Skip to content

പരിണയം – 3

parinayam

എന്താ അച്ഛാ  ഇത്‌ ????എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ ???ഇവിടെ എന്തൊക്കെയാണ്  സംഭവിക്കുന്നത് ??ഇന്ദ്രൻ  മേനോനോട്  ചോദിച്ചു …

എല്ലാം ഞാൻ പറയാം മക്കളെ ….ഇനി എന്ത് ഒളിച്ചു വെക്കാനാണ് ….

മേനോന് പറയാനുള്ളത്  കേൾകുവാനായി ഇന്ദ്രനും ഉണ്ണിമയായും നിന്നു ….,

ഉണ്ണിമായയുടെ അമ്മ ഊർമിള ദേവി എന്റെ അമ്മവീടിന്റെ അയല്പക്കത്തായിരുന്നു  താമസം ……എന്റെ  ബാല്യവും കൗമാരവും  അമ്മാവന്റെ വീട്ടിലായിരുന്നു …ദേ ഇന്ന്  നമ്മുടെ അമ്മു  ഈ വീട്ടിൽ എങ്ങനെയാണൊ വരുന്നത് …അതുപോലെയായിരുന്നു  ഉർമിളയും …

അവൾക്ക്  ആ വീട്ടിൽ സർവ്വ സ്വാതന്ദ്രിയമായിരുന്നു …. മക്കൾ ഇല്ലാത്ത അമ്മാവനും അമ്മയിക്കും ഊർമിള എന്ന് വെച്ചാൽ ജീവനായിരുന്നു …

പഠിക്കാൻ  വലിയ  മിടുക്കിയൊന്നും  അല്ലായിരുന്നു  ഊർമിള  എന്നാൽ സംഗീതത്തിലും നൃത്തത്തിലും  ജന്മസിദ്ധമായ  കഴിവ്  കിട്ടിയ കുട്ടിയായിരുന്നു …. അങ്ങനെ. അവളുടെ ഇഷ്ടത്തിന്  വീട്ടുകാരും സമ്മതിച്ചതോടെ  അവൾ കലാമണ്ഡലത്തിൽ  പഠിക്കുവാൻ ചേർന്നു ….

അവൾ  എന്ത്  പുതിയതായി എന്ത്  പഠിച്ചാലും ആദ്യം എന്റെ മുന്നിൽ വന്ന്  അവതരിപ്പിച്ചു കാണിക്കുന്ന  സ്വഭാവം ഉണ്ടായിരുന്നു … എന്റെ ഉള്ളിലും ഉർമിളയോട്  എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം എപ്പൊഴോ  ഉടലെടുത്തിരുന്നു ……അവളും മൗനമായി എന്നെ  പ്രണയിക്കുണ്ടായിരുന്നു …

സാമ്പത്തീകമായി ഏറെ പിന്നിൽ നിന്നിരുന്ന ഉർമിളയുടെ കുടുംബത്തിനെ  അമ്മാവൻ  അകമഴിഞ്ഞ് സഹായിച്ചിരുന്നു …

അമ്മാവനും അമ്മയിക്കും എന്റെ ഉർമിളയോടുള്ള  സമീപനം കണ്ടു  എന്നോട്  ഉർമിളയെ  ഇഷ്ടമാണോ  എന്ന് ചോദിച്ചു … ഞാൻ അവരുടെ മുന്നിൽ എന്റെ ഇഷ്ട്ടം തുറന്ന്  സമ്മതിച്ചു … അവർക്കും  ഈ ബന്ധത്തിനോട്  താല്പര്യം ആയിരുന്നു അത്‌  എന്നെ  കൂടുതൽ സന്തോഷിപ്പിച്ചു …

അമ്മാവന്റെ ആഗ്രഹമായിരുന്നു  ഉർമിളയുടെ അരങ്ങേറ്റം  ഗുരുവായൂർ വെച്ചു  നടത്തണം എന്നുള്ളത് …

ചിലങ്ക  അണിയുന്നതിന്  മുൻപ്  അവൾ എന്റെ അടുത്ത് വന്നു നിന്നു …അന്ന്  ഊർമിള. അവളുടെ ഉള്ളിലെ  സ്നേഹം  എന്നോട്  തുറന്ന്  പറഞ്ഞു … ഞാനും എന്റെ മനസ്സിൽ ഉള്ള  ഇഷ്ട്ടം പറയാൻ മടിച്ചില്ല …

പിന്നീടുള്ള ദിവസങ്ങൾ  ഞങ്ങളുടെ ജീവിതത്തിലെ  ഏറ്റവും മനോഹരമായ  ആത്മാർത്ഥമായ പ്രണയ  നിമിഷങ്ങൾ  ആയിരുന്നു …

ആ ഇടയ്ക്കാണ്  അച്ഛൻ എന്നെ  അത്യാവശയമായി  തറവാട്ടിലേക്ക്  വിളിപ്പിച്ചത് …..

ആദ്യമായി ഉർമിളയെ കാണാതെ  ഇരുന്നപ്പോൾ മനസ്സിന്റെ ഉള്ളിൽ കൊത്തിവലിക്കുന്ന  ദുഃഖം ഉണ്ടായി …

അതിലും വലിയ ദുരന്തമാണ്  വീട്ടിൽ എന്നെ  കാത്തിരുന്നത് !!!

അച്ഛന്റെ കൂട്ടുകൃഷിയും പങ്കുകച്ചവടവും എല്ലാം നഷ്ടത്തിലായി  … വീട്ടിൽ നിന്നും ഇറങ്ങി  കൊടുക്കേണ്ട  അവസ്ഥയിലെത്തി  നിൽക്കുകയാണെന്ന്  അവിടെ എത്തിയപ്പോഴാണ്  അറിയാൻ ഇടയായത് …

എനിക്ക് താഴെ  രണ്ടു  അനിയത്തിമാർ  ഒപ്പം അച്ഛനും അമ്മയും !!!

എല്ലാവരെയും കൊണ്ട്  വീട്ടിൽ നിന്നും ഇറങ്ങിപോകേണ്ട  അവസ്ഥ  വന്നപ്പോൾ .. ബ്രോക്കർ  കരുണാകരൻ  ഒരു കല്യാണാലോചന  കൊണ്ട് വന്നു … നിന്റെ അമ്മയുടെ  ആലോചന !!!

വിശാലത്തിന്റെ അച്ഛൻ അന്ന്  സിലോണിൽ  ആയിരുന്നു … അവിടെ നിന്നും ഏറെ സമ്പാദിച്ചുകൊണ്ട്  വന്ന്  നാട്ടിൽ ബിസിനസ്  ചെയ്യാൻ  വേണ്ടി വന്ന  ഇടയ്ക്കാണ് അച്ഛനെ കണ്ടതും  പരിചയത്തിലായതും …

അവർ പുതിയതായി തുടങ്ങുവാൻ പോകുന്ന  ബിസിനസ് നോക്കി നടത്താൻ ഒരാള് വേണം … അത്‌ സ്വന്തം മകളുടെ ഭർത്താവ് കൂടി ആകുമ്പോൾ  പിന്നെ  ഒന്നും  ആലോചിക്കേണ്ടല്ലോ!!!

..പോരാത്തതിന്  വിശാലത്തിന്റെ അച്ഛൻ  വീട്ടിലെ  കടം എല്ലാം നികത്തി  വീടിന്റെ ആധാരവും അച്ഛന്  തിരികെ  കൊടുത്തു …

പകരം ചോദിച്ചത്  എന്നെ ആയിരുന്നു …കച്ചവടത്തിന്  ഇറക്കിയ  ഒരു ഉരുവിന്റ അവസ്ഥയായിപ്പോയി  എന്റേത് …

എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത  അവസ്ഥ … അച്ഛന്റെ കാല്  പിടിച്ചു നോക്കി … എന്നോട്  പത്തുലക്ഷം  രൂപ  ഉണ്ടാക്കി വിശാലത്തിന്റെ അച്ഛന്റെ കടം വീട്ടാൻ ആണ്  പറഞ്ഞത് … ഇരുപത്തി ആറു വർഷം മുൻപത്തെ  10 ലക്ഷം  ഇന്നത്തെ  ഒരുകോടി  രൂപക്ക്‌  തുല്യമാണെടാ ..

പത്തു ലക്ഷം എനിക്ക്  തന്ന സ്ത്രീധന തുകയായി പറഞ്ഞു അവർ കൈ കൊടുത്തു  പിരിയുമ്പോൾ  എനിക്ക് നിസ്സഹായനായി  നിൽക്കാനേ  കഴിഞ്ഞൊള്ളു …

ഊർമിള  അത്യാവശ്യം  കുട്ടികൾക്ക്  ഡാൻസ്  ക്ലാസ് ഒക്കെ എടുത്തു തുടങ്ങിയിരുന്നു … എന്റെ വിവാഹം  ഉറപ്പിച്ച  കാര്യം അമ്മാവൻ വഴി  അറിഞ്ഞ ഊർമിള  എന്നെ  തിരക്കി  വീട്ടിൽ വന്നു …

എന്റെ അവസ്ഥ  മനസ്സിലാക്കിയ  ഊർമിള  ഒന്നും മിണ്ടാതെ എന്റെ. വീടിന്റെ പടി കടന്ന് പോയപ്പോൾ !!! മനസ്സ്  കൊണ്ടക് മരിച്ചവനെപോലെ  ആയി ഞാൻ …

വൈകാതെ ഞാനും വിശാലവുമായുള്ള  വിവാഹം കഴിഞ്ഞു !! കുറച്ചു പൊങ്ങച്ചവും  അച്ഛന്റെ  പണത്തിന്റെ ഹുങ്കും  വിശാലാക്ഷിക്കുണ്ടെന്  ഒഴിച്ചാൽ മറ്റെല്ലാം  സഹിക്കാൻ കഴിയുമായിരുന്നു ..പതിയെ  പതിയെ ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു …

വിവാഹശേഷമുള്ള  ആദ്യ  വിരുന്ന്  അമ്മാവന്റെ വീട്ടിൽ ആയിരുന്നു …അമ്മാവന്റെ വീട്ടിലേക്ക് പോകുവാൻ മടിച്ച  എന്നെ നിർബന്ധിച്ചു കൊണ്ട് പോയത്  വിശാലം  ആയിരുന്നു ..

അമ്മാവന്റെ വീട്ടിൽ പോയ ഞങ്ങൾക്ക്  ഹൃദ്യമായ  സ്വീകരണം തന്നെ അമ്മാവനും അമ്മായിയും ഒരുക്കി … എന്നാൽ അതിനെല്ലാം ചുക്കാൻ പിടിച്ചത്. ഊർമിള  ആയിരുന്നു ..

ഉർമിളയുടെ  സംസാരവും പെരുമാറ്റവും എല്ലാം തന്നെ  വിശാലാക്ഷിയെ വല്ലാതെ  ആകർഷിച്ചു …

എന്നാൽ  എന്റെയടുത്തു ഊർമിള പ്രത്യേകിച്ച്  മിണ്ടുവോ  വെട്ടപ്പെടുവോ  ഒന്നും ചെയ്തില്ല …

വിശാലാക്ഷിയുടെ  മേനിപറച്ചിലും  കളിയാക്കിയുള്ള  സംസാരവും  ഒന്നും അമ്മായിക്ക്  പിടിച്ചില്ല …

എന്റെ വിശാലം “” നിന്റെ അച്ഛൻ ഞങ്ങളുടെ  ചുള്ളൻ ചെക്കനെ  വില കൊടുത്തു  നിനക്ക് വാങ്ങി  തന്നതല്ലേ … അല്ലെങ്കിൽ  ദേ ,, ഈ നിൽക്കുന്ന  ഉർമിളയെ ഞങ്ങൾ കൃഷ്ണന്  വേണ്ടി  ആലോചിച്ചേനെ “”

അമ്മായിയുടെ വെളിപ്പെടുത്തൽ അവിടെയുള്ളവരെ എല്ലാം സമ്മർദ്ദത്തിലാക്കി …

അത്രെയും നേരം ഉർമിളയെ പറ്റി നല്ലത് മാത്രം  മനസ്സിൽ കരുതിയ വിശാലത്തിന്റെ മനസ്സിലേക്ക്  അമ്മായി സംശയത്തിന്റെ തീപ്പൊരി വിതറി …

അമ്മായി വിശാലത്തിന്റെ വായടപ്പിക്കാനായി  ഒരു മാലപ്പടക്കത്തിന്  തിരി അവിടെ കൊളുത്തിയിരുന്നു …

വിശാലത്തിന്റെ മുഖം കടന്നൽ കുത്തിയത്  പോലെയായി ……രണ്ടു ദിവസം അവിടെ താമസിക്കാൻ  ചെന്ന  ഞങ്ങൾ രണ്ടു മണിക്കൂർ തികയുന്നതിന്  മുൻപ്. അവിടെ നിന്നും  ഇറങ്ങേണ്ടി വന്നു ….

പിന്നെ ഞാൻ ഒന്നും പറയേണ്ടല്ലോ …വിശാലം എന്റെ ജീവിതം ചിക്കി ചികയാൻ തുടങ്ങിയപ്പോൾ  എനിക്ക്  ഉർമിളയോട്  തോന്നിയ  ഇഷ്ട്ടം ഞാൻ തുറന്ന് സമ്മതിച്ചു …

അതിൽ പിന്നെ കുറേനാളത്തേക്ക് ഞാൻ അമ്മാവന്റെ വീട്ടിലേക്ക്  പോകുവോ  വിളിക്കുവോ  ഒന്നും ചെയ്തില്ല …

രണ്ട്  വർഷങ്ങൾക്ക്  ശേഷം നിന്റെ ചോറൂണിനു  ഞങ്ങൾ ഗുരുവായൂരിൽ പോയി …അവിടെ. വെച്ചു ഞങ്ങൾ ഉർമിളയെ കണ്ടു …ഊർമിള നൃത്തം അഭ്യസിപ്പിക്കുന്ന കുട്ടികളുടെ  അരങ്ങേറ്റത്തിന്  വന്നതായിരുന്നു ….

ഉർമിളക്ക് ഒപ്പം പരിചയം ഇല്ലാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു ..

അയാളെ കണ്ടപ്പോൾ  വിശാലത്തിന്റെ നോട്ടവും മട്ടും ആകെ മാറുന്നത്  ഞാൻ അറിയുന്നുണ്ടായിരുന്നു …

വിശാലത്തെ നോക്കി അയാൾ ചിരിച്ചപ്പോൾ  അവളുടെ മുഖം  വിവർണ്ണമായി ….

(തുടരും )

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!