Skip to content

രുദ്രദേവം – 27

rudhradhevam novel

എല്ലാരേയും പരിചയപെട്ടു നിൽക്കെ സ്റ്റേജിലേക്ക് വരുന്ന രണ്ടുപേരെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. അവൾ വേഗം രുദ്രനെ തട്ടി വരുന്നവരെ കാണിച്ചു കൊടുത്തു… അവന്റെ മുഖത്ത് ചിരി കണ്ടതും നേരത്തെ അറിയാമെന്നു മനസിലായി… അവനെ ചുണ്ട് കൂർപ്പിച്ചു നോക്കിയതും അവൻ അവളെ നോക്കി കവിൾ വീർപ്പിച്ചു കാണിച്ചു… അവനെ പുച്ഛിച്ചിട്ട് വന്നവരുടെ അടുത്തേക്ക് അവൾ നടന്നു…. ഒരു ചിരിയോടെ പിന്നാലെ രുദ്രനും…

“”നീ പോയില്ലേ? “” താല്പര്യമില്ലാതെയുള്ള അവളുടെ ചോദ്യം കേട്ടതും രുദ്രൻ നെറ്റി ചുളിച്ചു

“അങ്ങനെ അവളെ ഞാൻ വിടില്ലല്ലോ ” അവളെ ചേർത്ത് നിർത്തി കാർത്തി…

“ഞാൻ അവളോട് പോകേണ്ടെന്ന് പറഞ്ഞപ്പോൾ അവൾക് ഇവിടെന്ന് മാറ്റം വേണമെന്ന് പോലും…. ഇപ്പൊ ഒന്നും വേണ്ടേ? ” പരിഭവത്തോടെയുള്ള ദേവൂന്റെ ചോദ്യം കേട്ടതും മയൂരി അവളെ കെട്ടിപിടിച്ചു തോളിൽ തല വച്ചു…. കുറച്ചു കഴിഞ്ഞു തോളിൽ തണുപ്പ് അനുഭവപ്പെട്ടതും അവളെ നേരെ പിടിച്ചു നിർത്തി…. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും ദേവു വല്ലാണ്ടായി

“മയൂരി… ഞാൻ.. വെറു… “

“ഒന്നുംപറയണ്ട…. സോറി…. ഇതിനെ അന്വേഷിച്ചിട്ട് കാണാഞ്ഞപ്പോൾ മനസ്സ് ആകെ തളർന്നു പോയി അതാ ഞാൻ… സോറി ട്ടോ “

“ഇപ്പോ എല്ലാം ശരിയായല്ലോ…. ഇതിനെ എവിടെന്നു കിട്ടി “

അപ്പോഴേക്കും പല്ലവിയും ആദിയും വന്നു സ്റ്റേജിൽ പിന്നെ മൂന്ന് ജോഡികളും ഒരുമിച്ചു ഫോട്ടോ എടുത്തു… സന്തോഷം മാത്രം നിറഞ്ഞ നിമിഷങ്ങൾ..

“”നിനക്ക് എങ്ങനെയാ ഇതിനെ വീണ്ടും കിട്ടിയേ “” രുദ്രനോടും ആദിയോടും സംസാരിച്ചു നിൽക്കുന്ന കാർത്തിയെ ചൂണ്ടി പല്ലവി ചോദിച്ചു… അവൾ പറയുന്നതിന് കാതോർത്തു ദേവൂം

എയർപോർട്ടിൽ,

  • °•°•°•°•°•°•°•°•°•°•°

ദേവുനെ വിളിച്ചു പറഞ്ഞു ഫോൺ ബാഗിൽ വച്ചതും ഒരാൾ വന്നു മയൂരിയെ പിടിച്ചു നിർത്തിയിട്ട് അവളുടെ കവിളിൽ അടിച്ചു… അടിയുടെ വേദനയിൽ നിന്ന് ആളെ മനസ്സിലായതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… പക്ഷേ അത് മറച്ചു പിടിച്ചു കണ്ണീരോടെ അവനെ നോക്കി

അവളെ കണ്ണീർ കണ്ടതും അവന്റെ മനസ്സ് പതറി…. വീണ്ടും ദേഷ്യം അണിഞ്ഞു അവളുടെ മുന്നിൽ നിന്നു

“ഞാൻ എന്താ ചെണ്ടയാണോ തോന്നുമ്പോൾ അടിക്കാൻ “

“നീ ചെണ്ടയല്ല മദ്ദളമാ… എവിടെ പോകുവാ ബാഗും തൂക്കി… “

“അമ്മായിടെ മോനെ കാണാൻ… അടുത്ത ആഴ്ച കല്യാണമാ… “

“ഞാൻ ആ വിഷമത്തിൽ ഒന്ന് മാറിനിന്നതല്ലേ… നിനക്ക് എന്നെ വന്നു സമാധാനിപ്പിച്ചാൽ എന്താ… കെട്ടും കെട്ടി പോകുവാ ” പുച്ഛം വാരി വിതറി അവൻ

“ഓഹ്…. പോകുന്ന സ്ഥലവും അഡ്രസ്സും തന്നിട്ടല്ലേ പോയേ ഓടി വരാൻ… എന്നെ കൊണ്ടൊന്നും പറയിപ്പിക്കാതെ മാറി നിൽക്കേടോ ” അവളും പുച്ഛം

“2 ദിവസം മാറിനിന്നതും മനസ്സ് തണുത്തു… നിന്റെ വിവരം അറിയാൻ ആദിയെ വിളിച്ചപ്പോഴാ യുഎസ്എ യിൽ പോകുന്ന കാര്യം അറിഞ്ഞത്… പിന്നെ ഇങ്ങോട്ട് പാഞ്ഞു വന്നു “

“കണ്ടതിൽ സന്തോഷം… ഞാൻ പോകട്ടെ… ബൈ “

“നിനക്ക് എന്നെ വിട്ട് പോകാൻ പറ്റുമോ മയൂ… ” നിറകണ്ണുകളോടെ അവളെ തടഞ്ഞു ചോദിച്ചതും ആ കണ്ണുകളും പെയ്യാൻ തുടങ്ങി… അവളെ നെഞ്ചോരം ചേർത്ത് ആശ്വസിപ്പിച്ചു… ഇത്രെയും നാൾ അനുഭവിച്ച വേദന അവന്റെ നെഞ്ചിൽ ഇറക്കി വച്ചു..

അവളുടെ കരച്ചിൽ ഒന്നടങ്ങിയതും അവൻ നെഞ്ചിൽ നിന്ന് മാറ്റി അവളെയും പിടിച്ചു തിരിഞ്ഞു നടന്നതും തങ്ങളെ നോക്കി നിൽക്കുന്ന ആളെ കണ്ടു… കണ്ണടവച്ചു ഇച്ചിരി പ്രായം തോന്നിക്കുന്ന ആളെ അവൻ സംശയിച്ചു നോക്കി… അവൻ നിന്നതുകൊണ്ട് അവൾ മുന്നിൽ നിൽക്കുന്ന ആളെ നോക്കി

അദ്ദേഹത്തിനെ നോക്കി വിളറിയ ചിരി ചിരിച്ചതും അയാൾ അവളെ രൂക്ഷമായി നോക്കി

“കാർത്തി… അച്ഛനാണ്… ” അവളുടെ പറച്ചിൽ കേട്ടതും അവളിൽ നിന്ന് മാറി അയാളെ നോക്കി പുഞ്ചിരിക്കാൻ വിഫലശ്രമം നടത്തി

“അച്ഛാ… ഇത് നമ്മുടെ കിരണിന്റെ ഏട്ടൻ കാർത്തിയാ… “

അത് കേട്ട് അച്ഛൻ ഒന്നിരുത്തി മൂളിയതും അവൾ നന്നായൊന്ന് ചിരിച്ചു കൊടുത്തു

“നീ പോകുന്നില്ലേ? “

“അത് അച്ഛാ… ഇനി പോകണോ? ” വളിച്ച ചിരിയോടുള്ള അവളുടെ ചോദ്യം കേട്ടതും അവളുടെ ചെവിയിൽ അച്ഛൻ പിടുത്തമിട്ടു..

