Skip to content

പരിണയം – 10

parinayam

ഇന്ദ്രേട്ടനായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഏട്ടന്  അമ്മയോട്  എന്താണ്  തോന്നുക ?? ദേഷ്യമാണോ  അതോ സ്വന്തം അച്ഛനെയും അമ്മയെയും  ദ്രോഹിച്ച  ആളോട്  ഏട്ടൻ ക്ഷമിക്കുമോ ???

ഇന്ദ്രൻ കാർ  റോഡ് സൈഡിലേക്ക്  ഒതുക്കി  നിറുത്തി കാർ ഓഫ് ചെയ്തു ….

ഉണ്ണിമായയെ നോക്കി …

ഇന്ദ്രന്റെ ഉത്തരത്തിനായി  ഉണ്ണിമായ  കാത്തു …..

തന്റെ സ്ഥാനത്  ഞാൻ എന്നല്ല  ആര്  തന്നെ ആയാലും  ക്ഷമിക്കില്ലടോ !!!

പക്ഷെ എത്രയൊക്കെ പറഞ്ഞാലും അത്  എന്റെ അമ്മയല്ലേടാ ?? എനിക്ക്  ക്രൂരമായി  ചിന്തിക്കാൻ കഴിയില്ല …

സത്യം പറഞ്ഞാൽ അച്ഛൻ പറഞ്ഞപ്പോൾ  ആണ്  അമ്മയ്ക്കും അച്ഛനും  ഇങ്ങനെ  ഒരു ഭൂതകാലം ഉണ്ടെന്ന്  പോലും ഞാൻ അറിഞ്ഞത് …

ഇത്രെയും നാളായിട്ട് എന്റെ മുന്നിൽ വെച്ച് യാതൊരു രീതിയിലുള്ള  സംസാരവും ഉണ്ടായിട്ടില്ല …

അമ്മക്ക്  കുറച്ചു പിടിവാശി  ഉണ്ടെന്നല്ലാതെ  ഇങ്ങനെയൊക്കെ  അമ്മ ചെയ്യുമെന്ന്  എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല മായാ !!!

നിനക്ക്  ഞാൻ അമ്മയെ  ന്യായീകരിക്കുന്നതായി  തോന്നുന്നുണ്ടെങ്കിൽ  സോറി കേട്ടോ ???

ഇന്ദ്രേട്ടൻ  എന്നോട്  എന്തിനാ  സോറി പറയുന്നത് !!! ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളും  കാഴ്ചപ്പാടുകളും ഉണ്ട് .. ഇന്ദ്രേട്ടന്റെ മനസ്സിൽ ഉള്ളത് തുറന്ന്  പറയുന്നത്  കൊണ്ട്  എനിക്ക്  സന്തോഷമേ  ഒള്ളു …

അച്ഛനായാലും അമ്മയായാലും  ഞാൻ നന്നായി തന്നെ  നോക്കും … മനുഷ്യൻ പകരം വീട്ടാൻ ഇറങ്ങിയാൽ  അത്‌ കുറഞ്ഞു പോകും ..

എല്ലാം മുകളിൽ ഇരിക്കുന്നവൻ  കാണുന്നും അറിയുന്നും ഉണ്ടല്ലോ … ആ ശക്തി തീരുമാനിക്കട്ടെ അമ്മയുടെ  വിധി  എന്താവുമെന്ന് …ഉണ്ണിമായ  അത്‌  പറഞ്ഞവസാനിപ്പിക്കുമ്പോൾ  അവളുടെ  കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു …

പോട്ടെ  നീ കരയാതെ …. ഞാൻ ഒരു കാര്യം പറയാം !!! നമ്മൾ ജീവിതം തുടങ്ങിയിട്ടേ ഒള്ളു … അത്  ബോറാക്കാതെ  പരമാവധി  നല്ലരീതിയിൽ തന്നെ  ആഘോഷമാക്കി  ജീവിക്കണം ….

