ഡോക്ടർ …എനിക്ക് ഇത് വിശ്വസിക്കാൻ ആകുന്നില്ല…ദുർഗ തളർച്ചയുടെ പറഞ്ഞു …
ആദ്യം ഒക്കെ അങ്ങനെയാണ് ദുർഗ്ഗാ … പോകെ പോകെ തന്നെ അഡ്ജസ്റ്റ് ആയിക്കൊള്ളും ….
ദുർഗ്ഗയുടെ ഹസ്ബൻഡ് കൂടെ വന്നിട്ടില്ലേ ???
അത് …ദുർഗ്ഗ വിക്കി …
ഇല്ല … വന്നിട്ടില്ല … എന്റെ പരിചയത്തിലുള്ള ഒരാളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു …അയാളെ കാണാൻ വേണ്ടി വന്നപ്പോളാണ് എനിക്ക് വയ്യാതായത് … ദുർഗ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു …
ശെരി ശെരി …. എന്തായാലും താൻ. കുറച്ചു വീക്ക് ആണ് … ഇപ്പോൾ കഴിക്കുവാനുള്ള മരുന്ന് കുറിച്ചു തരാം …. പിന്നെ രണ്ടായ്ച്ച കഴിയുമ്പോൾ ഒരു സ്കാനിങ് ചെയ്യേണ്ടി വരും … അതുകഴിഞ്ഞിട്ട് എന്നെ തന്നെ വന്നു കണ്ടാൽ മതി ….
ഡോക്ടർ മരുന്ന് കുറിച്ചു കൊണ്ട് പറഞ്ഞു …
ദുർഗ മരുന്നിന്റെ കുറുപ്പടിയും വാങ്ങി അവിടെ നിന്നും ഇറങ്ങി ….
മരുന്ന് വാങ്ങാൻ ദുർഗ നിന്നില്ല ….കുറിപ്പടി ബാഗിൽ വെച്ചിട്ട് കാറിൽ കയറി ഇരുന്നു …..സ്റ്ററിങ്ങിലേക്ക് തല കുമ്പിട്ട് ദുർഗ കണ്ണടച്ച് കിടന്നു ….
ദൈവമേ , ഇനി ഞാൻ എന്ത് ചെയ്യും ??? എബിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞാൽ അവൻ വിശ്വസിക്കുമോ ???അവൻ എന്നെ എല്ലാരീതിയിലും ഒഴിവാക്കി ഗുഡ്ബൈ പറഞ്ഞു പോയവനാണ് … ഇനിയും എങ്ങനെ അവന്റെ കാലു പിടിക്കാൻ പോകും???
ദുർഗ്ഗയുടെ കണ്ണുകൾ നിറഞ്ഞു ….ആദ്യമായി ദുർഗ എല്ലായിടത്തും ഒരുപോലെ പരാജയത്തിന്റെ കയ്പ് അറിഞ്ഞു …
ദുർഗ എബിനെ വിളിച്ചു ….നമ്പർ നിലവിലില്ല എന്നാണ് മറുപടി കിട്ടിയത് ….
കമ്പനിയിൽ വിളിച്ചപ്പോൾ എബിൻ ലീവ് ആണെന്ന് അറിഞ്ഞു …
ഇനിയും എബിന്റെ ഫ്ലാറ്റിൽ പോയി നോക്കാം …. അല്ലാതെ വേറെ വഴി മുന്നിലില്ല …
ദുർഗ എബിന്റെ ഫ്ലാറ്റിൽ പോയി … അവിടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതി ആയി നടക്കുന്നുണ്ടായിരുന്നു …
ദുർഗ ഡോർ ബെൽ അമർത്തി കാത്തു നിന്നു …
എബിനായിരുന്നു വാതിൽ തുറന്നത് ….
ദുർഗയെ കണ്ടതും എബിന്റെ മുഖത്തു ഇഷ്ടക്കേടുണ്ടായി …
മ്മ് ,നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് ???
