Skip to content

രുദ്രദേവം – 6

rudhradhevam novel

ഇന്റർവ്യൂ നടക്കുന്ന ഹാളിൽ പോയി അവിടെ വച്ചിരുന്ന സി വി നോക്കി ഇരുന്നു രുദ്രൻ… എല്ലാരുടെയും നോക്കുന്നതിനിടയിൽ അവന്റെ നോട്ടം

‘ ദക്ഷ മാധവ് ‘ എന്ന പേരിലേക്ക് പാറി വീണു… അതിന്റെ ഒപ്പമുള്ള ഫോട്ടോയും ഡീറ്റെയിൽസ് അവൻ സസൂക്ഷ്മം വീക്ഷിച്ചു… അവന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ കടന്നു വന്നു…. ഒപ്പം അവളുടെ ചിരിക്കുന്ന മുഖവും…. അവളുടെ ആലോചനയിൽ ഇരുന്നപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

“എന്താ സർ ചിരിക്കുന്നേ? ” ഹാളിലേക്ക് വന്ന മറ്റു ബോർഡ്‌ അംഗങ്ങൾ ചോദിച്ചു

“ഏഹ്… നതിങ്.. തുടങ്ങാലോ അപ്പോൾ “

“യെസ് സർ… ലെറ്റ്‌സ് സ്റ്റാർട്ട്‌ “

ഒരാളെ വിളിച്ചു അവർ ഇന്റർവ്യൂ ചെയ്യാൻ തുടങ്ങി… രുദ്രന്റെ ശ്രദ്ധ മുഴുവൻ ദേവു എപ്പോൾ വരുമെന്ന് ആയിരുന്നു… അതുകൊണ്ട് അവൻ ഇന്റർവ്യൂ നോക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു…

                        

“ഇന്നെങ്കിലും കിട്ടോ മോളെ ” പടിയിറങ്ങി താഴേക്ക് വരുന്ന ദേവുനെ കണ്ടു മാധവൻ കളിയാക്കി.. അവൾ ചുണ്ടും കൂർപ്പിച്ചു നിന്നു

“എന്റെ മോളെ കളിയാക്കണ്ട…. അവൾ ഇന്ന് മേടിക്കും ” അവിടേക്ക് വന്ന രാധ അവളെ തലോടിക്കൊണ്ട് പറഞ്ഞു

“ഇന്റർവ്യൂ പാസ്സ് ആകണമെങ്കിൽ നന്നായിട്ട് പഠിച്ചിട്ട് പോയി അറ്റൻഡ് ചെയ്യണം… അല്ലാതെ വെറുതെ പോയി മുഖം കാണിച്ചു വന്നാൽ ആരും ജോലി തരില്ല “

“ഇന്ന് എന്തായാലും ജോലി കിട്ടും എനിക്ക്… ഇപ്പോഴേ വൈകി … ഞാൻ ഇറങ്ങട്ടെ “

രണ്ടാളുടെയും കവിളിൽ ഉമ്മ

നൽകി സർട്ടിഫിക്കറ്റ് അടങ്ങുന്ന ഫയൽ നെഞ്ചോടു ചേർത്ത് അവൾ ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു…

അവളുടെ നല്ല സമയം ആയതുകൊണ്ട് ബസ്‌ ഒന്നും ആ വഴിക്കേ വന്നില്ല… കുറെ കഴിഞ്ഞു നല്ല തിരക്കുള്ള ബസ്‌ വന്നു… എങ്ങനെയോ വലിഞ്ഞു കയറി അവൾ മൽഹാർ ഗ്രൂപ്പ്‌സിലേക്ക് യാത്ര തുടങ്ങി

                            

ബോർഡ്‌ അംഗങ്ങൾ വരുന്നവരോട് ചോദ്യങ്ങൾ ചോദിച്ചു സർട്ടിഫിക്കറ്റ് ഒക്കെ നോക്കി ഇരുന്നു… രുദ്രൻ അതിലൊന്നും ശ്രദ്ധിച്ചില്ല… ഓരോ ആൾകാർ വരുമ്പോഴും പ്രീതീക്ഷയോടെ അവൻ നോക്കും… ദേവു അല്ലെന്ന് അറിയുമ്പോൾ നിരാശ അവനെ മൂടി…

“ഇതും കൂടിയേ ഉള്ളൂ… ലാസ്റ്റ് ആളാണ് ” ആരോ പറഞ്ഞത് കേട്ടതും അവൻ വാതിൽക്കൽ നോക്കി… വേറെ ഒരു പെൺകുട്ടിയെ കണ്ടതും അവന്റെ മുഖം മ്ലാനമായി

ഇന്റർവ്യൂ കഴിഞ്ഞു ആ കുട്ടി പുറത്തിറങ്ങിയതും … രുദ്രൻ അവിടെന്ന് ഇറങ്ങി പുറത്തേക്ക് നടന്നു..

“ലേറ്റ് ആയല്ലോ ഭഗവതി…. ഇന്റർവ്യൂ കഴിഞ്ഞു കാണുമല്ലോ…. ആ ബസിനു ഒച്ച് ഇഴയുന്നത് പോലെ ഞാൻ എങ്ങനെ എത്തും സമയത്ത്… ” വാച്ചു നോക്കി സ്വയം പിറുപിറുത്തു ദേവു അകത്തേക്ക് കയറി

“ഇന്റർവ്യൂ കഴിഞ്ഞോ? ” അടുത്ത് കണ്ട ഒരുകുട്ടിയോട് ചോദിച്ചു

“ഇപ്പോ കഴിഞ്ഞേയുള്ളൂ…. “

അത് കേട്ടതും അവൾ ആ ഹാളിലേക്ക് ഓടി

ബോർഡ്‌ മെമ്പേഴ്‌സ് പുറത്തു വന്നതും അവൾ മുന്നിൽ നിന്നു

“സർ… ഐ ആം ദക്ഷ… ഇന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നു “

“ടൈം കഴിഞ്ഞു…. സോറി…. “

“അയ്യോ… അങ്ങനെ പറയല്ലേ സർ… 2 മിനിറ്റ് അല്ലേ താമസിച്ചോള്ളൂ… ” നിഷ്കു ആയി ചോദിച്ചു

“സർ ഇവിടെയില്ല…. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല “

“അപ്പോൾ നിങ്ങൾ അല്ലേ സിഇഒ ” അതിൽ പ്രായമുള്ള ആളെ നോക്കി ചോദിച്ചു

“അല്ല… “

“അയാൾ എവിടെയാ ഞാൻ സംസാരിച്ചു നോക്കാം “

“സർ വളരെ സ്ട്രിക്ട് ആണ് ഇങ്ങനെത്തെ കാര്യങ്ങളിൽ…. വെറുതെ സാറിന്റെ വായിന്നു വാങ്ങി കൂട്ടണ്ട “

” ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ… അയാളെ വിളിക്ക് “

മനസ്സ് ശാന്തമാകാനായി പുറത്തേക്ക് പോയിട്ട് ക്യാബിനിലേക്ക് പോകുമ്പോൾ ദേവുനെ കണ്ടതും രുദ്രൻ അവളുടെ അടുത്തേക്ക് പോയി…

“എന്താ ഇവിടെ? “

രുദ്രനെ കണ്ടതും ബാക്കി എല്ലാവരും നിശബ്ദതമായി ദേവു ഒഴികെ

“അതേ… ഇവിടെത്തെ സിഇഒ എവിടെയാ? “

അതിനു മറുപടി പറയാൻ ഒരുങ്ങിയവനെ രുദ്രൻ കണ്ണുകൊണ്ട് തടഞ്ഞു

“എന്താ കാര്യം? ഞാൻ സാറിനോട് പറയാം ” സൗമ്യമായി ചോദിച്ചു

“അത് ഞാൻ ഇന്റർവ്യൂനു വന്നതാ… വന്നപ്പോൾ ഇത്തിരി താമസിച്ചു… ബസ്‌ ചതിച്ചതാ … ഇതൊന്നു ആ സാറിനോട് പറഞ്ഞു എന്നെ ഇന്റർവ്യൂ ചെയ്തു ജോലിക്ക് എടുക്കണം അത്രേയുള്ളു… ” എല്ലാ പല്ലും പുറത്തു കാണിച്ചുള്ള അവളുടെ മറുപടി കേട്ടപ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി

“ഇവിടെത്തെ സർ ഭയങ്കര ദേഷ്യക്കാരൻ എന്നാ ഇവർ പറഞ്ഞേ… സാറിനു പറയാൻ പേടിയാണേൽ എന്നെ ആ സാറിന്റെ അടുത്തേക്ക് കൊണ്ടു പോയാൽ മതി “

“ഇനി എന്തിനാ പറയുന്നേ… എല്ലാം കേട്ടല്ലോ സർ ” അതിൽ ഒരാൾ പറഞ്ഞു

“ഇതാണ് രുദ്രനാഥ്‌…. സിഇഒ ഓഫ് മൽഹാർ ഗ്രൂപ്പ്‌സ്.. ” ഒന്നും മനസിലാവാതെ നിൽക്കുന്ന ദേവുനെ നോക്കി അയാൾ പറഞ്ഞു

“സോ… സോറി സർ ഞാൻ ആൾ അറിയാതെ ” ദേവു അവിടെന്ന് വിക്കി

“കം റ്റു മൈ ക്യാബിൻ ” രുദ്രൻ പറഞ്ഞിട്ട് ക്യാബിനിലേക്ക് പോയി

“പോയിട്ട് വായോ… ജീവൻ ഉണ്ടേൽ കാണാം ” അവരിൽ ഒരാൾ പറഞ്ഞിട്ട് അവർ എല്ലാം ജോലിയിലേക്ക് തിരിഞ്ഞു

എന്ത് ചെയ്യണമെന്ന് അറിയാതെ ദേവു അവിടെ നിന്നു …. പിന്നെ എന്തും സംഭവിക്കട്ടെ എന്ന രീതിയിൽ അങ്ങോട്ടേക്ക് പോയി

“സർ, മേ ഐ? “

“യെസ്… കം ഇൻ “

“സോറി സർ… ഞാൻ അറിയാതെ… “

“സർട്ടിഫിക്കറ്റ്സ് തരൂ… “

സർട്ടിഫിക്കറ്റ് എല്ലാം നോക്കി.. നല്ല മാർക്കുള്ളത് അവൻ ശ്രദ്ധിച്ചു… അവൻ കുറച്ചു ചോദ്യങ്ങൾ ചോദിച്ചു ദേവു ഒരുവിധം ഉത്തരങ്ങൾ എല്ലാം പറഞ്ഞു

“ഓക്കേ… പുറത്തു വെയിറ്റ് ചെയ്യു… “

അവൾ സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങി പുറത്തേക്കു നടന്നു…. രുദ്രൻ കസേരയിൽ ചാഞ്ഞു അവളുടെ സംസാരം എല്ലാം ഓർത്തു ചിരിച്ചു…. കരുതിയത് പോലെ പാവമല്ല… കാ‍ന്താരിയാണ്… ഓരോന്ന് ചിന്തിച്ചു കൂട്ടി ഇരുന്നു…. പെട്ടെന്നാണ് ””’അവളുടെ വിവാഹം കഴിഞ്ഞതാ ”” എന്ന അമ്മ പറഞ്ഞത് ഓർമ വന്നു

അവളുടെ മരിറ്റൽ സ്റ്റാറ്റസിൽ മാരീഡ് എന്ന് ഇല്ല… നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും ഇല്ല… പിന്നെ അവൾ ഒരു ഭാര്യ ആകുമോ? അവന്റെ ചിന്തകൾ നൂലുപൊട്ടിയ പട്ടം പോലെ പാറി നടന്നു

എന്തായാലും ന്റെ ‘പി എ ‘ അവൾ മതി… ബാക്കി വഴിയേ ഞാൻ കണ്ടു പിടിക്കും മോളെ… ഇനി എന്തൊക്കെ സംഭവിച്ചാലും നിന്നെ ഞാൻ നഷ്ടപെടുത്തില്ല… ഒരിക്കൽ വിധിയുടെ വിളയാട്ടം കാരണം നഷ്ടമായി… ഇന്ന് ആ വിധി തന്നെ നിന്നെ എന്റെ മുന്നിൽ എത്തിച്ചു…

“സർ…. ആരെയാ സെലക്റ്റ് ചെയ്തേ..? ഞങ്ങൾക്ക് നന്നായിയെന്ന് തോന്നിയത് രേണുക എന്ന കുട്ടിയുടെയാണ്… ആ കുട്ടി നന്നായി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു “

“നോ…. ദക്ഷ മാധവ് ഈസ്‌ മൈ പി എ…. നാളെ ജോയിൻ ചെയ്യാൻ പറയണം… അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുക്കു”

“ബട്ട്‌ സർ ആ കുട്ടി… “

“ദിസ്‌ ഈസ്‌ മൈ ഓഫീസ് ആൻഡ് ഇറ്റ്സ് മൈ ഓർഡർ ” അവൻ ഉറച്ച ശബ്‌ദത്തോടെ പറഞ്ഞതും അവർ എല്ലാം പുറത്തേക്ക് പോയി

ദേവു ഓഫീസും അവിടെയുള്ള ജോലിക്കാരെയും നോക്കി ഇരുന്നു… അപ്പോഴാണ് ഒരാൾ അവളുടെ അടുത്തേക്ക് പോയത്

“എന്നെ അറിയോ? ” അവളെ കണ്ട ഷോക്കിൽ ആദി ചോദിച്ചു

ഒന്ന് സംശയിച്ചു നോക്കിയിട്ട് ‘ഇല്ല ‘ യെന്ന് മറുപടി കൊടുത്തു

“അച്ചുന്റെ കൂട്ടുകാരി അല്ലേ… ദേവു? “

“അച്ചുനെ എങ്ങനെ? ” നെറ്റി ചുളിച്ചു ദേവു

“ഞാൻ കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു… അപ്പോൾ തന്നെ കണ്ടതാ… “

അവൾ മറുപടിയായി പുഞ്ചിരിച്ചു

“താൻ എന്താ ഇവിടെ? “

“ഇന്റർവ്യൂനു വന്നതാ…”

ആദിയെ സീറ്റിൽ കാണാത്തൊണ്ടു അന്വേഷിച്ചു വന്ന പല്ലവി കാണുന്നത് ഒരുപെണ്ണിനൊപ്പം ചിരിച്ചു സംസാരിക്കുന്ന അവനെയാണ്…. അവളുടെ ഉള്ളിലെ കുശുമ്പത്തി ഉണർന്നു …. അവരുടെ സംസാരം കാതോർത്തു

“പേടിക്കണ്ട ഞാൻ ഇവിടെ ഉണ്ടല്ലോ… ഞാൻ പറയാം രുദ്രനോട് “

” ദക്ഷ മാധവ്… ” പ്യൂൺ വിളിച്ചു

“ഇതാ അപ്പോയ്ന്റ്മെന്റ് ലെറ്റർ നാളെ മുതൽ കേറണം… പോകുന്നതിനു മുന്നേ സാറിനെ കണ്ടിട്ട് പൊയ്ക്കോളൂ ” ലെറ്റർ കൊടുത്തോണ്ട് അയാൾ പോയി

“അപ്പോൾ നാളെ മുതൽ ഇവിടെ കാണുമല്ലോ… ” ഒരു പുഞ്ചിരിയോടെ ആദി പറഞ്ഞു

“മ്മ്… ഇപ്പോ സാറിനെ കാണട്ടെ.. ” അവൾ ക്യാബിനിലേക്ക് നടന്നു

അവളോട് സംസാരിച്ചു തിരിഞ്ഞ ആദി തങ്ങളെ നോക്കി നിൽക്കുന്ന പല്ലവിയെ കണ്ടു…. കൂർപ്പിച്ച കണ്ണും, ചുവന്ന മൂക്കും കണ്ടതും അവനു കുസൃതി തോന്നി…

തന്റെ അടുത്ത് എത്തിയിട്ടും നോക്കാതെ പോയ ആദിയെ കണ്ടതും പല്ലവി ദേഷ്യം കയറി

“ആദി… ആരാ അവൾ? “

“ആര്… ” ഒട്ടും താല്പര്യമില്ലാത്ത പോലെ സംസാരിച്ചു

“ഇപ്പോ സാറിന്റെ ക്യാബിനിലേക്ക് ഉള്ളിലേക്ക് പോയവൾ “

ഓഹോ… അപ്പോൾ അസൂയയാണ് മോൾക്ക്… അവൻ ഉളളിൽ ഊറി ചിരിച്ചു നിന്നു

“ന്റെ കാമുകി “

“അപ്പോൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതോ “

ചുണ്ട് പുറത്തേക്ക് ഉന്തിയുള്ള അവളുടെ ചോദ്യം കേട്ട് ചിരി പൊട്ടിയെങ്കിലും അത് നിയന്ത്രിച്ചു അവൻ നിന്നു

“അത് അന്ന് പറഞ്ഞിട്ട് നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ “

“അത് പറയാൻ അല്ലേ ഞാൻ ഈ ദാവണി ഉടുത്തു സുന്ദരിയായി വന്നത്… എന്നിട്ട് നീ എന്നെ മൈൻഡ് ചെയ്തില്ലല്ലോ… നിന്നെ വിശ്വസിച്ച ഞാൻ മണ്ടി… ” കണ്ണുനിറച്ചു പറയുന്ന അവളെ കണ്ടതും അവന്റെ ഉള്ളും വിങ്ങി

“എന്നിട്ട് പറയാത്തെ ന്താ…? കേൾക്കാൻ ഞാൻ തയ്യാറാണ്.. ” അവളെ വലിച്ചടിപ്പിച്ചു അവൻ പറഞ്ഞു

“ആദ്യമായി കണ്ടതു മുതൽ നെഞ്ചിൽ കേറിയതാ… പിന്നെ ന്റെ വീട്ടിലെ സാഹചര്യം ഓർത്തപ്പോൾ വേണ്ടെന്ന് കരുതി.. പിന്നെ നീ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഉളളിൽ ഒളിപ്പിച്ചത് വീണ്ടും പൊങ്ങി… അച്ഛനോടും അമ്മയോടും സമ്മതം വാങ്ങി നിന്നെ പ്രണയിക്കാൻ… ഐ ലവ് യു ആദി…. “

“നീ ഒളിപ്പിച്ചെങ്കിലും നിന്റെ കണ്ണിൽ ഞാൻ കണ്ടതാ എന്നോടുള്ള പ്രണയം… ആ ധൈര്യത്തിലാണ് നിന്നോട് ഇഷ്ടവും പറഞ്ഞത്… ” അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു

“അപ്പോൾ നേരത്തെ കണ്ട പെണ്ണോ…? ” വീണ്ടും പരിഭവം നിറഞ്ഞു അവളുടെ കണ്ണിൽ

“അത് എനിക്ക് പരിചയമുള്ള കുട്ടി… രുദ്രന്റെ പി എ ആണ്… “

“ഓഹ്… ഇനി എന്നെ നോക്കിയിട്ട് പറ എങ്ങനെ ഉണ്ട്? “

“ന്റെ പല്ലു അടിപൊളി അല്ലേ… സുന്ദരിയായിട്ടുണ്ട് “

“പല്ലുവോ..? ” അവൾ കണ്ണു മിഴിച്ചു ചോദിച്ചു

“പല്ലവിയുടെ ഷോർട്ട്… ” ചിരിച്ചോണ്ട് പറയുന്ന അവന്റെ കവിളിൽ കടി കൊടുത്തിട്ട് അവൾ ഓടി

“നിന്നെ ഞാൻ പിന്നെ എടുത്തോളാം പല്ലുസേ… ” അവൻ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു

രുദ്രന്റെ ക്യാബിനിൽ പോയപ്പോഴേക്കും അവളുടെ ജോലി എല്ലാം പറഞ്ഞു കൊടുത്തു…

“നാളെ മുതൽ എല്ലാം കൃത്യമായി ചെയ്‌യണം… വർക്കിൽ ഞാൻ സ്ട്രിക്ട് ആണ്… അവർ പറഞ്ഞ പോലെ ചൂടൻ ആണ്… “

എല്ലാം തലയാട്ടി കേൾക്കുന്ന അവളെ കണ്ടതും അവന് ദേഷ്യം വന്നു… എന്നാലും അവൻ നിയന്ത്രിച്ചു..

“ദക്ഷ… യെസ് ഓർ നോ പറയണം അല്ലെങ്കിൽ എന്തെങ്കിലും മറുപടി പറയണം.. അല്ലാതെ തന്റെ തലയാടുന്നതും നോക്കി ഇരിക്കാൻ പറ്റില്ല “

“സോറി സർ.. “

“യു മേ ഗോ നൗ “

അത് കേട്ടതും അവൾ ഡോറിന്റെ അടുത്തേക്ക് ഓടി

“പിന്നെ…. നാളെ 9 മണിക്ക് ഇവിടെ ഉണ്ടാകണം… എസ്ക്യൂസ്‌ ഒന്നും പറയരുത് ഇന്നത്തെ പോലെ ” അവൻ കടിപ്പിച്ചു പറഞ്ഞതും അവൾ ഇറങ്ങി അവിടെന്ന്

അവളുടെ ഓട്ടം കണ്ടു പുഞ്ചിരിയോടെ രുദ്രൻ ഇരുന്നു…. ഇതുവരെയില്ലാത്ത സന്തോഷം തന്നെ മൂടുന്നത് അവൻ അറിഞ്ഞു

                                       തുടരും

                                സ്വപ്ന മാധവ്

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!