Skip to content

പരിണയം – 2

parinayam

.നീ കാരണം എന്റെ മോനും  അവനെ വിശ്വസിച്ചു  കൂടെ  ഇറങ്ങി വന്ന കുട്ടിയും  ഇവിടെ നിന്നും പോയാൽ നിനക്കും ഈ പടി കടന്ന്  പോകാം ;;;

ഈ വീട്ടിലോ എന്റെ ജീവിതത്തിലോ. പിന്നെ നിനക്ക്  ഒരു സ്ഥാനം കാണില്ല … മേനോൻ താക്കിത്  കൊടുത്തു …

അപ്പോ  എങ്ങനെയാ  വിളക്ക്  എടുക്കുന്നോ  അതോ  പുറത്തു  കടക്കുന്നോ ??

വിശാലാക്ഷി  മേനോനെ സൂക്ഷിച്ചു നോക്കി …

“”നിങ്ങൾ ഈ പീറ പെണ്ണിന്  വേണ്ടി എന്നെ തല്ലി  അല്ലേ “”??

മ്മ് ,, തല്ലി …

ഈ തല്ല്  നീ ഇരന്നു  വാങ്ങിയതല്ലേ വിശാലം ??

മുറ്റത്തു  നിൽക്കുന്നത്  ആരുതന്നെയും  ആയിക്കോട്ടെ !!! ആ കുട്ടിയുടെ കഴുത്തിൽ കിടക്കുന്നത്  നമ്മുടെ മോൻ  കെട്ടിയ  താലിയാണ് …

ഇന്ന് മുതൽ  അവൾ മാളിയേക്കൽ  കൃഷ്ണമേനോന്റെയും  വിശാലാക്ഷിയുടെയും മരുമകൾ  ആണ് ..

ആ  കുട്ടിയെ  ഇങ്ങനെ  വെറുക്കാൻ മാത്രം അവൾ എന്ത്  ദ്രോഹം നിന്നോട്  ചെയ്തു ??

ഇന്ദ്രൻ ഇന്ന്  രാവിലെ എന്നെ വിളിച്ചിട്ട്  ഒരു പ്രശ്നമുണ്ടെന്നും  ഉണ്ണിമായക്ക്  അവളുടെ വീട്ടിൽ നിൽക്കാൻ പറ്റാത്ത  സാഹചര്യയാണെന്നും പറഞ്ഞു … ഞാൻ  പറഞ്ഞിട്ടാണ്  ഇന്ദ്രൻ മോളെ  വിളിച്ചിറക്കി കൊണ്ട്  വന്നത് ….

അവരെ  ഇവിടെനിന്നും ഇറക്കിവിട്ടാൽ  മാളിയേക്കൽ കൃഷ്ണൻകുട്ടിയുടെ  വാക്കിന്  വിലയില്ലാതാവും …

അതുകൊണ്ട് പിള്ളേരെ   നിലവിളക്ക്  കത്തിച്ചു  അകത്തേക്ക്  കയറ്റു  വിശാലം …

ഓഹോ ,, അപ്പോ  അച്ഛനും മോനും കൂടി ഒത്തുകളിച്ചതാണ്  അല്ലേ ,??,

നിങ്ങൾ എന്നെ ഇറക്കി വിട്ടാലും  എനിക്ക് ഒരു ചുക്കുമില്ല … എനിക്ക്  പോകാൻ ഒരു വീട്  വേറെയും ഉണ്ട് …

ഞാനായിട്ട്  ഇവരെ  വിളക്ക് കത്തിച്ചു കയറ്റുമെന്ന്  നിങ്ങൾ സ്വപ്നം കാണണ്ട …

നിങ്ങൾ  എന്തേലും കാണിച്ചു  കൂട്ട് ….വിശാലാക്ഷി  ഇന്ദ്രനെയും  ഉണ്ണിമായയെയും  രൂക്ഷമായി നോക്കി  ശേഷം ചവിട്ടിത്തുള്ളി  മുറിയിലേക്ക്  പോയി …

എന്റെ  മോള്  അവള് പറഞ്ഞതൊന്നും  കാര്യമാക്കണ്ട …..അവൾക്ക് പെട്ടെന്ന്  ദേഷ്യം വരും  … പിന്നെ  പറയുന്നതും ചെയ്യുന്നതും എല്ലാം  ഏതാണ്ട്  ഇങ്ങനെയൊക്കെയാണ് … മക്കള് ഇവിടെ  നിൽക്ക് … അച്ഛൻ വിളക്ക്  കത്തിച്ചു  കൊണ്ട്  വരാം …

മേനോൻ  പൂജാമുറിയിൽ പോയി  നിലവിളക്ക്  കത്തിച്ചു  കൊണ്ട്  ഉമ്മറത്തേക്ക്  വന്നു …

ശേഷം  ഉണ്ണിമായയുടെ കയ്യിൽ കൊടുത്തു ..:

“” എന്റെ മോള്  വലതുകാൽ  വച്ച്  കയറി വന്നാട്ടെ”

മേനോൻ വാത്സല്യപൂർവ്വം  പറഞ്ഞു …

ഉണ്ണിമായ  ഇന്ദ്രനെ  നോക്കി … ഇന്ദ്രൻ കണ്ണുകൊണ്ട്  മൗനാനുവാദം നൽകി ….

ഉണ്ണിമായ വലതുകാൽ വെച്ച്  മാളിയേക്കൽ തറവാട്ടിലേക്ക്  കയറി ….

പൂജാമുറിയിൽ കയറി നിലവിളക്ക്  വെച്ച്  കണ്ണടച്ച് നിന്നു പ്രാർത്ഥിച്ചു  ഇന്ദ്രനും  ഒപ്പം ഉണ്ടായിരുന്നു ..

ഉണ്ണിമായയുടെ  കണ്ണുകൾ  നിറയുന്നത്  കണ്ടു  ഇന്ദ്രൻ അവളുടെ  തോളിൽ തട്ടി …

എന്റെ  മായേ … കുറേക്കാലം  ആയില്ലേ ഈ ദുഃഖപുത്രിയുടെ  വേഷം  അണിയാൻ തുടങ്ങിട്ട് … ഇനിയെങ്കിലും താൻ  കുറച്ചു  നോർമൽ  ആവാൻ നോക്ക് ….

ഉണ്ണിമായ വിഷാദത്തോടെ ഇന്ദ്രനെ  നോക്കി …

ഇന്ദ്രേട്ടാ  ഒരേസമയം  അപ്രതീക്ഷിതമായി  അച്ഛനും അമ്മയും നഷ്ടപെട്ടവൾ ആണ്  ഞാൻ …

അവർ ഒരുമിച്ച്  കൈപിടിച്ചു  മരണത്തിലേക്ക്  നടന്നപ്പോഴും  എന്നെ മറന്നു …

ഈ ലോകത്ത്‌  ഞാൻ എത്ര മാത്രം തനിക്കാകുമെന്ന്  അവർ ഒരുനിമിഷമെങ്കിലും  ചിന്തിച്ചിരുന്നെങ്കിൽ  എനിക്ക്  ഈ ഗതി  വരില്ലായിരുന്നു … നിറഞ്ഞു  വന്ന  കണ്ണുകൾ  ഉണ്ണിമായ  ഒപ്പി ..

സാരമില്ല  മായേ ,, മരിച്ചുപോയവർ  ഇനി  തിരിച്ചു വരില്ലലോ ;;

ആ യാഥാർഥ്യം  ഉൾകൊള്ളാൻ നിനക്ക്  കഴിയണം … സഹതാപം തോന്നിയിട്ടല്ല  നിന്നെ ഞാൻ കൂടെ  കൂട്ടിയത് എന്ന് നിനക്ക് അറിയാലോ …

എല്ലാം  നീ മറക്കണം …

ഇന്നുമുതൽ നമ്മൾ ഒരുമിച്ചു ജീവിക്കുവാൻ പോവുകയാണെന്ന്  ഒരു ചിന്ത നിനക്കും ഉണ്ടാവണം …

പിന്നെ  ,, അമ്മയുടെ  സ്വഭാവം  നിനക്ക്  ഞാൻ പറയാതെ  തന്നെ മനസ്സിലായല്ലോ ,, എല്ലാം നോക്കിയും കണ്ടും അന്ന്  നിന്നെക്കണം .. എന്ന്  കരുതി  നിന്നെ  കുത്തി നോവിക്കാൻ വന്നാൽ  സർവം സഹയായി  ഒന്നും നിൽക്കേണ്ട കാര്യം  ഇല്ല ..

എന്നോട്  എന്ത് ഉണ്ടേലും  തുറന്ന്  പറഞ്ഞേക്കണം … അല്ലാതെ മനസ്സിൽ  ഭാരം  വെച്ചോണ്ട്  നടന്നേക്കരുത് … പറഞ്ഞില്ലന്ന്  വേണ്ടാ … ഉണ്ണിമായയുടെ  കവിളിൽ  അരുമയായി  തലോടിക്കൊണ്ട്  പറഞ്ഞു …

നീ  വാ  അച്ഛന്റെ  അനുഗ്രഹം  വാങ്ങണം .. പാവം  അച്ഛൻ ഒരാൾ തന്ന  ധൈര്യത്തിലാണ്  ഇന്ന് തന്നെ  ഇങ്ങനെ  ഒരു തീരുമാനം എടുക്കേണ്ടി  വന്നത് … നേരായ  മാർഗത്തിൽ  നിന്നെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തന്നതും  അച്ഛനാണ് …

സ്വീകരണമുറിയിലെ  ചാരുകസേരയിൽ  വിശ്രമിക്കുകയായിരുന്നു  മേനോൻ …

അച്ഛാ ….

ഇന്ദ്രന്റെ വിളി കേട്ട്  മേനോൻ കണ്ണ്  തുറന്നു …

ആ,, മക്കളേ  വാ  ഇവിടെ  ഇരിക്ക് !!

അച്ഛൻ ഞങ്ങളെ  അനുഗ്രഹിക്കണം … ഇന്ദ്രനും ഉണ്ണിമയായും മേനോന്റെ കാലിൽ തൊട്ട്  വണങ്ങി …

എന്റെ മക്കൾക്ക്  നല്ലതേ  വരു ……ഇന്നു മുതൽ ഇതാണ്  മോളുടെ വീട് …മോൾക്ക് മാനസികാവസ്ഥ അച്ഛന്  മനസ്സിലാകും …മോൾക്ക്  എന്ത്  വിഷമം ഉണ്ടെങ്കിലും സ്വന്തം അച്ഛൻ  എന്നപോലെ  തന്നെ  എന്നോട്  പറയാം  കേട്ടോ …അതിന്  മടിയൊന്നും വിചാരിക്കേണ്ട ….

മോനേ  ഇന്ദ്രാ …മായാമോൾക്ക്  ഉടുത്തു മാറുവാൻ ഉള്ള  തുണിയൊന്നും  ഇവിടെ കരുതിയിട്ടില്ലല്ലോ ???

അതിനെന്താ  അച്ഛാ  !! ഞാൻ ടൗണിൽ  പോയി  ആവശ്യമുള്ളത് വാങ്ങിയിട്ട്  വരാം

അത്‌  വേണ്ട  മോനേ ,,വന്നു കയറിയ ഉടനെ  വീട്ടിൽ നിന്നും  ഇറങ്ങിപോകേണ്ട …നീ  അമ്മുവിനെ  വിളിച്ചു നോക്ക് ..കോളേജ്  വിട്ട  സമയമല്ലേ ……അവള് ടൗണിൽ കാണും ….നമ്മുടെ  ടെക്സ്റ്റ്ടൈല്സിൽ വിളിച്ചു  പറയാമെടാ  … അവള്  വാങ്ങിക്കൊണ്ട്  വരട്ടെ ..മേനോൻ പറഞ്ഞു…

ആരാ  ഈ  അമ്മു ?? ഉണ്ണിമായ  ഇന്ദ്രനോട്  ചോദിച്ചു …

അനാമിക  !!അച്ഛന്റെ അകന്ന  ബന്ധത്തിൽ ഉള്ള കുട്ടിയാണ് .. വീട്ടിൽ അമ്മുവെന്നാണ്  വിളിപ്പേര് ..അച്ഛന്  പെൺകുട്ടി  ഇല്ലാത്തതിന്റെ  കേട് അവളാണ്  തീർത്തുകൊടുക്കുന്നത് .. ഇവിടെ  അവൾക്ക് സർവ്വ സ്വാതന്ദ്രിയമാണ് … അവളുടെ  വീട്  ദോ  ആ കാണുന്നതാണ് …………നിന്റെ കാര്യം അവൾക്ക് അറിയാവുന്നതാണ് …

അമ്മു ഡിഗ്രീ രണ്ടവർഷമാണ് … ഇന്ദ്രൻ പറഞ്ഞു … ഒരുവിധത്തിൽ അവൾ എന്റെ അനിയത്തികുട്ടിയാണ്  കേട്ടോ …മായ  മെല്ലെ തലയാട്ടി ..

ഇന്ദ്രൻ അമ്മുവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു …അമ്മു  മായ്ക്ക് വേണ്ടിയത് കൊണ്ടുവരാമെന്നു  ഏറ്റു ..

മേനോൻ  വിശാലാക്ഷി കിടന്ന മുറിയിലേക്ക്  കയറിപ്പോയി …

വിശാലാക്ഷി കട്ടിലിൽ ആ കിടപ്പ്  തന്നെ തുടർന്നു ..

എന്റെ വിശാലം നീ ഇങ്ങനെ തുടങ്ങിയാലോ ???

നമ്മുടെ മോൻ ഒരായിരം വട്ടം ആ  പെങ്കൊച്ചിനെ  ഇഷ്ടമാണെന്ന്  നമ്മളോട്  പറഞ്ഞതല്ലേ ???

എപ്പോഴെങ്കിലും നീ അത്  മുഖവിലയ്ക്ക്  എടുത്തിരുന്നെങ്കിൽ  ഇന്ന്  ഇവിടെ  ഇങ്ങനെ ഒരു രംഗം കാണേണ്ടി  വരില്ലായിരുന്നു …

ദേ , മനുഷ്യാ  എന്നെ  കൊണ്ട്  ഒന്നും പറയിപ്പിക്കരുത് !!!

എനിക്ക് ഈ ബന്ധം ഇഷ്ടമല്ല … എനിക്ക് അത്‌ അംഗീകരിക്കാനും കഴിയില്ല …

ഹാ ,, നീ ഇനിയും  ഇത്‌ പറഞ്ഞുകൊണ്ട് ഇരുന്നിട്ട്  ഒരു കാര്യവും ഇല്ല ……നിനക്ക് എന്താ മായാമോളോട് ഇതിനും മാത്രം വൈരാഗ്യം??

അതിന്റെ കാരണം ഞാൻ നിങ്ങൾക്ക്  വിശദീകരിച്ചു തരണോ ??

അവളുടെ  അമ്മയുടെ  ചരിത്രം ഞാൻ പറഞ്ഞു തരണോ ?? ഈ വീട്ടിൽ  ഞാൻ കാലു കുത്തിയ  അന്നുമുതൽ അവളുടെ തള്ള  എനിക്ക്  തലവേദന  ആണ് …

നിങ്ങളുടെ പഴയ  അടുപ്പക്കാരി അല്ലായിരുന്നോ ആ തുള്ളൽകാരി ….

ഇപ്പോഴും   ആ മാദകറാണിയെ പറ്റി പറയുമ്പോൾ നിങ്ങളുടെ വായിൽ നിന്ന് തേൻ ഒലിക്കുമല്ലോ ???

അവൾ ചത്തു  മലച്ചപ്പോൾ  മനസ്സുകൊണ്ട്  ആ അധ്യായം  തീർന്നെന്ന്  ഞാൻ ആശ്വസിച്ചതാണ് … 

അപ്പോൾ ദേ കയറിവന്നിരിക്കുന്നു … ആ ഒരുമ്പെട്ടോളുടെ  സന്തതി ……എന്റെ വീടും എന്റെ മോന്റെ ജീവിതവും  മുടിപ്പിക്കാനായി !!!

വിശാലം !!!!

ഹാ ,,, ദേ കണ്ടോ  ,,, അവളെ  പറയുമ്പോൾ  നിങ്ങൾക്ക് എന്താ  ഇത്രക്കങ്ങു പൊള്ളുന്നത് …

മതി നിറുത്തിക്കൊ !!!

അല്ലെങ്കിൽ കുറച്ചു  മുൻപേ കിട്ടിയതിന്റെ ബാക്കി ഇനിയും  നീ എന്റെ കയ്യിൽ നിന്ന്  മേടിച്ചു കൂട്ടും !!!

മേനോൻ താകീത്  കൊടുത്തു ..

അതേ  മനുഷ്യാ … നിങ്ങൾക്ക്  ദേഷ്യം വരുമ്പോൾ എന്നെ  തല്ലാം ,,,കൊല്ലാം  … ആരും  ചോദിയ്ക്കാൻ വരില്ല  എന്നൊരു  അഹംഭാവം  നിങ്ങൾക്കുണ്ട് …

പക്ഷെ  നിങ്ങൾ ഒന്നോർത്തോ !!!

അവൾ … ആ നശൂലത്തിന്റെ  മകൾ  എന്റെ  ആജന്മ  ശത്രു തന്നെയാണ് …

അവളും ഞാനും കൂടി ഒരുമിച്ച്  ഈ വീട്ടിൽ ഒത്തു പോകില്ല …

നിങ്ങൾ എന്നെ  എത്ര തല്ലിചതച്ചാലും ,,, കൊന്നാലും  എനിക്ക് ഒരു ചുക്കുമില്ല ……എന്റെ മനസ്സ് മാറാനും പോകുന്നില്ല …

ശരി ..വിശാലം  !!! നീ നിന്റെ നയം വ്യതമാക്കിയതിൽ എനിക്ക്   അതിയായ  സന്തോഷം ഉണ്ട് …

നീ അവരെ മനഃസമാദാനത്തോടെ  ജീവിക്കാൻ അനുവദിക്കില്ലന്ന്  പറഞ്ഞ  സ്ഥിതിക്ക്  അവർ ഈ വീട്ടിൽ തുടരുന്നതിൽ അർത്ഥമില്ല …

എനിക്ക് അറിയാം ഇനി എന്ത്  ചെയ്യണം  എന്ന് ???

മേനോൻ  മുറിവിട്ട്  ഇറങ്ങിയതും  ഭിത്തിയിൽ ചാരി നിന്ന്  കരയുന്ന  ഉണ്ണിമായയെ കണ്ടു …

ഈശ്വരാ ….”വിശാലം പറഞ്ഞത് മുഴുവൻ  ഈ കുട്ടി കേട്ടുവെന്ന്  തോന്നുന്നു” …..മേനോൻ മനസ്സിൽ പറഞ്ഞു …

മോള് എന്താ  ഇവിടെ നിൽക്കുന്നത്  ?? ഇന്ദ്രൻ എവിടെ ???

ഇന്ദ്രേട്ടൻ  മുറ്റത്  നിന്ന്  ആരോടോ  ഫോണിൽ  സംസാരിക്കുകയാണ്  അച്ഛാ !! ഉണ്ണിമായ  ഒരുവിധം പറഞ്ഞൊപ്പിച്ചു …

മ്മ് , മേനോൻ  ഒന്ന് മൂളിയിട്ട്  നടക്കാൻ ആഞ്ഞതും ,, ഉണ്ണിമായ  മേനോൻറെ  കൈകളിൽ പിടുത്തമിട്ടു …

അച്ഛാ ,,, എന്നോട്  ക്ഷെമിക്കണം ,,,,നിങ്ങൾ രണ്ട്  പേരും മുറിയിൽ നിന്ന് പറഞ്ഞെതെല്ലാം ഞാൻ കേട്ടു …എന്നെ  പറ്റിയും അമ്മയെപ്പറ്റിയും  പറയുന്നത്  കേട്ടത്  കൊണ്ട്  മാത്രം  നിന്നുപോയതാണ് …

അമ്മ എന്നെ എന്ത് വേണെങ്കിലും പറഞ്ഞുകൊള്ളട്ടെ !!! എനിക്ക് അതിൽ വിഷമം ഇല്ല …

പക്ഷെ,, എന്റെ അറിവിൽ ,,അറിഞ്ഞുകൊണ്ട്  ഒരു ഉറുമ്പിനെ  പോലും നോവിക്കാത്ത ആളായിരുന്നു പാവം  എന്റെ അമ്മ …

ആ അമ്മയെ പറ്റി  കേൾക്കാൻ  അറക്കുന്ന  രീതിയിൽ ഒരാൾ സംസാരിക്കുന്നത്  ആദ്യമായി  ആണ് ഞാൻ കേൾക്കുന്നത് ……അതിന്റെ കാരണം എന്താണ്  അച്ഛാ ???

എന്റെ അമ്മയെ  ഇതിനും മാത്രം വെറുക്കാൻ  എന്ത് ദ്രോഹം ആണ് ഈ കുടുംബത്തോട്  ചെയ്തത് ??

അച്ഛൻ  എന്നോട്  എന്ത്  തന്നെയായാലും പറയണം …

എന്റെ മനസ്സിലെ  പൂജാവിഗ്രഹമാണ്  എന്റെ അമ്മ … ആ അമ്മയെപ്പറ്റി ആര്  പറഞ്ഞാലും  ഞാൻ  ക്ഷമിക്കില്ല …

പറയു  അച്ഛാ  എന്റെ അമ്മ  എന്താണ് നിങ്ങളോട്  ചെയ്തത് ???

ഉണ്ണിമായയുടെ  കണ്ണുകളിൽ തന്റെ  അമ്മയെ തേജോവധം  ചെയ്ത  വിശാലാക്ഷിയോടുള്ള പക  ആളി  കത്തുകയായിരുന്നു …

എല്ലാം കേട്ടുകൊണ്ട്  വന്ന ഇന്ദ്രനും ഉണ്ണിമായയെ പോലെ  സത്യങ്ങൾ അറിയാൻ ജിജ്ഞാസ ആയി …

മേനോൻ ഇന്ദ്രനെയും ഉണ്ണിമായയെയും നോക്കി ….

മേനോൻ ഒരു നിമിഷം നിശബ്ദനായി …

എന്താ അച്ഛാ  ഇത്‌ ????എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ ???ഇവിടെ എന്തൊക്കെയാണ്  സംഭവിക്കുന്നത് ??ഇന്ദ്രൻ  മേനോനോട്  ചോദിച്ചു …

എല്ലാം ഞാൻ പറയാം മക്കളെ ….ഇനി എന്ത് ഒളിച്ചു വെക്കാനാണ് ….

മേനോന് പറയാനുള്ളത്  കേൾകുവാനായി ഇന്ദ്രനും ഉണ്ണിമയായും നിന്നു ….,

((തുടരും… ))

SHEROON4S

എല്ലാവരുടെയും  അഭിപ്രായങ്ങൾക്കും  നിർദേശങ്ങൾക്കും  നന്ദി …തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!