Skip to content

പരിണയം – 4

parinayam

രണ്ട്  വർഷങ്ങൾക്ക്  ശേഷം നിന്റെ ചോറൂണിനു  ഞങ്ങൾ ഗുരുവായൂരിൽ പോയി …അവിടെ. വെച്ചു ഞങ്ങൾ ഉർമിളയെ കണ്ടു …ഊർമിള നൃത്തം അഭ്യസിപ്പിക്കുന്ന കുട്ടികളുടെ  അരങ്ങേറ്റത്തിന്  വന്നതായിരുന്നു ….

ഉർമിളക്ക് ഒപ്പം പരിചയം ഇല്ലാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു ..

അയാളെ കണ്ടപ്പോൾ  വിശാലത്തിന്റെ നോട്ടവും മട്ടും ആകെ മാറുന്നത്  ഞാൻ അറിയുന്നുണ്ടായിരുന്നു …

വിശാലത്തെ നോക്കി അയാൾ ചിരിച്ചപ്പോൾ  അവളുടെ മുഖം  വിവർണ്ണമായി ….

ഞാൻ ഉർമിളയെ നോക്കി ചിരിച്ചു …ഊർമിള കൂടെ  നിന്ന ആളിനെ ഞങ്ങൾക്ക്  പരിചയപ്പെടുത്തി …

കൃഷ്ണേട്ടാ …ഇത്  ചന്ദ്രദാസ് !!

ദാസേട്ടാ ….ഇതാണ്  ഞാൻ പറയാറുള്ള  കൃഷ്ണേട്ടൻ …

ദാസേട്ടൻ കലാമണ്ഡലത്തിൽ എന്റെ  സീനിയർ ആയിരുന്നു …

രണ്ടായ്ച്ച കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹമാണ്  … ഇവിടെ വെച്ചു  ക്ഷണിക്കുന്നത്  ശെരിയല്ലന്ന്  എനിക്ക്  അറിയാം …എങ്കിലും  മനസ്സിൽ പഴയ പിണക്കമൊന്നും വെച്ചേക്കരുത്  കേട്ടോ …

ഞാൻ ചന്ദ്രദാസിന്  കൈ കൊടുത്തു …

ഇതൊന്നും സുഖിക്കാതെ വിശാലം ദഹിപ്പിക്കുന്ന രീതിയിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു …

ഇപ്പോഴും നാട് ചുറ്റം ആടി  നടക്കുവാനോ  ഊർമിളെ ??

വെറുതെ ആളുകളെ കൊണ്ട് ഓരോന്നും പറയിപ്പിക്കാം എന്നല്ലാതെ  എന്ത്  ഗുണം …

“”വിശലത്തിന് എന്നെ ഓർമ്മയുണ്ടോ””-ചന്ദ്രദാസിന്റെ ചോദ്യം കേട്ട്  എല്ലാവരും വിശാലത്തിനെ  നോക്കി …

അവളുടെ മുഖം മ്ലാനമായിരുന്നു …

ചന്ദ്രദാസിന്  വിശാലത്തിനെ എങ്ങനെയാ പരിചയം ??

മേനോൻ  ചോദിച്ചു …

അത് ഞാൻ ഇവിടെ വെച്ച് പറയണോ ??? ചന്ദ്രദാസിന്റെ  നോട്ടം മുഴുവൻ വിശാലാക്ഷിയെ ആയിരുന്നു …

ജീവിതത്തിന്റെ തുലാസിൽ   പണത്തിനു മാത്രം പ്രഥമ സ്ഥാനം  കൊടുക്കുന്ന  വിശാലത്തിനെ എനിക്ക്  മറക്കാൻ കഴിയില്ല ..

ഞങ്ങൾ പരസ്പരം ഇഷ്ടത്തിലായിരുന്നു  … വിശാലം  ഞങ്ങളുടെ ഇഷ്ട്ടം വീട്ടിൽ അവതരിപ്പിച്ചു  … സാമ്പത്തീകമായി കുറച്ചു  പിന്നോട്ട്  നിന്ന  എന്റെ വീട്ടുകാരെ  ഇവളുടെ  അച്ഛൻ  ആകുവോളം വീട്ടിൽ വന്ന് പുഛിക്കുകയും കളിയാക്കുകയും ചെയ്തു …

കടലുകടന്നു  പോയി പത്തു  പുത്തൻ ഉണ്ടാക്കിയപ്പോൾ  വന്ന വഴി ഇവളും  ഇവളുടെ  അച്ഛനും  മറന്നു പോയി എന്ന്  പറയുന്നതാവും  കൂടുതൽ ശെരി …

സ്നേഹത്തിനു വില കൊടുത്ത  ഞാൻ  ഇവളെ വിളിച്ചിറക്കികൊണ്ട്  വരാൻ തീരുമാനിച്ചു …അന്ന്  ഇവൾ  ആണ്  എന്നെ  കൂടുതൽ അപമാനിച്ചത് സ്ഥിരമായ  ഒരു ജോലിയോ  വരുമാനമോ  ഇല്ലാത്ത  എന്നെ  വേണ്ട  എന്ന്  ഇവൾ  തീർത്തു  പറഞ്ഞു ….

പിന്നെ ഇവളും കുടുംബവും ഞങ്ങളുടെ നാട്ടിൽ അധികം നിന്നില്ല …

ചന്ദ്രദാസിന്റെ ശബ്ദം വിറച്ചു ….സാരമില്ല  ഇപ്പോൾ എനിക്ക്  അന്ന്  ഇവൾ എടുത്ത  തീരുമാനം അത്‌ നന്നായി എന്നെ  തോന്നുന്നുള്ളൂ …

മേനോൻ  വിശാലത്തിനെ  നോക്കി …

പ്രണയം ഇല്ലാത്ത മനുഷ്യർ വളരെ  വിരലമല്ലെടോ …ജീവിതത്തിൽ  ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുണ്ട് ?? ചിലർ എന്ത്  വില കൊടുത്തും അത്‌  നേടിയെടുക്കും മറ്റുചിലർ പല രീതിയിൽ  ഉള്ള സമ്മർദ്ദങ്ങൾക്ക്  മുട്ടിൽ അടിയറവ്  പറയുന്നു ……അത് നഷ്ടപ്രണയമായി അവരുടെ ജീവിതാവസാനം വരെ  കൂടെത്തന്നെയുണ്ടാകും ….

എന്തായാലും സാരമില്ല  … കഴിഞ്ഞതൊക്കെ കഴിഞ്ഞു … രണ്ടു കൂട്ടർക്കും നല്ല ജീവിതം ഈശ്വരൻ തന്നില്ലേ !!! അതിനു ദൈവത്തോട്  നന്ദി പറയുക ….മേനോൻ  വിഷയം ലഖൂകരിക്കാനായി പറഞ്ഞു ….

വൈകാതെ  ഊർമിളയുടെയും  ചന്ദ്രദാസിന്റെയും വിവാഹം കഴിഞ്ഞ വിവരം അമ്മാവൻ വഴി അറിഞ്ഞു…

അവൾക്കും ഒരു നല്ല ജീവിതം കിട്ടിയതിൽ ഞാൻ വളരെയധികം സന്തോഷിച്ചു …

നാളുകൾ കടന്ന് പോയി ….വിശാലത്തിന്റെ അച്ഛൻ മരിച്ചതോടെ  ഇല്ല കാര്യങ്ങളും ഞാൻ ഏറ്റെടുത്തു  ചെയ്യുവാൻ തുടങ്ങി …ഈശ്വരാനുഗ്രഹം പോലെ എല്ലാം നല്ലരീതിയിൽ തന്നെ നടത്തികൊണ്ട്  പോകുവാൻ എനിക്ക്  കഴിഞ്ഞു ….

ബിസിനസ് ആവശ്യങ്ങൾക്കായി ഞാൻ കൊച്ചിയിൽ പോകുന്ന  പതിവുണ്ടായിരുന്നു …ഒരിക്കൽ  ഞാൻ ചന്ദ്രദാസിനെ കാണുവാൻ  ഇടയായി …

ഊർമിള  ഗർഭിണി ആണെന്നും ഡാൻസ് സ്കൂൾ ഒറ്റക്ക്  തൽകാലം കൊണ്ടുപോകുവാൻ തനിക്ക്  കഴിയുന്നില്ലെന്നും പറഞ്ഞു അയാൾ വിഷമിക്കുന്നത്  ഞാൻ കണ്ടു …

നമ്മുടെ കമ്പനിയിൽ ജോലി  ഒഴിവ്  ഉണ്ടായിരുന്നു … ഞാൻ  ദാസിന്  എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തിട്ട്  എന്താവശ്യം ഉണ്ടെങ്കിലും പറയണം  എന്ന് പറഞ്ഞു …

നിന്റെ അമ്മയോട്  ഒന്നും പറയാൻ പോയില്ല  … പറഞ്ഞാൽ പിന്നെ ഒരു ഭൂകമ്പം ഉണ്ടാകുമെന്ന്  അറിയാലോ …അവൾ കമ്പനി കാര്യത്തിലൊന്നും ഇടപെടാത്തത്  എനിക്ക് ഒരു ആശ്വാസം ആയിരുന്നു …

ചന്ദ്രദാസ്  നമ്മുടെ കമ്പനിയിൽ  ജോലിക്ക്‌  കയറി … ഉർമിളക്ക്  സുഖമില്ലാതെ ഇരുന്നത് കൊണ്ടും ഒറ്റക്കാകുവാൻ ഉള്ള ബുദ്ധിമുട്ട്  കൊണ്ടും  ചന്ദ്രദാസ് നമ്മുടെ നാട്ടിൽ വാടക വീട്  അന്വേഷിച്ചു …

ഞാൻ തന്നെ  എല്ലാം ശെരിയാക്കി കൊടുത്തു .. പോരാതെ  വീട്ടുവാടക  ഞാൻ മുൻകൂറായി അടച്ചത്  കൊണ്ട്  അവർക്ക്  അത്‌ ഒരു ആശ്വാസമായി …

പക്ഷെ ഒന്നും അധികനാൾ മറച്ചു വെക്കാൻ കഴിയില്ലലോ ??

വിശാലം നിന്നെക്കൊണ്ട്  ആശുപത്രിൽ വാക്‌സിൻ എടുക്കാൻ വേണ്ടി പോയ സമയത്തു  ഉർമിളയെയും  ചന്ദ്രദാസിനെയും കണ്ടു … ഉർമിളക്ക്  ചെക്കപ്പ് ഉണ്ടായിരുന്നു ..

ഊർമിള  ഞാൻ അവർക്ക് ചെയ്തുകൊടുത്ത  സഹായം എല്ലാം നന്ദിയോടെ പറഞ്ഞപ്പോൾ … വിശാലത്തിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത അമർഷവും വെറുപ്പും നിറഞ്ഞു …

അവൾ അവരോട് ഒന്നും പറഞ്ഞില്ലെങ്കിലും  അന്ന് വൈകിട്ട്  വീട്ടിൽ വന്ന എന്നെ  സ്വീകരിച്ചത്  മുൻപെങ്ങും  കണ്ടിട്ടില്ലാത്ത  ഒരു വിശാലത്തിനെ  ആയിരുന്നു … അവൾ എന്നോട്  പൊട്ടിത്തെറിച്ചത്  ഞാൻ സഹിച്ചു .. കാര്യം ഞാൻ അവളോട്. എല്ലാം  മറച്ചു  വെച്ചു ……അത് എന്റെ തെറ്റായി തന്നെ ഞാൻ കണ്ടു ….

പക്ഷെ അവൾ വളച്ചൊടിച്ചു  ഉർമിളയെ പറ്റി മനസ്സിൽ പോലാണ് നിനക്കാത്ത കാര്യം പറഞ്ഞു … എന്റെ പഴയ സംബന്ധം  ഊട്ടിഉറപ്പിക്കാനാണ്  ഞാൻ. ഇതെല്ലാം  ചെയ്തതെന്ന്  പറഞ്ഞപ്പോൾ  എന്റെ  സകല നിയന്ത്രങ്ങളും വിട്ടു … ആദ്യമായി വിശാലത്തിനെ  എനിക്ക്  തല്ലേണ്ടി വന്നു …

എന്റെ വീട്ടിലെ അവസ്ഥ കണ്ടു മനസ്സിലാക്കി സ്വയം എന്റെ ജീവിതത്തിൽ നിന്നു മാറിയ  ഉർമിളയോട്  എനിക്ക്  സ്നേഹവും ബഹുമാനവും തന്നെയാണ്  …

പക്ഷെ. ആ പവിത്രമായ  ബന്ധത്തിന്  വേറെ നിറവും അർത്ഥങ്ങളും  കണ്ടത്തുന്നത്  ആരായാലും  എനിക്ക്  അത്‌  സഹിക്കാൻ കഴിയില്ല ……..അത് ആരായാലും …

മേനോൻ കണ്ണ്  തുടച്ചു … ഇന്ദ്രനും ഉണ്ണിമയായും  പരസ്പരം നോക്കി …

ഒന്നും അവിടെ കൊണ്ട്  തീർന്നില്ല … ഒന്നിന് പിറകെ  ഒന്നായി  ദുരന്തങ്ങളുടെ  ഒരു ഘോഷയാത്ര  തന്നെയായിരുന്നു  ഉർമിളയുടെ ജീവിതം …

മേനോൻ വീണ്ടും തന്റെ. പഴയ  ഓർമകളിലേക്ക്  പോയി …

ഇന്ദ്രനും ഉണ്ണിമയായും. മേനോന്  പറയുവാൻ ഉള്ളത്  കേൾകുവാനായി  അവിടെ നിന്നു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!