Skip to content

കാപ്പിപ്പൂവിന്റെ മണമുള്ളവൾ – 2

kappippoovinte-manamullaval

കാപ്പിപ്പൂവിന്റെ കൊതിപ്പിക്കുന്ന  നറുമണം   .       ഞാൻ ഞെട്ടിയുണർന്നു    അവളെയും നോക്കി കസേരയിലിരുന്നു ഉറങ്ങിപ്പോയി..

നല്ല പുള്ളിയാണ്…  എന്നെ വിളിക്കാൻ ഏൽപ്പിച്ചത്

സോറി…  തെല്ലുജാള്യത്തോടെ പറഞ്ഞു

അവൾ കുളിയൊക്കെ കഴിഞ്ഞുu ത്രീ ഫോർത്ത് നിക്കറും റൗണ്ട് നെക്ക്  ടീ ഷേർട്ടും   ഓവർ കോട്ടുമൊക്കെ ഇട്ടു റെഡിയായി നിൽക്കുന്നു. 

ഇറങ്ങാൻ സമയമായോ?    ഞാൻ പെട്ടന്ന് റെഡിയാവാം.   ഞാൻ കസേരയിൽ നിന്ന്  ചാടിയെഴുനേറ്റു.

അവളെന്നെ തടഞ്ഞു.   വേണ്ട ഇനിയും കുറച്ചു സമയം കൂടിയുണ്ട്.   എനിക്കിവിടെ രണ്ടുപേരെ കാണാനുണ്ട്    ഞാനൊന്ന് പുറത്ത് പോയിട്ട് വരാം  അപ്പോഴേക്കും നീ റെഡിയായാൽ മതി.

എങ്ങോട്ടാണെന്നോ എന്തിനു പോകുന്നെന്നോ ചോദിക്കാനുള്ള പെർമിഷൻ ഇല്ലാത്തതുകൊണ്ട്   ഞാൻ തലയാട്ടി.  എന്തൊക്കെയോ നിഗൂഢതകൾ അവളെ ചുറ്റിപ്പറ്റിയണ്ടെന്ന് തോന്നുന്നു..!

ടാ… നീ കള്ള് കുടിക്കുമോ?   വേണമെങ്കിൽ താഴെ ബീവറേജ് ഉണ്ട്   പോയി വാങ്ങി വച്ചോ   ഇനിയങ്ങോട്ട് നല്ല തണുപ്പാണ് വേണമെങ്കിൽ രണ്ടെണ്ണം വീശിക്കോ  ഓവറാക്കരുത്.

രോഗിയും വൈദ്യനും ഒരുമിച്ച് ഇച്ഛിച്ചതും കല്പിച്ചതും പോലെ  .

ഈ   മുടിഞ്ഞ തണുപ്പത്ത് എങ്ങനെ രണ്ടെണ്ണം അടിക്കുമെന്ന് കരുതിയിരുന്നപ്പോഴാ ഈ ഓഫർ.

രണ്ടായിരത്തിന്റെ ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി  …  ബിയറും വാങ്ങിക്കോ.

ങേ….. നീയും കുടിക്കുമോ??  വെറുതെ  അത്ഭുതം ഭാവിച്ചു.

വേണോങ്കിൽ കുടിക്കാമല്ലോ…..  അതും പറഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി.

——-

ഏകദേശം  ഒരു മണിക്കൂറിനുള്ളിൽ   സ്ഥാവരാജഗമവസ്തുക്കളെല്ലാം റെഡിയാക്കി രണ്ടെണ്ണം വിട്ട്  ഫ്രഷായി അവളെയും കാത്തു ഇരിപ്പായി   അപ്പൊ സമയം അഞ്ചുമണിയോട് അടുത്തിരുന്നു.

അപ്പോഴേക്കും അവൾ വാതിൽ തള്ളിത്തുറന്ന് ഓടിക്കിതച്ചെത്തി…

ടാ…. പെട്ടന്ന് എല്ലാം എടുത്തു ഇറങ്ങിക്കോ   ഒരു മറയൂർ ബസ് ഇപ്പോഴുണ്ട്   ഇനി താമസിച്ചാൽ വണ്ടി കിട്ടില്ല.  

