Skip to content

രുദ്രദേവം – 4

rudhradhevam novel

“നീ ഇപ്പോ ഈ വേഷത്തിൽ ആണോ ഓഫീസിൽ പോകുന്നേ? ” മുണ്ടും ഷർട്ടും ഇട്ടു ഷർട്ടിന്റെ കൈ മടക്കി വരുന്ന രുദ്രനെ കണ്ടു മായ ചോദിച്ചു

“ഞാൻ ഓഫീസിൽ പോകുന്നില്ലല്ലോ… ഇന്ന് കല്യാണം അല്ലേ… അവിടേക്കു പോകണ്ടേ ” മായയുടെ തോളിൽ ചാരി രുദ്രൻ പറഞ്ഞു

“ഓഫീസിൽ പോകാം രുദ്രാ… ” കയ്യിൽ വാച്ചു കെട്ടിക്കൊണ്ട് ആദി വന്നു അപ്പോഴാണ് അവന്റെ വേഷം ശ്രദ്ധിച്ചത്

“നീ ഇന്ന് ഈ വേഷത്തിൽ ആണോ വരുന്നേ ” അവനെ അടിമുടി നോക്കികൊണ്ട് ചോദിച്ചു

“അവൻ ഓഫീസിൽ പോണില്ല, നീയും.. “

“അതെന്താ മായമ്മേ…. എനിക്ക് ഓഫീസിൽ പോണം “

“കല്യാണത്തിന് പോകണ്ടേ നമുക്ക് ” ആദിയുടെ തോളിൽ കൈയിട്ടു രുദ്രൻ പറഞ്ഞു

ആദി അവനെ നോക്കി നിന്നു… രുദ്രന്റെ ഇങ്ങനെ ഒരു രൂപം അവനു അപരിചിതമായിരുന്നു… എന്തുവന്നാലും ഓഫീസിൽ പോകുന്ന അവൻ ഒരു കല്യാണത്തിന്റെ പേരിൽ ലീവ് എടുക്കുന്നു…

“എന്താണ് മോനെ…? “

“മായമ്മേ എന്നെ ഒന്നു അടിച്ചേ… ഞാൻ സ്വപ്നം ആണോ കാണുന്നേ? “

പറഞ്ഞുതീരും മുന്നേ രുദ്രന്റെ കൈ ആദിയുടെ പുറം തഴുകി

“അയ്യോ… നിന്നോട് അല്ല അടിക്കാൻ പറഞ്ഞേ… ” അടി കിട്ടിയടം തടവിക്കൊണ്ട് ചോദിച്ചു

“ആര് അടിച്ചാൽ എന്താ… വേഗം പോണം.. നീ വേഷം മാറുന്നോ അതോ ഈ കോലത്തിൽ പോകാമോ? “

“ഡാ.. പല്ലവി… “

“ഉച്ച കഴിഞ്ഞു ഓഫീസിൽ പോകാം അപ്പോൾ കാണാം… അതിനു കിടന്നു കാറണ്ട “

കീ വിരലിലിട്ട് കറക്കികൊണ്ട് പോകുന്ന രുദ്രനെ നോക്കി മായയും ആദിയും നിന്നു

“മായമ്മേ, ഭാഗ്യം ഉണ്ടേൽ ഉടനെ അമ്മായിയമ്മ ആകാം… ” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവനും നടന്നു

രുദ്രന്റെ മാറ്റവും ആദിയുടെ പറച്ചിലും ഒത്തുനോക്കിയപ്പോൾ മായയ്ക്ക് മനസ്സിൽ കുളിർമഴ പെയ്തു…

കാർ വേഗത്തിൽ പാഞ്ഞു…. രുദ്രന് അവന്റെ ധാവണിക്കാരിയെ കാണാൻ ഉള്ള തിരക്കിൽ ആണ്… പേരോ ഊരോ ഒന്നും അറിയാതെ മനസ്സിൽ കുടികേറിയവളെ ഓർത്തതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു

സൈഡിലേക്ക് തിരിഞ്ഞതും തന്നെ നോക്കി താടിക്കും കൈ കൊടുത്തു ഇരിക്കുന്ന ആദിയെ കണ്ടു ഒരു ചമ്മിയ ചിരി നൽകി… അവൻ അർത്ഥം വച്ചു തല ആട്ടി രുദ്രനെ നോക്കി

കാർ മണ്ഡപത്തിൽ എത്തിയതും എല്ലാരും വേഗം ഇറങ്ങി അകത്തേക്ക് നടന്നു… രുദ്രന്റെ കണ്ണുകൾ ചുറ്റും ഓടി നടന്നു… തന്റെ ദാവണിക്കാരിയെ കാണാൻ കഴിയാത്തതിന്റെ നിരാശ അവന്റെ മുഖത്ത് പടർന്നു

ഇതേസമയം ആദി അവന്റെ മുഖത്ത് വിടരുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുവായിരുന്നു… രുദ്രന്റെ മനസ്സിൽ ആ പെൺകുട്ടി കേറി എന്ന് പുഞ്ചിരിയോടെ മനസിലാക്കി …

മായ ബ്രൈഡ് റൂമിലെത്തി… അവിടെ എല്ലാരോടും സംസാരിച്ചു നിന്നു… അച്ചുവിനു കൂട്ടായി ദേവു ഒപ്പം ഉണ്ടായിരുന്നു… മായ അവരോട് വന്നു സംസാരിച്ചു… ഹൽദിക്ക് സംസാരിച്ചതുകൊണ്ട് അവരിൽ അപരിചിതത്വം ഇല്ലായിരുന്നു…

അച്ചുവുമായി സംസാരിച്ചു നിൽക്കെയാണ് പയ്യൻ എത്തി എന്ന് രാധ വന്നു പറഞ്ഞത്… അത് കേട്ടതും പയ്യനെ കാണാനുള്ള തിടുക്കത്തിൽ ദേവു പുറത്തേക്ക് ഓടി..

അച്ചുവിന്റെ അച്ഛനും എല്ലാരും കൂടെ സ്വീകരിച്ചു കൊണ്ടുവരുന്ന പയ്യനെ കണ്ടതും ദേവു ഒന്ന് ഞെട്ടി നിന്നു… അച്ചുവിനോട് കാര്യങ്ങൾ ചോദിക്കാനായി അവൾ തിരിച്ചു മുറിയിലേക്ക് ഓടി

അവളെയും പ്രതീക്ഷിച്ചു ഇരിക്കുന്ന അച്ചുവിനെ കണ്ടതും അവൾ ചോദ്യങ്ങളുടെ കെട്ടു അഴിച്ചു…

“എന്റെ ദേവു… നീ പറയാൻ സമയം തായോ.. ഞാൻ എല്ലാം പറയാം…

അനുരാഗ് സാറിനു എന്നെ ഇഷ്ടമായിരുന്നു.. എപ്പോഴും നമ്മളെ കാണുമ്പോൾ ജാഡ ഇടുന്ന അയാളെ ഞാൻ മൈൻഡ് ചെയ്തില്ലായിരുന്നു

നിന്റെ കല്യാണം കഴിഞ്ഞതും എനിക്ക് കല്യാണാലോചനകൾ തകൃതിയായി നടന്നു… അങ്ങനെ ഒരു പെണ്ണ് കാണലിനു ഒരുങ്ങി ഇയാളുടെ മുന്നിൽ എത്തിയപ്പോൾ നിന്റെ ഇതേ അവസ്ഥ ആയിരുന്നു എനിക്കും… പകച്ചു പണ്ടാരടങ്ങി പോയി ഞാൻ…

പിന്നെ പയ്യനും പെണ്ണിനും സംസാരിക്കാനുള്ള അവസരം കാരണന്മാർ ഒരുക്കി തന്നപ്പോൾ അയാൾ എന്നോട് എല്ലാം പറഞ്ഞു

കണ്ടനാൾ മുതൽ അയാൾക് എന്നെ ഇഷ്ടമായിരുന്നു… എന്നെ കാണുമ്പോളുള്ള പതർച്ച മറയ്ക്കാനാ ജാഡ ഇട്ടു നടന്നത്… നമ്മൾ അറിയാതെ നമ്മളെ പിന്തുടരുന്നുണ്ടായിരുന്നു സർ…. എല്ലാം പറഞ്ഞു കഴിഞ്ഞു എന്നെ പ്രൊപ്പോസ് കൂടെ ചെയ്തപ്പോൾ ഞാൻ ഫ്ലാറ്റ് ആയി… “

“ഓഹോ… അപ്പോൾ ലവ് മാര്യേജ് ആണല്ലേ “

“അങ്ങനെ ഒന്നുല്ല… ” ചെറുനാണത്തോടെ അച്ചു പറഞ്ഞു

“മുഹൂർത്തത്തിനു സമയമായി… ” അംബിക വന്നു പറഞ്ഞതും താലപൊലിയുടെ അകമ്പടിയായി അവർ മണ്ഡപത്തിലേക്ക് നടന്നു…

