Skip to content

രുദ്രദേവം – 8

rudhradhevam novel

“ദേവു.. നാളെ ഒരു ഇമ്പോർട്ടന്റ് മീറ്റിംഗ് ഉണ്ട്… അതിന്റെ ഫയൽ നോക്കി നോട്ട് ഉണ്ടാക്കണം… വീട്ടിൽ പോയി ചെയ്‌തോ… എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ വിളിച്ചാൽ മതി ” ഫയൽ അവളുടെ കൈയിൽ കൊടുത്തു അവൻ ആദിക്കൊപ്പം ഇറങ്ങി

അവൾ ഫയൽ ക്യാബിനിൽ വച്ചിട്ട് പല്ലവിയെ കാണാൻ പോയി… അവൾ ഇറങ്ങുന്നത് കണ്ടതും ഒരാൾ ദേവൂന്റെ ക്യാബിനിൽ കയറി… ടേബിളിൽ ഇരുന്ന ഫയൽ മാറ്റിവച്ചിട്ട് പകരം വേറൊരു ഫയൽ ആ സ്ഥാനത്തു വച്ചിട്ട് പോയി

പല്ലവിയുമായി ക്യാബിനിൽ വന്ന ദേവു ടേബിളിൽ അവൾ വച്ച സ്ഥാനത്തിരുന്ന ഫയലും ബാഗുമെടുത്തു പുറത്തേക്കു നടന്നു…

മുന്നിൽ എത്തിയതും കാറിൽ ചാരി നിൽക്കുന്ന രുദ്രനെയും ആദിയും കണ്ടതും ദേവു രണ്ടാളെയും നോക്കി ചിരിച്ചു പല്ലവിയോട് ബൈ പറഞ്ഞു ബസ്‌ സ്റ്റോപ്പിലേക്ക് പോയി

“ഇങ്ങനെ നോക്കാതെ രുദ്രാ…” അടക്കിപ്പിടിച്ച ചിരിയോടുള്ള ആദിയുടെ പറച്ചിൽ കേട്ടതും ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് ദേവു പോകുന്നതും ഒരു ചിരിയാലെ നോക്കി നിന്നു

വീട്ടിൽ എത്തിയതും ചായയുമെടുത്തു ദേവു ഫയൽ നോക്കാൻ തുടങ്ങി….. ഒരുപാട് നേരത്തെ ശ്രമത്തിനൊടുവിൽ അത് നന്നായി പഠിച്ചു നോട്ട് തയ്യാറാക്കി ….

അത് രുദ്രന് അയച്ചുകൊടുക്കാനായി ഫോൺ എടുത്തതും ചാർജ് തീർന്നു ഫോൺ ഓഫ്‌ ആയി…. ഫോൺ ചാർജിൽ ഇട്ടിട്ട് താഴെ പോയി

അച്ഛനും അമ്മയ്ക്കുമൊപ്പം ആ ദിവസത്തെ വിശേഷങ്ങൾ പറഞ്ഞു… അതിൽ ആദിയും പല്ലവിയും രുദ്രനും നിറഞ്ഞു നിന്നു… പഴയ ദേവുനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ മാധവന്റെയും രാധയുടെയും മനസ്സ് നിറഞ്ഞു…

ഭക്ഷണം കഴിച്ചു മുറിയിൽ എത്തിയതും ദേവു നേരെ കിടക്കയിൽ വീണു…. ക്ഷീണം കാരണം വേഗം ഉറങ്ങി..