ബാഗ് എല്ലാം വലിച്ചു കേറ്റി അവിടുന്നു ഒരൊറ്റയോട്ടമായിരുന്നു സ്റ്റാൻഡിൽ ചെന്നാണ് നിന്നത്    അപ്പോഴേക്കും ബസ് എടുത്തിരുന്നു    അവളോടി ബസിന്റെ മുന്നിൽ കേറിനിന്ന് ബസ് നിറുത്തിച്ചു.    ബസിൽ ആളുകൾ കുറവായിരുന്നു അതുകൊണ്ട് ഞങ്ങക്ക് ഡബിൾ സീറ്റ് തന്നെ കിട്ടി.

അടിമാലി -ടു -മറയൂർ  ഏകദേശം ഒരു അറുപത്തിയാറു കിലോമീറ്റർ യാത്രയുണ്ടാവും    എങ്ങനെ കളിച്ചാലും രാത്രി എട്ടുമണി  ഒൻപത് ഒക്കെയാവും അവിടെത്തുമ്പോൾ.  ടുറിസ്റ്റകൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ട് രാത്രി റൂം കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല.

മൂന്നാറിലെതത്തുമ്പോഴേക്കും ഒരുപക്ഷെ ഇരുട്ട് വീണു തുടങ്ങീട്ടുണ്ടാവും    അതുകഴിഞ്ഞു ആനച്ചാൽ, ഇരവികുളം ദേശിയോദ്യനം, ലക്കം വെള്ളച്ചാട്ടം, ആനമുടി വ്യൂ പോയിന്റ്, ഗുണ്ടുമല, കോവിൽ കടവ്, അടുത്ത് തന്നെ മറയുർ ചന്ദനക്കാട്  മറയൂർ, അതുവഴി നേരെ പോയാൽ ഉദുമൽ പെട്ട  വഴി അങ്ങ് പോകാം.  ഒരിക്കൽ ഞാൻ തനിയെ പോയിട്ടുണ്ട്.  ആദ്യമായിട്ടാണ് ഒരാളെ ഇങ്ങനെ കൂട്ട് കിട്ടുന്നത്.

അവൾ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുകയാണ്   .   നല്ല പച്ച പുതച്ചു കിടക്കുന്ന മലനിരകൾ ഇടയ്ക്ക് ഇടയ്ക്ക്  ചുവപ്പിന്റെ സൗന്ദര്യം മുഴുവനും കാട്ടി നമ്മളെ കൊതിപ്പിക്കുന്ന   തണ്ണീർ മരങ്ങൾ… എവിടെയൊക്കെയോ കടന്നു പോകുമ്പോൾ കാപ്പിപ്പൂവിന്റെ വശ്യമായ മണം.. കോടമഞ്ഞ് ഇറങ്ങി തുടങ്ങി ഇനി കുറച്ചു കഴിഞ്ഞാൽ പുറത്തെ കാഴ്ചകളൊന്നും കാണാൻ കഴിയില്ല   . രണ്ടെണ്ണം അടിച്ചതിന്റെ പിടിയൊക്കെ വിട്ടു.    എല്ലിൽ കുത്തിക്കേറുന്ന തണുപ്പ്  …..    യാത്രക്കാർ   ബസിന്റെ ഷട്ടർ ഇട്ടു     …  മിക്കവാറും എല്ലാവർക്കും സെറ്റർ ഉണ്ട് തൊപ്പിയും.      അവൾക്കുമുണ്ട്.    ഞാൻ അത്ര കരുതലിൽ ആയിരുന്നില്ലല്ലോ അതുകൊണ്ട് ഞാൻ തണുത്തു വിറച്ചു.

ഞങ്ങളുടെ  സീറ്റിന്റ സൈഡിലെ വിൻഡോ ഷട്ടർ ഒഴിച്ചുള്ള ബസിന്റെ എല്ലാ ഷട്ടറുകളും അടച്ചിരുന്നു. അതുവഴി അകത്തേക്ക് കയറുന്ന തണുത്ത കാറ്റ്  സഹയാത്രികരിൽ പലർക്കും അസ്വസ്ഥ ഉളവാക്കുന്നുണ്ടായിരുന്നു.   പലരും പുറകിൽ നിന്ന്  ആദ്യം പിറുപിറുക്കാനും പിന്നെ ചിലർ അത് അടക്കാൻ പറയുകയും ചെയ്തു.      അവളാണേൽ ഇതൊന്നും മൈൻഡ് ചെയ്യുന്നുമില്ല.       ആളുകൾ ഒച്ചവയ്ക്കാൻ തുടങ്ങി. അവൾക്കുവേണ്ടി ഞാൻ അവരോടു വഴക്കിട്ടു.