ഉണ്ണിമായ  ചിരിച്ചു …

ഇന്ദ്രനും ഉണ്ണിമയായും വൈകാതെ  വീട്ടിൽ എത്തി …

താൻ പോയി കുളിച്ചു  ഫ്രഷ് ആയിക്കോ … ഞാൻ പോയി  ചായ  ഇടാം ….ഇന്ദ്രൻ പറഞ്ഞു …

ഉണ്ണിമായ  കുളിച്ചു വന്നപ്പോഴേക്കും  ഇന്ദ്രൻ ചായ  ഉണ്ടാക്കി …

ദോശ  മാവ്  ഫ്രിഡ്ജിൽ  ഉണ്ട് ..നീ  ദോശ  ചുടുമ്പോഴേക്കും  ഞാൻ തെങ്ങാ ചമന്തിക്കുള്ളത്  റെഡി  ആക്കാം ……നീ കഴിച്ചിട്ട്  പോയി  കിടന്നോ ….ഉറക്ക ക്ഷീണം ഉള്ളതല്ലേ …

ആഹാ ..എന്നെ  ഉറക്കിയിട്ട്  സാർ  എങ്ങോട്ട്  മുങ്ങാൻ ആണ് ?? ഉണ്ണിമായ  ചായ കുടിച്ചു കൊണ്ട്  ചോദിച്ചു …

ഞാൻ എവിടെ പോകാൻ ??? ഇവിടെത്തന്നെ  കാണും …ഇന്ദ്രൻ പറഞ്ഞു …

എന്തോ ഒരു കള്ളത്തരം മണക്കുന്നുണ്ടല്ലോ ?? എളിയിൽ  കൈയും  കുത്തി നിന്ന്  ഉണ്ണിമായ  ചോദിച്ചു …

ഹാഹാ !! നിനക്ക്  അങ്ങനെ  തോന്നിയോ  മായകുട്ടി ??…. കള്ളച്ചിരിയോടെ  ഇന്ദ്രൻ  അവളുടെ  അരികത്തേക്ക്  ചെന്നു …

ഉവ്വ്‌ … തോന്നി … കാള  വാല്  പൊക്കുന്നത് കണ്ടാലേ അറിയില്ലേ ?? ഉണ്ണിമായ ഇന്ദ്രന്റെ മീശ പിരിച്ചുകൊണ്ട്  പറഞ്ഞു ..

അഹാ  നിനക്ക്  ഇത്രക്ക്  വിവരം ഉണ്ടല്ലോ … അതുമതി … അപ്പൊ  കാര്യങ്ങൾ  ഒക്കെ  എങ്ങനെയാ ?? ഇന്ദ്രൻ കുറുമ്പൊടെ  ഉണ്ണിമായയുടെ ചെവിയിൽ  ചോദിച്ചു …

അത്  ഇന്ദ്രേട്ടൻ പറഞ്ഞത്  പോലെ  തന്നെ .. ഞാൻ ദോശ  ഉണ്ടാക്കുന്നു .. ഇന്ദ്രേട്ടൻ  തേങ്ങ  ചമ്മതിയും !!! അങ്ങനെയല്ലേ കരാർ !!!

തേങ്ങ !!!!!

ഹോ  ഇവൾ  നശിപ്പിച്ചു !!! ഞാൻ പോണു … രണ്ടും നീ തന്നെ  ഉണ്ടാക്കി  കഴിച്ചോ ??? ഇന്നലെ  തൊട്ട്  ഞാൻ  ഇവിടെ  നിലാവത്തു അഴിച്ചു വിട്ട കോഴിയെപോലെ  നടക്കുവാ  അതുവെല്ലതും നീ അറിയുന്നുണ്ടോ ??? ഇന്ദ്രൻ  ചിറി കോട്ടി ചോദിച്ചു …

കോഴി  ആണെന്ന്  എനിക്ക്  കുറച്ചു  കാലമായി  അറിയാം  !!! പക്ഷെ  ഇന്നലെ നിലാവത്തു  ഞാൻ  ഇപ്പോഴാണ്  അറിഞ്ഞത് കേട്ടോ !!! സോറി .. ഉണ്ണിമായ  വീണ്ടും കളിയാക്കി …

ആടി …  ഞാൻ കോഴി തന്നെയാ  … പക്ഷെ നല്ല  ഡീസന്റ് കോഴിയായിരുന്നു … കാരണം  ഞാൻ നിന്നെ മാത്രമേ വായുന്നോക്കിയിട്ടൊള്ളു  …നിന്റെ  പിറകെ  മാത്രമേ നടന്നിട്ടും  ഒള്ളു … നീ ഇവിടെ ഒറ്റക്ക്  ഇരുന്നോ …. ഞാൻ  പോകുന്നു …ഇന്ദ്രൻ  നടക്കാൻ ആഞ്ഞതും … ഉണ്ണിമായ  ഇന്ദ്രന്റെ  കൈകളിൽ  പിടുത്തമിട്ടു ..

ഹാ ,, ഒരുമാതിരി  കൊച്ചുപിള്ളാരെ പോലെ  പിണങ്ങി  പോയാലോ ??

നിനക്ക് ഇപ്പൊ  എന്നെ  വേണ്ടല്ലോ ?? ഞാൻ കോഴി  ആണെന്നല്ലേ  നീ പറഞ്ഞത് ??

ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇന്ദ്രേട്ടാ !!! എനിക്ക്  അറിയില്ലേ  എന്റെ  ഇന്ദ്രേട്ടനെ  …

ഇന്ദ്രൻ  ഉണ്ണിമായയെ  തന്നിലെക്ക്  അടുപ്പിച്ചു … ഉണ്ണിമയായുടെ  മുഖം നാണതാൽ  ചുവന്നു ..അവളുടെ  ശ്വാസഗതി  വർധിച്ചു …

ഇന്ദ്രൻ  അവളുടെ  അധരങ്ങൾ കവരാനായി  അടുത്തതും  കാളിങ്  ബെൽ മുഴങ്ങി ….

ഹോ  നാശം  പിടിക്കാൻ !!  ഈ നേരത്തു ഇതാരാ  ഇങ്ങോട്ട്  കെട്ടിയെടുത്തത് !! ഇന്ദ്രൻ ഉണ്ണിമായയുടെ  പിടി വിട്ടിട്ട് പിറുപിറുത്തു കൊണ്ട്  പോയി …

ഇന്ദ്രന്റെ ദേഷ്യം കണ്ട ഉണ്ണിമായക്കു ചിരി അടക്കാനായില്ല …

ഇന്ദ്രൻ പോയി വാതിൽ തുറന്നു  ….

ഇന്ദ്രന് കണ്ടു പരിചയം ഇല്ലാത്ത ഒരാളായിരുന്നു അത്!!‌

ഇതല്ലേ  മേലേപ്പാട്ട് തറവാട് ??

അതേ !!

നിങ്ങൾ ആരാണ് ?? ഇവിടെ ആരെ കാണാൻ വന്നതാണ് ???ഇന്ദ്രൻ തിരക്കി …

ഞാൻ രാജേന്ദ്രൻ !!

ഞാൻ  ആരാണെന്ന്  വിശദമായി പരിചയപ്പെടുത്തി തരാം  … അതിനു മുൻപേ എനിക്ക്  അവളെ നീ കാരക്കോണത്തു നിന്നും ഇന്നലെ ഇവിടെ കൊണ്ടുവന്ന  ഒരു മുതലുണ്ടല്ലോ  “ഉണ്ണിമായ” അവളെ  ഒന്ന് കാണണം …

അവളെ കാണാതെ ഞാൻ ഇവിടെനിന്നും  പോകില്ല !!