                       

നേരത്തെ എണീറ്റു ദേവു തയ്യാറായി പ്രസന്റേഷൻ ഉള്ളതുകൊണ്ട് സാരിയാണ് ഉടുത്തതു…. അച്ഛനും അമ്മയ്ക്കും മുത്തം നൽകി അവൾ ഓഫീസിലേക്ക് പുറപ്പെട്ടു

കാറിൽ നിന്നിറങ്ങിയ രുദ്രൻ ദേവുനെ കണ്ടതും ഒരുനിമിഷം പരിസരം മറന്ന് നിന്നു.. സ്വബോധം വീണ്ടെടുത്തു അവൾക് പുഞ്ചിരി നൽകി …. അവൾ വിഷ് ചെയ്തു അവന്റെ പിന്നാലെ ഓഫീസിൽ കയറി

ദേവുനെ കാണുന്ന ഓരോ നിമിഷവും രുദ്രൻ ഇല്ലാതാകുന്നത് പോലെ തോന്നി… അവളുടെ കണ്ണുകളും, നുണക്കുഴിയും അവനെ മാടി വിളിച്ചു

“ദക്ഷ…. നോട്ട് തയാറാക്കിയതു എവിടെ? ഫയൽ നന്നായി പഠിച്ചോ? ” അവളിൽ നിന്ന് കണ്ണുമാറ്റി ചോദിച്ചു

“ഇപ്പോ കൊണ്ടുവരാം… ” അവൾ ക്യാബിനിൽ പോയി ഫയലുമായി വന്നു അത് രുദ്രന് കൊടുത്തു

ഫയൽ നോക്കിയതും രുദ്രന്റെ മുഖം ദേഷ്യം കൊണ്ടു വിറയ്ക്കാൻ തുടങ്ങി… അവന്റെ ചുവന്ന മുഖവും നോക്കി കാര്യമറിയാതെ ദേവു നിന്നു

“വാട്ട്‌സ് ദിസ്‌….? ഇതാണോ ഞാൻ തന്ന ഫയൽ… ” അവൻ അലറി

അവന്റെ അലർച്ച കേട്ട് ദേവുവിന്റെ നാവിൽ നിന്ന് വാക്കുകൾ പുറത്തു വന്നില്ല… അതേ എന്ന രീതിയിൽ തലയാട്ടി… അത് കണ്ടതും രുദ്രൻ മുഷ്ടി ചുരുട്ടി… പെട്ടെന്ന് അവന്റെ വാക്കുകൾ ഓർമവന്നതും അവൾ ” യെസ് സർ ” പതുക്കെ പറഞ്ഞു

അത് കേട്ടതും ആ ഫയൽ വായുവിൽ പറന്നു.. അത് കണ്ടതും ദേവു നന്നായി പേടിച്ചു…

“ഇത് ജർമൻ കമ്പനി ആയിട്ടുള്ള ഡീലിന്റെ പേപ്പേഴ്സ് ആണ്.. നിനക്ക് ഞാൻ തന്നത് ഇതാണോ… നമ്മുടെ ന്യൂ പ്രൊജക്റ്റിന്റെ ഫയൽ ആണ്… “

ഒന്നും മിണ്ടാതെ പകച്ചു നിൽക്കുന്നവളെ കണ്ടതും…. രുദ്രന്റെ ദേഷ്യം വർദ്ധിച്ചു

“ഫസ്റ്റ് വർക്ക്‌ തന്നെ നന്നായി ചെയ്തല്ലോ… ജോലിയിലെ ആത്മാർത്ഥത കണ്ടാണ് ആ ഫയൽ നിനക്ക് തന്നേ….. അത് കൊണ്ടു കളഞ്ഞിട്ട് തലകുനിച്ചു നിൽക്കുന്നോ…? “

“സോറി സർ… സർ തന്ന ഫയൽ തന്നെയാണ് ഇത്…. “

“അപ്പോൾ എനിക്ക് ആണോ തെറ്റുപറ്റിയെ… ഞാൻ നിനക്ക് തന്ന ഫയൽ ഇതല്ല മിസ്സ്‌ ദക്ഷ… “

“സർ തന്ന ഫയൽ ബ്ലാക്ക് കളറാണ്‌… ഇത് ബ്ലാക്ക് ആണല്ലോ… “

“ബ്ലാക്ക് കളറോ… ഒരു ഫയൽ തന്നാൽ എന്താ ഏതാ എന്നൊക്കെ നോക്കണം… ഇത് എൽകെജി പിള്ളേരെ പോലെ കളർ നോക്കി വയ്ക്കുന്നോ… “

