ എന്നെ എടുക്കാൻ വരുമ്പോൾ ഒരു ആംബുലൻസ് കൂടെ വിളിച്ചു വരാൻ പറയണം.. “

സൂര്യ കണ്ണ് ചിമ്മി അവന്മാരോട് പറഞ്ഞു ആലീസിന്റെ വണ്ടിയുടെ പുറകിൽ കയറി.. വണ്ടി മുൻപോട്ട് നീങ്ങി..

“പറ്റിയ സാധനത്തിനോടാണ് നമ്പർ ചോദിക്കാൻ വന്നത്.. “

ആലീസ് അതും പറഞ്ഞു ചിരിച്ചു..

“ഇതാരാ മാം? ആള് മാമിനെ പോലെ മാർഷൽ ആർട്സ് ഒക്കെ പഠിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..?”

വണ്ടിയുടെ ഡ്രൈവർ ചോദിച്ചപ്പോൾ സൂര്യ ചിരിച്ചു..

“എന്റെ സഹോദരി ആണ്.. സൂര്യ.. കിക്ക്‌ ബോക്സിങ് പഠിപ്പിക്കുന്നു..”

അപ്പോഴേക്കും വണ്ടി പാലത്തിങ്കൽ തറവാടിന്റെ ഗേറ്റിൽ എത്തിയിരുന്നു..

“യു ക്യാൻ ഗോ.. 2 ദിവസം ഞാൻ ഒന്ന് വീട്ടിൽ കൂടട്ടെ..”

അത് കേട്ടപ്പോൾ ഡ്രൈവർ വണ്ടി തിരിച്ചു പോയി..

“അല്ല..? എസിപി മാം എന്താ ഈ വഴി..?”

സൂര്യ അവളെ ചുറ്റി പിടിച്ചു വീട്ടിലേക്ക് നടന്നു..

“ഒരു കേസിന്റെ കാര്യത്തിന് വന്നപ്പോൾ ലീവ് ആക്കി.. ഹോം സിക്ക് ആണ് മോളെ..”

അവൾ അത് പറഞ്ഞു ചിരിച്ചപ്പോൾ സൂര്യ വാ പൊളിച്ചു..

“ഇങ്ങനെ ഒരു കള്ളി…”

അവൾ അത് പറഞ്ഞു ആലീസിനെ നോക്കി ചിരിച്ചു..

“ജീദി….”

അവരുടെ ശബ്ദം കേട്ടതും അകത്ത് നിന്നും ഒരു കൊച്ചു കാന്താരി പിച്ച വെച്ച് തുള്ളി തെറിച്ചു വന്നപ്പോൾ ആലീസ് ഓടിച്ചെന്ന് അവളെ വാരി എടുത്തു..

“ദീദിന്റെ പൊന്നെ.. ചക്കരെ….”

അവൾ കൊച്ചിനെ വാരി അണച്ച് ഉമ്മവച്ചു.. അവൾ തിരിച്ചും..

“ദീദിയെ കണ്ടപ്പോ എന്നെ വേണ്ടേ കുഞ്ചു…?”

സൂര്യ അവളുടെ കൈ പിടിച്ചപ്പോൾ അവൾ എത്തി വലിഞ്ഞു സൂര്യയുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തു..

“അമ്പടി കള്ളി….”

സൂര്യ ബാഗിൽ നിന്നും ഒരു പെട്ടി ചോകൊലെറ്റ് എടുത്തു അവൾക്ക് കൊടുത്തു..

അപ്പോഴാണ് സാം പുറത്തേക്ക് വന്നത്…

“പപ്പ…”

ആലീസ് വാവയും ആയി ചെന്ന് സാമിനെ കെട്ടി പിടിച്ചു..

“നാനും…”

വാവയും അവളുടെ ഒക്കത്തു ഇരുന്ന് സാമിനെ കൈ എത്തിച്ചു പിടിച്ചു.. സാറാമ്മ അത് കണ്ടു ചിരിച്ചുകൊണ്ടാണ് വന്നത്..

“അല്ല.. പപ്പയുടെ മോൾ വീണ്ടും വന്നോ?”

സാറാമ്മ ചോദിച്ചപ്പോൾ ആലീസ് അവരെ നോക്കി ചുണ്ടു കൂർപ്പിച്ചു കാണിച്ചു..

“ഇപ്പൊ വരുന്നതിന് കുറ്റം.. ജോലി കിട്ടി പോയപ്പോൾ എന്തൊക്കെ ആയിരുന്നു.. മോളെ അടി പിടി ഉണ്ടാക്കരുത്.. മോളെ ശ്രദ്ധിക്കണം.. മോളെ ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വരണം.. എന്നിട്ട് ഇപ്പൊ.. കണ്ടില്ലേ പപ്പ..?”

സാം അത് കേട്ട് ചിരിച്ചുകൊണ്ട് അവളെ തോളിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി..

“നിന്റെ അമ്മച്ചിക്ക് അസൂയ ആണെടീ.. നീ എന്നെ കാണാൻ ആണല്ലോ വരുന്നത്..”

“ഓ പിന്നെ പന്നി കുത്തിയ കഥ കേൾക്കാൻ ആയിരിക്കും.. അമ്മച്ചീടെ കുഞ്ചു വന്നേ.. മാമു തരാം…”

സാറാമ്മ കൊച്ചിനെയും കൊണ്ട് അകത്തേക്ക് പോയപ്പോൾ സൂര്യയും പുറത്തേക്ക് പോയി..

സാം മകളെ ഒന്ന് നോക്കി..

ഐപിഎസ്‌ അവളുടെ കൊച്ചിലെ മുതൽക്ക് ഉള്ള ആഗ്രഹം ആയിരുന്നു. ഇപ്പോൾ ആ ആഗ്രഹം നടന്നു എന്നല്ല.. കഴിവ് ഉള്ളതുകൊണ്ട് വളരെ വേഗത്തിൽ ആണ് സ്ഥാനക്കയറ്റം കിട്ടുന്നതും..

അപ്പോഴേക്കും പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം കേട്ടു.. ആലീസ് പുറത്തേക്ക് ഓടി..

ജീപ്പിൽ നിന്നും പ്രിൻസും ശിവയും ഇറങ്ങി.. രണ്ടുപേർക്കും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല… ശിവ ഇപ്പോൾ വയനാട്ടിൽ തന്നെയാണ് ജോലി ചെയ്യുന്നത്..

ശിവയുടെ സൗന്ദര്യം ഇരട്ടിച്ചിരിക്കുന്നു..

“ഏട്ടത്തി…”

അവൾ ഓടി ചെന്ന് ശിവയെ കെട്ടിപിടിച്ചു നിന്നു..

“പെണ്ണ് ആകെ ക്ഷീണിച്ചു പോയി.. കുറച്ചു ദിവസം ലീവ് എടുക്ക്.. നമുക്ക് പോത്തിന്റെ കാലു സൂപ്പ് വച്ച് കുടിക്കാം..”

ശിവ ആവേശത്തോടെ ആലീസിനോടു പറയുന്നത് കേട്ടപ്പോൾ പ്രിൻസ് ആലീസിന്റെ തലക്ക് ഒരു കൊട്ട് കൊടുത്തുകൊണ്ട് അകത്തേക്ക് കയറി..

“അയ്യര്കൊച്ചിനു ഇപ്പൊ പോത്തും താറാവും ഇല്ലാതെ ചോറ് ഇറങ്ങത്തില്ല…”

“ഒന്ന് പോ പപ്പ…”

സാം അവളെ കളിയാക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു അകത്തേക്ക് വന്നു..

“എവിടെ ന്റെ വാവാച്ചി…?”

“ഇവതെ ഉണ്ടേതീ…അമ്മേ..”

