Skip to content

പിൻവിളി കാതോർക്കാതെ – 12

pinvilli kathorkathe

“എന്റെ നന്ദേട്ടനും..

മാഷിനും ഒരാപത്തും വരില്ല ട്ടോ…

ഈ ഞാൻ ഇവിടെ ജീവനോടെ ഉള്ള കാലം വരേ..”

ഗിയർ ലിവറിൽ പിടിച്ചിരുന്ന ഇന്ദ്രന്റെ കയ്യിൽ ശാലു തന്റെ കൈത്തലം അമർത്തി..

കരുതലിന്റെ നേർത്ത സ്പർശം ഇന്ദ്രൻ അറിയുകയായിരുന്നു..

ആ നിമിഷങ്ങളിൽ..

പെട്ടന്ന് വളവ് തിരിഞ്ഞു..

ഒരു പിക്ക് അപ് വാൻ അവരുടെ കാറിന് നേരെ പാഞ്ഞടുത്തു..

ഇന്ദ്രൻ പെട്ടന്ന് കാർ സൈഡിലേക്ക് വെട്ടിച്ചു…

നിയന്ത്രണം വിട്ട് കാർ അടുത്തുള്ള മരത്തിൽ ഇടിച്ചു നിന്നു….

“അമ്മേ…”

ശാലുവിന്റെ കരച്ചിൽ ഇന്ദ്രന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി…

************************************

“ന്താ ഉണ്ടായത് സാറേ…”

നന്ദന്റെ ചോദ്യം കേട്ട് ഇന്ദ്രൻ പതിയെ കണ്ണു തുറന്നു നോക്കി..

“ശാലു…

അവളെവിടെ..”

കണ്ണു തുറന്നതും ഇന്ദ്രൻ ചുറ്റിനും നോക്കി കൊണ്ട് ചോദിച്ചു..

നന്ദൻ ഇന്ദ്രന്റെ കയ്യിൽ മുറുക്കി പിടിച്ചു..

“അപ്പുറത്തെ റൂമിൽ ഉണ്ട്..

വേറെ കുഴപ്പമൊന്നുമില്ല..

തലയിൽ ഒരു ചെറിയ മുറിവ്ണ്ട്..

അതോണ്ട് ഒരു സ്കാനിംഗ്..

പിന്നെ സ്റ്റിച് ഇടാനുള്ള മുറിവും ഉണ്ട്..

എയർബാഗ് ഉണ്ടായത് കൊണ്ടാണ് വല്യ പരിക്കുകൾ ഇല്ലാതിരുന്നത്..

പിന്നെ രണ്ടാളും സീറ്റ് ബെൽറ്റും ഇട്ടിരുന്നുലോ..”

നന്ദൻ പറയുന്നത് കേട്ട് ഇന്ദ്രൻ നന്ദന്റെ കയ്യിലേ പിടുത്തം ഒന്നുടെ മുറുക്കി..

“സാറേ…”

വിളി കേട്ട് ഇന്ദ്രൻ തല ചെരിച്ചു നോക്കി..

“ശ്യാം..”

ഇന്ദ്രൻ ഉള്ളിൽ പറഞ്ഞു..

“ന്താ സാറേ ഉണ്ടായത്…

ന്തേലും ഓർത്തെടുക്കാൻ കഴിയോ..”

ഇത്തവണ ശബ്ദം വിജയന്റെയായിരുന്നു..

ഇന്ദ്രൻ കണ്ണുകൾ പതിയെ അടച്ചു..

ഓർമ്മകൾ ആ നിമിഷത്തേക്ക് പതിയെ ചലിച്ചു..

പിന്നെ പതിയെ കണ്ണു തുറന്നു..

“ഇല്ല വിജയേട്ടാ..

പെട്ടന്നായിരുന്നു..

വളവു തിരിഞ്ഞു പിക്കപ്പ് വാൻ വന്നത്..

എനിക്ക് കാണാൻ കഴിഞ്ഞില്ല..

കാരണം അത്യാവശ്യം നല്ല മഴയുമുണ്ടായിരുന്നു..

അതോണ്ട് ഒന്നും കാണാൻ കഴിഞ്ഞില്ല..

ഞാൻ ലെഫ്റ്റിലേക്ക് ഒതുക്കിയത് മാത്രം ഓർമയുള്ളൂ..”

ഇന്ദ്രൻ പറഞ്ഞു…

“ആ വണ്ടിയുടെ നമ്പറോ…

കളറോ..

ന്തേലും ഒന്ന് ഓർത്തെടുക്കാൻ കഴിയോ സാറേ..”

വിജയൻ ചോദിച്ചു…

“വൈറ്റ് ആണ്‌ വണ്ടി…

കൂടുതൽ ഒന്നുമറിയില്ല വിജയേട്ടാ..”

“ന്തേലും സംശയമുണ്ടോ സാറേ..

സാറിനെ അപായപ്പെടുത്താനുള്ള ന്തേലുമായി തോന്നിയോ…”

“ഹേയ് ഇല്ല വിജയേട്ടാ..

അവർ വളവിൽ റോങ് കേറി വന്നതാവും…

അല്ലാതെ വേറൊന്നും തോന്നിയില്ല..”

“ഡിവൈസ്പി  സാർ ഒരു അന്വേഷണം പറഞ്ഞിട്ടുണ്ടേ..

അത് കൂടി സാറിനെ അറിയിക്കാൻ പറഞ്ഞു….”

“ഹേയ് അന്വേഷണമൊന്നും വേണ്ടാ വിജയേട്ടാ..

ഞാൻ വിളിച്ചു പറഞ്ഞേക്കാം സാറിനെ..

ഇവ്ടെന്നു ഡിസ്ചാർജ് ആയിട്ട്..

പിന്നെ വിജയേട്ടൻ ഒന്ന് അറിയിച്ചേക്കു..

എനിക്ക് കുഴപ്പമില്ല ന്ന്..”

“ങ്കിൽ ഞങ്ങൾ വിട്ടോട്ടേ സാറേ..”

വിജയൻ ചോദിച്ചു..

“ശരി ചേട്ടാ..

ശ്യാമേ..

നിനക്ക് പോണോ..”

ഇന്ദ്രൻ ശ്യാമിനെ നോക്കി ചോദിച്ചു..

“ഇല്ല സാറേ..

ഞാൻ ഇവിടുണ്ട്..

എവിടേം പോണില്ല..”

ശ്യാം ഇന്ദ്രനേ നോക്കി പറഞ്ഞു..

“എന്നാ വിജയേട്ടൻ വിട്ടോ..

ശ്യാം ഇവിടെ നിക്കട്ടെ ട്ടോ…”

ഇന്ദ്രൻ വിജയേട്ടനെ നോക്കി പറഞ്ഞു…

“ങ്കിൽ ശരി സാറേ..”

അതും പറഞ്ഞു വിജയൻ തിരിഞ്ഞു നടന്നു..

“നന്ദേട്ടാ എനിക്ക് ശാലുവിനെ കാണണം..”

എഴുന്നേറ്റിരിക്കാൻ ശ്രമം നടത്തി കൊണ്ട് ഇന്ദ്രൻ പറഞ്ഞു..

“അനങ്ങണ്ട സാറേ..

ശ്യാം പതിയെ ഇന്ദ്രനേ താങ്ങി കൊണ്ട് പറഞ്ഞു..”

“ഹേയ് എനിക്ക് കുഴപ്പമൊന്നുമില്ലഡാ..”

“നന്ദേട്ടാ ശാലുനേ കാണണം എനിക്ക്..”

“ഞാൻ ഇവിടുണ്ട് മാഷേ..”

ശബ്ദം കേട്ട് ഇന്ദ്രൻ തല ചെരിച്ചു നോക്കി…

വാതിലിൽ ചാരി നിന്നു കൊണ്ട് ശാലു അവനെ നോക്കി ചിരിച്ചു.. 

“മ്മളെ അങ്ങനെയൊന്നും പെട്ടന്ന്  മുകളിലേക്കു കൊണ്ടാവില്ല ല്ലേ മാഷേ..”

ഇന്ദ്രന്റെ അടുത്തേക്ക് നടന്നു വന്ന്‌ കൊണ്ട് ശാലു പറഞ്ഞു..

“ന്ത് പറഞ്ഞു ഡോക്ടർ..”

നന്ദനെ നോക്കി കൊണ്ട് ശാലു ചോദിച്ചു..

“ഹേയ് കുഴപ്പമില്ല… സാറിന്..

ഇന്ന് തന്നെ ഡിസ്ചാർജാവാന്നാണ് പറഞ്ഞത്.. “

നന്ദൻ പറഞ്ഞു..

“നിനക്ക് എങ്ങനെ വേദന ണ്ടാ..”

ശാലുവിനെ നോക്കി നന്ദൻ ചോദിച്ചു..

“ഇല്ല ഏട്ടാ..

പിന്നെ സ്കാനിങ് റിപ്പോർട്ട് കിട്ടിട്ടോ ഞങ്ങളുടെ രണ്ടാൾടേം..

കുഴപ്പമൊന്നുമില്ല.. ട്ടോ…”

ചിരിച്ചു കൊണ്ട് ശാലു പറഞ്ഞു..

“എവിടേലും ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടെ പെണ്ണേ നിനക്ക്..

ഇങ്ങനെ തലയിൽ മുറിവും വെച്ചു കൊണ്ട് എഴുന്നേറ്റ് നടക്കണോ..”

നന്ദൻ ശാലുവിനെ നോക്കി ചോദിച്ചു..

“ഞാൻ അങ്ങനെ വീണു പോയിട്ടൊന്നുമില്ല നന്ദേട്ടാ…

അത്രേം വയ്യായ്ക വരട്ടെ അപ്പൊ ഇരുന്നോളാം ഞാൻ..

എങ്ങനുണ്ട് മാഷേ..

ങ്ങള് ഓക്കേ അല്ലേ…”

ഇന്ദ്രന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ശാലു ചോദിച്ചു..

ശാലുവിന്റെ പെരുമാറ്റം കണ്ടു ഇന്ദ്രൻ വിളറിയ മുഖവുമായി ചുറ്റിനും നോക്കി…

“ഞങ്ങൾ പോയി ഡോക്ടറെ കണ്ടിട്ട് വരാം..

വാ സാറേ..”

ശ്യാമിന്റെ കയ്യിൽ പിടിച്ചു കൊണ്ട് നന്ദൻ പുറത്തേക്ക് നടന്നു..

“ന്താ ഡോ താനിങ്ങനെ..”

ഇന്ദ്രൻ ചോദിച്ചു..

“എങ്ങനെ…”

ഇന്ദ്രന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് ശാലു ചോദിച്ചു…

“ഇങ്ങനെ എല്ലാരുടെയും മുന്നിൽ വെച്ച്..

യാതൊരു വിധത്തിലുമുള്ള നോട്ടവുമില്ലാതെയുള്ള ഈ പെരുമാറ്റം കണ്ടു ചോദിച്ചതാ..”

“ന്റെ മാഷേ..

ഞാൻ ഇങ്ങനേയൊന്നുമല്ല ആഗ്രഹിച്ചത്..

കെട്ടിപിടിച്ചു ഉമ്മ

തരണന്നായിരുന്നു മോഹം..

പക്ഷെ എല്ലാരും റൂമിൽ ഉള്ളപ്പോൾ..

എങ്ങനെ ചെയ്യും ന്ന് കരുതിയാണ് ഞാൻ.. ഇത്രത്തോളം ചുരുക്കി ചെയ്തത്..”

കണ്ണിറുക്കി കൊണ്ട് ശാലു പറഞ്ഞത് കേട്ട് ഇന്ദ്രൻ അവളെ നോക്കി..

“ന്റെ പൊന്ന് മാഷേ…

ഞാൻ കരുതി മ്മള് പടമായി ന്നാ…

അത്രേം വലിയ മരത്തിലേക്ക് വണ്ടി ഇടിച്ചു കയറുന്നത്  ഞാൻ ശരിക്കും കണ്ടു..

പിന്നെ കണ്ണ് തുറക്കുമ്പോൾ മാഷ് കണ്ണടച്ചു സ്റ്റിയറിങ്ങിൽ തല വെച്ചു കിടക്കുന്നു..

കൊറേ ഞാൻ വിളിച്ചു നോക്കി..

എന്റെ തല വെട്ടി പൊളിയുന്ന വേദന ഉണ്ടായിരുന്നു…

എന്നാലും ഞാൻ കുലുക്കി ഒരുപാട് വിളിച്ചു…

പക്ഷേ മാഷ് വിളികേട്ടില്ല..

ആ നിമിഷമാണ് മാഷിന്റെ മൊബൈൽ റിംഗ് ചെയ്തത്..

ശ്യാം സാറായിരുന്നു വിളിച്ചത്..

ഞാൻ എങ്ങനെയോ കാര്യം പറഞ്ഞു തീർത്തത് മാത്രമേ ഓർമയുള്ളു…

പിന്നെ ഓർമ വരുമ്പോൾ..

ഹോസ്പിറ്റലിൽ ആയിരുന്നു..”

“കണ്ണു തുറന്നു ഞാൻ ചുറ്റിനും നോക്കി..

പക്ഷെ മാഷിനേ ഞാൻ കണ്ടില്ല..

നന്ദേട്ടനാണ് പറഞ്ഞത് മാഷിന് കുഴപ്പമില്ല..

ഡ്രിപ് കൊടുത്തു ഇട്ടേക്കുവാ ന്ന്..

വിശ്വാസം വരാത്തത് കൊണ്ട് എന്നെയും കൊണ്ട് നന്ദേട്ടൻ മാഷിന്റെ അടുത്തേക്ക് വന്നു..

നേരിൽ കണ്ടപ്പോൾ..

ന്റെ മാഷേ…

ഓടിവന്നീ നെഞ്ചിലേക്ക് വീഴാനാണ് തോന്നിയത്..”

“പിന്നെ ഞാൻ ഇവിടേ ഉണ്ടായിരുന്നു മാഷേ…

ഇന്നലേ രാത്രി മൊത്തം..

തൊട്ടടുത്ത്..

ഉറങ്ങാതെ..

എപ്പോളോ മയക്കത്തിലേക്ക് വഴുതി പോയി ഞാൻ..

പക്ഷെ..

ഈ കൈത്തലം ഞാൻ മുറുകെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു..”

വാക്കുകൾ വല്ലാതെ നേർത്തിരുന്നു ശാലുവിന്റെ…

“ഹരിയേട്ടനായിരുന്നു മാഷേ ആ വണ്ടി ഓടിച്ചിരുന്നത്..”

ശാലു പറഞ്ഞത് കേട്ടു ഇന്ദ്രൻ തല ചെരിച്ചു നോക്കി..

“താൻ കണ്ടിരുന്നോ..”

ഇന്ദ്രൻ ചോദിച്ചു…

“മ്മ്..

ശരിക്കും കണ്ടു…

വണ്ടി ശരിക്കും ഇടിക്കാനായി കൊണ്ട് വന്നതാ..

മ്മടെ കാറിന്റെ നേരെ..

ഞാൻ ശരിക്കും കണ്ട്..”

വല്ലാതെ ഭയന്നിരുന്നു ശാലുവിന്റെ ശബ്ദം…

“മാഷേ…

മാഷ് ഈ നാട്ടിന്നു പൊയ്ക്കോ മാഷേ..

ന്തിനാ വെറുതേ ഇങ്ങനെ..

എനിക്ക് പേടിയാവുന്നു മാഷേ ശരിക്കും…”

ഇന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് ശാലു പറഞ്ഞു..

“ഡീ…

ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ആരോടെങ്കിലും പറയോ..”

“ഇല്ല മാഷേ..

ന്താ..”

“മീനാക്ഷി ചേച്ചി..

ആളുടെ മിസ്സിങ്…

അത് ശരിക്കും ഹരിയാണ് ചെയ്തത്..

അത് നിന്റെ ഏട്ടൻ മനസിലാക്കി എന്നറിഞ്ഞപ്പോൾ ഉണ്ടാക്കിയ ഒരു ട്രാപ് ആയിരുന്നു ആ ഇൻസ്‌പെക്ടറെ വധിക്കാൻ ശ്രമിച്ചത്..

അങ്ങനെ നന്ദേട്ടനെ ആ കേസിൽ കുടുക്കി അകത്തിട്ടു..

പക്ഷെ അതിന് മുൻപ് നന്ദേട്ടൻ മീനാക്ഷിചേച്ചിയെ സേഫ് ആയി എവിടെയോ എത്തിച്ചിരുന്നു..

എവടെയാണെന്ന് നന്ദേട്ടന് മാത്രമേ അറിയൂ..

ജീവനോടെ ഉണ്ടോ അതോ..”

പാതിയിൽ നിർത്തി ഇന്ദ്രൻ..

“മാഷേ..

ഞാൻ ന്തൊക്കെയാ ഈ കേൾക്കുന്നത്..

ന്തിനാ മീനാക്ഷി ചേച്ചിയേ..”

അന്താളിപ്പോടെ ശാലു ചോദിച്ചു…

“മാഷ് എങ്ങനെ അറിഞ്ഞു ഇതെല്ലാം…”

“ഇന്നലെ താൻ വരും മുൻപേ എനിക്ക് ഓർമ വന്നിരുന്നു..

വേണേൽ രാത്രി തന്നേ എനിക്ക് ഡിസ്ചാർജ് ആയി പോകാമായിരുന്നു..

പക്ഷേ നന്ദേട്ടനാണ് പറഞ്ഞത് ഡിസ്ചാർജ് ഇന്ന് രാവിലെ മതി ന്ന്..”

“ങ്ങേ…”

പകച്ചു കൊണ്ട് ശാലു ഇന്ദ്രനേ നോക്കി..

“തനിക്ക് ബോധം വന്നിട്ടില്ല ന്ന് നന്ദേട്ടൻ പറഞ്ഞിരുന്നു…

കുഴപ്പമില്ല എന്നും പറഞ്ഞു..

പക്ഷേ എന്നേ ആശ്വസിപ്പിക്കാൻ പറയുന്നതാണ് എന്നുള്ള ടെൻഷൻ എനിക്ക് ഉണ്ടായിരുന്ന് അപ്പൊ..”

“പക്ഷേ അതൊന്നും നന്ദേട്ടൻ കാര്യമാക്കിയില്ല..

ആള് ഇന്നലെ രാത്രി തന്നേ എല്ലാ കാര്യവും എന്നോട് പറഞ്ഞു..

പക്ഷെ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല..

എല്ലാം ചുരുക്കി പറഞ്ഞു..

മീനാക്ഷി ചേച്ചി ജീവനോടെയുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം പറയും മുൻപേ വിജയേട്ടൻ റൂമിലേക്ക് വന്നു…

നന്ദേട്ടനാണ് പറഞ്ഞത് കണ്ണടച്ച് കിടന്നോളാൻ..

ഇതിനിടയിൽ നേഴ്‌സ് വന്നു ഉറങ്ങാനുള്ള ഇൻജെക്ഷൻ തന്നു…

പിന്നെ ഇന്ന് പുലർച്ചെ ആണ്‌ കണ്ണ് തുറന്നത്..”

ഇന്ദ്രൻ പറയുന്നത് കേട്ട് ശാലു ഞെട്ടി തരിച്ചു നിന്നു..

“ന്താ മാഷേ..

വിജയൻ സാറും ഹരിയേട്ടന്റെ കൂടെയാണോ..”

“മ്മ്…

അങ്ങനെ ഇരിക്കുന്നത് നോക്കണ്ട..

പക്കാ ഫ്രോഡ് ആണ്‌..

വന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നേ എനിക്ക് അറിയാൻ കഴിഞ്ഞു..

കൂട്ടത്തിൽ ഇരുന്നു ഒറ്റുന്ന ഒരാളുണ്ട് ന്ന്..

അത് വിജയേട്ടനാണ് എന്നറിയാൻ വല്യ താമസമില്ലായിരുന്നു..

എനിക്കുള്ള പണി വരുന്നത് വിജയേട്ടൻ വഴിയാണ് എന്നുമറിയായിരുന്നു…”

“പക്ഷെ…

അവിടെ ചങ്ക് പോലെ കൂടെ കൂട്ടാൻ ഒരാളെ കിട്ടിയത് എനിക്കു തന്ന ബലം ചെറുതല്ല….

ശ്യാം…

ചെറിയ അനക്കങ്ങൾ പോലും മണത്തറിഞ്ഞു എനിക്ക് മെസ്സേജ് തരുമായിരുന്നു അവൻ..

പിന്നെ പിന്നെ സ്റ്റേഷനിലെ എല്ലാരും എന്നിലേക്ക് അടുത്ത് തുടങ്ങിയിരുന്നു..

ഇതൊന്നും വിജയേട്ടന് പിടിച്ചില്ല..

ഒരു സബ് ഇൻസ്‌പെക്ടറേക്കാൾ പിടിപാടും സ്വാധീനവും വിജയേട്ടന് ഡിപ്പാർട്മെന്റിൽ ഉണ്ട്…

എന്റെ വരവ് മീനാക്ഷി ചേച്ചിയുടെ കേസ് അന്വേഷണമായാണ് എന്ന് അറിഞ്ഞത് മുതൽ ശരിക്കും വിജയേട്ടൻ ശരിക്കും ഞെട്ടിയിരുന്നു..”

“നിന്റെ ഏട്ടൻ എനിക്ക് ട്രാൻസ്ഫർ വാങ്ങി തരും മുൻപ്..

എനിക്ക് വരും പെണ്ണേ ഇവിടന്നു ട്രാൻസ്ഫർ..

പക്ഷെ..

അതിനു മുൻപ് എനിക്ക് മീനാക്ഷി ചേച്ചിയേ കണ്ടെത്തണം..

അതിന് നന്ദേട്ടൻ എന്നേ സഹായിക്കും..

പിന്നെ..

ഈ നാട്ടുകാരെ അറിയിക്കാൻ പോകേണ്..

മീനാക്ഷി ചേച്ചിയുടെ മിസ്സിംഗ്‌..

അതിന്റെ ഉത്തരവാദികൾ..”

“അതിന് മുന്നേ എനിക്ക്…”

പറഞ്ഞു തീരും മുൻപ് വാതിലിൽ മുട്ട് കേട്ട് ശാലു എഴുന്നേറ്റ് പോയ്‌ വാതിൽ തുറന്നു…

“അറിയോ ശാലുമോള് എന്നേ…”

വനജ ചോദിക്കുന്നത് കേട്ട് ശാലു നിന്നു പരുങ്ങി..

“മോള് പേടിക്കണ്ട ട്ടോ.. ഇന്ദ്രന്റെ അമ്മയും അച്ഛനുമാണ്.. ട്ടോ..”

മഹാദേവൻ ശാലുവിനെ നോക്കി പറഞ്ഞു..

“ന്തെടാ ചെക്കാ..

നോക്കി ഓടിക്കേണ്ടെ കാറൊക്കെ…

ഇതിലും ഭേദം ഞാനാണ്..”

ഇന്ദ്രന്റെ അടുത്ത് വന്നിരുന്നു വനജ പറഞ്ഞത് കേട്ടു ഇന്ദ്രൻ ചിരിച്ചു. 

“എന്നിട്ട് ന്ത് പറഞ്ഞു ഡോക്ടർ..”

ഇന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് വനജ ചോദിച്ചു…

“ഇന്ന് ഡിസ്ചാർജ് ആവാം..

വേറെ കുഴപ്പമില്ല.. ന്നേ..”

ഇന്ദ്രൻ പറഞ്ഞു..

“എന്നിട്ട് ന്താ പരിപാടി..

ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ..

അതോ ഇവിടെ തന്നേ നിക്കുവാണോ..”

മഹാദേവൻ ചോദിച്ചു…

“മ്മടെ കൂടെ തൽക്കാലം മോൻ വരേണ്ട..

ഇനി കുറച്ചു ദിവസമേ മോൻ ഈ നാട്ടിൽ കാണൂ..

അതിന് മുൻപ് എല്ലാം തീരുമാനം ആക്കിട്ടു വീട്ടിലേക്ക് വന്നാൽ മതി..”

വനജ പറയുന്നത് കേട്ട് ഇന്ദ്രൻ ചിരിച്ചു..

ശാലു വാ പിളർന്നു നിന്നു പോയി..

“ഇതെന്തൊരു അമ്മ..

ഇങ്ങനേം ഉണ്ടോ അമ്മമാർ..”

ശാലു ഉള്ളിൽ പറഞ്ഞു..

“ഇങ്ങനേം ഉണ്ട് മോളേ അമ്മമാർ..”

ശാലുവിന്റെ ഉള്ളറിഞ്ഞോണം വനജ പറഞ്ഞത് കേട്ട് ശാലു പകച്ചു..

“ന്താ മോളേ മുഖം വല്ലാതെയായി ലോ..

വേദന ണ്ടാ മോൾക്ക്..”

ശാലുവിന്റെ തലയിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് വനജ ചോദിച്ചു..

“ഇല്ലമ്മേ..

വേദന കുറവാണ്..”

“മ്മ്…

പിന്നേ ഇന്ദ്രാ…

ഈ പെണ്ണീനെ ഇനി അധികം ഇങ്ങനെ ഒറ്റക്ക് നിർത്തേണ്ട..

കൂടെ കൂട്ടിയേക്കണം ട്ടോ..

വേറെ ഒന്നും കൊണ്ടല്ല..

മോള് തനിച്ചല്ല എന്ന് തോന്നൽ ഇല്ലാതിരിക്കാൻ വേണ്ടി മാത്രം..

ഞങ്ങളെല്ലാം ഉണ്ട് കൂടെ..

പിന്നെ..

ഈ അപകടം ഒരു പാഠമാണ്..

ജീവിതത്തിൽ..

ന്തും എപ്പോളും സംഭവിക്കാം..

അതിനെ കരുതിയിരിക്കുക..

കേട്ടോ മോളേ..

ഞാൻ പറയുന്നതൊന്നും കേട്ട് മോള് പേടിക്കണ്ട..

ഞാൻ ഇങ്ങനാണ്..

മോളേക്കാൾ തല തെറിച്ച ഒരു പെണ്ണ്..

മോൾടെ ഈ സ്വഭാവം..

അത് എനിക്ക് ഒരുപാട് ഇഷ്ടായി..

അതോണ്ട്..

വേഗം പോരെ മ്മടെ വീട്ടിലേക്ക്..”

ശാലുവിന്റെ നെറ്റിയിൽ തലോടി കൊണ്ട് വനജ പറഞ്ഞു..

ശാലുവിന്റെ മിഴികളിൽ നനവ് പടർന്നിരുന്നു അപ്പോൾ..

“ഇന്ദ്രാ..

പിന്നെ..

കാർ ഞങ്ങൾ ഷോറൂമിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്..

അവർ എടുത്തോണ്ട് പൊക്കോളും..

മോന് അച്ഛന്റെ കാർ ഇവിടെ ഇടുന്നുണ്ട്..

ഇനിയിം വണ്ടി ഇടിച്ചു കൊല്ലാൻ വരുന്നോർ വരട്ടെടാ..

മ്മക്ക് നോക്കാം ന്നേ..

അറിയാലോ..

ഇവിടെ വന്ന ലക്ഷ്യം…

അത് തീർത്തു വേണം ഇനി വീട്ടിലേക്ക് വരാൻ..

വരുമ്പോൾ അറിയാലോ…

ശാലുവിനെ നോക്കി മഹാദേവൻ പാതിയിൽ നിർത്തി…”

“ഡാ..

ആരായാലും ഇനി മുന്നും പിന്നും നോക്കണ്ട..

അങ്ങ് കേറി പൂശിയേക്ക്..

ഡിസ്ചാർജ് ചെയ്ത് പോയി ഡ്യൂട്ടിക്ക് കേറിയേക്കണം..

ഞങ്ങള് ഇറങ്ങുവാ…

തിരിച്ചു നേരത്തെ ചെല്ലണം വീട്ടിൽ അമ്മുമാര് രണ്ടുമേ ഒള്ളു വീട്ടിൽ…

ഞങ്ങൾ ഇറങ്ങുവാ..

ചെക്കാ…

ബില്ല് ഞങ്ങൾ സെറ്റിൽ ചെയ്തിട്ടുണ്ട്…

വേഗം ഇറങ്ങി പോകാൻ നോക്ക്..

വാ..

മാഹിയേട്ടാ..

മ്മക്ക് ഇറങ്ങാം..”

മഹാദേവനെ നോക്കി വനജ വിളിച്ചു..

മഹാദേവൻ ഇന്ദ്രനെയും ശാലുവിനെയും നോക്കി..

ഇന്ദ്രൻ മഹാദേവനെ നോക്കി കണ്ണിറുക്കി ചിരിച്ചു..

“വേഗം വായോട്ടാ തെമ്മാടി..”

അതും പറഞ്ഞു മഹാദേവൻ തിരിഞ്ഞു നടന്നു..

“ന്തൊരു അച്ഛനുമമ്മയുമാ മാഷേ നിങ്ങടെ…

കിടു ആണ്‌ ലോ..

ഇങ്ങനേയും ഉണ്ടോ ഫാമിലി…”

ശാലു ഇന്ദ്രനേ നോക്കി ചോദിച്ചു…

“പിന്നേ.. ഇതൊക്കെ ന്ത്…

താൻ ഇനി ന്തൊക്കെ കാണാൻ കിടക്കുന്നു…”

ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു…

“തന്റെ അച്ഛനുമമ്മയും ഇപ്പൊ അവിടെ തീ തിന്നു ഇരിക്കുകയാവും ..

വിളിച്ചു പറഞ്ഞിരുന്നോ…”

ഇന്ദ്രൻ ശാലുവിനോട് ചോദിച്ചു…

“മ്മ്…

ഏട്ടൻ വിളിച്ചു പറഞ്ഞിരുന്നു ..

ഈ സമയം ഇന്ദ്രന്റെ മൊബൈൽ റിംഗ് ചെയ്തു…

“ആരാ ന്ന് നോക്കിയേ…”

ഇന്ദ്രൻ പറഞ്ഞത് കേട്ട് മൊബൈൽ എടുത്തു നോക്കി…

“ഏതോ നമ്പർ ആണ്‌..”

അതും പറഞ്ഞു മൈബൈൽ ഇന്ദ്രന്റെ കയ്യിലേക്ക് കൊടുത്തു ശാലു…

“ഹെലോ…

ആരാ…”

കാൾ അറ്റന്റ് ചെയ്തു..

ഇന്ദ്രൻ ചോദിച്ചു…

“സാറേ…

നന്ദനാണ്…

മീനാക്ഷി ചേച്ചിയുടെ ഒരു വിവരം കിട്ടിട്ടുണ്ട്…”

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!