Skip to content

ഉണ്ണ്യേട്ടൻ – 13 (അവസാനഭാഗം)

unniyettan

റഹീം ആ ഡെഡ് ബോഡിയിലേക്ക് നോക്കി… ഉണ്ണി സിഗരറ്റ് നിലത്തേക്കിട്ട് തന്റെ ഷൂസുകൊണ്ട് ഞെരുക്കി റഹീമിനെ നോക്കി

“ഞാൻ ഒളിപ്പിച്ച് വെച്ച ആ ഏഴുപേർ ഗ്രുപ്പിലുള്ളവരല്ല. പോലീസ് ട്രെയിനിങ് കഴിഞ്ഞ് നിൽക്കുന്ന നല്ല ചുറുചുറുക്കുള്ള ട്രെയിനികളാണ്ടാ…”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“ടാർസൻ വേട്ടക്കിറങ്ങുമ്പോൾ മുന്നിൽ നിൽക്കുന്നത് മുറിവേറ്റ മൃഗമാണോ എന്ന് നോക്കാറില്ല. അമ്പയ്ത് കിട്ടിയില്ലെങ്കിൽ ഏത് സിംഹമാണേലും കെണിവെച്ച് പിടിക്കും”

റഹീം ഉണ്ണിയെ നോക്കി

“അപ്പൊ സാറിന് എല്ലാം അറിയാമായിരുന്നു അല്ലേ…?”

ഉണ്ണി റോഡിൽ കിടക്കുന്ന ഡെഡ് ബോഡിക്ക് നേരെ വിരൽചൂണ്ടി റഹീമിനെ നോക്കി

“രാജീവിന്റെ ഏഴാമത്തെ ഇരയാണിത്. അതായത് ലാസ്റ്റ് ടാർഗറ്റ്. രാജീവിന് മുന്നേ ഞാൻ ഇവനെ മേലോട്ടയച്ചത് തെറ്റ് ചെയ്തവൻ ഇവൻ മാത്രമാണ്, ഇവൻ കെട്ടാൻ പോകുന്ന ആ പാവം പെണ്ണ് എന്ത് ചെയ്തിട്ടാ”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി തുടർന്നു

“ഇവനെപ്പോലുള്ള പേപ്പട്ടികൾ കൊല്ലപ്പെടേണ്ടത് തന്നെയാണ്. പക്ഷേ… രാജീവ്‌ തന്റെ പക തീർത്തത് തന്നോട് ദ്രോഹം ചെയ്തവരെ മാത്രമല്ല, ഒരുതെറ്റും ചെയ്യാത്ത ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങിയ പാവപ്പെട്ട ആറ് പെൺകുട്ടികളെ കൂടിയാണ്. അപ്പൊ രാജീവും അവരും തമ്മിൽ എന്താണ് വ്യത്യാസം…?”

റഹീം ഉണ്ണിയെ നോക്കി

“തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരെ കാത്തിരുന്ന് തിരിച്ച് അതേനാണയത്തിൽ പ്രതികാരം ചെയ്യുന്നത് മനസാക്ഷി നോക്കിയല്ല സാറേ, അവിടെ പക മാത്രമേ ഒള്ളൂ… അടങ്ങാത്ത പക”

ഉണ്ണി റഹീമിനെ നോക്കി

“അന്ന് കല്യാണ വീട്ടിലേക്ക് പ്രതികളെ പിടിക്കാൻ പോയപ്പോൾ എന്റെ പ്ലാൻ ഞാൻ നിന്നോട് എന്താ പറയാഞ്ഞേ എന്ന് നീ ചോദിച്ചില്ലേ…?”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിനെ നോക്കി പുഞ്ചിരിച്ചു

“രാജീവിനെ കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോൾ ഞാൻ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു റഹീം എന്ന രാജീവിന്റെ കളിക്കൂട്ടുകാരനെ കുറിച്ച്. എന്റെ ടീമിലേക്ക് നിന്നെ വേണം എന്ന് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടതാണ്. എന്തിനാ അറിയോ…? നിന്നെ മുന്നിലിട്ട് രാജീവിനെ കെണിവെക്കാൻ. അങ്ങനെ ഞാൻ വെച്ച കെണിയാണ് കല്യാണ വീട്ടിൽ നിന്നും പ്രതികൾ എന്ന് പറഞ്ഞ് പോലിസ് ട്രൈനികളായ എഴുപേരെ പിടിച്ചതും അവരെ രഹസ്യമായി ഒളിപ്പിച്ചതും. രാജീവിന് നീ അവരുള്ള സ്ഥലം പറഞ്ഞുകൊടുക്കും എന്ന് എനിക്കറിയാമായിരുന്നു. രാജീവ്‌ അവരെ തേടിപ്പോയി… ഇപ്പോൾ രാജീവ്‌ എന്റെ കസ്റ്റഡിയിലാണ്”