“കേട്ടോ മോനെ… ഞാനും ഇവളുടെ അമ്മയും ഒരുപാട് പറഞ്ഞു നോക്കി… ഇവൾക്ക് അവിടെ എന്തോ കാത്തുവച്ചിരിക്കും പോലെ ആയിരുന്നു വാശി പിടിക്കൽ ” അത് കേട്ടതും അവൻ അവളെ നോക്കി ചിരിച്ചു… അവൾ അവനെ കൊഞ്ഞനം കുത്തി

“ഇനി വൈകിപ്പിക്കണ്ട…. വീട്ടുകാരുമായി വാ മോൻ… നമുക്ക് ഇത് ആലോചിക്കാം.. ” അച്ഛന്റെ വാക്ക് കേട്ടതും അവർ പരസ്പരം പുഞ്ചിരിച്ചു

  • •°°°•••°°°•••°°°•••°°°•••°°°•••°°°•••°°°

“അങ്ങനെ ഇതുവരെ എത്തി ” ഒരു നിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി..

“എന്നിട്ട് ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ ” രണ്ടാളും കോറസ് പോലെ പറഞ്ഞു

“നിങ്ങളോട് പറയണ്ടെന്ന് പറഞ്ഞു…. ആദിയും സാറും അറിഞ്ഞിരുന്നു… നിങ്ങൾക് സർപ്രൈസ് നൽകിയതാ “മയൂരിയുടെ വാക്ക് കേട്ടതും അവർ രണ്ടും മുഖം വീർപ്പിച്ചു…

പെട്ടെന്ന് സ്റ്റേജിലെ ലൈറ്റ് മുഴുവൻ ഓഫ്‌ ആയി… ഒരു കൈ വന്നു ദേവൂന്റെ കൈയ്യിൽ മുറുകി… അവൾ പേടിച്ചു ചുറ്റും നോക്കിയെങ്കിലും ആകെ ഇരുട്ടായിരുന്നു… ആ കൈയ്യുടെ ഉടമ അവളെയും വലിച്ചു കുറച്ചു നടന്നു…. അവരുടെ നടത്തം നിർത്തിയതും റൗണ്ട് ലൈറ്റ് അവർ നിൽകുന്നടത്തു തെളിഞ്ഞു….

തന്റെ കൈയ്യിൽ പിടിച്ചിരിക്കുന്ന ആളുടെ മുഖം കണ്ടതും അവൾ ശ്വാസം വലിച്ചു വിട്ടു… അവനോട് ചൂടാവാൻ തുടങ്ങിയതും അവിടെ അറേഞ്ച് ചെയ്തിരുന്ന സൗണ്ട് സിസ്റ്റമിൽ നിന്ന് പാട്ടു ഒഴുകിയെത്തി…

    na jiya zindagi ek pal bhi..

   Tujhse hoke judaa sun zara..

    Bin tere mujhse naaraaz thaa dil

   Tu mila hai toh hai keha raha..

                                        (Bhaagi – sab tera)

പാട്ടിന്റെ ഈണത്തിനൊപ്പം ദേവുമായി അവൻ ചുവടുകൾ വച്ചു… ആദ്യം മടിച്ചെങ്കിലും അവൾ അവന്റെയൊപ്പം ചേർന്നു…. അവൻ അവളുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു… നഗ്നമായ ഇടുപ്പിൽ അവന്റെ കൈകൾ പതിഞ്ഞതും അവൾ ഉയർന്നു പൊങ്ങി… അവൾ പിടച്ചിലൂടെ അവനെ നോക്കി… അവന്റെ പ്രണയം നിറഞ്ഞ നോട്ടത്തിൽ അവൾ അലിഞ്ഞു പോയി

ആ നിമിഷം അവരുടെ ലോകത്തായിരുന്നു… ചുറ്റുമുള്ളവരെ അവർ മറന്നു… നോട്ടത്തിന്റെ തീവ്രത കൂടുംതോറും അവരുടെ മുഖങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു… അവരുടെ മുഖങ്ങൾ തമ്മിൽ തട്ടിയതും അവിടെ കൈയടികൾ ഉയർന്നു… അപ്പോഴാ അവർ സ്വബോധത്തിലേക്ക് എത്തിയത്… പാട്ടു കഴിഞ്ഞെന്ന് മനസ്സിലായതും അവർ പരസ്പരം പുഞ്ചിരി കൈമാറി…

അടുത്ത് പിള്ളേർ സെറ്റ് ഡാൻസ് ആയിരുന്നു…. എല്ലാവരും അവരുടെ ചുവടുകൾ നോക്കി നിന്നു… അത് കഴിഞ്ഞതും ആദിയും കാർത്തിയും കയറി… ഡാൻസിന്റെ അവസാനം എത്തിയതും അവരുടെ ജോഡികളും അവരുടെയൊപ്പം കൂടി…

അവിടെ കൂടിനിന്നവർ എല്ലാം നന്നായി ആസ്വദിച്ചു…. വേറെ ഫ്രണ്ട്സും അവരുടെയൊപ്പം ഡാൻസിൽ പങ്കുചേർന്നു… രുദ്രനും ദേവൂം അവരുടെ സന്തോഷവും നൃത്തവും നോക്കി നിന്നു… ഇടയ്ക്ക് അവന്റെ കൈകൾ അവളുമായി കോർത്തു… അവളൊരു പുഞ്ചിരിയോടെ അവന്റെ തോളിൽ ചേർന്നു നിന്നു

പരിപാടി അവസാനിപ്പിക്കാൻ സമയത്തു ആദിയും പല്ലുവും, മയൂരിയും കാർത്തിയും, അനു മോൾ, ബാക്കി ഫ്രണ്ട്സും എല്ലാരും കൂടെ ഡാൻസ് കളിച്ചു… ഇതിൽ ശ്രദ്ധിക്കാതെ രുദ്രനും ദേവൂം അവരുടെ ലോകത്ത് ആയിരുന്നു… ഇത് കണ്ട ആദി പല്ലവിയോട് എന്തോ ചെവിയിൽ പറഞ്ഞിട്ട് അവളുമായി അവരുടെ അടുത്തേക്ക് വന്നു…

അവരുടെ കൈകളിൽ പിടിച്ചു എല്ലാരുടെയും നടുവിലായി കൊണ്ടു നിർത്തി…. ഒടുവിൽ അവരും എല്ലാരുടെയും ഒപ്പം ചുവടു വച്ചു കലാശകൊട്ടു നടത്തി…

ബാക്കിയുള്ളവർ ഭക്ഷണത്തിലേക്ക് തിരിഞ്ഞപ്പോൾ ആദിയും കാർത്തിയും തളർന്നു ചെയറിൽ കിടന്നു… അവരുടെ അടുത്ത് പെൺപടയും ഉണ്ടായിരുന്നു…

“ഡാ…. ഇനി എന്താ നിന്റെ പ്ലാൻ “

“അവളുടെ വീട്ടിൽ പോയി സംസാരിച്ചു ഉറപ്പിച്ചു ഇതുപോലെ കല്യാണം കഴിക്കണം “

“അതല്ലടാ…. ജോലി ” തലയിൽ കൈവച്ചു ആദി

“അത് പിന്നെ എന്റെ റിസൈൻ ലെറ്റർ ക്യാൻസൽ ചെയ്യുമോയെന്ന് രുദ്രനോട് ചോദിക്കണം “

“അപ്പോൾ അവളോ? “

“എടാ… രണ്ടാളുടെയും പഴയത് പോലെ നമ്മൾ ഒരുമിച്ചു “

“എന്ത് ഒരുമിച്ചു ” അങ്ങോട്ടേക്ക് ദേവുമായി രുദ്രൻ വന്നു

“അത് എന്റെ റിസൈൻ നീ ക്യാൻസൽ ചെയ്യ്യോ… അവളുടെയും… നാളെ മുതൽ വീണ്ടും ജോലിക്ക് വരാം “

“ഓഹ് ബുദ്ധിമുട്ടണ്ട… ഞാൻ അക്‌സെപ്റ്റ് ചെയ്തു റിസൈൻ “

“എന്തുവാ അളിയാ… ചതിക്കല്ലേ…. എടുത്തുചാട്ടം അത്രേയുള്ളൂ… ഇനി ആവർത്തിക്കില്ല “

“ഉവ്വ്… ഇത് എപ്പോഴും പറയണേ “

അതിനു മറുപടിയായി അവൻ വെളുക്കെ ചിരിച്ചു കൊടുത്തു…

“ഡി… നാളെ ഓഫീസിൽ വായോ… റിസൈൻ രുദ്രൻ ക്യാൻസൽ ചെയ്തു… ” മയൂരിയോട് കാർത്തി വിളിച്ചു പറഞ്ഞു

“നാളെയോ… എനിക്ക് ലീവാ… വയ്യ ” ഡാൻസ് കളിച്ചു തളർന്നതുകൊണ്ട് ചെയറിൽ കിടന്നു അവൾ പറഞ്ഞു

“ഞാനും ” പല്ലവി പതിയെ കൈപൊക്കി പറഞ്ഞു

“എങ്കിൽ ഞാനും… ” – ആദി

“ആരുമില്ലേൽ ഞാനും ഇല്ല ” – കാർത്തി

“രുദ്രാ… നീ എല്ലാം നോക്കെ… ഞങ്ങൾ ലീവാ ” ആദി പറഞ്ഞു കഴിഞ്ഞതും രുദ്രൻ കലിപ്പിച്ചു നോക്കി

“ഞങ്ങളുടെ വിവാഹം കഴിഞ്ഞു… ഇനി ഒരാഴ്ച കഴിഞ്ഞേ അങ്ങോട്ട് ഉള്ളു… നിങ്ങൾ നാളെ എല്ലാരും ഓഫീസിൽ പോകും”

രുദ്രൻ പറഞ്ഞതും അവർ പരസ്പരം നോക്കി… വല്ലതും പറഞ്ഞാൽ മയൂരിയും പല്ലവിയും വിധവ ആകേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ടു തലയാട്ടി സമ്മതിച്ചു…

കുറച്ചു കഴിഞ്ഞു അതിഥികൾ എല്ലാരും പോയി തുടങ്ങി…. വിരുന്നിനു ക്ഷണിച്ചിട്ട് രാധയും മാധവനും പോയി…. ദേവൂന് രുദ്രനും ആശംസകൾ

നൽകി അച്ചുവും കുടുംബവും, പല്ലവിയും കുടുംബവും ഇറങ്ങി… എല്ലാരും പോയി കഴിഞ്ഞതും മായയും രുദ്രനും ദേവൂം ദേവകിയും വീട്ടിലേക്ക് യാത്രയായി…

വീട്ടിൽ എത്തിയതും എല്ലാരും കിടക്കാൻ പോയി…. ദേവു മേക്കപ്പ് മാറ്റുന്ന സമയത്ത് രുദ്രൻ ഫ്രഷായി വന്നു…. അവൻ എത്തിയിട്ടും അവളുടെ പണി കഴിഞ്ഞില്ല… ഡ്രസ്സിങ് ടേബിളിനു മുന്നിലിരുന്ന് ബ്യൂട്ടീഷ്യൻ വച്ചു കൊടുത്തതെല്ലാം അവൾ മാറ്റി… ഇതെല്ലാം പുറകിൽ നിന്ന് രുദ്രൻ നോക്കി നിന്നു… അവനൊരു പുഞ്ചിരി നൽകി അവൾ പണി തുടർന്നു..

എല്ലാം കഴിഞ്ഞു ഫ്രഷാകാൻ ഡ്രസ്സ്‌ എടുത്തു അവൾ പോയി…. കുറച്ചു കഴിഞ്ഞു ഒരു’ ശു ശു ‘ സൗണ്ട് കേട്ട് കട്ടിലിൽ കിടന്നവൻ ചുറ്റും നോക്കി… ആമ പുറത്തേക്ക് തലയിടുന്നത് പോലെ ബാത്റൂമിൽ നിന്ന് ഒരു തല പുറത്തേക്ക് വന്നു… അവളെ കണ്ടതും അവൻ എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചു

“ഒരു ഹെല്പ് വേണം… അത്യാവശ്യമാണ് ” അവൻ അവളെയൊന്നു സംശയിച്ചു നോക്കി… അവനെ അങ്ങോട്ടേക്ക് മാടി വിളിച്ചിട്ട് അവൾ തല അകത്തിട്ട് വേഗം ലെഹങ്കയുടെ ഷാൾ എടുത്തിട്ടു… അങ്ങോട്ടേക്ക് വന്ന രുദ്രൻ അത് കണ്ടിരുന്നു… ഒരു പുഞ്ചിരിയോടെ അവളെ നോക്കി…

“എന്താ കാര്യം? “

“അത്… പുറകിലെ കെട്ട് ഞാൻ വേഗം അഴിക്കാൻ നോക്കിയപ്പോൾ കുടുങ്ങി പോയി… “

“അതോണ്ട്…? ” അവന്റെ ചോദ്യം കേട്ടതും അവനെ കൂർപ്പിച്ചു നോക്കി

“എന്നെ കൊണ്ടു പറ്റണില്ല അഴിക്കാൻ… അത് ഒന്ന് അഴിച്ചു തായോ… എനിക്ക് കുളിക്കണം… ആകെ ചൊറിയുന്നു ” അവളുടെ സംസാരം കേട്ടതും അവൻ പുഞ്ചിരിയോടെ പുറകിൽ കിടന്ന മുടിയെ ഫ്രണ്ടിലേക്ക് ഇട്ടു…

അവൻ കെട്ടിൽ പിടിച്ചു വലിച്ചു നോക്കിയപ്പോൾ അത് ഒന്നൂടെ മുറുകി… ഒരുപാട് നേരം പരിശ്രമിച്ചിട്ടും ഒന്നും നടന്നില്ല

“ഇത് പറ്റണില്ല… ” നിരാശയോടെ പറഞ്ഞു

“എങ്കിൽ പല്ല് കൊണ്ടു നോക്ക്… അഴിക്കാൻ പറ്റും… “

അവൻ ഒരുനിമിഷം സംശയിച്ചു നിന്നു..

“വേഗം അഴിക്ക് രുദ്ധേട്ടാ… ” അവൾ ചിണുങ്ങി

അവന്റെ നിശ്വാസം പുറത്തു തട്ടിയതും അവളുടെയുള്ളിൽ ഷോക്ക് അടിച്ച അവസ്ഥയായി… അവൻ കെട്ടിൽ കടിച്ചതും അവന്റെ താടി രോമങ്ങൾ അവളെ ഇക്കിളി കൂട്ടി…. ഇതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് അവളിൽ ഉടലെടുത്തു….

അവന്റെ രോമങ്ങൾ പുറത്തു തട്ടുന്നതും അവളുടെ ഹൃദയമിടിപ്പ് കൂടി… അവളുടെ കൈകൾ പാവാടയിൽ മുറുകി… അവളുടെ മാറ്റങ്ങൾ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

അവളെ ഇക്കിളി കൂട്ടാൻ അവൻ മനപ്പൂർവം താടി അവളുടെ പുറത്തു ഉരസി… അവളുടെ പാവാടയിലെ പിടി മുറുകിയപ്പോൾ ഷാൾ തെന്നി താഴെ വീണു… അവൾ വേഗം ഷാൾ എടുത്ത് മൂടി… അവൻ കെട്ടഴിച്ചിട്ടു അവളെ നോക്കാതെ വേഗം പുറത്തേക്ക് നടന്നു…

ആഞ്ഞൊന്നു ശ്വാസം എടുത്തിട്ട് അവൾ ഡോർ ലോക്ക് ചെയ്ത് കുളിക്കാൻ തുടങ്ങി… ഇതേസമയം രുദ്രന്റെ ഉളളിൽ എന്തൊക്കെയോ ചിന്തകൾ ഉടലെടുത്തു… കിടന്നിട്ട് കണ്ണടയ്ക്കുമ്പോൾ അനാവൃത്തമായ അവളുടെ പുറം ഓർമ്മയിൽ വന്നതും അവൻ വേഗം ബാൽക്കണിയിലെ ഹാങ്ങിങ് ചെയറിൽ പോയി ഇരുന്നു…. അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തികളിച്ചു

കുളിച്ചു വന്ന ദേവു രുദ്രനെ കാണാത്തൊണ്ടു ചുറ്റും നോക്കി… ബാൽക്കണിയിലെ ഡോർ തുറന്നു കിടക്കുന്നതുകൊണ്ട് അവൾ അങ്ങോട്ടേക്ക് പോയി… രുദ്രൻ ആകാശവും നോക്കി ഓരോന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു..

“എന്താ ഇവിടെ ഇരിക്കുന്നേ… ഉറങ്ങുന്നില്ലേ? ” അവളുടെ ശബ്ദം കേട്ടതും അവൻ ഞെട്ടി തിരിഞ്ഞു നോക്കി

“ഉറക്കം വരുന്നില്ല… “

മറുപടിയായി മൂളിയിട്ട് അവൾ ഹാൻഡ്റൈലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു…. മുല്ലപ്പൂവിന്റെ സുഗന്ധമുള്ള കാറ്റ് അവരെ തലോടി കടന്നു പോയി….

രുദ്രൻ അവളെ കൈയ്യിൽ പിടിച്ചു വലിച്ചു മടിയിലോട്ട് ഇരുത്തി… പെട്ടെന്ന് ആയതുകൊണ്ടു അവൾ പേടിച്ചു… അവനിൽ നിന്ന് എണീക്കാൻ ശ്രമിച്ചു

“അവിടെ ഇരിക്കു ദച്ചു… ” കാതോരം അവന്റെ ശബ്ദം കേട്ടതും അവൾ മിണ്ടാതെ അവന്റെ നെഞ്ചിൽ ചാഞ്ഞു

“ഞാനാണ് നിന്റെ രുദ്ധേട്ടനെന്ന് നിനക്ക് അറിയാമായിരുന്നിട്ട് എന്താ പറയാഞ്ഞേ ” അവളുടെ വിരലിൽ വിരൽ കോർത്തു അവൻ ചോദിച്ചു

“നിങ്ങൾ ആദ്യം പറയാൻ… നിങ്ങൾ എന്നെ മറന്നോ ഇല്ലേയെന്ന് എനിക്ക് അറിയണ്ടേ “

“ന്റെ ദച്ചുനെ ഞാൻ എങ്ങനെ മറക്കാനാ ” അവന്റെ ശബ്‌ദം ആർദ്രമായി

അവൾ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു… തന്റെ നെഞ്ചോട് അവളെ ചേർത്തു പിടിച്ചു രുദ്രൻ….

കുറച്ചു കഴിഞ്ഞു അവളുടെ അനക്കമില്ലാത്തോണ്ട് നോക്കിയതും അവളൊരു പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിൽ കിടന്നു ഉറങ്ങിയിരുന്നു

                  

രാവിലെ രുദ്രൻ എണീറ്റതും അവളെ കണ്ടില്ലായിരുന്നു… അവളെ തേടി മുറിയിൽ എത്തിയതും അവൾ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…

“പോയി വേഗം കുളിക്ക്… വീട്ടിൽ പോണം ” അവളുടെ സംസാരം കേട്ടതും അവൻ ടവൽ എടുത്തു    കുളിക്കാൻ കയറി..

                                   തുടരും

                              സ്വപ്ന മാധവ്

 

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!