 ഒടുവിൽ കണ്ടക്ടർ ഇടപെട്ടു.   ഞങ്ങളെ ബാക്ക് സീറ്റിലേക്ക് മാറ്റി   അവിടെപ്പോയി     ഷട്ടർ തുറന്നു ഇരുന്നോളാൻ അനുവാദം തന്നു.

നിനക്ക് തണുക്കുന്നുണ്ടോ??   അവൾ ബാഗ് തുറന്നു  ചെറിയൊരു കമ്പിളി പുതപ്പെടുത്തു .       നമ്മുക്ക് രണ്ടുപേർക്കും ഇത് പോരേ??

മതി   ധാരാളം….    ആ   ഷട്ടർ ഒന്ന്  താത്താൽ വലിയ ഉപകാരം. 

ഷട്ടർ താഴ്ത്തി.    ഇരുവരും  കമ്പിളി പുതച്ചു . പരസ്പരം ചൂട് പകർന്നു ഇരുന്നു

സമയം  9 മണി കഴിഞ്ഞു   ബസ് മറയൂർ സ്റ്റാൻഡിൽ എത്തീയപ്പോൾ.

കണ്ടക്ടർ ആണ്  ഉറങ്ങിക്കിടന്ന  ഞങ്ങളെ വിളിച്ചുണർത്തിയത്   ബസിനുള്ളിൽ   ഒന്നോ  രണ്ടോപേര് മാത്രം    ഞങ്ങൾ പുറത്തിറങ്ങി   സ്റ്റാൻഡിൽ വേറാരെയും കാണാനില്ല   .

ഇനിയെന്താ  പ്ലാൻ  ??   ഞാൻ  അവളുടെ മുഖത്തേക്ക് നോക്കി

വാ…. പറയാം…    നല്ല വിശപ്പുണ്ട്    ആദ്യം നമുക്ക് വല്ലതും കഴിക്കാം.   

ആഹാരത്തിന്റെ കാര്യത്തിൽ എത്ര രാത്രിയായാലും ഞാൻ ആരോടും തർക്കിക്കാൻ നിൽക്കില്ല.   ഇവളും എന്നെപോലെ തന്നെയാണെന്ന് തോന്നുന്നു.

നേരെ നടന്നു നല്ല  മുടിഞ്ഞ തണുപ്പ്   ഒരു തട്ടുകയിലേക്ക് ചെന്നു.   

ചേട്ടാ  ആദ്യം നല്ല  രണ്ടു കട്ടൻ ചായ … താ.. പിന്നെ കഴിക്കാനും.

കഴിക്കാൻ   പൊറോട്ടയും   ചിക്കൻ ഫ്രൈയും   മാത്രമേയുള്ളു .

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. തകർത്തേക്കാം എന്നൊരു സിഗ്നൽ കിട്ടി.

ചൂട് ചായ തന്നുകൊണ്ട്   തട്ടുകട ചേട്ടൻ :  നിങ്ങളെവിടുന്നാ വരുന്നത്??

ഞാൻ… കോ… വരെയും പറഞ്ഞപ്പോ അവളൊരു നോട്ടംകൊണ്ട് എന്നെ വിലക്കി  അതുകൊണ്ട് ബാക്കി കട്ടനോടൊപ്പം ഞാൻ വിഴുങ്ങി.

എന്നാലും തട്ടുകട ചേട്ടൻ എന്റെ കോട്ടയം സ്റ്റൈൽ സംസാരം ഇതിനോടകം പിടിച്ചെടുത്തിരുന്നു.

ഞാനും കോട്ടയംകാരനാ… കഞ്ഞിക്കുഴി ഇവിടെ വന്നിട്ട് കൊറേയായി    ചേട്ടൻ കഥകളുടെ കെട്ടുകളഴിക്കാനുള്ള പുറപ്പാടാണ്.

