മാഷൊരു സബ് ഇൻസ്‌പെക്ടറാണ്..
അതോർമ്മ വേണം എപ്പോളും..
അതെന്താ താൻ അങ്ങനെ പറഞ്ഞത്..
ന്തോ…
മാഷിന്റെ ഈ പെരുമാറ്റമൊക്കെ കാണുമ്പോൾ..
പിന്നാലേ കമന്റ് അടിച്ചു വരുന്ന ചില പൂവാലൻമാരെ പോലെ തോന്നുന്നു..
ഇന്ദ്രന്റെ നെഞ്ചോന്നു പിടഞ്ഞു..
അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു..
മാഷേ…
ശാലു പിന്നിൽ നിന്നും വിളിച്ചു..
ആ വിളി കേൾക്കാതെ ഇന്ദ്രൻ മുന്നോട്ട് നടന്നു..
നെഞ്ചിലേക്കുള്ള വിങ്ങലിനുള്ള മറുപടിയായി..
അവന്റെ കണ്ണുകൾ പിടച്ചു…
ഉള്ളിലെന്താണ് എന്നറിയാതെ…
ചുട്ടു പൊള്ളികൊണ്ടിരുന്നു അവന്റെ നെഞ്ച്..
മാഷേ…
പിന്നിൽ നിന്നും ശാലുവിന്റെ വിളി അവന്റെ കാതിലേക്കു വീണ്ടും പതിച്ചു..
തിരിഞ്ഞു നോക്കാതെ ഇന്ദ്രൻ മുന്നോട്ട് നടന്നു…
പറഞ്ഞതൽപ്പം കൂടിപോയോ..
ശാലു സ്വയം ഉള്ളിൽ ചോദിച്ചു..
ഉള്ളിലേക്കു അറിയാതെയൊരു വിങ്ങൽ വരുന്നത് ശാലു അറിഞ്ഞു..
************************************
ദിവസങ്ങൾക്ക് ശേഷം..
നീലഗിരിതാഴ്‌വാരം..
മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് ഹരി കയ്യെത്തിച്ചു മൊബൈൽ എടുത്തു..
“ഹെലോ..
ഹരിയേട്ടാ..
ഇന്ദ്രൻ ആണ്..
സബ് ഇൻസ്‌പെക്ടർ..”
“ന്താ സാറേ..”
ഹരി ചോദിച്ചു..
“ചേട്ടനെ ഒന്ന് കാണണം..
ഒരു കാര്യം സംസാരിക്കാനുണ്ട്..”
“ഞാൻ ഫ്രീ ആണ് സാറേ..
എവിടാ വരേണ്ടത്.. “
“വിരോധമില്ലേ ഞാൻ താമസിക്കുന്ന വീട്ടിൽ വന്നാൽ മതി..
ഞാൻ വെയിറ്റ് ചെയ്യാം ഇവിടെ..”
“ശരി സാറേ..
പത്തു മിനിറ്റ് ഞാൻ എത്തി..”
ഓക്കേ..
അതും പറഞ്ഞു ഇന്ദ്രൻ കാൾ കട്ട് ചെയ്തു..
***********************************
“ന്താ സാറേ..
ന്താ കാര്യം..”
മുറ്റത്തു ബൈക്ക് നിർത്തിയതും ഹരി ചോദിച്ചു..
“ഒന്നുല്ല ഹരിയേട്ടാ..
വല്ലാത്ത സങ്കടം തോന്നുന്നു ഇപ്പോൾ…”
“ന്തേ സാറേ..”
“ചെയ്തതെല്ലാം വെറുതേയാവുമോ എന്നൊരു വിഷമം..”
“ന്ത് പറ്റി സാറേ..”
“നമ്മുടെ കഷ്ടപ്പാടിന് ഒരു ഫലവും ഇല്ലാതാവുമോ എന്നൊരു തോന്നൽ..”
“വളച്ചുകെട്ടാതെ സാറ് കാര്യം പറ..”
ഹരി അക്ഷമയോടെ പറഞ്ഞു..
“നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരിൽ ചിലർ വീണ്ടും പഴയ രീതിയിലേക്ക് തിരിയുന്നു എന്നറിഞ്ഞു…”
“ആരു പറഞ്ഞു സാറേ ഈ നുണ..”
“നുണയല്ല ഹരിയേട്ടാ..
ദാ..
ഇത് കണ്ടോ..”
മൊബൈൽ ഓപ്പൺ ചെയ്തു ഒരു വീഡിയോ ഹരിയെ കാണിച്ചു ഇന്ദ്രൻ…
ഹരിയുടെ മുഖം വലിഞ്ഞു മുറുകി..
“ഇവന്മാരെ ഞാൻ..”
ഇരു കയ്യും കൂട്ടി തിരുമി കൊണ്ടു ഹരി പല്ല് ഞെരിച്ചു കൊണ്ടു പറഞ്ഞു..
“ഇവരെ അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇടാൻ അറിയാതെയല്ല ഹരിയേട്ടാ..
വേണ്ടാ ന്ന് കരുതി..
ഒരവസരം കൂടെ ഞാൻ എല്ലാർക്കും കൊടുക്കും..
അത് കൂടെ കഴിഞ്ഞാൽ ഞാനും തനി പോലിസാവും..
അത് കൂടെ അറിയിക്കാൻ ആണ് ഞാൻ ഹരിയേട്ടനെ വിളിച്ചത്..”
“ന്താ സാറേ ഈ ഡീലിൽ ഉണ്ടായത്..
അത് പറ..
ന്തായിരുന്നു അവർ കടത്തിയത്..”
“ഇവിടേ ന്യൂ ആണെന് തോന്നുന്നു ഈ ബിസിനസ്..
കുഴൽപ്പണം..”
ഇന്ദ്രൻ പറഞ്ഞു…
“കുഴൽപ്പണോ..”
ഞെട്ടലോടെ ഹരി ചോദിച്ചു..
“മ്മ്.. അത് തന്നേ..
നിങ്ങളുടെ ബിസിനസ്‌ന്റെ മറവിൽ ആണ് ഇതെല്ലാം നടക്കുന്നത്..
ഇന്റലിജൻസിന് റിപ്പോർട്ട് ഉണ്ട് ഹരിയേട്ടാ..
ആക്‌ഷൻ എടുത്തില്ലേ എനിക്ക് പണിയാകും..
അത് കൊണ്ടാണ്…
ഹരിയേട്ടൻ കൂടെ അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ലോ..
അതാണ് ഞാൻ ചോദിച്ചത്..”
“ഇല്ല സാറേ…
ഞാൻ അറിഞ്ഞിട്ടില്ലയൊന്നും..”
“മ്മ്..
ഇവിടേയുള്ളവരെ മാറ്റിയെടുക്കാം എന്ന് കരുതിയ ഞാനാണ് വിഡ്ഢി..
ഇതിന് ഡിപ്പാർട്ട്മെന്റിൽ നിന്നും ഞാൻ കേട്ട വഴക്കിനു കണക്കില്ല…
നാട് നന്നാക്കാൻ ഞാൻ തീരുമാനം എടുത്തിട്ട് കാര്യമില്ല..
നാട്ടുകാർ കൂടെ വിചാരിക്കണം…
അതായിരുന്നു മുകളിൽ നിന്നു എനിക്ക് കിട്ടിയ പരിഹാസം..
ശരിയാണ്…
ഒന്നും വേണ്ടായിരുന്നു ന്നു തോന്നി പോകുന്നു ഇപ്പൊ..”
ശബ്ദം വല്ലാതെ നേർത്തിരുന്നു ഇന്ദ്രന്റെ..
“സാറേ…
എന്റെ അറിവോടെയല്ല ട്ടോ ഇതൊന്നും..
സാറ് വിഷമിക്കണ്ട..
ഇത് ഞാൻ ശരിയാക്കി തരാം..
എല്ലാം നിർത്തി നല്ലൊരു ജീവിതം ഞങ്ങളുടെയെല്ലാം സ്വപ്നമായിരുന്നു സാറേ..
അതിന്റെ ഒരു സന്തോഷത്തിൽ തന്നെയാണ് ഈ നാടും..
ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല സാറേ..
ഇത് ഹരിയുടെ വാക്കാണ്..
ഇനി ഇവിടെ ഒന്നും ഉണ്ടാവില്ല സാറേ..
ഞാൻ നോക്കിക്കോളാം എല്ലാം..”
അതും പറഞ്ഞു ഹരി ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയി..
************************************
പിറ്റേന്ന്…
“ന്താണ് മാഷേ..
വഴക്കണോ..”
പതവിനു വിപരീതമായി വൈകുന്നേരം അമ്പലത്തിൽ നിന്നും തൊഴുതിറങ്ങി ആളൊഴിഞ്ഞ ഇടവഴിയിലേക്ക് കയറും മുൻപ്…
പുറകിൽ നിന്നുള്ള ശാലുവിന്റെ ചോദ്യം കേട്ട് ഇന്ദ്രൻ കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു…
“മാഷേ..”
ശബ്ദം ഒന്നുടെ ഉയർത്തി ശാലു വിളിച്ചു..
ഇന്ദ്രൻ തിരിഞ്ഞു നോക്കാതെ നടന്നു..
അങ്ങനെ അങ്ങ് പോയാലോ മാഷേ..
മുന്നിൽ കയറി വട്ടം നിന്നു ശാലു..
“ന്താ.. ഉദ്ദേശം..”
ശാലു ചോദിച്ചു..
“വഴീന്നു മാറ്..”
ഇന്ദ്രൻ ശാലുവിനെ ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു..
“മാഷ് കാര്യം പറ…
ന്തിനാ എന്നോട് മിണ്ടാണ്ട് പോണേ…
രണ്ട് ദിവസമായി..
ഞാൻ പിന്നാലേ നടക്കുന്നു..”
ശബ്ദം വല്ലാതെ നേർത്തിരുന്നു ശാലുവിന്റെ..
“അല്ല..
നിന്നോട് സംസാരിക്കാൻ..
ഞാനും നീയും തമ്മിൽ വേറെ റിലേഷൻ ഒന്നുമില്ലലോ..
പിന്നെ..
നിന്നെ കാണുമ്പോൾ ഞാൻ ന്തിന് സംസാരിക്കണം..”
എടുത്തടിച്ചുള്ള ഇന്ദ്രന്റെ മറുപടി കേട്ട് ശാലുവിന്റെ മുഖം വിളറി..
“പിന്നേ..
ഞാൻ ഒരു കാര്യം പറഞ്ഞേക്കാം..
മേലാൽ എന്നോട് മാഷേ… കീഷേ എന്നൊക്കെ വിളിച്ചു ന്റെ പിന്നാലേ വന്നാലുണ്ടല്ലോ..
നിന്റെ പല്ലടിച്ചു ഞാൻ താഴെയിടും..
ഞാനേ ഞാൻ ഒരു സബ് ഇൻസ്‌പെക്ടറാണ്..
അതിന്റെ ഒരു ബഹുമാനം എനിക്ക് കിട്ടിയില്ലേ..
വലിച്ചു കീറി ഞാൻ ഭിത്തി തേക്കും മനസിലായോടീ…”
ഇന്ദ്രന്റെ മുഖം കണ്ടു ശാലു ശരിക്കും ഭയന്നു..
മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു ഇന്ദ്രന്റെ…
“ഡീ..
ഇങ്ങോട്ട് നോക്കടീ..
ഞാനേ അമ്പലത്തിൽ വരുന്നതേ ഭഗവാനെ തൊഴാനാണ്..
അല്ലാതെ വഴിയേ പോകുന്നവരുടെ പിൻവിളി കേൾക്കാൻ അല്ല…
മേലാക്കം ന്റെ വഴി മുടക്കി ഇന്ന് കേറി നിന്നപോലെ നിന്നാൽ..
അടിച്ചു നിന്റെ കരണം ഞാൻ പൊട്ടിക്കും കേട്ടോടീ..”
ഇത്തവണ ശാലു വിമ്മി പൊട്ടി പോയി..
“കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്ന നിന്റെ കവിള് ഞാൻ അടിച്ചു പൊളിക്കും..
നിർത്തടീ..
നിന്റെ മുതല കരച്ചിലും കണ്ണീരും..”
