ഹേയ്..
ഞാനാലോചിക്കുകയായിരുന്നു…
നാളേ വന്നു കാണാൻ പോകുന്ന ചെക്കനെ നോക്കി അങ്ങനെ പറയോന്ന്…
അറിയില്ല മാഷേ..
മനസ്സല്ലേ..
അതിന് ഇടക്ക് ഒരു ബെല്ലും ബ്രേക്കുമില്ല ന്നേ…
കാത്തിരിക്കാം…
നാളെ അവർ വരട്ടേ ല്ലേ…
ഇടംകണ്ണിട്ട് ഇന്ദ്രനെ നോക്കി ശാലു പറഞ്ഞു…
സൂചി കുത്തി ഇറങ്ങുന്ന വേദന ഉണ്ടോ തന്റെ നെഞ്ചിൽ….
ഇന്ദ്രൻ സ്വയം ചോദിച്ചു..
അറിയില്ല…
അല്ല ഇന്ന് ഡ്യൂട്ടി ഇല്ലേ..
വിഷയം മാറ്റാനായി ശാലു ചോദിച്ചു..
കേറാൻ പോവാണ്..
അതിനു മുന്നേ ഇവിടെ കേറി പോകുന്നത് ഇപ്പൊ ഒരു ശീലമായി..
അതോണ്ട്…
പാതിയിൽ നിർത്തി ഇന്ദ്രൻ..
ങ്കിൽ ശരി മാഷേ…
ഞാനും ഇന്നിത്തിരി ബിസി ആണ്..
അതോണ്ട് ചെല്ലട്ടെ ട്ടോ..
ആയിക്കോട്ടെ..
പിന്നെ ഒരു കാര്യം ചോദിച്ചാൽ തനിക്ക് ദേഷ്യം വരോ..
ദേഷ്യം വരുന്ന കാര്യമാണേൽ ദേഷ്യം വരും..
മാഷ് ചോദിക്ക്..
ഞാൻ നോക്കട്ടെ ദേഷ്യം വരോ ന്ന്..
വേറൊന്നുമല്ല..
താൻ ഇതുവരെയായിട്ടും എന്നെ വീട്ടിലേക്ക് ക്ഷെണിച്ചില്ല…
ആരു പറഞ്ഞു ക്ഷെണിച്ചില്ലന്ന്…
കഴിഞ്ഞ തവണ ഇവിടെ വെച്ച് കണ്ടപ്പോൾ ഞാൻ ചോദിച്ചു ലോ..
വീട്ടിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാം ന്ന്…
ഓ…
അതോ..
അതൊന്നും ഞാൻ കാര്യമായി എടുത്തില്ല ന്നേ..
ങ്കിൽ ഇനി ഞാൻ വിളിക്കില്ല..
മാഷിന് എപ്പോ വേണേലും വരാം…
അവിടെ മാഷിനേ അറിയുന്ന അച്ഛനും അമ്മയുമുണ്ട്..
ഞാൻ വരാം ഒരു ദിവസം..
മ്മ്…
വരണം…
ഇതാണോ ദേഷ്യം വരുമോ ന്നു ചോദിച്ചത്..
മ്മ്..
ആണ്..
ശ്ശേ…
ന്താ മാഷേ..
ഇതിനൊക്കെ ന്തിനാ ദേഷ്യം..
സന്തോഷമല്ലേ വരേണ്ടത്…
ചിരിച്ചു കൊണ്ട് ശാലു പറഞ്ഞു…
മ്മ്..
ശരി…
ങ്കിൽ താൻ വിട്ടോ..
നാളേ കാണാൻ വരുന്നവന് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ..
നല്ലത് പോലെ ആലോചിച്ചു മറുപടി കൊടുത്താൽ മാതി..
അതെന്താ മാഷേ..
അങ്ങനെ ഒരു..
പാതിയിൽ നിർത്തി ശാലു…
ഒന്നുമില്ല ന്നേ..
ചിലപ്പോൾ തന്നെ അറിയുന്ന..
തന്നെ ജീവന് തുല്യം സ്നേഹിക്കാൻ കഴിയുന്ന ഒരാൾ എവിടേലും ഉണ്ടേലോ..
