Skip to content

രുദ്രദേവം – 18

rudhradhevam novel

” നമുക്ക് ഇവരുടെ കല്യാണം ഉടനെ നടത്താം…. രണ്ടാൾക്കും ജോലിയുണ്ടല്ലോ… ” ആദിയുടെ അച്ഛന്റെ വാക്കുകളോട് അമ്മയും ആദിയും അനുവും രുദ്രനും ശരിവച്ചു..

“അത്…. പെട്ടെന്ന് നടത്തണോ… ഒരു ആറുമാസം കഴിഞ്ഞു പോരെ… അപ്പോഴേ കാശ് ശരിയാക്കൊള്ളു…. “

പരിഭ്രമത്തോടെയുള്ള പല്ലവിയുടെ അച്ഛന്റെ വാക്ക് കേട്ടതും എല്ലാരുടെയും നോട്ടം അദ്ദേഹത്തിൽ എത്തി

“അത്…. ലോൺ എടുക്കണം… പിന്നെ അവൾക്ക് എന്തേലും കൊടുക്കണ്ടേ… “

“അവൾക്ക് ഉള്ളത് കൊടുത്താൽ മതി.. ലോൺ എടുത്ത് കടങ്ങൾ ഒന്നും ഉണ്ടാക്കേണ്ട… ഞങ്ങൾക്ക് ഈ മോളെ മാത്രം മതി…. വേറെ ഒന്നും വേണ്ട… പിന്നെ ഇവരെ പ്രേമിക്കാൻ വിടണ്ടയെന്ന് കരുതിയാ നേരത്തെ കെട്ടിക്കാമെന്ന് പറഞ്ഞത്….. എന്റെ മോൻ ആയോണ്ട് പറയുവല്ല…. എനിക്ക് അവനെ ഒട്ടും വിശ്വാസമില്ല…. കുറച്ചു കാര്യങ്ങൾ ഞാൻ അറിഞ്ഞു… ” ആദിയും പല്ലവിയും നോക്കി അദ്ദേഹം പറഞ്ഞതും ആദി രുദ്രനെ കലിപ്പിച്ചു നോക്കി… അവൻ ആ വീടിന്റെ ഭംഗി നോക്കുവായിരുന്നു…

“അപ്പോൾ എൻഗേജ്മെന്റ് ഉടനെ നടത്താം കല്യാണം മൂന്ന് മാസം കഴിഞ്ഞു…. ” മുതിർന്നവർ സംസാരിച്ചു തീരുമാനത്തിൽ എത്തി

അനു അവളുടെ ഭാവി ഏട്ടത്തിയുമായി പെട്ടെന്ന് കൂട്ടായി… അവർ ഓരോ വിശേഷങ്ങൾ പറഞ്ഞു മുറിയിലേക്ക് പോയി… അമ്മമാർ അകത്തേക്കും അച്ഛന്മാർ പുറത്തേക്കും പോയി… ഹാളിൽ രുദ്രനും ആദിയും മാത്രമായി

“പ്ഫാ…. തെണ്ടി…. നീ അച്ഛനോട് എന്താ പറഞ്ഞേ? ” ഇരുന്നിടത്തു നിന്ന് ഒറ്റകുതിപ്പിന് അവൻ രുദ്രന്റെ അടുത്തെത്തി..

“നിനക്ക് ഒരു ഇഷ്ടമുണ്ടെന്നും… ഉടനെ കെട്ടിച്ചില്ലേൽ ചീത്തപേര് കേൾക്കുമെന്ന് പറഞ്ഞു “

അത് കേട്ടതും ആദിയുടെ കണ്ണുകൾ പുറത്തേക്ക് വന്നു… “എന്ത് ചീത്ത പേര്? ” അവൻ അതേ ഭാവത്തോടെ ചോദിച്ചു

“എടാ…. കെട്ടുന്നതിനു മുന്നേ കൊച്ച് ഉണ്ടാവുകയെന്ന് പറഞ്ഞാൽ…. മോശം… ” കളിയാക്കികൊണ്ടുള്ള രുദ്രന്റെ പറച്ചിൽ കേട്ടതും ആദി എണീറ്റു

“ഞാൻ അത്തരകാരൻ നഹീം “

“ഉവ്വാ…. ഞാൻ പലതും കാണുന്നതാ മോനെ… സിസിടിവി റൂമിൽ വച്ചു എന്തായിരുന്നു…. “

അത് കേട്ടതും കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ ആദി നിന്നു…

“എന്തായാലും കല്യാണം ആയല്ലോ… ഇനി മൂന്ന് മാസം കഴിഞ്ഞിട്ട് മതി ബാക്കി ” അതിനു മറുപടിയായി ഒന്നു പുച്ഛിച്ചിട്ട് അവൻ തിരിഞ്ഞു ഇരുന്നു

കുറച്ചു നേരം കഴിഞ്ഞതും എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…. രുദ്രന്റെ കൈയ്യിൽ തൂങ്ങി നടന്നു പോകുന്ന അനുവിനെ കണ്ടതും എല്ലാരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു..