അവൾ എന്റെ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടേണ്ടന്ന്  പറയാതെ പറഞ്ഞു.

തിരിച്ചു അത്ര നല്ല പ്രതികരണം ഒന്നും കിട്ടാത്തത് കൊണ്ട് ചേട്ടൻ പെട്ടന്ന് തന്നെ പൊറോട്ടയും ചിക്കനും എടുത്തു തന്നു.

പറയാതെ വയ്യാ  മറയുർ സ്പെഷ്യൽ ചിക്കൻ ഫ്രൈ

വേവിച്ച ചിക്കൻ എല്ലില്ലാതെ അടർത്തിയെടുത്ത് ചെറുതായി അരിഞ്ഞത്. വഴറ്റിയ സവാള. വറുത്ത സവാള. സോയ സോസ് , ടുമാറ്റോ സോസ് , കുരുമുളകുപൊടി , ഗരം മസാല , നീളത്തിൽ കീറിയ പച്ചമുളക്…. ഈ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയിണക്കി  വെളിച്ചെണ്ണയിൽ ഒരു പൊരി !!

മറയൂർ സ്പെഷ്യൽ ചിക്കൻറെഡി.    വായിൽ നിന്ന് കൈയെടുക്കൂല അത്ര രൂചിയാണ്

മറയൂർ വഴി കടന്നു പോകുന്നവർക്ക് ട്രൈ ചെയ്യാൻ ഒരു ബെസ്റ്റ് ഡിഷ്.  തട്ടുകട സ്പെഷ്യൽ ചിക്കൻ… ചേട്ടന്റെ സ്നേഹവും കൈപ്പുണ്യവും ഒരു പോലെ ചേർന്ന വിഭവം.

ഒരു ചിക്കൻ ഫ്രൈ പഴസല് വാങ്ങി ടച്ചിങ്ങിനു.

അടുത്ത പരിപാടി  എവിടെങ്കിലും  റൂം എടുക്കണം.     ഞാൻ തട്ടുകട ചേട്ടനോട് ചോദിക്കാൻ തുടങ്ങിയപ്പോ  പെട്ടന്നവൾ  കാലിൽ ചവിട്ടി    ഒന്നും ചോദിക്കേണ്ടന്ന് വിലക്കി     അവൾ ആർക്കോ ഫോൺ ചെയ്തു    .      അത്രയും അടുത്ത് നിന്നിട്ടും  അവൾ സംസാരിച്ച ഭാഷ എനിക്ക് പിടികിട്ടിയില്ല.

കോപ്പ്… എന്നെക്കൊണ്ടൊന്നും  ചോദിപ്പിക്കുകയുമില്ല അവളോട്ടു ഒന്നും തുറന്നുപറയുന്നുമില്ല.   പിന്നെന്തിനാ എന്നെയുംകൊണ്ട് ഈ മുടിഞ്ഞ തണുപ്പത്ത് ഇവിടെ വന്ന് കുത്തിയിരിക്കുന്നത്??   ഓരോ ഓരോ സംശയങ്ങൾ ഒന്നിന് പിറകെ ഒന്നായി മനസിലേക്ക് കടന്നുവന്നു.  

ഞാനൊരു സിഗരറ്റ് വലിച്ചോട്ടെ  ?  

അപ്പൊ… നിനക്ക് സിഗരറ്റ് വലിയുമുണ്ടോ??   എന്നിട്ട്  ഇതുവരെ വലിച്ചു കണ്ടില്ലല്ലോ…?

അത് നിനക്ക് സിഗരറ്റിന്റെ മണം ഇഷ്ട്ടമാവില്ലെന്ന് വിചാരിച്ചു അതാണ്..

പിന്നെ… എന്നെ മണപ്പിച്ചു നടന്നിട്ട് എന്തിനാ   നിനക്ക് വേണേൽ വലിക്ക്…. എന്നിട്ട്  വലിച്ചു  വലിച്ചു   ചാവ്.

അവൾ അനുവാദം തന്നതാണോ  അനിഷ്ട്ടം കാണിച്ചതാണോ അതോ ഉപദേശിച്ചതാണോ   യെന്ന്  അവളുടെ മുഖഭാവത്തിൽ നിന്ന് വായിച്ചെടുക്കാൻ  അപ്പൊ സാധിക്കുമായിരുന്നില്ല.      എന്തായാലും  സിഗരറ്റ് വേണ്ടെന്നു വച്ചു. 

പത്തു മിനിറ്റ്  കഴിഞ്ഞു   ഒരു  ജീപ്പ്   അതിവേഗത്തിൽ വന്ന്   തട്ടുകടയുടെ  മുന്നിൽ  വളരെ ശക്തമായ രീതിയിൽ ബ്രെക്കിട്ടു നിന്നു     നല്ല കണ്ടീഷൻ ബ്രെക്കാണ് അല്ലെങ്കിൽ   അല്ലെങ്കിൽ തട്ടുകടയും ചേട്ടനും ഇപ്പൊ പൊക്കം പോയേനെ. ഫ്രണ്ട്എൻജിൻ  ജീപ്പാണ്  ഓഫ് റോഡ്  യാത്രക്ക് ഇവൻ മുറ്റാണ്.

വണ്ടിയിൽ നിന്ന് ആദ്യമിറങ്ങിയത്  ഒരു  വലിയൊരു മനുഷ്യനാണ്   ഒറ്റനോട്ടത്തിൽ തന്നെ പറയും   ഭയങ്കര ആരോഗ്യമുള്ള ഒരു മനുഷ്യൻ   കയ്യും കാലുമൊക്കെ   മസിലുകൾ വ്യെക്താമാവും വിധം     മുണ്ടും  ടീ ഷേർട്ടുമാണ് വേഷം.     അതിന്റെ കൂടെത്തന്നെ   വണ്ടിയിൽ നിന്ന്    മൂന്നാള്  വേറെയുമിറങ്ങി     ആദ്യത്തെ ആളുടെ വലിപ്പമില്ലെനിങ്കിലും   അവരും തികച്ചും ആരോഗ്യവന്മാർ ആയിരുന്നു.

അവരെ കണ്ടയുടൻ തന്നെ  തട്ടുകടയിലെ ചേട്ടൻ ഓടി അവരുടെ അരികിലേക്ക് ചെന്ന്  ഭവ്യതയോടെ വിനയനായി    എന്തൊക്കെയോ പറയുന്നു.  വന്നയാൾ  അത്ര ചില്ലറക്കാരനല്ലെന്ന് എനിക്ക് ബോധ്യമായി    സ്ഥലത്തെ ഗുണ്ടയാവും      ഇടയ്ക്ക് ഞങ്ങളെയും  നോക്കുന്നുണ്ട്.

ജീപ്പിൽ വന്നയാൾ ഞങ്ങൾക്കരികിലേക്ക് നടന്നു വന്നു   കൂടെ  അനുചാരന്മാരും     മനസ്സിൽ  ചെറിയൊരു ഭയം ഉടലെടുത്തു  ..   ഒറ്റക്കണേൽ  പ്രശ്നമുണ്ടായാൽ  ഓടിയെങ്കിലും  രെക്ഷപെടാം    കൂടെ അവളും ഉള്ളതുകൊണ്ട് ആ പരിപാടി നടക്കില്ല.  ഒറ്റയ്ക്ക് നേരിടാമെന്ന് വാച്ചാൽ  എന്നെ എല്ലാരുകൂടി ടാറില് ഉരക്കും. ഇനിയുള്ളത് സമാധാനത്തിന്റെ വഴിയാണ്   വേണ്ടിവന്നാൽ കാല് പിടിക്കാൻ വരെയും  ഒറ്റ നിമിഷം കൊണ്ട്  ഞാൻ തീരുമാനമെടുത്തു.

അയാളുടെ കൈയിലുള്ള മൊബൈൽ ഫോൺ ഞെക്കിക്കൊണ്ടാണ് അടുത്ത് വന്നത്.    അപ്പൊ അവളുടെ  ഫോണും ബെല്ലടിച്ചു.      അവൾ ഫോൺ അയാളെ ഉയർത്തികാണിച്ചു.     കാൾ വിളിച്ചു പരസ്പരം  ഉറപ്പിക്കുകയായിരുന്നു അവർ   തമ്മിൽ മുൻപരിചയമുള്ളവരല്ല യെന്ന്   വ്യെക്തമായി.     

