Skip to content

രുദ്രദേവം – 10

rudhradhevam novel

അവൾ സൈൻ ചെയ്തു ലെറ്റർ വാങ്ങി… ആകാംഷയോടെ ലെറ്റർ പൊട്ടിച്ചു…

അതിൽ എഴുതിയേക്കുന്നത് വായിച്ചതും അവളുടെ കണ്ണിൽ നിന്നൊരിറ്റു കണ്ണീർ ആ പേപ്പറിൽ വീണു..

‘ ഡിവോഴ്സ് ‘ എന്ന വലുതായി എഴുതിയ വാക്കുകൾ കണ്ടതും കാഴ്ച കണ്ണീർ മറച്ചിരുന്നു… കണ്ണുകൾ തുടച്ചു നിർവികാരതയോടെ ആ ലെറ്റർ അച്ഛന്റെ കയ്യിൽ കൊടുത്തിട്ട് അവിടെന്ന് ഇറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു

അവളുടെ മനസ്സിലേക്ക് അവസാനമായി വിഹാനെയും അവന്റെ ഒപ്പം ഉണ്ടായിരുന്ന തോളുവരെ മുടിയിൽ കളർ ചെയ്തു, സ്ലീവ്‌ലെസ് സാരി ഉടുത്തിരുന്ന കുട്ടിയെയും ഓർമ വന്നു…. എന്ത് കൊണ്ടോ അയാൾക് ചേരുന്ന പെൺകുട്ടി തന്നെ… വേഷത്തിലും, പണത്തിലും, സൗന്ദര്യത്തിലുമെല്ലാം…. റിട്ടേർഡ് ബാങ്ക് ജോലിക്കാരന്റെ മോൾ എങ്ങനെയാ ആ വലിയ വീട്ടിൽ മരുമകളായി കഴിയുന്നേ…

നിയമപരമായ തടസ്സവും മാറി…. ഇനി അയാൾക്ക്‌ ആരെ വേണോ കെട്ടാം… ആരും ചോദിക്കില്ല… അന്ന് ഭാര്യ പദവിയിൽ ഇരുന്ന ഞാൻ ആയിരുന്നു അവർക്ക് തടസ്സം… എല്ലാം ഓർത്തപ്പോൾ അവൾക്കു സ്വയം പുച്ഛം തോന്നി…

ഓരോന്ന് ആലോചിച്ചു അവൾ ഓഫീസിൽ എത്തി… മുന്നിൽ തന്നെ ആദിയും രുദ്രനും ഉണ്ടായിരുന്നു

“ദേവു… ഇന്നലെ എന്തേ ലീവ് എടുത്തേ? ” അവളുടെ അടുത്തേക്ക് ആദി നടന്നു വന്നു

“സുഖമില്ലായിരുന്നു ” വെറുതെ ചിരിച്ചെന്ന് വരുത്തി അവൾ പറഞ്ഞു

അവളുടെ നോട്ടം കാത്തുനിന്ന രുദ്രന് നിരാശയായിരുന്നു ഫലം… ഒരിക്കൽ പോലും അവൾ അങ്ങോട്ടേക്ക് നോക്കിയില്ല…. അവളുടെ മുഖത്ത് നിന്ന് എന്തോ വിഷമം അവളെ അലട്ടുന്നു എന്ന് രുദ്രൻ മനസിലാക്കി…

ഓരോന്ന് സംസാരിച്ചു അവർ അകത്തേക്ക് പോയി….. അവർക്ക് എതിരെ വന്ന മയൂരി രുദ്രന്റെ ദേവുവിലേക്കുള്ള നോട്ടം കണ്ട് പല്ലുകടിച്ചു…. പെട്ടന്നുള്ള അവളുടെ ഭാവമാറ്റം ആദി ശ്രദ്ധിച്ചു… അവളുടെ നോട്ടം പോയടുത്തേക്ക് അവനും നോക്കി…. ദേവുവിൽ നിന്ന് കണ്ണെടുക്കാതെയുള്ള രുദ്രന്റെ നോട്ടം കണ്ടു അവനു സന്തോഷമായി…. കലിതുള്ളി അകത്തേക്കു പോകുന്ന മയൂരിയെ അവൻ നോക്കി നിന്നു

കുറച്ചു കഴിഞ്ഞിട്ടും ദേവുനെ തന്റെ ക്യാബിനിലേക്ക് കാണാത്തൊണ്ടു രുദ്രൻ അസ്വസ്ഥമായി…. അവൻ അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചു

“മേ ഐ ” വാതിൽക്കൽ നിന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ തലയുയർത്തി നോക്കി കൈ കൊണ്ടു അനുവാദം നൽകി…

“ഇന്നലെ എന്തേ ലീവ് എടുത്തേ ദക്ഷ…. ” അവളെ സസൂക്ഷമം വീക്ഷിച്ചു അവൻ ചോദിച്ചു

“സുഖമില്ലായിരുന്നു… ” തലകുനിച്ചുള്ള അവളുടെ മറുപടി കേട്ട് അവളെ നോക്കി ഇരുന്നു

“ദക്ഷ… യു ആർ മൈ പി എ… സൊ ഇടയ്ക്ക് ലീവ് എടുക്കുന്നത് പറ്റില്ല… താൻ ജോയിൻ ചെയ്തിട്ട് ദിവസങ്ങൾ ആയേയുള്ളു… അതിനു മുന്നേ ലീവും “

“സോറി സർ… ഇനി ഇങ്ങനെ ലീവ് എടുക്കില്ല.. “

“കഴിഞ്ഞ ദിവസത്തെ എന്റെ പെരുമാറ്റം തന്നെ നന്നായി വേദനിപ്പിച്ചല്ലേ…. സോറി… “ചെയറിൽ നിന്ന് എണീറ്റു അവളുടെ അടുത്തേക്ക് നടന്നു

“സാരമില്ല സർ… ന്റെ അശ്രദ്ധ കാരണമാണ്.. ഞാൻ എന്ത് ഫയൽ ആണെന്ന് നോക്കണമായിരുന്നു…. പിന്നെ സർ എന്നോട് ക്ഷമ ചോദിക്കണ്ട… യു ആർ മൈ ബോസ്… യു ഹാവ് ഓൾ റൈറ്റ് “

ഒരുപുഞ്ചിരിയോടെ പറയുന്നവളെ അവൻ നോക്കി നിന്നു… ഇടക്ക് ചിമ്മി തുറക്കുന്ന കണ്ണുകളും, കുഞ്ഞു നുണകുഴിയും , കാറ്റത്തു പറക്കുന്ന മുടിയിഴകളും അവൻ നോക്കി….

അവനിൽ നിന്ന് ഒരു പ്രതികരണം ഇല്ലാത്തതുകൊണ്ട് അവൾ തലയുയർത്തി അവനെ നോക്കി… തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ടു അവൾ തട്ടി വിളിച്ചു… ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്നെന്ന പോലെ അവന്റെ നിൽപ്പ് കണ്ടു അവൾക്കു വല്ലാണ്ടായി…

പെട്ടെന്ന് തന്നെ അവൾ ക്യാബിനിലേക്ക് പോയി… അപ്പോഴും രുദ്രൻ അവളുടെ സൗന്ദര്യം മനസ്സിൽ കോറിയിടുവായിരുന്നു

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എല്ലാരും ഒരുമിച്ചിരുന്നു… കളിചിരികൾക്കിടയിൽ രുദ്രന്റെ നോട്ടം ദേവൂന് മേൽ പാറിവീണു… പക്ഷേ അവൾ അത് അറിഞ്ഞിരുന്നില്ല… ആദിയും പല്ലവിയും കുസൃതികൾ കാട്ടിയിരുന്നു കഴിച്ചു…

ജോലി കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു അവൾ ഓഫീസിൽ നിന്ന് ഇറങ്ങി… മുന്നിൽ കാറുമായി നിൽക്കുന്ന ആദിയ്ക്കും രുദ്രനും പതിവ് പുഞ്ചിരി നൽകി അവൾ നടന്നു

“ദേവു… ” ആദിയുടെ വിളി കേട്ട് അവൾ അവിടെ നിന്നു

“എന്താ ആദി…? “

“നമ്മൾ രണ്ടാളും ഒരേ വഴിയാണ് പോകുന്നേ… ബസ്സിൽ തൂങ്ങിക്കിടന്നു എന്തിനാ വിഷമിക്കുന്നേ… നമുക്ക് കാറിൽ പോകാം.. ” രുദ്രനെ ഇടംകണ്ണിട്ട് നോക്കി അവളോട് ചോദിച്ചു

“ഏഹ്… അത് വേണ്ട… ഞാൻ.. ബസ്സിൽ പൊയ്ക്കോളാം… ” ആദിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞെങ്കിലും ഇടയ്ക്ക് രുദ്രനിൽ നോട്ടം എത്തിയിരുന്നു

രുദ്രൻ വേഗം കാറിൽ കയറി ആദിയോട് കയറാൻ പറഞ്ഞു… ദേവുനെ നോക്കിയിട്ട് അവനും കാറിൽ കയറി

“ശോ… ഒന്നു നിർബന്ധിച്ചില്ലല്ലോ… അല്ലേലും വല്യ ആൾകാർ ഇങ്ങനെയാ ദേവു.. രുദ്രൻ സാറിനു വിളിച്ചൂടായിരുന്നോ… ഞാൻ അയാളെ നോക്കിയപ്പോഴും വല്യ താല്പര്യമില്ലാത്ത മട്ടാണ്…..നമുക്ക് ആ ജോസഫ് ബസ്സേ പറഞ്ഞിട്ടുള്ളു… പതുക്കെ നടക്കാം… ” പതംപറഞ്ഞു മുന്നിലേക്ക് നടന്നവളുടെ മുന്നിൽ രുദ്രന്റെ കാർ തടസ്സം ഉണ്ടാക്കി…

തലയുയർത്തി നോക്കിയതും രുദ്രൻ കണ്ണുകൊണ്ട് കയറാൻ പറഞ്ഞു… ഇനിയും നിന്ന് താളം ചവിട്ടിയാൽ അവർ പോകുമെന്ന് അറിയാവുന്നത് കൊണ്ടു അവൾ വേഗം കാറിൽ കയറി…. അവളെ കണ്ണാടിയിലൂടെ നോക്കി അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു

ആ യാത്രയിൽ നിശബ്ദത തളം കെട്ടി… ആദി സീറ്റിൽ ചാരി ഇരുന്നു ഉറങ്ങിയിരുന്നു..

ഇടക്ക് കണ്ണാടിയിലൂടെ ദേവുനെ നോക്കിയെങ്കിലും അവൾ പുറത്തേക്ക് കണ്ണു പായിച്ചു ഇരിക്കുവായിരുന്നു…

വീടിനടുത്തു എത്തിയപ്പോൾ രുദ്രനോട് താങ്ക്സ് പറഞ്ഞു അവൾ ഇറങ്ങി… ആദി ഉറക്കത്തിലായോണ്ട് വിളിച്ചില്ല..

വീട് ആകെ നിശബ്ദമായിരുന്നു… രാവിലത്തെ ഡിവോഴ്സ് വന്നതിന്റെ ബാക്കിപത്രം ആണ്‌ ഇതൊക്കെയെന്ന് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല…

അടുക്കളയിൽ എത്തിയതും അടുപ്പത്ത്‌ ചായക്ക് വച്ചിട്ട് ദൂരെ നോക്കി ആലോചിച്ചു നിൽക്കുന്ന അമ്മയെ കണ്ടു അവൾ പിന്നിലൂടെ പുണർന്നു…

“എന്താ ന്റെ രാധമ്മേ… ഈ ലോകത്തു ഒന്നുമല്ലേ… ” തിളച്ചു പൊന്തിയ ചായ എടുത്തു മാറ്റി സ്റ്റവ് ഓഫ്‌ ആക്കി

“മോളെ… നിനക്ക്….. എങ്ങനെയാടാ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നേ… ന്റെ കുട്ടി കരഞ്ഞു വിഷമം തീർക്കു… ഇങ്ങനെ നീറി ജീവിക്കണ്ട.. ” അവളുടെ കവിളിൽ തലോടി കൊണ്ടു രാധമ്മ നിന്നു

“എന്ത് വിഷമാണ് അമ്മേ…. ഞാൻ ന്റെ പൂർണസമ്മതത്തോടെയാണ് ഡിവോഴ്സ് നൽകിയേ… അതിൽ ഇനി ഞാൻ എന്ത് വിഷമിക്കാനാ.. വിഹാന് ചേർന്നൊരു പെൺകുട്ടി ആയിരുന്നില്ല ഞാൻ.. അതുകൊണ്ട് പിരിഞ്ഞു അത്രേയുള്ളു…

ഇനി അതിന്റെ പേരിൽ നിങ്ങൾ ഇതിനെ മരണവീട് ആകേണ്ട…. “

രാധമ്മ വാത്സല്യത്തോടെ ദേവുനെ പുണർന്നു നെറുകയിൽ ചുംബിച്ചു…

“ന്റെ രാധമ്മ സെന്റി ആകല്ലേ…. പ്യാവം ദേവു മോൾക് വിശക്കുന്നു…. ” വയറും തടവിയുള്ള അവളുടെ പറച്ചിൽ കേട്ട് ആ അമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

“നിനക്ക് എന്താ വേണ്ടേ? പഴുത്ത ഏത്തൻ കായ ഇരുപ്പുണ്ട്… പഴംപൊരി ഇണ്ടാകട്ടെ…? “

“പിന്നെ എന്താ…. ഞാൻ കുളിച്ചേച്ചു വരാം “

തിരിഞ്ഞു നടക്കുമ്പോൾ തങ്ങളെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു… ആ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

മുറിയിൽ എത്തിയതും അവൾ കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്നു…. അടുത്തു ഇരിക്കുന്ന സിന്ദൂരചെപ്പ് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു

“ഇതൊക്കെ ഇടാൻ ഒരു ഭാഗ്യം വേണം ദേവു… ദൈവം നിനക്ക് അത് തന്നിട്ടില്ല… ” സ്വയം പറഞ്ഞുകൊണ്ട് അവൾ ആ ചെപ്പ് എടുത്തു മാറ്റി വച്ചു ..

കണ്ണാടിയിൽ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞൊഴുകി…

“ആർക്കു വേണ്ടിയാ നീ കണ്ണീർ പൊഴിക്കുന്നേ… അയാൾ ഇപ്പോ ആ പെണ്ണിനോടൊപ്പം ആഘോഷിക്കുവായിരിക്കും ഈ ഡിവോഴ്സ് ” അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു

“നിന്നെ വേണ്ടെങ്കിൽ നിനക്കും വേണ്ട… നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ആ മനുഷ്യന് വേണ്ടി ഒരിക്കലും എന്നെ ജീവനായി കാണുന്ന അച്ഛനും അമ്മയും വേദനിപ്പിക്കില്ല.. ” സ്വയം മനസിനെ ശക്തമാക്കി അവൾ കുളിക്കാൻ കയറി

കുളിച്ചു താഴേക്ക് പോയതും ചൂട് പഴംപൊരിയുടെ വാസന മൂക്കിലേക്ക് അടിച്ചു കയറി… വേഗം ചായയും പഴംപൊഴിയും കഴിച്ചു അവൾ വിശപ്പിന്റെ നിലവിളിയെ അടക്കി….

ഓഫീസിലെ വിശേഷങ്ങളും, രുദ്രൻ തിരിച്ചുവന്നപ്പോൾ കൊണ്ടാക്കിയതും എല്ലാം അവൾ അവരോട് പറഞ്ഞു

                      

“ദക്ഷ മേഡം… സർ വിളിക്കുന്നു ” ഫയൽ നോക്കി ഇരുന്ന ദേവുനോട് പ്യൂൺ പറഞ്ഞിട്ട് പോയി

സർ… എന്തിനാ വിളിക്കണേ… ഇപ്പോ അവിടെന്ന് വന്നല്ലേയുള്ളൂ.. ഓരോന്ന് സ്വയം ചോദിച്ചു അവൾ രുദ്രന്റെ ക്യാബിനിൽ നടന്നു

വാതിലിൽ തട്ടി അവന്റെ അനുവാദത്തിനായി കാത്തുനിന്നു… അവന്റെ അനുവാദം കിട്ടിയതും അവൾ അകത്തേക്ക് വന്നു

“ദക്ഷ… എപ്പോഴും എന്റെ അനുവാദത്തിനായി കാത്തുനിൽക്കണ്ട… യു ആർ മൈ പി എ… സോ തനിക്ക് എപ്പോ വേണോ ന്റെ അനുവാദം ഇല്ലാതെ വരാം “

നീ ന്റെ പെണ്ണാ ദച്ചു…. എന്നെ പോലെ എല്ലാ അധികാരവും നിനക്ക് ഉണ്ട് ഇവിടെ … ഇന്നല്ലെങ്കിൽ നാളെ എല്ലാരുടെയും മുന്നിൽ വച്ചു താലി കെട്ടി എല്ലാ അധികാരവും നിനക്ക് തരും … അവൻ മനസ്സിൽ പറഞ്ഞു..

“സർ.. എന്താ വിളിച്ചത്..? “

“യെസ്… മറ്റന്നാൾ കണ്ണൂരിൽ ഒരു മീറ്റിംഗ് ഉണ്ട്… നമുക്ക് പോകണം… നാളെ ഈവെനിംഗ് ട്രെയിനിൽ പോകാം… മോർണിംഗ് ആണ് മീറ്റിംഗ്… അടുത്ത ദിവസം യാത്ര തിരിച്ചാൽ വൈകിട്ട് ഇവിടെ എത്തും… ” എല്ലാം പറഞ്ഞു കഴിഞ്ഞു അവളുടെ മുഖത്ത് നോക്കിയതും കണ്ണെല്ലാം പുറത്തു ചാടി നിൽക്കുന്നു

“ദക്ഷ… എന്ത് പറ്റി? “

“സർ… അത്… ഇങ്ങനെ യാത്ര ചെയ്യാൻ വരുമെന്ന് കരുതിയില്ല… വീട്ടിൽ സമ്മതിക്കോ എന്ന് അറിയില്ല ” കുഞ്ഞു പിള്ളേരെ പോലെ പറയുന്ന അവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി തത്തികളിച്ചു

“ഞാൻ തന്റെ പേരെന്റ്സ്‌നോട് സംസാരിക്കാം… ഈവെനിംഗ് ഞാനും തന്റെ ഒപ്പം വരാം… ഡോണ്ട് വറി എബൌട്ട്‌ ദാറ്റ്‌ “

മറുപടി ഒരു പുഞ്ചിരിയിൽ നൽകി അവൾ ക്യാബിനിലേക്ക് പോയി

അടുത്ത രണ്ടുദിവസം മുഴുവൻ അവളെ കണ്ടോണ്ട് ഇരിക്കാം എന്ന ചിന്തയിൽ അവൻ സ്വപ്‌നങ്ങൾ മെനഞ്ഞു

ക്യാബിനിലേക്ക് പോകുംവഴി പല്ലവിയോട് പറഞ്ഞിട്ടാണ് ദേവു പോയതു

ആദ്യം പേടിയോടെ കണ്ട സർ ഇപ്പോ എന്ത് സൗമ്യമായാണ് പെരുമാറുന്നെയെന്ന് അവൾ ഓർത്തു.. അന്നത്തെ സംഭവത്തിന്‌ ശേഷം സർ തന്നോട് ദേഷ്യപ്പെട്ടിട്ടില്ല… ഇപ്പോ ആദിയോട് മിണ്ടുന്നതു പോലെ താൻ സാറിനോടും സംസാരിക്കുന്നുണ്ട്… വെറുതെ ഓരോന്ന് ആലോചിച്ചു അവളും ഇരുന്നു

                          

“സർ… മറ്റന്നാൾ മീറ്റിംഗിന് ഞാൻ അല്ലേ കൂടെ വരേണ്ടത്? ” രുദ്രന്റെ ക്യാബിനിലേക്ക് വന്ന മയൂരി പുഞ്ചിരിയോടെ ചോദിച്ചു

“ദക്ഷ വിൽ കം… യു ഡോണ്ട് ഹേവ് റ്റു വറി “

“സർ.. ബട്ട്‌ അവൾ പുതിയ കുട്ടി അല്ലേ.. അവൾക്കു അതിനെ പറ്റി ഒന്നും അറിയില്ലായിരിക്കും ” അമർഷം ഉളളിൽ ഒതുക്കി അവൾ പറഞ്ഞു

“അവൾ പുതിയ ആൾ ഒന്നുമല്ല… ആ കുട്ടി വന്നിട്ട് ഒരു മാസം ആകുന്നു… പിന്നെ ഇങ്ങനെ മീറ്റിംഗിന് വരാതെ എങ്ങനെ അറിയും അതിനെ പറ്റി…. ഞങ്ങൾ നാളെ ഈവെനിംഗ് പോകും “

“ഓക്കേ…. ” വാതിൽ ശക്തിയായി തുറന്നു അവൾ കാറ്റ് പോലെ പുറത്തേക്ക് പോയി… രുദ്രന്റെ ക്യാബിനിൽ വന്ന ആദി അവളുടെ പോക്ക് കണ്ടു ഒരു മിനിറ്റ് നിന്നു.. പിന്നെ ഡോർ തുറന്നു അകത്തേക്ക് കയറി

“മോനെ നീയും ദേവുവും കണ്ണൂർ പോകുന്നോ..? “

“ഹ്മ്മ്… ഒരു മീറ്റിംഗ് ഉണ്ട്… അല്ല നീ എങ്ങനെ അറിഞ്ഞു.. ദേവുനോട് മാത്രേ പറഞ്ഞുള്ളു.. പിന്നെ ഇപ്പോ മയൂരിയും അറിഞ്ഞു “

ഓഹോ…. അത് അറിഞ്ഞത് കൊണ്ടാണോ അവൾ ചാടി തുള്ളി പോയേ… നിനക്ക് ഇവരുടെ ഇടയിൽ എന്താ മയൂരി റോൾ… നിന്നെ ഞാൻ ഒരു ദിവസം കൈയോടെ പോകും മയൂരി പിശാചേ ….. അവൻ മനസ്സിൽ പറഞ്ഞു നിന്നു

“നീ എന്താ ആലോചിക്കുന്നേ… ആരാടാ പറഞ്ഞേ… “

“ഓഹ്… നീ പറഞ്ഞില്ലേലും ഞാൻ എല്ലാം അറിയുന്നുണ്ട്… “

“പല്ലവി പറഞ്ഞോ…? ” സംശയത്തോടെ അവൻ ചോദിച്ചു

“മ്മ്… എങ്ങനെ മനസിലായി….? ” ഇളിഞ്ഞ ഭാവത്തോടെ നിൽക്കുന്ന അവനെ കണ്ടതും രുദ്രൻ ചിരിച്ചു

“ദേവു നേരെ ചെന്ന് പല്ലവിയോട് പറഞ്ഞു കാണും… അവൾ നിന്നോടും ” ചിരിച്ചോണ്ട് പറഞ്ഞ അവനെ പുച്ഛിച്ചിട്ട് ആദി പുറത്തേക്ക് പോയി

ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു… കൈകഴുകാൻ പോയതും ദേവൂന്റെ ഫോൺ റിംഗ് ചെയ്തു… അവൾ വേഗം കൈ കഴുകി ഫോൺ എടുക്കാൻ ഓടിയതും കാൽ തെന്നി താഴേക്ക് പോയി…

                                    തുടരും

                              സ്വപ്ന മാധവ്

 

3/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!