Skip to content

എന്നിട്ടും – 7

  • by
ennittum

രാവിലെ എണീറ്റതു മുതൽ ഓഫീസിൽ പോവേണ്ട കാര്യം ആലോചിച്ച് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു പാറു,

ജോലികൾ ചെയ്യുമ്പോൾ ഒന്നും ശരിയാവാത്ത പോലെ കൈകൾ മനസിനൊപ്പം എത്തുന്നില്ലായിരുന്നു,

ഒരു വിധം എല്ലാം തീർത്ത്,

കുഞ്ചൂസിന് ഉമ്മയും കൊടുത്ത്,

ജെനിയുടെ കൂടെ കമ്പനി വണ്ടിക്കായി കാത്തു നിൽക്കുമ്പോൾ

ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു,

ജെനിയും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു,

അപ്പോൾ കണ്ടു ദൂരെന്ന് വരുന്ന കമ്പനി ബസ് …….

“”പാർവ്വണ””

ഹരി സാർ ആണ്,

ഒരു നല്ല മനുഷ്യൻ.. ഫിനാൻസ് മാനേജർമാരുടെ പതിവ് ജാഡയോ, ദേഷ്യപ്പെടലോ ഒന്നും ഇല്ല!

എന്ത് സംശയവും ധൈര്യമായി ചോദിക്കാം,

“”സർ “”

ചിരിയോടെ അടുത്തേക്ക് വരുന്ന സാറിനേ നോക്കി പാർവ്വണയും ഒന്ന് ചിരിച്ചു..

“” താൻ പെട്ടെന്ന് സാലറി റിപ്പോർട്ട് റെഡിയാക്കണം, കുറച്ച് ദിവസം എന്നെ ഇവരുടെ ഹെഡ് ഓഫീസിലേക്ക് തട്ടിയതോണ്ട് ഇവിടെ എല്ലാം പെൻഡിംഗ് ആയി അല്ലേ??””

ചിരിച്ചതല്ലാതെ പാർവ്വണ മറുപടിയൊന്നും പറഞ്ഞില്ല…’

“”എന്താടോ തൻ്റെ ചിരിക്കൊരു വോൾട്ടേജ് കുറവ്??””

“”ഏയ്, ഒന്നൂല്യ”””

“ആ ന്നാ വേഗം “”

തല കുലുക്കി അനുസരണയോടെ സീറ്റിലേക്ക് പോവുന്ന ആ പെണ്ണിനെ തന്നെ നോക്കി ഹരി കിഷോർ നിന്നു,

എന്തോ ഒരു പ്രത്യേക ത അവളിൽ തനിക്ക് ആദ്യമായി കണ്ടപ്പോൾ തന്നെ തോന്നിയതാണ്,

മുട്ടറ്റം ഉള്ള മുടിയിൽ അവളെന്നും ചൂടാറുള്ള ആ തുളസിക്കതിർ പോലെ നിർമ്മല യായ പെൺകുട്ടി ,

അമ്മ പല തവണ വിവാഹ കാര്യം പറയുമ്പോഴും ദേഷ്യമാണ് തോന്നാറ്..

എന്നാൽ ഇപ്പോൾ അത് കേൾക്കുമ്പോൾ, ഈ പെണ്ണിൻ്റെ മുഖമാണ് ഓടി വരുന്നത്,

“”ഹലോ സർ ഈ ലോകത്ത് ഒന്നും അല്ലന്ന് തോന്നുന്നു ……; “”

“: ഹാ ജെന്നിഫറോ ?? ഇല്ല ഞാൻ എന്തോ ഓർത്ത്…. ആ പറഞ്ഞ ഫയൽ കിട്ടിയോ? എന്നാ ഒന്ന് ഒത്ത് നോക്കിയേ, ഒരു ട്വെൻ്റി ഫൈവ് തൗസൻ്റ് ഷോർട്ട് ഉണ്ട് അതൊന്ന് ചെക്ക് ചെയ്യൂ… വല്ലതും എൻറർ ചെയ്യാൻ വിട്ടതാവുo “”

“”ഓകെ സർ….””