ഇന്ദ്രൻ പറഞ്ഞത് കേട്ട് കണ്ണുകൾ ഇരു കൈ കൊണ്ടും തിരുമി കൊണ്ടു തുറിപ്പിച്ചു നോക്കി ശാലു ഇന്ദ്രനേ..
“തുറപ്പിച്ചു നോക്കുന്നോ..
മത്തകണ്ണി..”
ഇന്ദ്രൻ ചോദിച്ചു..
“മത്തകണ്ണി നിന്റെ കെട്ട്യോള്…
പോടാ പട്ടി..
ഒരു പോലീസു വന്നേക്കുന്നു..”
പറഞ്ഞത് തീർന്നതേ ശാലുവിന് ഓർമയുള്ളു..
പിന്നെ കണ്ണു തുറക്കുമ്പോൾ അവളുടെ തല ചുറ്റുന്നത് പോലെ തോന്നി അവൾക്ക്…
കവിൾ പൊത്തി പിടിച്ചു കൊണ്ടു അവൾ താഴേക്ക് ഇരിന്നു..
“മേലാൽ ഒരാണിന്റെ മുഖത്ത് നോക്കി ഇമ്മാതിരി വർത്താനം നീ പറയരുത്..
പറഞ്ഞാൽ ഇത് നിനക്ക് ഓർമ വേണം..”
ഇന്ദ്രൻ അവളുടെ അടുത്ത് ഇരുന്നു കൊണ്ടു പറഞ്ഞു…
കണ്ണുകൾ നിറഞ്ഞിരുന്നു ശാലുവിന്റെ..
“അന്ന് ആ ബസിൽ വെച്ച് ഓങ്ങി വെച്ചതാ ഞാൻ നിനക്ക്..
ഒരു പെണ്ണിന് ഇത്രയും സാമർഥ്യം പാടില്ല ലോ..”
“ന്തെടാ…
ഒരു പെണ്ണിന് സാമർഥ്യം എടുക്കാൻ പാടില്ലേ..”
പറഞ്ഞു തീർന്നതും ശാലു ഇന്ദ്രനേ മണ്ണിലേക്ക് മറിച്ചിട്ട് കൊണ്ടു അവന്റെ ദേഹത്ത് കയറിയിരുന്നു..
ഇന്ദ്രന് ചിന്തിക്കാൻ അവസരം കൊടുക്കും മുൻപ് അവന്റെ മുടിയിൽ ഇരു കൈ കൊണ്ടും ശക്തമായി പിടിച്ചു വലിച്ചു..
“നീ എന്നോട് ന്താ പറഞ്ഞത്.. ഒരാണിന്റെ മുഖത്ത് നോക്കി ഇങ്ങനെ പറയരുത് ന്ന് ല്ലേ..
ഞാൻ പറയുമെടാ….
നിന്റെ മുഖത്ത് നോക്കി തന്നേ ഞാൻ പറയും..
നിനക്ക് ന്താ ചെയ്യാൻ കഴിയാ ന്നു വെച്ചാ നീ ചെയ്യടാ..”
ഇന്ദ്രന്റെ…
മുടിയിൽ പിടിച്ചു വലിച്ചും..
കവിൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തിരിച്ചും ശാലു ഇന്ദ്രനേ നോക്കി പറഞ്ഞു…
മുടിയെല്ലാം അഴിഞ്ഞു ഒരു നാഗവല്ലി ലുക്കിൽ ആയി ശാലു ആ സമയം…
“വിട് പെണ്ണേ…
ആരേലും കാണും..
നിനക്ക് ഇതെന്താ…
ഭ്രാന്ത് പിടിച്ചോ..”
ശാലുവിന്റെ കൈ പിടിക്കാൻ ശ്രമിച്ചു ചുറ്റും നോക്കി കൊണ്ടു ഇന്ദ്രൻ പറഞ്ഞു…
“അതേടാ…
എനിക്ക് ഭ്രാന്താ..
നിന്നോടുള്ള അടങ്ങാത്ത ഭ്രാന്ത്…
ന്തേ ഈ ഭ്രാന്ത് നിനക്ക് സഹിക്കാൻ കഴിയില്ലേ…
എന്നേ നിനക്ക് സഹിക്കാൻ കഴിയില്ലേ…
പറയടാ നീ..
