കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കി പറയാം … യാമിയുടെ മനസ്സിൽ രഞ്ജൻ ഇല്ല !! പണ്ടേ ഞാൻ എന്റെ മനസ്സിൽ നിന്നും പടി ഇറക്കി വിട്ടതാണ് …
ഒരു സൗഹൃദം പോലും നിങ്ങളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നില്ല !!!
യാമി രൂക്ഷമായി രഞ്ജനെ നോക്കി !!ശേഷം വണ്ടി സ്റ്റാർട്ട് ആക്കി അവിടെ നിന്നും പാഞ്ഞു പോയി …
രഞ്ജൻ സ്‌തബ്ധനായി നിന്നു !!! ഒരു പെണ്ണിന്റെ മുന്നിൽ താൻ തീരെ ചെറുതായി പോയതുപോലെ തോന്നി ..
രഞ്ജൻ ഉറഞ്ഞുതുള്ളി ചന്ദ്രയുടെ മുറിയിലേക്ക് പോയി !!
രഞ്ജന്റെ മട്ടും ഭാവവും കണ്ടു ചന്ദ്ര ഒന്ന് അമ്പരന്നു ..
എന്താ രഞ്ജൻ ?? എന്തുപറ്റി ?? യാമി പോയോ ??
രഞ്ജൻ എന്താ വല്ലാതെ ഇരികുന്നത് ??
യാമി എന്തേലും പറഞ്ഞോ ??? ചന്ദ്ര തിരക്കി!!
യാമി !! യാമി !! യാമി !!!
ഒന്ന് നിറുത്താമോ ?? നിനക്ക് എന്തിന്റെ കേടാണ് ചന്ദ്രാ ?? നിനക്ക് ഞാൻ എന്തേലും കുറവ് വരുത്തുന്നുണ്ടോ ?? ഉണ്ടെങ്കിൽ പറ !!ഞാൻ ഇപ്പോഴെങ്കിലും എനിക്ക് മറ്റൊരു കല്യാണം കഴിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ ?? ഇല്ലല്ലോ ??
നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എനിക്ക് വേണ്ടത് അല്പം മനസമാധാനം ആണ് !! അത് ഇല്ലാതാക്കാൻ നോക്കരുത് .. അല്ലെങ്കിൽ തന്നെ ഒരു നൂറായിരം ടെൻഷൻ എന്റെ തലയിൽ ഉണ്ട് അതൊന്നും കൂടാതെ വീട്ടിൽ വരുമ്പോൾ മനസമാധാനം കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും !! രഞ്ജൻ ചന്ദ്രയോട് പൊട്ടിത്തെറിച്ചു !!!!
ചന്ദ്ര ആശ്ചര്യത്തോടെ രഞ്ജനെ നോക്കി !!!
രഞ്ജൻ എന്തിനാ എന്നോട് ദേഷ്യപെടുന്നത് ??? ഇത്രെയൊക്കെ പറയാൻ ഇവിടെ എന്തുണ്ടായി ??ചന്ദ്രയുടെ സ്വരം ശാന്തമായിരുന്നു …
ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് രഞ്ജന് നിക്ഷേധിക്കാൻ ആകുമോ ?? രഞ്ജൻ എന്റെ മുന്നിൽ അണിഞ്ഞിരിക്കുന്നത് ഒരു മുഖംമൂടി അല്ലേ ?? എനിക്ക് അറിയാം രഞ്ജൻ തനിക്ക് യാമിയോടുള്ള ഇഷ്ട്ടം .. എന്റെ നിർബന്ധത്തിന് വഴങ്ങി നമ്മുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചപ്പോഴും രഞ്ജന് ഈ വിവാഹത്തിനോട് താല്പര്യക്കുറവുള്ളതായി എനിക്ക് അറിയാമായിരുന്നു ..ചന്ദ്ര പറഞ്ഞു …
ചന്ദ്രയുടെ സംസാരം കേട്ട് രഞ്ജന് അരിശം വന്നു !!! രഞ്ജൻ ചന്ദ്രയുടെ അടുത്തേക്ക് പാഞ്ഞടുത്തു കഴുത്തിന് കയറി പിടിച്ചു ..
