Skip to content

പരിണയം – 5

parinayam

പിന്നീടുള്ള  കാര്യങ്ങൾ ഏറെ കുറെ  മോൾക്ക്  അറിയാവുന്നതാണ് … ഊർമിള  ബാങ്കിൽ നിന്നും വായ്പ്പ  എടുത്ത് ഡാൻസ് സ്കൂൾ  തുടങ്ങി …

അത്യാവശ്യം നല്ല  രീതിയിൽ നടത്തികൊണ്ട്  പോയ സമയത്താണല്ലോ  ചന്ദ്രദാസും  ഉർമിളയും  സഞ്ചരിച്ച  സ്കൂട്ടർ  എതിരെ  വന്ന കാറുമായി  ആക്സിഡന്റ്  ആയതും ഉർമിളയുടെ  കാലിന്  പരുക്ക് പറ്റിയതും ….

കുറേനാളത്തേക്ക്  ഉർമിളക്ക്  ഡാൻസ് സ്കൂൾ നടത്തികൊണ്ട്  പോകുവാൻ കഴിഞ്ഞില്ല  … അപ്പോഴേക്കും ബാങ്കിന്റെ  തിരിച്ചടവ്  മുടങ്ങിയിരുന്നു …

ഒരു വിധത്തിൽ ശ്രമപ്പെട്ട്  വീണ്ടും ഊർമിള  ഡാൻസ്  സ്കൂൾ പുനരാരംഭിച്ചു … എന്നാൽ  വിധി  ഉർമിളയെ  വീണ്ടും തോൽപിച്ചു …

ആക്‌സിഡന്റിന് ശേഷം  ഇടയ്ക്കിടെ  ഉണ്ടാക്കുന്ന  കാലുവേദന  ഉർമിളയുടെ നൃത്ത  ജീവിതത്തിന്  ഒരു തടസ്സമായി …

അവസാനം ഡോക്ടർമാർ ആ കാലുകളിൽ ഇനി ചിലങ്ക  അണിയാൻ പാടില്ല  എന്ന്  വിധി  എഴുതിയപ്പോൾ അവളുടെ  സ്വപ്നവും  പ്രതീക്ഷയും  എന്നേക്കുമായി  അവസാനിക്കുകയായിരുന്നു …

പിന്നീട്   വായ്‌പയുടെ കുടിശ്ശിക  അടക്കാൻ നെട്ടോട്ടം ഓടുന്ന  ചന്ദ്രദാസിനെനെയും ഉർമിളയെയും ആണ്  കാണുവാൻ സാധിച്ചത് ……

പലപ്പൊഴും ഞാൻ സഹായിക്കാനായി  ചെന്നപ്പോൾ സ്നേഹപൂർവ്വം ഊർമിള  എന്നെ  ഒഴിവാക്കിയിരുന്നു ……

ഊർമിള  എന്നെ  ഒഴിവാക്കിയത്  എന്റെ കുടുംബജീവിതം  സമാധാനമായി  പോകുവാൻ  വേണ്ടിയായിരുന്നു  എന്ന് എനിക്ക്  അറിയാമായിരുന്നു …

ഇതിനിടയിൽ  ഇന്ദ്രൻ വന്ന്  മോളെ  ഇഷ്ടമാണെന്നും വിവാഹം കഴിക്കുവാൻ താല്പര്യം ഉണ്ടെന്നും ഞങ്ങളോട്  പറഞ്ഞു ……അന്ന് വിശാലം  ഇവിടെ ഒരു ഭൂകമ്പം ഉണ്ടാക്കി …

കഴുത്തോളം കടക്കെണിയിൽ നില്കുന്നടത്തു നിന്നും സംബന്ധം വേണ്ടന്ന്  പറഞ്ഞു  വിശാലം  ഇന്ദ്രനെ  വിലക്കിയെങ്കിലും  യഥാർത്ഥ  കാരണം അതല്ല  എന്ന്  എനിക്ക്  വ്യക്തമായി  അറിയാമായിരുന്നു

നാട്ടുകാരും  നിങ്ങളുടെ വീട്ടിലെ അവസ്ഥയെ പറ്റി സംസാരിക്കാൻ ഇടയായപ്പോൾ എനിക്ക്  ഒരുപാട്‌  വിഷമം ആയി മോളേ …

ചന്ദ്രദാസ്  നിസ്സഹായനായി നോക്കിനിൽകുന്നത് കണ്ടപ്പോൾ ർഖണ്ഡും കല്പിച്ചു  ഞാൻ നിങ്ങളെ  സഹായിക്കാൻ  ഇറങ്ങിത്തിരിച്ചത് ….

