Skip to content

രുദ്രദേവം – 15

rudhradhevam novel

ആദ്യമൊക്കെ ഭയങ്കര അവഗണനയായിരുന്നു…. അയാളുടെ സാധനങ്ങളിൽ തൊട്ടൂടാ… അയാളുടെ കാര്യങ്ങളിൽ ഇടപെട്ടൂടാ….

പക്ഷേ ആ ദേഷ്യത്തെയും ഞാൻ പ്രണയിച്ചു.. താലി കെട്ടിയവനല്ലേ… അത് മുറിച്ചു മാറ്റാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല…..

പക്ഷേ…. പിന്നീട് അങ്ങോട്ട് അയാളിലെ മൃഗത്തെ ഞാൻ കണ്ടു….

അയാളുടെ അവഗണന സഹിച്ചും അയാളുടെ കാര്യങ്ങൾ ഞാൻ ചെയ്തു കൊടുത്തിരുന്നു…. പതിയെ അദ്ദേഹം അത് ഇഷ്ടപ്പെട്ടു തുടങ്ങി… ഞാൻ തേച്ചു വയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കും , ഇടയ്ക്ക് എന്തെങ്കിലുമൊക്കെ ചോദിക്കും…

അയാളിൽ നിന്ന് അങ്ങനെ ഒരു വ്യത്യാസം അമ്മയ്ക്കും അച്ഛനും എനിക്കും ആശ്വാസമായിരുന്നു…. പക്ഷേ ഒരു ദിവസം കൊണ്ടു അതെല്ലാം തീർന്നു…

അവളുടെ മനസിലേക്ക് ആ ദിവസം ഓർമ്മ വന്നു….

“”ദക്ഷ…… “”””” വിഹാന്റെ അലർച്ച കേട്ടതും ദേവു കയ്യിൽ ഇരുന്ന പാത്രം താഴെ വച്ചു അമ്മയെ നോക്കിയിട്ട് വേഗം മുകളിലേക്ക് പോയി

മുറിയിൽ എത്തിയതും അവൾ ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളിൽ നോട്ടം പായിച്ചു.. എന്തോ തിരഞ്ഞോണ്ട് നിൽക്കുന്ന വിഹാനെ കണ്ടതും അവൾ അവന്റടുത്തേക്ക് നടന്നു

“എന്താ വിളിച്ചേ? ” പേടിച്ചു പേടിച്ചു അവൾ ചോദിച്ചു

അവന്റെ രൂക്ഷമായ നോട്ടം കിട്ടിയതും അവൾ തല താഴ്ത്തി

“ഇവിടെ വച്ചിരുന്ന ഫയൽ എവിടെ പോയി… നിന്നോട് എന്റെ സാധനങ്ങളിൽ തൊടരുതെന്ന് പറഞ്ഞിട്ടുണ്ട്…. “

“ഞാൻ ഫയൽ എടുത്തിട്ടില്ല…. കണ്ടിട്ടുമില്ല ” തലയുയർത്താതെ അവൾ നിന്നു

“നീ അല്ലെങ്കിൽ പിന്നെ ആരാ… ഇവിടെ വേറെ ആരേലും കേറുന്നോ? “

അവൾ ചുറ്റും നോക്കി… താഴെ കിടക്കുന്ന പേപ്പറിനിടയിൽ ഒരു ഫയൽ കണ്ടു… അത് എടുത്തു അവനു നേർക്ക് നീട്ടി

ആ ഫയൽ വാങ്ങി അവളുടെ മുഖത്തോട്ട് വലിച്ചെറിഞ്ഞു…. അവന്റെ ആ പ്രവർത്തിയിൽ അവൾ പേടിച്ചു പുറകോട്ട് നീങ്ങി

“””ആ ഫയൽ അല്ലാത്തോണ്ടാ അതിനെ താഴെ ഇട്ടേ…. അതു വീണ്ടും എടുത്ത് തരാൻ നിനക്ക് ബോധം എന്നൊരു സാധനം ഇല്ലെടി ??? “” അവന്റെ ഒച്ച ഉയർന്നതും അടക്കിപ്പിടിച്ച വിങ്ങലുകൾ പുറത്തേക്ക് വന്നു