നീ മിണ്ടരുത് !!! നീ പറഞ്ഞത് ശെരിയാടീ !! നീയുമായുള്ള കല്യാണം ഉറപ്പിച്ചപ്പോളും എന്റെ മനസ്സിൽ ആ പാവം പെണ്ണായിരുന്നു !! അത് അവളെ സ്നേഹിച്ചത് കൊണ്ടല്ല അവളുടെ മനസ്സ് അതുപോലെ വിഷമിപ്പിച്ചത് കൊണ്ടാണ് …
ആ മനസ്സ് വിഷമിപ്പിചിട്ട് നമ്മൾ രണ്ടാളും ഈ ജീവിതത്തിൽ എന്ത് നേടിയെടീ ????
ഒരു ദിവസമെങ്കിലും സുഖമായി , സന്തോഷമായി , മനസ്സമാധാനത്തോടെ ജീവിക്കാൻ നമുക്കായൊ ??? ഇല്ലല്ലോ !!!!
ശാപമാണ് !!! ഇത് ആ പാവം പെണ്ണിന്റെ കണ്ണുനീരിന്റെ ശാപമാണ് !!!
ചന്ദ്രയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ രഞ്ജൻ കഴുത്തിൽ നിന്ന് കൈ എടുത്തു ..
അത് നിന്നെപൊലെ തന്നെ ഞാനും അനുഭവിക്കാൻ ബാധ്യസ്ഥനാണ് !! നീ ഈ കിടക്കയിൽ ആണെങ്കിൽ ഞാൻ നിന്നെ ശുശ്രുഷിച്ചു ശിഷ്ടകാലം ജീവിച്ചോളാം … ഞാൻ വീട്ടിൽ വെച്ച് പറഞ്ഞത് ഇപ്പോഴും പറയുന്നു !! എനിക്ക് നിന്നോട് സഹതാപം അല്ല !!! സ്നേഹമാണ് !! എന്റെ മരണം വരെയും അത് അങ്ങനെത്തന്നെയാണ് !! ഇനി അതിന് ഒരു മാറ്റം ഇല്ല …
ചന്ദ്ര പൊട്ടിക്കരഞ്ഞു ..രഞ്ജൻ ചന്ദ്രയെ ചേർത്തുപിടിച്ചു ……രഞന്റെ ജീവിതം ഇങ്ങനെ എരിഞ്ഞു തിരുന്നത് കാണാൻ എനിക്ക് വയ്യ … ഒരു കുഞ്ഞിനെ പോലും പ്രസവിക്കാൻ കഴിയാത്ത ഭാഗ്യം കെട്ട എന്റെ കൂടെ ജീവിച്ചു ആയുസ്സ് കളയേണ്ട എന്ന് കരുതി പറഞ്ഞുപോയതാണ് !! ഇനി ഒന്നും പറയാൻ ഞാൻ വരില്ല !!
നിനക്ക് വേണെങ്കിൽ നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം !! പക്ഷെ നീ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ???
മോനേ !!! എനിക്ക് അങ്ങോട്ട് കയറി വരാമോ ?? മുറിയുടെ വെളിയിൽ നിന്നുകൊണ്ട് വിമലാദേവി അനുവാദം ചോദിച്ചു ..
അതിനെന്താ !! ചിറ്റ വന്നാട്ടെ ?? രഞ്ജൻ ചിരിച്ചു …
രണ്ടാളും ദേഷ്യപ്പെടില്ലെങ്കിൽ ചിറ്റ ഒരു കാര്യം പറയാം !!
ഒരു വർഷമായി ഞാൻ ചന്ദ്രകുഞ്ഞിനോട് വയനാട്ടിൽ പ്രസിദ്ധമായ ഒരു പ്രകൃതിചികിസാ കേന്ദ്രത്തെ പറ്റി പറയുന്നു ..ഞാൻ വിശദമായി അന്വേഷിച്ചു …ഏത് പഴകിയ അസുഖങ്ങളും സുഖപ്പെട്ട ചരിത്രം ഉള്ള ചികിത്സാകേന്ദ്രമാണ് !! നമുക്ക് ഒന്ന് പോയി നോക്കാം മോനേ !!
ഇത്രെയും നാൾ എന്നോട് ഇതിനെപറ്റി പറഞ്ഞില്ലല്ലോ ?? രഞ്ജൻ ചന്ദ്രയുടെ മുഖത്തേക്ക് നോക്കി !!
ചന്ദ്ര ഒന്നും മിണ്ടിയില്ല …
ചിറ്റ അവരെ ഇന്ന് തന്നെ വിളിക്കണം !! നമുക്ക് പോകാം !! എവിടെവേണേലും പോയി ചികിൽസിക്കാം !! രഞ്ജൻ വിമലാദേവിയോട് പറഞ്ഞു !!
