Skip to content

പരിണയം – 8

parinayam

ഉണ്ണിമായ മുറിയുടെ വാതിൽ കുറ്റിയിട്ടു …

അമ്മക്ക്  കുടിക്കാൻ ചായ  വേണോ ???….ഞാൻ വേണെങ്കിൽ വാങ്ങിയിട്ട്  വരാം …

അയ്യോ ….വേണ്ടായേ …ഇപ്പൊ  ചെയ്തത് പോരാഞ്ഞിട്ട്  ഇനി ചായക്കകത്തു എന്ത്  കലക്കി തരാൻ ആണെടീ ..വിശാലം  ചിറി  കോട്ടി …

ദേ , ഞാൻ  മനസ്സിൽ പോലും ആലോചിക്കാത്ത കാര്യം പറഞ്ഞാലുണ്ടല്ലോ  എന്റെ വിധം മാറും …എപ്പോഴും പഴി  കേട്ടുകൊണ്ട് ഇരിക്കുമെന്ന്  കരുതേണ്ട …

അച്ഛനാണ്  അമ്മ കഴിച്ച തീയൽ ഉണ്ടാക്കിയത്  !!! അമ്മ  എന്തെ  അച്ഛനെ  സംശയികാത്തത് ?? അപ്പോൾ എന്നെ മനഃപൂർവം  പഴി പറഞ്ഞുകൊണ്ട്  ഇരിക്കുന്നത്  അല്ലേ

അല്ലേലും അമ്മക്ക്  മുഴുവൻ എടുത്തുചാട്ടം ആണ് … ഒന്നും മനസ്സിലാക്കാതെയാണ്  പറയുന്നതും പെരുമാറുന്നതും ……..എന്റെ അച്ഛനെയും അമ്മയെയും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാതെ പുറകെ നടന്ന്  ശല്യപ്പെടുത്തുക  അല്ലായിരുന്നോ ???അവർ എപ്പോഴെങ്കിലും  നിങ്ങളുടെ  അടുത്ത് എന്തേലും  ശല്യത്തിന്  വന്നിട്ടുണ്ടോ ???

വിശാലം  ഉണ്ണിമായയെ  തന്നെ  നോക്കി ..

അമ്മ പറഞ്ഞല്ലോ  ഞാൻ എരണം  കെട്ടവൾ ആണെന്ന് !!! ഞാൻ ആ കുടുംബത്തു  കാൽ  എടുത്ത് വെച്ചപ്പോൾ  തൊട്ടാണ്  എല്ലാ  കുഴപ്പങ്ങൾക്കും കാരണം എന്ന് ??? അങ്ങനെ ആണോ എന്ന് അമ്മ ഒന്ന് ചിന്തിച്ചു  നോക്ക് ..

അമ്മ  എന്റെ അച്ഛനോടും അമ്മയോയോടും ചെയ്തുകൂട്ടിയതിന്  പകരം വീട്ടാൻ ഇത്രയും  നിസ്സാര മാർഗം  ഞാൻ ഉപയോഗിക്കില്ല …ഞാൻ  അമ്മയോട്  ഒരു പ്രതികാരത്തിനും ഇല്ല അച്ഛൻ  എല്ലാം  പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ അപ്പോൾ തോന്നിയ  ദേഷ്യത്തിന്  ഞാൻ പറഞ്ഞുപോയതാണ് …

പക്ഷെ  അമ്മ എന്റെ പിറകെ  നടന്ന്  ഉപദ്രവിക്കാൻ ആണ് ഭാവമെങ്കിൽ ഞാനും അടങ്ങിയിരിക്കുമെന്ന് അമ്മ കരുത്തേണ്ട !!!ഉണ്ണിമായ പറഞ്ഞു ….

നീ എന്നെ  എന്ത്  ചെയ്യുമെന്നാടീ ?? വിശാലം തിരിച്ചടിച്ചു …

അത്‌  അന്നേരത്തെ  ഉചിതം പോലെ എന്ത്  വേണേലും ആകാം …ഉണ്ണിമായ കൈയ്യും കെട്ടി നിന്ന്  പറഞ്ഞു …അമ്മ  ഇപ്പോൾ ഉറങ്ങാൻ നോക്ക് …രാവിലെ സ്കാനിംഗ് ഉള്ളതാണ് ..