“പറഞ്ഞിട്ടുണ്ട് നിന്റെ ഈ കണ്ണീർസീരിയലിൽ ഞാൻ വീഴില്ലെന്ന്…. അതുകൊണ്ട് ആ കണ്ണീരൊക്കെ ഈ വീട്ടിലെ ബാക്കി ഉള്ളവരോട് കാണിച്ചാൽ മതി… “

“ഫയൽ നോക്കി എടുത്തുതാടി…. ” ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ സാരി തുമ്പു വായിൽ വച്ചു നിൽക്കുന്ന ദേവുനോട് പറഞ്ഞു

ഏത് ഫയൽ ആണെന്നൊന്നും അറിയില്ലെങ്കിലും അവൾ ചുറ്റും നോക്കി…. ചിന്നി ചിതറി കിടക്കുന്ന വസ്തുക്കളിലൂടെ അവൾ നോക്കി… മുഴുവൻ നോക്കിയിട്ട് കിട്ടാത്തൊണ്ട് അവൾ അവനെ തിരിഞ്ഞു നോക്കി… തന്നെ ദഹിപ്പിക്കാനുള്ള കോപവുമായി വിഹാനെ കണ്ടതും അവൾ വീണ്ടും തിരച്ചിൽ തുടങ്ങി

“ആ ഫയൽ എവിടെയാ വച്ചിരുന്നേ? ” കുറച്ചു നേരം നോക്കിയിട്ട് കിട്ടാഞൊണ്ടു അവൾ പതുക്കെ അവനോട് ചോദിച്ചു

“ആ ടേബിളിൽ…….. നേരത്തെ പറഞ്ഞതല്ലേഡി…. “

അവന്റെ ശബ്ദം ഉയർന്നതും അവൾ ടേബിളിനു ചുറ്റും നോക്കി…. ടേബിളിലെ സാധനങ്ങൾ എല്ലാം താഴെ തള്ളിയിട്ടത് കൊണ്ടു അവൾ താഴെയിരുന്നു പാറി കിടന്ന പേപ്പർ അടുക്കി വച്ചു …. അപ്പോഴാണ് അതിനടിയിൽ കിടന്ന ഫയൽ കണ്ടത്… ആ ഫയൽ തുറന്ന് നോക്കിയതും വിഹാൻ അടുത്തേക്ക് വന്നു പിടിച്ചു വാങ്ങി

“ഫയൽ കിട്ടിയതും നോക്കി കൊണ്ടിരിക്കുന്നോ…. നിനക്ക് അതിനെ പറ്റി വല്ലതും അറിയാമോടി ” പറയുന്നതിനൊപ്പം വിഹാന്റെ കൈകൾ അവളുടെ കരണത് പതിഞ്ഞു…

അടിയുടെ ശക്തിയിൽ വെച്ചു പോയ അവളെ മുടികുത്തിനു പിടിച്ചു ഉയർത്തി… അടിയുടെ വേദനയും, അവന്റെ പ്രവർത്തിയിൽ പേടിച്ചും ആ കണ്ണുകൾ നിറഞ്ഞു…. അവന്റെ പിടി മുറുകിയതും അവൾ പിടി വിടുവിക്കാൻ ഒരു വിഫലശ്രമം നടത്തി…

“കോടികളുടെ കോൺട്രാക്ട് പേപ്പറാണ് ആ ഫയലിൽ…. അതിനെ വച്ചു കളിക്കുവാനോ നീ “”

“ഞാൻ അതിനു ഒന്നും….. ” കരഞ്ഞുകൊണ്ട് പതിയെ അവൾ പറഞ്ഞു

“പിന്നെ ഞാൻ ആണോ ഫയൽ എടുത്തേ… നിനക്ക് ഇതൊക്കെ സൂക്ഷിക്കാൻ അറിയാവോ ” കവിളിന് കുത്തിപ്പിടിച്ചു അവൻ അലറിയതും അവൾ വേദന കൊണ്ടു പിടഞ്ഞു