അവൾ അകത്തു നിന്നും തുള്ളിത്തെറിച്ചു വന്നപ്പോൾ ശിവ അവളെ കോരി എടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു..

“അമ്മയെ ഡീ എന്നോ..?”

അവൾ ചോദിച്ചപ്പോൾ അവൾ മെല്ലെ ചിരിച്ചു കാണിച്ചു..

“പപ്പ…”

അവൾ പ്രിൻസിനു നേരെ കൈ നീട്ടിയപ്പോൾ അവനും അവളെ കോരി എടുത്തു കൊഞ്ചിച്ചു…

എല്ലാവരുടെയും കണ്ണിൽ ഉണ്ണി ആണ് പ്രിൻസിന്റെയും ശിവയുടെയും വാവ അന്ന. ശിവ തന്നെയാണ് വാവക്ക് ആ പേര് നിർദേശിച്ചത്..

എല്ലാവരും കളിചിരികളും ആയി ചായ കുടിക്കാൻ ഇരുന്നു..

***

പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ ആരാണെന്ന് നോക്കാൻ സൂര്യ അവിടേക്ക് ചെന്നു..

വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ അവളുടെ മുഷ്ട്ടികൾ മുറുകി.. കണ്ണുകൾ വല്ലാതെ ആയി… ദേഷ്യം ഇരച്ചു കയറി അവളുടെ മുഖത്തേക്ക്..

“ആരാ പെണ്ണെ..?”

അതും ചോദിച്ചു ആലീസ് പുറത്തേക്ക് വന്നപ്പോൾ ആണ് സൂര്യ വല്ലാത്ത ഭാവത്തിൽ നിൽക്കുന്നത് കണ്ടത്.. അവൾ മുൻപോട്ട് നോക്കി..

ഒരു കാറിൽ നിന്നും ഇറങ്ങി സൂര്യയെ നോക്കി പകച്ചു നിൽക്കുന്ന ഒരുവൾ..

അഭിരാമി..

അവൾക്ക് സൂര്യയുടെ ഭാവം കണ്ടപ്പോൾ പേടി ആയിരുന്നു..

“സൂര്യ.. കീപ് ഇറ്റ് കൂൾ..”

ആലീസ് അവളുടെ കൈ പിടിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി..

അപ്പോഴേക്കും പ്രിൻസും ശിവയും അവിടേക്ക് എത്തി.. അവരും അഭിരാമിയെ കണ്ടു ഒന്ന് ഞെട്ടി..

“അകത്തേക്ക് വാ അഭി..”

പ്രിൻസ് പുഞ്ചിരിയോടെ പറഞ്ഞു.. അവൾ വിസമ്മത ഭാവത്തിൽ തല കുലുക്കി..

“ഈ വീടിന്റെ പടി ചവിട്ടാൻ എനിക്ക് യോഗ്യത ഇല്ല.. വിഷം ആണ് ഞാൻ.. ഒരു പെൺകുട്ടിയുടെ ജീവിതം വച്ച് കളിച്ചവൾ.. അവളെ പറഞ്ഞു എന്റെ പക അവളിലേക്ക് കയറ്റി നിങ്ങളെ ഒക്കെ കൊല്ലാൻ പ്ലാൻ ചെയ്തവൾ..

ഇല്ല പ്രിൻസ്.. നിങ്ങളുടെ മുൻപിൽ നിൽക്കാൻ പോലും.. കാണണം എന്ന് തോന്നി.. പോകുവാ.. ഇനി വരില്ല…”

കരഞ്ഞുകൊണ്ട് അവൾ അത് പറഞ്ഞു കൊണ്ട് കാറിന്റെ ഡോർ തുറന്നു..

