Skip to content

അഷ്ടപദി – 8

ashtapathi novel

മീനാക്ഷി പടി ഇറങ്ങി പോകുന്നതും നോക്കികൊണ്ട് ശ്രീഹരി നിന്നു….

നാട്ടിന്പുറത്തു ജനിച്ചുവളർന്നതുണ്ട് അതിന്റ എല്ലാ നന്മകളും ആവോളം ആർജ്ജിച്ചിട്ടുണ്ട് അവൾ എന്ന് അവൻ ഓർത്തു…

ഒരു സൂര്യകാന്തി പൂവ് വിരിഞ്ഞു നിൽക്കുന്ന പരിശുദ്ധി ആണ് അവളിൽ അവൻ കണ്ടത്..

നല്ല ഒരു പെൺകുട്ടി..

വൈകിപ്പോയി……….. അവൻ മനസ്സിൽ ഓർത്തു..

അന്ന് വൈകുന്നേരം മീനാക്ഷി വന്നപ്പോൾ രുക്മിണിയമ്മ എത്തിയിട്ടില്ല…

ശ്രീഹരിയോട് ചോദിച്ചപ്പോൾ അവൻ അമ്മയെ വിളിച്ചില്ല എന്നു പറഞ്ഞു..

രാത്രി ഏഴുമണി ആയിക്കാണും ഒരു കാറിന്റെ ശബ്ദം കേട്ടു മീനാക്ഷി വാതിൽ തുറന്നപ്പോൾ രുക്മണി അമ്മ ആയിരുന്നു അതിൽ..

അമ്മേ….. അവൾ ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു..

രണ്ടുപേരുടെയും സ്നേഹപ്രകടനങ്ങൾ കണ്ടുകൊണ്ട് ശ്രീഹരി അകത്തു നിന്നു..

ശോഭ എവിടെ മോളേ..? അകത്തേക്ക് കയറി വന്ന രുക്മണി അമ്മ അടുക്കളയിലേക്ക് നോക്കി കൊണ്ട് വിളിച്ചു..

ശോഭയെ എന്തിനാ അമ്മ വിളിക്കുന്നത്, ചായ എടുക്കുവാൻ ആണോ… ശബ്ദം കേട്ട ഭാഗത്തേക്ക്‌ രുക്മിണി അമ്മ ഞെട്ടി തിരിഞ്ഞു നോക്കി..

കൈകൾ രണ്ടും മാറിൽ പിണഞ്ഞുകെട്ടി ശ്രീഹരി നിൽക്കുന്നത് നോക്കി അവർ അന്തംവിട്ടു..

സച്ചൂട്ടാ….. അവർ ഓടിച്ചെന്നു അവനെ കെട്ടിപിടിച്ചു..

അമ്മയും മകനും ഒരുപോലെ കരഞ്ഞു..

അമ്മ എന്തൊക്കെയോ പരാതിയും പരിഭവവും പുലമ്പുന്നുണ്ട്..

ഒടുവിൽ ശ്രീഹരി ആണ് അമ്മയെ തന്നിൽ നിന്നും അടർത്തി മാറ്റിയത്..

അവൻ അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു..

മോൻ എന്നാണ് വന്നത്? അവർ മിഴികൾ തുടച്ചു കൊണ്ട് അവനെ നോക്കി..

അമ്മ പോയതിന്റെ അടുത്ത ദിവസം എത്തി..

മീനാക്ഷിയോട് ഞാൻ ആണ് പറഞ്ഞതെ അമ്മയെ അറിയിക്കണ്ട എന്ന്..

അവൻ അവരോട് എല്ലാ കാര്യങ്ങളും സത്യസന്ധമായി ആണ് സംസാരിക്കുന്നത്..

മീനാക്ഷി.. മോളേ…

രുക്മിണിയമ്മ വിളിച്ചപ്പോൾ മീനാക്ഷി മറ്റേതോ ലോകത്തായിരുന്നു..

അവൾ എന്താണ് ആലോചിക്കുന്നത് എന്ന് ഈ ലോകത്തു അറിയാവുന്നത് ഇപ്പോൾ ശ്രീഹരിക്ക് മാത്രം ആയിരുന്നു..

രുക്മിയമ്മ ഒരുപാട് സാധനങ്ങൾ മീനാക്ഷിക്ക് കൊണ്ടുവന്നിരുന്നു..

ആ കൂട്ടത്തിൽ ചുവന്ന കളർ ഉള്ള ഒരു സൽവാർ ഉണ്ടായിരുന്നു..

അവർ അത് എടുത്തു മീനാക്ഷിക്ക് കൊടുത്തു..

നാളെ ഇത് ഇട്ടുകൊണ്ട് വേണം മോള് ഓഫീസിൽ പോകുവാൻ കെട്ടോ… അവർ അതു പറഞ്ഞപ്പോൾ മീനാക്ഷി സമ്മതഭാവത്തിൽ പുഞ്ചിരിച്ചു..

അന്ന് രാത്രിയിൽ അവർ മൂന്നുപേരും കൂടി ഒരുമിച്ചു ഇരുന്നാണ് ഭക്ഷണം കഴിച്ചത്..

മീനുട്ടിയുടെ കുക്കിംഗ്‌ ഒക്കെ നിനക്ക് ഇഷ്ടമായോ മോനേ? അമ്മ ചോദിച്ചപ്പോൾ മകൻ മീനാക്ഷിയെ പാളി നോക്കി..

അവൾ മറ്റേതോ ലോകത്താണെന്ന് അവനു തോന്നി..

അവനും അറിയാം അവളുടെ മനസ് എവിടെയോ അലയുക ആണെന്ന്, അതിന്റെ ഉറവിടം ഇത്തിരി പതുക്കെ അവൾ കണ്ടെത്തിയാൽ മതി…… ശ്രീഹരി ഊറി ചിരിച്ചു..

മീനാക്ഷി ജോലിയെല്ലാം ഒതുക്കി വന്നപ്പോൾ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ശ്രീഹരി..

രുക്മിണിയമ്മ കണ്ണുകൾ അടച്ചു സെറ്റിയിൽ ചാരി ഇരിക്കുകയാണ്..

അവരുടെ കണ്ണീർ ഒഴുകി വരുന്നുണ്ടെന്നു അവൾക്ക് തോന്നി..

രണ്ടുപേരെയും ശല്യപ്പെടുത്തേണ്ട എന്നവൾക്ക് തോന്നി..

ഒരുപാട് പറയുവാൻ കാണും രണ്ടാൾക്കും..

അവൾ മെല്ലെ അവളുടെമുറിയിലേക്ക് പോയി..

സൂക്ഷിച്ചുവച്ചിരുന്ന അവളുടെ നിധി എടുത്തു അവൾ നോക്കി..

തോന്നൽ ആയിരിക്കും എന്ന് അവൾ ഓർത്തു..

അവൾ അതെടുത്തു നെഞ്ചോട്‌ ചേർത്തു…

ഒരു ആണ്കുട്ടിയോട് ആദ്യമായി ഇഷ്ടം തോന്നിയ ഋതുമതിനാളിൽ തനിക്ക് കിട്ടിയ സമ്മാനം……

ഇന്നും സൂക്ഷിക്കുന്നു…

ആദ്യമായി ഋതുമതിയായ വേദന അടിവയറ്റിൽ വന്നപ്പോളും, ഒരുപാട് സമ്മാനങ്ങളും മധുരപലഹാരവും കിട്ടുമല്ലോ എന്നാണ് തന്നെ സന്തോഷിപ്പിച്ചത്..

വല്യമ്മയുടെ മകൾ ചീരു ആണ് ഒരു കെട്ടു പച്ചയും ചുവപ്പും നിറമുള്ള കുപ്പിവളകൾ കൊണ്ടുവന്നു തന്നത്..

ആരാണ് തന്നതെന്നു ഒരായിരം ആവർത്തി ചോദിച്ചിട്ടും അവൾ പറഞ്ഞില്ല..

അവസാനം അവളോട് പിണങ്ങി കാവിലെ പൂരത്തിന് താലം എടുക്കാൻ താൻ അമ്മയുമായി പോയപ്പോൾ അവൾക്ക് സങ്കടമായി..

അന്ന് ഉയരുന്ന പഞ്ചാരിമേളത്തിന്റെ താളത്തിനൊപ്പം അവൾ തന്റെ കാതിൽ വന്നു ഒരു കാര്യം പറഞ്ഞു..

സച്ചു തന്നതാണ് ആ കുപ്പിവളകൾ എന്ന്..

കാണണം എന്ന് ഒരുപാട് തവണ  ആഗ്രഹിച്ചെങ്കിലും, ചീരുവിനും അറിയില്ലായിരുന്നു ആൾ എവിടെ പോയിന്നു..

വീണ്ടും ആ പേര് കേട്ടത് ഇന്നാണ്..

ഈ ആൾ ആണോ അത്..

അമ്മയോട് ചോദിക്കാം എന്ന് അവൾ മനസ്സിൽ ഓർത്തു..

ഓർമകളുടെ വേലിയേറ്റം മനസിന്റെ കോണിൽ അലയടിച്ചപ്പോളും അവൾ ആദ്യത്തെ പ്രണയം എവിടെയോ ഒളിപ്പിച്ചുവെച്ച,

എന്നാലും താൻ പോലും അറിയാതെ ഇടയ്ക്കു അവ പൊന്തി വരും..

രാവിലെ മീനാക്ഷി എഴുന്നേറ്റ് വന്നപ്പോൾ  രുക്മിണിയമ്മയും ശ്രീഹരിയും നിർമാല്യം തൊഴുത്തിട്ട് വരുന്നതാണ് കണ്ടത്.. അവൾ മുടിയിൽ നിന്നു ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പിഴിഞ്ഞ് കളഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു..

മോളെ, നിന്നെ, ഞാൻ വിളിക്കാൻ വന്നതാ രണ്ടുവട്ടം, പിന്നെ ഓർത്തു കുട്ടി ഉറങ്ങിക്കോട്ടെ എന്ന്…

ഇലച്ചീന്തിൽ നിന്നും പനിനീരിൽ ചാലിച്ച ചന്ദനം എടുത്തു അവർ അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു..

മോളേ ഇന്നു നമ്മൾക്ക് ഒരു സ്ഥലം വരെ പോകണം, കുറച്ചു ലേറ്റ് ആകുമായിരിക്കും ഓഫീസിൽ എത്തുവാൻ..

രുക്മിണിയമ്മ അവളെ നോക്കി പറഞ്ഞു..

എവിടേക്കാണെന്നു അവൾ ചോദിച്ചില്ല..

രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം യാത്ര പുറപ്പെടുവാനുള്ള തയ്യാറെടുപ്പുകൾ ഒക്കെ നടത്തി..

രുക്മണി അമ്മ പറഞ്ഞ സൽവാർ ആണ് മീനാക്ഷി ധരിച്ചത്.. അവൾ ഒരുങ്ങി വന്നപ്പോൾ അവർ കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു..

പക്ഷേ, മീനാക്ഷിയെ ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു..

ശ്രീഹരി,,,,, സിനിമ നടനെ പോലെ സുന്ദരൻ ആയിട്ടുണ്ട്, എക്സിക്യൂട്ടീവ് ലുക്കിൽ ഇറങ്ങിവരുന്ന ശ്രീഹരിയെ നോക്കി ആരാധനയോടവൾ നിന്ന്..

മൂന്നുപേരും കൂടി നേരെ പോയത് വലിയ ഒരു ഹൈപ്പർമാർകെറ്റിൽ ആയിരുന്നു..

രുക്മിണിയമ്മയെ കണ്ടതും എല്ലാവരും ഭവ്യതയോടെ എഴുനേറ്റു..

അവർ മൂന്നുപേരും കൂടി നേരെ ഒരു വലിയ റൂമിലേക്ക് പോയി..

അവിടെ ഒരു ജനറൽ ബോർഡ് മീറ്റിംഗ് നടക്കുവാൻ ഉള്ള ക്രമീകരങ്ങൾ ചെയ്തിട്ടുണ്ട്.

രുക്മണിഅമ്മ എല്ലാത്തിന്റെയും നേതൃത്വം മകനെ ഏൽപ്പിച്ചു കൊണ്ടുള്ള അന്നൗൺസ്‌മെന്റ് നടത്തി,

ശ്രീഹരിയെ എല്ലാവരും വിഷ് ചെയ്തു, ആ കൂട്ടത്തിൽ അന്ന് രാത്രിയിൽ വീട്ടിൽ വന്ന പുരുഷന്മാരെയും മീനാക്ഷി കണ്ടു..

ഇവർ നമ്മുടെ വിശ്വസ്തർ ആയതുകൊണ്ടാണ് നമ്മൾക്ക് ഇന്നും ഉയരാൻ സാധിച്ചത്.. അമ്മ അവരെ നോക്കി പറഞ്ഞു..

അവർ ഈ ഷോപ്പിലെ പ്രധാന സ്റ്റാഫ്‌ ആണെന്ന് അവൾക്ക് തോന്നി..

നഗരത്തിലെ പ്രധാനപെട്ട തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ക്വാറികൾ, വസ്ത്രാലയങ്ങൾ എല്ലാം ശ്രീഹരിയുടെ അച്ഛൻ സമ്പാദിച്ചതാണെന്നു മീനൂട്ടിക്ക് രുക്മിണിയമ്മ മനസിലാക്കി കൊടുത്തു..

അങ്ങനെ കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചിട്ടവർ വണ്ടിയിൽ കയറി വീണ്ടും യാത്ര തിരിച്ചു..

കാർ ചെന്നു നിന്നത്  കൊട്ടാരസദൃശ്യം ആയ ഒരു വീടിന്റെ മുൻപിൽ  ആയിരുന്നു..

ഐശ്വര്യം ഉള്ള ഒരു സ്ത്രീ ഇറങ്ങി വന്നു വാതിൽ തുറന്നു..

ശ്രീഹരിയെ കണ്ടതും അവർ പെട്ടന്നുണ്ടായ ഞെട്ടൽ മറച്ചുവെച്ചു കൊണ്ട് ചിരിച്ചു..

അവർ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..

കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നുപറഞ്ഞ അവരെ ശ്രീഹരി തടഞ്ഞു..

നിങ്ങളുടെ ആഥിത്യമര്യാദ ഞാൻ ഒന്നനുഭവിച്ചതാണ്, ഇനി അതു വേണ്ട…

എവിടെ അവൾ? എന്റെ ഭാര്യ? അവൻ പുച്ഛത്തോടെ നോക്കിയപ്പോൾ കോണിപ്പടി ഇറങ്ങി ഒരു പെണ്ണ് വരുന്നുണ്ടായിരുന്നു..

ഹിമയാണെന്നു ഒറ്റ നോട്ടത്തിൽ മീനാക്ഷിക്ക് മനസിലായി…

ശ്രീഹരിയെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു..

ആഹ്… പീഡനവീരൻ എപ്പോൾ ജയിലിൽ നിന്നു  ഇറങ്ങി..

അവളുടെ ചോദ്യത്തിന് കരണം പൊട്ടുന്ന ഒരു പ്രഹരം ആണ് അവൻ മറുപടി ആയി  നൽകിയത്..

ഒട്ടും പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് അവൾ വീണുപ്പോയി..

മോളേ…. ഹിമയുടെ അമ്മ വന്നു അവളെ എഴുന്നേൽപ്പിച്ചു..

നിന്നെ വെറുതെ വിടില്ലെടാ ഞാൻ….ഹിമ  മുരണ്ടു..

ഒന്ന് പോടീ… നീ പേടിപ്പിച്ചാൽ അപ്പൂപ്പന്താടിപോലെ ഞാൻ പറന്നുപോകും..

നീയും നിന്റെ ആങ്ങളയും കൂടി കളിച്ച നാടകത്തിന്റെ ക്ലൈമാക്സ്‌ കാണാൻ എനിക്ക് ആഗ്രഹമുണ്ട്..

അതിനു വന്നതാ ഞാൻ..

എവിടെ നിന്റെ പുന്നാര ഏട്ടൻ..

ശ്രീഹരി അകത്തേക്ക് നോക്കി ചോദിച്ചു..

അവൻ ഇവിടെ ഇല്ല മോനേ, നിന്നെ ചതിച്ചതിന് ദൈവം അവനു ശിക്ഷ കൊടുത്തു..

ഹിമയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ അവൾ അവരെ വലിച്ചിഴച്ചു അകത്തേക്ക് കൊണ്ടുപോയി..

ആർക്കും ഒന്നും മനസിലായില്ല..

ഏട്ടൻ ഈ സൺ‌ഡേ വരും, അപ്പോൾ നിങ്ങൾ വരൂ.. അകത്തുനിന്നും ഒരു പെൺകുട്ടി അല്പസമയം കഴിഞ്ഞു വന്നു പറഞ്ഞു..

അങ്ങനെ അവർ മൂന്നുപേരും അവിടെന്നു തിരിച്ചുപോയി..

ഹിമക്കിപ്പോളും അഹങ്കാരത്തിനു കുറവ് ഒന്നും ഇല്ലാലോ എന്ന് രുക്മിയമ്മ മടക്കയാത്രയിൽ അഭിപ്രായപ്പെട്ടു..

ശ്രീഹരി പക്ഷേ ഒന്നും പറഞ്ഞില്ല..

അന്ന് അവർ വീട്ടിൽ തിരിച്ചു എത്തിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു..

മീനാക്ഷിക്ക് ആണെങ്കിൽ അങ്കലാപ്പ് ഇപ്പോളും വിട്ടുമാറിയില്ല..

എന്തൊക്കെയാണ് നടക്കുന്നത് എന്റെ ഭഗവാനെ…. അവൾ പേടിയോടെ ഓർത്തു..

അന്ന് എല്ലാവരും കിടക്കാനായി തുടങ്ങുകയാണ്..

കാളിങ് ബെൽ നിർത്താതെ അടിക്കുന്നുണ്ട്..

രുക്മിണിയമ്മ വാതിൽ തുറന്നതും മുൻപിൽ ഹിമ..

ആഹ് എന്താ എല്ലാവരും കിടന്നിരുന്നു? ഹിമ കത്തെക്ക് കയറി കൊണ്ട് ചോദിച്ചു..

നിനക്കെന്താ ഇവിടെ കാര്യം?

ശ്രീഹരി അവളെ നേരിട്ടു..

എന്താ കാര്യം എന്നോ,,,,എന്റെ ഭർത്താവിന്റെ വീട്ടിൽ ആണ് ഞാൻ ഇനി താമസിക്കുന്നത്..

ശ്രീഹരിയുടെ മുറിയിലേക്ക് കയറിപ്പോകുന്ന ഹിമയെ നോക്കി അമ്മയും മകനും അന്താളിച്ചു..

തുടരും..

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!