Skip to content

രുദ്രദേവം – 21

rudhradhevam novel

“ഈ കൈകൾ എന്നും സുരക്ഷിതമായിരിക്കും …. അച്ഛൻ പേടിക്കണ്ട… ” ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു

ഇതൊക്കെ കണ്ടു ഒന്നു മിണ്ടാതെ വിറങ്ങലിച്ചു നിന്നു ദേവു…. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിഞ്ഞു..

“അച്ഛാ… എനിക്കിത്… “

“ഒന്നും പറയണ്ട ദേവു… അച്ഛന്റെ അവസാനാഗ്രഹം ആണ്… എനിക്ക് എന്തെങ്കിലും പറ്റിയാലും നിങ്ങൾ ഒറ്റയ്ക്കാവില്ല… ” അവളെ പറയാൻ സമ്മതിക്കാതെ അദ്ദേഹം പറഞ്ഞു

“കുറേ നേരമായല്ലോ… പേഷ്യന്റിനെ ഡിസ്റ്റർബ് ചെയ്‌യാതെ പുറത്തു പോകൂ ” ഡ്യൂട്ടി നേഴ്സ് പറഞ്ഞതും അവർ രണ്ടാളും പുറത്തിറങ്ങി…

പുറത്തു എത്തിയതും രുദ്രന്റെ കയ്യിൽ നിന്ന് തന്റെ കൈ വേർപെടുത്തി ദേവു..

“സർ…. സാറിനു ചേർന്നൊരു പെണ്ണല്ല ഞാൻ… ഡിവോഴ്‌സ്ഡ് ആണ്…. എല്ലാം അറിയാലോ പിന്നെയും എന്തിനാ…. അച്ഛൻ മകളുടെ ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതാ… ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തോളാം “

“എനിക്ക് ഒരു വാക്കേ ഉള്ളൂ…. നിന്റെ അച്ഛന് കൊടുത്ത വാക്ക് ഞാൻ പാലിച്ചിരിക്കും.. നീ അമ്മയെ പോയി സമാധാനിപ്പിക്ക്… ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം “

അനുരാഗിനെയും കൂട്ടി രുദ്രൻ ഡോക്ടറിന്റെ റൂമിലേക്ക് പോയി… അവരെ കണ്ടതും ഡോക്ടർ ചെയർ കാട്ടി ഇരിക്കാൻ പറഞ്ഞു

“ഡോക്ടർ… അങ്കിളിനു? “

“ഇപ്പോ കുഴപ്പമില്ല ഓക്കേ ആണ്…. ബട്ട്‌ ഐ തിങ്ക് അദ്ദേഹം നല്ല സ്ട്രെസ്സ്ഡ് ആണ്… ബിപി കൂടിയാണ് ഇപ്പോ ഒരു അറ്റാക്ക് വന്നത്… പക്ഷേ ഇനിയും വന്നാൽ നമുക്ക് രക്ഷിക്കാൻ പറ്റുമോയെന്ന് അറിയില്ല… സോ വിഷമം വരുന്ന കാര്യങ്ങൾ ഒന്നും തത്കാലം അദ്ദേഹത്തോട് പറയണ്ട… മൈൻഡ് ഫ്രീ ആകട്ടെ… “

“ഓക്കേ ഡോക്ടർ… ഞങ്ങൾ ശ്രദ്ധിച്ചോളാം… ഡിസ്ചാർജ്? “

“രണ്ടു ദിവസം അഡ്മിറ്റ് ആക്കാം …. കുറച്ചു കഴിഞ്ഞു റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്‌യും… ടാബ്ലറ്റ്സ് കൃത്യമായി കൊടുക്കണം “

“ഓക്കേ ഡോക്ടർ… താങ്ക്യൂ “

അവർ രണ്ടാളും പുറത്തിറങ്ങി…

“താങ്ക്യൂ സോ മച്ച്… നിങ്ങൾ ആ സമയത്തു എത്തിയതുകൊണ്ടാ ” രുദ്രൻ അനുരാഗിനെ കെട്ടിപിടിച്ചു

” ഏഹ്… അച്ചുവിന്റെ അച്ഛനെ പോലെയല്ലേ അങ്കിളും… ” ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു

“നിങ്ങൾ വെറുതെ വന്നതാണോ ? “

“ശേ… വന്ന കാര്യം മറന്നു… അച്ചു പ്രെഗ്നന്റ് ആണ്… അത് ദേവുനോടും വീട്ടുകാരോടും പറയാൻ വന്നതാ… ഇതിനിടയിൽ അത് വിട്ടു പോയി “

“ആഹാ… കൺഗ്രാറ്റ്സ് “

അതിനു മറുപടിയായി അവൻ നിറഞ്ഞൊരു പുഞ്ചിരി നൽകി…

“അവരോട് പറഞ്ഞില്ലല്ലോ… അത് അറിയുമ്പോൾ കുറച്ചു വിഷമം മാറും.. ” അനുരാഗിനെ വിളിച്ചോണ്ട് രുദ്രൻ അവരുടെ അടുത്തേക്ക് നടന്നു

“മോനെ ഡോക്ടർ എന്ത് പറഞ്ഞു? ” അവരെ കണ്ടതും രാധമ്മ ഇരുന്നിടത്തു നിന്ന് എണീറ്റു

“കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും… പേടിക്കണ്ട… ” അവരെ സമാധാനിപ്പിച്ചു കൊണ്ടു രുദ്രൻ അടുത്തിരുന്നു

“അതേ… ഞങ്ങൾ ഒരു സന്തോഷവാർത്ത പറയാനാണ് വന്നത്… ” അച്ചുനെ ചേർത്ത് പിടിച്ചു അനുരാഗ് പറഞ്ഞു… എന്താണെന്ന അർത്ഥത്തിൽ രണ്ടാളും അവരെ നോക്കി

“അച്ചുനു വിശേഷമുണ്ട്… “

അത് കേട്ടതും ദേവു അവളെ കെട്ടിപിടിച്ചു… രാധമ്മ നെറ്റിയിൽ ചുംബിച്ചു…

ആ ദുഃഖത്തിനിടയിലും സന്തോഷത്തിന്റെ പുൽനാമ്പുകൾ അവിടെ മൊട്ടിട്ടു

“നിങ്ങൾ വീട്ടിൽ പൊയ്ക്കോ… ആശുപത്രിയിൽ ഒരുപാട് നേരം നിൽക്കണ്ട… ഇപ്പോ നന്നായി ശ്രദ്ധിക്കേണ്ട സമയമാണ്… ” രാധമ്മ പറഞ്ഞതും ദേവു തലയാട്ടി അതിനോട് യോജിച്ചു…

കുറച്ചു നേരം കഴിഞ്ഞു അച്ചുവും അനുരാഗും അവിടെന്ന് തിരിച്ചു

“സർ പൊയ്ക്കോ…. ഇവിടെ ഞാൻ നോക്കിക്കോളാം… സർ ഓഫീസിൽ പണി ഇല്ലേ “

ദേവുനെ ഒരു രൂക്ഷമായ നോട്ടം നൽകി അവൻ രാധയുടെ അടുത്തേക്ക് നടന്നു

“അമ്മേ…. ഇവിടെ ഇരിക്കണ്ട… നമുക്ക് റൂമിൽ ഇരിക്കാം … കുറച്ചു കഴിഞ്ഞു അച്ഛനെ അങ്ങോട്ടേക്ക് മാറ്റും “

“മോനെ… പക്ഷേ ഇവിടെ എന്തേലും ആവശ്യം വന്നാൽ… “

“ഞാൻ ഇവിടെ ഉണ്ടല്ലോ… എനിക്ക് പരിചയമുള്ള ഹോസ്പിറ്റലാണ്… നിങ്ങൾ പേടിക്കണ്ട ” രണ്ടാളെയും നോക്കി പറഞ്ഞിട്ട് രാധയുമായി അവൻ റൂമിലേക്ക് നടന്നു

അമ്മയെ ചേർത്തു പിടിച്ചു നടക്കുന്ന രുദ്രനെ കണ്ടതും അവളുടെ മനം നിറഞ്ഞു… താൻ ആഗ്രഹിച്ചതും ഇതായിരുന്നു… തന്റെ ഭർത്താവ് ആകുന്നതുപോലെ അച്ഛനും അമ്മയ്ക്കും മകനും… മകനില്ലാത്ത കുറവ് നികത്തണം…

” നിങ്ങൾ എന്റെ മനസ്സിലേക്ക് ഇടിച്ചു കേറുവാണല്ലോ രുദ്ധേട്ടാ…. എന്റെ സ്വാർത്ഥതയ്ക്ക് നിങ്ങളുടെ ജീവിതം നശിപ്പിക്കില്ല… ഒരിക്കൽ നഷ്ടപെട്ടതാ… ഇനി വേണ്ട ഒന്നും…. ” അവൾ ഓരോന്ന് ഓർത്തു റൂമിലേക്ക് നടന്നു

കുറച്ചു കഴിഞ്ഞതും മാധവനെ റൂമിലേക്കു മാറ്റി.. രുദ്രനും ദേവൂം അമ്മയും മാധവന്റെ അരികിൽ ഉണ്ടായിരുന്നു… രുദ്രൻ അമ്മയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു…

“സർ… പോകുന്നില്ലേ? ഒരുപാട് സമയം ആയല്ലോ…. താങ്ക്സ് എല്ലാത്തിനും ” ദേവൂന്റെ പറച്ചിൽ കേട്ട് രുദ്രൻ കലിപ്പിച്ചു നോക്കി…

“അത് എന്റെയും അച്ഛനാ… സോ നോ താങ്ക്സ്…. പിന്നെ നീയും അമ്മയും വീട്ടിൽ പൊയ്ക്കോ… ഞാൻ ഇവിടെ ഇരിക്കാം രാവിലെ വന്നാൽ മതി.. “

“അത് വേണ്ട… ഞാൻ ഇവിടെ ഇരുന്നോളാം… സർ പൊയ്ക്കോ “

“ദക്ഷ…. ഞാൻ പറയുന്നത് കേൾക്കു… “

“ഞാൻ പോകില്ല… “

“ഞാനും പോകില്ല ” രണ്ടാളും പറഞ്ഞിട്ട് മുഖം തിരിച്ചു

“രണ്ടാളും പോകണ്ട… ഇവിടെ ഇരുന്നോ ” ഇവരുടെ വഴക്ക് കണ്ടോണ്ടു ഇരുന്ന രാധ പറഞ്ഞു… രണ്ടാളെയും അടുത്തിരിക്കാൻ കൈ കാട്ടി വിളിച്ചു

അവനെ നോക്കി കൊഞ്ഞനം കുത്തി അവൾ ഓടി അമ്മേടെ അടുത്തിരുന്നു… അവളുടെ ഗോഷ്ടി കണ്ടു ചിരിച്ചുകൊണ്ട് ഇപ്പുറം രുദ്രനും ഇരുന്നു

കുറുമ്പിയായ ദേവുനെ വീണ്ടും കണ്ടതിൽ അച്ഛന്റെ മനം നിറഞ്ഞൊരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു…. അവളെ പഴയ ദേവുവാക്കി മാറ്റാൻ രുദ്രന് സാധിക്കുമെന്ന് അയാൾ പൂർണമായി വിശ്വസിച്ചു

അടുത്ത ദിവസം രാവിലെ രുദ്രൻ ഓഫീസിൽ പോയി… ദേവു രണ്ടുദിവസം ലീവ് എടുത്തു.. പല്ലവിയോടും ആദിയോടും അവൾ വിളിച്ചു പറഞ്ഞിരുന്നു

വൈകുന്നേരം രുദ്രന്റെ ഒപ്പം ആദിയും ഉണ്ടായിരുന്നു… അവരുടെ ഒപ്പം കുറച്ചു നേരം ഇരുന്നിട്ട് അവർ പോയി…

                           

“മോളെ… ടാക്സി വിളിക്കാം ” ഡിസ്ചാർജ് ആയി പോകാനുള്ള തയ്യാറെടുപ്പിൽ രാധ ദേവുനോട് ചോദിച്ചു

അവൾ ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങിയതും രുദ്രൻ എത്തി..

“ഞാൻ പറഞ്ഞതല്ലേ ഇറങ്ങുമ്പോൾ വിളിക്കാൻ… ” റൂമിൽ കേറിയതും അവൻ അവളെ നോക്കി

“അത് മോനെ… നീ തിരക്കിൽ ആയിരിക്കും. ബുദ്ധിമുട്ടിക്കണ്ടയെന്ന് ദേവു പറഞ്ഞിരുന്നു… അതുകൊണ്ടാ ” രാധയുടെ നാവിൽ നിന്നു അത് കേട്ടതും രുദ്രൻ അവളെ രൂക്ഷമായി നോക്കി… അവൾ അവനെ പുച്ഛിച്ചിട്ട് മാധവന്റെ അടുത്ത് പോയിരുന്നു

രുദ്രന്റെ കാറിന്റെ പിറകിൽ അച്ഛനും അമ്മയും കയറി… മുന്നിൽ കയറാൻ മടിച്ചു നിന്നവളെ രുദ്രൻ നോക്കിയതും വേഗം കാറിൽ കയറി… ഒരു പുഞ്ചിരിയോടെ അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു…

ദേവു നിശബ്ദമായി അവർ സംസാരിക്കുന്നത് ശ്രവിച്ചു.. അവളുടെ നിശബ്ദത രുദ്രൻ ശ്രദ്ധിച്ചു…

വീട്ടിൽ എത്തിയതും അച്ഛനെയും കൊണ്ടു അമ്മ അകത്തേക്ക് നടന്നു… ഡ്രസ്സും മറ്റുമടങ്ങിയ കവറുമെടുത്തു ദേവു പിന്നാലെയും

“എന്താ നിനക്ക് പറ്റിയെ? ” അകത്തേക്ക് കയറിയതും അവളോട് പതിയെ ചോദിച്ചു

” ഒന്നുല്ല… സർ ഇരിക്കു ഞാൻ ജ്യൂസ്‌ എടുക്കാം ” അവൾ അടുക്കളയിലേക്ക് നടന്നു.. അമ്മ അച്ഛന്റെയൊപ്പമാണെന്ന് ഉറപ്പ് ആക്കിയതിനു ശേഷം അവൻ അടുക്കളയിലേക്ക് പോയി

“നിന്നോട് ഞാൻ തിരക്കാണെന്നു പറഞ്ഞോ.. “

പെട്ടെന്ന് കാതോരം അവന്റെ ശബ്ദം കേട്ടതും അവൾ വിറച്ചു നിന്നു…

“പറയെടി… ” അവന്റെ ഒച്ച ഉയർന്നതും അവൾ തിരിഞ്ഞു നിന്നു…

“സാറിനു ഓഫീസിൽ വർക്ക്‌ കാണുമെന്ന് കരുതി… അതാണ്‌… “

“ഹമ്…. ഇത്രേയും കരുതൽ വേണ്ടാട്ടോ… “

“ഓക്കേ സർ… ” അവൻ അടുത്ത് വരുമ്പോൾ ഉടലെടുക്കുന്ന മാറ്റങ്ങളെ ഒളിപ്പിച്ചു അവൾ തിരിഞ്ഞു നിന്നു

” ഈ സർ വിളി ബോർ അല്ലെ…. നീ എന്നെ പേരോ… രുദ്ധേട്ടാന്നോ വിളിച്ചോ… ” അവളുടെ മുഖത്ത് വിരിയുന്ന മാറ്റങ്ങളെ അവൻ ശ്രദ്ധിച്ചു

“രുദ്രൻ… പോയി ഇരുന്നോ ഞാൻ ജ്യൂസ്‌ കൊണ്ടുവരാം “

അവളുടെ രുദ്ധേട്ടൻ വിളി പ്രതീക്ഷിച്ചു നിന്നവൻ രുദ്രൻ വിളി കേട്ടതും ഫ്യൂസ് പോയ ബൾബ് പോലെയായി… കൂടുതൽ ഒന്നും മിണ്ടാതെ അവൻ ഹാളിൽ പോയിരുന്നു

കുറച്ചു കഴിഞ്ഞു മുറ്റത്തൊരു കാർ വന്നതും ദേവു പുറത്തിറങ്ങി… അതിൽ നിന്നിറങ്ങിയ മായയെ കണ്ടതും അവൾ അകത്തേക്ക് ക്ഷണിച്ചു

മാധവനോട് സുഖവിവരങ്ങൾ അനേഷിച്ചു അവർ ഇരുന്നു… രുദ്രനും അടുത്തായി ഇരിപ്പുണ്ടായിരുന്നു

“മായേ… ഞങ്ങൾക്ക് സമ്മതമാണ് ദേവുനെ രുദ്രന് നൽകാൻ ” മാധവൻ നിറപുഞ്ചിരിയാലെ പറഞ്ഞു

“രുദ്രൻ നേരത്തെ പറഞ്ഞിരുന്നു…. നമുക്ക് ഇവരുടെ എൻഗേജ്മെന്റ് നടത്താം ” മായ പറഞ്ഞതും രാധയും മാധവനും പരസ്പരം നോക്കി… ദേവു ഞെട്ടലോടെ അവിടെ നിന്നു…

” നിങ്ങൾ എന്താ ഒന്നും മിണ്ടാത്തെ? ” അവർ മിണ്ടാതെ ഇരുന്നതും മായ ഒന്നൂടെ ചോദിച്ചു

“അത്.. എൻഗേജ്മെന്റ് വലുതായിട്ട് നടത്തണോ… മോളുടെ വിവാഹം ഒരിക്കൽ നടന്നതാ… “

മാധവന്റെ വാക്ക് കേട്ടതും മായ രുദ്രനെ നോക്കി…

“അതിനു പുറത്തു നിന്ന് ആരെയും വിളിക്കണ്ട… നമ്മുടെ കുടുംബവും, കൂട്ടുകാരും മാത്രമുള്ള ഒരു കുഞ്ഞ് ചടങ്ങ്… അത് പോരെ? “

മാധവനും രാധയും സമ്മതം അറിയിച്ചു… അപ്പോൾ തന്നെ എൻഗേജ്മെന്റിന്റെ ദിവസം കുറിയിച്ചു…

ഇതൊക്കെ കേട്ട് ഒരു സൈഡിലേക്ക് മാറിനിന്ന ദേവുനെ രുദ്രൻ ശ്രദ്ധിച്ചു…. അവളുടെ മുഖത്തെ സന്തോഷമില്ലായ്മ്മ അവനെ നോവിച്ചു

                                 തുടരും

                           സ്വപ്ന മാധവ്

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!