Skip to content

വാടാമല്ലി – 9

vaadamalli

എനിക്ക് ഇതൊന്നും ഉൾകൊള്ളാൻ  കഴിയുന്നില്ല  മോനേ ???

നീ  എന്തൊക്കെയാണ്  കാണിച്ചു  കൂട്ടിയത്  എന്ന്  ഒന്ന്  ഓർത്തു  നോക്ക്…

ദുർഗ്ഗയുടെ  വിവാഹം  കഴിഞ്ഞിട്ടും  നീ അവളുമായി  ബന്ധം  പുലർത്തി …. അത്‌  തെറ്റ് …. അതിലും  വലിയ  തെറ്റ്  നീ. സോഫിയോട്  ചെയ്തു …. ആ  കുട്ടിയുമായി  കല്യാണം  ആലോചിച്ചപ്പോൾ  പോലും  നീ  ദുർഗയുമായുള്ള ബന്ധത്തിന്  എന്തെങ്കിലും വിട്ടുവീഴ്ച്ച  ചെയ്തോ ??? അതുമില്ല ….

അവസാനം  ആ കുട്ടി  ഗർഭിണി  ആണെന്ന്  അറിഞ്ഞപ്പോൾ പോലും  നീ അത്  മറച്ചു  വെക്കുവാനുള്ള  ശ്രമവും  നടത്തി ….

നിനക്ക്  മനഃസാക്ഷി എന്നൊന്ന്  ഇല്ലേ  എബിൻ ….

എന്ന് തൊട്ടാണ്  എന്റെ  മോൻ  ഇങ്ങനെ ഒക്കെ  കാണിച്ചു കൂട്ടാൻ  പഠിച്ചത് ??….

എന്തായാലും  ഞാൻ  സോഫിയയുടെ  വീട്ടിൽ  പോകുവാൻ  തീരുമാനിച്ചു … കൂടെ  നീയും  വരണം  … അവിടെ  പോയി  സത്യങ്ങൾ  എല്ലാം  തുറന്ന്  പറയണം ….

നീ  ചെയ്ത  തെറ്റ്  നീയായി തന്നെ  തിരുത്തണം ….

ദുർഗ്ഗയുടെ  ഡിവോഴ്സ്  കേസ്  കോടതിയിൽ നടക്കുവാണന്നല്ലേ  പറഞ്ഞത് …അത്‌  കഴിയാൻ  നിൽക്കേണ്ട  …

സോഫിയയുടെ  വീട്ടിൽ  സംസാരിച്ചിട്ട്  വരുന്ന  വഴി  എനിക്ക്  ദുർഗയെ  കാണണം ….അവൾക്ക്  സമ്മതമാണെങ്കിൽ  നമ്മുടെ  ഒപ്പം  ഇവിടെ  അവൾ  ജീവിക്കും ….

എന്റെ മോന്  എതിർപ്പൊന്നുമില്ലല്ലോ ……റേച്ചൽ  കർക്കശ്യത്തോടെ  പറഞ്ഞു ….

എബിൻ  ഒന്നുംപറയാതെ  മുറിക്കുള്ളിലേക്ക്  പോയി …

എബിന്റെ  കാര്യം  നീ  മാത്രം അങ്ങ്  തീരുമാനിച്ചാൽ മതിയോ ???നീ ആ പെണ്ണിനെ കുറിച്ചു   എന്തറിഞ്ഞിട്ടാ എബിന്  വേണ്ടി  ആലിചിക്കുന്നത് ?? എബിന്റെ അപ്പൻ ജോണി  ചോദിച്ചു ….

ഇനി  എന്ത്  അറിയാനാണ് ???നമ്മൾ  അറിഞ്ഞില്ലേലും  നമ്മുടെ  മോന്  അവളെ  നന്നായി  അറിയാമെല്ലോ  ???

ഞാൻ  അവളെപ്പറ്റി ഇനി  ഒന്നും  അറിയാൻ ആഗ്രഹികുന്നില്ല  ജോണിച്ചായ …

അവൾ  എങ്ങനെയും  ആയിക്കോട്ടെ ….പക്ഷെ  അവളുടെ വയറ്റിൽ  കിടക്കുന്നത് നമ്മുടെ  ചോരയാണ്  …..അത്‌  നമ്മൾ  എങ്ങനെയൊക്ക  മറച്ചുവെക്കാൻ  നോക്കിയാലും  ഒരിക്കൽ  മറ  നീക്കി  പുറത്തു  വരും ….. ജീവിതകാലം  മുഴുവൻ  ഒരു വേദനയായി  അത്‌ അവശേഷിക്കാൻ പാടില്ല …

എനിക്ക്  ഉറപ്പുണ്ട്  ഞാൻ  ഈ  എടുക്കുന്ന  തീരുമാനം  തന്നെയാണ്  ശെരി …..റേച്ചൽ  ഒരു നെടുവീർപ്പോടെ പറഞ്ഞു …ഇനി  ഈ ഒരു വിഷയത്തിന്റെ  പേരിൽ  ഇവിടെ ഒരു തർക്കം വേണ്ട  …..

ബന്ധുക്കളോട് എന്ത്  പറയണം  എന്ന് എനിക്ക്  അറിയാം ….റേച്ചൽ  ജോണിയോട്  പറഞ്ഞു ….

എബിൻ  കണ്ണുകളടച്ചു  കിടന്നു ….സോഫിയോട്‌ കാര്യങ്ങൾ  അവതരിപ്പിക്കണം ….അമ്മ സോഫിയുടെ വീട്ടിൽ  പോയി പറയുന്നതിന്  മുൻപ്  എല്ലാം അവളോട്  നേരിട്ട്  പറയണം ….

എബിൻ  സോഫിയെ  വിളിച്ചു …..സോഫി  ഫോൺ  എടുത്തു ….

ഹലോ …എബിൻ,

 ഇളയമ്മ  വീട്ടിൽ  വന്ന്  ചില  കാര്യങ്ങൾ സൂചിപ്പിച്ചു…എബിൻ എന്നോട്  നേരത്തെ  പറഞ്ഞിട്ടുള്ള  വിഷയമായത്  കൊണ്ട്  ഞാൻ  ഇതൊന്നും  കാര്യമാക്കുന്നില്ല ….

അങ്ങനെ അല്ല  സോഫി  … എനിക്ക്  ഈ  വിവാഹത്തിൽ  നിന്നും  പിന്മാറേണ്ടി  വരും …. അത്  താൻ  പറഞ്ഞ  ഈ  റിലേഷൻ തന്നെയാണ് കാരണം …. ദുർഗ  പ്രെഗ്നന്റ് ആണ്  സോഫി …എനിക്ക്  അറിയില്ലായിരുന്നു …. ഇന്നലെയാണ്  ഞാൻ  അറിഞ്ഞത്  …. ഈ അവസ്ഥയിൽ  എനിക്ക്  ഇങ്ങനെ  ഒരു തീരുമാനം  എടുക്കുവാനേ കഴിയാത്തൊള്ളൂ ….സോഫി  എന്നോട് ക്ഷെമിക്കണം ….

എനിക്ക്  എബിന്റെ  മാനസികാവസ്ഥ  മനസിലാക്കാൻ  പറ്റും …

എബിൻ  ഇനി  എന്നെ കാണാൻ  വരണം  എന്നില്ല ….ഞാൻ  ഇത്  വീട്ടിൽ  പറഞ്ഞുകൊള്ളാം ….അപ്പോൾ  ശെരി എബിൻ …..

എബിൻ  ഫോണിൽ നോക്കി  …. സോഫിയയുടെ  നമ്പർ ബ്ലോക്ക്  ചെയ്തു ….

ഇനി സോഫി  എന്ന്  അദ്ധ്യായം  എബിന്റെ ജീവിതത്തിൽ  ഇല്ല…

എബിൻ ഫോൺ  എടുത്ത്  ദുർഗയെ  വിളിച്ചു ….

ദുർഗ  ഫോൺ  എടുത്തു ….

ദുർഗ ….തനിക്ക്  ഇപ്പൊ  ഇങ്ങനെ  ഉണ്ട് ??? ഡോക്ടർ  വന്നിരുന്നോ???

ഇപ്പൊ  കുറച്ചു  ആശ്വാസം ഉണ്ട്  എബിൻ ….നാളെ  ഡിസ്ചാർജ് തരാമെന്ന്  പറഞ്ഞു ….

നീ  ഒറ്റക്കല്ലേ ??? ഞാൻ  കുളിച്ചു  ഫ്രഷ് ആയി വേഗം  തന്നെ  അങ്ങോട്ട്  വരാം ……..എന്തെലും ആവശ്യമുണ്ടെങ്കിൽ  എന്നെ  വിളിക്കണേ ….എബിന്റെ  സ്വരത്തിലെ  മാറ്റം ദുർഗക്ക്  മനസ്സിലായി ….

ദുർഗ  ഫോൺ  കട്ട് ചെയ്തു ….ഇനിയെങ്കിലും  ആഗ്രഹിച്ച  ഒരു ജീവിതം  കിട്ടിയാൽ  മതിയായിരുന്നു …..

കുറച്ചു സമയത്തിന്  ശേഷം  എബിൻ  മുറിയിലേക്ക്  വന്നു ….ദുർഗയെ  നോക്കി  പുഞ്ചിരിച്ചു ….

എടൊ , തനിക്ക്  ഞാൻ  ഒരു  സർപ്രൈസ്  തരട്ടെ ??… എബിന്റെ  ചോദ്യം കേട്ട്  തലയുയർത്തി  ദുർഗ  നോക്കി ….

വാതിൽക്കൽ നിൽക്കുന്ന  എബിന്റെ അമ്മയെ  കണ്ടതും  ദുർഗ്ഗയുടെ കണ്ണ് നിറഞ്ഞു …..

ആന്റി …ദുർഗ പതിയെ  ചുണ്ടുകൾ അനക്കി ….

നിങ്ങൾ  രണ്ടുപേരും  കാണിച്ചത്  വലിയ  തെറ്റു  തന്നെയാണ്  …. പക്ഷെ  ഇനി  അതൊന്നും  പറഞ്ഞിട്ട് കാര്യം  ഇല്ലന്ന്  എനിക്കും നിങ്ങൾക്കും അറിയാം ….

ഞങ്ങൾ  ദുർഗ്ഗയുടെ അച്ഛനെ  കണ്ടിട്ടാണ്  വരുന്നത് കാര്യങ്ങൾ  എല്ലാം അവരോട്  ഞാൻ  പറഞ്ഞിട്ടുണ്ട് ….

വീട്ടുകാരുടെ  ഭാഗത്തും തെറ്റ്  സംഭവിച്ചിട്ടുണ്ട് ….മോൾടെ  വീട്ടുകാരോട്  എബിനെ  ഇഷ്ടമാണെന്ന്  പറഞ്ഞപ്പോൾ  അവർ ഈ ബന്ധത്തിന് എതിര് നിന്നില്ലേ ???….വിവാഹം  എന്ന്  പറയുന്നത്  ഒരിക്കലും  വീട്ടുകാരുടെ  ഇഷ്ടത്തിന്  മാത്രം  വിട്ടു കൊടുക്കേണ്ട  ഒന്നായിട്ട്  എനിക്ക്  തോന്നിയിട്ടില്ല ….

നിന്നോട്  ഇഷ്ടമുള്ള  കാര്യം  ഒരിക്കൽ  പോലും  എബിൻ എന്നോട്  പറഞ്ഞിട്ടില്ല …. പറഞ്ഞിരുന്നെങ്കിൽ  ആദ്യം  കുറച്ചു  വിഷമം  തോന്നിയാലും  ….നിന്റെ  വീട്ടിൽ വന്ന്  ഞങ്ങൾ  ഇവന് വേണ്ടി പെണ്ണ് ചോദിച്ചേനെ ….

നാളെ  ഡിസ്ചാർജ്  ആയിട്ട്  നേരെ ഞങ്ങളുടെ  കൂടെ  മോള്  വരണം ….. ഈ  സമയത്തു  നല്ല  ഭക്ഷണവും ,സംരക്ഷണം, സമാദാനവും കിട്ടേണ്ടതാണ് ….ഞാൻ  മോളെ  നോക്കിക്കൊള്ളാം ….

ദുർഗ എബിനെ  നോക്കി ….എബിൻ  കണ്ണ് ചിമ്മി  കാണിച്ചു ….

മോള്  അവനെ  നോക്കേണ്ട …തീരുമാനം  അവന്റെ അപ്പയുടെയും  അമ്മയുടെയും  ആണ് …

ദുർഗ റേച്ചലിനെ  കെട്ടിപിടിച്ചു  കരഞ്ഞു ….

എബിന്റെയും  കണ്ണ്  നിറഞ്ഞു ……

രണ്ടാഴ്ചക്ക് ശേഷം  ദേവന്റെ  മുറിയിൽ …..

ഡോക്ടർ  പരിശോധിച്ച  ശേഷം … ദേവനെ  നോക്കി …

നാളെ  ഡിസ്ചാർജ്  തരുന്നത്‌  കൊണ്ട്  കുഴപ്പമില്ല  ദേവൻ ….ഫിസിയോതെറാപ്പി. മുടങ്ങാതെ  നോക്കണം ….ഇപ്പോൾ  വോക്കറിൽ  നടക്കാൻ  കഴിയുന്നുണ്ടല്ലോ …..

പ്രകാശനും  ജ്യോതിയും  കൂടെ  ഉണ്ടായിരുന്നു ….

ഡോക്ടർ മുറിയിൽ നിന്നു പോയി …..

ഹോ  , അങ്ങനെ  ഈ  ആശുപത്രി  വാസത്തിന്  ഒരു അന്ധ്യം  വെരുവാണെല്ലോ …. ഇവിടെ  കയറിയിട്ട്. ഇപ്പൊ. ഒന്നര  മാസം കഴിഞ്ഞു …

ഒപ്പം നല്ല  കഴുത്തറപ്പൻ  ബില്ലും  കൂടി  നാളെ  കിട്ടുമെല്ലോ ….

പ്രകാശന്റെ സംസാരംകേട്ട്. ജ്യോതി കണ്ണുരുട്ടി കാണിച്ചു ….

അയ്യോ,ഞാൻ നിന്റെ ആതുരസേവനലയത്തിനെ ഒന്നും പറഞ്ഞതല്ലേ ….ഇവന്റെ  കയ്യിലിരിപ്പ് കൊണ്ട് വന്ന ചിലവിനെ  പറ്റി പറഞ്ഞതാണ് ….

എന്തായാലും  നാളെ  വീട്ടിൽ പോകാമെല്ലോ …. അത്രെയും ആശ്വാസം …പ്രകാശൻ പറഞ്ഞു ….

ദേവൻ  ജ്യോതിയെ നോക്കി ….ആ  നോട്ടത്തിൽ  തന്റെ  ചോദ്യത്തിന്റെ ഉത്തരം  നാളെ കിട്ടുമെന്ന  പ്രതീക്ഷ  ഉണ്ടായിരുന്നു …..

ജ്യോതിയുടെ മറുപടിക്കായി  ഇനി ഒരു രാത്രി കൂടി കാത്തിരിക്കണം ….

ജ്യോതി ദേവനെ  നോക്കി …. ഞാൻ  നാളെ രാവിലെ  വരാം  …. ദേവൻ തലയാട്ടി ….

ജ്യോതി  ഹോസ്റ്റലിലേക്ക്  പോയി ….അവിടെ  ജ്യോതിയെ കാത്തു  ഹോസ്റ്റൽ വാർഡൻ നില്പുണ്ടായിരുന്നു ….

ജ്യോതി , തനിക്ക്  ഒരു രെജിസ്റ്ററെഡ് ലെറ്റർ വന്നിട്ടുണ്ട്‌  …. താൻ ഇല്ലാത്തത്  കൊണ്ട്  ഞാൻ  ഒപ്പിട്ട്  വാങ്ങി …

വാർഡൻ  കയ്യിലുള്ള  കവർ  ജ്യോതിയെ  ഏല്പിച്ചു ….

ജ്യോതി  അത്  തുറന്ന്  നോക്കി …..

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!