തന്നോട് ചിരിച്ച് നടന്നകന്ന ഹരി സർനെ നോക്കി, ജെനി നിന്നു പിന്നെ മെല്ലെ സീറ്റിലേക്ക് നടന്നു…..

പാർവ്വണ സദാശിവൻസറിൻ്റെ ക്യാബിനിലേക്ക് പോകുമ്പോൾ കണ്ടു, ചിരിച്ചു കളിച്ചു വരുന്ന ശ്രീയേട്ടനെയും ഗായത്രിയേയും…

എന്തോ കാണുമ്പോൾ ഉള്ള് നോവുന്നു…

“”ഇല്ല, ശ്രീയേട്ടനും ശ്രീയേട്ടൻ്റെ വീണയും എല്ലാം കഴിഞ്ഞ അധ്യായങ്ങൾ ആണ് ….. ഒരിക്കലും അതിൽ തൂങ്ങി കിടന്നാൽ നിനക്ക് ജീവിക്കാൻ കഴിയില്ല പാർവ്വണ, “”

ആ പെണ്ണ് സ്വയം പറഞ്ഞു….

ശ്രീ ധ്രുവ് മാധവ്, ആരും അല്ല ! തൻ്റെ.. ഇനിയെന്ത് വന്നാലും പതറില്ല…

എന്ന് പറഞ്ഞ് സദാശിവൻ സറിൻ്റെ കാബിൻ തുറക്കാൻ ചെന്നതും പുറകിൽ നിന്നും തൻ്റെ പേര് വിളിക്കുന്നത് കേട്ടു,

“”പാർവ്വണ!! “”

ഒരു പുച്ഛച്ചിരിയോടെ ഗായത്രി നിൽക്കുന്നുണ്ട്,

എന്താ എന്ന ഭാവത്തിൽ അവൾ തിരിഞ്ഞ് നിന്നു,

“”അപ്പോ നിനക്ക് പോവാൻ ഉദ്ദേശമില്ല !!””

അത് കേട്ട് പാർവ്വണ മറുപടി പറയാതെ മറ്റെങ്ങോ മിഴികളൂന്നി നിന്നു…..

“” നീയിവിടെ ഉണ്ടാവുന്നതാ ടീ എനിക്കും ഇഷ്ടം, ധ്രുവ് പറഞ്ഞ പോലെ ചവിട്ടിമെതിക്കാൻ മാത്രം താഴെ “”

“”നോക്ക് ഗായത്രി മാഡം… നിങ്ങളീ രോഷം കൊള്ളുന്നത് എന്തിനാണ് എന്ന് മനസിലായില്ല !! പിന്നെ എന്നെ ചവിട്ടിമെതിക്കുന്നതൊക്കെ മാഡത്തിന് ഒരു ബുദ്ധിമുട്ടാവും….””

“”എടീ എന്ന് പറഞ് ഗായത്രി അടുത്തതും സദാശിവൻ സർ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി,

“”ഹാ ഗായത്രി മാഡം ഇവിടെ ??””

“”ഞാ…. ഞാൻ വെറുതേ “”

“” മാഡം ചില ഡൗട്ട്സ് ക്ലിയർ ചെയ്യാൻ വന്നതാ….!!എല്ലാം ക്ലിയർ ചെയ്ത് കൊടുക്കുകയായിരുന്നു””

“” മാഡം വന്നോളൂ ഞാൻ എല്ലാം പറഞ്ഞ് തരാം”

എന്ന് പറഞ്ഞ് സദാശിവൻ സർ ആനയിച്ച് കൊണ്ടു പോകുംപോഴും കത്തുന്ന രണ്ട് കണ്ണുകൾ പാർവ്വണയുടെ നേരെ വന്നിരുന്നു,

ധ്രുവ് പാർവ്വണയെ കാബിനിലേക്ക് വിളിപ്പിച്ചപ്പോൾ തന്നെ അവൾ ഇനിയാ മുന്നിൽ ഒരു തെറ്റും ചെയ്യാതെ തന്നെ കുറ്റവാളിയെ പോലെ വിറയാർന്ന് ചെന്ന് നിൽക്കില്ല എന്ന് ഉറപ്പിച്ചിരുന്നു….

ഓരോന്നു ചോദിക്കുമ്പോഴും ചടുലമായി മറുപടി പറയുന്ന ആ പെണ്ണ് തെല്ലൊരതിശയം നിറച്ചിരുന്നു ധ്രുവിൻ്റെ ഉള്ളിൽ,

ഒപ്പം അവളിലെ പേടി നഷ്ടപ്പെട്ടതിൽ നിരാശയും….

അബദ്ധത്തിൽ പോലും അവൾ തന്നെ നോക്കുന്നതോ ശ്രദ്ധിക്കുന്നതോ ഇല്ലാ!

“” ടീ…… നിൻ്റെ … ”””’

എന്തോ ഒന്ന് ചോദിക്കാനായി വാ തുറന്നതും ഹരി കിഷോർ വാതിൽ തുറന്ന് അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചതും ഒരുമിച്ചായിരുന്നു ….

അകത്തേക്ക് വരാൻ അനുവാദം കൊടുത്തതും പാർവ്വണക്കായി ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച് ഹരി കടന്നു വന്നു,

പാർവ്വണ തിരിച്ചും,

അതുകൂടി ആയപ്പോൾ ധ്രുവിന് തൻ്റെ കൺട്രോൾ പോകുമോ എന്ന് വരെ തോന്നിയിരുന്നു…..

അയാൾ പല്ല് ഞെരിച്ച് അവളോടുള്ള ദേഷ്യം കടിച്ചമർത്തി …

വന്ന കാര്യം പൂർത്തിയാക്കി പോകുമ്പോൾ വെറുതേ ഒന്ന് ഹരിയോട് അനുവാദം ചോദിക്കാനും അവൾ മറന്നില്ല….

അയാൾ നിറഞ്ഞ പുഞ്ചിരിയാൽ തലയാട്ടി,

വേഗം പുറത്തേക്ക് നടന്ന് പോകുന്ന പാർവ്വണയെ ശ്രദ്ധിച്ച് നാല് കണ്ണുകൾ അവിടെ ഉണ്ടായിരുന്നു, രണ്ടെണ്ണം ആർദ്ര മെങ്കിൽ, രൂക്ഷതയോടെ മറ്റു രണ്ടെണ്ണം…

തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ മനസ് മുഴുവൻ ആശ്വാസം നിറഞ്ഞിരുന്നു പാർവ്വണക്ക്,

ഇന്ന്  മനസ് നൊമ്പരപ്പെടുത്താൻ പാകത്തിൽ ഒന്നും തന്നെ ഉണ്ടായിട്ടില്ല..

അതിൻ്റെ തെളിച്ചം അവളുടെ മുഖത്തും ഉണ്ടായിരുന്നു….

ജെനിക്ക് അത് മനസിലായിരുന്നു,

വീട്ടിൽ എത്തി വാതിൽ തുറന്നതും കണ്ടത് വണ്ടിയുരുട്ടി കളിക്കുന്ന കുഞ്ചൂസിനെയും അന്നമ്മ ചേടത്തിയേയുമാണ്,

മിണ്ടരുതെന്ന് ചുണ്ടിന് കുറുകെ വിരൽ വച്ച് ജെനി പാറുവിനോട് പറഞ്ഞു….

കാറും ഒരു ലോറിയും ഉണ്ട് രണ്ടു കൈ കൊണ്ടും അന്നമ്മച്ചേടത്തി ഒപ്പം ഉരുട്ടി വിട്ടു,

“”കുഞ്ചൂച്ചിൻ്റെ കാര് ജയിച്ചേ “”

എന്നു പറഞ് നോക്കിയതും കണ്ടു പൊട്ടിച്ചിരിക്കുന്ന ജെനിയേയും പാറുവിനേയും,

“”ടീ പാറു എൻ്റെ അന്നമ്മ ചേടത്തി നിൻ്റെ കുഞ്ചൂസിൻ്റെ ഇളയതായാണോ മൂത്തതായാണോ വരുക !!””

“”മൂപ്പ് എന്തായാലും കാണില്ല ഏതാണ്ട് ഒപ്പമാന്നാ തോന്നണേ””

അതും പറഞ്ഞ് ചിരിക്കുന്ന

ശബ്ദം കേട്ടു,

“”മ്മ …… മ്മ എന്ന് പറഞ്ഞ് മുട്ടുകുത്തി ഓടി വരുന്ന കുഞ്ചൂസിനെ എടുക്കുമ്പോഴേക്ക് അന്നമ്മ ച്ചേടത്തി അടുക്കളയിലേക്ക് വലിഞ്ഞിരുന്നു…..

അത് കണ്ട് അവർ വീണടും ചിരിച്ചു,

അന്ന് രാത്രി കുഞ്ചൂസിനെ ഉറക്കിക്കെടത്തി മേല് കഴുകാൻ കേറിയതായിരുന്നു പാറു,

നിർത്താതെ ഫോൺ അടിക്കുന്നത് കേട്ട് വേഗം കഴുകി പുറത്തിറങ്ങി,

ഫോൺ അടിച്ച് നിന്നിരുന്നു,

ശബ്ദം കുറച്ച് വച്ചെങ്കിലും കുഞ്ചൂസ് അസ്വസ്ഥതയോടെ തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കുന്നുണ്ട്,

മെല്ലെ തട്ടി അവനെ ഉറക്കിയ ശേഷം,

ഫോൺ എടുത്തു….

“ഹരി സർ….. എന്താ ഈ നേരത്ത്….?”

അപ്പഴാണ് ഇന്ന് ഓഫീസിൽ താൻ പോരുമ്പോൾ ശ്രീയേട്ടനുമായി ഹ രി സ ർ സംസാരിച്ചിരുന്നിരുന്നത് ഓർമ്മ വന്നത്,

എന്തോ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി,

അലോചിച്ച് നിന്നപ്പഴേക്ക് വീണ്ടും ഫോൺ റിംഗ് ചെയ്തു,

“”പാർവ്വണ!””

“” ആ .. സർ”,

“താൻ ഉറങ്ങിയിരുന്നോ??””

“ഇല്ല ! സർ പറഞ്ഞോളൂ””

“”അ…. അത് ! പാർവ്വണ, “”

ഹരി സർ വിക്കുന്നത് കണ്ട് പാർവ്വണക്ക് എന്തോ ടെൻഷനായി

“”എന്താ സർ….” “

“നാളെ, എൻ്റെ അമ്മ വരുന്നുണ്ട്, അമ്മക്ക് തന്നെ ഒന്ന് കാണണം എന്ന് ….: “”

“”സർ എന്തൊക്കെയാ ഈ പറയുന്നേ?””

” നാളെ പെട്ടെന്ന് അമ്മയെ കാണുമ്പോൾ താൻ ആകെ മൂഡ് ഓഫ് ആവരുതെന്ന് കരുതിയാ ഇപ്പോ വിളിച്ചത് , ഇനി ഒന്നും ഇങ്ങോട്ട് പറയണ്ട ! നാളെ കാണാം…. ബൈ “”

“സർ… സർ ഞാൻ…””

പാർവ്വണ എന്തോ പറയാൻ നിന്നപ്പഴേക്ക് ഹരി ഫോൺ കട്ട് ചെയ്തിരുന്നു,

തിരിച്ച് വിളിക്കാൻ നോക്കിയപ്പോൾ സ്വിച്ച് ഓഫ് :…

ആകെക്കൂടി വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരുന്നു പാർവ്വണ….

എന്തിനാ എന്തിനാ സാറിൻ്റെ അമ്മ എന്നെ കാണുന്നേ??

“ഏയ്….. അങ്ങനെ ഒന്നുമാവരുതെ ദേവീ….

പ്രാർത്ഥിച്ച് കുഞ്ചൂസിനരികിൽ കിടന്നെങ്കിലും അൽപ്പം പോലും ഉറങ്ങാൻ കഴിയുമായിരുന്നില്ല അവൾക്ക്,

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

കടലാഴങ്ങൾ

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!