Skip to content

രുദ്രദേവം – 5

rudhradhevam novel

ഓഫീസിൽ എത്തിയതും വേഗം ക്യാബിനിലേക്ക് നടക്കുന്ന രുദ്രനെ കണ്ടു ആദിയുടെ ഉളളിൽ പേടിയുണ്ടായി…

ക്യാബിലേക്ക് നടന്ന രുദ്രൻ എതിരെ വന്ന ആളുമായി തട്ടി താഴെ പോയി…

“ഒന്ന് എണീറ്റ് മാറെടി…. ” അവന്റെ പുറത്തു കിടക്കുന്ന മയൂരിയോട് അവൻ അലറി

“സോറി സർ… ഞാൻ ശ്രദ്ധിച്ചില്ല “

“വിവരണം നിർത്തി… എണീക്കടി ” അവളെ തള്ളിമാറ്റി രുദ്രൻ എണീറ്റു

“കണ്ണില്ലെടി നോക്കി നടക്കാൻ “

ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന അവളെ കണ്ടു അവൻ ക്യാബിനിലേക്ക് പോയി

മയൂരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. “ഞാൻ നിന്നെ എങ്ങനെങ്കിലും വീഴ്ത്തും രുദ്രാ… ഞാൻ മനഃപൂർവം വീണതാ… ഇന്നലെ ഞാൻ ഇത് പ്ലാൻ ചെയ്തതാ… പക്ഷേ ആദി കൂടെ ഉള്ളതു കൊണ്ടു നടന്നില്ല…. നിന്നെ കൊണ്ടു എന്നെ സ്നേഹിപ്പിക്കും…. ഐ ആം ഇൻ ലവ് വിത്ത്‌ യു രുദ്രനാഥ്‌… നിന്റെ രൗദ്രമാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചത്… ” അവൻ പോയ വഴിയേ നോക്കി നിന്നു

പിന്നാലെ വന്ന ആദി മയൂരി ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ടു സംശയിച്ചു നോക്കി…. രുദ്രനെ എങ്ങനെയെങ്കിലും സമാധാനിപ്പിക്കാനായി അവൻ അതു കാര്യമാക്കാതെ ക്യാബിനിയിലേക്ക് പോയി…

ക്യാബിനിന്റെ അടുത്ത് എത്തിയപ്പോഴേക്കും അകത്തുനിന്നുള്ള രുദ്രന്റെ അലർച്ച കേട്ടു

“താൻ ആ ഫയൽ അവിടെ വച്ചിട്ട് പൊയ്ക്കോ “

“സർ ഇത് അർജന്റ് ആണ്… സൈൻ ചെയ്തു തരോ… “

“ജസ്റ്റ്‌ ഗെറ്റ് ഔട്ട്‌ ഫ്രം ഹിയർ… ” രുദ്രൻ പറഞ്ഞപ്പോഴേക്കും ആദി ഡോർ തുറന്നു അകത്തു കയറി

“ആദി… പല്ലവിയുമായി പുറത്തു പോ… കുറച്ചു നേരം ഞാൻ ഒറ്റയ്ക്കു ഇരിക്കട്ടെ… പ്ലീസ് “

“പല്ലവി… വാ… അവൻ സൈൻ ചെയ്തു വച്ചേക്കും “

അവർ രണ്ടാളും പോയതും രുദ്രൻ ചെയറിൽ പോയി കണ്ണടച്ച് ഇരുന്നു…

അവന്റെ മനസ്സിൽ പുഞ്ചിരിച്ചു നിൽക്കുന്ന ദേവുനെ ഓർമ വന്നു… അവന്റെ മനസ്സ് ആകെ കലുഷിതമായി… അവളുടെ ഓർമകളിലേക്ക് പോകുന്ന മനസ്സിനെ കടിഞ്ഞാൺ ഇട്ടു ജോലിയിൽ ശ്രദ്ധ തിരിച്ചു

“എന്താ സർ ആകെ ദേഷ്യത്തിൽ… ആ ഫയൽ പെട്ടെന്ന് കിട്ടണം.. ” പുറത്തേക്ക് ഇറങ്ങിയ പല്ലവി ആദിയോട് ചോദിച്ചു

“ന്റെ പൊന്നു മോളെ… നിന്റെ ജീവൻ തിരിച്ചു കിട്ടിയല്ലോ… ആ ഫയൽ അവൻ തരും ഒന്നടങ്ങു “

“ഓഹ്… കാര്യം അറിയാമെങ്കിലും പറയരുത് ജാഡ തെണ്ടി ” പുച്ഛിച്ചിട്ട് അവൾ നടന്നു

“അങ്ങനെ പോകാതെ… നിനക്ക് എന്താ അറിയേണ്ടത്? ” പല്ലവിയുടെ കയ്യിൽ പിടുത്തമിട്ടു അവളുടെ അടുത്തേക്ക് നീങ്ങി അവൻ ചോദിച്ചു