കുറച്ചു ദിവസങ്ങൾ നഷ്ടപ്പെട്ട സ്നേഹം അവൾ വീണ്ടെടുക്കുവായിരുന്നു …..

അവർ പോയി കഴിഞ്ഞതും പല്ലവി ദേവുനോട് വിശേഷങ്ങൾ വിളിച്ചു പറഞ്ഞു… പല്ലവിയുടെ സന്തോഷം സംസാരത്തിലൂടെ ദേവു മനസിലാക്കി….

                          

അടുത്ത ദിവസം ഓഫീസിൽ എത്തിയപ്പോൾ വിവാഹം ഉറപ്പിച്ച കാര്യം എല്ലാരോടും പറഞ്ഞു…. എല്ലാരുടെയും ആശംസകൾ

സ്വീകരിച്ചു അവർ ജോലികളിൽ തിരിഞ്ഞു…

എല്ലാരുടെയും മുഖത്ത് സന്തോഷം ഉണ്ടായിരുന്നെങ്കിലും മയൂരിയുടെ മുഖം മാത്രം വേർതിരിന്നു… അത് ആരും കാര്യമാക്കിയില്ല…

ക്യാബിനിലേക്ക് രുദ്രൻ പോയത് കണ്ടതും ഒരു ഫയൽ എടുത്തോണ്ട് അവൾ പിന്നാലെ പോയി

“സർ… മെ ഐ ” അവന്റെ അനുവാദത്തിനായി അവൾ കാത്തുനിന്നു..

“യെസ്… കം “

“സർ…. ഇത് കനേഡിയൻ കമ്പനിടെ കോൺട്രാക്ട് ആണ്… സർ ചെക്ക് ചെയ്തിട്ട് സൈൻ ചെയ്താൽ ഞാൻ അവർക്ക് മെയിൽ ചെയ്യാമായിരുന്നു “

“താൻ ചെക്ക് ചെയ്തല്ലോ…. എനിക്ക് വിശ്വാസമാണ്… ” ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് അവൻ സൈൻ ചെയ്തു

മയൂരിയുടെ മനസ്സിൽ അവന്റെ വാക്കുകൾ കുളിർമഴ പെയ്യിച്ചു… അവൾ അവന്റെ പ്രവർത്തികൾ നോക്കി നിന്നു

പെട്ടെന്ന് ഡോർ തുറന്ന് വന്ന ദേവുനെ കണ്ടതും അവളുടെ കണ്ണുകളിൽ ക്രോധം നിറഞ്ഞു

“ദക്ഷ…. ഡോണ്ട് യു ഹാവ് മേന്നേഴ്സ്? ” ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും ദേവുനു വല്ലാണ്ടായി

“സോറി…. നിങ്ങൾ തിരക്കിൽ ആണെന്ന് ഞാൻ അറിഞ്ഞില്ല…. “

“ദക്ഷ നില്ക്കു.. ” തിരിഞ്ഞു പോകാൻ ഭാവിച്ചവളെ രുദ്രൻ വിളിച്ചു..

“മയൂരി, ദക്ഷ എന്റെ പി എ ആണ്… അവൾക്ക് എപ്പോ വേണോ പെർമിഷൻ ഇല്ലാണ്ട് വരാനുള്ള അനുവാദം ഞാൻ കൊടുത്തിട്ടുണ്ട്… സോ യു ഡോണ്ട് ഹാവ് റ്റൂ ബോതർ എബൌട്ട്‌ ദാറ്റ്‌ ” ആദ്യം സമാധാനത്തിൽ തുടങ്ങിയെങ്കിലും ഒടുവിൽ താകീത് പോലെയായിരുന്നു…

അത് കേട്ടതും മയൂരിയുടെ തല താഴ്ന്നു

“സർ, ഒരു മീറ്റിംങിനു ചേഞ്ച്‌ ഉണ്ട്… ഫ്രീ ആകുമ്പോൾ വിളിച്ചാൽ മതി…. ” അത്രെയും പറഞ്ഞു അവൾ പുറത്തേക്ക് നടന്നു

“ഇവൾക്ക് എന്താ എന്നോട് ഇത്രേയും ദേഷ്യം… അവളുടെ എന്തോ ഞാൻ എടുത്തത് പോലെ…. ബ്ലഡി പുട്ടികാരി… ” ഓരോന്ന് പിറുപിറുത്തു നടന്നതും പല്ലവിയുമായി കൂട്ടിമുട്ടി…

“എന്താടി പിറുപിറുക്കുന്നെ? “

“അത്… ആ മയൂരി… അവൾ “

“അവൾ നിന്നെ എന്തേലും ചെയ്‌തോ… വല്ലതും പറഞ്ഞോ ” പരിഭ്രമത്തോടെ പല്ലവി ദേവുനെ ആകമാനം നോക്കി

“അവൾ ഞാൻ സാറിന്റെ ക്യാബിനിൽ പോയപ്പോൾ ചൂടായി “

“ഓഹോ…. അവൾക്കുള്ള പണി ഓൺ ദി വേ “

“എന്തിന്…. അവൾക്കു എന്തിനാ പണി കൊടുക്കുന്നെ…. “

“അവൾക്കു രുദ്രൻ സാറിനെ ഇഷ്ടാണ്… നീ അയാളുടെ ഒപ്പം നടക്കുന്നതുകൊണ്ട് അവൾക്കു ചെറിയ പ്രശ്നമുണ്ട് ” എങ്ങനെയോ പല്ലവി പറഞ്ഞൊപ്പിച്ചു…

(നിനക്ക് അവൾ തന്ന പണി നീ ഇപ്പോ അറിയണ്ട – പല്ലുസ് ആത്മ )

“ഞാൻ അയാളുടെ പി എ ആണ്… കാമുകി അല്ല… അവൾക്കു ഇഷ്ടാണെങ്കിൽ കെട്ടട്ടെ… ന്റെ നെഞ്ചത്തോട്ടു എന്തിനാ വരണേ “

“അല്ല ദേവു…. നിനക്ക് സാറിനെ പ്രേമിച്ചൂടെ… നിങ്ങൾ നല്ല മാച്ചിങ് ആണല്ലോ “

“നീ എന്ത് അറിഞ്ഞിട്ടാ ഇങ്ങനെ പറയുന്നേ… ഞാൻ ഡിവോഴ്‌സ്ഡ് ആണ്.. എന്നെ പോലൊരു പെണ്ണിനെയാണോ സർ അർഹിക്കുന്നത്.. സർ നല്ല കുടുംബവും, പ്രതാപവും, സ്വത്തും, സൗന്ദര്യവും ചേർന്ന ഒരു കുട്ടിയെ കിട്ടും…. എന്നെ ഇതിനിടയിൽ ഉൾപ്പെടുത്തല്ലേ “

“നീ….. നിന്റെ വിവാഹം കഴിഞ്ഞോ… ” കേട്ടതിന്റെ ഞെട്ടലിൽ അവൾ ചോദിച്ചു

“മ്മ്…. ഉച്ചയ്ക്ക് പറയാം…. മോൾ പോയി ജോലി ചെയ്യ്‌ ” ഒരു നനുത്ത പുഞ്ചിരി നൽകി അവൾ പോയി

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദേവു എല്ലാം ചുരുക്കി പറഞ്ഞു… രുദ്രൻ നേരത്തെ അറിഞ്ഞത് കൊണ്ടു വല്ല്യ ഭാവമാറ്റം ഉണ്ടായില്ല… പക്ഷേ, ആദിയും പല്ലവിയും അവളുടെ ജീവിതത്തെ അറിഞ്ഞപ്പോൾ നിശബ്ദമായി… ആ പുഞ്ചിരിയുടെ മറവിൽ ഒളിപ്പിച്ച ദുഃഖം അറിഞ്ഞപ്പോൾ അവരുടെ സന്തോഷം അവസാനിച്ചു

“ഇതെന്താ പെട്ടെന്ന് സൈലന്റ് ആയേ? സഹതാപം വേണ്ടാട്ടോ ” രണ്ടാളും നോക്കികൊണ്ടു പറഞ്ഞു

“ന്തിന്…. ന്റെ പെങ്ങളൂട്ടി ധീരവനിതയാണ്.. ഇത്രേയും ഉണ്ടായിട്ടും ഇങ്ങനെ ജീവിക്കുന്നില്ലേ… ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കാനുമായി… “

“എന്നാലും അയാൾ എന്ത് ക്രൂരനാണ്…. നീ ആയോണ്ടാ ഇങ്ങനെ എല്ലാം സഹിച്ചത്… ഞാൻ ആയിരുന്നേൽ അവൻ ഇപ്പോ നേരെ നടക്കില്ലായിരുന്നു… ” ദേഷ്യം അടങ്ങാതെ പല്ലവി പറഞ്ഞു…. മറുപടിയായി ദേവു പുഞ്ചിരിച്ചു

“അല്ല…. എൻഗേജ്മെന്റ് തയ്യാറെടുപ്പ് ഏതുവരെയായി…? ” അവരുടെ ശ്രദ്ധ മാറ്റാനായി രുദ്രൻ ചോദിച്ചു