ഇന്ദ്രന്  അയാളെ  കണ്ടിട്ട്  എന്തോ  പന്തികേട്  തോന്നി …

ഇന്ദ്രൻ അവിടെ നിന്നുകൊണ്ട്  തന്നെ ഉണ്ണിമായയെ  വിളിച്ചു …

ഉണ്ണിമായ അടുക്കളയിൽ നിന്നും ഇറങ്ങി വന്നു …

മായേ  നിന്നെ കാണാൻ ഒരു രാജേന്ദ്രൻ വന്നിരിക്കുന്നു …

രാജേന്ദ്രൻ !!! ഉണ്ണിമായ പതിയെ ആ പേര്  ഉരുവിട്ടു

ഉണ്ണിമായയുടെ തലക്കുള്ളിൽ  ഒരു പ്രകമ്പനം ഉണ്ടായി ….

ഉണ്ണിമായ  പൂമുഖത്തേക്ക്  വന്നപ്പോൾ  പടിക്കൽ അയാൾ  നിൽക്കുന്നു … അയാളുടെ വെറ്റിലകറയുള്ള  പല്ലുകാട്ടി  ഒരു വഷളൻ  ചിരി  അവൾക്ക്  സമ്മാനിച്ചു …

ഉണ്ണിമായ  എന്ത്  പറയണം എന്ന് അറിയാതെ   അവിടെ  നിന്ന്  പരുങ്ങി ……അവളുടെ  നെറ്റിയിൽ നിന്ന്  വിയർപ്പ്  പൊടിയാൻ തുടങ്ങി …

ആഹാ , ദേ വന്നല്ലൊ ,,,എന്താ  മായാമോളെ  നീ ഈ രാജേട്ടനോട്  ഒരു വാക്ക്  പറയാതെ നീ കണ്ടവനോടൊപ്പം  ഇറങ്ങി  പോണില്ലേ ??? രാജേട്ടൻ മോളോട്  പിണക്കമാ …

അല്ലേലും ഒരു നല്ലകാലം വരുമ്പോൾ  നമ്മളെ ഒക്കെ  പിന്നെ എന്തിനാ  അല്ലേ ???

എന്നാലും  എന്നോട്  കാണിച്ചത്  ഭയങ്കര മോശമായി പോയി  മായാമോളെ !!!

രാജേന്ദ്രൻ ഉണ്ണിമായയുടെ അടുക്കലേക്ക്  ചെന്നു …വാനോളം  ആശ  തന്നിട്ട്  തൊലിവെളുപ്പുള്ളവനെ കണ്ടപ്പോൾ നീ  നിന്റെ തനി    സ്വഭാവം കാണിച്ചു … അല്ലേടി …

ഞാൻ ആർക്കും ആശ  തന്നിട്ടില്ല .. ആരെയും ആശിപ്പിക്കാൻ ഞാൻ പിറകെ  വന്നിട്ടില്ല … അപ്പച്ചി വീട്ടിൽ എന്നെ  പെണ്ണ് ചോദിച്ചു വന്നപ്പോൾ തന്നെ എന്റെ അച്ഛൻ അപ്പച്ചിയോട്‌   പറഞ്ഞതാണ് ഈ വിവാഹം നടക്കില്ലന്ന്…..അത് തന്നെ രാജേട്ടനോട്  അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുള്ളതാണ് …

ഞാൻ ആരെയും പറഞ്ഞു പറ്റിച്ചിട്ടില്ല …രാജേട്ടന്  എന്നാണ്  എന്നോട് ആത്മാർത്ഥ  സ്നേഹം പൊട്ടിമുളച്ചത് ???

വെറുതെ  വീട്ടിൽ കയറിവന്ന് വായിൽതോന്നുന്നത്  വിളിച്ചു കൂവിയാൽ  എന്റെ  സ്വഭാവവും മാറും …

ഉണ്ണിമായയുടെ  സ്വരം മാറുന്നത് ഇന്ദ്രൻ  ശ്രദ്ധിച്ചു …

രാജേന്ദ്രൻ ഉണ്ണിമായയെ  സൂക്ഷിച്ചു നോക്കി …

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!