വിശാലം പിന്നെ ഉണ്ണിമായയോട്‌ തർക്കിക്കാൻ പോയില്ല …

ഉണ്ണിമായ. ലൈറ്റ് ഓഫ് ചെയ്ത്  കിടന്നു ….

രാവിലെ തന്നെ മേനോനും  ഇന്ദ്രനും ആശുപത്രിയിൽ വന്നു ……അപ്പൊഴെക്കും വിശാലത്തിനെ  സ്കാനിങ്ങിനു കയറ്റിയിരുന്നു …

സ്കാനിങ്ങിനു ശേഷം വിശാലത്തിനെ മുറിയിലേക്ക് കൊണ്ടുപോയി ..

മേനോനും ഇന്ദ്രനും  Dr  വരുണിന്റെ  മുറിയിൽ ഇരുന്നു … എന്താ  വരുൺ  വെല്ല  പ്രശ്നവും  ഉണ്ടോ ???

സ്കാനിംഗ് റിപ്പോർട്ട് തന്നെ നോക്കികൊണ്ട്  ഇരുന്ന  Dr  വരുണിനോട്  ഇന്ദ്രൻ ചോദിച്ചു …

മ്മ് , ഈ നിമിഷം വരെ നമ്മൾ മൂന്നുപേരും കൂടി കളിച്ചത്  നാടകം ആണെങ്കിലും  ഇപ്പോൾ കഥയുടെ ദിശ  മാറി  ഇന്ദ്രാ …. Dr  വരുണിന്റെ  സംസാരം കേട്ട്  ഒന്നും മനസിലാവാതെ  മേനോനും ഇന്ദ്രനും പരസ്പരം നോക്കി ..:

എന്താ  മോനെ ഈ പറഞ്ഞുവരുന്നത് ?? മേനോൻ ആശങ്കയോടെ തിരക്കി …

അത്‌ അങ്കിൾ  സ്കാൻ  റിസൾട്ടിൽ  അമ്മയുടെ  വയറ്റിൽ  ഒരു  മുഴ കാണുന്നുണ്ട് … അത്യാവശ്യം വലിയ  ഒന്ന് തന്നെയാണ് …

ഒന്നുകൂടി വിശദമായി നോക്കണം  ഇപ്പോൾ തന്നെ  ഒരു CT സ്കാൻ ചെയ്യാം …

അയ്യോ  മോനേ  … നീ കാര്യമായിട്ടാണോ  ഈ പറയുന്നത് ?? മേനോൻ  വിഷമത്തോടെ  ചോദിച്ചു …

അതേ അങ്കിൾ  സ്കാൻ  റിപ്പോർട്ടിൽ  അത്‌  റേഡിയോളോജിറ്റ്  എഴുതിയിട്ടുണ്ട് … അങ്കിൾ ഇത്  വായിച്ചു  നോക്കു … Dr  വരുൺ സ്കാൻ റിപ്പോർട്ട് മേനോന്  നേരെ നീട്ടി …

മേനോൻ അത്  നോക്കിയിട്ട്  ഇന്ദ്രന് കൊടുത്തു …

വരുൺ … ഇനി വൈകിക്കേണ്ട  എത്രയും പെട്ടെന്ന്  സ്കാൻ ചെയ്തോളു ഇന്ദ്രൻ  പറഞ്ഞു …

വിശാലത്തിനെ  CT സ്കാനിനും  വിധേയമാക്കി …..

CT റിപ്പോർട്ടിൽ നോക്കിയ Dr വരുണിന്റെ മുഖത്തെ  ആശങ്ക  കണ്ടു  മേനോനും ഇന്ദ്രനും പന്തികേട്  മണത്തു …

അങ്കിൾ  കാര്യങ്ങൾ നമ്മൾ വിചാരിച്ചത്ര  നിസ്സാരമല്ല …നമ്മുക്ക്  ആ. മുഴ  ഒരു സർജറി  കൊണ്ട്  റീമൂവ് ചെയ്യാം  …ബട്ട്  അത്‌  എത്ര മാത്രം വ്യാപിച്ചിട്ടുണ്ടെന്ന്  സർജറി  കഴിഞ്ഞതിന്  ശേഷമേ  പറയുവാൻ കഴിയൂ …

മോനെ …ഈ വ്യാപിക്കുക  എന്ന് മോൻ ഉദ്ദേശിച്ചത്  കാൻസർ  ആണോ ??? മേനോൻ പതർച്ചയോടെ ചോദിച്ചു …

വരുൺ അതേ  എന്ന അർത്ഥത്തിൽ  തലയാട്ടി …

വിശലത്തിന്  ഇടയ്ക്കിടെ  വയറു വേദന  വരുമ്പോഴൊക്കെ  ഞാൻ ആശുപത്രിയിൽ  കൊണ്ടുപോകാം എന്ന് പറഞ്ഞാൽ  അവൾ അനുസരിക്കില്ല … കുറച്ചു  വേദന സംഹാരി  കഴിക്കും  അല്ലെങ്കിൽ  ഗ്യാസ്  ആണെന്ന്  പറഞ്ഞു  അതിനുള്ള  സിറപ്പ് കുടിക്കും ….മേനോൻ ഇരുന്നു  പരിതപിച്ചു …

അങ്കിൾ മിക്ക  ആൾക്കാരും എങ്ങനെയൊക്കെയാണ് … ഒരു പരിധി വരെ  സ്വയം  ചികിൽസിക്കാൻ  നോക്കും… എല്ലാ. വഴിയും അടയുമ്പോൾ ഡോക്ടറെ  സമീപിക്കുന്ന  എത്രയോ പേരെ  ഞാൻ എന്നും കാണുന്നതാണ് …

ആന്റിയുടെ  വിഷയത്തിൽ  നമുക്ക്‌  ചികിൽസിച്ചു  ഭേദം ആക്കാൻ കഴിയുമെന്നാണ്  എന്റെ പ്രതീക്ഷ …

ഇത് അമ്മയോട്  എങ്ങനെ  അവതരിപ്പിക്കും ?? അതാണ്  അടുത്ത  പ്രശ്നം ??ഇന്ദ്രൻ  പറഞ്ഞു ..

എന്തായാലും പറഞ്ഞേ പറ്റൂ … എല്ലാം ഒക്കെ ആണെങ്കിൽ നാളെത്തന്നെ  സർജറി ചെയ്യണം …

വിശാലത്തിനോട്  ഞാൻ തന്നെ കാര്യം അവതരിപ്പിക്കാം …മേനോൻ പറഞ്ഞു ….

അവർ വിശാലത്തിനോട്  കാര്യങ്ങൾ  അവതരിപ്പിക്കാൻ തീരുമാനിച്ചു …

എല്ലാം അറിഞ്ഞ വിശാലാക്ഷി പൊട്ടിക്കരഞ്ഞു … യാഥാർഥ്യങ്ങളോട്  പൊരുത്തപ്പെടാൻ  വിശാലാക്ഷിക്ക് കഴിഞ്ഞില്ല …

ഉണ്ണിമായ വിശാലാക്ഷിയുടെ  അടുത്ത് പോയി  ഇരുന്നു …

അമ്മേ … അമ്മക്ക്  ഒന്നുമില്ല … ദൈവം  ഇത്  കൃത്യസമയത്തു  നമുക്ക്‌ കാണിച്ചു  തന്നതായി  ഓർത്താൽ മാത്രം മതി ..

നമ്മുക്ക്  ഡോക്ടർ പറയുന്നത് പോലെ ട്രീറ്റ്മെന്റ്  ചെയ്താൽ  മതി … എല്ലാം ശെരിയാവും അമ്മേ …

ഉണ്ണിമായയുടെ  അലിവോടെയുള്ള  സംസാരം കേട്ട്  വിശാലാക്ഷി  ആദ്യമായി അവളെ  കാണുന്നത്  പോലെ  നോക്കി …

നിന്നെ ഞാൻ ഇത്രെയൊക്കെ  പറഞ്ഞിട്ടും  വിഷമിപ്പിച്ചിട്ടും നിനക്ക്  എന്നോട്  ദേഷ്യമൊന്നും ഇല്ലേ ….വിശാലാക്ഷി  ഉണ്ണിമായയോട്‌  ചോദിച്ചു …

ഉണ്ണിമായയുടെ  മുഖത്തെ  ഭാവം മാറി ….

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

4.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!