Skip to content

രുദ്രദേവം – 17

rudhradhevam novel

“എല്ലാം പെട്ടെന്ന് മറക്കാൻ പറ്റില്ല സർ… “

“എന്നിട്ട് നീ എന്നെ മറന്നില്ലേ പെണ്ണേ? ” അവന്റെ മനസ്സ് വേദനയോടെ അവളോട് ചോദിച്ചു….

“സർ എന്താ ആലോചിക്കുന്നേ? “

ഒന്നുമില്ലെന്ന് കണ്ണുചിമ്മി അവൻ ദൂരേക്ക് നോട്ടം പായിച്ചു….

വൈകുന്നേരം ആയതും അവർ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു… പാക്ക് ചെയ്തു വച്ച ബാഗും എടുത്ത് അവർ ഹോട്ടലിൽ നിന്നിറങ്ങി..

ട്രെയിനിൽ കയറിയപ്പോഴും രണ്ടാളും നിശബ്ദമായിരുന്നു…. വിൻഡോ സീറ്റിൽ ഇരുന്നു മായുന്ന കാഴ്ചകൾ കാണുവായിരുന്നു ദേവു… തന്റെ കാര്യങ്ങൾ രുദ്രൻ അറിഞ്ഞത് അവൾക്കു ആശ്വാസമായിരുന്നു…

രുദ്രന്റെ നോട്ടങ്ങൾ അവളെ തേടി എത്തിയെങ്കിലും അവൾ ഒന്നും അറിഞ്ഞിരുന്നില്ല….

എല്ലാം അവളോട് പറയാൻ… തന്നെ മറന്നോ എന്ന് ചോദിക്കാനൊക്കെ അവന്റെ മനം ആഗ്രഹിച്ചു…. പക്ഷേ, ഇപ്പോഴത്തെ അവളുടെ അവസ്ഥയിൽ അത് പറയണ്ടയെന്ന നിഗമനത്തിലെത്തി…

പുറത്തേ കാറ്റടിച്ചു അവൾ ഉറങ്ങിയിരുന്നു… അവന്റെ തോളിൽ ചാഞ്ഞു കിടന്നവളെ ചേർത്തു പിടിച്ചു അവനും നിദ്രയിലാണ്ടു…

ട്രെയിനിന്റെ ചൂളംവിളി കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ദേവു രുദ്രന്റെ നെഞ്ചോട് ചേർത്തു പിടിച്ചേക്കുന്നത് കണ്ടു ദേഷ്യത്തോടെ കൈ തട്ടി മാറ്റി… തട്ടൽ കാരണം അവനും ഉണർന്നു…. തന്നെ ദേഷ്യത്തോടെ നോക്കി ഇരിക്കുന്ന ദേവുനെ കണ്ടതും അവൻ അന്താളിച്ചിരുന്നു…

“എന്താ താൻ നോക്കി പേടിപ്പിക്കുന്നേ?

“സർ ഇത്തരകാരൻ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല… “

“എന്താ പറയുന്നേ…. തെളിച്ചു പറയെടോ “

“എന്നെ ചേർത്തു പിടിച്ചു ഉറങ്ങിയതാ ഞാൻ പറഞ്ഞേ… “

“ഞാൻ ആരെയും ചേർത്തു പിടിച്ചിട്ടില്ല… ഉറക്കത്തിൽ ന്റെ തോളിൽ വീണതാവും….. ” ഊറി വന്ന ചിരി അടക്കി അവൻ പറഞ്ഞു

“ഞാൻ അങ്ങനെ ഉറക്കത്തിൽ വീഴില്ല… ” വീറോടെ പറയുന്ന പെണ്ണിനെ കണ്ടതും അവന്റെ ഉളളിൽ ചിരി പൊട്ടി…. പക്ഷേ പുറത്തു കാണിക്കാതെ ഗൗരവത്തിൽ ഇരുന്നു

അവന്റെ മുഖം കണ്ടതും പിന്നെ ഒന്നും മിണ്ടാതെ പുറത്തേ കാഴ്ചകളിൽ കണ്ണുനട്ടിരുന്നു…

“മാഡം വരുന്നില്ലേ? ” പുറത്തേ കാഴ്ചകൾ കണ്ടോണ്ടിരുന്ന ദേവുനെ തോളിൽ തട്ടി വിളിച്ചു…

ബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന രുദ്രനെ കണ്ടതും അവൾ പെട്ടെന്ന് ബാഗും എടുത്ത് അവന്റെ പിന്നാലെ നടന്നു