റഹീം നന്നായി വിയർക്കുന്നുണ്ടായിരുന്നു. പോക്കറ്റിൽ നിന്നും കർച്ചീഫെടുത്ത് ഉണ്ണി റഹീമിന് നേരെ നീട്ടി

“നീയും എന്റെ കസ്റ്റഡിയിലാണ്”

രാജീവ്‌ റഹീമിനെ കാറിൽ കയറ്റി കാർ മുന്നോട്ടെടുത്തു

“എന്നെകൊണ്ട് ഈ കേസ് ഒരിക്കലും തെളിയിക്കാൻ പറ്റില്ല എന്ന് ഞാൻ നിരന്തരം നിന്നിലൂടെ രാജീവിന് കോൺഫിഡൻസ് കൊടുത്തു. അപ്പോൾ എന്റെ മേലുള്ള ശ്രദ്ധ രാജീവ്‌ കുറച്ചു. എന്നെക്കൊണ്ടൊന്നും പറ്റില്ല എന്നവൻ കരുതി. ഞാനൊരു വെല്ലുവിളിയല്ല എന്ന് രാജീവ്‌ ഉറപ്പിച്ചു. പക്ഷേ,  അവസാനത്തെ രണ്ട് ദമ്പതികളെ കൊല്ലുന്നത് എനിക്ക് തടയാൻ പറ്റിയില്ല. ആ സമയം നിന്നിലൂടെ രാജീവിനെ പിടിക്കാനുള്ള കെണി ഒരുക്കുന്ന ശ്രദ്ധയിലായിരുന്നു ഞാൻ. ഞാൻ അത് മുന്നേ അറിഞ്ഞിരുന്നെങ്കിൽ ഏഴാമത്തെ പേപ്പട്ടിയെ കൊന്നപോലെ എന്റെ കൈകൊണ്ട് തന്നെ ഞാൻ ആ രണ്ടുപേരേയും തീർത്തേനെ… പക്ഷേ, അവരുടെ നിരപരാധികളായ ഭാര്യമാരെ എനിക്ക് രക്ഷിക്കാൻ സാധിച്ചില്ല”

ഉണ്ണി രാജീവിനെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന സ്ഥലത്തേക്ക് കാർ തിരിച്ചു. റഹീമിനേയും കൊണ്ട് ഉണ്ണി ആ രഹസ്യ സങ്കേതത്തിലേക്ക് നടന്നു. രാജീവ്‌ ഒരു ചെയറിൽ ഇരിക്കുന്നു. ഏഴ് പോലീസ് ട്രൈനികൾ ഉണ്ണിയെ കണ്ടപ്പോൾ പുറത്തേക്കിറങ്ങി. ഉണ്ണി രാജീവിന്റെ അടുത്ത് ഒരു കസേരയിട്ട് ഇരുന്നു

“എന്റെ രാജീവേ, നിങ്ങളുടെ വിഷമവും പകയും എല്ലാം എനിക്ക് മനസ്സിലാവും… ഞാനും ഒരു മനുഷ്യനാണ്. രാജീവിന്റെ കുടുംബം നശിപ്പിച്ച എഴുപേരും കൊല്ലപ്പെട്ടില്ലേ, ഇനിയെങ്കിലും ഈ പകയൊന്ന് അവസാനിപ്പിച്ചൂടെ…? ഗ്രുപ്പിലെ 78 പേരെ ജീവിക്കാൻ അനുവദിച്ചൂടെ…?”