പറയാൻ..”
“നീ ഒന്ന് ദേഹത്ത് നിന്നു എണീക്ക് പെണ്ണേ..
ആരേലും കണ്ടാൽ ആകെ പ്രശ്നമാവും ട്ടാ…”
“കാണുന്നവർ കാണട്ടെ..
എനിക്ക് ഒരു ചുക്കുമില്ല..
എന്നാ അവർ ഇത് കൂടി കാണട്ടെ…”
പറഞ്ഞു തീർന്നതും ഇന്ദ്രന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടമർത്തി ശാലു…
ഇന്ദ്രൻ ആകെ ഉലഞ്ഞു പോയി..
ഇന്ദ്രൻ അവളെ ബലമായി പിടിച്ചു മാറ്റി..
ചുണ്ടിലെ പിടുത്തം വിടാതെ അവളെ അകറ്റുവാൻ ഉള്ള ശ്രമം വിജയിച്ചില്ല..
“നിനക്ക് ന്താടീ…
ഭ്രാന്തായോ..”
ഇന്ദ്രൻ ചോദിച്ചു…
“അതേടാ..ഭ്രാന്താണ്..
നീയെന്നെ ഭ്രാന്ത്..
എനിക്ക് നിന്നെ ഇഷ്ടാണ്..
ഒരുപാട് ഒരുപാട് ഇഷ്ടം…
ഞാൻ ഇങ്ങനെ ആണ്…
നിനക്ക് വേണ്ടേൽ നീ പൊക്കോ..
എനിക്ക് നിന്നെ ഇഷ്ടാണ്…”
അതും പറഞ്ഞു ശാലു ഇന്ദ്രന്റെ ദേഹത്ത് നിന്നു എഴുന്നേറ്റു..
മുന്നോട്ട് നടന്നു…
ഇന്ദ്രൻ എഴുന്നേറ്റു ചുറ്റും നോക്കി…
ആരും കണ്ടിട്ടില്ല…
“ഡീ…”
ഇന്ദ്രൻ ഉറക്കെ വിളിച്ചു..
“താൻ പോടോ..”
കൈ ഉയർത്തി പറഞ്ഞു കൊണ്ടു..
തിരിഞ്ഞു നോക്കാതെ ശാലു മുന്നോട്ട് നടന്നു..
ഉള്ളിൽ പെയ്തൊഴിഞ്ഞ മനസുമായി മുന്നോട്ട് നടക്കുമ്പോൾ ശാലുവിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധത്തിലുള്ള ന്തോ കിടന്നു വിങ്ങുന്നുണ്ടായിരുന്നു..
ആ വിങ്ങലിന് ഇഷ്ടമെന്ന വികാരമുണ്ടെന്നു അവൾ അറിഞ്ഞു തുടങ്ങിയിരുന്നു..
“ഡീ…”
ഇന്ദ്രൻ വീണ്ടും അവളെ വിളിച്ചു…
കൈ ഉയർത്തി അവൾ നടന്നകന്നു..
ചുണ്ടിൽ പൊടിഞ്ഞ ചോര കൈ വിരൽ കൊണ്ടു തുടച്ചു ഇന്ദ്രൻ തിരിഞ്ഞു നടക്കുമ്പോൾ…
ഉള്ളിലെവിടയോ..
സുഖമുള്ള ഒരു നോവ് പടരുന്ന അവനും അറിഞ്ഞു..
************************************
രണ്ടു ദിവസത്തിന് ശേഷമുള്ള ഒരു വൈകുന്നേരം..
“മാഷേ..
ദേഷ്യമുണ്ടോ എന്നോട്..”
വയൽ വരമ്പിലൂടെയുള്ള നേർത്ത കാറ്റിന്റെ വേഗതയിൽ മുടിയിഴ പാറി പറക്കുന്നത് ഒരു കൈ കൊണ്ടു മാടിയൊതുക്കി കൊണ്ടു ശാലു ചോദിച്ചത് കേട്ട് ഇന്ദ്രൻ തിരിഞ്ഞു നോക്കി..
“പെട്ടന്നുള്ള ഒരു ആവേശത്തിൽ ചെയ്തു പോയതാ മാഷേ..
അറിയില്ല..
ന്തേ അങ്ങനെ ചെയ്തെന്നു..
ഇഷ്ടങ്ങളോളം ചേർത്ത് വെക്കാൻ കഴിയുന്ന ചില ഓർമകളിൽ ഒന്നാവും ഇനി അതും..
അറിയാതെ..
ഞാൻ എന്റെ മനസൊന്നു തുറക്കാൻ ശ്രമിച്ചതാ മാഷേ..
പക്ഷെ കയ്യിന്നു പോയി…
മാഷിന്റെ ആ പെരുമാറ്റം കണ്ടപ്പോൾ…
അറിയാതെ മനസ് കൈ വിട്ട് പോയി..
ന്തൊക്കെയാ ചെയ്തത്ന്ന് എനിക്ക് പോലും ഓർമയില്ലാത്ത…
മാഷ് പറഞ്ഞത് പോലെ..
ഭ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു ആ കുറച്ചു നിമിഷങ്ങൾ..
സോറി മാഷേ..”
ശബ്ദം വല്ലാതെ നേർത്തിരുന്നു ശാലുവിന്റെ..
ഇന്ദ്രൻ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി നിന്നു…
മുടിയഴ കാറ്റിൽ പാറുന്നുണ്ടായിരുന്നു അവന്റെ..
അസ്തമയ സൂര്യന്റെ കിരണങ്ങൾ ഇന്ദ്രന്റെ കവിളിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു..
“ശാലു…”
കുറച്ചു നേരത്തെ മൗനം വെടിഞ്ഞു കൊണ്ടു ഇന്ദ്രൻ വിളിച്ചു…
“ന്താ മാഷേ..”
“ജീവിതത്തിൽ വല്യ ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരു സാധാരണകാരനാണ് ഞാൻ..
എന്നാലോ…
ചിലപ്പോൾ ആഗ്രഹങ്ങളേ ചേർത്ത് പിടിക്കാറുണ്ട്…
അത്…
എന്നിലേക്ക് ചേർത്ത് നിർത്താൻ കഴിയുന്ന ആഗ്രഹങ്ങളേ മാത്രം..
ഒരുവേള ആ ആഗ്രഹങ്ങളേ കൂടെ കൂട്ടിയ നാളുകളിലൊക്കെയും എനിക്ക് നഷ്ടങ്ങളാണ് എന്നും കൈമുതലായി കിട്ടിയിട്ടുള്ളതും..
കൊതി തീരുവോളം..
കൂടെ ചേർത്ത് പിടിക്കാൻ എനിക്ക് ഇപ്പൊ ഒരാഗ്രഹമുണ്ട്..
പക്ഷെ..”
പാതിയിൽ നിർത്തി ഇന്ദ്രൻ…
“ന്താണ് മാഷേ ഒരു പക്ഷേ…എല്ലാം പറയുന്നേ..”
ശാലു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
“ഇഷ്ടങ്ങളേ ചേർത്ത് പിടിക്കാൻ തനിക്ക് ഇഷ്ടാണോ..”
ശാലുവിന്റെ കണ്ണുകളിലേക്ക് നോക്കി ഇന്ദ്രൻ ചോദിച്ചു…
ശാലുവിന്റെ കണ്ണുകൾ പിടഞ്ഞു…
ഇന്ദ്രന്റെ നോട്ടം നേരിടാനാവാതെ അവൾ കണ്ണുകൾ പിൻവലിച്ചു..
അകലേ അമ്പലത്തിൽ മണിയൊച്ച മുഴങ്ങുന്നുണ്ടായിരുന്നു..
വയലിൽ എവിടെ നിന്നോ കൊയ്ത്തു പാട്ടിന്റെ ശീലു കേൾക്കുന്നുണ്ടായിരുന്നു..
അസ്തമയ സൂര്യന്റെ ചുവപ്പ് ശാലുവിന്റെ മുഖം കൂടുതൽ മനോഹരമാക്കി..
“താൻ ഒന്നും പറഞ്ഞില്ല ലോ..