അർദ്ധരാത്രിയിലെ കാഴ്ചകൾ കണ്ടു ചുറ്റും വായിനോക്കി ദേവു നടന്നു… അവളെ ഒന്നു നോക്കി രുദ്രൻ മുന്നിൽ നടന്നു… എതിരെവന്ന ഒരു പയ്യനുമായി കൂട്ടിമുട്ടി നിൽക്കുന്ന ദേവുനെ കണ്ടതും അവന്റെ കണ്ണുകൾ ചുവന്നു… അവൻ തിരിഞ്ഞു ദേവൂന്റെ അടുത്ത് വന്നു…. രുദ്രനെ കണ്ടതും ആ പയ്യൻ മിണ്ടാതെ നടന്നു

ദേവുനെ കലിപ്പിച്ചു നോക്കിയതും അവനെ പുച്ഛിച്ചിട്ട് അവൾ മുന്നിൽ നടന്നു… അവളുടെ കൈയ്യിൽ പിടിച്ചു അവൻ നടന്നു…

” നിന്നെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുമെന്ന് അച്ഛനോട് പറഞ്ഞായിരുന്നു ” കനപ്പിചുള്ള അവളുടെ നോട്ടത്തിനു മറുപടി നൽകി നടന്നു

പാർക്കിംങ്ങിലുള്ള അവന്റെ കാറിൽ കയറി ദേവൂന്റെ വീട്ടിലേക്ക് യാത്രതിരിച്ചു…. രാത്രിയുടെ മാറ്റു കൂട്ടാൻ കാറിലെ റേഡിയോയിൽ നിന്ന് പ്രണയഗാനങ്ങൾ ഒഴുകിയെത്തി….

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ

ചിരിമണി ചിലമ്പൊലി കേട്ടീലാ

നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)

കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ

മായക്കൈ കൊട്ടും മേളവും  കേട്ടീലാ                (കരിമിഴി)         

അവൻ അവളുടെ നേർക്ക് നോട്ടം പായിച്ചു… അതേ സമയം അവളും അവനെ നോക്കി…. കണ്ണുകൾ തമ്മിൽ ഇടഞ്ഞതും അവൾ പുറത്തേക്ക് നോട്ടം മാറ്റി

തന്റെ ദച്ചുവിന്റെ സ്വരത്തിൽ ആദ്യമായി കേട്ട ഗാനം… അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…. അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു

ഉറവപൊട്ടിയ കണ്ണീരിനെ മറയ്ക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ദേവു…. അവളുടെ മനസിലേക്ക് ആ എട്ടാം ക്ലാസ്സുകാരൻ ഇടിച്ചെത്തി…. പഴയകാലത്തേക്ക് പറന്ന മനസ്സിനെ അവൾ ബന്ധിപ്പിച്ചു പുറത്തേക്ക് നോക്കി ഇരുന്നു..

ദേവൂന്റെ വീട്ടിൽ എത്തിയതും അച്ഛനും അമ്മയും മുന്നിൽ തന്നെ അവരെയും നോക്കി ഇരിക്കുവായിരുന്നു

“നിങ്ങൾ എന്താ ഉറങ്ങാത്തെ ഇരുന്നേ…. ഞാൻ വിളിക്കുമ്പോൾ വാതിൽ തുറന്നാൽ മതിയായിരുന്നല്ലോ… ” കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നു…. തന്നെ കൊണ്ടാക്കിയ രുദ്രനെ അവൾ മറന്നിരുന്നു…

“മോൻ അകത്തു വായോ ” അച്ഛൻ ക്ഷണിച്ചപ്പോഴാണ് അങ്ങനെ ഒരാൾ കൂടെ ഉണ്ടായിരുന്നു എന്ന് അവൾക്കു ഓർമ്മ വന്നത്

അവൾ വേഗം തിരിഞ്ഞു രുദ്രനെ നോക്കി.. കാറിൽ ചാരി പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രനെ കണ്ടതും അവൾ എല്ലാ പല്ലും പുറത്തു കാട്ടി ചിരിച്ചു കൊടുത്തു..