എബിൻ മുഷിച്ചിലോടെ ചോദിച്ചു …
എബിൻ എനിക്ക് നിന്നോട് സംസാരിക്കണം ….
എനിക്ക് പറയാൻ ഉള്ളത് നീ ക്ഷമയോടെ കേൾക്കണം ….വീട്ടിൽ വന്നവർ ശ്രദ്ധിക്കുമെന്ന അവസ്ഥ വന്നപ്പോൾ എബിൻ ദുർഗയെ കൊണ്ട് പുറത്തേക്ക് പോയി …
ദുർഗ. പ്ളീസ് നീ വെറുതെ പ്രശ്നം ഉണ്ടാക്കരുത് …എന്നെ എന്റെ വഴിക്ക് വിടാൻ നോക്ക് ദുർഗ …. എബിൻ അസ്വസ്ഥതയോടെ പറഞ്ഞു …
എബിൻ … നിന്റെ വായിൽ വന്നതെല്ലാം എന്റെ മുഖത്തടിച്ചു പറഞ്ഞിട്ട് പോയപ്പോൾ പോലും ഞാൻ നിന്നെ തടഞ്ഞില്ല …. അതിന്റെ കാര്യം ഞാനും തെറ്റുകാരി ആണെന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് ….
എന്നാൽ ഇപ്പോൾ ഞാൻ …. എന്റെ അവസ്ഥ നീ അറിയണം …. എബിൻ ഞാൻ ഗർഭിണി ആണ് … ഇപ്പോൾ ഞാൻ ഡോക്ടറിന്റെ അടുക്കൽ നിന്നാണ് വരുന്നത് ….
അവകാശ വാദം ഉന്നയിച്ചു നിന്നെ ബ്ലാക്‌മെയ്ൽ ചെയ്യാൻ എനിക്ക് താല്പര്യം ഇല്ല ……….ഒരുപക്ഷെ നാളെ ഞാൻ ഇത് നിന്നോട് പറഞ്ഞില്ലാലോ എന്ന് ഓർത്തു പശ്ചാത്തപിക്കാൻ ഇടവരരുത് ….
നിനക്ക് വേണെങ്കിൽ എന്നെ വിശ്വസിക്കാം ……..നിന്നെ മാത്രം മനസ്സിൽ കൊണ്ട് നടന്നവൾ ആണ് ഞാൻ …
ദേവൻ എന്നോട് സ്നേഹത്തോടെ ഇടപെട്ടപ്പോഴൊക്കെ ഞാൻ അയാളെ ആട്ടി പായിച്ചിട്ടേ ഒള്ളു ….മനസ്സിൽ ഒരുത്തനെ കൊണ്ടുനടന്നിട്ട് വേറെ ഒരുത്തന്റെ കൂടെ കിടക്കേണ്ട ഗതി എനിക്ക് ഈ നിമിഷംവരെ വന്നിട്ടില്ല എബിൻ ….
എനിക്ക് ദേവനോട് വെറുപ്പും ഇല്ലായിരുന്നു സ്നേഹവും ഇല്ലായിരുന്നു … എന്റെ മനസാക്ഷിക്ക് ശെരിയെന്നു തോന്നിയതാണ് ഞാൻ ചെയ്തത് ….
നീ കഴിഞ്ഞ ദിവസം എന്നെ കുറ്റപ്പെടുത്തി എല്ലാം അവസാനിപ്പിച്ചിട്ട് പോയതല്ലേ ??? നിന്റെ പിന്നാലെ വരണം എന്ന് ഞാൻ കരുതിയതല്ല ….
എല്ലാവരുടെയും മുന്നിൽ ദുർഗ തെറ്റുകാരിയാണ് പക്ഷെ നീ എന്നെ തള്ളി പറഞ്ഞ നിമിഷം ഞാൻ അങ്ങ് ഇല്ലാതായിരുന്നെങ്കിൽ ഇന്ന് ആഗ്രഹിച്ചു പോയിരുന്നു എബിൻ ….