ഉണ്ണി പറഞ്ഞ് അവസാനിപ്പിച്ചതും ചെയറിൽ നിന്നും ദേഷ്യത്തോടെ ചാടി എഴുന്നേറ്റ രാജീവിനെ ഉണ്ണി സമാധാനിപ്പിച്ചു

“രാജീവേ, സ്ഥിരം കാണുന്ന മാസ് മസാല മൂവികളിലെപ്പോലെ ക്ലൈമാക്സിൽ ഒരു കാർ ചൈസിങ്ങും, കുറേ വെടിവെക്കലും, ഒരു ഒന്നൊന്നര ഫൈറ്റും പിന്നെ എന്റെ സ്ലോമോഷനിലുള്ള നടത്തവുമൊക്കെ ഇതിൽ വേണോ…? നമുക്ക് സമാധാനത്തോടെ സംസാരിച്ച് ഒരു ധാരണയിൽ എത്തിക്കൂടെ…?”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി രാജീവിന്റെ കണ്ണിലേക്ക് നോക്കി

“എനിക്ക് വേണമെങ്കിൽ ഈ നിമിഷം നിങ്ങളെ രണ്ടുപേരേയും അറസ്റ്റ് ചെയ്ത് മീഡിയയെ വിളിച്ച് സൂപ്പർ ഹീറോയിസം കളിക്കാം. അല്ലങ്കിൽ ഇവിടെവെച്ച് നിങ്ങളെ കൊല്ലാം. പക്ഷേ… രാജീവിന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും ഇതൊക്കെ തന്നെയേ ചെയ്യൂ… എന്റെ കണ്ണിൽ നിങ്ങളാണ് ശരി… നിങ്ങളുടെ ലക്ഷ്യത്തിന് തടസ്സം നിന്ന എന്റെ അച്ഛനെ കൊന്നത് വരെ ഞാൻ ക്ഷമിച്ചില്ലേ…? നിങ്ങളെ വെട്ടി നുറുക്കാനുള്ള ആവേശത്തിൽ കാക്കിയണിഞ്ഞ ഞാൻ നിങ്ങളുടെ കഥ കേട്ടപ്പോൾ എല്ലാം ക്ഷമിക്കാൻ തയ്യാറായില്ലേ…? എന്നേക്കാൾ വലിയ ത്യാഗമൊന്നും അല്ലല്ലോ രാജീവ്‌ ചെയ്യുന്നത്… ആ 78 പേരെ വിട്ടേക്ക് രാജീവേ…”

രാജീവ്‌ ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി. രാജീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഉണ്ണി ശ്രദ്ധിച്ചു. പെട്ടന്ന് രാജീവ്‌ ഉണ്ണിയുടെ കാൽക്കൽ വീണു

“നിങ്ങളുടെ അച്ഛനെ മനപ്പൂർവം കൊന്നതല്ല. പറ്റിപോയതാണ്. ഞാൻ പിടിക്കപ്പെട്ടാൽ ആ പേപ്പട്ടികൾ ഇനിയും ഒരുപാട് കുടുംബം തകർക്കും എന്ന ഭയമാണ് എന്നെകൊണ്ട് ആ മഹാപാപം ചെയ്യിച്ചത്. ആയിരം വട്ടം ഉണ്ണിയുടെ അമ്മയുടെ കാൽക്കൽ വീണ് മാപ്പ് പറയാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്”

ഒന്ന് നിറുത്തിയിട്ട് രാജീവ്‌ ഉണ്ണിയെ നോക്കി

“ഒരുപാട് തവണ അച്ഛനോട് ഞാൻ പറഞ്ഞതാണ് തിരിച്ചുപോവാൻ. പക്ഷേ…”

രാജീവ്‌ പൊട്ടിക്കരഞ്ഞു. ഉണ്ണി രാജീവിനെ ചേർത്ത് പിടിച്ചു…

അന്നുരാത്രി ഗ്രൂപ്പിന്റെ ഒത്തുകൂടലിൽ 78 പേരും പങ്കെടുത്തു. പക്ഷേ അവരുടെ ഗ്രൂപ്പ്‌ അഡ്മിനായ ബഫൂൺ മാത്രം അവിടെ എത്തിയില്ല…

