Skip to content

പരിണയം – 9

parinayam

നിന്നെ ഞാൻ ഇത്രെയൊക്കെ  പറഞ്ഞിട്ടും  വിഷമിപ്പിച്ചിട്ടും നിനക്ക്  എന്നോട്  ദേഷ്യമൊന്നും ഇല്ലേ ….വിശാലാക്ഷി  ഉണ്ണിമായയോട്‌  ചോദിച്ചു …

ഉണ്ണിമായയുടെ  മുഖത്തെ  ഭാവം മാറി ….

ആര്  പറഞ്ഞു എനിക്ക് ദേഷ്യമില്ലന്ന് ?? എനിക്ക്  അമ്മ ചെയ്തതൊന്നും മറക്കാനോ  പൊറുക്കാനോ  കഴിയുന്നതല്ല ……

അമ്മ എന്റെ അച്ഛനോടും അമ്മയോടും ചെയ്ത് കൂട്ടിയത് ഓർത്തു പശ്ചാത്തപിക്കാൻ  കിട്ടിയ  ഒരു അവസരം തന്നെയാണ്  ഇത് ..

അമ്മ ചെയ്തുകൂട്ടിയത്  പോലെ  പൂഴിയിൽ പൂണ്ട്  നില്കുന്നവനെ  വീണ്ടും ചവിട്ടി  താഴ്ത്തി  മനഃസന്തോഷം കാണുവാൻ എനിക്ക്  കഴിയില്ല …

എന്നെ  എന്റെ  വീട്ടുകാർ അങ്ങനെ  ഒന്നും പഠിപ്പിച്ചു  തന്നിട്ടില്ല  അമ്മേ …

അതുകൊണ്ട് എന്റെ പ്രതികാരം അത്‌ എന്ത് തന്നെയും ആയിക്കോട്ടെ  ഞാൻ അത്‌ സമയവും സന്ദർഭവും  പോലെ  നോക്കി  പകരം വീട്ടിക്കൊള്ളാം …

ഈ സമയത്തു  ഞാൻ ഒന്നിനും വരുന്നില്ല … അമ്മ ആരോഗ്യം വീണ്ടെടുത്ത് പഴയത് പോലെ  ജാൻസി റാണി  ആയിട്ട്  നമുക്ക്‌  അംഗം വെട്ടാം …അതല്ലേ  അതിന്റെ  ശെരി  അച്ഛാ ??

ഉണ്ണിമായ  മേനോന്റെ  മുഖത്തേക്ക്  നോക്കി  ചോദിച്ചു ..

മേനോൻ ഉണ്ണിമായയെ നോക്കി ചിരിച്ചു … മോള് ഇന്നലെ രാത്രി തൊട്ട് ഇവൾക്ക്  കാവൽ ഇരിക്കുവല്ലേ ??

ഇന്ദ്രന്റെ കൂടെ വീട്ടിലേക്ക് പോയ്കൊള്ളു …രാത്രി വന്നാൽ മതി … ഇവിടെ ഞാൻ നിന്നോളാം … മേനോൻ  ഉണ്ണിമായയെ  നിർബന്ധിച്ചു ഇന്ദ്രന്റെ കൂടെ പറഞ്ഞുവിട്ടു ….

വിശാലം  !!  മേനോൻ ആര്‍ദ്രമയി  വിളിച്ചു

ഈ  ലോകത്ത്‌ എല്ലാവരും നിന്നെ പോലെയാണെന്ന്  നീ കരുതിയെങ്കിൽ നിനക്ക്  തെറ്റി …

ആ കുട്ടിയെ നീ ഭയക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം നീ  തെറ്റ്  ചെയ്തു  എന്നല്ലേ ???

നിനക്ക് തെറ്റ്  ചെയ്‌തു എന്നൊരു കുറ്റബോധം തോന്നുന്ന. ആ നിമിഷം മനസ്സറിഞ്ഞു ആ കുട്ടിയോടും അതിന്റെ വീട്ടികാരോടും   ചെയ്ത് പോയതിനെല്ലാം  മാപ്പ്  ചോദിക്ക് …

നീ. മാപ്പ്  ചോദിച്ചത് കൊണ്ട്  അല്പം പോലും ആരുടെയും മുന്നിൽ താണു പോകില്ല മറിച്ചു  നിന്റെ വില  അവിടെ  ഉയരത്തെ ഒള്ളു വിശാലം!!!

ആ പാവത്തിന്  ഒരേ സമയം അച്ഛനും അമ്മയും നഷ്ടമായതാണ് ….അതിന് ഒരു പരിധി വരെ  നീയാണ്  കാരണം ……

അവർ മരിച്ചു കാണാൻ വേണ്ടി  നീ അങ്ങനെ  ചെയ്തതാണെന്ന്  ഞാൻ ഒരിക്കലും  പറയില്ല ..

പക്ഷെ  നീ അവരെ അപമാനിച്ചതിന്റെ  വിഷമം താങ്ങാൻ  ആവാതെ ആ കടുംകൈ  ചെയ്തപ്പോൾ  ഈ ഭൂമിയിൽ  ഒറ്റപ്പെട്ട്  പോയവൾ ആണ്  ആ കുട്ടി …

അവിടെയാണ്  നമ്മുടെ മോന്റെ  മനസ്സിന്റെ നന്മ  നീ. കാണേണ്ടത്  വിശാലം !! ആ  കുട്ടി ഒറ്റക്ക്  എത്രനാൾ  ആ വീട്ടിൽ പിടിച്ചു  നിൽക്കും ?? ചുറ്റും ആയിരം  കഴുകൻ കണ്ണുകൾ  വട്ടമിട്ടു പറക്കുന്ന  ഇടത്തു നിന്നും  പ്രാണരക്ഷാർത്ഥം  നമ്മുടെ മോന്റെ കൈപിടിച്ചു  വീട്ടിലേക്ക്  കയറി വന്ന ആ കുട്ടിയെ  നീ ഈ നിമിഷം വരെ പഴിച്ചതല്ലാതെ  ഒരു നല്ലവാക്ക്  പറഞ്ഞോ ??

വിശാലത്തിന്റെ  കണ്ണുകൾ  നിറഞ്ഞു …..മേനോൻ  തുടർന്നു

നീ ചെയ്തുപോയ  ചേതികളിൽ  നിനക്ക്  കുറ്റബോധം തോന്നുന്നുവെങ്കിൽ നിനക്ക്  ആ കുട്ടിയോട് മാപ്പ്  ചോദിക്കാം … ആരും കേൾക്കാതെ  നീയും അവളും  മാത്രമുള്ളപ്പോൾ മതി …

നീ അവളെ  ചേർത്തുപിടിച്ചു  നമ്മുടെ മകളെപ്പോലെ  സ്നേഹിച്ചുനോക്ക്  അതിൽപരം ഒരു പ്രായശ്ചിത്തം  നിനക്ക്  ചെയ്യാൻ കഴിയില്ല വിശാലം …

എനിക്ക്  നിന്നെ വേണം  വിശാലം ……നിന്റെ എടുത്തു ചാട്ടവും  മുൻകോപവും ഒക്കെ  ഞാൻ  സഹിക്കും ക്ഷമിക്കും  …. കാരണം  നിന്നെ എനിക്ക്  ഇഷ്ടമാണ് ……എന്നാൽ മറ്റാരും ഇപ്പോഴും  അത്‌  ക്ഷമിക്കണം എന്നില്ല …ഒരു വിധിക്കും നിന്നെ ഞാൻ പറഞ്ഞു  വീടില്ല വിശാലം  … നാളത്തെ  സർജറി കഴിഞ്ഞു  നീ വീണ്ടും പഴയ  ജീവിതത്തിലേക്ക്  മടങ്ങി  വരുന്നത് എനിക്ക്  കാണണം …

നമുക്ക്‌  ഈശ്വരൻ ആണായും പെണ്ണായും  ഒന്നിനെ  തന്നിട്ടൊള്ളു …അവന്  നമ്മളോട് ഇഷ്ട്ടം  തന്നെയാണ്  .. എന്നാൽ ഇപ്പോൾ അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ  വന്നു ……അവന്റെ മനസ്സിൽ അവന്റെ അമ്മ ഒരു മനസ്സലിയില്ലാത്തവൾ  ആണെന്ന്  തോന്നിയാൽ  അവനും നിന്നെ വെറുത്തു  തുടങ്ങും …

ഇന്ന് നിന്നെ  ഞാൻ ഇങ്ങനെ  ചേർത്ത് പിടിച്ചത്  പോലെ  അവൻ  മായാമോളെ ചേർത്തുപിടിച്ചു  നമ്മുടെ വീട്  വിട്ട്  പോകാൻ നമ്മളായിട്ട്  ഇടവരുത്തരുത് …

ഞാൻ  പറയുന്നത്  എന്റെ  വിശാലത്തിന് മനസ്സിലാകുന്നുണ്ടോ ??

മ്മ് , വിശാലം ഒന്ന് മൂളി ..

മേനോൻ വിശാലത്തിനെ  ചേർത്ത് പിടിച്ചു  നിറുകയിൽ  ചുംബിച്ചു …

വിശാലം മേനോന്റെ മാറിൽ  ചാരി ഇരുന്നു  ….

മേനോൻ  പറഞ്ഞ  ഓരോ കാര്യങ്ങളും തന്റെ ചുറ്റിനും അലതല്ലുന്നതായി  വിശലത്തിന്  തോന്നി ….

ഇന്ദ്രനും  ഉണ്ണിമായയും വീട്ടിലേക്ക്  ഉള്ള  യാത്രയിൽ ആയിരുന്നു ..

മായേ  നീ ഒക്കെ ആണോ ?? ഇന്ദ്രൻ ഡ്രൈവിങ്ങിൽ    ശ്രദ്ധിച്ചു  കൊണ്ട്  തന്നെ  ഉണ്ണിമായയോട്‌  ചോദിച്ചു ..

പെട്ടെന്ന്  ഉണ്ണിമായയുടെ കണ്ണുകൾ നിറഞ്ഞു …

അമ്മക്ക്  ഇങ്ങനെ  വന്നത്  ഞാൻ ആ വീട്ടിൽ കയറി വന്നത് കൊണ്ട് ആണെന്നാണല്ലോ  അമ്മ പറയുന്നത് … ശാപം കിട്ടിയ ജന്മമാണ്  എന്റേത്  !!

അല്ലെങ്കിൽ  എന്റെ ജീവിതത്തിൽ മാത്രം എന്താ  ഇങ്ങനെ  ഒഴിയാബാധ  പോലെ  ഒന്നിന്  പിറകെ  ഒന്നായി  വിഷമങ്ങൾ മാത്രം  ഈശ്വരൻ തരുന്നത് ??

ആഹാ ,, ബെസ്റ്റ്  … എടി  പൊട്ടിക്കാളി … അമ്മക്ക്  ഇന്ന്  ഇന്നലെ  ഉച്ചകഴിഞ്ഞു പുതിയതായി വയറ്റിൽ ഉണ്ടായിവന്ന  മുഴ  ആണോ അത് ?? അല്ലല്ലോ ??

ഇന്നലെ  രാത്രി അവിടെ അങ്ങനെയൊക്കെ  സംഭവിച്ചപ്പോൾ  അച്ഛൻ എന്റെ കൂട്ടുകാരൻ  Dr  വരുണിനെ  വിളിച്ചു ഒരു നാടകം  പ്ലാൻ  ചെയ്തതാണ് … അത്  മറ്റൊന്നുമല്ല രണ്ട് ദിവസം  അമ്മയെ  ഇവിടെ  കിടത്തി  ഒപ്പം  നിന്നെയും  കൂടി  നിറുത്തി ……

നിന്റെ കരുതലും  സ്നേഹവും  എല്ലാം  മനസ്സിലാക്കി  ആ മനസ്സിന്  ഒരു അലിവ്  വരട്ടെ  എന്നേ  ഞങ്ങൾ കരുതിയുള്ളൂ …എന്നാൽ ഇന്ന്  രാവിലെ  കാര്യങ്ങൾ ഇങ്ങനെ  തകിടം  മറിയുമെന്നു  ഞങ്ങൾ  സ്വപ്നത്തിൽ  പോലും  കരുതിയില്ല …

അമ്മക്ക്  ഒന്നും സംഭവിക്കില്ല …

കാര്യം എന്റെ അമ്മ തന്നെയാണ് … പറയാൻ പാടില്ലാത്തതാണ് … ചെയ്ത് കൂട്ടിയ  തെറ്റുകൾ  എല്ലാം  ഓർക്കാൻ  ദൈവം  ഒരു അവസരം കൊടുത്തതാവണം … അമ്മക്ക്  മനസ്സുണ്ടെങ്കിൽ  എല്ലാം  തിരുത്തട്ടെ …

മായേ !! ഞാൻ  നിന്നോട്   ഒരു കാര്യം ചോദിച്ചാൽ  സത്യം  പറയുമോ ?? ഇന്ദ്രൻ ചോദിച്ചു …

നിനക്ക്  എന്റെ അമ്മയോട്  ദേഷ്യമുണ്ടോ ???

മായ  ചെറുതായി  ഒന്ന്  ചിരിച്ചു …..

ഇന്ദ്രേട്ടാ!! ഏട്ടന്റെ  ചോദ്യത്തിന്  ഞാൻ ഉത്തരം തരുന്നതിന് മുൻപ് ഞാൻ ഒരു ചോദ്യം തിരിച്ചു  ചോദിക്കട്ടെ ???

ഇന്ദ്രേട്ടനായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ ഏട്ടന്  അമ്മയോട്  എന്താണ്  തോന്നുക ?? ദേഷ്യമാണോ  അതോ സ്വന്തം അച്ഛനെയും അമ്മയെയും  ദ്രോഹിച്ച  ആളോട്  ഏട്ടൻ ക്ഷമിക്കുമോ ???

ഇന്ദ്രൻ കാർ  റോഡ് സൈഡിലേക്ക്  ഒതുക്കി  നിറുത്തി കാർ ഓഫ് ചെയ്തു ….

ഇന്ദ്രൻ ഉണ്ണിമായയെ നോക്കി …

ഇന്ദ്രന്റെ ഉത്തരത്തിനായി  ഉണ്ണിമായ  കാത്തു …..

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!