ദീപങ്ങളുടെ ശോഭയിൽ വരുന്ന അച്ചുവിനെ കണ്ടതും അനുരാഗിന്റെ കണ്ണുകൾ വിടർന്നു… എല്ലാരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിലേക്ക് അനുരാഗിന്റെ അടുത്തായി ഇരുന്നു അച്ചു

തിരുമേനിയുടെ നിർദ്ദേശം അനുസരിച്ചു അച്ഛന്റെ കയ്യിൽ നിന്ന് താലി വാങ്ങി അച്ചുവിനെ അണിയിച്ചു… അച്ചു നിറമനസ്സാലെ അത് സ്വീകരിച്ചു… സിന്ദൂരം നെറുകയിൽ അണിയിച്ചപ്പോൾ അവിടെയൊന്നു മുത്തം നൽകാനും അവൻ മറന്നില്ല…

അച്ചുവിന്റെ അടുത്ത് സംസാരിച്ചുകൊണ്ട് നിൽക്കുന്ന ദേവുവിനെ കണ്ടതും രുദ്രന്റെ മുഖം വിടർന്നു… തന്റെ ദാവണിക്കാരി ഇന്ന് സാരിയിലോട്ട് മാറി… വൈറ്റ് ആൻഡ് പിങ്ക് ഷെയ്ഡ് ഉള്ള സാരിയിൽ അവളെ ദേവതയെ പോലെ തോന്നി… സിംപിൾ മേക്കപ്പിൽ എല്ലാരോടും ചിരിച്ചു സംസാരിക്കുന്ന അവളെ അവൻ നോക്കി ഇരുന്നു…. ചിരിക്കുമ്പോഴുള്ള നുണക്കുഴി അവനെ ഏറെ ആകർഷിച്ചു..

ദേവുവിന്റെ എല്ലാ ഭാവങ്ങളും ഒപ്പിയെടുത്തു പുഞ്ചിരിയുമായി ഇരിക്കുന്ന രുദ്രനെ കണ്ടതും ആദിയുടെ ഉളളിൽ സന്തോഷം നിറഞ്ഞു..

“പേര് എന്താടാ? “

“ഏഹ്.. എന്താ? “

“അല്ല… പേര്… ആ കുട്ടിയുടെ? ” ദേവുനെ ചൂണ്ടി ആദി ചോദിച്ചതും ഒരു ചമ്മിയ ചിരി നൽകി ഒപ്പം ‘ അറിയില്ല ‘ എന്ന മറുപടിയും

“പേര് പോലും അറിയാതെ ആണോ പ്രേമിക്കുന്നെ? “

“ഒന്നും അറിയില്ലെടാ… പക്ഷേ എങ്ങനെയോ മനസ്സിൽ കേറി പോയി.. വീട്ടിൽ എത്തിയിട്ടും അവളുടെ ചിന്തകൾ ആയിരുന്നു മനസ്സ് നിറയെ… അവളുടെ ആ നുണക്കുഴി എന്നെ മാടി വിളിക്കുവാ “

“എന്റെ ചങ്കിന്റെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടില്ലായിരുന്നു ഇതുവരെ.. നിന്റെ വായിൽ നിന്ന് ഇങ്ങനെയൊക്കെ വരുമോ? “

അതിനു മറുപടിയായി ഒന്ന് ദഹിപ്പിച്ചു നോക്കിയിട്ട് അവൻ വീണ്ടും അവളിൽ ശ്രദ്ധ തിരിപ്പിച്ചു…

“ശു… ശു… നീ രാവിലെ പറഞ്ഞ പെൺകുട്ടി ഏതാ… എന്റെ മോന്റെ മനസ്സിൽ കേറിയവൾ ” മായ ആദിയുടെ അടുത്തേക്ക് നിന്ന് ചോദിച്ചു

“അത് മായമ്മേ ആ കുട്ട്യാ… മോന് പേര് പോലും അറിയില്ല… ” ദേവുവിനെ ചൂണ്ടി അവൻ പറഞ്ഞു

“അത് ദേവു മോൾ അല്ലേ… “

“ദേവുമോളോ… അമ്മയ്ക്ക് അറിയാവോ? “

“അത് അർച്ചനയുടെ കൂട്ടുകാരിയാ.. രാധയുടെ മോൾ… എനിക്ക് ആ കുട്ടിയെ ഇന്നലെ കണ്ടപ്പോഴേ ഇഷ്ടായി… ഞാൻ സംസാരിച്ചു നോക്കാം അവരോട് ” അതും പറഞ്ഞു മായ നടന്നു

“ഡാ.. ദേവു “

“ഏഹ്… എന്തോന്ന്? “

“അതിനെ ഇങ്ങനെ ഊറ്റാതെ… അവളുടെ പേരാണ് ദേവു… “

“ആഹാ… ദേവു രുദ്രനാഥ് കൊള്ളാല്ലേ..? നീ എങ്ങനെ അറിഞ്ഞു? “

“മ്മ് കൊള്ളാം.. മായമ്മ പറഞ്ഞു…”

“അമ്മ ഇങ്ങോട്ട് വന്നിരുന്നോ? “

“അവളെ നോക്കിയിരുന്നാൽ ചുറ്റും ഉള്ളത് ഒന്നും അറിയുന്നില്ലല്ലേ… അമ്മ വന്നിരുന്നു… അമ്മയ്ക്ക് ഇഷ്ടായി… അവളുടെ വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞു “

“ശോ… അത് വേണ്ടായിരുന്നു… ഞങ്ങൾ കുറച്ചുനാൾ പ്രേമിച്ചിട്ട് കല്യാണം നടത്താം… “

“പ്രേമമോ… അതും നിനക്ക്… നിന്റെ ഈ സ്വഭാവം കൊണ്ടു പോയാൽ മതി പ്രേമിക്കാൻ… എത്ര പെണ്പിള്ളേര് പിറകെ നടന്നതാ അവരെ എല്ലാം പേടിപ്പിച്ചു ഓടിച്ചവനാ ഇപ്പോ പ്രേമിക്കാൻ നടക്കുന്നെ.. “

“രൗദ്രഭാവം പൂണ്ടുനിൽകുന്ന മഹാദേവനിലും പ്രണയമുണ്ടായിരുന്നു സതിദേവിയോട് അതു പോലെ എനിക്കും പ്രണയമുണ്ടായിക്കൂടെ… അവളെ കാണുമ്പോൾ മുൻപെങ്ങോ പരിചയമുള്ളതു പോലെയാണ് തോന്നുന്നേ…

ഈ രുദ്രന്റെ പ്രണയം ദേവുവിന് ഉള്ളതാ… അവൾക് മാത്രം “

മണ്ഡപത്തിൽ അച്ചുവിന്റെയും, അനുരാഗിന്റെയും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്… ദേവു അവിടെ എല്ലാരോടും സംസാരിച്ചു നിന്നു… അപ്പോഴാണ് ഒരു പെണ്ണിന്റെ ഒപ്പം സ്റ്റേജിലേക്ക് വരുന്ന വിഹാനെ കണ്ടത്… അത് കണ്ടതും അവൾ അച്ചുവിന്റെ കൈയിലേക്ക് ഒരു ആശ്രയത്തിനായി പിടിച്ചു…. ദേവൂന്റെ പിടി വീണതും അച്ചു തലയുയർത്തി നോക്കി… അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവളുടെ നോട്ടം പോയടുത്തേക്ക് അച്ചു നോക്കി.. അവരുടെ അടുത്തേക്ക് വരുന്ന വിഹാനെ കണ്ടതും അച്ചു ദേവുനെ ചേർത്തുപിടിച്ചു

“അച്ചു… ഇത് വിഹാൻ എന്റെ ഫ്രണ്ടാണ്… ഇത് അവന്റെ ഫിയാൻസി ശ്വേതാ… ” അനുരാഗ് രണ്ടാളെയും അവർക്ക് പരിചയപ്പെടുത്തി…

ദേവുനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് വിഹാൻ അവരുടെ ഒപ്പം ഫോട്ടോ എടുത്തിട്ട് തിരിച്ചിറങ്ങി…

കണ്ണീർ ഉരുണ്ടുകൂടിയ കണ്ണുകൾ തുടച്ചു ഒരു നനുത്ത പുഞ്ചിരിയുമായി അച്ചുവിനെ നോക്കി… അധികനേരം പിടിച്ചുനിൽക്കാൻ കഴിയാതെ അമ്മയുടെ ഒപ്പം നിന്നു

                     

“വാ.. പോകാം “

“എന്താ അമ്മേ? പെട്ടെന്ന്? “

“കല്യാണം കഴിഞ്ഞല്ലോ… നിനക്ക് ഓഫീസിൽ പോകണ്ടേ “

രുദ്രന്റെ മനസ്സിൽ എന്തൊക്കെയോ ചോദിക്കണം എന്നുതോന്നിയെങ്കിലും അമ്മയുടെ മുഖം കണ്ടതും അവൻ എല്ലാം ഉളളിൽ ഒതുക്കി… ഒന്നൂടെ ദേവുനെ നോക്കിയെങ്കിലും അവളെ കണ്ടില്ല

