Skip to content

വാടാമല്ലി – 6

vaadamalli

ജ്യോതി  ദുർഗയെ  നോക്കി  സംസാരിച്ചു  തുടങ്ങി

ദുർഗയും  ദുർഗ്ഗയുടെ  കൂട്ടുകാരും കൂടി  മതിഭ്രമത്തോടെ  നടത്തിയ  മത്സരയോട്ടം  ഓർക്കുന്നുണ്ടോ ???

നീ  മറക്കാൻ  വഴിയില്ല …,ഒരുപക്ഷെ  നീ  മറന്നാലും  എനിക്ക്  മറക്കാൻ കഴിയില്ല ….അന്ന്  തകർന്ന്  പോയത്  എന്റെ  ജീവനും ,,ജീവിതവും സ്വപ്നങ്ങളുമാണ് ….

എന്താ  ദുർഗക്ക് ഓർമക്കുറവ്  ഉണ്ടോ ?? ജ്യോതിയുടെ  മൂർച്ചയുള്ള  ചോദ്യത്തിന്  മുന്നിൽ  പതറി  തലകുനിച്ചു  ദുർഗ  നിന്നു …

കാര്യം  അറിയാതെ പ്രകാശനും  ദേവനും  പരസ്പരം  നോക്കി

എന്താ  ജ്യോതി??? താൻ  എന്ത്  കാര്യമാണ്  പറഞ്ഞു  വരുന്നത് ??? ഞങ്ങൾക്ക്  ഒന്നും  മനസ്സിലാകുന്നില്ല ….ദേവൻ  ചോദിച്ചു ..

എല്ലാം  വിശദമായി  പറയാം ….എനിക്ക്  അത്‌ ഇവളുടെ  മുന്നിൽ  വെച്ച്  തന്നെ  പറയണം …. ദുർഗയെ  ചൂണ്ടി  ജ്യോതി  പറഞ്ഞു ….

“എന്റെ  രൂപക്ക്‌  മരിക്കാൻ  കാരണക്കാരി  ഇവളും  ഇവളുടെ  കൂട്ടുകാരുമാണ് “

ജ്യോതിയുടെ വെളിപ്പെടുത്തൽ  കെട്ട് പ്രകാശനും  ദേവനും  ഞെട്ടി  പോയിരുന്നു …

അന്ന് നല്ല  മഴ  ഉള്ള  ഒരു രാത്രി …..എന്നെ  രൂപക്ക്‌  ഹോസ്റ്റലിൽ  നിന്നും  കൂട്ടി  കൊണ്ട്  വരുന്ന  വഴി വീണ്ടും  മഴ പെയ്തു ….ഞാനും രൂപക്കും കൂടി ഒരു തട്ടുകടയുടെ ഓരത്തു മഴ  കുറയുന്നതും  കാത്തു  നിന്നു …. ഇവളും  കൂട്ടുകാരും  രണ്ടു  കാറുകളിൽ  ആയി  മഴ  വെള്ളം  തെറിപ്പിച്ചു  ചീറി പാഞ്ഞു  പോയി ….

അപ്പോൾ  തട്ടുകടയിലെ  ചേട്ടൻ  പറഞ്ഞു കുറച്ചു  നേരമായി  റോഡിൽ  തുടങ്ങിയ  അഭ്യാസം  ആണെന്ന് ….

ഞങ്ങൾ  മഴ  തോർന്നത്  കണ്ടു  വീണ്ടും അവിടെ നിന്നും  ബൈക്കിൽ  കയറി  യാത്ര  തുടർന്നു …

ഏകദേശം  ഒരു പത്തു മിനിറ്റ്  കഴിഞ്ഞപ്പോൾ  ഇവരെ  ഞങ്ങൾ  വീണ്ടും  കണ്ടു ….

കയ്യിൽ  ബിയർ  ബോട്ടിലുമായി  നിൽക്കുന്ന  ദുർഗ്ഗയുടെ  മുഖം  ഞാൻ  ഇപ്പോഴും  ഓർക്കുന്നു …

വീണ്ടും അവർ  രണ്ടു  കാറുകളിൽ ആയി കയറി മത്സരയോട്ടം  നടത്തി ….

രണ്ടു വട്ടം  ഞങ്ങൾ  തലനാരിഴക്ക്  രക്ഷപെട്ടു …

മൂന്നാമത്തെ  വട്ടം  രൂപക്ക്  സൈഡ്  കൊടുക്കാനായി  ബൈക്  വെട്ടിച്ചതും  ദുർഗ  ഓടിച്ചിരുന്ന  കാർ  വന്ന് ഞങ്ങളെ  ഇടിച്ചു  തെറിപ്പിച്ചു …..

റോഡിൽ  വീണു  കിടന്നിരുന്ന  എന്നെയും  രൂപകിനെയും  ദുർഗ  കാർ  തുറന്ന്  വന്ന്  നോക്കിയിട്ട്  പോയതല്ലാത്ത  ഒന്ന്  ആശുപത്രി കൊണ്ടുപോകുവാൻ  തുനിഞ്ഞില്ല ….

ദുർഗ  വണ്ടിയുമായി  ചീറിപ്പാഞ്ഞു  രംഗം വിട്ട്  പോയിരുന്നു ….

മഴ  ആയതു  കൊണ്ട്  ആ  വഴി  അധികം  വണ്ടി  ഒന്നും  വന്നില്ല … അവസാനം  ഞാൻ ഒരു വിധത്തിൽ  എന്റെ  ഫോൺ എടുത്ത്  പോലീസിനെ  വിളിച്ചു …. അവരുടെ  സഹായത്തോടെ ഞങ്ങൾ  ഹോസ്പിറ്റലിൽ  എത്തി ….അപ്പോഴേക്കും  എന്റെ  രൂപക്ക്‌ ….. ജ്യോതി  മുഴുമിപ്പിച്ചില്ല ….

നീ  അന്ന്  സഹായിക്കാൻ  ഒന്ന്  മനസ്സ്  വെച്ചിരുന്നെങ്കിൽ  എന്റെ  രൂപക്ക്‌  ഇപ്പോഴും  എന്റെ കൂടെ  ഉണ്ടായിരുന്നേനെ ….ജ്യോതിയുടെ  സ്വരം  ഇടറിയിരുന്നു ….

ദുർഗ  എന്ത്  പറയണം  എന്ന്  അറിയാതെ  നിന്നു ….

ജ്യോതി …. ഞാൻ  മനഃപൂർവം  ചെയ്തതല്ല …. ആക്സിഡന്റ്  കണ്ടു  ഞാൻ  പേടിച്ചു പോയിരുന്നു …ഒപ്പം  ഞങ്ങൾ  അന്ന്  മദ്യപിച്ചിരുന്നു …. വീട്ടുകാർ  അറിയാതെ  ബാംഗ്ലൂരിൽ  നിന്നും  കാറിൽ  വന്നതാണ് …..ഹോസ്പിറ്റലിൽ  കൊണ്ടുപോകാൻ പേടിച്ചിട്ടായിരുന്നു ….അന്ന്  എനിക്ക് ഡ്രൈവിങ്  ലൈസെൻസ്  ഇല്ലായിരുന്നു …. പോലീസ്  കേസ്  ആയാലുള്ള  ഭവിഷ്യത്തു ഓർത്തു ആണ്  ഞാൻ  അന്ന്  അങ്ങനെ ചെയ്തത് …

മാപ്പർഹിക്കുന്ന തെറ്റല്ല  ഞാൻ  ചെയ്തത്  എന്ന്  എനിക്ക്  അറിയാം …. ഇപ്പോൾ ജീവിതം എല്ലാ  അർത്ഥത്തിലും  തകർന്ന്  നിൽക്കുന്ന  അവസ്ഥയാണ് …. ഞാൻ  ….എനിക്ക്  ജ്യോതി മാപ്പ് തരണം ….കൈ  കൂപ്പി  ദുർഗ  അത്‌  പറഞ്ഞു  കൊണ്ട്  നിലത്തേക്ക്  കുഴഞ്ഞു  വീണു ….

അയ്യോ ….ജ്യോതി  ഓടി  ചെന്നു  ദുർഗയെ എഴുന്നേൽപ്പിച്ചു ….പ്രകാശേട്ടാ ….കുറച്ചു  വെള്ളം  എടുത്തേ ….ജ്യോതി  പറഞ്ഞു …

പ്രകാശൻ  വെള്ളം  കൊടുത്തു …. ജ്യോതി  അത്‌ ദുർഗ്ഗയുടെ മുഖത്തേക്ക്  തളിച്ചു …

പതിയെ ദുർഗ  കണ്ണ്  തുറന്നു …..പ്രകാശനും  ജ്യോതിയും  കൂടി ദുർഗയെ  താങ്ങി  പിടിച്ചു  കസേരയിൽ  ഇരുത്തി ….

ജ്യോതി  ദുർഗക്ക്  കുടിക്കാൻ  വെള്ളം  കൊടുത്തു …

ദുർഗ്ഗേ  ….. ഇപ്പോൾ  ഇങ്ങനെ  ഉണ്ട് ?? ജ്യോതി  തിരക്കി …വാ  നമുക്ക്‌  പോയി ഡോക്ടറിനെ  കാണാം ….

വേണ്ട  ജ്യോതി ….നീ എന്നോട് ദയ  കാണിക്കരുത് …. ഞാൻ  നിന്നോട്  തെറ്റ്  ചെയ്തവളാണ് ….. ദുർഗ  തളർച്ചയുടെ  പറഞ്ഞു ….

അതൊക്കെ നമുക്ക്‌  പിന്നീട്  സംസാരിക്കാം ദുർഗ്ഗേ …ഇപ്പോൾ  ഞാൻ  പറയുന്നത്  അനുസരിക്കാൻ  നോക്ക് … ജ്യോതി  കർക്കശ്യത്തോടെ  പറഞ്ഞു ….

ജ്യോതിയുടെ  നിർബന്ധത്തിന്  ദുർഗക്ക്  വഴങ്ങേണ്ടി  വന്നു …

രണ്ടുപേരും കൂടി  ഡോക്ടറിനെ  കാണുവാൻ  പോയി …. ഡോക്ടർ  പരിശോധിച്ചു …കുറെ  ടെസ്റ്റുകൾ എഴുതി  കൊടുത്തു …..

ഈ  ജ്യോതിക്ക്  ഇത്‌  എന്തിന്റെ  കേടാണ് ??

അവളെ  ഇപ്പൊ  ഡോക്ടറിനെ  കാണിക്കാൻ  പോകേണ്ട  വെല്ല  കാര്യവും  ഉണ്ടോ ??? അവളോട്  ഇത്രയൊക്കെ  ദ്രോഹം  ചെയ്തിട്ട് ???

എനിക്ക്  ഇതൊന്നും  അത്ര  പിടിക്കുന്നില്ല ….പ്രകാശൻ  ദേവനോട് പറഞ്ഞു …

എടാ  നിനക്ക് ജ്യോതിയെ  ഇനിയും  മനസ്സിലായിട്ടില്ല ….അവൾ  ദുർഗ്ഗയോട്  പ്രതികാരം  കാട്ടിയാൽ  മരിച്ചുപോയ  രൂപക്ക്‌  തിരികെ വരില്ലലോ …. പിന്നെ  നാല് വർഷം  മുൻപ്  സംഭവിച്ച  ഒരു ആക്സിഡന്റ്  കേസ്  കുത്തിപൊക്കിയാൽ  പാവം  ജ്യോതി  എത്രനാൾ  അതിന്റെ  പിന്നാലെ  നടക്കണം ….

ജ്യോതിയും  അത്  തന്നെയാകും  ചിന്തിച്ചിട്ടുണ്ടാവുക …. പിന്നെ  ഞാൻ  നിന്നോട്  പറഞ്ഞില്ലേ ….ജ്യോതി  മനസ്സിൽ  നന്മയുള്ളവൾ  ആണെടാ ….അവൾക്ക്  ഇന്നല്ലെങ്കിൽ  നാളെ  അതിന്റെ  ഫലം  കിട്ടും ….

ദേവൻ  പറഞ്ഞു ….

ജ്യോതിയും  ദുർഗയും  കൂടി തിരികെ  ദേവന്റെ  മുറിയിൽ  എത്തി ….

പ്രകാശന്റെ  ഫോണിൽ  പെട്ടെന്നു  സ്വപ്നയുടെ  കാൾ  വന്നു …. ഹലോ , എന്താ  സ്വപ്ന?? ആണോ …. ഞാൻ  വേഗം  വേച്ചുവേട്ടനെ  വിളിച്ചു  കാറുമായി  വരാൻ പറയാം …ഞാൻ ഹോസ്പിറ്റലിലേക്ക്  വന്നോളാം …നീ  വേഗം റെഡി ആയിക്കോ ….

പ്രകാശൻ ഫോൺ കട്ട് ചെയ്തു …വേഗം തന്നെ  വേണുവേട്ടനെ  വിളിച്ചു  വീട്ടിലേക്ക് കാറുമായി  പോകുവാൻ  പറഞ്ഞു ….

എന്താ പ്രാകാശേട്ടാ ?? ജ്യോതി തിരക്കി …

സ്വപ്നക്ക്  വേദന  തുടങ്ങി എന്ന് …date  അകാൻ  ഇനിയും  രണ്ടായ്ച്ച  കൂടി  ഉണ്ടായിരുന്നു ….എന്ത്  പറ്റിയോ  പെട്ടെന്ന് ???