മോളെയും കൊണ്ട്  ആ വീടുവിട്ട്  ഇറങ്ങിപോകുന്നത്  കാണാൻ  എനിക്ക്  ഇഷ്ടമില്ലാത്തത്  കൊണ്ട്  തന്നെ  ഞാൻ ബാങ്കിൽ പോയി  മുഴുവൻ തുകയും അടച്ചു  വീടിന്റെ പ്രമാണം തിരികെ  എടുത്ത്  ചന്ദ്രദാസിനെ  ഏല്പിക്കാൻ പോയി ….എന്നാൽ ഊർമിള  അത്‌  സ്വീകരിക്കാൻ തയ്യാറായില്ല …

ഞാൻ ആകെ  ധർമ്മസങ്കടത്തിലായി ……എന്റെ വിഷമം കണ്ട്  ചന്ദ്രദാസ് പ്രമാണം  വാങ്ങി …എന്നാൽ  കാട്ടുതീ  പോലെ  ഈ വാർത്ത  നാട്ടിൽ പരന്നു … അവസാനം  അത്‌  വിശാലത്തിന്റെ ചെവിയിലും എത്തി …

ഞാൻ. പോലും അറിയാതെ വിശാലം നിങ്ങളുടെ വീട്ടിൽ വന്ന്  ഉർമിളയെ വായിൽ തോന്നിയത്  ഒക്കെ പറഞ്ഞു ……

ചന്ദ്രദാസിനെയും  വിശാലം വെറുതെ വിട്ടില്ല … ഉർമിളയെ  അഴിഞ്ഞാടാൻ വിട്ടതിന്റെ  പ്രതിഭലമായിട്ടല്ലേ  വീടിന്റെ  പ്രമാണം നിങ്ങൾ നേടിയെടുത്തത്  എന്ന്  ചന്ദ്രദാസിനോട് വിശാലം ചോദിച്ചു …

ഉർമിളയും  ചന്ദ്രദാസും അപമാനിതനായി എല്ലാവരുടെയും മുന്നിൽ നിന്നപ്പോൾ ഒരു വിജയിയെപോലെ വിശാലം അവിടെ നിന്നും വന്നു …

എന്നാൽ അധികം വൈകാതെ  ഉർമിളയും ചന്ദ്രദാസും വീടിന്റെ പ്രമാണവുമായി ഈ മുറ്റത്  വന്നു നിന്നു … എന്നോട്  ഈ പ്രമാണം തിരികെ വാങ്ങണം എന്ന് പറഞ്ഞു …

ഞാൻ ഒരു വിധത്തിലും പ്രമാണം വാങ്ങുന്നില്ലന്ന്  കണ്ടതും  ഊർമിള  ആ പ്രമാണം വലിച്ചു കീറി വിശാലത്തിന്റെ  മുഖത്തേക്ക് വലിച്ചെറിഞ്ഞു ….

തെരുവിൽ പോയി കിടന്നാലും നമ്മുടെ ഔദാര്യം  വേണ്ടന്ന്  പറഞ്ഞു  ഇവിടെനിന്നും  ഇറങ്ങിപോയതാണ്  രണ്ടുപേരും …

പിറ്റേ ദിവസം നേരം പുലർന്നത് തന്നെ ചന്ദ്രദാസിന്റെയും ഊർമിളയുടെയും മരണവാർത്ത കേട്ടുകൊണ്ടാണ് …മേനോൻ  കണ്ണുകൾ ഒപ്പി …

അഭിമാനികളുയരുന്നു അറിഞ്ഞോ  അറിയാതയോ  ഞാൻ കൂടിയാണ്  ആ മരണങ്ങൾക്ക്  ഉത്തരവാദി എന്ന്  ഓർക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു നെരിപ്പോട്  എരിയുകയാണ് മക്കളേ ….

അച്ഛന്റെയും  അമ്മയുടെയും മരണകാരണം ഹോസ്റ്റലിൽ നിന്ന്  പഠിച്ച  മോൾക്ക്  അറിയില്ലെന്ന്  എനിക്ക്  അറിയാമായിരുന്നു ..