വൈകിയാലും…
ഒരിക്കൽ തന്നെ തേടി വന്നാലോ…
നേർത്തിരുന്നു ഇന്ദ്രന്റെ ശബ്ദം..
അങ്ങനെയൊന്നും ആഗ്രഹിക്കാൻ ഉള്ള ചുറ്റുപാടൊന്നും ഇല്ല മാഷേ എനിക്ക്..
ആരായാലും…
അവർക്ക് ഇഷ്ടമായാൽ…
അവരോടുത്തു..
കാരണം ഈ നാട് അങ്ങനെ ആണ്..
ഇവിടെ വന്ന്..
ആരു കൊണ്ട് പോകാൻ…
ഈ നാട് വിട്ട് പുറത്തേക്ക് ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞു പോയിട്ടില്ല..
കാരണം…
ആരും വരില്ല..
ഇവിടേക്ക്..
ഒരു പെണ്ണിനെ കൂടെ കൂട്ടി ജീവിതം കൊടുക്കാൻ…
അത്യാഗ്രഹമില്ല മാഷേ..
ഈ ജീവിതം ഇതങ്ങനെ അങ്ങ് തീരട്ടെ…
ഞാൻ പോവാ.. ങ്കിൽ..
ഇടറിയിരുന്നു ശാലുവിന്റെ ശബ്ദം വല്ലാതെ…
കണ്ണുകൾ നനവ് പടർന്നിരുന്നു..
അത് ഇന്ദ്രൻ കാണാതിരിക്കാൻ അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു..
ഇന്ദ്രൻ അവളേയും നോക്കി കുറച്ചു നേരം നിന്നു..
മനസിൽ ന്താണ് എന്നറിയാത്ത ഒരു പിടച്ചിൽ അവൻ അറിയുന്നുണ്ടായിരുന്നു..
************************************
ദാമുവേട്ടാ….
ന്താ കഴിക്കാനുള്ളത്..
ഇന്ദ്രൻ ദാമുവേട്ടന്റെ കടയിലേക്ക് കയറി ബെഞ്ചിൽ ഇരുന്നു കൊണ്ട് ചോദിച്ചു….
ആഹാ…
സാറ് വന്നോ…
വീട്ടിൽ പോയിരുന്നു ല്ലേ..
ആ ചേട്ടാ…
രാവിലെ നേരത്തെ തിരിച്ചു വീട്ടിന്നു..
എല്ലാരും സുഖായി ഇരിക്കുന്നോ സാറെ വീട്ടിൽ…
എല്ലാർക്കും സുഖം..
ന്താ കഴിക്കാൻ ഇന്ന്..
ഇന്ന് ഇഡിലി ആണ് സാറെ…
സാമ്പാർ ഉണ്ട്..
പിന്നെ സ്പെഷ്യൽ മുളക് ചമ്മന്തിയും…
ആഹാ…
ന്താവോ ഈ സ്പെഷ്യൽ…
ചിരിച്ചു കൊണ്ട് ഇന്ദ്രൻ ചോദിച്ചു…
സാറ് കഴിച്ചു നോക്കിയിട്ട് പറഞ്ഞാൽ മതി ന്നേ..
മോളേ…
ദേ സാറ് വന്നിട്ടുണ്ട്..
ദാമുവേട്ടൻ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു…
ആഹാ..
അമ്മുകുട്ടി ഇവിടെ ഉണ്ടായിരുന്നോ..
ഇന്ദ്രൻ ചോദിച്ചു…
പിന്നല്ലാതെ സാറെ..
അച്ഛന്റെ കൂടെ ഉണ്ട് ന്നേ എപ്പോളും…
ന്താ പഠിക്കാനൊന്നും പോകുന്നില്ലേ താൻ..
പ്ലസ് ടു കഴിഞ്ഞു സാറെ…
പിന്നേ വിട്ടില്ല..
ദാമുവേട്ടൻ പറഞ്ഞത് കേട്ട് ഇന്ദ്രൻ നെറ്റി ചുളിച്ചു..
അതെന്താ ചേട്ടാ..
തോറ്റോ ഇവൾ…
ഹേയ് ഇല്ല സാറെ..
തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് ഉണ്ട് സാറേ..
ഇടയിൽ കയറി അമ്മു പറഞ്ഞു..
ആഹാ..