“അത് പിന്നെ…. ഒ… ഒന്നുമില്ല… സർ

കൈവിട്ടേ.. ആരേലും കാണും… “

“ആരും കാണില്ല കൊച്ചേ… ” അവളുടെ അടുത്തേക്ക് നീങ്ങികൊണ്ടു അവൻ പറഞ്ഞു

“അല്ല… ഇതെങ്ങോട്ടാ ഇടിച്ചു കേറി വരുന്നേ… ” അവന്റെ നെഞ്ചിൽ  ചൂണ്ടുവിരലൂന്നി തടഞ്ഞു   ചോദിച്ചു

“നിന്റെ ഹൃദയത്തിലേക്ക്…. എന്നെ കേറ്റുമോ ആ ഹൃദയത്തിൽ… ഇച്ചിരി സ്ഥലം മതി…. എന്റെ മനസ്സിൽ നീ ഇടിച്ചു കേറിയൊണ്ടാ… പറ്റില്ലയെന്ന് പറയല്ലേ… “

“അത്… ഞ… ഞാൻ … സർ കരുതും പോലെ … എന്റെ വീട്ടിൽ ” കേട്ടതിന്റെ അതിശയത്തിൽ അവൾ വിക്കി വിക്കി പറഞ്ഞു

“ശ്…. എല്ലാം അറിയാം പെണ്ണേ…. ന്റെ അനുവാദം ഇല്ലാതെ നീ ഈ നെഞ്ചത്തേക്ക് ഇടിച്ചു കേറിയില്ലേ… ” നിറകണ്ണുകളോടെ നിൽക്കുന്ന പല്ലവിയെ നോക്കി അവൻ പറഞ്ഞു

“പിന്നെ… സർ വേണ്ട… ആദിയേട്ടാ എന്ന് മതി “

“അയ്യടാ അതൊന്നും പറ്റില്ല… മാറിയേ… ഒരുപാട് ജോലിയുണ്ട്… ” ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു പറഞ്ഞിട്ട് അവൾ ഓടി പോയി

അവൾ പോയ വഴിയേ നോക്കി നിന്നു ആദിയും തന്റെ ജോലിയിലേക്ക് തിരിഞ്ഞു

               

വിഹാനെ കണ്ടതിനു ശേഷം തന്നെ ചുറ്റിപറ്റി നിൽക്കുന്ന ദേവുനെ രാധമ്മ ശ്രദ്ധിച്ചു..

“എന്താ എന്റെ മോൾക്ക് പറ്റിയെ? “

“ഒന്നുല്ല… അമ്മേ “

അവിടേക്ക് അച്ചു വന്നു ദേവുനെ കൂട്ടികൊണ്ട് മാറിനിന്നു സംസാരിച്ചു

“എന്താ ദേവു… അയാളെ മറക്കു നീ… “

“ഞാൻ മറന്നു…. പെട്ടെന്ന് കണ്ടപ്പോഴുള്ള ഷോക്ക് അത്രേയുള്ളൂ… ” ഏങ്ങോ നോക്കി പറഞ്ഞു ഒപ്പിച്ചു

“എന്റെ മോൾ വിഷമിക്കണ്ട…. നിനക്ക് അവനെക്കാൾ അടിപൊളി ചെക്കനെ കണ്ടുപിടിക്കാം “

“ഒന്ന് പോയേ അച്ചു… ഡിവോഴ്സ് കാത്തിരിക്കുന്ന പെണ്ണിനു വേറെ കല്യാണം നോക്കുന്നോ…. എന്റെ കൊച്ച് പോയി സന്തോഷമായി ജീവിക്കു ” കവിളിൽ ഒരു മുത്തം നൽകി

“അച്ചു… ഇറങ്ങാൻ സമയമായി ” രാധ രണ്ടാളെയും വിളിച്ചോണ്ട് പോയി

എല്ലാരോടും യാത്ര പറഞ്ഞു അച്ചു അനുരാഗിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് ചുവടു വച്ചു

                  

“രുദ്രാ… “

“ആഹ്… പറയ് ആദി… നിന്റെ വർക്ക്‌ കഴിഞ്ഞോ… വീട്ടിൽ പോകുന്നോ… എനിക്ക് ഇത്തിരി കൂടെ ജോലി ഉണ്ട്… ഞാൻ പിന്നെ ഇറങ്ങാം “

മുഖത്ത് നോക്കാതെ എങ്ങനെയോ പറഞ്ഞു ഒപ്പിക്കുന്ന രുദ്രനെ ആദി കണ്ണുചിമ്മാതെ നോക്കി നിന്നു.. ആദിയുടെ അനക്കം കേൾക്കാത്തൊണ്ട് തലയുയർത്തി നോക്കി… തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടതും അവൻ വീണ്ടും ഫയലിലേക്ക് മുഖം പൂഴ്ത്തി

“എന്തിനാ രുദ്രാ എന്റെ മുന്നിൽ അഭിനയിക്കുന്നേ? “

“ആദി എനിക്ക് പറ്റുന്നില്ല ഡാ… രണ്ടുദിവസമേ ആയുള്ളൂ അവളെ കണ്ടിട്ട്.. പക്ഷേ പണ്ടെങ്ങോ കണ്ടുമറന്ന കണ്ണുകളും, പുഞ്ചിരിയുമാണ് “

“നമുക്ക് അന്വേഷിക്കാം.. നീ ഇങ്ങനെ വിഷമിക്കാതെ…. പിന്നെ പല്ലവിയോട് എന്റെ ഇഷ്ട്ടം പറഞ്ഞു “

“ആഹാ… എന്നിട്ട് റിപ്ലൈ കിട്ടിയോ? “

“എവിടെന്നു…. ഞാൻ ഇറങ്ങട്ടെ ഇന്നലെ വീട്ടിൽ പോയില്ല എന്ന് പറഞ്ഞു അമ്മ വിളിച്ചു… പോയി ചാക്കിലാക്കട്ടെ… “

“എല്ലാരേയും ഞാൻ അന്വേഷിച്ചു എന്ന് പറയ് ” നടന്നു പോകുന്നവന്റെ പിന്നാലെ രുദ്രൻ വിളിച്ചു പറഞ്ഞു

                       

“ദേവു… ഇനിയും എത്രനാൾ നീ വീട്ടിൽ ചടഞ്ഞു ഇരിക്കും… അച്ചുവിന്റെ കല്യാണം കഴിഞ്ഞു വിരുന്നും കഴിഞ്ഞു അവൾ ജോലിക്ക് കയറി “

“അയിന്…. “

“ഡീ…. അടി മേടിക്കും “

“ന്റെ രാധമ്മേ… അവൾക് ജോലി ഉള്ളതുകൊണ്ട് അവൾ പോയി… എനിക്ക് ജോലി ഇല്ലാത്തോണ്ട് ഞാൻ ഈ തേങ്ങയും തിന്നു ഇരിക്കുന്നു ” രാധ ചിരകി വച്ചിരുന്ന തേങ്ങ കൈയിട്ടു വാരി കഴിച്ചുകൊണ്ട് പറഞ്ഞു

“നിനക്ക് ജോലിക്ക് നോക്കിക്കൂടെ ദേവു “

“നോക്കണോ… നോക്കാലോ… ന്റെ രാധമ്മ പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കോ… “

“കൊഞ്ചല്ലേ മോളെ “

“ഓഹ്… ഞാൻ പോണു “

പരിഭവം കാട്ടി പോകുന്ന മോളെ നോക്കി രാധ നിന്നു

“അച്ഛാ…. ഇന്നത്തെ പത്രം എവിടെ? “

“അവിടെ ഇരിപ്പുണ്ട്… പതിവില്ലാതെ എന്താണ് പത്രമൊക്കെ? “

“ഞാൻ ജോലിക്ക് പോകുവാ… അതിനു എവിടെയൊക്കെ ഉണ്ടെന്ന് നോക്കട്ടെ “

“എന്റെ മോൾക് നല്ലബുദ്ധി തോന്നിയല്ലോ… “

“അച്ഛാ…. ” അവൾ ചിണുങ്ങി

മാധവൻ ചിരിച്ചിട്ട് അകത്തേക്ക് പോയി… ദേവു പത്രം മുഴുവൻ അരിച്ചു പെറുക്കി കുറച്ചു വാക്കൻസിയുള്ള കമ്പനി കണ്ടുപിടിച്ചു ഇരുന്നു….

“നീ ആണോ മോളെ ഇപ്പോ ജോലിയുടെ കാര്യത്തിൽ ചൂടുപിടിപ്പിച്ചേ? “

“അവൾ എത്രനാളാ ഇങ്ങനെ ഉരുകി തീരുന്നേ? ജോലിക്ക് പോയാൽ ആ തിരക്കിൽ അവൾ പുതിയ ജീവിതത്തിലേക്ക് പോകും “

ഒന്നും മിണ്ടാതെ തന്നെ നോക്കി നിൽക്കുന്ന മാധവനെ കണ്ടതും രാധ തുടർന്നു

“ഞാൻ പറഞ്ഞത് തെറ്റ് ആയി പോയോ ഏട്ടാ… എന്താ ഒന്നും മിണ്ടാത്തെ? “

“നീ പറഞ്ഞതാ ശരി…. അവൾ നമുക്ക് മുന്നിൽ തകർത്തു അഭിനയിക്കുവാ… രാത്രി തലയണ അവളുടെ കണ്ണീരാൽ കുതിരുന്നു… അവൾക് ഇതിൽ നിന്ന് ഒരു മാറ്റം വേണം “

“ഓൾഡ് കപ്പിൾസ് റൊമാൻസിങ് ആണോ ” കണ്ണുപൊത്തി അടുക്കളയിലേക്ക് ദേവു വന്നു

“ദേവു… വേണ്ടാട്ടോ “

“അച്ഛാ… ഞാൻ കുറച്ചു ഇൻസ്റ്റിറ്റ്യൂട്ട് നോക്കി വച്ചു… ഇനി അവിടേക്ക് ആപ്ലിക്കേഷൻ അയക്കണം “

അങ്ങനെ ജോലി കണ്ടെത്താനുള്ള തിരക്കിലായിരുന്നു ദേവു…

                  

“ഡാ… നിന്റെ ‘പി എ ‘ പോസ്റ്റിലേക്കുള്ള ഇന്റർവ്യൂ ഇന്നാണ്… നീ പോകണം “

“ഒരുപാട് ജോലി പെന്റിങ് ആണ്… പെട്ടെന്ന് ഇന്റർവ്യൂ തീർക്കണം “

“നാളെത്തെ പ്രസന്റേഷൻ നോക്കിയോ നീ? “

“അത് പല്ലവിയോട് പറഞ്ഞിട്ടുണ്ട്… അവൾ നോക്കും… നീ പേടിക്കണ്ട.. “

“ഓഹ്… ” രുദ്രനെ പുച്ഛിച്ചിട്ട് അവൻ തന്റെ ക്യാബിനിൽ പോയി

“ആദി….. ” രുദ്രന്റെ ക്യാബിനിൽ നിന്നിറങ്ങിയ ആദി വിളികേട്ടു അവിടെ നിന്നു… അവന്റെ അടുത്തേക്ക് ഓടി വരുന്ന പല്ലവിയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…

ദാവണി ഉടുത്തു, കറുത്ത പൊട്ടും കുത്തി, മുടി വിടർത്തി കെട്ടി, ചന്ദനവും തൊട്ട് വരുന്ന പല്ലവിയെ സ്വയം മറന്നു അവൻ നോക്കി… അവൾ അടുത്ത് എത്തിയതും എല്ലാം മറച്ചു താല്പര്യമില്ലാത്ത പോലെ നിന്നു

“എന്താ പല്ലവി? “

“എന്നെ കണ്ടിട്ട് ഒന്നും തോന്നുന്നില്ല ” വിചാരിച്ച പ്രതികരണമില്ലാത്തോണ്ട് നിരാശയോടെ ചോദിച്ചു

“എന്ത് തോന്നാൻ? എനിക്ക് ഒരുപാട് ജോലി ഉണ്ട് പല്ലവി… പിന്നെ കാണാം ” ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു അവൻ നടന്നകന്നു

“”””ഇത്രേയും സുന്ദരിയായി ഒരുങ്ങിയത് ഇയാളെ കാണിക്കാനാ.. എന്നിട്ട് മൈൻഡ് പോലും ചെയ്തില്ലല്ലോ കാലമാടൻ… ഇനി ഇഷ്ടമാണെന്ന് പറഞ്ഞു വാ… ചുണ്ടും പിളർത്തി അവൻ പോയ വഴിയേ നോക്കി മനസ്സിൽ പറഞ്ഞു അവൾ സീറ്റിൽ പോയി ഇരുന്നു “”””

അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും നോക്കി മറഞ്ഞു നിൽക്കുന്ന ആദിയെ അവൾ കണ്ടില്ല…

ഇന്റർവ്യൂ നടക്കുന്ന ഹാളിൽ പോയി അവിടെയുള്ള സി വി നോക്കി ഇരുന്നു രുദ്രൻ… എല്ലാരേയും നോക്കുന്നതിനിടയിൽ അവന്റെ നോട്ടം

‘ ദക്ഷ മാധവ് ‘ എന്ന പേരിലേക്ക് പാറി വീണു… അതിന്റെ ഒപ്പമുള്ള ഫോട്ടോയും ഡീറ്റെയിൽസ് അവൻ സസൂക്ഷ്മം വീക്ഷിച്ചു…

                                   തുടരും

                             സ്വപ്ന മാധവ്

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വപ്ന മാധവ് Novels

നിനക്കായ്

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!