“നാളെ ഡ്രസ്സ്‌ എടുക്കാൻ പോകണം… അനുട്ടൻ വരുമെന്ന് പറഞ്ഞിരുന്നു “

“എന്റെ പെങ്ങളെ നീ കറക്കിയെടുത്തോ…. കെട്ടി കഴിഞ്ഞു കാണാം ബാക്കി ” മേലോട്ട് നോക്കി തൊഴുതു പറഞ്ഞ ആദിയുടെ നടുപ്പുറം നോക്കി പല്ലവി കൊടുത്തു

“എടി പിശാചേ… നാളെ കെട്ട്യോൻ ആകാനുള്ള എന്നെ നീ ഇടിച്ചല്ലേ… “

“കെട്ട്യോൻ ആകുമ്പോൾ ഇടിയുടെ എണ്ണം കുറയ്ക്കാം…. ഇപ്പോ സഹിച്ചേ പറ്റു ” അവളുടെ പറച്ചിൽ കേട്ടതും ആദി ദയനീയമായി മറ്റു രണ്ടുപേരെയും നോക്കി… അവർ ഇരുന്നും കിടന്നും ചിരിക്കുന്നത് കണ്ടപ്പോൾ അവന് ആശ്വാസമായി…

ഒരു പുഞ്ചിരിയോടെ പല്ലവിയെ നോക്കി കണ്ണിറുക്കി കാണിച്ചു

                              

“എനിക്ക് പിങ്ക് കളർ ദാവണി മതി ” ഷോറൂമിലെ സെയിൽസ്ഗേളിനോട് പല്ലവി പറഞ്ഞു

അവർ പിങ്ക് നിറത്തിലെ ഒരുപാട് ദാവണി എടുത്തിട്ടു… പക്ഷേ അവൾക്കു അതിൽ നിന്ന് ഏത് എടുക്കണമെന്ന് ഒരുപിടിയുമില്ലാതെ ചുറ്റും നോക്കി….

കുറച്ചു അപ്പുറെ മാറി നിൽക്കുന്ന ആദിയെ അടുത്തേക്ക് വിളിച്ചു

“ഇതിൽ ഒന്നു സെലക്ട്‌ ചെയ്തു താ… ഫുൾ കൺഫ്യൂഷൻ “

അവൻ എല്ലാ ദാവണിയും നോക്കി… അപ്പോഴാണ് ഒന്നിന്റെ അടിയിൽ വച്ചേക്കുന്ന സിംപിൾ പേൾ വർക്കുള്ള ദാവണി സെറ്റ് അവന്റെ കണ്ണിൽ പെട്ടത്… അവൻ അത് എടുത്തതും അവളുടെ കണ്ണുകൾ തിളങ്ങി

ദാവണി അവളുടെ ദേഹത്തിൽ വച്ചു കണ്ണാടിയ്ക്കു മുന്നിൽ നിർത്തിച്ചു…. തന്റെ പ്രതിബിംബം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. ഒരു പുഞ്ചിരിയോടെ ആദിയെ നോക്കിയതും അവൻ സൂപ്പർ ആണെന്ന് ആംഗ്യം കാണിച്ചു..

അങ്ങനെ ദാവണി എടുത്തിട്ട് അവർ അടുത്ത സെക്ഷനിൽ പോയി…. ആദിക്കുള്ള ഡ്രസ്സ്‌ എടുത്തു… അവളുടെ ധാവണിയുടെ സെയിം നിറത്തിലുള്ള ഷർട്ടും അതിന്റെ കരയുള്ള മുണ്ടും എടുത്തു..

രണ്ടു അനിയത്തിമാർക്കും ഒരു പോലത്തെ ലോങ്ങ്‌ അനാർക്കലി എടുത്തു

അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞു അവരെ വീട്ടിൽ ആക്കിയിട്ടാണ് ആദി വീട്ടിലേക്ക് പോയത്….

രണ്ടു ദിവസം കഴിഞ്ഞുള്ള എൻഗേജ്മെന്റിന്റെ തിരക്കിൽ ആയിരുന്നു രണ്ടു വീട്ടുകാരും

                               തുടരും

                         സ്വപ്ന മാധവ്

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വപ്ന മാധവ് Novels

നിനക്കായ്

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “രുദ്രദേവം – 18”

  1. ഇതൊന്ന് കുറച്കൂടി നീട്ടിയെഴുതിക്കൂടെ.. കൂടാതെ ദിവസം രണ്ട്‌ പാർട്ട്‌ വെച്‌ അപ്ലോഡ്‌ ചെയ്യുകയും വേണം.
    🤕😌🤷🏻‍♂️

Leave a Reply

Don`t copy text!