അവന്റെ ദേഷ്യം കണ്ടു എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ ശില പോലെ നിന്നു…

“പോയി ഫയൽ കൊണ്ടുവാടോ…. അത് കിട്ടിയില്ലേൽ നീ പുറത്തുപോകും “

ഇതെന്ത് വിധിയാണ് ഭഗവാനെ… ജോലിക്ക് കയറി പിറ്റേന്ന് തന്നെ പുറത്തു പോകുമോ… നിറഞ്ഞു വന്ന കണ്ണുകളെ അടക്കിനിർത്തി അവൾ പുറത്തേക്ക് ഇറങ്ങി….

ഓഫീസിലെ എല്ലാ ആൾക്കാരും രുദ്രന്റെ അലർച്ച കേട്ട് പുറത്തു നിൽകുവായിരുന്നു… രുദ്രന്റെ ദേഷ്യം അറിയാവുന്നത് കൊണ്ടു അവർ ആരും അകത്തേക്ക് കയറാൻ മുതിർന്നില്ല…

“എന്ത് പറ്റി ദേവു…. സർ എന്തിനാ ചൂടായേ.. ” തലകുനിച്ചു നിൽക്കുന്ന ദേവുന്റെ അടുത്തേക്ക് പല്ലവി വന്നു

“ഒരു ഫയൽ മാറി പോയി….. എനിക്ക് അറിയില്ല എന്താ സംഭവിച്ചേയെന്ന്… ഫയൽ കിട്ടിയില്ലേൽ എന്നെ പുറത്താക്കുമെന്ന് പറഞ്ഞു… ” അടക്കിപ്പിടിച്ച കരച്ചിൽ ചീളുകൾ പുറത്തേക്കു വന്നു

“നീ എവിടെയാ വച്ചേയെന്ന് ഓർമ്മയുണ്ടോ…? “

“സർ തന്ന ഫയൽ അത് തന്നെയാണ്… എങ്ങനെ ഫയൽ മാറാനാ… “

“നീ ഒന്ന് ക്യാബിനിൽ നോക്ക്.. ഞാനും വരാം… ” ദേവൂന്റെ കൈയും പിടിച്ചു പല്ലവി ക്യാബിനിലേക്ക് പോയി…. ആദി രുദ്രന്റെ അടുത്തേക്കും…

“ഷിറ്റ്…. ആ ഫയൽ അവിടെന്ന് എടുക്കണമായിരുന്നു… ന്റെ തെറ്റാ…. ഫയൽ അവൾക് കിട്ടിയാൽ അവളെ രുദ്രൻ പുറത്താക്കില്ല… നിന്നെ ഞാൻ ഈ ഓഫീസിൽ നിന്നും രുദ്രന്റെ മനസ്സിൽ നിന്നും പുറത്താകും ദക്ഷ… ” ഇതെല്ലാം മാറി നിന്ന് കണ്ടോണ്ടിരുന്ന മയൂരി മനസ്സിൽ പറഞ്ഞു… അവളുടെ മനസിലേക്ക് താൻ ഇന്നലെ ആ ഫയൽ മാറ്റി വച്ചത് ഓർമ വന്നു

ആ ഫയൽ എടുത്തു മാറ്റാനായി അവൾ ദേവൂന്റെ ക്യാബിനിലേക്ക് നടന്നു..