കാറിൽ കേറിയപ്പോഴും മായ മൗനമായിരുന്നു അത് രണ്ടാളും ശ്രദ്ധിച്ചു …

“മായമ്മേ… എന്താപറ്റിയെ? “

“ഒന്നുല്ല ആദി… തലവേദന പോലെ “

“എങ്കിൽ ആശുപത്രിയിൽ പോകാം അമ്മേ… “

“വേണ്ട രുദ്ര… ഒന്ന് കിടന്നാൽ മതി “

“അമ്മേ… ദേവൂന്റെ വീട്ടുകാരോട് സംസാരിച്ചോ…? “

“മോനെ… അത് ശരിയാകില്ല…. അവളുടെ വിവാഹം കഴിഞ്ഞതാ… “

അത് കേട്ടതും രുദ്രന്റെ മുഖം വാടി.. അവൻ വേഗം അമ്മയെ വീട്ടിലാക്കി ഓഫീസിലേക്ക് പോയി… അവന്റെ വിഷമം കണ്ടു ആദി ഒന്നും മിണ്ടിയില്ല…. രുദ്രന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി…

താൻ സ്നേഹിക്കുന്നവരെല്ലാം തന്നെ വിട്ടുപോകുവാണ്.. കടക്കെണിയിൽ ആയപ്പോൾ തന്നെയും അമ്മയും ഓർക്കാതെ അച്ഛൻ ഒറ്റക്ക് പോയി…. ഒന്നുമില്ലാത്തതിൽ നിന്ന് ഇന്ന് കാണുന്നത്തൊക്കെ ഉണ്ടാക്കാൻ ഒരുതരം വാശിയായിരുന്നു…. തങ്ങളെ പുച്ഛിച്ചവരുടെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കണം എന്നൊക്കെ…. അതിനായി ഒരുപാട് കഷ്ടപ്പെട്ടു എല്ലാരുടെയും മുന്നിൽ ദേഷ്യത്തിന്റെ മുഖം അണിഞ്ഞു…. എപ്പോഴും തന്റെ ഒപ്പം ഉണ്ടായിരുന്നത് ആദിയും അമ്മയുമാണ്…. ആദ്യമായാണ് ഒരു പെൺകുട്ടി മനസ്സിൽ കേറിയത്… അതു നഷ്ടപ്പെട്ടു.. വിവാഹിതയാണെങ്കിലും അവൾ സിന്ദൂരമോ താലിയോ ധരിച്ചിട്ടില്ല…. താൻ ആഗ്രഹിക്കുന്നതൊന്നും തരാത്ത വിധിയെ ഓർത്തു അവന്റെ കണ്ണുകൾ നിറഞ്ഞു

ഓഫീസിൽ എത്തിയതും വേഗം ക്യാബിനിലേക്ക് നടക്കുന്ന രുദ്രനെ കണ്ടു ആദിയുടെ ഉളളിൽ പേടിയുണ്ടായി…

ക്യാബിലേക്ക് നടന്ന രുദ്രൻ എതിരെ വന്ന ആളുമായി തട്ടി താഴെ പോയി…

“ഒന്ന് എണീറ്റ് മാറെടി…. ” അവന്റെ പുറത്തു കിടക്കുന്ന മയൂരിയോട് അവൻ അലറി

“സോറി സർ… ഞാൻ ശ്രദ്ധിച്ചില്ല “

“വിവരണം നിർത്തി… എണീക്കടി ” അവളെ തള്ളിമാറ്റി രുദ്രൻ എണീറ്റു

“കണ്ണില്ലെടി നോക്കി നടക്കാൻ “

ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന അവളെ കണ്ടു അവൻ ക്യാബിനിലേക്ക് പോയി

മയൂരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. “ഞാൻ നിന്നെ എങ്ങനെങ്കിലും വീഴ്ത്തും രുദ്രാ… ഞാൻ മനഃപൂർവം വീണതാ… ഇന്നലെ ഞാൻ ഇത് പ്ലാൻ ചെയ്തതാ… പക്ഷേ ആദി കൂടെ ഉള്ളതു കൊണ്ടു നടന്നില്ല…. നിന്നെ കൊണ്ടു എന്നെ സ്നേഹിപ്പിക്കും…. ഐ ആം ഇൻ ലവ് വിത്ത്‌ യു രുദ്രനാഥ്‌… നിന്റെ രൗദ്രമാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചത്… “

                                         തുടരും

                                   സ്വപ്ന മാധവ്

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!