ദിവസങ്ങൾക്ക് ശേഷം

നാടിനെ ഞെട്ടിച്ച കേസിലെ പ്രതിയെ പിടിക്കാൻ പറ്റാത്തത്തിനും അലക്ഷ്യമായി കേസ് അന്വേഷിച്ചതിനും ഉണ്ണിക്ക് ആറ് മാസത്തെ സസ്പെൻഷൻ കിട്ടി. ഉണ്ണിയുടെ കുറേ നാളത്തെ ടെൻഷനടിച്ചുള്ള ജീവിതം മാറിയത് ആ ആറുമാസത്തെ സസ്‌പെൻഷൻ പാറുവിനോടൊപ്പം അടിച്ചുപൊളിച്ച് ആഘോഷമാക്കി മാറ്റിയപ്പോഴാണ്…

രാജീവ്‌ തന്റെ മകനോടൊപ്പം നാട്ടിലെ കൃഷിപ്പണിയും കാര്യങ്ങളുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുന്നു…

റഹീം ലോങ്ങ്‌ ലീവെടുത്ത് നാട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നു…

ഫ്ലാഷ്ബാക്ക്

*******************

അന്ന് ഗ്രൂപ്പ്‌ അഡ്മിനായ ബഫൂണിന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന 78 പേരും അവിടെ കണ്ടത് ഉണ്ണിയെ ആയിരുന്നു. ഉണ്ണി അവരോട് അവരിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ തീവ്രത പറഞ്ഞ് മനസ്സിലാക്കി. 78 പേരുടെ മാതാപിതാക്കളേയും നേരിൽ കണ്ട് മക്കൾ കാണിച്ച് കൂട്ടുന്ന തെമ്മാടിത്തരങ്ങൾ വിവരിച്ച് ഉണ്ണി അവരോടെല്ലമായി ഒരുകാര്യം ആവശ്യപ്പെട്ടു… ഒറ്റക്കാര്യം

“നിങ്ങളുടെ മക്കൾ കാരണം ഏഴ് ദമ്പതികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിന് എന്റെ കയ്യിൽ വ്യക്തമായ തെളിവും ഉണ്ട്. ഞാൻ തെളിവുകൾ മീഡിയക്ക് മുന്നിൽ കൊടുത്താൽ പിന്നെ നിങ്ങളൊന്നും ജീവിച്ചിട്ട് കാര്യമില്ല. കേസുമായി മുന്നോട്ട് പോയാലും നിങ്ങൾ മുഖത്ത് മുണ്ടിട്ട് നടക്കേണ്ടിവരും. നിങ്ങൾക്ക് കല്യാണപ്രായമുള്ള പെൺകുട്ടികൾ ഉണ്ടാകാം ആൺകുട്ടികൾ ഉണ്ടാകാം, ഇങ്ങനൊരു വാർത്ത ലീക്കായാൽ പിന്നെ നല്ലൊരു ബന്ധം അവർക്കൊന്നും കിട്ടില്ല. ഇങ്ങനെയൊരു മകന്‌ ജന്മം നൽകിയതിന് സമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെടും, ചിലർ നിങ്ങളെ നോക്കി കൂവിവിളിക്കും, ചിലർ മുഖത്ത് കാർക്കിച്ച് തുപ്പും, ചിലർ കല്ലെറിയും”

ഒന്ന് നിറുത്തിയിട്ട് തന്റെ കയ്യിലെ പേപ്പർ ഉയർത്തി ഉണ്ണി എല്ലാവരേയും മാറിമാറി നോക്കി

“ഇതൊന്നും വേണ്ടാ എന്നുണ്ടെങ്കിൽ എന്റെ കയ്യിലുള്ള ഈ സീക്രെട്ട് എഗ്രിമെന്റിൽ വായിച്ച് നോക്കിയിട്ട് ഒപ്പിടൂ… ഒപ്പിടാൻ താല്പര്യം ഇല്ലാത്തവരോട് ഇനിയൊരു ചർച്ചയില്ല… അവർക്ക് ഇവിടെനിന്നും പോവാം”

എല്ലാവരും എഗ്രിമെന്റ് മേടിച്ച് വായിച്ച് നോക്കി. എഗ്രിമെന്റ് വായിച്ച് തീർന്നതും അവരുടെ മുഖം ഭയംകൊണ്ട് ചുവന്ന് വിറച്ചു. ഭയത്തോടെ അവർ ഉണ്ണിയെ നോക്കി. ഉണ്ണി എല്ലാവരേയും നോക്കി

“മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ, വളർത്താനും പഠിക്കണം. പ്രായപൂർത്തിയാവാത്ത മക്കൾക്ക് വിലക്കൂടിയ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം… പക്ഷേ ആ ഫോണിൽ അവർ എന്ത് ചെയ്യുന്നു ഏത് ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കേണ്ടത് തീർച്ചയായും മാതാപിതാക്കളായ നിങ്ങളുടെ മാത്രം കടമയാണ്. പണ്ടൊക്കെ ഓലമേഞ്ഞ സിനിമാ തിയേറ്ററിന്റെ മതിലിൽ ഷക്കീല എന്ന സെക്സ് മൂവി നായികയെ കണ്ടാൽ അത് നോക്കിയത് വീട്ടിൽ അറിയോ എന്ന പേടി ഉണ്ടായിരുന്നു. ഇന്ന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയാം സണ്ണി ചേച്ചി ആരാണെന്ന്. സ്വന്തം മക്കൾ സണ്ണി ചേച്ചി എന്നൊക്കെ പറയുന്നത് ചില മാതാപിതാക്കൾക്ക് ഭയങ്കര സംഭവാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ പിഞ്ചു കുട്ടികൾക്ക് വൻ പ്രോത്സാഹനം നൽകുന്നതും ഇത്തരം മാതാപിതാക്കളാണ്. സ്വന്തം കുഞ്ഞ് സണ്ണി ചേച്ചിയുടെ അർദ്ധ നഗ്ന മേനിയിൽ ഉമ്മ

കൊടുക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റി ലൈക്കും കമന്റും എണ്ണിയിരിക്കുന്ന ഒരുപാട് മാതാപിതാക്കൾ ഇന്നുണ്ട്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി ഒന്ന് പുഞ്ചിരിച്ചു

“ഇനി ഇതൊക്കെ കേട്ടിട്ട് ഞാൻ ഭയങ്കര സദാചാരം പറയാണ് എന്ന് ആരും കരുതേണ്ട. സമൂഹത്തിൽ ഇന്ന് നടക്കുന്ന ചില വാർത്തകൾ ശ്രദ്ധിച്ചാൽ മാത്രം മതി. സ്വന്തം കുട്ടിക്ക് ബുദ്ധിയുറക്കുന്ന വരെയെങ്കിലും മാതാപിതാക്കൾ അവരെ നന്നായി ശ്രദ്ധിക്കണം… അവർ ആരോടൊക്കെ കൂട്ട് കൂടുന്നു, അവരുടെ സോഷ്യൽ മീഡിയ ബന്ധങ്ങൾ, അവരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ… എല്ലാം… ഇനി ഇതൊക്കെ കേട്ടിട്ട് ഒന്നുപോടാ പുല്ലേ എന്നാണ് എന്നോട് പറയാൻ തോന്നുന്നതെങ്കിൽ ദാ, ഇതുപോലുള്ള മക്കൾ കാരണം സമൂഹത്തിൽ തലതാഴ്ത്തി നിക്കേണ്ടി വരും… ജീവിതകാലം മുഴുവൻ….

എല്ലാവരേയും നോക്കി ഉണ്ണി തുടർന്നു

“മക്കളെ ഇങ്ങനെ വളർത്തിയതിന് ശിക്ഷ നിങ്ങളും അനുഭവിക്കണം… ഞാൻ പത്തുവരെ കൗണ്ട് ചെയ്യും അതിനുള്ളിൽ ഒപ്പിട്ടില്ലേൽ ഞാൻ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും… ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇവർ പഴയതിലും മോശമാവും… ഒപ്പിട്ടാൽ… ഞാൻ ഉറപ്പ് തരുന്നു, ഈ ജന്മത്തിൽ ഇവർ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യില്ല. ഇവരെപോലുള്ള സമൂഹത്തിന് ആപത്തായുള്ള സൈക്കോകൾക്ക് വേണ്ടത് കൗൺസിലിംഗല്ല… ഇതാണ് ഇവർക്കുള്ള ട്രീറ്റ്മെന്റ്….വൺ… ടു… ത്രീ… ഫോർ… ഫൈവ്… സിക്സ്…”