“നിൽക്ക്…”

സൂര്യ അത് പറഞ്ഞതും ആലീസിന്റെ പിടി വിടുവിച്ചു പുറത്തേക്ക് ചെന്ന് അഭിരാമി തുറന്ന കാറിന്റെ ഡോർ ചവുട്ടി അടച്ചു.. അഭിരാമി പേടിയോടെ അവളെ നോക്കി..

എല്ലാവരും ഒരു നിമിഷം ഒന്ന് പകച്ചു..

“കാണുമ്പോൾ ഈ കഴുത്തു ഞെരിച്ചു കൊല്ലണം എന്നുണ്ടായിരുന്നു.. പക്ഷെ ഞാൻ എത്തിയത് സ്നേഹിക്കാൻ മാത്രം അറിയുന്ന കുറച്ചുപേരുടെ ഇടയിലേക്ക് ആണ്..

അത് കൊണ്ട് തന്നെ.. എനിക്ക് ഒരു ദേഷ്യവും ഇല്ല…”

സൂര്യ അത് പറഞ്ഞത് കേട്ടപ്പോൾ എല്ലാവരുടെയും ശ്വാസം നേരെ വീണു..

അഭിരാമി അവളുടെ നേരെ കൈകൂപ്പിയപ്പോൾ അവൾ അതിൽ പിടിച്ചു..

അവളെ മുറുക്കെ കെട്ടിപ്പിടിച്ചപ്പോൾ അഭിരാമിയും ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അവളെ കെട്ടി പിടിച്ചു…

“മാപ്പ് ചോദിക്കാൻ പോലും അർഹത ഇല്ല കുട്ടി.. ഞാൻ പോകുന്നു.. ഒരു കാര്യം ഉറപ്പ് തരുന്നു.. ഈ ജന്മത്തിൽ അഭിരാമിയുടെ നിഴൽ പോലും നിങ്ങളുടെ ആരുടെയും അടുത്ത് വരില്ല.. സത്യം….”

അവൾ അത് പറഞ്ഞു സൂര്യയിൽ നിന്നും അടർന്ന് മാറി.. എല്ലാവരെയും ഒന്ന് നോക്കി..

കണ്ണുകൾ കൊണ്ട് തന്നെ യാത്ര ചോദിച്ച അവൾ വേഗം തന്നെ വണ്ടിയിൽ കയറി..

അത് അകന്നു പോയപ്പോൾ എല്ലാവരും അതൊന്നു നോക്കി നിന്നു..

“ഡീ…നീ വാ നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം..”

കണ്ണ് തുടച്ചു നിന്ന സൂര്യയെ ഒന്ന് തട്ടി ആലീസ് പറഞ്ഞപ്പോൾ അവൾ തലയാട്ടി..

ആലീസ് പ്രിൻസിന്റെ പുതിയ എൻഫീൽഡിൽ കയറിയപ്പോൾ വാവ കൈനീട്ടി..

“ജീദി.. ന്നേം.. ന്നേം…”

അവൾ കരയാൻ തുടങ്ങിയപ്പോൾ സൂര്യ അവളെ കയ്യിൽ വാങ്ങി..

അവൾ കൊച്ചിനെയും കൊണ്ട് ബൈക്കിൽ കയറിയപ്പോൾ അവൾ കരച്ചിൽ മാറ്റി ചിരിക്കാൻ തുടങ്ങി..

“കള്ളിപ്പെണ്ണ്..”

ശിവ അത് പറഞ്ഞു അകത്തേക്ക് പോയപ്പോൾ ആലീസ് ബൈക്ക് പുറത്തേക്ക് ഓടിച്ചു പോയി..

സാമും സാറാമ്മയും എന്തോ വർത്തമാനത്തിൽ പെട്ടപ്പോൾ പ്രിൻസ് മുകളിലേക്ക് നടന്നു..

റൂമിൽ എത്തിയപ്പോൾ ശിവ കുളിച്ചു മാറാൻ ഉള്ള വേഷം എടുത്തു വെക്കുകയാണ്..