എന്നിട്ടെന്താ താൻ പിന്നെ പഠിക്കാൻ പോകഞ്ഞേ…
ഇവിടെന്ന് കുറച്ചു ദൂരെയാണ് കോളേജ്..
അവിടെ ദിവസവും പോയ് വരാൻ ഉള്ള ഒരു ബുദ്ധിമുട്ട്..
ഇവൾ മാത്രമേ ഇവിടന്ന് പോകാതേയുള്ളു….
ഇവളുടെ കൂട്ടുകാരികൾ അവിടെ ഹോസ്റ്റലിൽ നിന്നു പഠിക്കുവാ..
ന്തോ..
ഇവളെ പിരിഞ്ഞിരിക്കാൻ ഒരു വിഷമം..
അമ്മയില്ലാതെ വളർത്തി വലുതാക്കിയതാ ഞാൻ..
തോളിൽ കിടന്ന തോർത്ത് മുണ്ട് കൊണ്ട് മുഖം അമർത്തി തുടക്കുമ്പോൾ ഇന്ദ്രൻ കണ്ടു…
ദാമുവേട്ടന്റെ കണ്ണുകൾ നിറയുന്നത്…
അങ്ങനെ പറഞ്ഞാൽ എങ്ങനാ ചേട്ടാ..
അമ്മുക്കുട്ടിയുടെ ഭാവി നോക്കേണ്ടേ നമുക്ക്..
എന്റെ അനിയത്തി പഠിക്കുന്ന കോളേജ് ഉണ്ട്..
അവിടെ അഡ്മിഷൻ ശരിയാക്കി തരട്ടെ ഞാൻ…
വേണേൽ ഞങ്ങളുടെ വീട്ടിൽ നിൽക്കാം…
ഇല്ലേ അവിടെ തൊട്ടടുത്തുള്ള ഹോസ്റ്റലിൽ നിന്നു പഠിക്കാം..
അമ്മു ന്ത് പറയുന്നു..
അമ്മു ദാമുവേട്ടനെ നോക്കി..
അത് ശരിയാവില്ല സാറേ…
ദാമുവേട്ടൻ പറഞ്ഞു..
അതെന്താ ശരിയാകാതെ..
ശരിയാകും..
എനിക്കുമുണ്ട് ഈ പ്രായത്തിൽ ഒരു അനുജത്തി…
പഠിക്കട്ടെ ചേട്ടാ..
പഠിച്ചു നല്ല ജോലി വാങ്ങിക്കട്ടെ..
മ്മടെ അമ്മു…
സത്യം പറയാലോ സാറേ..
ഇവളെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടല്ല സാറേ..
പഠിപ്പിക്കാൻ ഉള്ള നിവർത്തിയില്ല അതോണ്ടാ…
മൂന്നു വർഷം..
ഇവളുടെ പഠിപ്പ്..
ഹോസ്റ്റലിലെ ചിലവ്..
അതൊന്നും എന്നെകൊണ്ട് കൂട്ടിയാൽ കൂടില്ല..
അല്ലാതെ ന്റെ മോളേ പഠിപ്പിക്കാൻ ആഗ്രഹമില്ലതല്ല…
വാക്കുകൾ മുറിഞ്ഞു പാതിയിൽ നിർത്തുമ്പോൾ ദാമുവേട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
അമ്മുക്കുട്ടിക്ക് പഠിക്കാണോ..
അമ്മുവിനെ നോക്കി ഇന്ദ്രൻ ചോദിച്ചു….
അമ്മു ദാമുവേട്ടനെ നോക്കി..
ആളെ നോക്കണ്ട..
മോളു പറ..
മോൾക്ക് പഠിക്കണോ..
വേണ്ടന്നോ വേണോന്നോ പറയാതെ അമ്മു തല താഴ്ത്തി..
എന്നാ ഞാൻ ന്റെ അഭിപ്രായം പറയാം….
അമ്മു പഠിക്കാൻ പോകുന്നു..
ന്റെ അനിയത്തി പഠിക്കുന്ന അതേ കോളേജിൽ…
അവിടെ ഹോസ്റ്റലിൽ നിന്നു പഠിക്കാം..
ഇടക്ക് എന്റെ വീട്ടിൽ പോവാം..