“മോനെ… അകത്തേക്ക് വാ “

“ഇല്ല…. അമ്മ കാത്തിരിക്കുവായിരിക്കും… കൊണ്ടു പോയത് പോലെ തിരിച്ചാക്കിയിട്ടുണ്ട് മോളെ ” ചിരിയോടെ രണ്ടാളോടും പറഞ്ഞു അവൻ കാറിൽ കയറി

മൂന്നുപേരും അവനെ യാത്രയാക്കിട്ട് അകത്തേക്ക് കയറി… ദേവു വിശേഷങ്ങൾ പറഞ്ഞതിന് ശേഷം ഉറങ്ങാൻ പോയി

അടുത്ത ദിവസം യാത്രക്ഷീണം കാരണം രണ്ടാളും ഓഫീസിൽ പോയില്ല…

                  

“അമ്മേ….. ദേവു ന്റെ ദച്ചുവാ…. ” അമ്മയുടെ മടിയിൽ കിടന്നു വിശേഷം പറയുവായിരുന്നു രുദ്രൻ

“ഏഹ്…. വിധി വീണ്ടും കണ്ടുമുട്ടിച്ചല്ലേ… ” മുടികൾക്കിടയിലൂടെ വിരൽ പായിച്ചുകൊണ്ടു പറഞ്ഞു

“മോനെ… പക്ഷേ അവൾ വിവാഹി.. “

“ഡിവോഴ്സ് കഴിഞ്ഞു അമ്മേ ” അവരെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു

“നീ എങ്ങനെ ഇതൊക്കെ അറിഞ്ഞു? ” നെറ്റിചുളിച്ചുള്ള അമ്മയുടെ ചോദ്യം കേട്ടതും അവൻ ചിരിച്ചു

“അമ്മേ…. അവൾ എന്റെ പി എ ആണ്… “

“എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…. അമ്മയോട് രഹസ്യങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ ചെക്കനാണ്…. ” പരിഭവത്തോടെ മേലോട്ട് നോക്കി മായ പറഞ്ഞു

“അമ്മേ… ദേവു ആണ് ന്റെ ദച്ചുവെന്ന് അവളുടെ ബയോഡേറ്റ കണ്ടപ്പോഴാ മനസിലായേ…. ‘ ദക്ഷ മാധവ് ‘ എന്ന പേര് കണ്ടതും എന്റെ ഉളളിൽ പൂത്തിരി കത്തി…. പിന്നെ അമ്മ അവളുടെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞെങ്കിലും അവളിൽ നിന്ന് അതിനെ പറ്റി ഒരു സംസാരവും ഉണ്ടായില്ല…. കഴിഞ്ഞ ദിവസത്തെ കണ്ണൂർ യാത്രയിൽ അവൾ എന്നോട് എല്ലാം പറഞ്ഞു..

അവളെ ഒരുപാട് വേദനപ്പിച്ചു അവൻ…. പാവം ഒരുപാട് കരഞ്ഞതാ…. ഇനി ഒരിക്കലും അവളുടെ കണ്ണു നിറയ്പ്പിക്കില്ല…

ഞാനാ അവളുടെ രുദ്ധേട്ടൻ എന്ന് അവൾക്കു അറിയില്ല…. ഉടനെ പറയണം… “

അവളെ പറ്റി വാചാലയാകുന്ന മകനെ നോക്കി ഒരു ചെറുചിരിയോടെ അമ്മ ഇരുന്നു

                      

“ഇതെന്താ മയൂരിയ്ക്കു പറ്റിയെ? ” ഓഫീസിൽ എത്തി മയൂരിയെ കണ്ടതും പല്ലവിയോട് ചോദിച്ചു

“എവിടെയോ വീണതായെന്നാ പറഞ്ഞേ ” ഒട്ടും താല്പര്യമില്ലാതെ പല്ലവി പറഞ്ഞു

“ഇത് ആരോ തല്ലിയതാ…. കവിളിൽ നല്ല നീരുണ്ടല്ലോ “

“ആവോ…. ഞങ്ങളോട് പറഞ്ഞത് അങ്ങനെയാണ് “

ആദിയേട്ടൻ അടിച്ചു പരത്തിയതാണു ദേവു… അവൾക്കു നല്ല രണ്ടെണ്ണം കിട്ടാത്തതിന്റെ കുറവ് ഉണ്ടായിരുന്നു… മയൂരിയെ നോക്കി ആത്മഗമിച്ചു കൊണ്ടു പല്ലവി ജോലിയിലേക്ക് തിരിഞ്ഞു

ഉച്ചയ്ക്ക് കഴിക്കാനിരുന്നപ്പോൾ ആദിയുടെ ഒപ്പം രുദ്രനും ഉണ്ടായിരുന്നു…. വിശേഷങ്ങളും ഭക്ഷണവും പങ്കുവെച്ചു അവർ കഴിച്ചു

അവരുടെ കളിയും ചിരിയും ഇഷ്ടപെടാതെ മയൂരി ഇതൊക്കെ പകയോടെ നോക്കി

“പാമ്പ് പതുങ്ങുന്നത് ഇരയെ പിടിക്കാനാ…. അത് പോലെ നല്ലൊരു അവസരം കിട്ടുമ്പോൾ നിന്നെ ഞാൻ പുറത്താക്കും ദക്ഷ ” അവൾ പല്ലിറുമ്മി അവരെ നോക്കിയിരുന്നു

“ആദിയേട്ടാ…. മയൂരിയുടെ കാര്യം സാറിനോട് പറയണ്ടേ ” കൈ കഴുകാൻ പോകുന്നതിനിടയിൽ അവന്റെ ചെവിയിൽ അവൾ പറഞ്ഞു

“പറയണോ….? “

“പിന്നെ പറയണ്ടേ… അവൾ ദേവുനെ എന്തെങ്കിലും ചെയ്യ്താലോ “

“ഒന്നും ചെയ്യില്ല… അവൾ ന്റെ പെങ്ങളാണ് അവൾക്കു ഒന്നും വരാതെ നോക്കേണ്ടത് ന്റെ കടമയല്ലേ പല്ലുവേ…

പിന്നെ രുദ്രൻ അറിഞ്ഞാൽ ഇത് വലിയ പ്രശ്നം ആകും…. എന്തിനാ വെറുതെ… ആ ഞാഞ്ഞൂലിനെ നമുക്ക് ശരിയാക്കാം… ” അവളുടെ വീർത്ത കവിളിൽ ചൂണ്ട് വിരൽ കുത്തി അവൻ പറഞ്ഞു

“അതേ… ഇങ്ങനെ റൊമാൻസാൻ ഇവിടെ പറ്റില്ലാട്ടോ ” അവരുടെ പ്രവർത്തി കണ്ടു വന്ന രുദ്രൻ പറഞ്ഞതും രണ്ടാളും വിട്ടു മാറി നിന്നു

“അങ്ങനെ ഒന്നുമി… ” രുദ്രന്റെ നോട്ടം കണ്ടതും പറയാൻ വന്നത് വിഴുങ്ങി ആദി

“മ്മ്…. രണ്ടാൾക്കും ജോലി ഉണ്ടല്ലോ… വീട്ടിൽ സംസാരിക്ക്‌…. എന്നിട്ട് വേഗം കെട്ടിയിട്ട് റൊമാൻസിക്കോ…. ഇവിടെയല്ല… അങ്ങ് വീട്ടിൽ വച്ചു “

“ആഗ്രഹം ഉണ്ടെടാ ” അറിയാതെ ആദിയുടെ വായിൽ നിന്നു വീണതും പല്ലവി അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്തു

മ്മ്മ്മ്.. ഒന്നമർത്തി മൂളി രുദ്രൻ ക്യാബിനിലേക്ക് പോയി

                      

“അവർ പരസ്പരം ഇഷ്ടമുള്ളവരല്ലേ… വേഗം നടക്കട്ടെ ” വൈകുന്നേരം ഓഫീസിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ ആദിയുടെയും പല്ലവിയുടെയും കാര്യം ദേവു രാധയോട് പറഞ്ഞു

“ആരുടെ കാര്യമാ രണ്ടാളും പറയണേ… ” കൃഷിയിടത്തിൽ നിന്ന് വന്ന മാധവന്റെ ചോദ്യം കേട്ടതും അമ്മയും ദേവുവും തലയുയർത്തി നോക്കി

“ആദി, പല്ലവിയുടെ കാര്യമാണ് അച്ഛാ… രണ്ടാളുടെയും വീട്ടിൽ സംസാരിച്ചു ഉടനെ കല്യാണം ഇണ്ടാവും ” സന്തോഷത്തോടെ പറയുന്ന മകളെ അച്ഛൻ നോക്കി നിന്നു

“നീ ചെറുപ്പമാണ്…. നിനക്ക് ജീവിതം വേണ്ടേ ദേവു…. ജീവിതത്തിന്റെ മധുരവും നീ അറിയണ്ടേ “

അച്ഛന്റെ ചോദ്യം കേട്ടതും അവൾ ഒരുനിമിഷം നിശബ്ദമായി

“ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല ” അത്രെയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ മുറിയിലേക്ക് പോയി

           തുടരും

      സ്വപ്ന  മാധവ്

 

4/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!