എന്റെ വിവാഹം ഉറപ്പിച്ച ശേഷം നീ ഇറങ്ങി വരാൻ പറഞ്ഞപ്പോൾ മനസ്സ് കൊണ്ട് നിന്റെ കൂടെ ഇറങ്ങിവരാൻ ഞാൻ തയ്യാറെടുത്തതാണ് ..
എന്നാൽ എന്റെ അച്ഛന്റെ ആത്മഹത്യ ഭീഷണിയുടെ മുന്നിൽ എനിക്ക് തോറ്റ് കൊടുക്കേണ്ടി വന്നു ….
എബിൻ , മറ്റുള്ളവരുടെ മുന്നിൽ ഇനിയൊരു പരിഹാസത്തിന് നിന്നു കൊടുക്കുവാൻ ഈ ദുർഗ ജീവനോടെ ഉണ്ടാകില്ല …
നീ പറഞ്ഞല്ലോ … ഞാൻ സ്വാര്ഥതാണെന്ന് …. എനിക്ക് എന്നോട് മാത്രമേ സ്നേഹം
ഉള്ളുവെന്ന് …. അങ്ങനെ ഒരുവളാണ് ഞാനെങ്കിൽ …. ആരെയും അറിയിക്കാതെ ഞാൻ എന്റെ വയറ്റിൽ കുരുത്ത ജീവൻ ഇല്ലാതാക്കിയേനെ ….
ദുർഗക്ക് വീണ്ടും തളർച്ച അനുഭവപെട്ടു …. അവൾ തലകറങ്ങി വീഴാൻ പോയപ്പോൾ എബിൻ ചേർത്ത് പിടിച്ചു ….
എബിൻ ദുർഗയെ കുലിക്കിവിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല ….
എബിൻ ദുർഗയെ കൊണ്ട് ആശുപതിയിലേക്ക് പോയി ….
ദുർഗയെ അഡ്മിറ്റ് ചെയ്തു …എബിൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് വിഷമിച്ചു ….
ഡോക്ടർ വന്നു ദുർഗയെ പരിശോധിച്ചു ….ദുർഗക്ക് വിളർച്ച ഉണ്ട് പോരാത്തതിന് ശരീരം വളരെ വീക്ക് ആണ് ….പൂർണ വിശ്രമം ഇപ്പോൾ ആവശ്യമാണ് …
എബിൻ എല്ലാം കെട്ട് തലയാട്ടി ,….
ഡോക്ടർ അവിടെനിന്ന് പോയി ….
എബിൻ ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്‌ത് പോക്കറ്റിൽ വെച്ചു …..
എല്ലാരും വിളിച്ചു അന്വേഷിക്കും …. എന്തായാലും ഇനി വരുന്നടത്തു വെച്ചു കാണാം …. എബിൻ മനസ്സിലുറപ്പിച്ചു …..
ജ്യോതി ദേവന് ചായ എടുത്ത് കൊടുക്കുമ്പോഴാണ് അവളുടെ റൂംമേറ്റ് ഉമ അങ്ങോട്ട് വന്നത് …
ഉമ അവരോട് കുശാലാണെശ്വണം നടത്തി പോകാൻ ഇറങ്ങി ….
ജ്യോതി , ഞാൻ പറയാൻ മറന്നു … തന്റെ കൂടെ മുൻപ് വന്ന ഒരു കൂട്ടുകാരി ഇല്ലേ ….ദുർഗ … ആ കുട്ടി അഡ്മിറ്റ് ആണ് ….
അയ്യോ …ദുർഗക്ക് എന്ത് പറ്റി ???ജ്യോതി വെപ്രാളത്തോടെ ചോദിച്ചു ….