ആഴ്ചയിൽ ഇങ്ങോട്ട് വരികയും ചെയ്യാം..
ന്താ സമ്മതാണോ…
ഇന്ദ്രൻ ഇരുവരെയും നോക്കി ചോദിച്ചു..
സാറേ..
അത് വേണോ…
ദാമുവേട്ടൻ ചോദിച്ചു..
അത് വേണം ദാമുവേട്ടാ..
അമ്മു പഠിക്കട്ടെ..
സന്തോഷായോ നിനക്ക്…
അമ്മുവിനെ നോക്കി ഇന്ദ്രൻ ചോദിച്ചു…
അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഇരു കൈകളും കൂപ്പി അവൾ ഇന്ദ്രനെ നോക്കി..
കുറച്ചു നേരം അങ്ങനെ നിന്ന് പെട്ടന്ന് അവൾ വന്ന് ഇന്ദ്രനെ കെട്ടിപിടിച്ചു..
സാറേ…
അമ്മു വിളിച്ചു..
ഇന്ദ്രൻ അമ്മുവിന്റെ മുഖം പിടിച്ചു ഉയർത്തി..
സാർ… വേണ്ട..
ഏട്ടൻ…
അങ്ങനെ വിളിച്ചാൽ മതി..
കൂടെയുണ്ട്…
ഇനി എന്നും..
അമ്മുവിന്റെ മുടിയിൽ തലോടി കൊണ്ട് ഇന്ദ്രൻ പറഞ്ഞു..
എനിക്ക് വിശക്കുന്നു..
ഇഡിലി എവടെ പെണ്ണേ…
ഇന്ദ്രൻ പറയുന്നത് കേട്ട് അമ്മു വേഗം ഇന്ദ്രനിൽ നിന്നും അടർന്നു മാറി..
അയ്യോ സാറെ..
ഞാനത് മറന്ന്..
ഇപ്പൊ എടുത്തോണ്ട് വരാം..
അതും പറഞ്ഞു അമ്മു തിരിഞ്ഞു നടന്നു..
ഡീ..
ഇന്ദ്രൻ വിളിക്കുന്നത് കേട്ട് അമ്മു തിരിഞ്ഞു നോക്കി..
സാർ.. അല്ല..
ഏട്ടൻ..
ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് അമ്മു തിരിഞ്ഞു അകത്തേക്ക് നടന്നു…
***********************************
വിജയേട്ടാ…
മെസ്സേജ് ഓക്കേ ആണോ..
ഇന്ദ്രൻ പോലീസ് ജീപ്പിൽ ഇരുന്നു കൊണ്ട് ചോദിച്ചു..
അതേ സാറെ..
ഈ വഴി തന്നെയാണ് വരിക..
ദൂരേക്ക് നോക്കി കൊണ്ട് വിജയേട്ടൻ പറഞ്ഞു..
സാറേ..
ശ്യാം വിളിക്കുന്നത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി..
ഈ വഴി മ്മ്ക് അത്ര സേഫ് അല്ല ട്ടോ..
ഇവിടന്നു അവരെ പൊക്കിയാലും കടത്തി കൊണ്ട് പോകാൻ വല്യ പാടാണ് സാറെ..
അതെന്താ ശ്യാമേ…
ഇന്ദ്രൻ ചോദിച്ചു..
വിജയൻ സാറിന് അറിയുമോ ന്ന് അറിയില്ല..
കുറച്ചു നാള് മുന്ന് ഞങ്ങൾ വന്ന് പൊക്കിയതാ അവരെ ഇവിടെ ഇട്ട്..
പക്ഷെ മുന്നോട്ടു കുറച്ചേ പോകാൻ കഴിഞ്ഞുള്ളൂ അന്ന്..
അതിന് മുന്നേ അന്ന് എസ് ഐ ആയിരുന്ന മിഥുൻ സാറിന്റെ പള്ളക്ക് കത്തി കേറ്റിട്ട് അവരെയും അവരുടെ സാധനോം കൊണ്ട് കടന്നു കളഞ്ഞു..
അവരുടെ ഗ്യാങ്..
ഈ വഴി അവർ തെരെഞ്ഞെടുത്തുവെങ്കിൽ..
സാറെ..
അത് സാറിനുള്ള പണി ആണ്..
ഇന്ദ്രനെ നോക്കി ശ്യാം പറഞ്ഞു..
എനിക്ക് ന്തിനാ ശ്യാമേ..
അവര് പണി തരുന്നേ..
മാത്രമല്ല..
ഇത് അവര് പോലും അറിയാതെ നമുക്ക് കിട്ടിയ ഇൻഫോർമേഷൻ അല്ലേ..
ഇന്ദ്രൻ ചോദിച്ചു..
ഹേയ്..
അല്ല സാറെ..
ഇത് മ്മ്ക്ക് ഉള്ള പണിയാണ് സാറെ…
ശ്യാം ഇന്ദ്രനെ നോക്കി പറഞ്ഞു..
എന്നിട്ട് താൻ ഇതെന്താ ആദ്യം പറയാഞ്ഞേ…
ഇന്ദ്രൻ ചോദിച്ചു..
ഞാൻ അറിഞ്ഞിരുന്നില്ല സാറെ..
ഇങ്ങനെ ഒരു വിവരം മ്മ്ക് കിട്ടിട്ടുണ്ട് ന്ന്…
ഞാൻ അറിഞ്ഞിരുന്നു ങ്കിൽ ഇവിടന്ന് കേറി കട്ട് റോഡിൽ ഇട്ട് പിടിക്കാൻ പറഞ്ഞാനേ..
വിജയൻ സാറിന് അറിയാമായിരുന്നോ ഈ കാര്യം..
വിജയനെ നോക്കി ശ്യാം ചോദിച്ചു..
വിജയേട്ടനല്ലേ എന്നേ വിളിച്ചു വിവരം പറഞ്ഞത്..
ഇന്ദ്രൻ പറഞ്ഞത് കേട്ട് ശ്യാം വിജയനെ നോക്കി..
മ്മ്..
ശ്യാം അമർത്തി മൂളി..
***********************************
സാറേ..
ഇന്നിനി അവർ വരുമെന്ന് തോന്നുന്നില്ല..
നേരം ഒരുപാട് വൈകി..
പുലരാറായി..
മ്മക്ക് തിരിച്ചു പോയാലോ..
ശ്യാം പറയുന്നത് കേട്ട് ഇന്ദ്രൻ തല ചെരിച്ചു നോക്കി…
പോണോ..
ഇന്ദ്രൻ ചോദിച്ചു..
പോവാ സാറെ..
ഇന്നിനി അവർ വരുമെന്ന് തോന്നുന്നില്ല..
പിറകിൽ ഇരുന്നു വിജയൻ പറഞ്ഞു..
അപ്പൊ..
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടോയി ല്ലേ ശ്യാമേ…
ചിരിച്ചു കൊണ്ട് ഇന്ദ്രൻ പറഞ്ഞു..
ഇനീം സമയമുണ്ടല്ലോ സാറേ..
വരും..
വരിക തന്നെ ചെയ്യും….
ശ്യാം പറഞ്ഞത് കേട്ട് ഇന്ദ്രൻ ചിരിച്ചു…
ശ്യാം ജീപ്പ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു..
എന്നാലും വിജയൻ സാറേ..
ന്തിനാ..
ഇവിടെ അവരെയും കാത്ത് നിന്നത്..
മ്മക്ക് ആ ബൈപാസ് റോഡ് കട്ട് ചെയ്യുന്ന റോഡിൽ നിന്നാൽ പോരായിരുന്നോ..
ശ്യാം മിററിലൂടെ വിജയനെ നോക്കി ചോദിച്ചു..
അതു പിന്നേ….
ഈ വഴി ആണേൽ അവർക്ക് തിരിഞ്ഞു പോകാൻ കഴിയില്ല ലോ.. അതാണ്…
വിജയൻ പറഞ്ഞു..
എവിടന്നാ സാറേ ഇൻഫർമേഷൻ കിട്ടിയത്..
കാട്ടാളന്റെ കയ്യിന്ന് ആണോ..
ശ്യാം ചോദിച്ചു…
അല്ല..
വിജയൻ പറഞ്ഞു..
പിന്നേ..
നെറ്റി ചുളിച്ചു കൊണ്ട് ശ്യാം ചോദിച്ചു..
ഒരു ലെറ്റർ ആയിരുന്നു..
സ്റ്റേഷനിലെ അഡ്രസിൽ വന്നതാ..
വിജയൻ പറഞ്ഞു..
അത് വിട്ടേക്ക് വിജയേട്ടാ..
ചുമ്മാ ആരോ പറ്റിക്കാൻ ഇട്ടതായിരിക്കും..
ഇന്ദ്രൻ പറഞ്ഞു..
ശ്യാമേ..
ആ ലെറ്ററിന്റെ ഉറവിടം ഒന്ന് നോക്കിയേക്ക്..
ഇന്ദ്രൻ പറഞ്ഞു..
ശരി സാറേ..
വിജയേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട് വിജയേട്ടാ..
ഇന്ദ്രൻ ചോദിച്ചു..
ഭാര്യ..
ഒരു മോൻ..
മോൻ ന്താ ചെയ്യുന്നേ…
അവൻ ഇനി പത്തിലേക്ക്..
ചേച്ചിക്ക് ജോലിയുണ്ടോ..
ഹേയ് ഇല്ല…
മ്മ്…
ഇന്ദ്രൻ മൂളി..
മീശയിൽ പതിയെ തടവി കൊണ്ട് ഇന്ദ്രൻ സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകളടച്ചു…
************************************
ശാലിനിയുടെ വീടാണോ ഇത്..
ഇന്ദ്രൻ പുറത്ത് നിന്നു വിളിച്ചു ചോദിച്ചു…
ഹലോ..
മാഷേ…
ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ…
ശാലു ഉമ്മറത്തേക്ക് ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു..
ഹേയ്..
ഒന്നുല്ല ന്നേ…
കൊറേ നാളായി ല്ലോ തന്നെ കണ്ടിട്ട്…
അന്ന് അമ്പലത്തിൽ വെച്ച് കണ്ടതിനു ശേഷം കണ്ടില്ല ലോ..
പിന്നെ…
തന്റെ വീടും കണ്ടിട്ടില്ല…
ഇന്ദ്രൻ പറഞ്ഞു..
വന്ന കാലിൽ നിക്കാതെ മാഷ് ഇങ്ങോട്ട് കേറി ഇരിക്ക് ട്ടോ..
ഞാൻ അച്ഛനേം അമ്മയേം വിളിക്കട്ടെ…
ഉമ്മറത്തു കിടന്ന കസേര വൃത്തിയാക്കി ഇന്ദ്രന് അടുത്തേക്ക് വലിച്ചിട്ടു കൊണ്ട് ശാലു പറഞ്ഞു..
എവിടാ അച്ഛനുമമ്മയും..
പാടത്തുണ്ട്…
മാഷിരിക്ക്..
ഞാൻ ദേ വന്നു..
അതും പറഞ്ഞു ശാലു ഇറങ്ങി പാടത്തേക്കു ഓടി..
ഇന്ദ്രൻ ചുറ്റുപാടും നടന്നു കണ്ടു..
ഓടിട്ട വീടാണ്..
മതിലിനു പകരം വേലി കെട്ടിയാണ് അതിരുകൾ തിരിച്ചിരിക്കുന്നത്..
മുറ്റം വൃത്തിയായി ചാണം കൊണ്ട് മെഴുകിയിരിക്കുന്നു…
മുറ്റത്തിന്റെ ഒരു അരികിലായി ഒരു കിണർ..
അതിനു തൊട്ടടുത്തു ചാമ്പക്ക മരം..
വേലിക്ക് അപ്പുറം കുഞ്ഞു കനാൽ ഉണ്ട്..
അതിൽ കുറച്ചു താറാവുകൾ നീന്തി കളിക്കുന്നു..
നല്ല തണുത്ത കാറ്റ് വന്നു തലോടി പോയ്ക്കൊണ്ടിരുന്നു..
ഇന്ദ്രൻ പതിയെ മുടി കൈകൊണ്ടു മാടിയൊതുക്കി..
അല്ല സാറേ..
സാറിന് ഇവിടെന്താ കാര്യം…
വേലിക്ക് പുറത്തു നിന്നു ആരോ വിളിച്ചു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ അങ്ങോട്ട് നടന്നു…
അല്ല സാറേ..
ചോദിച്ചത് കേട്ടില്ലേ..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission