Skip to content

വാടാമല്ലി – 2

vaadamalli

പ്രകാശൻ  ദേവന്റെ  പഴയകാലം ജ്യോതിയോട്‌  പറഞ്ഞു  തുടങ്ങി …..

വാസുദേവ്  എന്ന എന്റെ  ദേവൻ  നാട്ടുകാർക്കും  വീട്ടുകാർക്കും ഒരുപോലെ പ്രീയപെട്ടവനായിരുന്നു ….

അച്ഛന്റെ മരണശേഷം  വീട്ടിലെ  കാര്യങ്ങൾ  മുന്നോട്ട്  കൊണ്ടുപോകാൻ  വളരെയേറെ  ബുദ്ധിമുട്ടിയ  ദേവന്  അവന്റെ  അമ്മാവൻ  കൃഷ്ണൻകുട്ടി  എന്നും  ഒരു സഹായമായിരുന്നു ….

അമ്മയെകൂടാതെ  ദേവന്  ഒരു അനിയത്തിയും  ഉണ്ട് ദേവിക  എന്നാണ്  പേര് ….

ദേവൻ  ഒരിക്കലും  അവന്റെ  വിഷമങ്ങൾ  ആരോടും പങ്കുവെക്കുവാൻ  ആഗ്രഹിച്ചിരുന്നില്ല ….

അവന്റെ  സ്വന്തം മണ്ണിൽ പണിയെടുത്തും ഒഴിവു  സമയങ്ങളിൽ  ഓട്ടോ  ഓടിച്ചും  ഒക്കെ  ചിലവിനുള്ള  മാർഗം  കണ്ടെത്തി …

ഇതിനിടയിൽ ദേവൻ  പഠിക്കുവാനും  മറന്നില്ല ..

സൈക്കോളജിയിൽ ബിരുദാന്തര ബിരുദം  നേടിയെടുത്തു  ദേവൻ …..

അനിയത്തിയുടെ  വിവാഹവും  നല്ല  രീതിയിൽ  തന്നെ  നടത്തി …

ആയിടക്കാണ്  അമ്മാവന്റെ മകൾ  ദുർഗ ബാംഗ്ലൂരിൽ  നിന്നും  എഞ്ചിനീയറിംഗ് പഠനം  കഴിഞ്ഞു  വന്നത് ….

അമ്മാവന്  ദുർഗയെ  ദേവനെ  കൊണ്ട്  വിവാഹം  കഴിപ്പിക്കുവാൻ  ആഗ്രഹിച്ചു ….

ദേവനും മനസ്സ്  കൊണ്ട്  ദുർഗയെ  ഇഷ്ടമായിരുന്നു ….

ജാതകങ്ങളും  ഒത്തുവന്നതോടെ  അവർ തമ്മിലുള്ള  വിവാഹം  അധികം  താമസിക്കാതെ  നടന്നു ….

ആദ്യമൊക്കെ വളരെ  സന്തോഷത്തോടു കൂടി  മാത്രം  പൊയ്ക്കൊണ്ടിരുന്ന  അവരുടെ  ജീവിതത്തിൽ പതിയെ  അസ്വാരസങ്ങൾ  ഉയർന്നു  തുടങ്ങിയിരുന്നു …

അതിൽ  പ്രധാനം  ദുർഗക്ക്  നാട്ടുമ്പുറത്തെ  ജീവിതവുമായി  ഇണങ്ങാൻ  കഴിയുമായിരുന്നില്ല  എന്നുള്ളതായിരുന്നു ….

ദേവൻ  കോളേജിൽ  അദ്ധ്യാപകനായി  ജോലി  കിട്ടിയത്  കൊണ്ട്  നഗരത്തിലേക്ക്  ചേക്കേറുവാൻ  ബുദ്ധിമുട്ടാറുണ്ടായിരുന്നു  മാത്രവുമല്ല അമ്മയെ  ഒറ്റക്കാക്കി നഗരത്തിൽ  പോയി  താമസിക്കാൻ  ദേവൻ  സമ്മതിച്ചില്ല ….

എന്നാൽ  സാവിത്രി അമ്മ  ദുർഗക്ക്  അനുകൂലമായി സംസാരിച്ചതോടെ ദുർഗ്ഗയുടെ  ആഗ്രഹത്തിന്  വഴങ്ങി ജോലിയും  ഉപേക്ഷിച്ചു ദേവൻ  പട്ടണത്തിലേക്ക്  ജീവിതം  പറിച്ചു  നട്ടു ….