“അഭിരാമി ഇനി വരില്ലായിരിക്കും അല്ലെ ഇച്ചാ..?”

അവൾ അല്പം ആശങ്കയോടെ അവനെ നോക്കി..

“ഇനി വന്നാൽ അവൾ സൂര്യകൊച്ചിന്റെ തനി ഗുണം കാണും.. അല്ല.. നീ കുളിക്കാൻ പോവ്വാണോ..?”

അവൻ മീശ പിരിച്ചുകൊണ്ടു അവളെ നോക്കി..

“അഹ് എന്താ..?”

അവൾ ചിരിയോടെ അവനെ നോക്കി..

“ഞാൻ കുളിപ്പിക്കാം…”

“അയ്യടാ.. കൊച്ചു ഒരെണ്ണം ആയി..”

അവൾ അവന്റെ നെഞ്ചിൽ പിച്ചി… അവൻ ചിരിച്ചു.

“കൊച്ചു ഒരെണ്ണം അയാൽ റൊമാൻസ് കുറക്കണം എന്നാണോ..?”

“അയ്യടാ.. അതല്ല…”

അവൾ ചിരിച്ചു..

“പണ്ട് നീയെന്നെ അൺറൊമാന്റിക് മൂരാച്ചി എന്ന് വിളിച്ചില്ലേ..?”

അവൻ അവളെ പിടിച്ചു പൊക്കി ഒന്ന് വട്ടം കറക്കി.. അവൾ അവളുടെ മുഖം അവനോടു ചേർത്ത് വച്ചു..

“അതല്ല എന്ന് ആദ്യരാത്രി തന്നെ മനസിലായല്ലോ കള്ളാ…”

അവൾ അവന്റെ കവിളിൽ ഒരു കടി കൊടുത്തു. അവൻ അവളെ ബെഡിലേക്ക് ഇട്ടു ഒപ്പം കയറി കിടന്ന് അവളെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു..

അവൾ അവന്റെ നെഞ്ചിൽ തലവച്ചു കിടന്നുകൊണ്ട് അവനെ നോക്കി..

“ഒരു യാത്ര പോയാലോ ഇച്ചാ..? എല്ലാവരും കൂടെ..?”

അവൾ ചോദിച്ചപ്പോൾ അവൻ ആലോചിച്ചു..

“എവിടേക്ക് പോകും..?”

“എങ്ങോട്ടേലും.. ആലീസും ഉണ്ടല്ലോ.. നല്ല രസമാകും. പെണ്ണിനും നല്ലൊരു എന്ജോയ്മെന്റ് ആകും.. ഞാനും ജോലി ചെയ്തു തളർന്നു. ഇവിടേക്ക് മാറിയപ്പോൾ ഇത്രക്ക് പണി വരുമെന്ന് വിചാരിച്ചില്ല..”

അവളുടെ പരാതി കേട്ടപ്പോൾ അവൻ ചിരിച്ചു..

“കൈപ്പുണ്യം ഉള്ള ഡോക്ടറുമാരുടെ അടുത്തേക്ക് കൂടുതൽ ആളുകൾ വരും കൊച്ചെ.. അതൊരു ഭാഗ്യം അല്ലിയോ..?”

“അതൊക്കെ ആണ്.. എന്നാലും പോകാം യാത്ര..?”

“പോകാം. ആലീസ് വരട്ടെ.. അവളും സൂര്യയും കൂടെ നല്ല സ്ഥലം നോക്കി സെറ്റ് ആക്കിക്കോളും.. പോരെ..?”

“മതി.. “

അവൾ അവന്റെ താടിയിൽ ഒരു ഉമ്മ

കൊടുത്തു..

അവൻ അവളുടെ മുഖം പിടിച്ചുവച്ചു അവളുടെ അധരങ്ങൾ കവർന്നു..