ഇഷ്ടങ്ങളേ താൻ ചേർത്ത് പിടിക്കോ..”
“ന്തേ ഇപ്പൊ ഇങ്ങനൊരു ചോദ്യം..”
“ഒന്നുമില്ല…
വെറും വാക്കായാണോ..
അന്ന് ഭ്രാന്തമായി പുലമ്പിയത് എന്നറിയാൻ വേണ്ടി മാത്രം..
എന്നിലേക്ക് വന്യമായി ആഴ്ന്നിറങ്ങിയ നിന്റെ നഖമുനയും..
ചോര കൊണ്ടു കവിത ചാലിച്ച നിന്റെ ചുണ്ടിന്റെ മധുരവും..
ഈ നിമിഷവും എന്റെ ഉള്ളിൽ മായാതെ നിൽക്കുന്നത് കൊണ്ടു മാത്രം ചോദിക്കുന്നു..
കൂടെ ചേർത്ത് പിടിക്കുമോ..
ആ ഇഷ്ടത്തെ..
അതോ..
എന്നേ വിജയിക്കാൻ..
ഒരിക്കലും താൻ തോൽക്കില്ല എന്നു തന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ..
താൻ ചെയ്ത ഒരു പ്രഹസനമായിരുന്നോ അതെല്ലാം…”
ഇന്ദ്രന്റെ വാക്കുകൾക്ക് ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു..
ഹൃദയം തുളഞ്ഞു കയറുന്ന മൂർച്ച..
ശാലുവിന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറിയ ആ ചോദ്യങ്ങൾ..
കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു ശാലു കുറച്ചു നേരം..
“മാഷേ…
മാഷിനേ എനിക്ക് ഇഷ്ടമാണ്..
തുറന്നു പറയാൻ എനിക്ക് മടിയുമില്ല..
ആദ്യമായ് എനിക്ക് ഒരാണിനോട് തോന്നോയൊരിഷ്ടം..
അത് മാഷിനോട് തന്നെയാണ്..
കുറച്ചു മാസങ്ങളുടെ മാത്രം പരിചയം..
അതിൽ വളരേ ചുരുക്കം ദിവസങ്ങളിൽ മാത്രം അടുപ്പമുള്ള ഒരാളോട് എങ്ങനെ ഇങ്ങനൊരിഷ്ടം.. “
“അതെനിക്ക് അറിയില്ല മാഷേ..
പക്ഷേ..
മാഷിനേ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു പോയി..
കാലം വിരുന്നിനു വരുന്ന ചില നിമിഷങ്ങൾ ഉണ്ടാവും ജീവിതത്തിൽ..
കാണാൻ കൊതിച്ചു സ്വപ്നങ്ങളെ നെഞ്ചോടു ചേർത്ത് കൂടെ കൊണ്ടു പോകാൻ വരുന്ന കാലമെന്ന വിരുന്നുകാരൻ…”
“അറിയാതെ അതിനൊപ്പം യാത്രയാവാൻ കൊതിയാണ്..
പക്ഷെ..
ഒടുവിൽ എല്ലാം വെറും തോന്നൽ മാത്രമായിരുന്നു എന്നറിയുന്ന നിമിഷങ്ങളിൽ വേദന തരാൻ മാത്രമേ…
ആ വിരുന്നുകാരന് കഴിയൂ എന്നറിയുന്ന നിമിഷം..
ഒരുപാട് വെറുത്തു പോകും..
അറിയാതെ പൊട്ടി കരഞ്ഞു പോകും.. “
ഇടറിയിരുന്നു ശാലുവിന്റെ ശബ്ദം..
“തന്റെ വിവാഹം ഉറപ്പിച്ചു ല്ലേ..”
ഇന്ദ്രന്റെ ചോദ്യം കേട്ട് ശാലു ഞെട്ടി..
പതിയെ മുഖമുയർത്തി ഇന്ദ്രനേ നോക്കി..
നഷ്ടങ്ങളുടെ സങ്കട കടൽ ഇന്ദ്രന്റെ കണ്ണിലൂടെ ശാലു വായിച്ചറിഞ്ഞു…
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission