അവൾ വേഗം കൈ കഴുകി ഫോൺ എടുക്കാൻ ഓടിയതും കാൽ തെന്നി താഴേക്ക് പോയി…
കുറച്ചു കഴിഞ്ഞും താഴേക്ക് എത്താത്തതുകൊണ്ടു അവൾ കണ്ണുതുറന്നു നോക്കി…. തന്നെ താങ്ങി നിൽക്കുന്ന രുദ്രനെ കണ്ടതും നന്നായി ചിരിച്ചുകൊടുത്തു
“നിനക്ക് നേരെ നടക്കാൻ അറിയില്ലെടി…? ” അതൊരു അലർച്ച ആയിരുന്നു
മറുപടിയായി ചുണ്ട് കൂർപ്പിച്ചു കാണിച്ചിട്ട് നേരെ നിൽക്കാൻ തുനിഞ്ഞതും അവന്റെ പിടി ഒന്നൂടെ മുറുകി എന്നല്ലാതെ വേറെ ഒന്നും നടന്നില്ല…
രുദ്രൻ അവളുടെ ഭാവങ്ങൾ നോക്കി കാണുവായിരുന്നു… ചുറ്റും ചലിക്കുന്ന കൃഷ്ണമണികളും, മേൽച്ചുണ്ടിലെ വിയർപ്പ്കണങ്ങളും, മുഖത്ത് വീണു കിടക്കുന്ന കുറുനരികളും, തന്നെ നോക്കി ഓരോ ഗോഷ്ടി കാണിച്ചു സ്വയം പിറുപിറുക്കുന്ന പെണ്ണിനെ ഒരു കുറുമ്പൊടെ അവൻ നോക്കി
“ഇയാൾ ന്താ ഇങ്ങനെ നോക്കുന്നെ… ആ കണ്ണുകൾ എന്നെ കൊത്തിവലിക്കുവാണല്ലോ… ” തന്നെ നോക്കി നിൽക്കുന്ന രുദ്രനെ നോക്കി അവൾ മനസ്സിൽ പറഞ്ഞു
“””””അയ്യോ ന്റെ ദേവു… അയാൾ ഇത് എങ്ങോട്ടാ വരുന്നേ… വേഗം എന്തേലും ചെയ്യ് ” താഴ്ന്ന വരുന്ന രുദ്രന്റെ മുഖം കണ്ടതും അവൾ സ്വയം പറഞ്ഞു…. പിന്നെ ഒന്നും ആലോചിക്കാതെ അവനെ
തള്ളി”””
പെട്ടെന്നുള്ള അറ്റാക്ക് ആയോണ്ട് അവനും നിലത്തേക്ക് വീണു… പക്ഷേ അവനെ താങ്ങാൻ ആരും വന്നില്ല… അതോണ്ട് ഭദ്രമായി ഭൂമിയിൽ എത്തി…
തന്റെ മേലിൽ കിടക്കുന്ന ദേവുനെ കണ്ടതും രുദ്രന് എന്തൊക്കെയോ മാറ്റങ്ങൾ തോന്നി….. അവൻ വേഗം തള്ളി മാറ്റി
അവൾ എണീറ്റതും പിന്നെയും തെന്നി അവന്റെ മേലേക്ക് വീണു
” എന്നെ കൊല്ലുമോ നീ? ” കളിയാക്കി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടതും അവൾ വീണ്ടും എണീക്കാൻ നോക്കി
അപ്പോഴേക്കും കൈ കഴുകി ആദിയും പല്ലവിയും എത്തി..ഇവരുടെ പരാക്രമങ്ങൾ കണ്ടും അവർ പൊട്ടിച്ചിരിച്ചു
“ചിരിക്കാതെ ഇതിനെ പിടിച്ചു മാറ്റു… “അവന്റെ അലർച്ച കേട്ടതും രണ്ടാളും കൂടെ ദേവൂനെയും രുദ്രനെയും എണീപ്പിച്ചു
“രണ്ടാളും വീണു കളിക്കുവായിരുന്നോ? ” കളയാക്കികൊണ്ടുള്ള അവന്റെ പറച്ചിൽ കേട്ടതും രണ്ടാളും ആദിയെ കൂർപ്പിച്ചു നോക്കി
“ഇതെന്താ ഇവിടെ വെള്ളം ആണോ? ” നിലത്തേക്ക് നോക്കി ദേവു ചോദിച്ചു
“വെള്ളമോ… ഇവിടെ ആരാ വെള്ളം ഒഴിക്കാൻ? ” നിലത്തിരുന്ന് വെള്ളം തൊട്ട് നോക്കി ആദി
“ആരുടേങ്കിലും നിന്ന് അറിയാതെ താഴെ പോയതാകും ” കാര്യമായ ആലോചനയ്ക്ക് ശേഷം ദേവു പറഞ്ഞു
“ഹ്മ്മ്… എന്നാലും എന്നാ വെയ്റ്റ് ആണ് നീ … ന്റെ നടുവ് പോയി ” രുദ്രൻ രണ്ടു കൈയും നടുവിൽ ഊന്നി നിന്നു
ആദി എഴുനേൽക്കുന്നതിനിടയിൽ മറഞ്ഞു നിന്ന് ഇതെല്ലാം നോക്കുന്ന മയൂരിയെ കണ്ടു …. ഇതെല്ലാം കണ്ട് പകയോടെ നിൽകുവായിരുന്നു അവൾ…
“ഇവൾക്ക് ഈ വെള്ളത്തിൽ പങ്കുണ്ടോ… എന്നാൽ പൊന്നു മോളെ നിന്റെ അവസാനമായിരിക്കും.. ” മനസ്സിൽ പറഞ്ഞോണ്ട് ആദി അവൾ പോയവഴിയേ നോക്കി
“നിന്നെ ആര് വിളിച്ചിട്ടാ ഇങ്ങനെ ഓടി വന്നേ ” സംശയത്തോടെ ആദി ചോദിച്ചു
“ഓഹ്.. അത് ഞാൻ വീണപ്പോൾ മറന്നു… നോക്കട്ടെ ” തലയ്ക്കിട്ട് കൊട്ടും കൊടുത്തു അവൾ ഫോൺ എടുത്തു നോക്കി… എല്ലാരേയും നോക്കി നന്നായി ഇളിച്ചു കൊടുത്തു
“ആരാ? ” രുദ്രന്റെ ശബ്‌ദം കേട്ടതും അവൾ എല്ലാരേയും നോക്കി
“ഐഡിയക്കാരാ ” പറഞ്ഞു കഴിഞ്ഞു എല്ലാരേയും നോക്കി ചിരിച്ചു… രുദ്രൻ ഇപ്പോ ദഹിപ്പിക്കുമെന്ന രീതിയിൽ നോക്കുവാണ്
“ന്റെ നടുവ് ” അവളെ നോക്കി പല്ലിറുമ്മി
“അത്രയ്ക്ക് വേദന ആണെങ്കിൽ മീറ്റിംഗിന് ഞാനും പല്ലുവും പോകാം ” ആദി ഒളിക്കണ്ണിട്ടു രുദ്രനെ നോക്കി
“ഓഹോ… വേദന പോയി മോനേ… രണ്ടിനെയും ഒരുമിച്ചു വിട്ടിട്ട് വേണം… ” ഒന്ന് നിർത്തി ആദിയെ നോക്കി
“ബാക്കി പറയെടാ എന്തേ നിർത്തിയെ? ” കണ്ണുരുട്ടി കൊണ്ടുള്ള അവന്റെ ചോദ്യത്തിന് രുദ്രൻ അവന്റെ ചെവിയിൽ മറുപടി കൊടുത്തു….
“ഡാ…. ഇങ്ങനെ ഒന്നും പറയല്ലേ… ന്റെ ചെവി ഡെറ്റോൾ ഇട്ടു കഴിക്കണം …. ” ദയനീയമായി അവനെ നോക്കിയിട്ട് പല്ലവിയെ വിളിച്ചോണ്ട് അവൻ നടന്നു
“ആ കണ്ണു ഇപ്പോ താഴേക്കു പോകും ” എല്ലാം കേട്ട് കിളിപോയ അവസ്ഥയിൽ നിൽക്കുന്ന ദേവുനെ അവൻ കളിയാക്കി
“അവർ… തമ്മിൽ…? “
“അവർ ഇഷ്ടത്തിലാണ്… തനിക്ക് ഇത്രേയും നാൾ ആയി മനസിലായില്ല..? “
“മ്‌ച്ചും ” ചുമൽ കൂച്ചിയുള്ള മറുപടി കേട്ടതും അവൻ പൊട്ടി ചിരിച്ചു…
അവനെ നോക്കി പുച്ഛിച്ചിട്ട് അവൾ ക്യാബിനിലേക്ക് നടന്നു
ആദി പല്ലവിയോട് അവന്റെ സംശയം പറഞ്ഞു…
“ഓഹോ… അവൾക്കു എന്തിനാ ദേവുനോട് ദേഷ്യം…? കണ്ടുപിടിക്കണം ആദിയേട്ടാ ” ദേഷ്യത്തോടെ അവൾ പറഞ്ഞു
“കണ്ടുപിടിക്കണം… നമുക്ക് ക്യാന്റീനിലെ സിസിടിവി നോക്കാം… ബാ “
രണ്ടാളും കൂടെ സിസിടിവി റൂമിൽ പോയി വിശ്വൽസ് നോക്കി…
അവർ കൈ കഴുകാൻ പോയ സമയം മയൂരി അവരുടെ ടേബിളിനടുത്തു വന്നു ആരേലും തന്നെ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ചുറ്റും നോക്കി അടുത്തിരുന്ന ഗ്ലാസിലെ വെള്ളം താഴേക്ക് ഒഴിച്ചു …. ദേവൂന്റെ ഫോൺ റിംഗ് ചെയ്തതും അവൾ അവിടെന്ന് വേഗം മറഞ്ഞു…
“ആ പന്ന മോൾ മനഃപൂർവം കാട്ടിയതാ… കുറച്ചു ദിവസം മുന്നേ വന്ന ദേവുനോട് ഇവൾക്ക് എന്താ ദേഷ്യം? ഇന്ന് ദേവൂന് എന്തെങ്കിലും പറ്റിയിരുന്നേൽ കൊല്ലുമായിരുന്നു ഞാൻ… രുദ്രൻ ഇതറിഞ്ഞാൽ പിന്നെ അവളെ ജീവനോടെ കിട്ടില്ല… ” ആദി ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി
“നമുക്ക് സാറിനോട് പറയാം… വാ ” ആദിയുടെ കൈയ്യിൽ വലിച്ചോണ്ട് പല്ലവി മുന്നോട്ട് നടന്നു
“വേണ്ട… അവരുടെ യാത്ര മുടക്കേണ്ട… പോയി വരട്ടേ… “
“അതേ… ഞാൻ ഒരു കാര്യം ചോയ്ച്ചോട്ടെ? “
അവളുടെ മുഖവര കേട്ടു ആദി സംശയത്തോടെ നോക്കി
“പിന്നെയുണ്ടല്ലോ…. രുദ്രൻ സാറിനു ദേവുനെ ഇഷ്ടാണോ “
“ഹ്മ്മ്… ” ആദ്യമായി രുദ്രൻ അവളെ കണ്ടതും, ഇഷ്ടപ്പെട്ടതും, മായമ്മ പറഞ്ഞതും, എല്ലാം വിശദമായി അവൻ പറഞ്ഞു കൊടുത്തു
“ഏഹ്… ദേവൂന്റെ കല്യാണം കഴിഞ്ഞോ…? താലിയും സിന്ദൂരവും ഒന്നും ഇട്ടിട്ടില്ലല്ലോ … ഇതുവരെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല… മായമ്മേ തെറ്റിദ്ധരിപ്പിക്കാൻ ആരേലും പറഞ്ഞതായിരിക്കും… “
“അതിന്റെ സത്യാവസ്ഥ കണ്ടു പിടിക്കണം… ഇപ്പോ മയൂരിയെ ശരിയാക്കാം … അവൾ എന്തിനാ ദേവുനെ വീഴ്ത്താൻ ശ്രമിച്ചേയെന്ന് അറിയണം “
രണ്ടാളും മാറിയിരുന്നു ഇതുവരെ നടന്നതൊക്കെ ആലോചിച്ചു… ആദിയുടെ മനസ്സിൽ ഒരിക്കലവൾ രുദ്രനെ നോക്കി ചിരിച്ചോണ്ട് വന്നത് ഓർമവന്നു… പിന്നെ ദേവൂനെയും രുദ്രനെയും ഒരുമിച്ചു കാണുമ്പോൾ അവളുടെ ദേഷ്യവുമെല്ലാം മിന്നിമാഞ്ഞു
അവൻ വേഗം എല്ലാ സിസിടിവിയും നോക്കി… അവൾ മനഃപൂർവം രുദ്രന്റെ പുറത്തുകൂടെ വീണതും, രുദ്രന്റെ പിന്നാലെയുള്ള നടത്തവും അവൻ ശ്രദ്ധിച്ചു..
“ആദിയേട്ടാ… ആദ്യമായി സർ ദേവുനോട് ചൂടായ സംഭവമില്ലേ… അതിലും അവൾക്കു പങ്കുണ്ടോയെന്ന് ഒരു സംശയം… ” കുറെ നേരത്തെ ആലോചനയ്ക്ക് ഒടുവിൽ പല്ലവി പറഞ്ഞു
അത് കേട്ടതും അവൻ ആ ദിവസത്തെ വിശ്വൽസും നോക്കി…. അതിൽ, ദേവു ക്യാബിനിൽ നിന്നിറങ്ങിയതിന് പിന്നാലെ മയൂരി കയറുന്നതും ഫയൽ എടുത്തു മാറ്റിവയ്ക്കുന്നതും കൃത്യമായി കണ്ടു..
“ഇതിൽ നിന്ന് എനിക്കൊരു കാര്യം മനസിലായി… ” തലയ്ക്കു കൈ കൊടുത്തു അവൻ ചെയറിൽ ഇരുന്നു
“എന്താ മനസിലായെ? ” തോളിൽ തട്ടിയുള്ള നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു
“ന്റെ കുരുട്ടേ… മയൂരിയ്ക്ക് രുദ്രനെ ഇഷ്ടാണ്… ദേവുനെ അവനു ഇഷ്ടമാണെന്ന് അവൾക്കു മനസിലായി.. അതുകൊണ്ടാ അവൾ ദേവുനെ ഒഴിവാക്കാൻ നോക്കുന്നേ ” അവളെ വലിച്ചു മടിയിൽ ഇരുത്തി മുഖത്ത് വീണു കിടന്ന മുടികൾ ചെവിയ്ക്ക് പിന്നിൽ വച്ചു
“ഓഹോ… അപ്പോൾ നമ്മൾ എന്ത് ചെയ്‌യും? “
“അവൾക്കുള്ളത് നമ്മൾ കൊടുക്കണം… “
“ഹൈ… അവൾക്കിട്ട് ഞാൻ കൊടുക്കാം… എത്രനാൾ ആയി ഒരാൾക്കിട്ട് പൊട്ടിച്ചിട്ട് ” ടോപ്പിന്റെ സ്ലീവ്‌സ് മുകളിലേക്ക് ഒതുക്കി ഷോൾ കെട്ടിവച്ചു മുടിയും ഒതുക്കി പുറത്തേക്കു പോകുന്നവളെ കണ്ടു ആദി പകച്ചു നിന്നു
ബോധം വന്നതും അവൻ അവളുടെ പിന്നാലെ ഓടി… പല്ലവി മയൂരിയുടെ ക്യാബിനിൽ പോയതും അവൾ എന്തോ പണിയിൽ ആയിരുന്നു.. അവിടെ നിന്ന് മുരടനക്കിയതും അവൾ തലയുയർത്തി നോക്കി
“എന്താ പല്ലവി….? ” ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു
(എന്റെ ദേവുനെ ഇവിടെന്ന് പുറത്താക്കാൻ നോക്കിയിട്ട് ശൂർപ്പണക ചിരിക്കുന്നത് കണ്ടോ… ഇവളുടെ പല്ല് ഞാൻ ഇന്ന് ഇളക്കും – ആത്മ )
“എന്താ ആലോചിക്കുന്നേ..? ” അവളിൽ നിന്ന് പ്രതികരണമില്ലാത്തോണ്ട് മയൂരി ഒന്നൂടെ ചോദിച്ചു
“ഇന്ന് ദക്ഷ ക്യാന്റീനിൽ തെന്നി വീണു നീ അറിഞ്ഞായിരുന്നോ? “
“ഇല്ല… എന്തേലും പറ്റിയോ… ” പരിഭ്രമത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും പല്ലവിയുടെ കരം മയൂരിയുടെ കവിളിൽ മുദ്ര പതിപ്പിച്ചു
“നീ അറിഞ്ഞില്ലല്ലേ… നീ അവിടെ വെള്ളം ഒഴിച്ചത് ഞങ്ങൾ കണ്ടായിരുന്നു… എന്നിട്ട് എന്ത് അഭിനയമാണ് “
“ഓഹ്… അറിഞ്ഞോ… അവളെ ഞാൻ പുറത്താക്കും ഇവിടെനിന്നും, രുദ്രന്റെ മനസ്സിൽ നിന്നും… കാരണം രുദ്രൻ എന്റെയാ… ഈ മയൂരിയുടെ മാത്രം ” അവൾ ഉറച്ച ശബ്‌ദത്തോടെ പറഞ്ഞു
“നീ ദേവുനെ ഒന്നും ചെയ്യില്ല… ഞങ്ങൾ അവളുടെ കൂടെയുണ്ട്… നിന്നെ ഇവിടെന്ന് പുറത്താക്കും… പിന്നെ രുദ്രൻ സാറിന്റെ മനസ്സിൽ അവൾ മാത്രമാണ്… അതിൽ നിനക്ക് ഒരു റോളുമില്ല ” പുച്ഛത്തോടെ പല്ലവി പറഞ്ഞു കഴിഞ്ഞതും… അവൾ അലറി കൊണ്ടു പല്ലവിയുടെ കഴുത്തിൽ പിടിച്ചു
“അവളെ ഞാൻ കൊല്ലും…. രുദ്രൻ എന്റെയാ…. ന്റെ മാത്രം ” പറയുന്നതിനോടൊപ്പം അവളുടെ പിടി മുറുകി….
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission