Skip to content

പിൻവിളി കാതോർക്കാതെ – 10

pinvilli kathorkathe

ഹലോ..മാഷേ..

ഞാനാണ്..”

ശാലുവിന്റെ  ശബ്ദം…

“ന്താടോ..

ന്താ ഈ നേരത്ത്…”

“നാളേ മാഷ് ഇത്രേടം വരുമോ..”

“ന്തിനാ…

ന്തേലും അത്യാവശ്യമുണ്ടോ..

നാളേ ന്തായാലും തിരിച്ചു പോകേണ്ടതല്ലേ…

അപ്പൊ വരുമ്പോൾ കേറിയാൽ പോരെ..”

“ഞാൻ നാളേ വരുന്നില്ല മാഷേ..

അതുകൊണ്ടാ വരാൻ പറഞ്ഞത്…”

“അതെന്താ താൻ ഇല്ലാത്തത്..”

“അത് പറയാനല്ലേ മാഷേ..

മാഷിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്..”

“എനിക്ക് നാളേ ഉച്ചക്ക് മുൻപ് അങ്ങോട്ട് എത്തണമല്ലോ പെണ്ണേ.. “

“ങ്കിൽ മാഷ് ഇപ്പൊ വാ..”

“ങ്ങേ…

ഇപ്പോളോ…”

ഇന്ദ്രന്റെ കിളി പോയി ശാലുവിന്റെ മറുപടി കേട്ട്…

“ആ… ഇപ്പോ..ഈ രാത്രി വരണം..”

“ന്താണ് പെണ്ണേ ഈ രാത്രിയിൽ…

അത് വേണ്ടാ ട്ടാ ന്തായാലും…

ഞാൻ നാളേ രാവിലെ നേരത്തെ ഇറങ്ങാം പോരെ..”

അപ്പുറം കുറച്ചു നേരത്തെ നിശബ്ദത…

“ശാലു..താൻ കേൾക്കുന്നുണ്ടോ..”

“ഉവ്വ്..”

വല്ലാതെ താഴ്ന്നിരുന്നു ശാലുവിന്റെ ശബ്ദം..

“ന്താടോ…

താൻ കാര്യം പറ..”

“ഒന്നുല്ല മാഷേ..

മാഷ് രാവിലേ വാ..

എന്നിട്ട് പറയാം..”

കൂടുതലൊന്നും പറയാതെ ശാലു കാൾ കട്ട്‌ ചെയ്തു…

കുറച്ചു നേരം ഇന്ദ്രൻ ന്തോ ആലോചിച്ചു നിന്നു..

വീണ്ടും ശാലുവിന്റെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു..

സ്വിച്ച് ഓഫ് ആയിരുന്നു മറുപടി..

ഇന്ദ്രന്റെ ഉള്ളിൽ ഒരു നീറ്റലുണ്ടാവുന്നത് അവൻ അറിഞ്ഞു..

ഒന്ന് രണ്ട് വട്ടം കൂടെ വിളിച്ചു നോക്കി..

സ്വിച്ച് ഓഫ് തന്നെയായിരുന്നു മറുപടി…

“ന്തെടാ..

ആരായിരുന്നു..”

വനജയുടെ ചോദ്യം കേട്ട് ഇന്ദ്രൻ തിരിഞ്ഞു…

“ശാലുവായിരുന്നു അമ്മാ..

അവൾക്ക് എന്നേ കാണണമെന്ന്..

അതും ഈ രാത്രിയിൽ.. “

“അതെന്താണ് മോനെ ഈ രാത്രിയിൽ ഉള്ള ഒരു കാണൽ..

അത്രേടം എത്തിയോ നിങ്ങൾ തമ്മിൽ..”

ചിരിച്ചു കൊണ്ടു വനജ ചോദിച്ചു…

“ഒന്നു പോയേ അമ്മേ…

അങ്ങനെ ഒന്നുമല്ല..

നാളേ തിരികേ വരുന്നില്ല ന്നു പറഞ്ഞു…

പിന്നെ ന്തോ ആളുടെ ശബ്ദം വല്ലാതെയായിരുന്നു..”

“അതൊക്കെ മോന്റെ തോന്നലാവും..

വാ..

എല്ലാരും കൂടിയ ദിവസമല്ലേ..

നീ നാളേ പോകുമ്പോ അവിടെ ഒന്നു കേറിയെച്ചും പോയാൽ മതി…

കാര്യമറിയാമല്ലോ..”

ഇന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ടു വനജ പറഞ്ഞു..

“വാ…”

വനജ ഇന്ദ്രനെയും കൂട്ടി അകത്തേക്കു നടന്നു…

************************************

പിറ്റേന്ന് രാവിലേ…

“ഇന്ന് പോണോ ദാമു നിനക്ക്…

ഒന്ന് രണ്ട് ദിവസം കൂടെ ഇവിടെ നിന്നിട്ട് പോയാൽ പോരെ..”

ഒരു വട്ടം കൂടി ദാമുവേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ടു മഹാദേവൻ ചോദിച്ചു…

“ഇല്ല ഏട്ടാ.. പോണം..

വർഷങ്ങളായി ന്റെ കയ്യിൽ നിന്നും ചായ കുടിക്കാൻ വരുന്ന ചിലരുണ്ട് അവിടെ..

അവർ എന്നേ കാത്തിരിക്കുന്നുണ്ടാവും..

അറിയാലോ..

ചിലർക്ക് മദ്യം പോലെ ലഹരിയാണ് രാവിലത്തെ ഒരു ചായ..

അത് കിട്ടിയില്ലേൽ ചിലപ്പോൾ അവരുടെ അന്നത്തെ ആ ദിവസം തന്നെ പോകും..

ഞാനായിട്ട് ന്തിനാ അവരുടെ ഒരു ദിവസം കളയുന്നത്..

മാത്രമല്ല..

ചിലപ്പോൾ എന്റെ മീനാക്ഷി വന്നാലോ അവിടെ..

അപ്പൊ ഞാൻ ഇല്ലെങ്കിൽ..

അവൾക്ക് സങ്കടവില്ലേ ഏട്ടാ..”

മഹാദേവനെ നോക്കി പറയുമ്പോൾ ദാമുവേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

“മ്മ്..

ഇടക്കൊക്കെ ഇങ്ങോട്ട് വരണം..

ഇന്ദ്രന്റെ കൂടെ.. “

ദാമുവേട്ടനെ ചേർത്ത് പിടിച്ചു കൊണ്ടു മഹാദേവൻ പറഞ്ഞു..

“ഒരിക്കലും ദേഷ്യമോ വെറുപ്പോ നിന്നോട് എനിക്ക് തോന്നിയിട്ടില്ല ഇഷ്ടം മാത്രം..

അന്നും… ഇന്നും.. എന്നും..”

ദാമുവേട്ടനെ ചേർത്ത് പിടിച്ചു പറയുമ്പോൾ മഹാദേവന്റെ വാക്കുകൾ ഇടറിയിരുന്നു..

“മോള് ഇനി എന്നാ അങ്ങോട്ട്..”

വിഷയം മാറ്റാനായി ദാമുവേട്ടൻ അമ്മുക്കുട്ടിയെ നോക്കി ചോദിച്ചു..

“ചേച്ചി എങ്ങോട്ടും വരുന്നില്ല..

കാണണമെന്ന് തോന്നുമ്പോ ദാമുവേട്ടൻ ഇങ്ങോട്ട് വന്നാൽ മതി..”

അമ്മാളു ദാമുവേട്ടനെ നോക്കി പറഞ്ഞു..

“പിന്നേ ദാമുവേട്ടാന്നൊന്നുമല്ല വിളിക്കേണ്ടതന്നും അറിയാം..

എന്നാലും ഞങ്ങൾ ഇങ്ങനേ വിളിക്കൂ ട്ടോ..”

അമ്മാളു പറയുന്നത് കേട്ടു എല്ലാരും ചിരിച്ചു..

“ഈ വിളിയാണ് മോളേ എനിക്കേറെയിഷ്ടം..

എന്നേക്കാൾ മൂത്തവർ പോലും എന്നേ ദാമുവേട്ടാന്നാ വിളിക്കുക..

അത് കേൾക്കുന്നത് തന്നെയാണ് എനിക്കിഷ്ടം..

നിങ്ങളും അങ്ങനെ വിളിച്ചാൽ മതി..”

ഇന്ദ്രനെയും അമ്മാളുവിനേയും നോക്കി കൊണ്ടു ദാമുവേട്ടൻ പറഞ്ഞു..

“ങ്കിൽ വൈകേണ്ടാ..

ഇറങ്ങാം നമുക്ക്..”

ഇന്ദ്രൻ പറഞ്ഞു..

“മോനെ പോകുമ്പോ ശാലു മോൾടെ അടുത്ത് കേറാൻ മറക്കരുത് ട്ടോ..”

ഇന്ദ്രനേ നോക്കി വനജ പറഞ്ഞു..

“ശരിയമ്മേ..

പോയേച്ചും വരാം..”

അതും പറഞ്ഞു ഇന്ദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു..

ഗേറ്റ് കടന്നു കണ്ണിൽ നിന്നും മറയും വരെ എല്ലാരും അവരേ നോക്കി നിന്നു..

************************************

“ദാമുവേട്ടൻ വരുന്നുണ്ടോ ശാലുവിന്റെ വീട്ടിലേക്ക്..”

കാർ ഇടവഴിയിൽ പാർക്ക്‌ ചെയ്തു കൊണ്ടു ഇന്ദ്രൻ ചോദിച്ചു..

‘ഞാനില്ല സാറേ..

സാറ് പോയേച്ചും വാ..”

“സാറ് അല്ല ഇന്ദ്രൻ..

ഇനി അങ്ങനെ വിളിച്ചാൽ മതി എന്നേ..”

ദാമുവേട്ടനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞിട്ട് ഇന്ദ്രൻ ഇറങ്ങി മുന്നോട്ട് നടന്നു..

ദാമുവേട്ടൻ ഇന്ദ്രനേ നോക്കി ഇരുന്നു..

പിന്നേ സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകൾ അടച്ചു…

“രാമേട്ടാ..

രാമേട്ടാ.. “

ഇന്ദ്രൻ മുറ്റത്തു  നിന്നു വിളിച്ചു..

“അമ്മാവൻ ഇവിടില്ല മാഷേ..”

ചുരിദാറിൽ കൈയ്യിലെ വെള്ളം തുടച്ചു കൊണ്ടു ശാലു പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ടു പറഞ്ഞു..

“അവര് എവിടേക്ക് പോയി..”

“ഹോസ്പിറ്റലിൽ പോയി..”

അമ്മായിക്ക് ഇന്ന് ചെക്അപ്പ് ഉണ്ട്..

വൈകും വരാൻ..

മാഷ് തിരിച്ചു പോകും വഴിയാണോ…”

“തിരിച്ചു പോകുന്നു..

ഉച്ചക്ക് മുന്നേ അവിടെയെത്തണം..

ന്തേ ഇന്നലെ മൊബൈൽ ഓഫ് ചെയ്തു വെച്ചു…

ന്താ കാണണം ന്നു പറഞ്ഞത്..”

“വന്ന കാലിൽ നിക്കാതെ മാഷ് കേറി ഇരിക്ക്..”

ഉമ്മറത്തു കിടന്ന കസേര നീക്കിയിട്ടുകൊണ്ട് ശാലു പറഞ്ഞു..

ഇന്ദ്രൻ വരാന്തയിൽ ഇരുന്നു..

“ന്താണ് പെണ്ണേ..

ന്താ കാര്യം..”

ഇന്ദ്രൻ ചോദിച്ചു..

“മൊബൈൽ ചുമ്മാ ഓഫ് ചെയ്തു വെച്ചതാ..

പിന്നേ

മാഷേ ഏട്ടൻ വന്നിട്ടുണ്ട് നാട്ടിൽ..”

പേടിയുണ്ടായിരുന്നു ശാലുവിന്റെ ശബ്ദത്തിൽ..

“അതിന്.. “

ഇന്ദ്രൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

“എനിക്ക് പേടിയാവുന്നു മാഷേ..

ഏട്ടന്റെ ചില  നേരത്തെ സ്വഭാവം ഒരു പിടിയും കിട്ടില്ല..

ഇന്നലെ വീട്ടിൽ വന്നിട്ട് ഒരക്ഷരം മിണ്ടിയില്ല ന്നു പറഞ്ഞു അമ്മ..

ഞാൻ എവിടെയാണ് ന്നു മാത്രം ചോദിച്ചു ന്നു..

മാഷിന്റെ കൂടെ വന്നത് പറഞ്ഞില്ല അമ്മ..

അമ്മായിടെ വീട്ടിൽ പോയി ന്നു മാത്രം പറഞ്ഞു..

ഒന്ന് മൂളുക മാത്രം ചെയ്തു ന്നു..

എന്നിട്ട് ഇറങ്ങി പോയി..

ഈ നിമിഷം വരേയും വീട്ടിൽ ചെന്നിട്ടില്ല ന്നു..”

“അതിന് താൻ ന്തിനാടോ ടെൻഷനടിക്കുന്നത്..

തന്റെ ഏട്ടന് തന്നേ ഒരുപാട് ഇഷ്ടല്ലേ..

അതോണ്ട് തന്നെയൊന്നും ചെയ്യില്ല..”

ഉവ്വ് ഉവ്വ്..

ഹരിയേട്ടനുമായുള്ള വിവാഹം വേണ്ടാന്ന് വെച്ചത് അറിഞ്ഞാൽ ചിലപ്പോൾ എന്നേ തല്ലി കൊല്ലും..”

“അതിന് ഹരിയേട്ടനുമായുള്ള വിവാഹകാര്യം എങ്ങനെ അറിയാം നിന്റെ ഏട്ടന്…”

“ഹരിയേട്ടനാണു പറഞ്ഞത്..

ഏട്ടനോട് കൂടി ചോദിച്ചിട്ടാണ് ആ ആലോചന കൊണ്ടു വന്നത് ന്ന്..”

“മ്മ്..”

ഇന്ദ്രൻ മൂളി..

“അതുകൊണ്ടാണോ താൻ വരുന്നില്ലാന്നു പറഞ്ഞത്..

“മ്മ്..”

ശാലു മൂളി..

“ഞാനില്ലേ പെണ്ണേ കൂടെ..

പിന്നെന്തിനാ നീ പേടിക്കുന്നത്..”

ഇന്ദ്രന്റെ വാക്കുകൾ ശാലുവിന്റെ ഉള്ളിൽ ഒരു പിടച്ചിൽ നൽകി..

ആ പിടച്ചിലിനു ഒരു സുഖം തോന്നി ശാലുവിന്..

“ന്താണ് പെണ്ണേ ഇങ്ങനെയൊരു നോട്ടം..

എന്നേ കണ്ടിട്ടില്ലേ ഇതിന് മുൻപ്..”

“കണ്ടിട്ടുണ്ട്..

പക്ഷെ ഇങ്ങനെ കണ്ടിട്ടില്ല ലോ..”

“എങ്ങനെ..”

“ന്റെ പൊന്നു മാഷേ..

ങ്ങള് ഇങ്ങനെ ഒരു അൺ റൊമാന്റിക് മൂരാച്ചിയായി പോയിലോ..”

“ങ്ങേ..

അതെന്താടോ താൻ അങ്ങനെ പറഞ്ഞത്..”

“ഒന്നുല്ല മാഷേ..

പറയേണ്ട സമയമാവട്ടെ ഞാൻ അന്ന് പറയാം ട്ടോ..”

കുസൃതി നിറഞ്ഞ മുഖവുമായി ശാലു പറഞ്ഞു..

“കിന്നാരം പറഞ്ഞു നിക്കാതെ പോയി ഡ്രസ്സ്‌ മാറി വാ പെണ്ണേ..

നേരം വൈകുന്നു..”

“യ്യോ..

ഞാൻ വരണോ മാഷേ.. “

കിണുങ്ങി കൊണ്ടു ശാലു ചോദിച്ചു..

“താൻ ഇല്ലേ എനിക്ക് അവിടെ നിക്കാനൊരു സുഖമുണ്ടാവില്ലടോ..

അതോണ്ടല്ലേ..

ഇഷ്ടങ്ങളോളം പ്രിയമുള്ളവരേ കൂടെ ചേർത്ത് നിർത്താനും അവരോടൊത്തു

ഓരോ നിമിഷവും  ചിലവഴിക്കാനും കഴിയുന്നത് രസമല്ലേ…

തല്ല് കൂടാനും ചീത്ത പറയാനും എപ്പോളും കൂടെ ഒരാളുണ്ടേൽ..

അതൊരു സുഖമാണ് പെണ്ണേ..

അത് അനുഭവിച്ചു അറിയുക തന്നേ വേണം..”

“യ്യോ..

ഞാൻ നേരത്തെ പറഞ്ഞ വാക്കുകൾ തിരിച്ചെടുത്തു ട്ടോ..”

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു…

“മാഷ് നല്ല റൊമാന്റിക് ആണ് ലോ…”

“നിന്ന് താളം ചവിട്ടാതെ പോയി റെഡിയാവ്‌ പെണ്ണേ..”

ഇന്ദ്രൻ പറഞ്ഞു..

“എന്ന വാ..”

ശാലു വിളിക്കുന്നത് കേട്ട് ഇന്ദ്രൻ ഞെട്ടി..

“എവിടേക്ക്..”

അന്ധാളിപ്പോടെ ഇന്ദ്രൻ ചോദിച്ചു..

“അകത്തോട്ട്..”

ചിരിച്ചു കൊണ്ടു ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ ചുറ്റുപാടും നോക്കി..

“നോക്കണ്ട മാഷേ ആരുമില്ല..

വായോ ന്നേ വന്ന്‌ എന്നേ റെഡിയാക്കി താ ന്നേ..”

ചിരിച്ചു കൊണ്ടു ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ വാ പൊളിച്ചു..

“ഇതിനൊക്കെ ചേർത്ത് ഞാൻ തരാട്ടോ..

സമയമാവട്ടെ..

ഇപ്പൊ അതിനുള്ള സമയമായില്ല..”

ഇന്ദ്രൻ മീശ പിരിച്ചു കൊണ്ടു പറഞ്ഞു..

“ഉവ്വ്.. ഉവ്വ്..

നടന്നത് തന്നേ..”

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു..

“മ്മക്ക് കാണാ ട്ടോ..

ഇപ്പൊ മോള് പോയി റെഡിയായിട്ടു വാ..”

മീശ ഒന്നുടെ പിരിച്ചു ഇന്ദ്രൻ ശാലുവിനെ നോക്കി പറഞ്ഞു..

ഇത്തവണത്തെ നോട്ടം കണ്ടു ശാലു ഒന്ന് പരുങ്ങി..

“ന്താ മാഷേ ഇങ്ങനെയൊരു നോട്ടം..”

“ഒന്നുല്ല ന്നേ..”

ഇന്ദ്രൻ പതിയെ കസേരയിൽ നിന്നുമെഴുന്നേറ്റ് ശാലുവിന്റെ മുന്നിൽ വന്നു നിന്നു..

ശാലുവിന്റെ കാലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി..

“ന്താ മാഷേ..

ന്താ ഉദ്ദേശം..”

വിക്കി വിക്കി കൊണ്ടു ശാലു ചോദിച്ചു..

“ഒരു ഉദ്ദേശവുമില്ല ലോ..

ന്തേലും ഉദ്ദേശിക്കണോ..”

ശാലുവിന്റെ കണ്ണുകളിലേക്കു നോക്കി കൊണ്ടു ഇന്ദ്രൻ ചോദിച്ചു..

“മാഷേ..

വേണ്ടാ..

വേണ്ടാ..

ഇമ്മാതിരി നോട്ടം വേണ്ടാ .

ഇത് ഇച്ചിരി പിശക് പിടിച്ച നോട്ടമാണേ..”

കണ്ണുകൾ പിൻ വലിക്കാതെ ശാലു ഇന്ദ്രന്റെ കണ്ണിലേക്കു നോക്കി കൊണ്ടു പറഞ്ഞു..

“ഒരു ഉമ്മ

വെച്ചോട്ടേ നിന്നേ..”

ശാലുവിന്റെ കണ്ണിലേക്കു നോക്കി ഇന്ദ്രൻ ചോദിച്ചു..

ശാലുവിന്റെ കണ്ണുകൾ പിടച്ചു..

“ഒന്ന് പോയേ മോനേ…”

ഇന്ദ്രനേ തള്ളി മാറ്റി കൊണ്ടു ശാലു അകത്തേക്ക് ഓടി കയറി..

“അവിടെ നിന്നാൽ മതി ട്ടോ അകത്തേക്ക് കയറേണ്ട..

ഞാൻ വാതിൽ കുറ്റിയിടുന്നില്ല..

വിശ്വാസം അതല്ലേയെല്ലാം..”

അകത്തു നിന്നു ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ ചിരിച്ചു..

“രാമേട്ടനോട് വിളിച്ചു പറ പോവേണ് ന്നു..”

ഇന്ദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു..

“മ്മ് ശരി മാഷേ..”

ശാലു മറുപടി കൊടുത്തു..

“പോയാലോ..”

കുറച്ചു നേരത്തിനു ശേഷം ശാലു റെഡിയായി പുറത്തു വന്ന്‌ കൊണ്ടു ചോദിച്ചു..

“ആഹാ ഇത്ര പെട്ടന്ന് റെഡിയായോ..”

“പിന്നല്ലാതെ..”

ചിരിച്ചു കൊണ്ടു ശാലു പറഞ്ഞു…

“സാരി ഉടുത്തു കണ്ടിട്ടില്ല ലോ തന്നേ ഞാൻ..”

വീട് പൂട്ടി താക്കോൽ ചവിട്ടിയുടെ അടിയിൽ വെക്കുന്ന ശാലുവിനെ നോക്കി ഇന്ദ്രൻ ചോദിച്ചു…

“അതിനൊക്കെ ഇനി സമയമുണ്ടല്ലോ മാഷേ..

മ്മക്ക് റെഡിയാക്കാം ന്നേ..

മാഷ് വാ..

അവിടെ ദാമുവേട്ടൻ കാത്തിരിന്ന്…

മുഷിഞ്ഞു കാണും.. “

മുന്നോട്ട് നടന്നു കൊണ്ടു ശാലു പറഞ്ഞു…

************************************

“അല്ല ദാമുവേട്ടാ…

ശരിക്കും ന്തിനാ നന്ദൻ അന്ന് ആ ഇൻസ്‌പെക്ടറെ കുത്തിയത്…”

ഡ്രൈവ് ചെയ്യുന്നതിനിടയിൽ തല ചെരിച്ചു ഇന്ദ്രൻ ചോദിച്ചു..

“എനിക്ക് അറിയില്ല സാറേ…”

“സാറല്ല.. ഇന്ദ്രൻ…

അങ്ങനെ വിളിച്ചാൽ മതി ന്ന് ഞാൻ പറഞ്ഞു…”

ഇന്ദ്രൻ ദാമുവേട്ടനെ നോക്കി പറഞ്ഞു…

“അത് പെട്ടന്ന് നാവിൽ നിന്നും പോകുമെന്ന് തോന്നുന്നില്ല ട്ടോ..

എന്നാലും ഞാൻ ശ്രമിക്കാം…”

ഇന്ദ്രനേ നോക്കി ദാമുവേട്ടൻ പറഞ്ഞു…

“ഞാൻ വിശ്വസിക്കുന്നില്ല..

അത് ചെയ്തത് നന്ദനാണ് ന്ന്..”

ദാമുവേട്ടന്റെ മറുപടി കേട്ട് ഇന്ദ്രനും ശാലുവും ഞെട്ടി..

“അതെന്താ ദാമുവേട്ടാ..

അങ്ങനെ തോന്നാൻ..”

ഇന്ദ്രൻ കാറിന്റെ വേഗത കുറച്ചു കൊണ്ടു ചോദിച്ചു..

“ഒന്നുല്ലന്നേ..

അന്ന് ആളെ കുത്തി എന്ന് പറയുന്ന സമയത്തു നന്ദൻ എന്റെ കൂടെയുണ്ട്..

എന്റെ വീട്ടിൽ…”

ഇന്ദ്രൻ കാർ ഇൻഡികേറ്റർ ഇട്ട് സൈഡിലേക്ക് ഒതുക്കി നിർത്തി..

“പിന്നെന്തേ അന്ന് ഇതൊന്നും പറഞ്ഞില്ല..”

“ഞാൻ ഹരിയോട് പറഞ്ഞിരുന്നു ഈ കാര്യം…

കാരണം അവർ രണ്ടുപേരുമായിരുന്നു കൂട്ട്..”

“എന്നിട്ട് ഹരിയേട്ടൻ ന്ത്‌ പറഞ്ഞു..”

ഇത്തവണ ചോദ്യം ശാലുവിന്റെയായിരുന്നു..

“അറിയാം ദാമുവേട്ടാ..

അവൻ കുറ്റമേറ്റതാണ് ന്ന്..”

“ന്തിനാണ് ഏറ്റത് എന്നുള്ള ചോദ്യത്തിൽ നിന്നും ഹരി ഒഴിഞ്ഞു മാറി..

പിന്നെ ഞാൻ ചോദിക്കാനും പോയില്ല..

പക്ഷെ…

വൈകി ഞാനറിഞ്ഞു നന്ദനെ ആ കേസിൽ പെടുത്തിയതാണ് ന്ന്…”

“പെടുത്തിയതോ…

ന്തിനാ ദാമുവേട്ടാ..

നന്ദനെ പെടുത്തുന്നത്…”

ഇന്ദ്രൻ ചോദിച്ചു..

“അതെനിക്ക് അറിയില്ല..

പിന്നെ ഇതിനെ പറ്റി ഞാൻ ആരോടും പറയാനോ ചോദിക്കാനോ പോയില്ല…

വേറൊന്നും കൊണ്ടല്ല…

പേടിച്ചിട്ടാണ്..”

മുഖം താഴ്ത്തി ഇരുന്നു ദാമുവേട്ടൻ..

“മ്മ്…”

മൂളികൊണ്ടു ഇന്ദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്തു.. മുന്നോട്ടെടുത്തു..

ഉള്ളിൽ ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു ഇന്ദ്രൻ..

“ഡാ..

കാർ ദേ അവിടെ നിർത്തിക്കേ..”

ദാമുവേട്ടൻ ചൂണ്ടി കാണിച്ച സ്ഥലത്തു ഇന്ദ്രൻ കാർ നിർത്തി…

“ഇനി നിങ്ങൾ വിട്ടോ..

ഞാൻ അടുത്ത ബസിൽ വരാം..”

ദാമുവേട്ടൻ പറഞ്ഞു…

“അതെന്താ ചേട്ടാ..”

ഇന്ദ്രൻ ചോദിച്ചു..

“ഇവിടന്ന് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്..

കുറച്ചു നേരം വൈകും..

ന്തായാലും എന്റെ ഇന്നത്തെ കച്ചോടം പോയി..

അപ്പൊ ടൗണിന്ന് കുറച്ചു സാധനങ്ങൾ വാങ്ങിയിട്ട് വരാം..

ഞാൻ വരാൻ ലേറ്റ് ആവും..

എന്നേ കാത്തു നിക്കേണ്ട..

നിങ്ങള് വിട്ടോ..”

അതും പറഞ്ഞു ദാമുവേട്ടൻ തിരിഞ്ഞു നടന്നു..

മിററിലൂടെ ഇന്ദ്രൻ ദാമുവേട്ടനെ നോക്കി…

പിന്നെ കാർ മുന്നോട്ടെടുത്തു..

“ന്തിനായിരിക്കും ഏട്ടനെ ആ കേസിൽ കുടുക്കിയത്…”

ശാലു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ തല ചെരിച്ചു  നോക്കി..

“ആഹാ… കൊള്ളാലോ..

നീ ന്താ എന്നേ ഡ്രൈവറാക്കുകയാണോ..

മുന്നിലോട്ട് കയറിയിരി പെണ്ണേ..”

“അതെന്താ ഞാൻ ഇവിടെയിരുന്നാൽ..”

“ഒന്നുമില്ല ന്നേ..

നീ ഇങ്ങോട്ട് കയറി ഇരി പെണ്ണേ…”

പറഞ്ഞു തീരേണ്ടാ താമസം…

സീറ്റിനു സൈഡിലൂടെയുള്ള ഗ്യാപ്പിലൂടെ ശാലു മുന്നിൽ എത്തി..

“ന്റെ പൊന്നോ..

നീ ഇങ്ങനെ ഒക്കെ ചാടുമോ..”

ചിരിച്ചു കൊണ്ടു ഇന്ദ്രൻ ചോദിച്ചു…

“മാഷ്..

ഇനി ന്തൊക്കെ കാണാൻ കിടക്കുന്നു..

ഇതൊക്കെ ചെറുത്…”

“ശരിക്കും താൻ ഒരു ആണായി ജനിക്കണമായിരുന്നു..”

“അപ്പൊ എനിക്ക് മാഷിനേ കിട്ടില്ല ലോ..”

“എന്നേ കിട്ടിയില്ലേലും നല്ല പെൺകുട്ടികളെ കിട്ടുമല്ലോ..”

“ഓ..

വല്യ തമാശ..”

മുഖം കോട്ടി കൊണ്ടു ശാലു പുറത്തേക്ക് നോട്ടം മാറ്റി..

“ന്താടോ താൻ പിണങ്ങിയോ..”

“എനിക്ക് ആരോടും പിണക്കമില്ല..”

മുഖം വീർപ്പിച്ചു കൊണ്ടു ശാലു പറഞ്ഞു..

“ന്റെ പെണ്ണേ ഞാനൊരു തമാശ പറഞ്ഞതല്ലേ..

അതിനാണോ ഇങ്ങനെ..”

“അല്ലേലും എല്ലാരും ചോദിക്കാറുണ്ട് ഞാനൊരു ആണാണോ ന്ന്..

ഇത്തിരി തന്റേടം കൂടി പോയത് ന്റെ കുഴപ്പമാണോ..

ഇല്ലേ തുറന്നടിച്ചു വർത്താനം പറയുന്നത് തെറ്റാണോ..

മനസിലുള്ളതു ചെയ്യുന്നത് തെറ്റാണോ..

ആവോ..

ഞാൻ ഇങ്ങനെ ആണ്‌..

വേണേൽ കൂടെ കൂട്ടിയാൽ മതി…

ഇല്ലേ ഇട്ടേച്ചും പൊക്കോ..

എനിക്ക് ഒരു വിഷമോം ഇല്ല മാഷേ..”

ശബ്ദം വല്ലാതെ താഴ്ന്നിരുന്നു ശാലുവിന്റെ..

“അയ്യേ താൻ ന്താ ഇങ്ങനെ..സോറി..

അത് വിട്ടേക്ക്..”

ഇന്ദ്രൻ ശാലുവിനെ നോക്കി പറഞ്ഞു..

“പിന്നേ തന്നേ ഇട്ടേച്ചും പോകാനല്ല ഞാൻ കൂടെ കൂട്ടിയത്..

കൂടെ ചേർത്ത് പിടിക്കാനാണ്..”

ഇന്ദ്രൻ അവളെ നോക്കി പറഞ്ഞു..

“കാർ ഒന്ന് സൈഡിലേക്ക് ഒതുക്കിക്കേ..”

ശാലു പറഞ്ഞു..

“ന്തിന്…”

“എനിക്ക് മാഷിനേ ഉമ്മ

വെക്കണം..”

“ന്താന്ന്…”

ഇന്ദ്രൻ ഒന്ന് ഞെട്ടി.. 

ഉമ്മ

വെക്കണം ന്ന്..”

അതും പറഞ്ഞു ശാലു ഇന്ദ്രന്റെ അടുത്തേക്ക് വരും മുൻപേ ദൂരെ നിന്നും ഒരാൾ അവരുടെ കാറിനു നേരെ കൈ വീശി കാണിച്ചു കൊണ്ടു റോഡിലൂടെ മുന്നോട്ട് നടന്നു വന്നു..

ഇന്ദ്രൻ കാർ വേഗത കുറച്ചു അയ്യാളുടെ തൊട്ടു മുന്നിൽ കൊണ്ടു നിർത്തി…

“ഏട്ടൻ..”

ശാലു പതിയെ പറഞ്ഞു…

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!