ഇനി  മുന്നോട്ടാണെങ്കിലും മോള്

എത്ര  കാലം  ഒറ്റക്ക് ജീവിക്കും …എന്നായാലും  എന്റെ മോൾക്ക്  ഒരു കൂട്ട്  വേണ്ടേ ??

മോൾക്കും  തിരിച്ചു ഇന്ദ്രനെ  ഇഷ്ടമാണെന്ന്  അറിഞ്ഞത് കൊണ്ടാണ്  അച്ഛൻ  മോളെ

ഇങ്ങോട്ട് കൂട്ടികൊണ്ട്  വരാൻ പറഞ്ഞത് ….

ഉണ്ണിമായയുടെ  കണ്ണുകൾ  നിറഞ്ഞു …

മോൾക്ക്  ഈ അച്ഛനോട്  വെറുപ്പ്  തോന്നുന്നുണ്ടോ ??മേനോൻ ഉണ്ണിമായയോട് ചോദിച്ചു …

ഇല്ല അച്ഛാ !!! എന്റെ അച്ഛനെ  ഞാൻ എന്ത് കാരണം കൊണ്ടാണ്  വെറുക്കേണ്ടത് ?? എന്റെ അച്ഛന്റെ മനസ്സിന്റെ നന്മ  ഈ ചുരുങ്ങിയ  സമയം കൊണ്ട്  തന്നെ  എനിക്ക് മനസ്സിലായതാണ്  …

അച്ഛൻ എന്നും എന്റെ അച്ഛൻ തന്നെയാണ് … ഞാൻ അച്ഛന്റെ മോളും … ഉണ്ണിമായയുടെ ശബ്ദം ഇടറി … മേനോനെ  കെട്ടിപിടിച്ചു കരഞ്ഞു ….

മോനേ  ഇന്ദ്രാ!! ഇന്ന്  മോള്  വന്ന ദിവസം അല്ലേ !! മോൾക്ക്  ഇന്ന്  റസ്റ്റ്  കൊടുക്കാം … അത്താഴം നമുക്ക്‌  പാകം  ചെയ്യാം !!! മേനോൻ ഉഷാറോടെ പറഞ്ഞു ..:

എല്ലാം അച്ഛന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ … ഇന്ദ്രൻ സമ്മതിച്ചു …

അഹാ !!! എല്ലാവരും ഒറ്റ  ഫ്രെമിൽ  ഉണ്ടല്ലോ ??? അമ്മു  ഉണ്ണിമായക്കുള്ള തുണിയുമായി  വന്നു …

നീ  എന്താടി ..കാന്താരി  വൈകിയത് … ഇന്ദ്രൻ തിരക്കി …

“തുണി തിരഞ്ഞെടുക്കാൻ അല്പം സമയമെടുത്തു ബ്റോ ” അമ്മു ഒരു പഞ്ചിൽ പറഞ്ഞു ..

ഇന്ദ്രന്റെന്റെ പെണ്ണിന്  സൂപ്പറാണ്  കേട്ടോ … നല്ല സെലെക്ഷൻ …

അതെ. ഞാൻ കുറച്ചു തിരക്കിലാണ്  മായേച്ചി … നാളെ കഴിഞ്ഞാൽ പിന്നെ രണ്ട് ദിവസം അവധിയാണ് … അപ്പോൾ വിശദമായി  സംസാരിക്കാം  കേട്ടോ .. അമ്മു പറഞ്ഞു ..

ഉണ്ണിമായ തലയാട്ടി …

അമ്മു പോയി … മേനോനും  ഇന്ദ്രനും കൂടി അടുക്കളയിലേക്ക് നടന്നു …

ഉണ്ണിമായ തുണിയുമായി ഇന്ദ്രന്റെ മുറിയിലേക്ക് നടന്നതും … പിന്നിൽ നിന്നാരോ കൈകൊട്ടി വിളിക്കുന്നത്  കേട്ടു … നോക്കിയപ്പോൾ

കതകിൽ ചാരി വിശാലാക്ഷി നിന്നു …

വിശാലാക്ഷിയെ കണ്ടതും മേനോൻ മുൻപ് പറഞ്ഞ  കാര്യങ്ങളെലാം ഉണ്ണിമായയുടെ മനസ്സിലേക്ക്  ഓടി വന്നു …

തന്റെ വീട്ടുകാർ ഇല്ലാതാവാൻ കരണഭൂതയായവൾ  തന്നോട്  മത്സരത്തിന്  ഇറങ്ങിയിരിക്കുന്നത് … മുന്നിൽ നില്കുന്നത് തന്റെ ആജന്മ  ശത്രുവായി ഉണ്ണിമായക്ക്  തോന്നി …

മ്മ്, എന്താ  എന്ത് വേണം ?? ഉണ്ണിമായ  തിരക്കി ???

എന്താടി  നിനക്ക്  ഒരു നിഗളം ??? നീ ഇരിക്കേണ്ട ഒരു സ്ഥാനം ഈ വീട്ടിലുണ്ട് !!!!അത് എവിടെയാണെന്ന്  ഞാൻ നിനക്ക്  കാണിച്ചു തരാം ?? ഇവിടെ അടിച്ചുതളിക്കൊരാളെ ആവശ്യം  ഉണ്ട് … എന്തായാലും നീ വന്നത്  കൊണ്ട്  പുറത്തു നിന്ന്  ആരെയും ഇനി വിളിക്കേണ്ടല്ലോ ??

വിശാലാക്ഷിയുടെ കണ്ണുകൾ കുറുകി ,,,,നീ ഇവിടെ കെട്ടിലമ്മയായി  വാഴാമെന്ന് വിചാരിക്കേണ്ട ??

ഉണ്ണിമായയുടെ ചുണ്ടിൽ ഒരു പരിഹാസച്ചിരി ഉണ്ടായി …

ഹോ ,, ഈ അമ്മയുടെ ഒരു കാര്യം !! ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്ന  നിങ്ങളോടൊന്നും സംസാരിച്ചിട്ട് കാര്യമില്ല …

ഇവിടെ അടിച്ചുതളിക്ക്  തന്നെയാണ്  ഞാൻ വന്നത്  !!! പക്ഷെ ഈ വീടല്ല ആദ്യം ശുദ്ധികലശം  ചെയ്യേണ്ടത് ആകെമൊത്തം  ചെളിയിൽ മുങ്ങി നിൽക്കുന്ന  നിങ്ങളെയാണ് ….അദ്യം നിങ്ങളിൽ നിന്ന്  തന്നെ തുടങ്ങാം അടിച്ചുതളി ….

നീ  എന്താടി  പറഞ്ഞത് ???വിശാലം കൈ ഓങ്ങി കൊണ്ട്  ഉണ്ണിമായയുടെ അടുക്കലേക്ക്  പാഞ്ഞു  ചെന്നു …

ഉണ്ണിമായ  തന്നെ അടിക്കാൻ ഓങ്ങിയ  വിശാലത്തിന്റെ കൈ തടഞ്ഞു ….

കഴിഞ്ഞ ഇരുപത്  വർഷം ഓരോകാരണങ്ങളാൽ  ഉരുകി തീർന്ന  പെണ്ണാണ്  ഞാൻ  …

എന്നാൽ ഇന്ന് എന്റെ വീട്ടുകാരുടെ ദുരവസ്ഥക്ക്  ഒരു പരിധിവരെ നിങ്ങളാണ്  കാരണം എന്ന് അറിഞ്ഞപ്പോൾ എനിക്ക്  ജീവിക്കാൻ തോന്നി …

ഞാൻ ജീവിക്കും…. എന്റെ ഇന്ദ്രട്ടന്റെയും , സ്നേഹനിധിയായ അച്ഛന്റേയുമൊപ്പം ഈ വീട്ടിൽ ഞാൻ ജീവിക്കും … അവരെ ഞാൻ എന്റെ കൂടെ തന്നെ നിർത്തും ….,

എന്തിനാണെന്നല്ലേ ……നിങ്ങളുടെ നാശം കാണാൻ !!! അതെ ഇനി ഈ ഉണ്ണിമായ  ജീവിക്കുന്നത്  നിങ്ങളുടെ സർവ്വനാശം കാണുവാനായിരിക്കും ….

ഇന്നുമുതൽ നിങ്ങളുടെ കാലകേട് തുടങ്ങുവാണ്  വിശാലാക്ഷിയമ്മേ !!!!

ഉണ്ണിമായ ദഹിപ്പിക്കുന്ന വിധം വിശാലാക്ഷിയെ നോക്കി …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!