ചിറ്റേ എനിക്ക് വിശക്കുന്നു !! ഊണ് എടുത്തുവെക്ക് !!! ഞാൻ ചന്ദ്രയെ കൊണ്ടുവരാം ..വിമലാദേവി അവിടെനിന്നും പോയി …
ചന്ദ്രയെ രഞ്ജൻ താങ്ങിയെടുത്തു വീൽ ചെയറിൽ ഇരുത്തി … ശേഷം ഊണുമുറിയിലേക്ക് കൊണ്ടുപോയി …
വിമലാദേവി രണ്ടാൾക്കും ചോറ് വിളമ്പി കൊടുത്തിട്ട്
മൊബൈൽ നമ്പർ എടുത്തു സേവ് ചെയ്ത് ഇട്ടിരുന്ന നമ്പറിൽ വിളിച്ചു …
അല്പനേരത്തെ സംഭാഷണത്തിന് ശേഷം വിമലാദേവി ഊണുമുറിയിലേക്ക് വന്നു …
മോനേ !! ഞാൻ പ്രകൃതി ചികിത്സാകേന്ദ്രത്തിൽ വിളിച്ചു … അവർ രോഗിയെ നേരിട്ട് കാണാതെ ഒന്നും തീർത്തു പറയില്ല … ചന്ദ്രമോളെ നമുക്ക് ആദ്യം കൊണ്ട് കാണിക്കാം …
നാളെത്തന്നെ നമുക്ക് പോകാം !! പുലർച്ചെ പോകാൻ ഉള്ള കാര്യങ്ങൾ നോക്കിക്കോളൂ ചിറ്റേ !!
രഞ്ജൻ കഴിച്ചെണീറ്റു …
രഞ്ജൻ പോയതിനു ശേഷം വിമല ചന്ദ്രയുടെ മുറിയിലേക്ക് പോയി ..
മോളേ !! ചിറ്റക്ക് മോളോട് ഒരു കാര്യം പറയാനുണ്ട് !! രഞ്ജൻ കുഞ്ഞിന് മോളെന്ന് വെച്ചാൽ ജീവനാണ് .. ആ സ്നേഹവും കരുതലും മോളായി ഇല്ലാതാക്കരുത് …
ചിറ്റ എന്താണ് പറഞ്ഞുവരുന്നത് ?? രഞ്ജൻകുഞ്ഞും യാമിയും പുറത്തുനിന്ന് സംസാരിക്കുന്നത് ഞാൻ കേട്ടു …
ആ പെണ്ണിന്റെ മനസ്സിൽ രഞ്ജൻ ഇല്ല !! രഞ്ജനെ വെറുതെ മോള് നിർബന്ധിക്കാൻ നോക്കേണ്ട !! അവർ തമ്മിൽ ഒരിക്കലും ചേരാൻ പോകുന്നില്ല ..ചിറ്റ മോളുടെ നന്മക്കായി പറയുന്നതാണെന്ന് കരുതിയാ മതി ..മോള് ഇനിയും രഞ്ജൻ കുഞ്ഞിനെ മറ്റൊരു ബന്ധത്തിന് നിർബന്ധിക്കരുത് …വിമലാദേവി പറഞ്ഞുനിറുത്തി ..
ചിറ്റ എന്താണെന്ന് കേട്ടത് എന്ന് എന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ ?? ചന്ദ്രക്ക് രഞ്ജനും യാമിയും സംസാരിച്ച വിഷയം അറിയാൻ തിടുക്കമായി ..
അത് അറിഞ്ഞിട്ട് മോൾക്ക് എന്ത് സുഖം കിട്ടാനാണ് ?? ഒരു കാര്യം ചിറ്റ മോളോട് പറഞ്ഞല്ലോ ആ പെണ്ണ് രഞ്ജൻ കുഞ്ഞിനോട് സംസാരിച്ച രീതി എനിക്ക് തീരെ രസിച്ചില്ല !! അവളുടെ ഓരോ വാക്കുകളിലും അഹങ്കാരവും ദാർഷ്ട്യവും ഉണ്ടായിരുന്നു …വിമലാദേവി അമർഷത്തോടെ പറഞ്ഞു …
എന്നിട്ട് രഞ്ജൻ തിരിച്ചൊന്നും പറഞ്ഞില്ലേ ?? ചന്ദ്ര പുരികം ചുളിച്ചു ..
അതാ മോളെ എനിക്കും അത്ഭുതമായത് ?? രഞ്ജൻ ