Skip to content

രുദ്രദേവം – 14

rudhradhevam novel

അങ്ങോട്ടേക്ക് പോയതും കുറുക്കെ വന്ന ഒരാളുമായി അവൾ കൂട്ടിമുട്ടി….

“സോറി… ഞാൻ കണ്ടില്ല ” മുട്ടിയ ഭാഗം തിരുമി കൊണ്ടു അവൾ കണ്ണുകൾ ഉയർത്തി ആളെ നോക്കി

“”വിഹാൻ….. “”” ആ മുഖം കണ്ടതും അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. ഒരു നിമിഷം അത് സ്വപ്നമായിരിക്കണേ എന്ന് അവൾ അതിയായി ആഗ്രഹിച്ചു

“”ഇതാരാ ദക്ഷയോ…. നീ ഇപ്പോ രാത്രിയിലുള്ള പണിയ്ക്ക് പോയി തുടങ്ങിയോ…. അതും ഇത്രേം ദൂരത്തേക്ക്…. ഹമ്…. അച്ഛനും അമ്മയും നോക്കാൻ കാശ് കിട്ടിയാൽ മതിയല്ലോ നിനക്ക്…. ആരെ കൂടെ കിടന്നാൽ എന്ത്‌… “” അവളെ അടിമുടി നോക്കികൊണ്ട് അവൻ പറഞ്ഞു

ആ നോട്ടത്തിൽ അവൾ ഉരുകി ഒലിച്ചു പോയി…. താൻ പ്രാണനാണെന്ന് കരുതി സ്നേഹിച്ച സ്വന്തം ഭർത്താവ് ഇത്രേയും പറഞ്ഞപ്പോൾ അയാളെ സ്നേഹിച്ചതിൽ അവൾക്കു തന്നോട് അവജ്ഞ തോന്നി… ഒഴുകി ഇറങ്ങിയ കണ്ണീർ തുടച്ചു മാറ്റി

“”നിന്റെ പൂങ്കണ്ണീരിൽ ഞാൻ വീഴില്ലയെന്ന് അറിയാലോ… പിന്നെ എന്തിനാ അഭിനയിക്കുന്നേ? “” അവന്റെ ഒച്ച ഇത്തിരി ഉയർന്നതും അവൾ ചുറ്റും നോക്കി…. റിസപ്ഷനിൽ നിൽക്കുന്ന രുദ്രന്റെ നോട്ടം അങ്ങോട്ടേക്ക് വന്നതും അവൾ തിരിഞ്ഞു നടന്നു

“”ദക്ഷ മോളെ…. കാശ് മതിയെങ്കിൽ എന്റെ കൂടെ വാ…. നിനക്ക് ഇന്ന് കിട്ടുന്നതിൽ ഇരട്ടി ഞാൻ തരാം…. എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഞാൻ ശരിക്കും നിന്നെ ശ്രദ്ധിച്ചില്ലായിരുന്നു… അല്ലേൽ അന്നേ…. “” ചുണ്ട് നനച്ചു അവൻ പറഞ്ഞതും അവൾ അവനെ വെറുപ്പോടെ നോക്കി…

നുരഞ്ഞു പൊന്തിയ ദേഷ്യം ഉളളിൽ ഒതുക്കി അവനെ രൂക്ഷമായി നോക്കി അവൾ നടന്നു

“ഹേ… ബേബി…. ” ഒരു സ്ത്രീ ശബ്‌ദം കേട്ടതും അവൾ നടത്തം നിർത്തി തിരിഞ്ഞു നോക്കി

തോളൊപ്പം കളർ ചെയ്ത മുടിയും…. ബ്ലാക്ക് സ്കിൻ ഫിറ്റ് പാർട്ടി വെയർ ഇട്ട് വരുന്ന പെണ്ണിനെ അവൾ ഏങ്ങോ കണ്ടുമറന്നത് പോലെ തോന്നി…

ശ്വേതാ…. വിഹാന്റെ ഫിയാൻസി…. അനുരാഗിന്റെ പരിചയപ്പെടുത്തൽ ഓർമ്മ വന്നു

അവൾ നന്നായി മദ്യപിച്ചിരിക്കുന്നു….. അവളുടെ ആടി ആടിയുള്ള നടത്തം കണ്ടതും ദേവൂന് മനസിലായി… അവൾ നടന്നു വിഹാന്റെ തോളിൽ ചാരി നിന്നു… അവൻ ഇടുപ്പിലൂടെ അവളെ ചേർത്തു നിർത്തി ദേവുനെ നോക്കി…

ദേവു പുച്ഛത്തോടെ തിരിഞ്ഞു…. തങ്ങളെ ശ്രദ്ധിക്കുന്ന രുദ്രനെ കണ്ടതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

“ബേബി… ഹു ഈസ്‌ ഷീ….? ” ദേവുനെ സംശയത്തോടെ നോക്കി അവൾ ചോദിച്ചു

“മിസ്സ്‌ ദക്ഷ മാധവ്… മൈ എക്സ് വൈഫ്‌ ” ദേവുനെ പുച്ഛത്തോടെ നോക്കി പറഞ്ഞു

“ഏത് കുഗ്രാമത്തിൽ നിന്നാ ഇവളെ കിട്ടിയേ…? ” അടിമുടി നോക്കി പരിഹാസത്തോടെയുള്ള ചോദ്യം കേട്ടതും ദേവു അവളുടെ നേർക്ക് തിരിഞ്ഞു നിന്നു…

“ഏത് കുഗ്രാമം ആയാലും അന്തസ്സുള്ള പെണ്ണാ…. പിന്നെ എന്റെ വേഷം കണ്ടാണ് നിന്റെ പറച്ചിലെങ്കിൽ അത് നിർത്തിക്കോ… എനിക്ക് കംഫോർട്ട് തോന്നുന്ന ഡ്രസ്സ്‌ ഞാൻ ഇടും… അതിനെ ജഡ്ജ് ചെയ്യാൻ നീ വരണ്ട… പിന്നെ നിന്റെയീ കോലം കെട്ടലിലും ഭേദമാണ് എന്റേത്… “

“ഡീ…. നിന്നെ ഞാൻ… ” ദേവൂന്റെ അടുത്തേക്ക് നടന്നു അവൾ കൈയോങ്ങി…

“ഇയാൾ പറഞ്ഞതൊക്കെ കേട്ടോണ്ട് നിന്നത് കുറച്ചു നാൾ ഞാൻ ദക്ഷ വിഹാൻ ആയിരുന്നതുകൊണ്ടാ…. അത് പോലെ അനുകരിക്കാൻ വരണ്ട മോളെ… ഭൂമിയോളം താഴും…. അത് കഴിഞ്ഞു പിന്നെ ഇല്ല… ” അവളുടെ കൈയിൽ പിടിച്ചു വിഹാനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവൾ നടന്നകന്നു…

രുദ്രൻ കീയും വാങ്ങി ദേവൂനെയും അവൾ നേരത്തെ സംസാരിച്ചു നിന്ന രണ്ടുപേരെയും മാറി മാറി നോക്കി… ദേവൂന്റെ കലങ്ങിയ കണ്ണുകൾ കണ്ടു അവൻ നെറ്റി ചുളിച്ചു..

“എന്ത്‌ പറ്റി ദക്ഷ… ആര….. “

“സർ ഇപ്പോ ഒന്നും ചോദിക്കല്ലേ… ഞാൻ എല്ലാം പറയാം… ” അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു

കൂടുതൽ ഒന്നും ചോദിക്കാതെ അവരെ ഒന്നൂടെ നോക്കിയിട്ട് രുദ്രൻ റൂമിലേക്ക് നടന്നു… പിന്നാലെ അവളും…. നടക്കുന്നതിനടിയിൽ ഒന്നൂടെ അവരെ തിരിഞ്ഞു നോക്കി…. അവർ രണ്ടാളും ചുംബിക്കുന്നത് കണ്ടതും നിർവികാരതയോടെ അവൾ നടന്നു… ഭാര്യയെന്ന പദവിയിൽ ഇരുന്നപ്പോൾ ഇതിലും വലിയ കാഴ്ച കണ്ടതാ… ഇനിയും എന്തിനാ അയാളെ മനസ്സിൽ സൂക്ഷിക്കുന്നേ… അവൾ സ്വയം ചോദിച്ചു ഒഴുകാൻ തുടങ്ങിയ കണ്ണീരിനെ തുടച്ചു മാറ്റി

അവർ ആരാ… ദച്ചു എന്തിനാ കരഞ്ഞേ… എന്നിങ്ങനെ ഒരുപാട് ചിന്തകൾ അവന്റെ മനസ്സിൽ വന്നു… ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോഴും കണ്ണു തുടയ്ക്കുന്നത് കണ്ടപ്പോൾ അവനു ആ രണ്ടാളോടും ദേഷ്യം തോന്നി….

“നിങ്ങൾ ആരാണെന്നോ എന്ത്‌ സംസാരിച്ചെന്നോ ഒന്നും അറിയില്ല… പക്ഷേ നിങ്ങളെ കണ്ടതിനു ശേഷമാ അവളുടെ കണ്ണുകൾ നിറഞ്ഞത്…. ന്റെ പെണ്ണിന്റെ കണ്ണുകൾ നിറയ്ക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല… എന്തായാലും കാരണം ദച്ചു പറയട്ടെ… ബാക്കി പിന്നെ നോക്കാം… “” അവൻ ഓരോന്ന് ഓർത്തു റൂമിന്റെ മുന്നിൽ എത്തിയതും നടത്തം നിർത്തി..

രുദ്രന്റെ നടത്തം നിന്നതും അവൾ തലയുയർത്തി നോക്കി…

“361 തന്റെ റൂം… 362 എന്റേത്…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ” കീ അവളുടെ നേർക്ക് നീട്ടി

അവനെ നോക്കി പുഞ്ചിരിച്ചു കീയും വാങ്ങി ‘ ഗുഡ് നൈറ്റ്‌ ‘ പറഞ്ഞു അവൾ റൂം തുറന്നു… അകത്തു കയറി അവനെ നോക്കി പുഞ്ചിരിച്ചിട്ട് അവൾ വാതിൽ അടച്ചു.. ഇത്രേയും നേരം അടക്കി പിടിച്ച കണ്ണീർ വാതിലിൽ ചാരിയിരുന്നു ഒഴുക്കി കളഞ്ഞു…. അവന്റെ വാക്കുകൾ കൂരിരുമ്പു പോലെ അവളുടെ ഹൃദയത്തിൽ പതിച്ചു… അവനെ സ്നേഹിച്ച അവളോട് സ്വയം വെറുപ്പ് തോന്നി…

പെട്ടെന്ന് എന്തോ വീഴുന്ന ശബ്‌ദം കേട്ടതും

അവൾ ലൈറ്റ് ഇട്ടു ചുറ്റും നോക്കി… ആ വലിയ റൂമിൽ ഒറ്റയ്ക്കു നിൽക്കാൻ അവൾക്കു എന്തോ ഭയം തോന്നി… ചുറ്റും കണ്ണോടിച്ചു അവൾ പുറത്തേക്ക് ഇറങ്ങി

                          

അവൾ അകത്തു കയറിയതും രുദ്രനും റൂം തുറന്നു അകത്തു കയറി…. രാത്രി ആയോണ്ട് അവൻ വേഗം ഫ്രഷ് ആയി കിടന്നു… ഉറക്കം കണ്ണിൽ തട്ടിയതും ആരോ വാതിലിൽ തട്ടി… ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ എണീറ്റു വാതിൽ തുറന്നു…

മുന്നിൽ പേടിച്ചു നിൽക്കുന്ന ദേവുനെ കണ്ടതും അവൻ പുറത്തിറങ്ങി ചുറ്റും നോക്കി

“എന്താടോ പറ്റിയെ… നന്നായി പേടിച്ചല്ലോ.. ? ” പരിഭ്രമത്തോടെ അവൻ ചോദിച്ചു

“സർ… അത്… അവിടെ… “

“ഒന്ന് തെളിച്ചു പറയ് ദച്ചു “

“അത് അവിടെ ഒറ്റയ്ക്കു എനിക്ക് പേടിയാ… ഞാൻ ഇവിടെ കിടന്നോട്ടെ പ്ലീസ്.. ” അവനെ ഒന്ന് നോക്കി അവൾ പറഞ്ഞു

“അതാണോ… അകത്തേക്ക് വാ ” അവളുടെ ലഗേജ് വാങ്ങി അവനും അകത്തേക്ക് കയറി

“പോയി ഫ്രഷ് ആയിട്ട് കിടന്നോ… ഞാൻ സോഫയിൽ കിടന്നോളാം.. താൻ ബെഡിൽ കിടന്നോ ” ബ്ലാങ്കറ്റും പില്ലോയും എടുത്തു അവൻ സോഫയുടെ അടുത്തേക്ക് നടന്നു

“പേടിയായിട്ടാ സർ…. സോറിട്ടോ ബുദ്ധിമുട്ടിച്ചതിനു “

“അത് സാരമില്ല… വേഗം കിടന്നോ… ഇപ്പോഴേ ലേറ്റ് ആയി… നാളെ രാവിലെ പോകണം ” ബ്ലാങ്കറ്റ് തലവഴി മൂടി അവൻ കിടന്നു

ദേവു വേഗം ഫ്രഷായി വന്നു കിടന്നു… പക്ഷേ നിദ്രാദേവി അവളെ കടാക്ഷിച്ചില്ല… തിരിഞ്ഞും മറിഞ്ഞും കിടന്നു… കുറെ നേരം കഴിഞ്ഞു എങ്ങനെയോ അവൾ ഉറങ്ങി…

രാവിലെ എണീറ്റ് രണ്ടാളും റെഡി ആയി… മീറ്റിംഗിന് പോയി… ആ ഹോട്ടലിലെ മുകളിലത്തെ നിലയിൽ ആയിരുന്നു മീറ്റിംഗ്… അവർ എത്തിയപ്പോൾ ബാക്കി ഉള്ളവരും തയ്യാറായി ഇരിപ്പുണ്ടായിരുന്നു… എല്ലാരേയും വിഷ് ചെയ്തിട്ട് അവരുടെ പ്രോജെക്ടിനെ പറ്റി രുദ്രൻ ബാക്കിയുള്ളവർക്ക് പറഞ്ഞു കൊടുത്തു… ദേവു അവനെ സഹായിച്ചു ഒപ്പം ഉണ്ടായിരുന്നു….

ഉച്ച കഴിഞ്ഞതും അവരുടെ മീറ്റിംഗ് അവസാനിച്ചു… ഫുഡ്‌ ഓർഡർ ചെയ്തിട്ട് അവർ രണ്ടാളും റൂമിലേക്ക് പോയി

റൂമിലെത്തി വിശ്രമിച്ചതും ഫുഡ്‌ വന്നു… ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ ആയിരുന്നു… കഴിക്കുന്നതിനിടയിൽ രുദ്രന്റെ നോട്ടം പാറി വീണെങ്കിലും ദേവു ഒന്നും അറിഞ്ഞിരുന്നില്ല…. വേറെയെങ്ങോ നോക്കി കഴിക്കാതെ ഇരിക്കുന്നവളെ കണ്ടതും അവനു ദേഷ്യം വന്നു..

“”ഡീ… “”

അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടി നോക്കി … അവന്റെ കോപം കാണാൻ വയ്യാത്തോണ്ട് തല താഴ്ത്തി ഇരുന്നു..

“ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു കളം വരയ്ക്കണ്ട… വേണ്ടെങ്കിൽ എണീറ്റ് പോ… ” അവൻ കടുപ്പിച്ചു പറഞ്ഞതും അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി… അതിൽ ശ്രദ്ധ കൊടുത്തു വേഗം കഴിക്കുന്ന പെണ്ണിനെ അവൻ പുഞ്ചിരിയോടെ നോക്കി… അവൾ തലയുയർത്തി നോക്കിയതും വീണ്ടും അവൻ ഗൗരവം അണിഞ്ഞു..

ഭക്ഷണം കഴിഞ്ഞു ഫോണും നോക്കി ഇരിക്കുന്ന ദേവുനോട് ഇന്നലത്തെ കാര്യം ചോദിക്കാൻ തോന്നിയെങ്കിലും അവൾക്ക് വിഷമം ആകുമെന്ന് കരുതി അവൻ ചോദിച്ചില്ല… റൂമിനോട് ചേർന്ന ബാൽക്കണിയിൽ പോയി നിന്നു…

കുറച്ചു കഴിഞ്ഞു കാലനക്കം കേട്ടതും അവൻ തിരിഞ്ഞു നോക്കി… പുഞ്ചിരിച്ചു നിൽക്കുന്ന ദേവുനെ കണ്ടു അവന്റെ മനസ്സ് നിറഞ്ഞു…

അവൻ വീണ്ടും പുറത്തേക്ക് കാഴ്ച നട്ടു… കുറച്ചു നേരം അവർക്കിടയിൽ വീണ്ടും മൗനം അതിഥിയായി …

“ഇന്നലെ ഞാൻ സംസാരിച്ചത് വിഹാൻ എന്ന എന്റെ ഭർത്താവിനോടായിരുന്നു ” മൗനത്തെ ഭേദിച്ചു അവൾ പറഞ്ഞു തുടങ്ങി

പുറത്തേക്ക് കണ്ണുനട്ടു നിന്നതുകൊണ്ട് വിവർണ്ണമായ രുദ്രന്റെ മുഖവും, നിറഞ്ഞ കണ്ണുകളും അവൾ കണ്ടില്ല

“നിന്റെ വിവാഹം കഴിഞ്ഞോ…? ” ഉള്ളിലെ വിങ്ങൽ പുറത്തു വരുത്താതെ അവൻ ചോദിച്ചു

“ഹമ്… എട്ട് മാസങ്ങൾക്കു മുന്നേ…. എവിടെയോ വച്ചു കണ്ടപ്പോൾ അയാളുടെ അമ്മയ്ക്ക് എന്നെ ഇഷ്ടായി…. വീട്ടിൽ വന്നു സംസാരിച്ചു… വിവാഹം ഉറപ്പിച്ചു… അമ്മയ്ക്ക് ഇഷ്ടപെട്ടപ്പോൾ ആ മകന് എന്നെ ഇഷ്ടായോയെന്ന് ചോദിച്ചിട്ടുണ്ടാവില്ല… ” ഒഴുകി ഇറങ്ങിയ കണ്ണീരിനെ തുടച്ചു ഒരു നനുത്ത പുഞ്ചിരി നൽകി

“ഒരുപാട് പ്രീതീക്ഷയോടെയാ അയാളുടെ താലിയ്ക്ക് മുന്നിൽ തലകുനിച്ചത്… ആദ്യദിവസം തന്നെ എന്റെ പ്രതീക്ഷകളെ അയാൾ തച്ചുടച്ചു…. ദേഷ്യമുള്ളവനാ നീ വേണം മാറ്റി എടുക്കാൻ എന്ന് അമ്മയുടെ വാക്കുകൾ എന്നിൽ വീണ്ടും സ്വപ്‌നങ്ങൾ മുളപ്പിച്ചു….

ദേഷ്യമൊക്കെ മാറ്റാൻ സ്നേഹം കൊണ്ടു സാധിക്കുമെന്ന് ഞാൻ വിശ്വസിച്ചു… നമ്മുടെ സ്നേഹം മാത്രം പോരാ…. മാറണമെന്ന് സ്വയം തീരുമാനിച്ചാലേ മാറാൻ പറ്റുകയുള്ളു എന്ന് അയാൾ തെളിയിച്ചു തന്നു ആ ദിവസങ്ങളിൽ

ആദ്യമൊക്കെ ഭയങ്കര അവഗണനയായിരുന്നു…. അയാളുടെ സാധനങ്ങളിൽ തൊട്ടൂടാ… അയാളുടെ കാര്യങ്ങളിൽ ഇടപെട്ടൂടാ….

പക്ഷേ ആ ദേഷ്യത്തെയും ഞാൻ പ്രണയിച്ചു.. താലി കെട്ടിയവനല്ലേ… അത് മുറിച്ചു മാറ്റാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല…..

പക്ഷേ…. പിന്നീട് അങ്ങോട്ട് അയാളിലെ മൃഗത്തെ ഞാൻ കണ്ടു….

                                തുടരും

                          സ്വപ്ന മാധവ്

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!