Skip to content

രുദ്രദേവം – 31

rudhradhevam novel

ദേവു വീട്ടിലെത്തിയതും രുദ്രന്റെ കാർ ഉണ്ടോയെന്നു നോക്കി… അത് കാണാത്തതുകൊണ്ട് നിരാശയോടെ അകത്തേക്ക് കയറിയതും മായ അടുക്കളയിൽ നിന്നു വരുവായിരുന്നു…

“എന്താ മോളെ നേരത്തെ….. അവൻ എന്തേ? “

“അമ്മേ എനിക്ക് തലവേദന എടുത്തപ്പോൾ ഞാൻ ഇങ്ങു പോന്നു… ഏട്ടൻ ആദിയുടെ ഒപ്പം എങ്ങോട്ടോ പോയി… “

“നിന്നോട് പറഞ്ഞില്ലേ…. ഹമ്… വരട്ടേ അവൻ… മോൾക്ക്‌ കാപ്പി എടുക്കട്ടേ… തലവേദന മാറും “

“മ്മ്… ഞാനും വരാം ” അമ്മയുടെ തോളിൽ ചാഞ്ഞു അവൾ അടുക്കളയിലേക്ക് പോയി…. മായ ശർക്കരയും തുളസിയുമിട്ട ചൂടു കാപ്പി ഉണ്ടാക്കി കൊടുത്തു.. അത് കുടിച്ചതും അവൾക്ക് ആശ്വാസമായി…

“അമ്മേ…. ഒത്തിരി താങ്ക്സ് ട്ടോ… തലവേദന മാറി… ഞാൻ ഇത്തിരി കിടക്കട്ടേ… ” മായയുടെ കവിളിൽ ഉമ്മ

വച്ചു അവൾ മുകളിലേക്ക് പോയി…

മുറിയിലെത്തി വേഷം മാറി ഫ്രഷ് ആയിട്ട് അവൾ കട്ടിലിലേക്ക് വീണു…. കണ്ണുവേദനയും തലവേദനയും കാരണം അവൾ വേഗം ഉറങ്ങി…

കുറച്ച് കഴിഞ്ഞു ഉണർന്നതും തന്റെ അരികിലെ രുദ്രനെ കണ്ടു അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… അവന്റെ നെറ്റിമേൽ വീണുകിടക്കുന്ന മുടികളെ ഒതുക്കി വച്ചു…. നെറ്റിമേൽ സ്പർശനം ഏറ്റതും അവൻ അവളെ നെഞ്ചോട് ചേർത്ത് വലിഞ്ഞു മുറുകി…

“വിഹാൻ ജീവനോടെ ഉണ്ടോ ഏട്ടാ…? ” പുരികം ഉയർത്തിയുള്ള അവളുടെ ചോദ്യം കേട്ടതും അവൻ ഒറ്റക്കണ്ണ് തുറന്നു നോക്കിയിട്ട് വീണ്ടും കണ്ണടച്ചു കിടന്നു…

“ഡോ…. ചോദിച്ചത് കേട്ടില്ലേ? ” അവന്റെ നെഞ്ചിൽ കുത്തി അവൾ വീണ്ടും വിളിച്ചു

അവളെ കെട്ടിപിടിച്ചു അവൻ കട്ടിലിൽ ഉരുണ്ടു… ഇപ്പൊ രുദ്രന്റെ മേളിലാണ് ദേവു…

“എന്താ എന്റെ ഭാര്യയ്ക്ക് അറിയേണ്ടത്…? ” അവളുടെ മുഖത്ത് വീണ മുടിയെ മാടിയൊതുക്കി

“വിഹാൻ…? “

“അവൻ ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്… “

“നിങ്ങൾ മൂന്നും വീണ്ടും ഉപദ്രവിച്ചല്ലേ ? ” വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു

“പിന്നെ എന്റെ ഭാര്യയോട് മോശമായി സംസാരിച്ചാൽ അവനെ പൂജാമുറിയിൽ കൊണ്ടിരുത്തി പൂജിക്കണോ…? ” അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു

“അല്ല…. അവിടെ വച്ചേ നന്നായി പെരുമാറിയല്ലേ പുറത്തിട്ടേ… പിന്നെയും ഉപദ്രവിക്കണമായിരുന്നോ ” നെഞ്ചിൽ വിരൽ കൊണ്ടു ചിത്രം വരച്ചു അവനെ പതിയെ നോക്കി…