പ്രകാശേട്ടൻ  ടെൻഷൻ  ആകാതെ  പോയ്കൊള്ളു ….സ്വപ്നക്കും  കുഞ്ഞിനും  ഒരു കുഴപ്പവും  വരില്ല …

ഡാ  ഞാൻ  പോയാൽ  നിന്റെ കാര്യം  എങ്ങനെയാണ് ??പ്രകാശൻ  ദേവനോട്  ചോദിച്ചു

അതോർത്തു  പ്രകാശേട്ടൻ വിഷമിക്കേണ്ടാ ….ദേവന്  ഞാൻ  കൂട്ടിരുന്നോളാം …..ജ്യോതി പറഞ്ഞു ….

ദേവന്  ഞാൻ  കൂട്ടിരിക്കുന്നതിൽ എന്തേലും  ബുദ്ധിമുട്ടുണ്ടോ ??? ജ്യോതി  ചോദിച്ചു ….

ഏയ്‌ , ഇല്ലടോ ……എനിക്ക് സന്തോഷമേ ഒള്ളു ….

നീ പോയിട്ട്  വാ  പ്രകാശാ …….ദേവൻ പറഞ്ഞു ….

ദുർഗക്ക് താൻ അവിടെ  ഒരു അധികപ്പറ്റായി തോന്നി ….. എങ്കിൽ  ഞാനും  ഇറങ്ങുന്നു …. ദുർഗ  പറഞ്ഞു …

ടെസ്റ്റ്  റിസൾട്ട് വൈകാതെ കിട്ടും …എന്നിട്ട്  പോയാൽ മതി  ദുർഗാ …ഞാൻ  പോയി എനിക്ക്  അത്യാവശ്യം രാത്രി വേണ്ട  സാദനങ്ങൾ ഹോസ്റ്റലിൽ  പോയി  എടുത്തിട്ട്  വരാം …. ദുർഗക്ക്  വിരോധം  ഇല്ലെങ്കിൽ  ഒരു പത്തുമിനിട്ടിനകം  ഞാൻ  തിരികെ  എത്താം …ദുർഗ  തലയാട്ടി …..

ജ്യോതി  ഹോസ്റ്റലിൽ  പോയി  ബാഗുമായി  വന്നു ….

ദേവനും  ദുർഗയും  പരസ്പരം  ഒന്നും  മിണ്ടാതെ ഫോണിൽ  ശ്രദിച്ചു  ഇരിക്കുകയായിരുന്നു …

ആ , ജ്യോതി  എത്ര  പെട്ടെന്ന്  വന്നോ ?? എന്റെ  ടെസ്റ്റ്  റിസൽട്സ് വന്നിട്ടുണ്ട്‌ …

ഞാൻ ഡോക്ടറിനെ  കണ്ടിട്ട്  അതുവഴി  അങ്ങ്  പോകും …..ദുർഗ  പറഞ്ഞു …

ദുർഗ , ദേവൻ  പോലീസിന്  മൊഴി  ഒന്നും  കൊടുത്തിട്ടില്ല  കേട്ടോ ….താൻ എത്രയും ദേവനെ  വിഷമിപ്പിച്ചത്  അറിഞ്ഞപ്പോൾ  അപ്പോൾ  തോന്നിയ  ദേഷ്യത്തിന്  തന്നോട്  ഞാൻ  പറഞ്ഞതാണ് …

അല്ലേലും ,പ്രതികാരം  മനുഷ്യനല്ല  ദൈവത്തിനു  പറഞ്ഞിട്ടുള്ളതാണ് …അവനവന്റെ വിധി മറ്റാർക്കും  തടയാൻ  കഴിയില്ലല്ലോ ….ജ്യോതി  പറഞ്ഞു …..

ദുർഗ  അവിടെ നിന്നും നേരെ  ഡോക്ടറിന്റെ മുറിയിലേക്കാണ്  പോയത് ….

വരു  ദുർഗ …ഇരിക്കൂ ….ദുർഗ്ഗയുടെ  റിസൽട്സ്  വന്നിട്ടുണ്ട് ….ഞാൻ  സംശയിച്ചത്  ശെരിയാണ് …

എന്താണ്  ഡോക്ടർ ???…എനിക്ക്  എന്തേലും  കുഴപ്പമുണ്ടോ ????

പേടിക്കാൻ  ഒന്നുമില്ല ദുർഗ്ഗാ …..,

താൻ  ഒരു അമ്മയാകാൻ  പോകുന്നു ……കൺഗ്രാജുലേഷൻസ്

ദുർഗ്ഗാ  അവിശ്വാസത്തോടെ  ഡോക്ടറിനെ  നോക്കി ….

ഡോക്ടർ ????

Yes Durga….You are Pregnant…..

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!