Skip to content

എന്നിട്ടും – 11

  • by
ennittum

ഏയ് റിലാക്സ്, പിന്നെ താൻ പോയി കൊട്ടിഘോഷിക്കണ്ട… എൻ്റെ പെണ്ണിനോട് ഞാൻ പറഞ്ഞോളാം”

“ഓ…. ആയിക്കോട്ടെ ‘”

എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് ചിരിച്ചവൾ കുറുമ്പോടെ കണ്ണ് തുടച്ചു,

“ഞാ…. ഞാൻ പോവാ എനിക്ക് എൻ്റെ ജെനിയെ കാണാൻ തോന്നു വാ…..”

“ഒന്നും പറയല്ലേ……”

“ഇല്ലാലാലാ……. “

എന്ന് പറഞ്ഞവൾ ഓടി …..

ദൂരെ എല്ലാം ശ്രദ്ധിച്ചൊരാൾ സ്റ്റിയറിംഗിൽ താളം പിടിക്കുന്നുണ്ടായിരുന്നു അപ്പോൾ ……

അക്ഷമനായി ……

“ടീ…. നീയിതെവിടെയാ പോയെ?”

ജെനി പാറുവിൻ്റെ പുറകേ നടന്നു ചോദിച്ചു,

“ചുമ്മാ വെറുതെ ഒന്ന് നടക്കാൻ “

കുസൃതിച്ചിരിയോടെ പറു പറഞ്ഞു

“ഉം …  ഇഷ്ടമില്ലെങ്കി പറയണ്ട ! അല്ലേലും നമ്മളൊന്നും ആരുമല്ലല്ലോ ” “

ഇടം കണ്ണിട്ട് പാറുവിനെ നോക്കി ജെനി പറഞ്ഞു…..

” അതേ എപ്പഴും ഈ സെൻ്റി വർക്ക് ഔട്ടാവില്ല ട്ടാ മോളെ “

ഇടുപ്പിൽ കൈ കുത്തി കറുമ്പോടെ പാറു പറഞ്ഞു,

“ഇല്ല ലേ “

“ഇല്ല !””

രണ്ടു പേരും കൂടി പൊട്ടിച്ചിരിച്ചു…..

“ഈ ജെനി കണ്ടു പിടിച്ചോളാം കേട്ടോടീ ഭദ്രകാളി “”

“ഓ നടക്കട്ടെ ….”

അതും പറഞ് കുഞ്ചൂസിനെയും എടുത്ത് പാറു അകത്തേക്ക് പോയി …….

” ജെന്നിഫർ ഒന്ന് വരൂ “

ഒട്ടും മയം ഇല്ലാതെ വരാൻ പറഞ് പോകുന്ന ഹരി സാറിനെ ജെനി പരിഭ്രമിച്ച് നോക്കി,

ചെയ്ത വർക്കിലെന്തെങ്കിലുo ??

കർത്താവേ…. ഇങ്ങേര് ഫുൾ കലിപ്പിലാണല്ലോ? എന്നാ പറ്റി…..

മെല്ലെ പാറുവിനെ നോക്കിയപ്പോൾ അവൾ ഇവിടെ ഒന്നു മല്ല എന്ന മട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്,

പേനയിൽ തിരുപ്പിടിച്ച് അവൾ അകത്ത് ഹരി സാറിൻ്റെ കാബിനിലേക്ക് നടന്നു,

“”സർ “

മെല്ലെ അകത്തേക്ക് തലയിട്ട് വിളിച്ചു,

“ഉം …. കമിൻ “

ഗൗരവത്തിന്ന് ഒട്ടും കുറവില്ലായിരുന്നു,

“സാലറി റിപ്പോർട്ട് റെഡിയാക്കിയോ?”

“യെസ് സർ”

“ഹെഡ് ഓഫീസിലേക്ക് അയക്കാൻ പറഞ്ഞ മെയിൽ അയച്ചോ? “

” യെസ് സർ”

” കഴിഞമാസത്തെ പ്രോഫിറ്റ് നോക്കിയോ?”

“യെസ് സർ”

“തനിക്കെന്നെ ഇഷ്ടാണോ?””

“യെസ് സർ….. അയ്യോ! നോ….. സർ… അല്ല…. വാട്ട് സർ???””

പൊട്ടിച്ചിരിച്ച് ഹരി ചോദിച്ചു…

“ഹരി കിഷോർ മേനോൻ എന്ന എന്നെ, ജെന്നിഫർ ലോപ്പസ് എന്ന ഈ നസ്രാണി കൊച്ചിന് കല്യാണം കഴിക്കാൻ ഇഷ്ടാണോ എന്ന് ??

“സർ”

“ഹാ! താൻ കരയാണോ? ഇങ്ങനെ ഒന്നും അല്ലാ ചങ്ക് കൂട്ടുകാരിയെ പറ്റി ഒരാൾ എനിക്ക് തന്ന രൂപം,

എൻ്റെ ജെനി, സ്ട്രോങ്ങാണ്, എൻ്റെ ജെനി ബോർഡാണ്,

എന്തൊക്കെയായിരുന്നു,

എന്നിട്ടിപ്പോ ആണൊരുത്തൻ നെഞ്ചുവിരിച്ച്

കെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോ നിന്ന് മോങ്ങുന്നോ…??

മെല്ലെ ഹരി ജെന്നിയുടെ അടുത്തേക്ക് നടന്നു…..

ഇടതു കൈ അവളുടെ തോളിൽ വച്ച് വലതു കയ്യാൽ കുനിഞ്ഞ മുഖം പിടിച്ചുയർത്തി ആ മിഴികളിലേക്ക് നോക്കി ആർദ്രമായി ചോദിച്ചു,

“സ്വന്താക്കിക്കോട്ടെ ഈ ഹരിയുടെ പെണ്ണായിട്ട് “

ചാലിട്ടൊഴുകുന്ന മിഴികളും, പെരുമ്പറ കൊട്ടി ഹൃദയവും…. മിഴിനീരിലും തിളങ്ങിയ ചിരിയും ആ പെണ്ണിൻ്റെ സമ്മതമറിയിച്ചു……

മെല്ലെ തന്നോടു ചേർത്തു തൻ്റെ പെണ്ണിനെ അയാൾ,

“നിക്കങ്ങട് വരാമോ??”

മെല്ലെ എത്തി നോക്കി പാർവ്വണ ചോദിച്ചതും അടർന്നു മാറി രണ്ടാളും,

അപ്പഴാണ് പാർവ്വണയും അത് ശ്രദ്ധിച്ചത്,

അവളും ആകെ വിളറിപ്പോയി,

” പാർവ്വണ!! യെ …. യെസ് കമിൻ “”

“ഞാൻ ഇത് വഴി പോയപ്പോ !!”

പാർവ്വണ. ചമ്മൽ അഡ്ജസ്റ്റ് ചെയ്യാൻ ഉരുണ്ട് കളിച്ചു….

വാഷ് റൂമിലേക്ക് ജെനി പാറൂന്നെ കൂട്ടികൊണ്ട് പോയി….

“താങ്ക്സ് ടീ”

എന്ന് പറഞ്ഞ് പാറൂന്നെ ഇറുക്കെ പുണർന്നു,

“അയ്യോ! ഈ പെണ്ണെൻ്റെ എല്ലൊക്കെ നുറുക്കുവോ?” “

“ഇതിനാ ….. ഇതിനാല്ലെ മോളെ നീ … ഇന്നലെ ……..”

“ശ്ശെടാ ! സന്തോഷം വന്നാലും ഈ പെണ്ണ് കരയുവാണോ?” “

ഇരുമെയ്യും ഒരു മനസും ആയ ആ കൂട്ടുകാരികൾ മനസ് നിറഞ് ഒന്നുകൂടി കെട്ടിപ്പുണർന്നു …..

” ജെന്നിഫർ ഒറ്റക്കാണോ താമസം ??””

തൻ്റെ കാബിനിലേക്ക് സൈൻ വേടിക്കാൻ വന്ന ജെനിയോട് ധ്രുവ് ചോദിച്ചു ‘

“അല്ല സർ! ഫാദറിൻ്റെ സിസ്റ്റർ ഉണ്ട്..!!”

“വേറെ ….. വേറേ ആരും ഇല്ലേ….??”

മോനെ… ശ്രീ ധ്രുവേ…. എന്താ തന്റെ ഉദ്ദേശ്യം എന്ന് എനിക്ക് മനസിലായി……

ജെനി മനസിൽ പറഞ്ഞു, ‘ …

” വേറെ …. ആ ! പാർവ്വണയും ഉണ്ട്”

നിഷ്കളങ്കമായി ജനി പറഞ്ഞു,

“അവളുടെ കുഞ്ഞോ ??”

“ആ കുഞ്ചൂസ്….. അല്ല ദ്രുപത്…. അവനും ഉണ്ട്””

“അപ്പോ….. അവളുടെ ഭർത്താവ്??”…

“ഹാ! എന്ത് ചെയ്യാനാ സർ ….. അയാൾ ഒരു ഫ്രോഡായിരുന്നു…. ഒരു കൊച്ചിനേം കൊടുത്ത് ഇട്ടിട്ട് പോയി, “”

“അപ്പോ അയാളിപ്പോ വരാറില്ലേ “

ഇയാളെന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നേ?

ഇനി അവൾടെ കല്യാണം കഴിഞ്ഞെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ?” “

“ഇല്ല ! ഇനി വരുകയും ഇല്ലാ!! അതു കൊണ്ടാണല്ലോ ഹരി സർ പാർവ്വണക്ക് ഒരു ജീവിതം കൊടുക്കാൻ പോവുന്നത് ” “

“വാട്ട്ട്ട്ട്ട്……….!!! “

ഇരിക്കുന്നിടത്ത് നിന്ന് ധ്രുവ് ചാടി എണീറ്റു….

ജെന്നി ഒന്നും അറിയാത്ത പോലെ ചോദിച്ചു,

“എന്താ സർ??” “

“ഏയ് നത്തിംഗ്….. യു കാൻ ഗോ “”

ചുണ്ടിൽ ഒരു ചിരിയോടെ ജെനി അവിടെ നിന്ന് പോയി…..

കുഞ്ചൂസിന് കഴിക്കാൻ കൊടുക്കാരുന്നു പാറു,

കൊടുക്കുന്ന കുറുക്ക് മുഴുവൻ വണ്ടിയോടിച്ച് പുറത്തേക്ക് തെറിപ്പിക്കുന്നുണ്ട് പുളളി,

മെല്ലെ ഫോണിൽ യൂട്യൂബ് വച്ച് ശ്രദ്ധ തിരിച്ച് അറിയാതെ കഴിപ്പിക്കുകയാണ് പാറു,

“പാറൂ””

ജെനി അവളുടെ അടുത്ത ചെയറിൽ വന്ന് ഇരുന്നു.

“ഉം” ഒന്ന് ജെനിയെ നോക്കി ചിരിച്ചു. ഒന്നു മൂളി പാറു,

“നാളെ അല്ലേ ശ്രീcധുവ് മാധവിൻ്റെ ഹൗസ് വാമിംഗ് ??” “

“ഉം …. അതിന് ??”

“പോണ്ടേ ടാ നമുക്ക് “”

“ഞാനില്ലാ നീ വേണേൽ പൊയ്കോ “

കുഞ്ചു സിനെയും എടുത്ത് പോകുന്ന പാർവ്വണയെ നോക്കി, ജെനി ഇരുന്നു…

രാത്രി കുഞ്ചൂസിന് പനിക്കുന്നുണ്ടായിരുന്നു,

മെല്ല ഇളം ചൂട് വെള്ളത്തിൽ ദേഹം മുഴുവൻ തുടപ്പിച്ചു പാറു,

പരസെറ്റമോൾ സിറപ്പ് കൊടുത്ത് മെല്ലെ ഉറക്കി,

അന്നമ്മ ചേടത്തി കുട്ടിയുടെ പനി കണ്ടപ്പോൾ അവരുടെ കൂടെ വന്ന് കിടന്നു….

നല്ല ചൂടുണ്ടായിരുന്നു കുഞ്ഞിനെറ്റി,

പാറു ആകെ വല്ലാതായി,,

നാളെ രാവിലെ ഹോസ്പിറ്റലിൽ കാണിക്കാം എന്നു പറഞ്ഞ് അവർ പാറുവിനെ സമാധാനപ്പെടുത്തി,

അവൾ മെല്ലെ കുഞ്ചൂസിൻ്റെ അരികത്ത് കിടന്നു,

അപ്പോൾ ചെവിയിൽ ജെന്നിയുടെ ചോദ്യം കേൾക്കാമായിന്നു,

നാളെ അല്ലേ ശ്രീcധുവ് മാധവിൻ്റെ ഹൗസ് വാമിംഗ് ??” “

പോകാൻ അതിന് അയാൾ നമ്മടെ ആരുമല്ല ലേ കുഞ്ചൂസേ……

ആരുമല്ല!!

മിഴികൾ അറിയാതെ നിറഞ്ഞ് വന്നിരുന്നു അപ്പഴേക്ക് ……

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

കടലാഴങ്ങൾ

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!