ആദി ക്യാബിനിൽ പോയപ്പോൾ തലയ്ക്ക് കൈകൊടുത്തു കുനിഞ്ഞു ഇരിക്കുവാണ് രുദ്രൻ…

“രുദ്രാ… ഫയൽ കിട്ടും.. നീ വിഷമിക്കാതെ “

“പ്രസന്റേഷനു പോകുമ്പോൾ അതിനെപ്പറ്റി എല്ലാം അറിഞ്ഞിരിക്കാനാണ് അത്രയും ഇമ്പോർട്ടന്റ് ഫയൽ കൊടുത്തേ… അത് ഏങ്ങോ കൊണ്ടിട്ടിട്ട് വന്നേക്കുന്നു “

“നീ ഇങ്ങനെ ചൂടാവാതെ… കരഞ്ഞുകൊണ്ടാ അവൾ ഇവിടെന്ന് ഇറങ്ങിയേ… പാവമല്ലെടാ “

“എത്ര കോടികളുടെ പ്രൊജക്റ്റ്‌ ആണെന്ന് നിനക്ക് അറിയാലോ… ഒന്നുമില്ലാത്തതിൽ നിന്ന് ഇതുവരെ എത്തിയത് എന്തൊക്കെ കഷ്ടപ്പാട് സഹിച്ചിട്ടാ…. അതിനെ നശിപ്പിക്കാൻ ആരെയും ഞാൻ സമ്മതിക്കില്ല… ” രുദ്രന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നു…. മറുപടി ഇല്ലാത്തത് കൊണ്ടു അവനെ തോളിൽ തട്ടി ആദി സമാധാനിപ്പിച്ചു…

ദേവൂന്റെ ക്യാബിനിൽ ദേവുവും പല്ലവിയും കൂടി എല്ലായിടത്തും നോക്കുവാണ്…. മയൂരി അവിടേക്ക് വന്നപ്പോൾ രണ്ടാളും പുറം തിരിഞ്ഞു കബോർഡിൽ തിരയുന്നു… ടേബിളിൽ അവൾ വച്ച സ്ഥലത്ത് ഫയൽ ഉണ്ടോ എന്ന് നോക്കി അങ്ങോട്ടേക്ക് നടന്നു..

അവൾ ഒച്ച ഉണ്ടാകാതെ ഫയൽ എടുത്തതും ദേവു തിരിഞ്ഞതും ഒരുമിച്ചായിരുന്നു…. അവളുടെ കൈയിലെ ഫയലിന്റെ കളർ കണ്ടതും ദേവു അവളുടെ അടുത്തേക്ക് നടന്നു

“ഈ ഫയൽ… ” അവളുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങി നോക്കി

“നിങ്ങൾ അവിടെ നോക്കുന്നത് കണ്ടു ഞാൻ ഇവിടെ നോക്കി… ഫയൽ കണ്ടു വെറുതെ എടുത്തതാ… ഇതാണോ സർ തന്ന ഫയൽ ” പരിഭ്രമിക്കാതെ അവൾ പറഞ്ഞു ഒപ്പിച്ചു

“താങ്ക്സ് മയൂരി… ഞങ്ങൾ ഇവിടെ ശ്രദ്ധിച്ചില്ല…. ന്റെ അശ്രദ്ധ… ഇത് കൊടുത്തിട്ട് വരട്ടെ… ” തലയ്ക്കു ഒരു കൊട്ടും കൊടുത്തു അവൾ രുദ്രന്റെ ക്യാബിനിൽ പോയി

“സർ… ” ഡോർ തുറന്നു വരുന്ന ദേവുനെ രുദ്രൻ തലയുയർത്തി നോക്കി

“സർ ഇതാ ഫയൽ… സർ പറഞ്ഞ പ്രോജക്റ്റിന്റെ “

രുദ്രൻ ഫയൽ വാങ്ങി നോക്കിയതിനു ശേഷം മയൂരിയെ ക്യാബിനിലേക്ക് വിളിച്ചു… അവൾ കേൾക്കേണ്ട താമസം അവിടേക്ക് എത്തി

