Skip to content

പരിണയം – 7

parinayam

കാഷ്യുവാലിറ്റിയുടെ  മുന്നിലെ  കസേരയിൽ മേനോനും , ഇന്ദ്രനും , ഉണ്ണിമയായും ഇരുന്നു …

വിശാലാക്ഷിയെ  ഡോക്ടർ പരിശോധിച്ച ശേഷം  മേനോനെ  ഡോക്ടർ വിളിപ്പിച്ചു …

വിശാലാക്ഷിയുടെ  ഹസ്ബൻഡ്  ആണല്ലേ ??

ഡോക്ടർ ചോദിച്ചു …

അതെ  ഡോക്ടർ , വിശലത്തിന്  ഇപ്പോൾ  എങ്ങനെ ഉണ്ട് ??

ഏയ്‌ , പേടിക്കാൻ ഒന്നുമില്ല …വിശാലാക്ഷി പറഞ്ഞത്  വയറിനു  പിടിക്കാത്തത് കഴിച്ചത്  കൊണ്ട്  ഛർദിച്ചതാണെന്ന്  ആണ് … ചിലപ്പോൾ ആയിരിക്കാം ……

എങ്കിലും എനിക്ക്  കുറച്ചു  സംശയങ്ങൾ ഉണ്ട് .. ഞാൻ  രക്തം പരിശോധിക്കാൻ അയച്ചിട്ടുണ്ട് ……

ഒപ്പം നാളെ രാവിലെ തന്നെ  വയറിന്റെ  ഒരു  അൾട്രാസൗണ്ട് സ്കാനിംഗ് കൂടി  ചെയ്ത്  നോക്കാം …ഡോക്ടർ പേപ്പർ വെയ്റ്റ് തിരിച്ചു കൊണ്ട്  പറഞ്ഞപ്പോൾ  മേനോന്  ഉള്ളിൽ ആശങ്ക ഉണ്ടായി …

ഡോക്ടർ  എന്താണ്  പറഞ്ഞു  വരുന്നത് ??? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ???

മേനോൻ ചോദിച്ചു ..

വിശാലാക്ഷി  ഇവിടെ  വന്നപ്പോൾ രണ്ടു വട്ടം  ഛർദിച്ചു …രണ്ടാം വട്ടത്തെ  ഛർദിയിൽ  രക്തതിന്റെ  മയം കണ്ടതായി  നേഴ്സ് പറഞ്ഞു …

എന്തായാലും ഇവിടെ വന്ന  സ്ഥിതിക്ക് എല്ലാം പരിശോധിച്ചിട്ട് പോകുന്നതല്ലേ നല്ലത് ?? ഡോക്ടർ ചോദിച്ചു …

മതി.. അത്‌ മതി ഡോക്ടർ …എന്താണേലും എല്ലാം നോക്കിയിട്ട്  ഡിസ്ചാർജ്  ചെയ്താൽ മതി …മേനോൻ ഡോക്ടറിന്റെ  അഭിപ്രായത്തെ  പിന്താങ്ങി …

ഇതെല്ലാം  കെട്ട്  വിശാലാക്ഷി വിയർക്കാൻ തുടങ്ങി

ഇപ്പോൾ ഡ്രിപ് പൊക്കോണ്ടിരിക്കുകയാണ് …. ശേഷം റൂമിലേക്ക്  മാറ്റാം ……ഡോക്ടർ  പറഞ്ഞു …

മേനോൻ തലയാട്ടി …

ഡോക്ടറിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയ മേനോൻ  ഇന്ദ്രനോടും , മായയോടും കാര്യങ്ങൾ പറഞ്ഞു …

അവരും മേനോന്റെ  അഭിപ്രായത്തെ  അനുകൂലിച്ചു …

ഇന്ദ്രൻ പോയി മുറി ബുക്ക് ചെയ്തു …

താമസിക്കാതെ വിശാലാക്ഷിയെ മുറിയിലേക്ക്  മാറ്റി ….

ഇവിടെ  അഡ്മിറ്റ്  അകാൻ വേണ്ടി മാത്രം  എനിക്ക്  ഒന്നുമില്ല … ഞാൻ  കഴിച്ച ഭക്ഷണത്തിൽ  ആരോ തന്ത്രത്തിൽ മായം ചേർത്തു ..അത്കൊണ്ട്  മാത്രമാണ്  ഞാൻ ഛര്ദിച്ചത് … അതിന്റെ പേരിൽ എന്നെ ഇവിടെ  അഡ്മിറ്റ് ആക്കേണ്ട കാര്യം ഇല്ല …

അതെ  കാര്യം ഉണ്ടോ  ഇല്ലയോ എന്ന്  ഡോക്ടർ  തീരുമാനിക്കും … നീ അവിടെ അടങ്ങി കിടക്കാൻ നോക്ക് … പിന്നെ നീ കഴിച്ച  ഭക്ഷണം  ഉണ്ടാക്കിയത്  ഞാനാണ് ..അതിൽ  ഞാൻ ഒരു മായവും  ചേർത്തിട്ടില്ല ..മേനോൻ  പറഞ്ഞു ..

നിങ്ങൾ  ചേർത്തെന്ന്  ഞാൻ  പറഞ്ഞോ??  ഇല്ലല്ലോ !!

എനിക്ക് മറ്റുചിലരെയാണ്  സംശയം  !!! വിശാലാക്ഷി  ഉണ്ണിമായയെ  തന്നെ  നോക്കികൊണ്ട്  പറഞ്ഞു …

അമ്മക്ക്  എന്നെയാണ്  സംശയം എന്ന്  അമ്മയുടെ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലായി ……എന്ത് ദേഷ്യമുണ്ടെങ്കിലും അത്‌ ഭക്ഷണത്തോട്  കാണിക്കരുത്  എന്ന് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചു  തന്നിട്ടുണ്ട് … എനിക്ക്  അമ്മയുടെ  വയറിളക്കിയിട്ട്  ഒന്നും കിട്ടാനില്ല …

പിന്നെ  ഞാൻ അടുക്കളയിൽ കയറി ഒന്നും ഉണ്ടായിട്ടില്ല … എല്ലാം അച്ഛനും  ഇന്ദ്രേട്ടനും കൂടി ആണ്  ചെയ്തത് …

ഇനി അതല്ല  അമ്മക്ക്  ആ കുറ്റം എന്റെ  തലയിൽ തന്നെ വെക്കണം  എന്നാണെങ്കിൽ എനിക്ക് ഒരു കുഴപ്പവും  ഇല്ല … ഉണ്ണിമായ പറഞ്ഞു …

നീ  കൂടുതൽ മാലാഖ  ആവാൻ  നോക്കല്ലേ … നീ കാലെടുത്തു  വെച്ച  അന്ന്  തന്നെ  കണ്ടില്ലേ  … ഒരാൾ ആശുപത്രിയിൽ ആയി … ഇനി  മുന്നോട്ട് എന്തൊക്കെ  സഹിക്കണോ എന്തോ ?? വിശാലാക്ഷി  പുച്ഛത്തോടെ  പറഞ്ഞു …

ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു ..

ഹോ ,, എന്റെ അമ്മേ  ഒന്ന്  നിർത്തുന്നുണ്ടോ ?? വന്നുകയറിയ  സമയം തൊട്ട്  കേൾക്കുന്നതാണ്  ഈ കുറ്റപ്പെടുത്തലും  പ്രാക്ക് പറച്ചിലും … ഇനി  ഇത്‌  കേട്ട് സഹിച്ചു  നില്ക്കാൻ  എനിക്ക്  മനസ്സില്ല ….

അച്ഛാ !!! അച്ഛനെ  ഓർത്തു മാത്രമാണ്  ഞാൻ ഉണ്ണിമായയെ കൊണ്ട്  വീട്ടിലേക്ക് വന്നത് …

ഞങ്ങൾ  എവിടെയെങ്കിലും പോയി  സ്വസ്ഥമായി കഴിഞ്ഞോളാം .. എന്തിനാ  അമ്മയുടെ വായിലെ  ശാപവാക്കുകൾ  കേൾക്കുന്നത് ???

അമ്മ  ഉണ്ണിമായയുടെ  അച്ഛനോടും അമ്മയോടും  ചെയ്തപോലൊന്നും  അവൾ  തിരിച്ചു  ചെയ്തില്ലല്ലോ ???

അമ്മക്ക് ചിലപ്പോൾ ഉണ്ണിമായയെ  പേടി കാണും … അമ്മയെ  ദ്രോഹിക്കുമെന്ന് … എങ്കിൽ  അമ്മക്ക് അവിടെ തെറ്റി …

ഉണ്ണിമായയെ  എനിക്ക്  നല്ലത്പോലെ അറിയാം …. അത്കൊണ്ട്  തന്നെ എനിക്ക്  അവളെ  വിശ്വസമാണ് അമ്മേ … ഇന്ദ്രൻ പറഞ്ഞു …

മോനേ … ഇത്‌ നിങ്ങളുടെ ജീവിതമാണ് … എന്ത് തീരുമാനം എടുക്കുവാനുള്ള  സ്വാതന്ദ്ര്യം നിങ്ങൾക്കുണ്ട് …

പിന്നെ അച്ഛന്റെ ആഗ്രഹമാണ്  നിങ്ങൾ രണ്ടുപേരും നമ്മുടെ  വീട്ടിൽ തന്നെ ഉണ്ടാവണം  എന്നുള്ളത് … ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ട്ടം  ഇനി  അച്ഛൻ നിങ്ങളെ  തടയില്ല …

ജീവിതത്തിൽ ഏറ്റവും വേണ്ടത്  മനസമാധാനം ആണ് .. അതില്ലാതെ  എന്ത്  ഉണ്ടായിട്ടും  ഒരു പ്രയോജനവും  ഇല്ലടാ മോനേ ….മേനോന്റെ. ശബ്ദം ഇടറുന്നത്  ഇന്ദ്രൻ  അറിഞ്ഞു ….

അച്ഛൻ ആ വിഷയം  വിട്ടേക്ക് ……അചന്റെ മനസ്സ് വിഷമിച്ചെങ്കിൽ  മാപ്പ് …

നമ്മൾ  ഇങ്ങോട്ട്  വന്നത്  അമ്മ അഡ്മിറ്റ്  ആകുമെന്ന്  വിചാരിച്ചല്ലല്ലോ !!! അമ്മയുടെ തുണിയും മറ്റ് സാധനങ്ങളും കൊണ്ടുവരേണ്ടേ അച്ഛാ ???…

വേണം മോനേ …. മേനോൻ പറഞ്ഞു …

അച്ഛാ … ഉണ്ണിമായ  വിളിച്ചു …

നിങ്ങൾ രണ്ടാളും വീട്ടിൽ പോയ്കൊള്ളു …..ഈ രാത്രി  ഞാൻ മാത്രം മതി … ഞാൻ അമ്മയെ നോക്കിക്കൊള്ളാം… നാളെ  രാവിലേ  വരുമ്പോൾ  അമ്മക്ക്  മാറുവാനുള്ള വസ്ത്രം കൊണ്ടുവന്നാൽ  മതിയല്ലോ ??ഉണ്ണിമായ പറഞ്ഞു …

അതുമതിയോ  വിശാലം ??? മേനോൻ  ചോദിച്ചു …

എന്നോട്  എന്തിനാ ചോദിക്കുന്നത് ??? എല്ലാം ഇപ്പോൾ തീരുമാനിക്കുന്നത്  നിങ്ങൾ അല്ലേ ??? വിശാലാക്ഷി  പറഞ്ഞു …

എന്നാൽ ശെരി  മോളെ ….ഞങ്ങൾ പോയിട്ട് രാവിലെ  വരാം ….എന്തേലും  ആവശ്യമുണ്ടെങ്കിൽ  മോള്  വിളിച്ചാൽ മതി …

ശെരി അച്ഛാ … നിങ്ങൾ പോയിട്ട്  വാ …

ഉണ്ണിമായ  പറഞ്ഞു ….

മേനോനും  ഇന്ദ്രനും ആശുപത്രിയിൽ നിന്നും ഇറങ്ങി …

എടാ  മോനേ  ഇന്ദ്രാ ……കീരിയെയും പാമ്പിനെയും കൂടി  ഒരു മുറിയിൽ  ആകിയിട്ടാണ്  നമ്മൾ ഇറങ്ങിയത് ….ഈ രാത്രി  എന്താകുമോ  എന്തോ ??

അച്ഛൻ  എന്തിനാ  പേടിക്കുന്നത്  ??? എല്ലാം അച്ഛന്റെ  പ്ലാനിംഗ്  പോലെ  തന്നെ  നടക്കുന്നില്ലേ …

ഇനിയുള്ള  കാര്യം  ഉണ്ണിമായക്ക്  വിട്ടേക്ക് … അവൾ  നമ്മുടെ  വിശാലത്തിനെ  നേരെയാക്കികൊള്ളും ….

നേരെയാക്കിയാൽ മതി … ഇല്ലങ്കിൽ വിശാലം നമ്മളെ  കെട്ട് കെട്ടിക്കും …

മേനോനും  ഇന്ദ്രനും  കൂടി  ഒരുമിച്ചു ആർത്തുചിരിച്ചു ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

3/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!