“നിന്നോട് അവൻ ചെയ്തതും…. സംസാരവും എല്ലാം ഓർത്തപ്പോൾ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു… ആദിയും കാർത്തിയും വിഹാനാണ് അതെന്ന് അറിഞ്ഞപ്പോൾ അവന്മാർക്കും കൊടുക്കണമെന്ന് പിന്നെ ഒന്നും നോക്കിയില്ല… കൊടുക്കാനുള്ളത് കൊടുത്തിട്ട് ആശുപത്രിയിൽ ആക്കിയിട്ടുണ്ട്… “

“അച്ഛനും അമ്മയും പാവമാണ്…. അവർക്കും സങ്കടമാവില്ലേ? “

“അവന്റെ അച്ഛനെയും അമ്മയും കണ്ടു സംസാരിച്ചിട്ടാ ഞാൻ വന്നേ…. മോൻ കാണിച്ചു കൂട്ടിയ തെറ്റുകളുടെ ശിക്ഷ അത്രേയുള്ളൂ…. നിനക്ക് ഇനിയും വിഷമമാണെൽ നാളെ അവനെ പോയി കാണു ” അവളെ നെഞ്ചിൽ നിന്നു മാറ്റി കിടത്തിയിട്ട് ദേഷ്യത്തോടെ അവൻ എണീറ്റു

“കെട്ടിയോൻ ഭയങ്കര ഹോട്ട് ആണല്ലോ ” അവന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞുകൊണ്ട് ചോദിച്ചു

“ആണെങ്കിൽ… ” അവൻ ഗൗരവം വിടാതെ ചോദിച്ചു

“ഞാൻ കൂൾ ആക്കാം… ” ചെറുനാണത്തോടെ അവൾ പറഞ്ഞു… അവളുടെ ശബ്‌ദത്തിലെ മാറ്റവും മുഖത്തിലെ ഭാവങ്ങളും കണ്ടു അവൻ അന്തിച്ചിരുന്നു…

അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ ചുണ്ടുകൾ അതിന്റെ ഇണയെ സ്വന്തമാക്കി …. അവളുടെ നീക്കത്തിൽ പകച്ചവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി….. അവൾ ചുണ്ടുകൾ പിൻവലിക്കാൻ തുടങ്ങിയതും ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകളെ ബന്ധിച്ചു തേൻ നുകരാൻ തുടങ്ങി… ചുംബനത്തിന്റെ തീവ്രത കൂടുന്നതിന് അനുസരിച്ചു അവളുടെ ഇടുപ്പിലെ അവന്റെ പിടി മുറുകി… ശ്വാസം വിലങ്ങിയിട്ടും പിരിയാതെ അവർ മത്സരിച്ചു ചുംബിച്ചു…. രക്തത്തിന്റെ ചവർപ്പ് നാവിൽ തട്ടിയും അവൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി…

അവൾ കിതച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖമോളുപ്പിച്ചു… അവൻ പുഞ്ചിരിയാലെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു… കുറുകികൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു ഇരുന്നു

“ദച്ചു…. ഞാൻ ഭയങ്കര ഹോട്ട്… ഒന്നൂടെ കൂൾ ആക്കാവോ… ” ചുണ്ടും തടവി കള്ളചിരിയാലേ ചോദിച്ചതും നെഞ്ചിൽ ഇടിച്ചു തള്ളിമാറ്റി അവൾ കട്ടിലിൽ നിന്നു എണീറ്റു പുറത്തേക്ക് ഓടി…

അവളുടെ ഓട്ടവും കണ്ടു ചിരിച്ചുകൊണ്ട് അവൻ ഇരുന്നു… തലയണയെ കെട്ടിപിടിച്ചു വീണ്ടും കിടക്കയിലേക്ക് വീണു…

ദേവൂന്റെ ഓട്ടം നിന്നത് മായയുടെ മുന്നിലാണ്… അവളുടെ ഓടിയുള്ള വരവുകണ്ടു മായ അവിടെ തന്നെ നിന്നു

“എന്താ മോളെ ഓടുന്നേ… അവൻ വല്ലതും പറഞ്ഞോ…? ” അമ്മയുടെ ചോദ്യം കേട്ടതും അവൾ എന്ത്‌ പറയുമെന്ന് കരുതി കുഴങ്ങി…

“അത് അമ്മേ… വെള്ളം വേണം… വല്ലാത്ത ദാഹം… റൂമിൽ വെള്ളമില്ലായിരുന്നു ” പെട്ടെന്ന് വായിൽ തോന്നിയ കള്ളം പറഞ്ഞു അവൾ അടുക്കളയിലേക്ക് ഓടി…

പിന്നെ അവൾ മുറിയിൽ പോകാതെ താഴെ അമ്മയെ ചുറ്റിപറ്റി നിന്നു…. ഭക്ഷണം കഴിക്കാൻ രുദ്രൻ വന്നതും അവളെ കള്ളചിരിയാൽ നോക്കി… അത് കാൺക്കെ അവളുടെ കവിളിൽ രക്തവർണം പടർന്നു

അവന്റെ നോട്ടം താങ്ങാൻ ആകാതെ അവൾ വേഗം കഴിച്ചെണീറ്റു…. രാത്രി വൈകിയിട്ടും അവൾ മുറിയിലേക്ക് പോകാതെ ഓരോന്ന് ചെയ്ത് താഴെ നിന്നു… എന്നും വരുന്ന സമയം കഴിഞ്ഞിട്ടും അവളെ കാണാത്തതുകൊണ്ട് രുദ്രൻ കിടക്കയിൽ വീണു…..

സമയം ഒരുപാട് കഴിഞ്ഞിട്ടും അവിടെ നിൽക്കുന്ന ദേവുനെ മായ മുറിയിലേക്കു ഓടിച്ചു വിട്ടു…. ഏറുന്ന ഹൃദയമിടിപ്പോടെ അവൾ മുറിയിലേക്ക് ചെന്നതും കട്ടിലിൽ കിടന്നു ഉറങ്ങുന്ന രുദ്രനെ കണ്ടു…. ശ്വാസം ആഞ്ഞുവലിച്ചു ശബ്‌ദം ഉണ്ടാകാതെ മുറിയിൽ കയറി വാതിലുമടച്ചു അവൾ കട്ടിലിന്റെ ഓരത്തു കിടന്നു…

                               

“മൂന്നും കൂടെ വീണ്ടും പെരുമാറി ഹോസ്പിറ്റലിലാണ് ” പല്ലവിയോടും മയൂരിയോടും ഇന്നലെത്തെ കാര്യം പറയാവായിരുന്നു ദേവു…

“നന്നായി…. അവൻ ചെയ്തതിനു അതല്ല… ഇനിയും കിട്ടണം “

“അങ്ങനെ പറയല്ലേ പല്ലവി… പാവം പോട്ടെ “

“നീ ഇങ്ങനെ പാവമാകല്ലേ ദേവു… നിന്റെ ഈ സ്വഭാവമാണ് അവനു വീണ്ടും ഓരോന്ന് ചെയ്യാൻ ധൈര്യം നൽകുന്നേ… ” ( മയൂരി )

“അല്ല അവൻ അത്രയും പറഞ്ഞിട്ടും നീ മിണ്ടാതെ നിന്നോ…? “

“ഇല്ല… ഞാൻ അവന്റെ കരണത്തു കൊടുത്തു…. രുദ്ധേട്ടൻ നൽകിയ ധൈര്യത്തിന്മേൽ…. അപ്പോഴേക്കും അവൻ എന്റെ നേർക്ക് ചാടി വന്നു… ഏട്ടൻ വന്നു… സീൻ കോൺട്രാ ആയി “

“അവനീ അടുത്തകാലത്തൊന്നും നടക്കാൻ പറ്റില്ല… മൂന്നും ഒരുമിച്ചല്ലേ പെരുമാറിയെ ” പല്ലവി പറഞ്ഞതും ദേവു വെറുതെ മൂളി

അവർ അവരുടെ ജോലിയിലേക്ക് ഊളിയിട്ടു… ദേവു ക്യാബിനിൽ എത്തിയപ്പോൾ രുദ്രൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു…. അവന്റെ ഒച്ചയുയർന്നതും അവൾ പേടിച്ചു അവനെ നോക്കി…. ദേഷ്യം കണ്ട്രോൾ ചെയ്യാൻ ടേബിളിൽ ഇടിക്കുന്ന രുദ്രനെ കണ്ടതും അവൾ അവന്റെ അരികിലേക്ക് പോയി….

അവൻ ചൂടായിട്ട് ഫോൺ വച്ചു അവളെ നോക്കി… അവൾ അവനെ തന്നോട് ചേർത്തു പിടിച്ചു തലയിലൂടെ വിരലോടിച്ചു

“എന്തേ…. ഇത്ര ദേഷ്യം “

“ഒരു ക്ലയന്റ് ആയിട്ടുള്ള പ്രശ്നമാ ദച്ചു…. “

“ഹ്മ്മ്…. ദേഷ്യം കൂടുതൽ ആണല്ലോ ന്റെ കെട്ടിയോന് ” പ്രത്യേക ടോണിൽ അവൾ പറഞ്ഞതും അവന്റെ ചുണ്ടിൽ ചിരി വന്നു…

“അതേ…. ദേഷ്യം പറ്റില്ലേൽ പൊയ്ക്കോ “

“ഹ്മ്മ്… ഞാൻ പോകും…. അങ്ങു ദൂരെ… മേഘങ്ങൾകിടയിൽ…. “

“ദച്ചു… ” ദേഷ്യത്തോടെയുള്ള അവന്റെ വിളി കേട്ടതും അവൾ പുഞ്ചിരിച്ചു

“ഒറ്റയ്ക്കു പോകില്ല…. നിങ്ങളെയും കൂടെ കൂട്ടും… “അവൾ പറഞ്ഞതും അവൻ തലയുയർത്തി അവളെ നോക്കി… അവൾ പുഞ്ചിരിയാലെ അവന്റെ നെറുകയിൽ ചുണ്ട് ചേർത്തു

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നതും ദേവൂന്റെ ഫോൺ റിംഗ് ചെയ്തു… അമ്മയുടെ നമ്പർ കണ്ടതും അവൾ വേഗം കാൾ എടുത്തു…

“ഹലോ… അമ്മേ… എന്തേ? “

“മോളെ… അച്ഛന് വയ്യ മോളെ…. പെട്ടെന്ന് വരോ… അമ്മയ്ക്ക് പേടിയാകുന്നു ” കരച്ചിലൂടെയുള്ള അമ്മയുടെ സൗണ്ട് കേട്ടതും അവൾ ഇരുന്നിടത് നിന്ന് എണീറ്റു

“അമ്മ കരയാതെ… ഞങ്ങൾ എത്തി… ” ഫോൺ കട്ട്‌ ചെയ്തു രുദ്രനോട് പറഞ്ഞതും അവൻ അവളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു

“ഏട്ടാ… പെട്ടെന്ന് പോ… ” കാറിലിരിക്കെ അവൾ രുദ്രനോട് പറഞ്ഞോണ്ടിരുന്നു… അവൻ കാർ പറപ്പിച്ചു വിട്ടു… കുറച്ചു നേരം കൊണ്ടുതന്നെ അവർ വീട്ടിൽ എത്തി

പെട്ടെന്ന് അകത്തുകയറി അച്ഛനെ വണ്ടിയിൽ ഇരുത്തി അമ്മയുമായി അവർ കാർ ആശുപത്രിയിലേക്ക് വിട്ടു

അവിടെ എത്തിയതും അച്ഛനെ ഐസിയു യിൽ കയറ്റി… അമ്മയെ സമാധാനിപ്പിച്ചു ദേവു ഇരുന്നെങ്കിലും അവളുടെ ഉള്ളിലും അകാരണ ഭയം ഉടലെടുത്തു….

അച്ഛന് ഒന്നും സംഭവിക്കല്ലേയെന്ന് അവൾ ഈശ്വരനോട്‌ യാചിച്ചു… രണ്ടാളെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് അറിയാതെ രുദ്രനും നിന്നു…. പെട്ടെന്ന് വാതിൽ തുറന്നു ഡോക്ടർ വന്നതും രുദ്രൻ അദ്ദേഹത്തിന്റെ അടുത്ത് ഓടി…

                                      തുടരും

                              സ്വപ്ന മാധവ്

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!