ഉണ്ണി ആറുവരെ എണ്ണിയപ്പോഴേക്കും എല്ലാവരും ഒപ്പിട്ട് കഴിഞ്ഞിരുന്നു…

ഇതായിരുന്നു ആ രഹസ്യ എഗ്രിമെന്റ്

“സ്നേഹമുള്ള മാതാപിതാക്കളേ, നിങ്ങളുടെ മക്കൾ ചെയ്ത് കൂട്ടിയ തെമ്മാടിത്തരങ്ങൾ നിങ്ങൾ അറിഞ്ഞുകാണുമല്ലോ. അവരെ നല്ലവഴിക്ക് നടത്തി സൽഗുണ സമ്പന്നരായ കുട്ടികളാക്കി മാറ്റാൻ നിങ്ങൾ ഞാനുമായി സഹകരിക്കണം. മക്കളെ സൽഗുണ സമ്പന്നരാക്കാനുള്ള രണ്ട് മാസത്തെ കോഴ്സ് തികച്ചും സൗജന്യമായിരിക്കും. താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മുടങ്ങാതെ ചെയ്യുക

(1) മക്കളെ വീട്ടിലേക്ക് കൊണ്ടുപോയി ഒരു മുറിക്കുള്ളിൽ പൂട്ടിയിടുക. ആ മുറിയിൽ സിസിടീവി നിർബന്ധം.

(2) ആദ്യ രണ്ട് ദിവസം പച്ചവെള്ളം പോലും കുടിക്കാൻ കൊടുക്കാതെ ഫുൾ ടൈം പോൺ വീഡിയോസ് കാണിച്ച് കൊടുക്കുക.

(3)രണ്ടുദിവസം കഴിഞ്ഞ് ആവശ്യത്തിന് ഭക്ഷണം നൽകുക. കൂടുതൽ വിശക്കുന്നു എന്ന് പറയുമ്പോൾ, അശ്ലീല വീഡിയോ കണ്ട് വയറ് നിറക്കാൻ പറയുക.

(4) ദിവസവും രാവിലെ എണ്ണ പുരട്ടിയ ചൂരൽ കൊണ്ട് 101 അടി ചന്തിയിലും, ഉച്ചക്ക് 51 അടി നടപ്പുറത്തും, രാത്രി ഭക്ഷണത്തിന് ശേഷം 101 അടി തുടയിലും ഒരു മനസാക്ഷിയും കരുതാതെ ആഞ്ഞടിക്കുക. സ്വന്തം മകനോട് മനസാക്ഷി കാണിച്ചു എന്ന് സിസിടീവി യിലൂടെ എനിക്ക് തോന്നിയാൽ ഞാൻ വന്ന് കാടനടി അടിക്കും. എനിക്ക് മനസാക്ഷി ഉണ്ടാവില്ല.

(5)ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും ഭോഗിക്കാനുള്ള വസ്തു മാത്രമല്ല, സ്ത്രീ അമ്മയാണ്… സ്ത്രീ പെങ്ങളാണ്… എന്ന് ഉറക്കെ കാതിൽ പറഞ്ഞുകൊടുത്ത് നല്ല എരിവുള്ള കാ‍ന്താരി മുളക് അമ്മിക്കല്ലിൽ അരച്ച് മെല്ലെ അവന്റെ രണ്ട് കണ്ണിലും ജനനേന്ദ്രിയത്തിലും തേച്ച് പിടിപ്പിച്ച് മനസ്സിലാക്കി കൊടുക്കുക. ദിവസവും രണ്ട് നേരം, ഭക്ഷണത്തിന് ശേഷം.

(6) ഞായറാഴ്ച്ചയും ബുധനാഴ്ച്ചയും ഒന്ന് വീതം രണ്ട് നേരം നല്ല പഴുപ്പിച്ച ചട്ടുകം ചന്തിയിൽ വെച്ച് അവൻ ചെയ്ത കാര്യങ്ങളൊക്കെ പറയുക. അവൻ നിറുത്താൻ പറഞ്ഞാലും നിരുത്തരുത്. പറഞ്ഞോണ്ടിരിക്കുക..

(7)ഒരുകാരണവശാലും സ്വന്തം മോനോട് സെന്റിമെൻസ് തോന്നി നിറുത്തരുത്. നിറുത്തിയാൽ ഞാൻ വരും… നിങ്ങൾ ചെയ്യുന്നതിന്റെ ഇരട്ടി ചെയ്യും.

സ്നേഹത്തോടെ നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ഉണ്ണി…”

രാജീവിന്റെ മകനെ ഈ ശിക്ഷയിൽ നിന്നും ഒഴിവാക്കിയത് അവൻ ഒരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളത് ഒറ്റരാത്രികൊണ്ട് അനുഭവിച്ചത് കൊണ്ടുമാത്രാണ്. സഞ്ജുവിന് ഇനിയൊരിക്കലും മോശമായി ചിന്തിക്കാൻ കഴിയില്ല എന്ന ഉറപ്പുകൊണ്ടാണ് രാജീവ്‌ മകനേയും ഈ ശിക്ഷക്ക് വിധേയനാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉണ്ണി തടഞ്ഞത്.

മാസങ്ങൾക്ക് ശേഷം

താനൊരു അച്ഛനാവാൻ പോവുന്നു എന്ന സന്തോഷ വാർത്ത അറിഞ്ഞപ്പോൾ പാറുവിനേയും കൂട്ടി ഉണ്ണി ഹോസ്പിറ്റലിൽ പോയി. ഹോസ്പിറ്റലിൽ നിന്നും ചെക്കപ്പ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തലയൊക്കെ തുന്നിക്കെട്ടി ഒരാളെ വീൽ ചെയറിൽ കൊണ്ടുവരുന്നത് ഉണ്ണി ശ്രദ്ധിച്ചു. ഉണ്ണി അയാളെ നോക്കി

“അവിഹിത കഥകളുടെ രാജകുമാരൻ ഷാൻ കബീർ അല്ലേ…?”

ഷാൻ തല മെല്ലെ മേലോട്ട് ഉയർത്തി

“ആ ഉണ്ണീ….”

“എന്തുപറ്റി ഷാനേ തലക്ക്…?”

“ഭാര്യയുടെ കാലിൽ അമ്മിക്കല്ല് വീണപ്പോൾ അത് മൈൻഡ് ചെയ്യാതെ അയൽവാസിയായ കാമുകിയുടെ കയ്യിൽ കടിച്ച കൊതുകിനെ കൊല്ലാൻ ഓടിയതാ… ഭാര്യ ഒലക്കക്ക് അടിച്ചു, പതിനാല് സ്റ്റിച്ചുണ്ട്”

ഉണ്ണി ഷാനിനെ നോക്കി ചിരിച്ചു

“എന്റെ ഷാനേ, ഇയാളെന്താടോ ഇങ്ങനെ…? അതല്ല പുതിയ കഥയൊന്നുമില്ലേ…?”

ഷാൻ കബീർ പതിയെ തലപൊക്കി ഉണ്ണിയെ നോക്കി

“ഇപ്പോൾ ഒരു തുടർക്കഥ എഴുതികൊണ്ടിരിക്കുന്നുണ്ട് ഇന്ന് അവസാനഭാഗം പോസ്റ്റും… അടുത്ത തുടർക്കഥ രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും”

“എന്താ കഥയുടെ പേര്…?”

ഷാൻ വീണ്ടും തല പൊക്കി ഉണ്ണിയെ നോക്കി

“തെളിവില്ലാത്ത കേസ്”

“എന്താ അതിന്റെ കണ്ടന്റ്…?

“ഒരു സാധാരണ കുറ്റാന്വേഷണ കഥ”

ഉണ്ണി ഷാനിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി…

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ ഉടൻ സ്റ്റേഷനിലെത്തി പഴയൊരു ഫയൽ തിരയുന്നതിനിടയിൽ പൊടിപിടിച്ച് കിടക്കുന്ന ഒരു കേസ് ഫയൽ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടു. കൈകൊണ്ട് ഫയലിൽ പറ്റിപിടിച്ച് കിടക്കുന്ന പൊടി മെല്ലെ മാറ്റിയപ്പോൾ അതിൽ തെളിഞ്ഞ് കണ്ടു

“തെളിവില്ലാത്ത കേസ്”

അതെ ഒരു തെളിവ് പോലുമില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോവാൻ പറ്റാതെ കൊലയാളിക്ക് മുന്നിൽ പോലീസ് മുട്ടുമടക്കി എഴുതി തള്ളിയ കേസ്….

                                         അവസാനിച്ചു

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

3.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഉണ്ണ്യേട്ടൻ – 13 (അവസാനഭാഗം)”

Leave a Reply

Don`t copy text!