“മയൂരി… ഈ ഫയൽ നോക്കിയിട്ട് താൻ എന്റെ ഒപ്പം കോൺഫറൻസ് ഹാളിൽ വരണം… ഒരു മണിക്കൂർ കഴിഞ്ഞു പ്രസന്റേഷൻ തുടങ്ങും… ഈസ്‌ ഇറ്റ് ഓക്കേ? ” അവളുടെ കയ്യിൽ ഫയൽ കൊടുത്തു

“യെസ് സർ.. ” ഫയലുമായി അവൾ ക്യാബിനിൽ പോയി

“സോറി സർ… ഇറ്റ്സ് മൈ മിസ്റ്റേക്ക്… “

അത് കേട്ടതും ആദി രുദ്രനെ നോക്കി… അവിടെ പ്രതികരണം ഇല്ലാത്തതുകൊണ്ട് അവളെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് പോകാൻ പറഞ്ഞു… അത് കണ്ടതും അവൾ ക്യാബിനിലേക്ക് പോയി

“രുദ്രാ… “

“ആദി… ഞാൻ ക്യാന്റീനിൽ പോയിട്ട് വരാം… ഒരു കോഫീ കുടിക്കണം… നീ വരുന്നോ ” ഉത്തരത്തിനു കാക്കാതെ അവൻ അവിടെന്ന് ഇറങ്ങി

ഒറ്റയ്ക്കു പോകാനെങ്കിൽ എന്നോട് എന്തിനാ ഇവൻ ചോദിച്ചേ… ആ എന്തെങ്കിലും ആവട്ടെ.. എന്റെ പണി ചെയ്തു തീർക്കട്ടെ ഇല്ലേൽ എന്നെ ഇവിടെന്ന് ചവിട്ടി പുറത്താകും… ഓരോന്ന് മനസ്സിൽ പറഞ്ഞു അവൻ സീറ്റിൽ പോയിരുന്നു..

ദേവു ക്യാബിനിൽ പോയി മേശമേൽ തലവച്ചു കിടന്നു… നേരത്തെ നടന്ന കാര്യങ്ങൾ അവളുടെ മനസിലൂടെ പോയി… തന്റെ തെറ്റാ… പക്ഷേ ഇത്രേയും ദേഷ്യപ്പെടണോ…? കോടികളുടെ പ്രൊജക്റ്റ്‌ ആണെന്നല്ലേ പറഞ്ഞേ… അതോണ്ടാകും… അവളുടെ മനസ്സിൽ രണ്ടാളുടെയും ഭാഗം മല്ലിട്ടു… എത്രയൊക്കെ ന്യായികരിച്ചാലും ഫയൽ എടുത്തു എറിഞ്ഞതു തെറ്റ് ആണ്… അത് ഓർക്കേ ഒരിക്കൽ വിഹാൻ തന്റെ മുഖത്തേക്ക് ഒരു ഫയൽ എടുത്തു എറിഞ്ഞത് ഓർമ വന്നു…

ആ ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… മനസ്സിൽ കുഴിച്ചുമൂടിയതൊക്കെ വീണ്ടും പുറത്തേക്ക് വരുന്നത് അവൾ അറിഞ്ഞു…

മനസ്സൊന്നു തണുക്കാനായി അവൾ ക്യാന്റീനിൽ പോയി.. അവിടെ ഇരിക്കുന്ന രുദ്രനെ കണ്ടതും അവളുടെ തല കുനിഞ്ഞു… ജ്യൂസ്‌ വാങ്ങിയിട്ട് ഒരു മൂലയിൽ പോയിരുന്നു

ദേവുനെ കണ്ടെങ്കിലും അവളോട് സംസാരിക്കാതെ രുദ്രൻ ക്യാബിനിലേക്ക് പോയി… ദേവു അത് ആഗ്രഹിക്കാത്തൊണ്ട് അവൾക്കൊരു ആശ്വാസമായി….

                                തുടരും

                           സ്വപ്ന മാധവ്

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!