“അഹങ്കാരം…… എന്നോട് എതിർക്കാൻ നിനക്ക് എന്ത്‌ ധൈര്യമാടി…? ഇവിടെ നാല് നേരം തിന്നാൻ കിട്ടുന്നതിന്റെ കുത്തൽ ആണ് ഇത്…. നീ ഇവിടെ കിടന്നോ… വെള്ളവും ആഹാരവും കിട്ടാതെ ആവുമ്പോൾ ഇതൊക്കെ മാറും…. ന്റെ ചിലവിനു ജീവിച്ചിട്ട് എന്നോട് എതിർക്കുന്നോ..? ” അവളെ തള്ളിയിട്ടിട്ട് അവൻ പെട്ടെന്ന് ഡോർ പൂട്ടി താക്കോലുമായി പുറത്തേക്ക് ഇറങ്ങി

“ഞാൻ ഒന്നും പറയില്ല ഇനി…. ഡോർ തുറക്ക്.. പ്ലീസ്…. ഞാൻ ഒന്നും മിണ്ടാതെ ഇവിടെ കഴിഞ്ഞോളാം…. എന്നെ പൂട്ടി ഇടല്ലേ…. ” അവൾ എണീറ്റ് ഓടി വന്നു ഡോറിൽ ശക്തമായി തട്ടി

അത് കേട്ടിട്ടും തുറക്കാതെ അവൻ താഴെ ഇറങ്ങി… മുകളിലെ ബഹളം കേട്ട് അച്ഛനും അമ്മയും താഴെ നിൽപ്പുണ്ടായിരുന്നു

“ആരും അവൾക്കു ഒന്നും കൊടുക്കണ്ട… ഒരു ദിവസം പട്ടിണി കിടക്കുമ്പോൾ നല്ല ബുദ്ധി ഉണ്ടായിക്കോളും… ” രണ്ടാളോടും പറഞ്ഞു അവൻ താക്കോൽ പോക്കറ്റിൽ ഇട്ടിട്ട് നടന്നു

“നീ ഇപ്പോ ചെയ്യുന്നത് ഒട്ടും ശരിയല്ല വിഹാൻ… ദേവു പാവമാണ്…. അതിനെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല… ” നടന്നു പോകുന്നവനെ അമ്മ രൂക്ഷമായി നോക്കി

“പൊറുക്കണ്ട…. കോടികളുടെ കോൺട്രാക്ട് ആണ് അവൾ കാരണം… “

“അവൾ നിന്റെ ജോലി കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല ഇതുവരെ…. ആ ഫയൽ കാണാതായെങ്കിൽ നിന്റെ അശ്രദ്ധയാണ്… അതിനു അവളെ കുറ്റപ്പെടുത്തണ്ടാ…. നിന്റെ അമ്മയ്ക്കും എനിക്കും അവൾ മോളാണ്… അവളെ വിഷമിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…. ഡോർ തുറക്ക്… അവൾ കരയുന്നത് കേട്ടില്ലേ “

“ഞാൻ പൂട്ടിയതാ… ഇനി അത് തുറക്കില്ല.. ഒരുദിവസം അവിടെ കിടക്കട്ടേ… ” മറുപടിയ്ക്കു നിൽക്കാതെ അവൻ വേഗം ഇറങ്ങി കാറിൽ കയറി

അവൻ പോകുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞോളൂ….

“”തെറ്റ് കാണിച്ചപ്പോൾ തിരുത്തണമായിരുന്നു…. നമ്മുടെ തെറ്റാണ്….. അതിനു ഇപ്പോ ആ പാവം കുട്ടി കൂടെ അനുഭവിക്കുന്നു… “” ആരോടെന്നില്ലാതെ ആ അച്ഛൻ പറഞ്ഞു നിറഞ്ഞ കണ്ണുകൾ ഒപ്പി…

“അച്ഛാ…. അമ്മേ…. തുറക്കാൻ പറയമ്മേ… ഞാൻ ഒന്നിനും വരില്ലയെന്ന് പറയമ്മേ…. ” അവളുടെ ഒച്ച കേട്ടതും അവർ രണ്ടാളും മുകളിലേക്ക് കയറി

മുറിയുടെ അടുത്തെത്തിയതും കേട്ടു അവളുടെ കരച്ചിൽ ചീളുകൾ…

“മോളെ….. അവൻ പോയി…. ന്റെ മോൾ കരയല്ലേ…. ” അമ്മ ഡോറിൽ ചാരി നിന്നു… അവളുടെ കരച്ചിൽ കേട്ട് ആ അമ്മയുടെയും കണ്ണുകൾ നിറഞ്ഞു

ആ അച്ഛനും അമ്മയും അവൾക്കായി വാതിലിനിപ്പുറം കൂട്ടിരുന്നു…. മകന്റെ പ്രവർത്തിയിൽ അച്ഛന്റെയും അമ്മയുടെയും മനം നൊന്തു…

അവൻ തിരിച്ചു വന്നത് എന്നിലും താമസിച്ചാണ്… വാതിൽക്കൽ ഇരിക്കുന്ന അച്ഛനെയും അമ്മയും കണ്ടതും അവൻ നെറ്റി ചുളിച്ചു

“നിങ്ങൾ രണ്ടാളും എവിടെ എന്തിനാ ഇരിക്കണേ ” നീരസത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അമ്മയുടെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു

“മകൻ ചെയ്യുന്ന തെറ്റുകൾക്ക് അച്ഛനും അമ്മയും പ്രായിശ്ചിത്തം ചെയ്യുന്നു … മകന് പണത്തിന്റെ തലക്കനം ആണല്ലോ …. മോൾ ഒന്നും കഴിച്ചിട്ടില്ല…. വാതിൽ തുറക്ക് നീ… “

അവൻ കീ എടുത്തു വാതിൽ തുറന്നു….. ഇരുട്ടടഞ്ഞ റൂം കണ്ടു അമ്മ ഒന്ന് പേടിച്ചു

“മോളെ….. ദേവു… “

വിഹാൻ പെട്ടെന്ന് ലൈറ്റ് ഇട്ടു… കട്ടിലിന്റെ ഒരു മൂലയിൽ കാലിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന ദേവുനെ കണ്ടതും അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് ഓടി

“മോളെ…. ” കരഞ്ഞുകൊണ്ട് അമ്മ അവളുടെ തലയിൽ തലോടി…. അവളിൽ നിന്നു വിങ്ങൽ കേട്ടതും അവളെ ചേർത്തു പിടിച്ചു…. അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു..

“മോൾ ഇനി ഇവന്റെ കാര്യം ഒന്നും നോക്കണ്ട… ഇവൻ മാറുമെന്ന് കരുതിയ ഞങ്ങൾക്കാ തെറ്റിയെ….. ” പറയുന്നതിനൊപ്പം അവനെ രൂക്ഷമായി നോക്കി… അവൻ ഇതൊക്കെ കണ്ടു പുച്ഛത്തോടെ നിന്നു

“മോൾ എണീറ്റെ… ഇനി ഈ മുറിയിൽ നീ വേണ്ട… അമ്മ വേറെ മുറി തരാം…. ഇവൻ ഇനിയും നിന്നെ ഉപദ്രവിക്കും…. മോൾ വാ ” അവളെ പതുക്കെ എണീപ്പിച്ചു അവർ നടന്നു

“ഇതൊക്കെ ഒതുക്കി വച്ചിട്ട് പൊയ്ക്കോ… ” ചിതറി കിടക്കുന്നവയെ നോക്കി പറഞ്ഞു

“വലിച്ചിട്ടവർ ഒതുക്കിയാൽ മതി… നിന്റെ ഭാര്യയായിട്ടാ ഇവളെ കൊണ്ടുവന്നത് അല്ലാതെ ജോലിക്കാരി ആയിട്ടല്ല …. നിനക്ക് ആ ബോധം ഇല്ലെങ്കിലും എനിക്ക് ഉണ്ട്… ഈ വീട്ടിലെ മരുമകളാണ്… നിന്റെ ഒരു കാര്യങ്ങളും ഇവൾ ഇനി മുതൽ ചെയ്യില്ല ” അത്രെയും പറഞ്ഞു അവർ രണ്ടാളും ദേവുനെ കൂട്ടി പുറത്തേക്ക് പോയി

ഒന്നും കഴിക്കാതെ ഇരുന്ന ദേവുനെ അവർ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു…. കവിളിലെ അവൻ തല്ലിയ പാടിൽ വിരൽ ഓടിച്ചതും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… വേദന കൊണ്ടു അവളുടെ മുഖം ചുളിഞ്ഞു..

“ഒന്നുല്ല അമ്മേ… വേദന പോയി ” അവരെ സമാധാനിപ്പിക്കാനായി ഒരു പുഞ്ചിരി അവൾ അണിഞ്ഞു

ഐസ് വച്ചതും അവിടെത്തെ വീക്കം കുറഞ്ഞു….

കുറച്ചു ദിവസങ്ങൾ അവൾ അവന്റെ മുന്നിൽ പോയില്ല…… അവനും അനേഷിച്ചില്ല….. തികച്ചും അപരിചിതരായി കഴിഞ്ഞു.. അവൻ തന്നെ തേടി വരും…. ക്ഷമ പറയും…. എന്നൊക്കെ അവൾ വെറുതെ കൊതിച്ചു

                          

രാത്രി എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞിട്ടും അവൻ വീട്ടിൽ എത്തിയില്ലായിരുന്നു .. അവനെയും കാത്തു അവൾ ഉമ്മറത്തു നിന്നു

“അവൻ വരുമ്പോൾ വരട്ടേ… നീ ഉറക്കം കളയണ്ട ” അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇടയ്ക്ക് ഗേറ്റിലേക്ക് നോട്ടം പായിക്കുന്നവളോട് അങ്ങോട്ടേക്ക് വന്ന അമ്മ പറഞ്ഞു

മറുപടിയായി പുഞ്ചിരിച്ചിട്ട് അവൾ വീണ്ടും അവനെ കാത്തിരുന്നു

“എന്ത്‌ പുണ്യം ചെയ്തിട്ടാ നിനക്ക് ഇത് പോലൊരു പെണ്ണിനെ കിട്ടിയത്…. നീ എത്ര വേദനിപ്പിച്ചാലും അവൾ നിന്നെ വെറുക്കുന്നില്ല…. ” ദേവുനെ നോക്കി അവർ മനസ്സിൽ ഓർത്തു…

കുറേ കഴിഞ്ഞിട്ടും അവനെ കാണാത്തതുകൊണ്ട് അവൾ ഉളളിൽ കയറി മുൻവാതിൽ അടച്ചു… മുറിയിലേക്ക് പോയി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല…. ഇത്രേയും നേരമായിട്ട് വിഹാനെ കാണാത്തതിന്റെ ആധിയായിരുന്നു മനസ്സ് നിറയെ……

ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്…. അവൾ ഓടി ചെന്ന് വാതിൽ തുറന്നു

മുന്നിൽ ആടി കുഴഞ്ഞു നിൽക്കുന്ന വിഹാനെ കണ്ടതും അവൾ ഒന്ന് സംശയിച്ചു നിന്നു…. പിന്നെ ഒതുങ്ങി നിന്നു അവനു പോകാനുള്ള വഴി നൽകി… അവൻ അടുത്തുകൂടെ പോയതും മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കിലടിച്ച് അവൾ മുഖം തിരിച്ചു…

കാൽ നിലത്തുറയ്ക്കാതെ പോകുന്നവനെ അവൾ വേദനയോടെ നോക്കി നിന്നു…. കല്യാണം കഴിഞ്ഞു ഇത്രെയും ദിവസത്തിനിടയിൽ ആദ്യമായാണ് അവനെ ഇങ്ങനെയൊരു അവസ്ഥയിൽ കാണുന്നത്

കാലിടറി വീഴാൻ പോയവനെ അവൾ വേഗം പിടിച്ചു…. തോളിലൂടെ കൈ ഇടുവിപ്പിച്ചു അവനെയും താങ്ങി അവൾ പടികൾ കയറി…

മുറിയിലെത്തി അവനെ കിടക്കയിൽ കിടത്തി… ഷൂസ് മാറ്റിച്ചു പുതപ്പും പുതച്ചു കൊടുത്തു അവൾ അവിടെന്ന് നടന്നതും അവളുടെ കൈകളിൽ പിടി വീണു…. തിരിഞ്ഞു നോക്കും മുന്നേ അവളെ നെഞ്ചത്തോട്ടു വലിച്ചിട്ടു

                                 തുടരും

                          സ്വപ്ന മാധവ്

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വപ്ന മാധവ് Novels

നിനക്കായ്

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!