Skip to content

രുദ്രദേവം – 29

rudhradhevam novel

ദേവു താഴെ എത്തിയപ്പോൾ മായമ്മയും ഉണ്ടായിരുന്നു… അവരെയും സഹായിച്ചു അടുക്കളയിൽ നിന്നു…

“ദച്ചു…. ” രുദ്രന്റെ വിളി കേട്ടതും അവൾ പണി നിർതിയിട്ട് മുറിയിലേക്ക് പോയി

“എന്താ “

“എനിക്ക് തലയൊന്നു തോർത്തി തരോ… കൈ ആ വാതിലിൽ തട്ടിയായിരുന്നു ഭയങ്കര വേദന ” കൈയും തടവി അവൻ പറഞ്ഞു

അവൾ ഓടിച്ചെന്ന് തട്ടിയ കൈ തടവി കൊടുത്തു… അവൻ ഒരു കള്ളചിരിയാലേ നോക്കി ഇരുന്നു

“ഇതൊക്കെ ശ്രദ്ധിക്കണ്ടേ രുദ്ധേട്ടാ… ” ശാസനയുടെ സ്വരത്തിൽ അവൾ പറഞ്ഞതും അവൻ കൂർപ്പിച്ചു നോക്കി… അവന്റെ കൈയ്യിൽ നിന്ന് ടവൽ വാങ്ങി തലതുവർത്തി കൊടുത്തു… അവൻ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു അവളുടെ വയറ്റിൽ ചേർന്നു ഇരുന്നു…. അവന്റെ ശ്വാസം ശരീരത്തിൽ തട്ടിയതും ദേവു ഇച്ചിരി അകലമിട്ടു നിന്നു… പക്ഷേ അവൻ അവളെ വീണ്ടും ചേർത്തു പിടിച്ചു

“കഴിഞ്ഞു ഏട്ടാ… വിട്ടേ… അടുക്കളയിൽ ജോലിയുണ്ട് ” അവനിൽ നിന്ന് കുതറി മാറി

“എന്താ ദേവു ഇങ്ങനെയാണോ തുടയ്ക്കുന്നെ… വയ്യെങ്കിൽ വേണ്ട ” മുടിയിൽ നിന്ന് ഇറ്റു വീഴുന്ന വെള്ളം ചുറ്റും തെറിപ്പിച്ചു അവളിൽ നിന്ന് ടവൽ വാങ്ങി… അത് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു… അവന്റെ കൈയ്യിൽ നിന്ന് ടവൽ പിടിച്ചു വാങ്ങി വീണ്ടും തുവർത്തി കൊടുത്തു…

അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ ദേഹത്തു ചേർന്നു ഇരുന്നു… പതിയെ അവളുടെ വയറ്റിൽ ഊതി…. അവൾ പിടഞ്ഞുകൊണ്ടു അവനെ കൂർപ്പിച്ചു നോക്കി…. നന്നായി ഇളിച്ചു കൊടുത്തു അവൻ വീണ്ടും അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചു

അപ്പോഴാണ് വയറിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളിയെ അവൻ കണ്ടത്… താൻ നേരത്തെ തലയിലെ വെള്ളം തെറുപ്പിച്ചപ്പോൾ വീണതാകും… അത് കാൺക്കെ അവന്റെയുള്ളിൽ കുസൃതി തോന്നി….

അവന്റെ കൈകൾ നഗ്നമായ വയറിൽ പതിഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി… പക്ഷേ അവൻ അത് കാര്യമാക്കാതെ ആ വെള്ളത്തുള്ളിയുടെ പിന്നാലെ പോയി…. ഒടുവിൽ ആ വെള്ളത്തുള്ളിയെ അവൻ തട്ടി തെറിപ്പിച്ചു… അവൾ വേഗം തോർത്തിയിട്ട് അവിടെന്ന് പോകാൻ നോക്കി…. ഇനിയും അവിടെ നിന്നാൽ പണിയാകുമെന്ന് അവളുടെ ഉളളിൽ നിന്നാരോ വിളിച്ചു പറഞ്ഞു

അവൾ വേഗം ടവൽ അവന്റെയിൽ കൊടുത്തിട്ട് താഴേക്ക് പോയി… അവളുടെ പോക്ക് ഒരു കുസൃതി ചിരിയാലെ അവൻ നോക്കി ഇരുന്നു

അടുക്കളയിൽ എത്തിയതും ശ്വാസം വലിച്ചുവിട്ടു അവൾ അകത്തേക്ക് കയറി… അവിടെ രാധയും മായയും ഓരോന്ന് ചെയ്യുന്നത് കൊണ്ട് അവൾക് പ്രത്യേകിച്ചു പണി ഒന്നുമില്ലായിരുന്നു… അമ്മയുടെ മുറിയിൽ പോയി അവിടെയിരുന്ന കുഴമ്പും എടുത്തു അവൾ വീണ്ടും മുറിയിലേക്ക് പോയി…

ലാപ്പിൽ എന്തോ കാര്യമായി ചെയ്യുന്ന രുദ്രന്റെ അടുത്തേക്ക് അവൾ പോയി…

“ദച്ചു… നമുക്ക് ഇന്ന് രാത്രി ഇവിടെന്ന് പോകാം… നാളെ ഓഫീസിൽ ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്…. പിന്നെ ഒരിക്കൽ ഇവിടെ വന്നു നിൽക്കാം “

“ആം…. കൈ നീട്ടിക്കെ… കുഴമ്പ് ഇട്ട് തരാം.. അപ്പോൾ വേദന മാറും “

“ഏഴുമല പൂഞ്ചോല പാട്ടു ഇടട്ടെ ബിജിഎം ” സൈറ്റ് അടിച്ചു അവൻ ചോദിച്ചു

“ചവിട്ടി താഴെയിടും മിണ്ടാതെ ഇരുന്നോ ” കലിപ്പിച്ചു പറഞ്ഞിട്ട് അവന്റെ കയ്യിൽ കുഴമ്പ് പുരട്ടാൻ തുടങ്ങി… അവൻ തൊട്ടു കാണിച്ച ഭാഗം അവൾ നന്നായി തിരുമി കൊടുത്തു

അവളുടെ ആത്മാർത്ഥ തിരുമൽ കണ്ടു അവനു കുറ്റബോധം തോന്നി…

“ദച്ചു… എന്റെ കൈ ഇടിച്ചില്ല.. ഞാൻ നിന്നെ അടുത്ത് കിട്ടാനായി കള്ളം പറഞ്ഞതാ… ” തല കുനിച്ചു അവൻ പറഞ്ഞു കഴിഞ്ഞതും അവന്റെ നേർക്ക് ഒരു പൗഡർ ബോട്ടിൽ പാഞ്ഞു വന്നു… ദേഹത്തു വീഴുന്നതിന് മുന്നേ അത് പിടിച്ചിട്ട് അവളെ നോക്കി ചിരിച്ചു ….. ദേഷ്യത്തിൽ നിൽക്കുന്നവളെ കണ്ടതും അവളുടെ അടുത്തേക്ക് നടന്നു…

“ദച്ചു… സോറി…. നീ എന്റെയടുത്തു നിൽക്കാതെ ഓടി പോയപ്പോൾ വെറുതെ ഒരു തമാശയ്ക്ക് ചെയ്തതാ… പിണങ്ങല്ലേ ” രണ്ടു ചെവിയും പിടിച്ചു അവളുടെ മുന്നിൽ തലകുനിച്ചു നിന്നു

“കാലുപിടിക്കാം…. പിണങ്ങി ഇരിക്കല്ലേ എനിക്ക് സഹിക്കില്ല… ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല ” കാലിൽ വീഴാനായി കുനിഞ്ഞതും അവൾ പിന്നോട്ട് മാറി…

“ദച്ചു…. ” ദയനീയമായി അവൻ വിളിച്ചതും അവൾ തിരിഞ്ഞു നിന്നു

“നീ എന്നെ തല്ലിക്കോ…. മിണ്ടാതെ നിൽക്കല്ലേ “അവന്റെ വാക്കുകൾ ഇടറിയിരുന്നു

ദേവു അവന്റെ നേർക്ക് തിരിഞ്ഞു പെരുവിരലൂന്നി നെറ്റിയിൽ ചുണ്ട് ചേർത്തു… അവളെ ചേർത്തു കെട്ടിപിടിച്ചു

“എത്ര പിണക്കമാണേലും ഒരു ചുംബനത്തിൽ അലിയുന്നതല്ലേ നമ്മുടെ പിണക്കം…. ഇനി ഇങ്ങനെ എന്തെങ്കിലും ഒപ്പിച്ചാൽ തല അടിച്ചു പൊട്ടിക്കും… ഹും ” അപ്പോഴും ഒരു പുഞ്ചിരിയാലെ അവളെ ചേർത്ത് പിടിച്ചിരുന്നു

                          

“മോനെ…. ന്റെ മോൾ ഇപ്പൊ മനസ്സ് തുറന്നു ചിരിക്കുവാ നീ കാരണം…. ഇനി അവളെ ഇങ്ങനെ കാണാൻ പറ്റുമോയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു… നീയാ അവളുടെ സന്തോഷം…. അവളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായാൽ ക്ഷമിക്കണേ “

വൈകുന്നേരം തന്റെയൊപ്പം വെള്ളം നനയ്ക്കാൻ വന്ന രുദ്രനോട് പറഞ്ഞു…

“അച്ഛൻ വിഷമിക്കണ്ട… അവളുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും നിലയ്ക്കില്ല…. എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്…. അവൻ… ആ വിഹാൻ ഒരുപാട് വേദനിപ്പിച്ചല്ലേ “

“പവിത്രമായ ബന്ധത്തെ പണം കൊണ്ടു ബന്ധപ്പെടുത്തി…. ഒത്തിരി അനുഭവിച്ചെന്റെ കുട്ടി… ഞങ്ങൾക്ക് വേദനിക്കുമെന്ന് കരുതി എല്ലാം ഉളളിൽ ഒതുക്കി… ഒടുവിൽ അവന്റെ അച്ഛനും അമ്മയുമാണ് എല്ലാ വിളിച്ചു പറഞ്ഞത്… അവർ പറഞ്ഞില്ലേൽ അവൾ ഇന്നും എല്ലാമനുഭവിച്ചു അവിടെ കിടന്നേനെ… ” നിറഞ്ഞ കണ്ണുകൾ തോളിൽ കിടന്ന തോർത്താൽ ഒപ്പിയെടുത്തു….

“അവനുള്ള മറുപടി ഞാൻ കൊടുക്കും അച്ഛാ… ഇത്രെയും ചെയ്യാവോ… അവളെ പോലൊരു പാവത്തിനോട് “

“ഒന്നുംവേണ്ട കുഞ്ഞേ…. നിങ്ങൾ സന്തോഷമായിട്ട് ജീവിക്ക്… “

പണികൾ കഴിഞ്ഞു വീട്ടിലേക്ക് നടന്നു…. അവരെ കാത്തു ദേവു മുന്നിൽ ഉണ്ടായിരുന്നു… രുദ്രനും അച്ഛനും കുടിക്കാൻ വെള്ളവും കൊടുത്തു അവൾ അവിടെ നിന്നു… അവിടേക്ക് രാധയും മായയും ഓരോന്ന് സംസാരിച്ചു കൊണ്ടു വന്നു..

“അമ്മേ… നമുക്ക് കുറച്ചു കഴിഞ്ഞു ഇറങ്ങാം… ഓഫീസിൽ നാളെ പോകണം… കുറച്ചു അത്യാവശ്യ ജോലികളുണ്ട് “

“ആദി ഉണ്ടല്ലോ അവിടെ… ഈ ഒരാഴ്ച നിങ്ങൾ ഓഫീസിൽ നിന്ന് മാറി നിൽക്ക്… “

“അമ്മേ… ഞാൻ അവിടെ വേണം… അർജന്റ് മീറ്റിംഗ് ആണ് “

“അത്യാവശ്യമാണേൽ ഒഴിവാക്കണ്ട… നിങ്ങൾ പൊയ്ക്കോ…. ” മാധവൻ പറഞ്ഞു

അവരെല്ലാം രാത്രി പോകുന്നത് കൊണ്ടു രാധ ഭക്ഷണം നേരത്തെ തയ്യാറാക്കി… ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ വീട്ടിലേക്ക് പുറപ്പെട്ടു…

“ഇടയ്ക്ക് വരണേ ” രാധ അവരിറങ്ങിയതും വിളിച്ചു പറഞ്ഞു… പുഞ്ചിരിയാലെ തലയാട്ടി അവർ യാത്രയായി…

“വീണ്ടും നമ്മൾ തനിച്ചായല്ലേ ഏട്ടാ ” ഗേറ്റ് കടന്നുപോകുന്ന കാറും നോക്കി നിൽക്കുന്ന മാധവന്റെ അടുത്തേക്ക് വന്നു രാധ പറഞ്ഞു

“ഹ്മ്മ്…. നമ്മുടെ ദേവൂന്റെ ജീവിതം സുരക്ഷിതമല്ലേ…. ഇനി ഒറ്റയ്ക്കു ആയാലും എന്താ… ദൈവം വിളിക്കുമ്പോൾ നമുക്ക് സമാധാനത്തോടെ പോകാലോ… ” രാധയും ചേർത്തു പിടിച്ചു അദ്ദേഹം അകത്തേക്ക് നടന്നു

കുറച്ചു നേരത്തെ യാത്രയ്ക്ക് ഒടുവിൽ രുദ്രന്റെ കാർ ‘കൃഷ്ണാലയ’ത്തിൽ എത്തി… ഭക്ഷണം കഴിച്ചിട്ട് വന്നതുകൊണ്ട് അവരവരുടെ മുറിയിലേക്ക് പോയി

മുറിയിൽ എത്തിയ ദേവു ഡ്രെസ്സും എടുത്തു ഫ്രഷാകാൻ പോയി… രുദ്രൻ ഓഫീസ് റൂമിലേക്കും…

ദേവു ഫ്രഷായി കഴിഞ്ഞതും രുദ്രനെ ഫ്രഷാകാൻ പറഞ്ഞയച്ചിട്ട് ബാൽക്കണിയിലേക്ക് പോയി…..

ഓരോന്ന് ആലോചിച്ചു നിൽക്കേ പിന്നിൽ നിന്ന് രണ്ടുകൈകൾ അവളെ ചുറ്റി… ഒരു പുഞ്ചിരിയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു… അവൻ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി…. ഒന്ന് കുറുകികൊണ്ട് അവനിൽ ഒന്നൂടെ ചേർന്നു നിന്നു…. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അലഞ്ഞു നടന്നു… ഒരു പുഞ്ചിരിയാലെ അവൾ എല്ലാം സ്വീകരിച്ചു…

അവൻ തോളിലെ ഡ്രസ്സ്‌ അല്പം മാറ്റി താൻ കടിച്ച സ്ഥലത്തു നോക്കി… ചോര കട്ടപിടിച്ചു കിടക്കുന്നത് കണ്ടതും അവൻ അവിടെയും ചുണ്ടുകൾ ചേർത്തു..

“സോറി ദച്ചു …. നിനക്ക് ഇത്രെയും വേദന നൽകുമെന്ന് ഞാൻ അറിഞ്ഞില്ല ” അവൻ പറഞ്ഞതും അവന്റെ കുസൃതികളിൽ സ്വയം മറന്നുനിന്ന ദേവു കണ്ണു തുറന്നു അവനെ നോക്കി

“എന്താ രുദ്ധേട്ടാ….. ഇത് സുഖമുള്ളൊരു നോവാണ്…. വേദനിക്കുമ്പോൾ എന്റെ ഏട്ടന്റെ മുഖം ഓർമ്മ വരുന്ന നോവ്… ” ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞതും അവിടെ അവൻ വീണ്ടും ചുണ്ട് ചേർത്തു

“ഇങ്ങനെ നിന്നാൽ ഞാൻ എന്തേലും ചെയ്തു പോകും മോളെ.. നമുക്ക് കിടക്കാം… നാളെ ഓഫീസിൽ പോണം “

അവനു നേരെ തിരിഞ്ഞു നിന്ന് രണ്ടു കൈകളും നീട്ടി എടുക്കാനായി പറഞ്ഞു… അവൻ രണ്ടുകൈകളിൽ അവളെ കോരിയെടുത്തു മുറിയിലേക്ക് നടന്നു

ദേവുനെ ബെഡിൽ കിടത്തി പുതപ്പ് മൂടി… നെറ്റിയിൽ ചടുചുംബനം നൽകി ഡോറും അടച്ചു അവൻ കിടന്നു…

അവന്റെ കൈയുടെ മേളിൽ കേറി കിടന്നു നെഞ്ചിൽ മുഖം ചേർത്തു അവൾ…. രണ്ടുകൈകൾ കൊണ്ടു അവളെ പൊതിഞ്ഞു പിടിച്ചു അവൻ ഉറങ്ങി…

                       

“അല്ല… നീ റെഡിയാവണില്ലേ…. ” തന്നെ ചുറ്റിപറ്റി നിൽക്കുന്ന ദേവുനെ കണ്ടതും രുദ്രൻ സംശയത്തോടെ നോക്കി

“അത്…. ഞാൻ…. ഇനി വരണോ “

“പിന്നെ നിന്റെ ജോലി ആര് ചെയ്‌യും? “അവൻ ചോദിച്ചതും അവൾ മിണ്ടാതെ ഇരുന്നു

“അല്ലേൽ വേണ്ട…. ഞാൻ പുതിയ പിഎ അപ്പോയ്ന്റ് ചെയ്യാം… എന്റെ കാര്യങ്ങൾ ആ പെണ്ണ് ചെയ്യട്ടേ…. ” ഇടകണ്ണിട്ട് ദേവുനെ നോക്കിയതും ഇപ്പൊ പൊട്ടുമെന്ന രീതിയിൽ മുഖം വീർപ്പിച്ചു നിൽക്കുന്നു

വേഗം ഒരു സാരിയുമെടുത്തു ഡ്രസ്സിങ് റൂമിൽ പോയി മാറ്റി വന്നു…

“നീ വരുന്നില്ലെന്ന് പറഞ്ഞു… “

“നിങ്ങളുടെ കാര്യം നോക്കാൻ ഞാനുണ്ട്… വേറെ ആരെയും അപ്പോയ്ന്റ് ചെയ്യണ്ട “

അവളുടെ വായിൽ നിന്നത് കേട്ടതും അവൻ പൊട്ടി ചിരിച്ചു…. അവളുടെ രൂക്ഷമായ നോട്ടം കണ്ടതും അവൻ ചിരിയടക്കി…

ഭക്ഷണം കഴിച്ചു അവർ രണ്ടാളും ഓഫീസിലേക്ക് പുറപ്പെട്ടു…. ഓഫീസിന്റെ മുന്നിൽ തന്നെ ആദിയും കാർത്തിയും മയൂരിയും പല്ലവിയും ഉണ്ടായിരുന്നു…

ദേവുനെ കണ്ടതും മയൂരിയും പല്ലവിയും അവളെ കെട്ടിപിടിച്ചു… ആദിക്കും കാർത്തിക്കും പുഞ്ചിരി നൽകി അവൾ അവരുടെയൊപ്പം അകത്തേക്ക് നടന്നു

“ദേവു… എങ്ങനെയുണ്ട് അവിടെ? “

” അമ്മയെ നേരത്തെ പരിചയമുള്ളതുകൊണ്ട് കുഴപ്പമില്ല… പാവമാണ്… എന്നെ ഭയങ്കര ഇഷ്ടാണ് “

“നിങ്ങളുടെ വിശേഷം പറയ്… നിന്റെ കല്യാണത്തിന്റെ കാര്യങ്ങൾ ഏതുവരെയായി… മയൂരിയുടെ കാര്യം ” രണ്ടാളെയും മാറി മാറി നോക്കി

“കുറച്ചു ദിവസമല്ലേ ഇനി കല്യാണത്തിനുള്ളു.. കല്യാണക്ഷണം തുടങ്ങി… “

“കാർത്തി ഇന്നലെ വീട്ടിൽ വന്നിരുന്നു… എല്ലാം സംസാരിച്ചു ഉറപ്പിച്ചു… മൂന്ന് മാസം കഴിഞ്ഞു കല്യാണം “

“അപ്പോൾ എല്ലാം ഓക്കേ ആയി… ” രണ്ടാളെയും നോക്കി അവൾ ചിരിച്ചു

“പണി നടക്കട്ടെ… മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു വന്നതാ… ഞാൻ ഏട്ടനെ നോക്കട്ടെ… ” അവരോട് പറഞ്ഞിട്ട് അവൾ രുദ്രന്റെ ക്യാബിനിൽ പോയി

“വിശേഷം പറഞ്ഞു കഴിഞ്ഞോ ” അവളെ കണ്ടതും രുദ്രൻ ചോദിച്ചു

“ഹമ്… മീറ്റിംഗിന് തയ്യാറായോ…? “

“ഇന്നലെ ഞാൻ നോക്കിയത് അതാ… കുഴപ്പമില്ല…. “

“എന്നാൽ ഞാൻ പോട്ടെ… “

“നീ എവിടെ പോകുവാ..? “

“ക്യാബിനിൽ… എന്തേ? “

“നീ ഇപ്പൊ ദക്ഷ രുദ്രനാഥ്‌ ആണ്… സോ നീ ഇവിടെ ഇരിക്കും നിന്റെ ടേബിൾ ഇപ്പൊ കൊണ്ടിടും “

“അത് വേണ്ട… ഞാൻ അവിടെ ഇരുന്നോണ്ട് “

“നിനക്ക് എന്നെ കാണുന്നത് ഇഷ്ടല്ലേ ദച്ചു… നിന്നോട് അടുക്കാൻ ശ്രമിക്കുമ്പോൾ നീ എന്നിൽ നിന്ന് അകലുവാണല്ലോ… ” സെന്റി അടിച്ചു അവളെ വീഴ്ത്താൻ നോക്കി

“ഞാൻ അങ്ങനെ പറഞ്ഞോ… നിങ്ങൾ അല്ലേ ന്റെ ലോകം… നിങ്ങളെ വിട്ടു ഞാൻ എങ്ങോട്ട് പോകാനാണ് “

“നീ ഒരിടത്തും പോകണ്ട… എന്റെ അടുത്തിരിക്ക്… “

“ഏട്ടന് ഷുഗർ ഇച്ചിരി കൂടുതാലാണെന്ന് തോന്നുന്നു… ” അവൻ അവളെ കൂർപ്പിച്ചു നോക്കിയിട്ട് ഫയലിൽ മുഖം പൂഴ്ത്തി

അപ്പോഴേക്കും രണ്ടു സ്റ്റാഫ്‌ അവളുടെ ടേബിൾ, ചെയർ അവിടെ കൊണ്ടിട്ടു എല്ലാം ശരിയാക്കി… ടേബിളിലെ നെയിം പ്ലേറ്റിൽ ദക്ഷ മാധവ് എന്ന് കണ്ടതും അവൾ രുദ്രനെ നോക്കി…

അവന്റെ നോട്ടം അവളിൽ ആയിരുന്നതുകൊണ്ട് എന്താണെന്ന് അവൻ പുരികം ഉയർത്തി ചോദിച്ചു

“ദക്ഷ മാധവ് എന്ന് കൊടുത്തേക്കുന്നു… “

“ഇത്രെയും നാൾ അച്ഛന്റെ പേര് കിടന്നിട്ട് പെട്ടെന്നൊരു ദിവസം ഭർത്താവിന്റെ പേര് ചേർക്കുന്നത് എനിക്കിഷ്ടമല്ല… നീ അച്ഛന്റെ അമ്മയുടെയും മോളാ… അത് കഴിഞ്ഞാ എന്റെ ഭാര്യയായെ… നിന്റെ പേരിന്റെ അവസാനം എന്റെ പേര് ചേർത്തില്ലെന്ന് പറഞ്ഞു ഞാൻ നിന്റെ ഭർത്താവ് അല്ലാതാകില്ലല്ലോ…പെട്ടെന്നൊരു ദിവസം അച്ഛന്റെ പേര് മാറ്റണ്ട… അത് എപ്പോഴും ദക്ഷ മാധവ് ആയിരിക്കണം ” കണ്ണ് ചിമ്മി അവൻ പറഞ്ഞതും അവൾ അവന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ ചാഞ്ഞു… സന്തോഷത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

“മേ ഐ? ” ഡോറിൽ മുട്ടൽ കേട്ടതും അവൾ അവനിൽ നിന്നു എണീറ്റു

“യെസ്.. “അവൻ അനുവാദം നൽകിയതും അയാൾ അകത്തേക്ക് വന്നു

ഒരാക്കി ചിരിയോടെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും രുദ്രൻ രൂക്ഷമായി നോക്കി… അവന്റെ ചിരി കണ്ടു രുദ്രനെ നോക്കി ദേവു… അവന്റെ കവിളിൽ പതിഞ്ഞ അവളുടെ സിന്ദൂരം കണ്ടതും അവൾ വിളറി ആദിയെ നോക്കി… അവിടെ ചിരി ആയതുകൊണ്ട് അവൾ ചമ്മി നിന്നു

“എന്താ ആദി… ? “

“മീറ്റിംഗിന് ആൾകാർ വന്നിട്ടുണ്ട്… രണ്ടാളും വായോ… “

“മ്മ്… നീ പൊയ്ക്കോ… ഞങ്ങൾ വരാം ” ചിരിച്ചുകൊണ്ട് അവൻ പുറത്തേക്ക് പോയി

“ന്റെ മനുഷ്യാ ” അവന്റെ അടുത്തേക്ക് ഓടി മുന്താണി കൊണ്ടു കവിളിലായ സിന്ദൂരം തുടച്ചു…. അവൻ ഒന്നും മനസിലാവാതെ അവളെ നോക്കി

“സിന്ദൂരം കവിളിൽ ആയി… അതാ അവൻ ചിരിച്ചേ “

“ചുമ്മാതല്ല അവന്റെ ആക്കിചിരി.. ഇന്ന് ഫുൾ അത് സഹിക്കണമല്ലോ… “

അത് കേട്ട് അവൾ ചിരിച്ചു… അവളെയും കൂട്ടി കോൺഫറൻസ് റൂമിലേക്ക് പോയി…

                                            തുടരും

                                    സ്വപ്ന മാധവ്

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!