Skip to content

രുദ്രദേവം – 7

rudhradhevam novel

“പിന്നെ…. നാളെ 9 മണിക്ക് ഇവിടെ ഉണ്ടാകണം… എസ്ക്യൂസ്‌ ഒന്നും പറയരുത് ഇന്നത്തെ പോലെ ” അവൻ കടിപ്പിച്ചു പറഞ്ഞതും അവൾ ഇറങ്ങി അവിടെന്ന്

അവളുടെ ഓട്ടം കണ്ടു പുഞ്ചിരിയോടെ രുദ്രൻ ഇരുന്നു…. ഇതുവരെയില്ലാത്ത സന്തോഷം തന്നെ മൂടുന്നത് അവൻ അറിഞ്ഞു

ആദ്യമായി ദാവണിയിൽ കണ്ടതും, കുറച്ചു മുന്നേ തന്നോട് സംസാരിച്ചതും, തന്നെ പേടിച്ചു ഓടി പോയതും ഓർക്കേ അവന്റെ ചൊടികളിൽ പുഞ്ചിരി സ്ഥാനം പിടിച്ചു

“മേ ഐ കം ഇൻ സർ ” ഡോറിൽ തട്ടിയുള്ള ശബ്‌ദം കേട്ടതും അവളെ പറ്റിയുള്ള ചിന്തകൾ പാതിയിൽ മുറിഞ്ഞ ഈർഷ്യയിൽ അവൻ അനുവാദം നൽകി…

“സർ… ഈ ഫയൽ നോക്കിയിട്ട് സൈൻ ചെയ്യണം… “

“ഓക്കേ മയൂരി… ഇവിടെ വച്ചിട്ട് പൊയ്ക്കോ.. ഞാൻ സൈൻ ചെയ്ത് കൊടുത്തു വിടാം “

“നോ സർ… ഞാൻ വെയിറ്റ് ചെയ്‌തോളാം ” പുഞ്ചിരിയോടെ അവനെ നോക്കി നിന്നു

ഇടയ്ക്ക് ഫയലിൽ നിന്ന് തലയുയർത്തി നോക്കിയ രുദ്രൻ തന്നെ നോക്കി നിൽക്കുന്ന മയൂരിയെ കണ്ടു വല്ലാണ്ടായി

അവൾ അവനിൽ നോട്ടം പതിപ്പിച്ചു ഓരോ കിനാവുകൾ നെയ്തു… എന്തു കൊണ്ടോ തന്റെ പ്രണയം രുദ്രനെ അറിയിക്കാൻ നല്ലൊരു അവസരമാണെന്ന് അവൾ മനസ്സിൽ കണക്കുകൂട്ടി…

“സർ… ഞ.. “

“രുദ്രാ… ” ആദി ഡോർ തുറന്നു വന്നു

അവനെ കണ്ടതും പറയാൻ വന്നത് നിർത്തി മയൂരി അവനെ ദഹിപ്പിച്ചു നോക്കി… അവളുടെ നോട്ടത്തിൽ എന്തോ പ്രശ്നം തോന്നിയെങ്കിലും ആദി കാര്യമാക്കാതെ രുദ്രനോട് സംസാരിച്ചു..

“ദേവു വന്നല്ലോ മോനെ… “

അത് കേട്ടതും രുദ്രൻ അവനെ കണ്ണുരുട്ടി മയൂരിയുടെ നേർക്ക് നോട്ടം മാറ്റി… അത് കണ്ടതും ആദി തലയിൽ കൈ വച്ചു മിണ്ടാതെ ഇരുന്നു…

“ഞാൻ നോക്കിയിട്ടുണ്ട്… അവർക്ക് മെയിൽ ചെയ്യു.. ” രണ്ടാളുടെയും സംസാരം കേട്ട് സംശയത്തോടെ നിൽക്കുന്ന അവളുടെ കയ്യിൽ ഫയൽ കൊടുത്തു

അവൾ പോയി എന്ന് ഉറപ്പായതും ആദി രുദ്രന്റെ അടുത്തേക്ക് പോയി

“സന്തോഷമായോ രുദ്രാ… “

“ഹ്മ്മ്… നമ്മൾ കരുതിയ പോലെ പാവമൊന്നുമല്ല… കാ‍ന്താരിയാണ്… ” അത് പറഞ്ഞപ്പോൾ രുദ്രന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു

“പിന്നെ…. നിന്നെ മേയ്ക്കാൻ കാന്താരിയാണ് നല്ലത്.. “

“മേയ്ക്കാനോ.. ഞാൻ എന്താടോ മാട് എങ്ങാനും ആണോ…? “

“അത് ആയിരുന്നേൽ പിന്നെയും സഹിക്കായിരുന്ന്… ” പറഞ്ഞു കഴിഞ്ഞതും ആദി തിരിഞ്ഞു നോക്കാതെ പുറത്തേക്കു ഓടി…

“നിന്നെ ഞാൻ എടുത്തോളാം… ” ആദി പോയ വഴിയേ നോക്കി വിളിച്ചു പറഞ്ഞു പുഞ്ചിരിയോടെ കസേരയിൽ ചാഞ്ഞു

“”ദച്ചു…. നിന്നിലേക്ക് ഞാൻ വീണ്ടും വന്നു പെണ്ണേ… “”” അവൻ മനസ്സിൽ മൊഴിഞ്ഞു

                  

ദേവു മധുരവും വാങ്ങിയാണ് വീട്ടിലേക്ക് പോയത്… അച്ഛനും അമ്മയും വീടിന്റെ മുന്നിൽ ഉണ്ടായിരുന്നു… ഓരോന്ന് പറഞ്ഞു ചിരിക്കുന്ന അവരുടെ അടുത്തേക്ക് ദേവു മധുരവുമായി നടന്നു

“ഇന്ന് എന്താ കയ്യിൽ എക്സ്ട്രാ കവറൊക്കെ…? ” ദേവുനെ കണ്ടതും മാധവൻ ചോദിച്ചു

“എനിക്ക് ജോലി കിട്ടി… അതിന്റെ സന്തോഷം ” പറയുന്നതിനൊപ്പം ലഡ്ഡു അച്ഛന്റെ വായിൽ വച്ചു കൊടുത്തു

രണ്ടാളും അവളുടെ നെറുകയിൽ മുത്തം നൽകി…. മാധവന്റെ ചിന്തകൾ കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചു….

“അച്ഛാ… എനിക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു കഴിഞ്ഞ ആഴ്ച പോയ ഓഫീസിൽ നിന്നു… രണ്ടുദിവസം കഴിഞ്ഞു ജോയിൻ ചെയ്യണം… “

“മോളെ… നിന്റെ കല്യാണം ഉറപ്പിച്ചില്ലേ… നീ വിഹാന്റെ വീട്ടുകാരോട് കൂടി ചോദിക്ക്.. അവർക്ക് സമ്മതമാണേൽ നീ പൊയ്ക്കോ.. “

“അതെന്തിനാ അവരുടെ സമ്മതം എനിക്ക് നിങ്ങൾ രണ്ടാളുടെയും മതി… ” പരിഭവത്തോടെ അവൾ പറഞ്ഞു

“നീ അവരുടെ വീട്ടിലെ മരുമകൾ ആകേണ്ടതാണ്… ചിലപ്പോൾ വിവാഹം കഴിഞ്ഞു മോന്റെ ഒപ്പം നിന്നെയും ഓഫീസ് കാര്യങ്ങൾ ഏൽപ്പിച്ചാലോ… “

അച്ഛന്റെ വാക്ക് കേട്ട് അവൾ പാതിമനസ്സോടെ അവരെ വിളിച്ചു സംസാരിച്ചു… അവരുടെ സംസാരം കേട്ടതും ദേവുവിന്റെ മുഖത്തെ സന്തോഷം മാഞ്ഞു തുടങ്ങി

“എന്താ അവർ പറഞ്ഞേ? ” ഫോൺ വച്ചു കഴിഞ്ഞതും മാധവൻ അവളോട് ചോദിച്ചു

“അവരുടെ മരുമകൾ ജോലിക്ക് പോയി ഉണ്ടാക്കിയിട്ട് വേണ്ട അവർക്ക് ജീവിക്കാൻ പോലും ” നിറഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചു പോകുന്ന മകളെ ആ അച്ഛനും അമ്മയും വേദനയോടെ നോക്കി

“അച്ഛാ… ന്താ കണ്ണുനിറഞ്ഞേ? ” ദേവൂന്റെ ചോദ്യമാണ് അദ്ദേഹത്തെ വർത്തമാനകാലത്തിൽ എത്തിച്ചേ..

“ഒന്നുല്യാ മോളേ… ഞാൻ വെറുതെ ഓരോന്ന്.. “

“എന്റെ അച്ഛൻ ഒന്നും ചിന്തിക്കണ്ട… ഇതൊക്കെ ന്റെ വിധിയാണ്… അതിൽ നിങ്ങൾ സ്വയം പഴിച്ചിട്ട് കാര്യമില്ല… “

“ഞാൻ അച്ചുനെ വിളിച്ചു പറയട്ടെ… അവൾക് സന്തോഷമാകും ” പടികൾ കയറി മുകളിലേക്ക് പോയി

സന്തോഷത്തോടെ പോകുന്ന മകളെ നോക്കി അച്ഛനും അമ്മയും നിന്നു

                     

“രാവിലെ പോണോ മോളെ? ” ഒരുങ്ങി താഴേക്ക് വരുന്ന ദേവുനെ കണ്ടു അച്ഛൻ ചോദിച്ചു

“ആ… ഒൻപതു മണിക്ക് എത്തണമെന്നാണ് ഓർഡർ.. “

സിംപിൾ കുർത്തയും ലെഗ്ഗിൻസും ആണ് വേഷം… ഒരു കുഞ്ഞി പൊട്ട് മാത്രമാണ് മുഖത്തെ ചമയം

പെട്ടെന്ന് ഭക്ഷണം കഴിച്ചിട്ട് അവൾ ഓഫീസിലേക്ക് പുറപ്പെട്ടു…

ഓഫീസിൽ എത്തിയ ദേവു നേരെ രുദ്രന്റെ ക്യാബിനിൽ പോയി… രുദ്രൻ എത്തിയിട്ടില്ലായിരുന്നു..

“ഓഹ്… എന്തൊക്കെ ആയിരുന്നു… കൃത്യം ഒൻപതു മണി… എന്നിട്ട് കാലമാടൻ എത്തിയിട്ടില്ല… ” ഓരോന്ന് പിറുപിറുത്തു അവൾ ക്യാബിനിൽ ഫയൽസ് എല്ലാം അടുക്കി വച്ചു പുറത്തിറങ്ങി…

ധൃതിയിൽ വന്ന രുദ്രൻ ഡോർ തുറന്നതും ദേവുനെ കൂട്ടിമുട്ടി താഴെ വീണു.. വീണതിന്റെ ആഘാതത്തിൽ അവൾ കണ്ണടച്ച് കിടന്നു…. അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ണുചിന്മാതെ നോക്കി കിടന്നു… കാറ്റിൽ പറന്നു മുഖത്ത് വീഴുന്ന മുടികളെ അവൻ ഒതുക്കി വച്ചു

മുഖത്ത് കരസ്പർശം ഏറ്റതും ദേവു കണ്ണുതുറന്നു നോക്കി… തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന രുദ്രനെ കണ്ടതും അവൾ തള്ളി മാറ്റി… സ്ഥലകാല ബോധം എത്തിയതും അവൻ അവളിൽ നിന്ന് മാറി

“സോ… സോറി ” അവളെ നോക്കാതെ പറഞ്ഞു അവൻ ചെയറിൽ പോയിരുന്നു

“രുദ്രാ… ” ഡോർ തുറന്നു ആദി വന്നു

“എന്താടാ… “

“രണ്ടാളും എന്തേ ഇങ്ങനെ നോക്കുന്നേ… നാളെത്തെ പ്രസന്റേഷനെ പറ്റി പറയാൻ വന്നതാ.. നീയെന്താ തിരക്കിൽ ആണോ ” ഒരു കള്ളച്ചിരിയോടെ രുദ്രനെ നോക്കി ചോദിച്ചു

“ദക്ഷ… ഇന്നത്തെ അപ്പോയ്ന്റ്മെന്റ്സ് നോക്കി പ്രോഗ്രാം ഷെഡ്യൂൾ ചെയ്യണം… താൻ ഇപ്പോ പൊയ്ക്കോ… “

“ഓക്കേ സർ… ” അവൾ തന്റെ ക്യാബിനിലേക്ക് നടന്നു

“എന്താ ഒരു പരവേശം…. ഇവിടെ എന്താ സംഭവിച്ചേ? “

“എന്ത്‌ സംഭവിക്കാൻ… നീ പ്രസന്റേഷനെ പറ്റി പറയ്… “

“മ്മ്… ഞാൻ കണ്ടുപിടിച്ചോളാം… ” ഒരു കള്ളച്ചിരിയോടെ അവൻ പുറത്തേക്കു നടന്നു

“അല്ല.. നീ ഇപ്പോ എന്തിനാ വന്നേ..? “

“വെറുതെ.. ഇവിടെ നടക്കുന്നത് അറിയാൻ… ഞാൻ പോട്ടെ എന്റെ പല്ലുസ് എന്നെ കാത്തിരിക്കുന്നായിരിക്കും ” നാണം മുഖത്ത് വിതറിയുള്ള അവന്റെ പറച്ചിൽ കേട്ട് രുദ്രൻ അന്താളിച്ചു ഇരുന്നു

ക്യാബിനിലേക്ക് പോകുമ്പോൾ ദേവു അവിടെയുള്ളവരെ പരിചയപ്പെട്ടു… എല്ലാരോടും സംസാരിച്ചു നിന്നതും അവിടേക്ക് ആദി വന്നു

“എല്ലാരേയും പരിചയപ്പെട്ടോ…? “

“ഹ്മ്മ്… അല്ല നിന്റെ പേര്…? “

“ഞാൻ ആദി… രുദ്രന്റെ ഫ്രണ്ട്… ഇവിടെത്തെ ഒരു എംപ്ലോയീ…. “

“ഞാൻ പോയി ന്റെ ജോലി ചെയ്യട്ടെ… ബ്രേക്കിന് കാണാം “

ജോലിയ്ക്ക് ഇടയിൽ ദേവുനെ കാണാനായി അവൻ ഓരോ പണികൾ അവൾക് കൊടുത്തുകൊണ്ടിരുന്നു… എല്ലാ പണിയും അവൾ കൃത്യമായി ചെയ്തു… അവളിലെ ജോലിയിലുള്ള ആത്മാർത്ഥത രുദ്രന്റെ മനസ്സിൽ അവളുടെ സ്ഥാനം ഒന്നൂടെ കയറി

ഉച്ചയ്ക്ക് ബ്രേക്കിന് പല്ലവിയോടൊപ്പമാണ് ദേവു കഴിക്കാൻ ഇരുന്നത്.. അവർ തമ്മിൽ സംസാരിച്ചു അടുത്തു… പല്ലവിയുടെ അച്ഛനും അമ്മയും എല്ലാം അവളുടെ സംസാരത്തിൽ നിറഞ്ഞു നിന്നു… ദേവു ഒരു കേൾവികാരി മാത്രമായി ഒതുങ്ങി…

പല്ലവിയുടെ സംസാരവും കളികളും അച്ചുവിനെ ഓർമപ്പെടുത്തി…

രുദ്രനും ആദിയും അവരുടെ അടുത്തേക്ക് വന്നു സംസാരിച്ചു… പല്ലവി രണ്ടാളോടും നന്നായി സംസാരിച്ചു… ദേവൂന് രുദ്രനോട് സംസാരിക്കാതെ ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകി… പക്ഷേ ആദിയോട് നന്നായി സംസാരിച്ചു

ഇവരുടെ കളിയും സംസാരവും കേട്ട് അടുത്ത ടേബിളിൽ മയൂരി ഇരുന്നു… ഇതൊക്കെ കണ്ടു എരിയുന്ന കണ്ണുകളെ ആരും ശ്രദ്ധിച്ചില്ല

“””നിന്നെ രുദ്രന്റെ മനസ്സിൽ ഞാൻ കയറ്റില്ല ദക്ഷ… കയറിയിട്ടുണ്ടെൽ പുറത്തു കളയാനും മയൂരിയ്ക്ക് അറിയാം… “”” മനസ്സിൽ പറഞ്ഞുകൊണ്ട് അവിടെന്ന് അവൾ എണീറ്റു പോയി

ഭക്ഷണം കഴിഞ്ഞു വീണ്ടും അവരവരുടെ ജോലികളിൽ ഊളിയിട്ടു..

“ദേവു.. നാളെ ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്… അതിന്റെ ഫയൽ നോക്കി നോട്ട് ഉണ്ടാക്കണം… വീട്ടിൽ പോയി ചെയ്‌തോ… എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ വിളിച്ചാൽ മതി ” ഫയൽ അവളുടെ കൈയിൽ കൊടുത്തു അവൻ ആദിക്കൊപ്പം ഇറങ്ങി

അവൾ ഫയൽ ക്യാബിനിൽ വച്ചിട്ട് പല്ലവിയെ കാണാൻ പോയി… അവൾ ഇറങ്ങുന്നത് കണ്ടതും ഒരാൾ ദേവൂന്റെ ക്യാബിനിൽ കയറി

                                   തുടരും

                           സ്വപ്ന മാധവ്‌

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!