അവൻ അവളെ മുറുക്കെ കെട്ടി പിടിച്ചതും അവൾ കുതറി താഴെ ഇറങ്ങി ബാത്റൂമിലേക്ക് ഓടി.. അവൻ ചാടി ഇറങ്ങി എങ്കിലും അവളെ കിട്ടിയില്ല.. അവൾ ഡോർ അടച്ചു.

“ഡീ നിന്നെ എന്റെ കയ്യിൽ കിട്ടും…”

“കാത്തിരുന്നോ….. “

അകത്ത് നിന്നും അവൾ വിളിച്ചു കൂവിയപ്പോൾ അവൻ വാതിൽ ഒന്ന് തള്ളി..

അതെ സമയമാണ് അവൾ ഡോർ തുറന്നതും.. അവൻ ചാടി അകത്തുകയറി അവളെ ചേർത്ത് പിടിച്ചു ഷവർ ഓൺ ആക്കിയപ്പോൾ ശിവ അനുസരണയോടെ അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു…

“ഇച്ചാ…? എന്നെങ്കിലും എന്നോടുള്ള ഈ പ്രേമം കുറയുമോ…?”

അവൾ അവന്റെ മുഖത്തേക്ക് നോക്കി..

“അതിന് നമ്മൾ മരിക്കേണ്ടി വരും.. ഇനി മരിച്ചാലും നമ്മൾ വേറെ ഏതെങ്കിലും ലോകത്തിൽ പോയി പ്രേമിക്കില്ലേ.. അതാണ് അതിന്റെ ഒരു രീതി..”

അവൻ അത് പറഞ്ഞു അവളുടെ സിന്ദൂരം പടർന്ന നിറുകയിൽ പ്രണയത്തോടെ ചുംബിച്ചപ്പോൾ അവൾ കണ്ണടച്ച് നിർവൃതിയോടെ നിന്നു….

ആ പ്രണയം എന്നും നിലനിൽക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്..

അവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന ആഗ്രഹത്തോടെ തന്നെ അന്നയുടെ ചിരിച്ച മുഖം അപ്പോഴും അവരുടെ ബെഡ്‌റൂമിൽ റൂമിൽ ഉണ്ടായിരുന്നു..

പാർക്കിങ്ങിൽ ഇപ്പോഴും പുതുപുത്തൻ ആയി കിടക്കുന്ന സ്കോഡ ഒക്ടോവിയയും.. അതിലുള്ള അന്നയുടെ സാമീപ്യവും ആഗ്രഹിച്ചത് അതായിരിക്കാം..

പ്രിൻസും ശിവയും താഴേക്ക് വന്നപ്പോൾ ആണ് ഒരു കാർ ഗേറ്റ് കടന്നു വന്നത്.. അതിൽ നിന്നും അപ്പയും വൈഷ്ണവിയും ഇറങ്ങി..

അപ്പോഴേക്കും ആലീസും സൂര്യയും വാവയെയും കൊണ്ട് വന്നിരുന്നു.. വീട്ടിൽ കളിചിരികൾ നിറഞ്ഞു.. ഒപ്പം വാവയുടെ കൊഞ്ചലുകളും..

എന്നും അതുപോലെ ആകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്…

അവസാനിച്ചു..

ഒപ്പം നിന്ന് തന്ന സ്നേഹത്തിന് ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു.. നിറയെ സ്നേഹം.. അഭിപ്രായം മറക്കല്ലേ.. അഭിരാമിയെ വിട്ടു കൊല്ലിക്കും ഞാൻ.

 

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

അഗ്നി

ശിവപാർവതി

ദുർഗ്ഗ

 

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശിവാത്മിക – 29 (അവസാന ഭാഗം)”

  1. Nte ponnooo sadarana varunna afrodiety evde poiii ith variety aayippoiii psycho vannappo thott pedich pedichaa vaayichath…,…….abiramine paranj vidandaattaa njn oru pyaavam aahn 😌 nxt storykk vndi waiting

Leave a Reply

Don`t copy text!