ദുർഗക്ക് ഒരു IT കമ്പനിയിൽ  ജോലി  കിട്ടി …. ദേവനും  ഒരു ഹോസ്പിറ്റലിൽ  കൗൺസിലിങ്  സെഷനിൽ  ജോലി  കിട്ടി …. വീണ്ടും  ജീവിതം  വലിയ  കുഴപ്പമില്ലാതെ  മുന്നോട്ട്  പോയി …

ദുർഗക്ക്  കിട്ടുന്ന  ശമ്പളം  അവളുടെ  ആർഭാടത്തിനു പോലും  തികയുന്നില്ലായിരുന്നു … പോരാത്തതിന്  കൂട്ടുകാരോടൊപ്പം  പാതിരാത്രി  വരെയുള്ള  ആഡംബര  പാർട്ടി ….

ദേവൻ  ആദ്യമൊക്കെ  പലതും  കണ്ടില്ലെന്നു  നടിച്ചു ….

പോകെ പോകെ  ജീവിതത്തിന്റെ  കടിഞ്ഞാൺ  കൈ  വിട്ടു  പോകുമെന്ന  അവസ്ഥ  വന്നപ്പോൾ  ദുർഗക്ക്  താകീത്  കൊടുത്തു ….

എന്നാൽ  ദുർഗ  ദേവന്റെ  വാക്കിന്  ഒരു വിലയും  കല്പിച്ചില്ല …. ദേവൻ  അഭിമാനമോർത്തു  ഇതൊന്നും  രണ്ടു  വീട്ടിലും  പറഞ്ഞില്ല ….

വ്യക്‌തി ജീവിതത്തിലും  ദുർഗ  ദേവന്  പുല്ലുവില  കല്പിച്ചു …. പലപ്പോഴും താൻ  കിടപ്പറയിൽ  ഒരു  കഴിവ് കെട്ടവനാണെന്ന്  ദേവന്റെ  മുഖത്തു  തുറന്നടിച്ചു  പറഞ്ഞു …..

ഒരിക്കൽ  ദേവൻ  അമ്മക്ക്  സുഖമില്ലാത്തത്  കൊണ്ട്  നാട്ടിലേക്ക്  വന്നു …. ദുർഗയെ  വിളിച്ചെങ്കിലും  ജോലിതിരക്ക്  പറഞ്ഞു  ഒഴിഞ്ഞു മാറി ….

രണ്ടു  ദിവസം  കഴിഞ്ഞു  ഫ്ലാറ്റിൽ  വന്ന  ദേവൻ  വാതിൽ  അകത്തു നിന്ന് പൂട്ടിയിരിക്കുന്നത്  മനസിലാക്കി ദുർഗ്ഗയുടെ  ഫോണിൽ  വിളിച്ചു … എന്നാൽ  പ്രതികരണം  ഒന്നും  ഉണ്ടായില്ല …ദേവന്റെ  കയ്യിലെ  സ്പെയർ  കീ  കൊണ്ട്  വാതിൽ തുറന്ന്  അകത്തു  കയറി …..

കിടപ്പ് മുറിയിലെ  നിഴലനക്കം കണ്ടു ദേവൻ  പതിയെ  ചെന്ന്  മുറിയിലെ  ലൈറ്റ്  ഓൺ  ആക്കി ….

നടുക്കുന്ന  കാഴ്ചയായിരുന്നു  ദേവനെ എതിരേറ്റത് …

ദുർഗ്ഗയുടെ  കൂടെ  ജോലി  ചെയുന്ന  ഒരു  സഹപ്രവർത്തകനുമായി കിടക്ക  പങ്കിടുന്ന  രംഗം ആണ്  ദേവൻ  അന്ന്  അവിടെ  കണ്ടത് …

തന്റെ  അവിഹിതം കണ്ടുപിടിച്ചതിൽ  ഉള്ള  ലജ്ജയോ  ജാള്യതയോ  ദർഗയിൽ  ദേവൻ  കണ്ടില്ല   എന്നത്‌ ദേവനെ ഒരേ  നിമിഷം  വേദനിപ്പിക്കുകയും ചൊടിപ്പിക്കുകയും ചെയ്തു …

അവിഹിതം  ചോദ്യം  ചെയ്ത  ദേവനെ  കഴിവില്ലാത്തവനായി  ചിത്രികരിച്ചു ……..സഹികെട്ട ദേവൻ  ദുർഗയെ  കലിതീരും  വരെ  തല്ലി ….ഫ്ലാറ്റിൽ നിന്നും  കാമുകനൊപ്പം  ഇറക്കി  വിട്ടു ….

എന്നാൽ  ദുർഗ  അടങ്ങിയിരുന്നില്ല …. പിറ്റേ ദിവസം  തന്നെ  സ്ത്രീപീഡനത്തിനു  ദേവന്  എതിരെ കേസ്  കൊടുത്തു …. തന്റെ കഴിവില്ലായ്മ  മറച്ചു  വെക്കാൻ  വേണ്ടി  ദുർഗയെ  സ്ഥിരം  പീഡിപ്പിക്കുവാണെന്ന്  ദുർഗ  പോലീസിന്  സ്റ്റേറ്റ്മെന്റ് കൊടുത്തു ….

വിവരം അറിഞ്ഞു  ദുർഗയെ  കാണാൻ  എത്തിയ  അമ്മാവനും  അമ്മയും ദുർഗ്ഗയുടെ  കവിളിൽ ദേവന്റെ  കയ്യിൽ  നിന്നും  കിട്ടിയ  അടിയുടെ  അവശേഷിപ്പ്  കണ്ടു …. അവരും ദുർഗ  പറയുന്നത്  വിശ്വസിച്ചു …

ദേവന്റെ  ഭാഗം കേൾകുവാനോ അറിയുവാനോ  ആരും  ശ്രമിച്ചില്ല ….

എല്ലാവരും ദേവനെ  കുറ്റപ്പെടുത്തി … ദേവന്റെ വ്യക്‌തിജീവിതത്തിലെ  പ്രശ്നങ്ങൾ  അവൻ  ജോലി  ചെയ്ത  ഹോസ്പിറ്റലിലും  അറിഞ്ഞു ….

സ്വഭാവശുദ്ധി  ഇല്ലാത്ത  വ്യക്തി  ഇങ്ങനെ 

സമൂഹത്തെ  നേരെയാക്കും എന്ന കാരണം  ചൂണ്ടി കാണിച്ചു ഹോസ്പിറ്റൽ അധികൃതർ  ദേവനെ  ജോലിയിൽ  നിന്നും  പിരിച്ചു  വിട്ടു ….

ദേവനും  ദുർഗയും  തമ്മിലുള്ള  ഡിവോഴ്സ്  കേസ്    ദുർഗ  തന്നെ  മുൻകൈ എടുത്ത്  കോടതിയിൽ  ഫയൽ  ചെയ്തു

ദേവൻ  ആകെ  മനസ്സ്  തുറക്കുന്നത്  എന്നോടാണ് …. അതുകൊണ്ട് തന്നെ  ഈ സംഭവത്തിലെ  നിജസ്ഥിതി  അറിയുവാൻ തന്നെ  ഞാൻ  ദുർഗയെ  പിന്തുടർന്നു ….

അവൾ  ജോലി  ചെയ്ത  കമ്പനിയിൽ  നിന്നും  അവളുടെ  ഭൂതകാലം  കുറെയൊക്കെ കണ്ടുപിടിക്കാൻ  പറ്റി ….

ദുർഗ്ഗയുടെ  സീനിയർ  ആയി  ബാംഗ്ലൂർ  കോളേജിൽ  പഠിച്ച എബിനേയാണ്  ദേവൻ ദുർഗ്ഗയുടെ  കൂടെ  ഫ്ലാറ്റിൽ  വെച്ചു  കണ്ടത് ….

പഠിക്കുന്ന  കാലം  തൊട്ടേ  അവർ ഇഷ്ടത്തിൽ  ആയിരുന്നു ….

എബിന്റെ  റെക്കമെൻഡേഷൻ  വഴിയാണ് ദുർഗക്ക് ഈ ജോലി  ലഭിക്കുന്നത് ….

ദുർഗ്ഗയുടെ  ഈ  ബന്ധം  വീട്ടിൽ  ഏറെക്കുറെ  അറിയുമായിരുന്നു …. എന്നാൽ ദുർഗ്ഗയുടെ  അച്ഛൻ  ഈ  ബന്ധം സമ്മതിച്ചു  കൊടുത്തില്ല ….

ദേവനുമായുള്ള വിവാഹത്തിന്  മുൻപേ ദുർഗയും എബിനും  തമ്മിൽ  അവിഹിതബന്ധം ഉണ്ടായിരുന്നു ….

ദേവൻ  കഴിവ്  കെട്ടവൻ  എന്ന്  മനഃപൂർവം  പറഞ്ഞു  മാനസീകമായി  തളർത്തി  അവനിൽ  നിന്നും  ഒഴിഞ്ഞു പോകുവാൻ തന്നെയായിരുന്നു  ദുർഗ്ഗയുടെ  പദ്ധതി …

പുതിയ  ജോലിക്ക്‌  കയറിയ ദുർഗ  എബിന്റെ  കൂടെയുള്ള  നിമിഷങ്ങൾ  ഇല്ല രീതിയിലും ആസ്വദിക്കുവാൻ തുടങ്ങി …. അതിന്റെ ബാക്കി  പത്രമാണ്  ദേവൻ  ഫ്ലാറ്റിൽ  വെച്ച്  കണ്ടത് ….

പതിയെ  പതിയെ  വീട്ടുകാർ സത്യങ്ങൾ  എല്ലാം  അറിഞ്ഞു  തുടങ്ങി …. അപ്പോഴേക്കും  ദേവൻ ആളാകെ  മാറി  പോയിരുന്നു ….

പുതിയ  ഓരോ  ശീലങ്ങൾ  ദേവനെ കീഴടക്കാൻ  തുടങ്ങി …. പെണ്ണ്  എന്ന്  കേൾക്കുന്നത്  പോലും  അവന്  വെറുപ്പായി തുടങ്ങി ….. അമ്മയോടും പെങ്ങളോടും എല്ലാം  അവന്  ദേഷ്യമാണ് ….

പോരാത്തതിന്  ബോധം മറയുന്നത്  വരെയുള്ള  കള്ളുകുടി …. പണ്ട്  വല്ലപ്പോഴും  കള്ളുകുടിച്ചിരുന്ന  എന്നേ സ്ഥിരം  ഉപദേശിക്കുന്നവൻ ലോഡ്  കണക്കിന്  കുടിച്ചു  തുടങ്ങി ….. അങ്ങനെയാണ്  ഈ  ആക്സിഡന്റ്  ഉണ്ടായതും ….

ആകെ അവൻ  എന്നോട്  മാത്രമേ  കുറച്ചു മയത്തിൽ  സംസാരിക്കുവോള്ളു ….

അവന്റെ  അമ്മ  കരഞ്ഞു പറഞ്ഞിട്ടാണ്  ഞാൻ ഇപ്പൊ  ഇവിടെ  നിൽക്കാൻ വേണ്ടി  വന്നത് ….

അതുകൊണ്ട്  അവൻ  എന്ത്  പറഞ്ഞാലും  ജ്യോതി അത്‌  കാര്യമാക്കണ്ട ….

പ്രകാശൻ  ജ്യോതിയോട്‌  പറഞ്ഞു ….

കഥയെല്ലാം  കേട്ട്  കഴിഞ്ഞ ജ്യോതി  എന്തോ  ആലോചനയിൽ  മുഴുകി ….

എന്താ  ജ്യോതി  ആലോചിക്കുന്നത് ?? പ്രകാശൻ  ചോദിച്ചു ….

ഏയ്‌  ഒന്നുമില്ല  പ്രകാശേട്ടാ ….ചേട്ടൻ  പറഞ്ഞത്  വെച്ചു  നോക്കിയാൽ  ദേവൻ  ഇങ്ങനെ നശിക്കേണ്ടിയ ആളല്ല …

നമുക്ക്‌  ദേവനെ  തിരിച്ചു  ജീവിതത്തിലേക്ക്  കൊണ്ടുവരാൻ  സാധിക്കണം ….അതിന്  ആദ്യം വേണ്ടത്  ജീവിക്കുവാനുള്ള  ആഗ്രഹം  ആ മനസ്സിൽ  വളർത്തി എടുക്കുക എന്നതാണ് ….

ജ്യോതി  എന്താ  പറഞ്ഞു  വരുന്നത് ??? പ്രകാശൻ  ചോദിച്ചു …

അതൊക്കെ  ഞാൻ  പറയാം  …. പക്ഷെ  പ്രകാശേട്ടൻ എന്റെ കൂടെ  നിൽക്കണം ….

എന്റെ   ദേവനെ  തിരികെ  പഴയ ജീവിതത്തിലേക്ക്  കൊണ്ടുവരാൻ  ഞാൻ  എന്തിനും  തയ്യാറാണ്  ജ്യോതി …

തൽകാലം  ഒന്നും  ദേവൻ  അറിയരുത് …. നമ്മൾ  പ്ലാൻ  ചെയ്യുന്നത്  ഒന്നും  ആരും  അറിയരുത്…. ദേവൻ  അറിയിക്കേണ്ട  സമയത്തു  മാത്രമേ  ഇത്‌  പ്രകാശേട്ടൻ ദേവനോട്  പറയാവു …. ജ്യോതി  പറഞ്ഞു …

അത്‌ ഞാൻ  ഏറ്റു  ജ്യോതി …. പ്രകാശൻ  പറഞ്ഞു

എങ്കിൽ  എനിക്ക് ആദ്യം  കാണേണ്ടത്  അവളെയാണ് ….. ആ  ദുർഗയെ ….

ജ്യോതിയുടെ  കണ്ണുകൾ  കുറുകി …..

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!