Skip to content

പരിണയം – 12

parinayam

ഞാൻ ചെയ്ത് കൂട്ടിയ തെറ്റുകൾക്ക്  ഈശ്വരൻ  തന്നെ  എനിക്ക് പകരം  തന്നതായി  ഞാൻ കണക്കാക്കികൊള്ളാം …

പക്ഷെ  മോള്  എന്നോട്  ക്ഷമിച്ചു  എന്ന്  ഒരു വാക്ക്  പറഞ്ഞാൽ  എന്റെ മനസ്സിന്  അത്‌  വലിയ  ഒരു ആശ്വാസം ആകും …

മോള്  എന്നോട്  ക്ഷമിക്കില്ലേ ??? വിശാലം ഉണ്ണിമായയെ  നോക്കി …

ഉണ്ണിമായയുടെ  മറുപടിക്കായി  വിശാലം  കാത്തു …

അമ്മേ  … അമ്മയുടെ മകൻ രാവിലെ എന്നോട്  ചോദിച്ചു .. അമ്മയോട്  എനിക്ക് ദേഷ്യമുണ്ടോ  എന്ന് .. അപ്പോൾ ഞാൻ ഒരു മറുചോദ്യം ഇന്ദ്രേട്ടനോട്  ചോദിച്ചു … ഏട്ടൻ  ആണ്  എന്റെ സ്ഥാനത്തെങ്കിൽ  അമ്മയോട്  ക്ഷമിക്കിമോ  എന്ന് ??

അപ്പോൾ എനിക്ക് അമ്മയുടെ  മകൻ തന്ന മറുപടി  എന്റെ  സ്ഥാനത്  ആരായാലും ക്ഷമിക്കില്ലന്ന്  ആയിരുന്നു …

വിശാലത്തിന്റെ കണ്ണുകൾ നിറഞ്ഞു …

പക്ഷെ  ഒരാൾ ദുഃഖം അനുഭവിക്കുമോൾ ,, അവരുടെ ജീവിതത്തിലേ  വെളിച്ചത്തിന്റെ  മുകളിൽ കരിനിഴൽ  വീഴുമ്പോൾ  പകരം ചോദിയ്ക്കാൻ ഇറങ്ങുന്നത് ശെരിയല്ലലോ അമ്മേ …

അമ്മയോട്  ഞാൻ ഇപ്പോൾ എങ്ങനെ ,എന്ത് പ്രതികാരം  ചെയ്യാനാണ് ??… അമ്മ  ചെയ്തുകൂട്ടിയത് ഒക്കെ അമ്മക്ക്  തെറ്റായി തോന്നിയെങ്കിൽ  അമ്മ  എന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാവിനോട് മാപ്പ്  ചോദിക്ക് …

അവരുടെ  ആത്മാവിന്  ശാന്തി  കിട്ടാൻ പ്രാർത്ഥിക്ക് …

അമ്മയോട്  എനിക്ക്  പൊറുക്കാൻ  കഴിയുന്നില്ല  അമ്മേ ,,, പക്ഷെ അമ്മയോട്  എനിക്ക് വെറുപ്പില്ല … എന്റെ അമ്മയെ  നോക്കുന്നത് പോലെ  തന്നെ  ഞാൻ അമ്മയെ  നോക്കും … അത്‌ അമ്മയുടെ പശ്ചാത്താപം  കണ്ടിട്ടല്ല … എന്റെ ഇന്ദ്രേട്ടന്റെ അമ്മ ആയത്  കൊണ്ട്  മാത്രമാണ് …

അമ്മ  ഉറങ്ങാൻ കിടന്നോളു … ഞാൻ ലൈറ്റ്  ഓഫ് ചെയ്യാം …ഉണ്ണിമായ  പിന്നീട്  ഒന്നും സംസാരിക്കാൻ ആഗ്രഹിച്ചില്ല …ലൈറ്റ് ഓഫ് ചെയ്തിട്ട്  കിടന്നു ..:

വിശാലാക്ഷി  ഉറങ്ങിയിട്ടില്ലന്ന്  ഉണ്ണിമായക്ക് മനസ്സിലായി … എങ്കിലും  ഉണ്ണിമായ  ഒന്നും സംസാരിക്കാൻ പോയില്ല … എന്തോ  ?? അവളുടെ മനസ്സിൽ  ഓരോ  ഓർമ്മകൾ തികട്ടി  വന്നു …അച്ഛന്റെയും  അമ്മയുടെയും ചിരിക്കുന്ന  മുഖവും പിന്നീട്  വെള്ള പുതപ്പിച്ചു  കിടത്തിയ  രംഗവും  ഓർത്തപ്പോൾ  അവളുടെ ചങ്ക് നീറി ….

ഓരോന്ന്  ആലോചിച്ചു  കിടന്ന് എപ്പൊഴോ  ഉണ്ണിമായ  ഉറങ്ങി  പോയി ….

പുലർച്ച തന്നെ മേനോനും  ഇന്ദ്രനും  ആശുപത്രിയിലേക്ക്  വന്നു … അധികം താമസിക്കാതെ  തന്നെ  വിശാലത്തിനെ  സർജറിക്ക്  കയറ്റി ..

മേനോന്റെ  കണ്ണ്  നിറയുന്നത്  ഇന്ദ്രനും  ഉണ്ണിമയായും  കണ്ടു …

അയ്യേ , അച്ഛൻ ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ  തുടങ്ങിയാലോ ?? അച്ഛൻ എല്ലാവർക്കും ധൈര്യം കൊടുത്തിട്ട്  അവസാനം  അച്ഛൻ  നിന്ന്  കരയുന്നത്  കണ്ടോ  മായേ ??

മോനേ  ഇന്ദ്രാ !!! നിന്റെ അമ്മ എന്നും എന്നെ  സ്നേഹിച്ചിട്ടേ  ഒള്ളു ,, സ്വാർത്ഥത  കലർന്ന  ഒരു സ്നേഹം  ആയിരുന്നു  അവളുടേത് … ഈ ലോകത്ത്‌  ഞാൻ കഴിഞ്ഞേ  അവൾക്ക്  എന്തും ഒള്ളു എന്ന് എനിക്ക്  അറിയാം …മായാമോളുടെ  അമ്മയോട്  ഉണ്ടായ  വെറുപ്പും ദേഷ്യവും  എന്നോടുള്ള  സ്നേഹകൂടുതൽ  കൊണ്ട്  തന്നെ  ആയിരുന്നു …

അവളെ  ഞാൻ ന്യായീകരിക്കുവല്ല … അവൾ ചെയ്തത് തെറ്റ്  തന്നെയാണ് …

വെറും  കൃഷ്ണ മേനോൻ  ആയിരുന്ന  എന്നെ  പ്രതാപിയായ  മേലേടത്തെ  കൃഷ്ണ  മേനോൻ  ആക്കിയെടുത്ത്  വിശാലം  ആയിരുന്നു … എന്റെ വാക്കിന്  എന്നും വിധേയ  ആയി ജീവിച്ച അവൾ  എന്നെ  എപ്പോഴെങ്കിലും എതിർത്തിട്ടുണ്ടെങ്കിൽ അത്  ഉർമിളയുടെ  വിഷയത്തിൽ മാത്രം ആയിരുന്നു …

അവൾക്ക്  ഒന്നും സംഭവിക്കുന്നത്  എനിക്ക്  മനസ്സിൽ പോലും ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലടാ  മക്കളെ ?? മേനോൻ കണ്ണ് തുടച്ചു …

അച്ഛൻ വിഷമിക്കാതെ !! അമ്മക്ക്  ഒന്നും സംഭവിക്കില്ല … പരിപൂർണ ആരോഗ്യവതിയായി  അച്ഛന്റെ  സ്വന്തം വിശാലത്തിനെ  ഈശ്വരൻ ഈ കൈകളിൽ  തിരികെ ഏല്പിക്കും ..ഉണ്ണിമായ  മേനോന്റെ കയ്യിൽ പിടിച്ചുകൊണ്ട്  പറഞ്ഞു ..

സമയം ഇഴഞ്ഞുപോകുന്നതായി മേനോന് തോന്നി ഓപ്പറേഷൻ തിയേറ്ററിന്റെ  മുന്നിലെ കാത്തിരിപ്പിന്  വിരാമം ഇട്ടുകൊണ്ട് Dr വരുൺ അവരുടെ  അടുക്കലേക്ക്  വന്നു …

അങ്കിൾ … പേടിക്കാനൊന്നുമില്ല … സർജറി വിജയകരമായി കഴിഞ്ഞു … സാമ്പിൾ  ബിയോപ്സിക്ക് അയച്ചിട്ടുണ്ട് .. ആന്റിയെ  ഇന്ന്  ഐസിയുവിൽ  ഒബ്സെർവഷനിൽ  ആയിരിക്കും … കുഴപ്പം ഒന്നുമില്ലെങ്കിൽ നാളെ മുറിയിലേക്ക് മാറ്റാം …

വിശാലത്തിനെ  ഒന്ന് കയറി കാണാൻ പറ്റുമോ  മോനേ ?? മേനോൻ തിരക്കി ..

അതിനെന്താ … ഐസുവിന്റെ  മുന്നിൽ ചെന്ന്  ചോദിച്ചാൽ മതി .ആർക്കെങ്കിലും  ഒരാൾക്ക്  കയറി കാണാം .. ഇപ്പോൾ  ആന്റി സെഡേഷന്റെ  മയക്കത്തിൽ ആവും …Dr വരുൺ അവിടെ നിന്നും പോയി …

ഇപ്പൊ അച്ഛന്  സമാധാനം ആയോ ?? ഇന്ദ്രൻ ചോദിച്ചു …

മേനോൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു …

വിശാലാക്ഷിയെ മുറിയിലേക്ക് കൊണ്ട് വന്നു … വിശാലത്തിന്റെ  എല്ലാ  കാര്യങ്ങളും വളരെ ശ്രദ്ധാപൂർവം  ഉണ്ണിമായ നോക്കി …ഉണ്ണിമായ  ഒരു കുറവും  വരാതെയാണ്  നോക്കുന്നതെന്ന് ഇന്ദ്രനും മേനോനും ബോധ്യമായി …

താമസിക്കാതെ  വിശാലത്തിനെ ഡിസ്ചാർജ്  ചെയ്തു …

ഉണ്ണിമായ വീട്ടിലെയും ഒപ്പം വിശാലത്തിന്റെയും എല്ലാ കാര്യങ്ങളും ഒരു പോലെ  നോക്കുന്നത്  മേനോനും  ഇന്ദ്രനും ആശ്വാസമായി … ഇന്ദ്രൻ പഴയത്  പോലെ. ബിസിനെസ്സിൽ ശ്രദ്ധിച്ചു  തുടങ്ങി …

എല്ലാവരെയും അതിശയിപ്പിച്ചത്  വിശാലത്തിനു  വന്ന മാറ്റം ആയിരുന്നു … പഴയ പോലുള്ള വാശിയൊ  ദേഷ്യമോ ഒന്നുമില്ല ….ഉന്നിമയയുദെ സ്‌നേഹപൂർവമായ  സമീപനം  വിശലത്തിന് ഒരുപാട്‌  മാറ്റങ്ങൾ ഉണ്ടാക്കി ..ഉണ്ണിമായ വിശാലത്തിന്റെ ആരോഗ്യ കാര്യങ്ങളിൽ ഏറെ  ശ്രദ്ധ  കൊടുത്തു …

ബിയോപ്സി റിസൾട്ട്  വന്നപ്പോൾ വിശാലത്തിനു കാര്യമായ  വിഷമം ഒന്നും തോന്നിയില്ല ..കാൻസറിന്റെ തുടക്കം ആയതുകൊണ്ട് തന്നെ ചികിൽസിച്ചു  ഭേദം  ആക്കാമെന്ന് ഡോക്ടർ ഉറപ്പ്  കൊടുത്തിരുന്നു …

പതിവ്‌  പോലെ  ഭക്ഷണം കഴിക്കാൻ എല്ലാവരും കൂടി ഊണ് മേശയുടെ ചുറ്റും കൂടി …

ഉണ്ണിമായ എല്ലാവർക്കും ഉള്ള ആഹാരം വിളമ്പി വെച്ചിട്ട്  കഴിക്കുവാൻ  ഇരുന്നു …

എനിക്ക്  എല്ലാവരോടുമായി  സംസാരിക്കാൻ  ഉണ്ട് !! വിശാലാക്ഷി  ആമുഖമായി പറഞ്ഞു …

എല്ലാവരും വിശാലത്തിനെ  നോക്കി ???

ഡോക്ടർ പറഞ്ഞതനുസരിച്ചു എന്റെ കീമോതെറാപ്പി  അടുത്ത ആഴ്ച  തൊട്ട്  തുടങ്ങും  അതുകഴിഞ്ഞാൽ പിന്നെ  അടുത്ത ട്രീറ്റ്മെന്റ് … ഇങ്ങനെ  ഒന്നിന്  പിറകെ ഒന്നായി ഒരു ഘോഷയാത്ര  പോലെയാകും ഇനിയുള്ള  എന്റെ ഓരോ  കാര്യങ്ങളും !! ചിരിച്ചുകൊണ്ടാണ് വിശാലാക്ഷി അത്‌ പറഞ്ഞതെങ്കിലും  ബാക്കിയുള്ളവരുടെ മനസ്സിന്  അതൊരു നോവുണ്ടാക്കി …

ശ്ശെ ,, താൻ ഇത്‌ എന്തൊക്കെയാടോ  ഈ പറയുന്നത് ?? ട്രീറ്റ്മെന്റ് കൃത്യ സമയത്തു നമ്മൾ  എടുക്കണം ..എന്നാലേ അതിന്റെ ഫലം  കിട്ടുവോള്ളു …മേനോൻ പറഞ്ഞു

അതൊക്കെ എനിക്ക്. അറിവുള്ളതല്ലെ  കൃഷ്ണേട്ടാ !! ഞാൻ പറഞ്ഞു  വരുന്നത്  മായാമോളുടെ  കാര്യമാണ് …

ഇപ്പോൾ തന്നെ  എന്നെ  ശുശ്രുഷിച്ചു  ഇവളുടെ ഒന്നൊന്നര  മാസം വെറുതെ  പോയി .. ഇങ്ങനെ  പോയാൽ അവളുടെ  പഠിപ്പ് അവതാളത്തിലാകും ..അതുകൊണ്ട്  കൃഷ്ണേട്ടൻ  എനിക്ക്  ഒരു ഹോംനഴ്സിനെ  ഏർപ്പാടാക്കി തന്നിട്ട്  മായക്ക്  കോളേജിൽ പോകുവാനുള്ള  കാര്യങ്ങൾ  ഒക്കെ  ശെരിയാക്കി  കൊടുക്കണം ….വിശാലാക്ഷി മായയെ നോക്കി പറഞ്ഞു …

ഞാൻ തൽകാലം എങ്ങും പോകുന്നില്ല…അമ്മ  പരിപൂർണമായി  സുഖം ആയിട്ട്  ഞാൻ അതിനെ  പറ്റി ആലോചിക്കാം …

ഞാൻ  അമ്മക്ക് എന്തെങ്കിലും കുറവ് വരുത്തിയോ ?? ഇല്ലല്ലോ …അമ്മയെ തൽകാലം  ഒരു ഹോംനഴ്‌സും നോക്കണ്ട ……അത് എനിക്ക് ഇഷ്ടമല്ല …എവിടെ. തൽകാലം എനിക്ക് നോക്കാവുന്ന കാര്യങ്ങളെ  ഒള്ളു …എനിക്ക്  പറ്റാതെ  ആകുമ്പോൾ ഞാൻ പറയാം !!അപ്പോൾ അതിനെപ്പറ്റി ആലോചിച്ചാൽ മതി ….

പിന്നെ എന്റെ പഠിപ്പിന്റെ  കാര്യം …പരീക്ഷക്ക്  ഇനി അധിക  സമയം ഒന്നുമില്ല …ഞാൻ. വീട്ടിൽ ഇരുന്നുകൊണ്ട്  തന്നെ  പഠിച്ചു  പരീക്ഷ എഴുതിക്കൊള്ളാം …ഇന്ദ്രേട്ടൻ ഒരാഴ്ച്ച  മുൻപ്  വീട്ടിൽപോയി  എന്റെ  പുസ്‌തകങ്ങൾ  എല്ലാം  എടുത്തുകൊണ്ട്  വന്നിരുന്നു …അച്ഛന്  സാധിക്കുമെങ്കിൽ  എനിക്ക് ഒരു മെഡിക്കൽ  സർട്ടിഫിക്കറ്റ്  എവിടുന്നെങ്കിലും തയ്യാറാക്കി തന്നാൽ  അത്‌ കോളേജിൽ കൊടുക്കാം ….ഇത്രെയും  ദിവസം പോകാതെ  ഇരുന്നതല്ലേ !!!അവരുടെ  പ്രത്യേക  അനുവാദം  ഉണ്ടങ്കിലേ  പരീക്ഷ  എഴുതാൻ പറ്റുവൊള്ളൂ ….ഉണ്ണിമായ  പറഞ്ഞു …

അത്‌ ഓർത്തു മോള്  വിഷമിക്കേണ്ട  … നമുക്ക്‌  എത്ര  സർട്ടിഫിക്കറ്റ്  വേണമെങ്കിലും ഒപ്പിക്കാം മോളേ …മേനോൻ ഉഷാറായി പറഞ്ഞു …

ആഹാ …അപ്പോൾ  ആ കാര്യത്തിലും ഒരു തീരുമാനം  ഉണ്ടായി …ഇന്ദ്രൻ  പറഞ്ഞു ചിരിച്ചു …

മോളേ  !!എന്നെ  നോക്കണം ,, വീട്ടിലെ  കാര്യം  ,,, പഠിപ്പ്  എല്ലാം  കൂടി  എന്റെ  മോളെകൊണ്ട്  നടക്കുമോ ?? വിശാലാക്ഷി  ആശങ്ക  അറിയിച്ചു …

വീട്ടിലെ  കാര്യം  ഞാൻ ഒറ്റക്കല്ലല്ലൊ  നോക്കുന്നത് ?? അച്ഛനും  ഇന്ദ്രേട്ടനും കട്ടക്ക്  എന്റെ കൂടെ  ഉണ്ട്  അമ്മേ !!

പിന്നെ  അമ്മയുടെ  കാര്യം  !! അതിൽ കൈ കടത്താൻ  ഞാൻ ആരെയും സമ്മതിക്കില്ല … എന്തിന് !! ഈ അച്ഛനെപോലും സമ്മതിക്കില്ല …

എന്തിനാ മോളേ  ഈ പിടിവാശി ?? ഊണും  ഉറക്കവും  ഇല്ലാതെയുള്ള  നിന്റെ ഈ കഷ്ടപ്പാട്  എനിക്ക് മനസ്സിലാകുന്നുണ്ട് ..വിശാലാക്ഷിയുടെ  കണ്ണ്  നിറഞ്ഞു ..

അയ്യേ ,, ദേ  അച്ഛാ  നോക്കിക്കേ  അമ്മ  കരയുന്നു !!

ഉണ്ണിമായ  വിശാലാക്ഷിയുടെ  കണ്ണ്  തുടച്ചു … ദേ നമ്മൾ  തമ്മിലുള്ള  കരാർ  അമ്മ  മറന്ന്  പോയോ ??

അമ്മ  പൂർണ്ണ ആരോഗ്യവതിയായി  പഴയ ജാൻസി റാണി  ആയാലല്ലേ  എനിക്ക്  പഴയതിനൊക്കെ പ്രതികാരം വീട്ടാൻ പറ്റൂ …

അതുകൊണ്ട്  തൽകാലം  എന്റെ വിശാലാക്ഷിയമ്മ  ഒന്നും ഓർത്തു  ഭാരപ്പെടണ്ട കേട്ടോ !! ഉണ്ണിമായ  അരുമയായി  വിശാലത്തിന്റെ  കവിളിൽ  തലോടി  .. ശേഷം  ആ നെറ്റിയിൽ  ആദ്യമായി അവൾ  ചുംബിച്ചു … അവളുടെ മനസ്സിൽ ചിരിച്ചുകൊണ്ട്  ഇരിക്കുന്ന  അവളുടെ അമ്മയുടെ  മുഖം  ഓർമ്മ വന്നു …

ഉണ്ണിമായ മുഖം പൊത്തി  അവിടെ  നിന്നും കരഞ്ഞുകൊണ്ട്  ഓടിപോയി …

ഇന്ദ്രനും മേനോയും  വിശാലവും  ഞെട്ടി  തരിച്ചു  നിന്നു …

ഇന്ദ്രൻ  കൈ കഴുകി  ഉണ്ണിമായയുടെ  പിന്നാലെ  പോയി ….

ഇന്ദ്രൻ  മുറിയിലേക്ക്  കയറാൻ  ഒരുങ്ങിയതും ഉണ്ണിമായ  വിങ്ങലോടെ  അമ്മയുടെ ഫോറ്റി നോക്കി സംസാരിക്കുന്നത്  കേട്ടു …

ഇല്ലമ്മേ !! എനിക്ക്  ആരോടും പ്രതികാരം ഇല്ലമ്മേ !!!

അല്ലെങ്കിലും  ഞാൻ എന്തിന്  ഇവിടുത്തെ  അമ്മയോട്  പ്രതികാരം ചെയ്യണം !! ആരെങ്കിലും എന്തെങ്കിലും പറയുന്നത്  കേട്ട്  ആത്മഹത്യ  ചെയ്യാൻ  നിങ്ങളോട്  ആര് പറഞ്ഞു …

എനിക്കറിയാം ,, അന്ന് ഇവിടുത്തെ  അമ്മ  അങ്ങനെ. ചെയ്തില്ലെങ്കിൽ കൂടി നിങ്ങൾ ഈ കടുംകൈ  ചെയ്യാൻ നേരത്തെ  തന്നെ  തീരുമാനിച്ചതല്ലേ ???

പിന്നെ ഇങ്ങനെ  എല്ലാം  ഇവിടുത്തെ  അമ്മയുടെ  കുറ്റമാകും???

ഇവുടുത്തെ അച്ഛനും അമ്മയും  ഇപ്പോൾ എന്റെ  സ്വന്തമാണ്  !!! ഈ ലോകത്ത്‌  ഇനി എനിക്ക് ആരെങ്കിലും  ഉണ്ടെന്ന്  പറയാൻ  ഉണ്ടെങ്കിൽ അത്‌  ഇവര്  മാത്രമാണ് …

ഇന്ദ്രന്റെ പിന്നാലെ  വന്ന മേനോനും വിശാലവും ഉണ്ണിമായ  പറയുന്നത്  കേട്ടു …

മായേ  നീ  പറഞ്ഞതൊക്കെ ഞങ്ങൾ കേട്ടു …നീ  ഇപ്പോൾ പറഞ്ഞതിന്റെ പൊരുൾ  എന്താണ് ??ഇന്ദ്രൻ ചോദിച്ചു

അവർ മുറിക്കുള്ളിലേക്ക്  കയറി ചെന്നു …

എല്ലാം  ഞാൻ പറയാം  ഇന്ദ്രേട്ടാ ??ഒരുപാട്  വൈകി  അറിഞ്ഞ  കുറച്ചു യാഥാർഥ്യങ്ങൾ  ഉണ്ട് …

അമ്മ അന്ന്  പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ  എന്റെ അച്ഛനെയും  അമ്മയെയും വിഷമിച്ച  കാര്യങ്ങൾ തന്നെയാണ് … എന്നാൽ അവരുടെ മരണത്തിന്റെ യഥാർത്ഥ  കാരണം  വളരെ വൈകിയാണ്  ഞാൻ അറിഞ്ഞത് !!!

ഉണ്ണിമായയുടെ  വെളിപ്പെടുത്തൽ  കെട്ട്  സ്തബ്ധരായി മൂന്നുപേരും നിന്നു ….

ഉണ്ണിമായ  സംസാരിച്ചു  തുടങ്ങി ….

((തുടരും… ))

പരിണയം ക്ലൈമാക്സിലേക്ക്  … അടുത്ത ഒരു ഭാഗത്തോടെ  കഥ  തീരുന്നതാണ് … പരിണയത്തിനു  തന്ന എല്ലാ  പിന്തുണക്കും പ്രോത്സാഹനങ്ങൾക്കും നന്ദി

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!