  മേഡം… എന്നുവിളിച്ചാണ് അയാൾ സംസാരിച്ചു തുടങ്ങിയത്    കൂടെയുള്ളവർ  ഏതോ വലിയൊരാളുടെ മുന്നിൽ നിൽക്കുന്ന ഭാവ്യതയോടെ  അവളെ നോക്കി നിൽക്കുന്നു    .     അവർ  പരസ്പരം സംസാരിക്കുന്നത്    ഒന്നും എനിക്ക് മനസിലായില്ല.      കാരണം  അവരുടെ സംസാരം  മലയാളം പോലെ തോന്നിക്കുമെങ്കിലും മലയാളമല്ല പറയുന്നതെന്ന് മനസിലായി.ഇടയ്ക്ക്  പോലീസ് എന്നൊക്കെ പറയുന്നുണ്ട്.    എന്റെ  സാമിപ്യമോ നോട്ടങ്ങളോ അവർ തീർത്തും  അവഗണിച്ചിരുന്നു. 

അവൾ അവരോടു പറയുന്നതിനൊക്കെ ഒരു  നേതാവിന്റെ ആജ്ഞകൾ  ഭ്രെത്യന്മാർ തലയാട്ടി അംഗീകരിക്കുന്നത് പോലെ തോന്നി    എന്തോ ഗൗരവമായ പ്രശ്നമാണെന്ന്  അവരുടെ ബോഡി ലാംഗ്വേജിൽ നിന്ന് പിടികിട്ടി.   അതോടൊപ്പം  വന്നവരുടെ    ശരീരത്തിൽ  ആയുധങ്ങളും   ഒളിച്ചു വച്ചിട്ടുണ്ടായിരുന്നു.

മറയൂരിന്റെ പേരുപോലെ തന്നെ  മറക്കപെടുന്ന  എന്തൊക്കെയോ ദുരൂഹതകൾ  ഇവളെ ചുറ്റിപ്പറ്റിയുണ്ടെന്ന് ബോധ്യമായി.    ഇനിയിവൾ   വല്ല നെക്ക്സലൈറ്റൊ, മാവൊയിറ്റോ  പ്രസ്ഥാനത്തിന്റെ ആരെങ്കിലുമായിരിക്കുമോ?      ഒരായിരം സംശയങ്ങൾ  കൊടും തണുപ്പിനെ മറികടന്നു  എന്റെ ചിന്തകളിൽ ചൂടുപിടിപ്പിച്ചു  ഒപ്പം ഭയവും.  

ഏകദേശം   അര മണിക്കൂറിനുള്ളിൽ  കൂടെയുണ്ടായിരുന്ന രണ്ട് അനുചാരന്മാരെ  അവളോടൊപ്പം  നിറുത്തിയിട്ട്   ജീപ്പ് അതിവേഗം  ഇരുളിലേക്ക് ഓടിമറഞ്ഞു.   

അവൾ തിരികെയെന്റെ  അരികിലേക്ക് വന്നു. 

ടാ….. ഈ  വഴിയേ കുറച്ചു നടന്നാൽ  ഒരു ലോഡ്ജുണ്ട് ഇന്ന് നമ്മക്ക് അവിടെ കൂടാം . തട്ടുകടയുടെ സൈഡിൽ കൂടെയുള്ള റോഡിലേക്ക് ചൂണ്ടി പറഞ്ഞു.

ഞാൻ ബാഗുകളും ചുമന്നു അവളോടൊപ്പം  നടന്നു     വഴിയിൽ മാറ്റാരുമില്ല  കുറച്ചു ദൂരം  ചെന്നപ്പോൾ  ആരോ  ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് തോന്നി.     ഞാൻ അവളോട് പറഞ്ഞു   .  പക്ഷെ  അവളിൽ  ഭയത്തിന്റെ ഒരു  തെല്ലുകണിക പോലുമില്ല.

പക്ഷെ ഇപ്പോൾ വ്യെക്തമാണ് രണ്ടുപേർ ഞങ്ങളെ പിന്തുടരുന്നുണ്ട്. മഞ്ഞിൽ  അവയെക്തമാണെങ്കിലും . ..

  തുടരും

 

 

സാജുപി കോട്ടയം

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!