പേടിക്കാനൊന്നുമില്ല ജ്യോതി…ആ കുട്ടി ഗർഭിണി ആണ് … അതിന്റെ ഷീണവും തളർച്ചയും കാരണം അഡ്മിറ്റ് ആയതാണ് …
ജ്യോതിയും ദേവനും പരസ്പരം നടുക്കത്തോടെ നോക്കി …..
ദുർഗ പ്രെഗ്നന്റ് ആണൊ ?? ജ്യോതി ദേവനോട് ചോദിച്ചു ….
ആ …ആർക്കറിയാം ….അല്ല അവൾ പ്രെഗ്നന്റ് ആണെന്നാണെല്ലോ തന്റെ കൂട്ടുകാരി പറഞ്ഞിട്ട് പോയത് ….
എന്താ ദേവൻ ഇങ്ങനെ പെരുമാറുന്നത് ??? എത്ര ദേഷ്യം ഉണ്ടായാലും ഈ സമയത്തു ഇങ്ങനെ ഒന്നും പറഞ്ഞുകൂടാ …ജ്യോതി ദേവനെ ശാസിച്ചു ….
എടൊ …താൻ ഇത് എന്തറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത് ???പേരിന് ഒരു ഭർത്താവായാൽ ഭാര്യ ഗർഭിണി ആവില്ലല്ലോ അവർ തമ്മിൽ ശാരീരികവും മാനസികവുമായ അടുപ്പം വേണ്ടേ ???
ഞങ്ങളുടെ ഇടയിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല … പിന്നെ ഞാൻ എന്തിന് ഉത്കണ്ഠപ്പെടണം ???
പിന്നെ അവൾ എന്നെ കഴിവില്ലാത്തവൻ എന്ന് പറഞ്ഞു നിരന്തരം കളിയാക്കിയവൾ അല്ലേ ….അവളുടെ കാമുകൻ എന്തായാലും അവന്റെ കഴിവ് തെളിയിച്ചു കൊടുത്തു …
ദേവൻ കുറച്ചു പുച്ഛത്തോടെ പറഞ്ഞു …
ജ്യോതി എനിക്ക് ദുർഗയെ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല ….നമുക്ക് ഈ വിഷയം ഇനി സംസാരിക്കേണ്ട ….ദേവൻ പറഞ്ഞു …..
ശെരി ….സമ്മതിച്ചു അവസാനമായി ഞാൻ ഒരു കാര്യം കൂടി ചോദിച്ചു കൊള്ളട്ടെ ??? ജ്യോതി ചോദിച്ചു …
ദേവന്റെ മനസ്സിൽ ദുർഗ ഇല്ലന്ന് പറയുന്നത് നൂറ് ശതമാനം സത്യമാണോ ??? ദേവൻ ജ്യോതിയെ നോക്കി ….
എന്റെ മനസ്സിലും ചിന്തകളിലും ഒന്നും ദുർഗ ഇല്ല …. സന്തോഷം തരുന്ന ഒന്നും അവളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടും ഇല്ലല്ലോ ജ്യോതി ….ദേവൻ പറഞ്ഞു …..
ദേവന്റെ മനസ്സിൽ ദുർഗ ഇല്ലന്ന് ബോധ്യമായി…ദേവന്റെ മനസ്സിൽ ഇനി വേറെ ആരെങ്കിലും ഉണ്ടോ ??? ജ്യോതി ചോദിച്ചു ….
ദേവൻ ജ്യോതിയുടെ കണ്ണുകളിലേക്ക് നോക്കി ….
“നീ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം നീ തന്നെയല്ലേ ജ്യോതി”…. ദേവൻ മനസ്സിൽ പറഞ്ഞു ….
ഞാൻ തന്റെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുൻപ് താൻ എന്റെ ചോദ്യത്തിന് ഉത്തരം തരണം ??? ദേവൻ പറഞ്ഞു ….
ജ്യോതിയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ???
ദേവന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ജ്യോതി നിന്നു …
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission