Skip to content

വാടാമല്ലി – 5

vaadamalli

എബിൻ  എന്നെ  ചതിക്കുകയായിരുന്നു …. അവൻ എന്നെ  അതിവിദഗ്ധമായി  പറ്റിച്ചു ….അവനെ  അന്ധമായി  വിശ്വസിച്ചു  പോയതാണ് ഞാൻ ചെയ്ത  ഏറ്റവും വലിയ  തെറ്റ് …

അവന്റെ പിറകെ  യാചിച്ചു കൊണ്ട്  ചെന്നാലും  അവൻ എന്നെ  പുച്ഛത്തോടെ  ആട്ടിപായിക്കുമെന്ന്  മനസ്സിലായി …. ഇനി  നാണം  കെട്ട്  അവന്റെ പിന്നാലെ  ഞാൻ  പോകില്ല …

എബിൻ പറഞ്ഞത്  പോലെ  ദേവൻ  ഒരിക്കലും  അവന്റെ  പ്രശ്നമല്ല … ദേവൻ  എനിക്ക് എതിരെ  മാത്രമേ  ശബ്ധിക്കായൊള്ളു ….

എങ്ങനെയും  ദേവനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണം …

എന്നും  ദേവൻ എന്നെ  കരുതിയിട്ടേ  ഒള്ളു … എനിക്ക്  ഒരു കുറവും  ദേവൻ  വരുത്തിയിട്ടില്ല …. എന്നിട്ടും  ഞാൻ  ദേവനോട്  പൊറുക്കാൻ  പറ്റാത്ത  തെറ്റ്  ചെയ്തു ….

ഇങ്ങനെ  ദേവനെ  അഭിമുഖീകരിക്കും  എന്ന്  ഒരു എത്തും പിടിയും  കിട്ടുന്നില്ല  അത്രമാത്രം ഞാൻ  അപമാനിച്ചിട്ടുണ്ട് …. എന്നാലും  ഇപ്പോൾ  നേരിട്ട്  കാണാതെ  ഇരിക്കാൻ  പറ്റാത്ത  അവസ്ഥയാണല്ലോ …. എന്ത്  വന്നാലും  നേരിടാം …

ജയിലിൽ  പോയി കിടക്കുന്നതിലും  ഭേദം  ദേവന്റെ കാലു  പിടിക്കുന്നത്  തന്നെയാണ് ….

ദുർഗ്ഗ  ദേവനെ  കാണുവാൻ  തീരുമാനിച്ചു ….

ദേവന്റെ  സ്വഭാവത്തിലും  പെരുമാറ്റത്തിലും ഒക്കെ  ഒരുപാട്‌  മാറ്റം  വന്നിട്ടുണ്ട്‌  പ്രകാശാ … നേരത്തെ  എന്നെ  കടിച്ചുകീറാൻ  വരുന്ന  ചെക്കനായിരുന്നു …. ഇപ്പൊ  കുറച്ചു  സ്നേഹത്തോടെയാണ്  സംസാരം ….

സാവിത്രി  പ്രകാശനോട്  അതിശയത്തോടെ  പറഞ്ഞു ….

അതെ  അമ്മേ  … അവന്  നല്ല  മാറ്റം  ഉണ്ട് …

പ്രകാശൻ  അത്‌  ശെരി  വെച്ചു ….

നീ  പറഞ്ഞ  ജ്യോതി മോള്  ഇന്ന്  ഡ്യൂട്ടിയിൽ ഇല്ലേ ??

ഇല്ലമ്മേ … ജ്യോതിക്ക്  ഇന്ന്  PSC  പരീക്ഷ  ആണ് … അതുകൊണ്ട്  ഇന്ന്  വരുമെന്ന്  തോന്നുന്നില്ല ….

സാവിത്രിയും  പ്രകാശനും  കൂടി  ദേവന്റെ  അടുക്കലേക്ക്  ചെന്നു ….

ദേവന്റെ  മുഖത്തു  പ്രസരിപ്പില്ലായിരുന്നു …

എന്താ  ദേവാ  നിന്റെ  മുഖം  വാടി  ഇരിക്കുന്നത് ?? പ്രകാശൻ  ചോദിച്ചു ..

ഏയ്‌  ഒന്നുമില്ലടാ …. എന്ന്  വീട്ടിൽ  പോകുവാൻ  പറ്റുമെന്ന്  ഞാൻ  ആലോചിക്കുകയായിരുന്നു …

ദേവൻ  മറുപടി  അത്ര  വിശ്വസനീയമായി  പ്രകാശന്   തോന്നിയില്ല … സാവിത്രി  ഉള്ളത് കൊണ്ട്  കൂടുതൽ  ഒന്നും  ചോദിക്കാൻ  പോയില്ല …

പെട്ടെന്ന്  ദേവന്റെ  ഫോണിൽ വാട്സാപ്പ്  നോട്ടിഫിക്കേഷൻ  വന്നു ….

ദേവൻ ഫോൺ  എടുത്ത്  നോക്കി …. ജ്യോതിയുടെ  മെസ്സജ്  കണ്ടതും  ദേവന്റെ കണ്ണുകൾ വിടർന്നു ….

ദേവൻ  പരീക്ഷയെ  പറ്റി  ചോദിച്ചു … നല്ലതായിയുന്നു  എന്ന് ജ്യോതിയുടെ   റിപ്ലൈ  വന്നു ….

പ്രകാശനും  സാവിത്രിയും  ദേവന്റെ  മാറിമറയുന്ന മുഖഭാവങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ….

ദേവൻ  പരിസരം  മറന്ന്  ഇരിക്കുവാണെന്ന്. പ്രകാശന്  മനസ്സിലായി ….

മോനേ  പ്രകാശാ …. സ്വപ്നമോൾക്ക് ഈ  മാസാവസാനം  അല്ലെ  ഡോക്ടർ  പ്രസവത്തിയതി  പറഞ്ഞിരിക്കുന്നത് ???….

അതെ  അമ്മേ …. വേറെ  കുഴപ്പം  ഇല്ല  … അവസാനത്തെ  ചെക്കപ്പിലും  രണ്ടു പേരും നോർമൽ  ആണെന്നാണ്  ഡോക്ടർ പറഞ്ഞത് ….

എന്നാലും  സൂക്ഷിക്കണം  മോനേ …. മാസം  തികയറായതല്ലേ ….സാവിത്രി  പറഞ്ഞു …

ഞാൻ  ഇപ്പോൾ  എപ്പോഴും  ഇവിടെയായത് കൊണ്ട്  അവളുടെ അച്ഛനും  അമ്മയും  കൂടി  വീട്ടിലേക്ക്  വന്നിട്ടുണ്ട് ……എനി പ്രസവം  കഴിഞ്ഞിട്ടേ  ഞങ്ങൾ  വിടുന്നൊള്ളു … പ്രകാശൻ പറഞ്ഞു ….

അവരുടെ സംസാരത്തിനിടയിലാണ്  വിസിറ്റിങ്  ഡോക്ടർ  വന്നത് …

ദേവനോട്  സുഖവിവരം  അന്വേഷിച്ചു ….

Mr  ദേവൻ  ഹോസ്പിറ്റലിലെ  ചികിത്സ  കൊണ്ട്  മാത്രം  പോരാ  …. പതിയെ  നമുക്ക്‌ ഫിസിയോതെറാപ്പി  കൂടി  ചെയ്ത് തുടങ്ങണം …. എന്നാലേ  എഴുനേറ്റ്  നടക്കാൻ  കഴിയാത്തൊള്ളൂ …

അപ്പൊ  ഇനി  അതും കൂടി ഉൾപ്പെടുത്തി  ഉള്ള  ട്രീറ്റ്മെന്റ്  നമുക്ക്‌  വൈകാതെ  തുടങ്ങാം കേട്ടോ …

ദേവൻ  തലയാട്ടി  സമ്മതിച്ചു …..

സാവിത്രിയും  വീട്ടിലേക്ക്  പോകുവാൻ  ഇറങ്ങി …. പ്രകാശനും  സാവിത്രിയെ  അനുഗമിച്ചു ….

മോനേ  പ്രകാശാ … ദേവന്റെ  മനസ്സിൽ  ജ്യോതി  മോൾക്ക്  ഒരു സ്ഥാനം  ഉണ്ട് … അത്‌   അങ്ങനെ  തന്നെ  തുടർന്നാൽ  നമുക്ക്‌  നമ്മുടെ  പഴയ  ദേവനെ  തിരിച്ചു  കിട്ടും …

അമ്മ  പറയുന്നത് ശെരിയാണ്  … എന്നാൽ  ജ്യോതിക്ക്  ദേവനോട് അങ്ങനെ ഒരു ഇഷ്ടമുണ്ടോ  എന്ന്  എനിക്ക്  അറിയില്ല  അമ്മേ … അമ്മയോട്  ഞാൻ  ജ്യോതിയുടെ കാര്യങ്ങൾ  എല്ലാം  നേരത്തെ പറന്നിട്ടുള്ളതാണെല്ലോ ??

എനിക്ക്  ഈ  കാര്യം  ജ്യോതിയോട്‌  ചോദിയ്ക്കാൻ  ഇപ്പോൾ പറ്റില്ല  അമ്മേ … കാര്യങ്ങൾ  എല്ലാം  ഒന്നുകൂടി  വ്യക്തമാക്കട്ടെ …. ഞാൻ തന്നെ  ജ്യോതിയോടും  ദേവനോടും  സംസാരിക്കാം…അതുവരെ  അമ്മ ഇത്‌  ദേവനോട് പോലും  ചോദിക്കാൻ  ശ്രമിക്കരുത് …

പ്രകാശൻ  സാവത്രിയോട്  പറഞ്ഞു …

വരൂ …അമ്മയെ  ഞാൻ  ഓട്ടോ കയറ്റി വിട്ടിട്ട് പോകാം ….

ദുര്ഗ  തന്റെ കാർ  പാർക്ക്  ചെയ്ത്  ഹോസ്പിറ്റലിലേക്ക്  കയറി ….റിസപ്ഷനിൽ  ചെന്നു ദേവന്റെ  മുറി  അന്വേഷിച്ചു ….

ദുർഗ ദേവന്റെ മുറി  ലക്ഷ്യമാക്കി  നടന്നു ….

എടാ അമ്മക്ക്  ജ്യോതിയെ  അസ്ഥിക്ക്  പിടിച്ചത്  പോലെയാണ്  ഇപ്പൊ  സംസാരം … ദേവന്റെ മനസ്സ്  അറിയാനായി  പ്രകാശൻ  വിഷയം  അവതരിപ്പിച്ചു …

ദേവൻ  ഉറക്കെ ചിരിച്ചു … അമ്മയുടെ തലക്ക്  വെല്ല  പ്രശ്നവും ഉണ്ടോടാ  പ്രകാശാ ….

നിന്റെ  പെരുമാറ്റവും  സംസാരവും  എല്ലാം  കണ്ടപ്പോൾ  അമ്മക്ക്  അങ്ങനെ  തോന്നി  കാണും ….

എന്തിന്  അമ്മയെ  കുറ്റം  പറയണം  … എനിക്ക് പോലും  ഇടക്ക്  അങ്ങനെ  തോന്നിയിട്ടുണ്ട് …. പ്രകാശൻ  പറഞ്ഞു ….

ദേവാ …. ഞാൻ  നിന്നെ  ചെറുപ്പം  തൊട്ടേ  അറിയുന്നതല്ലേ …. നീ  എന്നോട് സത്യം പറ …. നിന്റെ മനസ്സിൽ ജ്യോതിയോട്  അങ്ങനെ  ഒരു  ഇഷ്ട്ടം  തോന്നിയിട്ടില്ല ????

എടാ  … നീ എന്ത്  അറിഞ്ഞിട്ടാണ്  ഈ  സംസാരിക്കുന്നത് ??? ജ്യോതിയെ  പോലെ  ഒരു കുട്ടിയെ  ആഗ്രഹിക്കാനും  മാത്രം  എന്ത് യോഗ്യത  ആണ്  എനിക്ക്  ഉള്ളത് ….

ജ്യോതി  എന്ത് നല്ല കുട്ടിയാണ് …. എനിക്ക്  അവളോട് എന്നും  ബഹുമാനവും  സ്നേഹവുമാണ് … പക്ഷെ  നീ  അത്‌  വേറെ  അർത്ഥത്തിൽ  വ്യാഖ്യാനിക്കാൻ  നോക്കിയാൽ  എനിക്ക്  നിന്നോട്  ഒന്നും പറയാൻ  ഇല്ല ….

ശെരി. ദേവാ  ഞാൻ  സമ്മതിച്ചു ….അവസാനമായി  ഒന്നുകൂടി ചോദിച്ചു  കൊള്ളട്ടെ …. ജ്യോതിക്ക്  നിന്നെ  വിവാഹം  കഴിക്കാൻ  താല്പര്യമുണ്ടെങ്കിൽ  നീ അതിന് സമ്മതിക്കുമോ ???

ദേവൻ  ഒരു നിമിഷം  പ്രകാശന്റെ  മുഖത്തേക്ക്  നോക്കി …

എടാ …. അത്‌ … എനിക്ക്‌ ….

ദേവൻ പറയാൻ  തുടങ്ങിയതും  ദുർഗ  മുറിയിലേക്ക് വന്നതും  ഒരുമിച്ചായിരുന്നു ….

ദുർഗയെ കണ്ടു  ദേവനും  പ്രകാശനും ഒരുപോലെ  അമ്പരന്നു ….

എന്നെ  ഇവിടെ  തീരെ  പ്രതീക്ഷിച്ചില്ല  അല്ലേ ???

ദുർഗ രണ്ടുപേരോടുമായി  ചോദിച്ചു …

നിന്നെ  എന്തിന്  ഞാൻ  ഇവിടെ  പ്രതീക്ഷിക്കണം ??? ദേവനും  അതേ നാണയത്തിൽ  തന്നെ  തിരിച്ചടിച്ചു ….

ഞാൻ  നിങ്ങളെ  കാണാൻ  ആഗ്രഹിച്ചു  വന്നതോ  … ക്ഷേമം  അന്വേഷിക്കാൻ  വന്നതോ  ഒന്നുമല്ല ….

നിങ്ങളുടെ  അടുത്ത്  ഞാൻ  ഒരിക്കലും  വരാൻ  ആഗ്രഹിച്ചിട്ടുമില്ല ???

“”പിന്നെ  എന്തിനാണാവോ  ദുർഗാ ദേവി  അടിയങ്ങളുടെ മുന്നിൽ  എഴുന്നള്ളിയത് “”- പ്രകാശൻ  കളിയാക്കി  ഭവ്യതയോടെ  ചോദിച്ചു ….

ഇയാൾ … ഇയാൾ  എന്നെ  ഇങ്ങോട്ട്  വരുത്തിച്ചതാണ് …. ദേവന്  നേരെ  കൈ  ചൂണ്ടി ദുർഗ  പറഞ്ഞു ….

ഞാനോ …. ഞാൻ  നിന്നെ  എന്തിന് ഇങ്ങോട്ട്  വിളിച്ചു  വരുത്തണം ??? എനിക്ക്  അതിന്റെ ആവശ്യം  ഇല്ല … ദേവൻ  തീർത്തു  പറഞ്ഞു …

നിങ്ങൾ  എനിക്ക്  എതിരെ  പോലീസിൽ  പരാതി  കൊടുത്തില്ലേ ?? ഞാൻ  പറഞ്ഞോ  നിങ്ങളോട് പോയി  ആത്മഹത്യ  ചെയ്യാൻ ??? ഇല്ലലോ ….

പിന്നെ  എന്തിന്  എന്റെ  പേരിൽ  പരാതി  കൊടുക്കണം ???

ദേവൻ  ഒന്നും  മനസിലാകാതെ  പ്രകാശനെ  നോക്കി ….

പ്രകാശൻ ദേവനെ കണ്ണിറുക്കി  കാണിച്ചു ….

അത്‌  ദുർഗ്ഗേ  … പോലീസ്  എന്നോടാണ്  ചോദിച്ചത്  ….ഞാനാണ്  പൊലീസിന് മൊഴി  കൊടുത്തത്  … ദേവൻ  അപ്പോൾ  ഐസിയുവിൽ  ആയിരുന്നു …

പോലീസ്  കേസാക്കാൻ ഒന്നുമല്ല  … ഉള്ള  സത്യം  പറഞ്ഞു എന്ന്  മാത്രം ….ഇനി  അത്‌  പോയി തിരുത്തി പറയേണ്ട  കാര്യം  ഒന്നുമില്ല ….

പക്ഷെ  പ്രകാശൻ  മൊഴികൊടുത്തതായി  അല്ല  ദേവൻ  മൊഴി  കൊടുത്തതായി ആണ് ഞാൻ  അറിഞ്ഞത് …

എന്തായാലും  അത്‌  പിൻവലിക്കണം ….പിൻവലിച്ചേ പറ്റൂ …. ദുർഗ  തീർത്തു  പറഞ്ഞു …

“പിൻവലിച്ചില്ലെങ്കിൽ  നീ  എന്ത്  ചെയ്യും”….

പിൻവിളി  പോലെ വന്ന്  ശബ്ദം  കേട്ട് …. മുറിയിൽ  ഉള്ളവർ  നോക്കി ….

വാതിൽക്കൽ  കൈയുംകെട്ടി  നിൽക്കുന്ന  ജ്യോതിയെ  കണ്ട്  ദേവനും  പ്രകാശനും  ചിരിച്ചു ….

എന്നാൽ  ദുർഗക്ക്  …ജ്യോതിയെ  കണ്ടിട്ട്  മനസിലായില്ല ….

അത്‌  പറയാൻ  നീ  ആരാടി …. ദുർഗ  ജ്യോതിയുടെ  നേരെ ഉറഞ്ഞുതുള്ളി ….

ഞാൻ  ആരാണെന്ന്  നീ മനസിലാക്കാൻ  പോകുന്നതേ ഒള്ളു….

നാലുവർഷം മുൻപുള്ള  ഒരു  ജൂൺ  മാസം …. നല്ല  മഴ  ഉള്ള  ഒരു  രാത്രി …. നീയും  കുറച്ചു കൂട്ടുകാരും  കൂടി   റോഡിൽ  കാറിന്റെ  മത്സരയോട്ടം  നടത്തിയത്  നീ ഓർക്കുന്നുണ്ടോ  ദുർഗ്ഗേ …..

ജ്യോതിയുടെ മൂർച്ചയുള്ള  വാക്കുകൾ  ദുർഗ്ഗയുടെ  കാതുകളിൽ  തുളച്ചു കയറി ….

ദുർഗ ഓർത്തെടുക്കാൻ  ശ്രമിച്ചു …..

പെട്ടെന്ന്  തല  ചുറ്റുന്നത്  പോലെ  ദുർഗക്ക്  തോന്നി ….

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!