Skip to content

എന്നിട്ടും – 2

  • by
ennittum

മെല്ലെ വാതിൽ തട്ടി അനുവാദം ചോദിച്ചു,

“”കം ഇൻ””

എന്ന് കേട്ടതും മെല്ലെ ഉള്ളീ ലേക്ക് കയറി,

അങ്ങോട്ട് തിരിഞ്ഞിരിക്കുകയായിരുന്നു സി.ഒ,

“”സർ “””

“യെസ്….””

എന്നു പറഞ്ഞ് തിരിഞ്ഞ ആളെ കണ്ട് ഒരു നിമിഷം അവൾ തറഞ്ഞ് നിന്നു പോയി,

വീഴാതിരിക്കാൻ മുന്നിലെ കസേരയിൽ മുറുക്കി പിടിച്ചു.

കണ്ണിലാകെ ഇരുട്ടു കയറും പോലെ,

ആരെ ഇനി ഒരിക്കലും കാണരുതെന്ന് വിചാരിച്ചോ അയാളിതാ മുന്നിൽ ……

മിഴികൾ അനുസരണക്കേട് കാട്ടാൻ തുടങ്ങിയിരുന്നു അപ്പഴേക്ക്,

മിഴികൾ നിലത്തൂന്നി നിൽക്കുമ്പോൾ ആരും കാണാതെ നെഞ്ചോട് ചേർത്ത് സൂക്ഷിച്ച ഒരു താലി ഉള്ളിൽ അവളെ ചുട്ടു പൊള്ളിച്ചിരുന്നു……

“”യെസ്… വാട്ട് യു വാണ്ട്'””

അപ്പഴേക്കും സദാശിവൻ സർ അങ്ങോട്ട് കയറി വന്നിരുന്നു,

താഴേക്ക് നോക്കി ചെയ്യുന്ന മിഴികളെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു പാർവ്വണ,

“”സർ, ഇതാണാ കുട്ടി…… പാർവ്വണ! ഇന്നലെ ലീവായിരുന്ന……. “”

“” ആ ! യെസ്…. കാര്യം ആരോടും ലീവാവരുത് എന്ന് പറഞ്ഞെങ്കിലും ഈ മാഡം ലീവെടുത്തു, മാനേജ്മെൻ്റ് തീരുമാനങ്ങൾ മാഡമനുസരിക്കില്ല, അപ്പോ പിന്നെ ഈ കസേരയിലോട്ടങ്ങ് പിടിച്ചിരുത്തരുതോ ? ഇനി തീരുമാനങ്ങൾ മാഡം എടുക്കും, നമുക്ക് അനുസരിക്കാം എന്താ മിസ്റ്റർ സദാശിവൻ””

“”സർ, “”

അയാൾ മിഴിച്ച് ധ്രുവിനെ നോക്കി നിന്നു,

ഇന്നലെ സൗമ്യനായ ആളുടെ ഭാവപ്പകർച്ച നോക്കി കാണുകയായിരുന്നു അയാൾ,

“”എന്താ വേണ്ടേന്ന് വച്ചാൽ ….!!””

സദാശിവൻ തല താഴ്ത്തി നിൽക്കുന്ന പാർവ്വണയെ ഒന്ന് നോക്കി പറഞ്ഞു,

“” ഉം…… സദാശിവൻ പൊയ്ക്കോളൂ ഞാനൊന്നാലോചിക്കട്ടെ!””

“”സർ “”

സദാശിവൻ പോയതും അറ്റൻ്റൻസ് റെജിസ്റ്റർ എടുത്തു വായിച്ചു ധ്രുവ്,

“”മിസ് .പാർവ്വണ എ.ഡി…. കണ്ടവൻമാരുടെ കൂടെയൊക്കെ കിടന്നവരൊക്കെ ഇപ്പഴും മിസോ.. ??

“” ശ്രീയേട്ടാ…. പ്ലീസ്””

ഹൃദയം വല്ലാണ്ട് മുറിപ്പെട്ടപ്പോൾ  യാചനയോടെ ആ പെണ്ണിൻ്റെ നാവിൽ നിന്ന് അറിയാതെ ആ വാക്കുകൾ പുറത്ത് വന്നു…..

“”ഐ ആം യുവർ സി.ഒ…. കാൾ മീ സർ.. “”

“”സോ…. സോറി….. സർ””

ഓരോ ശബ്ദവും പുറത്തേക്ക് ഏറെ ശ്രമപ്പെട്ടാണ് എത്തിയത്…..

“” ഡോണ്ട് വേസ്റ്റ് മൈ ടൈം:… സൈൻ ചെയ്തിട്ട് പോടി “””

പാർവ്വണ വേഗം ചെന്ന് പേനയെടുത്ത് സൈൻ ചെയ്യാൻ വേണ്ടി നോക്കി,

കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു,

എങ്ങനെയൊക്കെയോ വരച്ച് ഒപ്പിച്ചു,

വേഗം പുറത്തേക്കോടി,

ലാപ്ടോപ്പ് മുന്നിൽ തുറന്ന് വച്ചിട്ടുണ്ടെങ്കിലും അതെല്ലാം കണ്ട് വല്ലാത്ത ഒരു തരം നിർവൃതിയോടെ ഇരിക്കുയായിരുന്നു ധ്രുവ്,

അവൾ പോയപ്പോൾ ആ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വന്നിരുന്നു ഒപ്പം അവളോടുള്ള അവജ്ഞയും…..

പാറു നേരേ പോയത് വാഷ് റൂമിലേക്കായിരുന്നു,

ജെനി അത് കണ്ട് പേടിച്ചു പോയി, ജോലിക്ക് ഇനി വരണ്ട എന്ന് പറഞ്ഞു കാണും എന്നവൾ ഓർത്തു, വേഗം പാർവ്വണയുടെ പുറകേ വാഷ് റൂമിലേക്ക് പോയി,

പാറു ബാത്ത് റൂമിൽ കയറി വാതിൽ അടച്ചു ഏറെ നേരം കരഞ്ഞു.., ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി സാരിത്തലപ്പിനാൽ വാ പൊത്തി പിടിച്ചിരുന്നു,

കഴുത്തിൽ കിടക്കുന്ന താലിയെടുത്തവൾ മുറുക്കിപ്പിടിച്ചു,

എന്നോ കൈക്കുമ്പിളിൽ നിന്നും മണൽത്തരികൾ പോലെ ചോർന്ന് വീണ ജീവിതം തന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി,

താലിയിലേക്ക് നോക്കി അവൾ ചോദിച്ചു,

“” എന്നേ തോറ്റുപോയവളെ വീണ്ടും തോൽപ്പിക്കാൻ വന്നതാണോ?””

വിഷമം കരഞ്ഞ് തീർത്ത് ഒരു വിധം ശരിയായപ്പോൾ, മെല്ലെ അവൾ

മുഖമൊക്കെ കഴുകി, …..

വാതിൽ തുറന്നപ്പോൾ കണ്ടു അക്ഷമയായി പുറത്ത് നിൽക്കുന്ന ജെനിയെ…..

“”എന്താടി…. എന്താ സർ പറഞ്ഞേ?? നാളെ ജോലിക്ക് വരണ്ട എന്നോ മറ്റോ പറഞ്ഞോ ??””

പാറു വേഗം  ജെനിയുടെ അടുത്തെത്തി,

“”ഏയ് ഇല്ലടി…. കു…. കുഴപ്പമൊന്നുല്യ””

“”പിന്നെന്തിനാ നീ കരഞ്ഞേ?””

“” അ …. അത്..ആ സാറ് ചീത്ത പറഞ്ഞപ്പോ!””

“” ഉം………””

ജെനിക്ക് മനസിലായിരുന്നു ആവൾ തന്നിൽ നിന്നും എന്തോ മറക്കുകയാണെന്ന്,

ഒന്നും കുത്തികുത്തി അവളുടെ അടുത്ത് ചോദിക്കാറില്ലായിരുന്നു ജെനി…

സമയമാവുമ്പോൾ പറയട്ടെ എന്നു കരുതും,

അല്ലെങ്കിൽ കുഞ്ഞിൻ്റെ അച്ഛനാരെന്ന് അവളോട് പണ്ടേ ചികഞ്ഞറിഞ്ഞേനേ,

മങ്ങാട് മനയിലെ അഗ്നി ദത്തൻ നമ്പൂതിരിപ്പാടിൻ്റെയും ലത അന്തർജനത്തിൻ്റെയും ഏകമകൾ, ജെനിയുടെ അമ്മച്ചിയുടെ വീട് അവരുടെ ഇല്ലത്തിനടുത്തായിരുന്നു….

തലമുറകളായി അവിടത്തെ ആശ്രിതരായിരുന്നു ജെനിയുടെ അമ്മാഛനും അവരുടെ പൂർവികരും,

അപ്പൻ്റെ വീട്ടിൽ നിന്ന് അമ്മച്ചിയുടെ വീട്ടിൽ എത്തുമ്പോൾ അമ്മാമച്ചിയുടെ വിരൽത്തുമ്പിൽ തൂങ്ങി ഇല്ലത്തെത്താറുണ്ട്,

ഐശ്വര്യം കളിയാടിയിരുന്ന ആ തറവാട്ടിൽ നിലവിളക്കിനേക്കാൾ ശോഭയിൽ കത്തി നിന്നവരായിരുന്നു അഗ്നി ദത്തൻ – ലത ദമ്പതിമാർ,

ദാനശീലർ, വിനയം കൊണ്ട് മറ്റുള്ളവരുടെ ഹൃദയം കീഴടക്കുന്നവർ….

അന്ന് തനിക്ക് കിട്ടിയ കൂട്ടായിരുന്നു, അവരുടെ പൊന്നോമന പാർവ്വണ എന്ന പാറു,

യാതൊരു സങ്കോചവും കൂടാതെ ജോലിക്കാരൻ്റെ പേരക്കിടാവാണെന്ന് പോലും നോക്കാതെ തനിക്ക് നേരെ നീട്ടിയിരുന്ന അവളുടെ കളിപ്പാട്ടങ്ങൾ കൗതുകത്തോടെ താൻ സ്വീകരിച്ചിട്ടുണ്ട്,

പിന്നെ എല്ലാം താറുമാറായത് പെട്ടെന്നായിരുന്നു

പാറു എട്ടിൽ പഠിക്കുമ്പോൾ മാറാരോഗം വന്ന് അമ്മയെ നഷ്ടപ്പെട്ടു…

അവിടെ മുതൽ ആ തറവാട് നശിച്ചു തുടങ്ങി…

പിന്നെ ഒന്നിലും ശ്രദ്ധിക്കാതിരുന്ന അഗ്നിദത്തൻ്റെ സ്വത്ത് മുഴുവൻ അനിയൻ തട്ടിയെടുത്തു…

മനംനൊന്ത് ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കുമ്പോൾ ഒറ്റപ്പെടേണ്ട മകളുടെ മുഖം മറന്നിട്ടുണ്ടാവണം…

രാജകുമാരി ആയവൾ അടുക്കളക്കാരിയായി,

പാവം തോന്നി പാർവ്വണയുടെ അമ്മാവൻ അവരുടെ ഇല്ലത്തേക്ക് വിളിച്ചുകൊണ്ടു വന്നു, അമ്മായിയുടെ കുത്തുവാക്കുകൾക്കിടയിലും

അവിടെ അമ്മൂമ്മ അവൾക്കാശ്വാസമായി…

എങ്ങനെയോ ബികോം പാസായി, ഈ സമയത്തെല്ലാം ജെനിയും പാറുവും അവരുടെ സുഹൃത്ബന്ധം നിലനിർത്തി പോന്നിരുന്നു,

എത്രയോ തവണ ജെനി അവളെ ക്ഷണിച്ചതാ അവളുടെ കൂടെ ചെന്ന് നിൽക്കാൻ,

ജെനിക്കും അപ്പച്ചൻ്റെ മരണശേഷം, അന്നമ്മച്ചേടത്തി എന്ന് അവൾ വിളിക്കുന്ന അപ്പച്ചൻ്റെ പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അപ്പച്ചൻ്റെ മരണശേഷം

പുതിയ ഭർത്താവിനൊപ്പം കുടുംബം നയിക്കുന്ന അവളുടെ അമ്മച്ചിയെ എന്നേ അവൾ വെറുത്തിരുന്നു…..

എന്നാൽ പാറു സ്നേഹപൂർവ്വം അവളുടെ ക്ഷണം നിരസിച്ചു,

ഒരിക്കൽ…. ഒരിക്കൽ മാത്രം അവൾ വിളിച്ചു ചോദിച്ചു,

“” ജെനി ഞാൻ നിൻ്റെ അടുത്തേക്ക് വന്നോട്ടെ എന്ന് !!””

ഒരു നൂറുവട്ടം സമ്മതമായിരുന്നു ജനിക്ക്,

അവിടെ എത്തിയപ്പോൾ മാത്രമാണ് അവൾ പറഞ്ഞത്, അവളുടെ ഉദരത്തിൽ വളരുന്ന ജീവൻ്റെ തുടിപ്പിനെ പറ്റി,

മറ്റൊന്നും പറഞ്ഞില്ല ജെനി,

“””നിൻ്റെ എല്ലാം എനിക്ക് പ്രിയപ്പെട്ടതാ പാറു, നിൻ്റെ താണെങ്കിൽ ഈ കുഞ്ഞുപോലും “””

എന്നതൊഴിച്ച്…..

അതിൻ്റെ വിത്തും വേരും ചികയാനും മെനക്കെട്ടില്ല….

അന്നു മുതൽ അവൾ പാർവ്വണ, അവിടെയുണ്ട്, അവരിൽ ഒരാളായി,

പ്രസവം വരെ ജെനിയെ ബുദ്ധിമുട്ടിക്കാതിരിക്കാനും പ്രസവത്തിന് വക കണ്ടെത്താനും ദൂരെ ഒരു കമ്പനിയിൽ പോയിരുന്നു പാറു….

പിന്നെ പ്രസവം കഴിഞ്ഞാണ് ജെനിയുടെ കമ്പിനിയിൽ വേക്കൻസി വന്നതും അവിടെ കേറിയതും,

കുഞ്ഞുള്ള കാര്യം “”” അവിടെ ആരും അറിയണ്ട എന്ന് ജെനി തന്നെ യാണ് പറഞ്ഞത്,

അവൾക്കറിയാമായിരുന്നു ഇല്ലെങ്കിൽ പാർവ്വണ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾ, …..

“” ജെന്നിഫർ സിസ്റ്റർ വാഷ് റൂമിൽ സ്വപ്നം കാണുവാണോ””

എന്ന എച്ച്.ആറിലെ രാജീവിൻ്റെ ചോദ്യമാണ് ജെനിയെ സ്ഥലകാലബോധത്തിലേക്ക് കൊണ്ടുവന്നത് അപ്പഴാണ് അവൾക്ക് മനസിലായത് ,

താൻ പാറു പോയിക്കഴിഞ്ഞും അവളെ പറ്റി ഓർത്ത് അവിടെ തന്നെ തറഞ്ഞ് നിൽപ്പാണ്  എന്ന്,

സ്വയം നിയന്ത്രിച്ച് ജോലിയിൽ ശ്രദ്ധിക്കാൻ ശ്രമിക്കുകയായിരുന്നു പർവ്വണ,

പെട്ടെന്നാണ് സി ഒ യുടെ കാബിനിലേക്ക് കയറി പോകുന്നവളെ അവ്യക്തമായി കണ്ടത്,

“” ഗായത്രി “”

എന്ന് പാർവ്വണയുടെ ചുണ്ടുകൾ അറിയാതെ  മന്ത്രിച്ചു,

അവൾ തന്നെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു…… കമ്പ്യൂട്ടറിന് പുറകിൽ ഇരുന്ന അവളെ കടന്ന് ഗായത്രി സി.ഒ യുടെ കാബിനിലെത്തി,

പെട്ടെന്നാണ് എക്സ്റ്റൻഷൻ ഫോൺ റിങ് ചെയ്തത്,

സദാശിവൻ സാറാണ് എന്ന് എടുത്തപ്പോൾ മനസിലായി,

“” പാർട്ടികൾക്ക് കൊടുക്കാൻ വൗച്ചർ എഴുതി സി.ഒ യെ കൊണ്ട് സൈൻ വേടിച്ചോ??””

ഇത്തിരി ദേഷ്യത്തോടെ തന്നെയായിരുന്നു സദാശിവൻ സാർ സംസാരിച്ചത്,

“”നോ സർ””

“”മാഡത്തിന് അസൗകര്യമാണെങ്കിൽ അസിസ്റ്റൻ്റിനെ വിടാം””

“”വേണ്ട സർ… ഞാൻ ഇപ്പോ ശരിയാക്കാം “”

പിന്നെയും അയാളുടെ റൂമിലേക്ക് പോവണമെന്നാലോചിച്ചപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി,

വേറെ വഴിയില്ല! താൻ തീർത്തും നിസ്സഹായയാണ് എന്ന് ആ പെണ്ണിന് ബോധ്യമുണ്ടായിരുന്നു,

മെല്ലെ വൗച്ചർ എഴുതി, സി.ഒ എന്നെഴുതിയ കാബിൻ ലക്ഷ്യമാക്കി നടന്നു,

ഒരായിരം തവണ മനസ് പുറകോട്ട് പിടിച്ച് തള്ളുന്നുണ്ടെങ്കിൽ കൂടി,

മെല്ലെ വാതിൽ തള്ളി തുറന്നപ്പോൾ കണ്ടു എന്തോ തമാശ പറഞ് പൊട്ടി പൊട്ടി ചിരിക്കുന്ന ഗായത്രിയേയും ധ്രുവിനെയും,

പെട്ടെന്നാണ് പാറു ധ്രുവിൻ്റെ കണ്ണിൽ പെട്ടത്,

“”യൂ കം ഹിയർ, “”

വിറയാർന്ന അടികൾ വച്ച് പാറു അയാളുടെ ടേബിളിൻ്റെ അരികിൽ എത്തി,

അപ്പോൾ കണ്ടു എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്ന മുഖത്തോട് കൂടി തന്നെ ദേഷിച്ച് നോക്കുന്ന ഗായത്രിയെ,

“” ഒരു റൂമിലേക്ക് വരുമ്പോ മിനിമം ചില മര്യാദകൾ ഉണ്ട് അത് പോലും അറിയില്ലേ തനിക്ക്…. ഇഡിയറ്റ് ….”””

മെല്ലെ തല താഴ്ത്തിയവൾ…. ഇടക്കൊന്ന് പാളി നോക്കിയപ്പോൾ വിജയച്ചിരിയോടെ എല്ലാം ആസ്വദിക്കുന്ന ഗായത്രിയെ കണ്ടു,

ഉള്ളിലെന്തോ കൊളുത്തി വലിക്കും പോലെ ഒരു വേദന…..

“”സർ “”

മെല്ലെ വൗച്ചർ നീട്ടി സൈൻ മേടിച്ച് പുറത്തിറങ്ങിയപ്പോഴും ആ പാവം പെണ്ണിൻ്റെ ഹൃദയം ക്രമത്തിൽ കൂടുതൽ തവണ അടിക്കുണ്ടായിരുന്നു…..

കുറച്ച് കഴിഞ്ഞ് പുറത്തേക്ക് ഗായത്രിയുമായി ധ്രുവ് ഇറങ്ങി വന്നു,

പാർവ്വണ കാൺകെ ഗായത്രിയുടെ തോളിൽ പിടിച്ച് തന്നോട് ചേർത്തായിരുന്നു ധ്രുവ് പിടിച്ചിരുന്നത്,

“” ആൾ ഓഫ് യൂ പ്ലീസ് ലിസൻ, ഇത് ഗായത്രി, ഇനി ഇവളും ഇവിടെ കാണും, നിങ്ങടെ എല്ലാം തലപ്പത്ത്, “””‘

പാരവ്വണയെ നോക്കിയായിരുന്നു അവസാന വാചകം പറഞ്ഞത്,

ഗായത്രിയും പുച്ഛത്തോടെ അവളെ പാളി നോക്കുന്നുണ്ടായിരുന്നു,

ധ്രുവ് കാബിനിലേക്ക് തിരിച്ച് പോയതും എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങി,

അപ്പോൾ കണ്ടു പാർവ്വണ…., കത്തുന്ന മിഴികളുമായി തൻ്റെ നേരെ നടന്നടുക്കുന്ന ഗായത്രിയെ…….

( തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

കടലാഴങ്ങൾ

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!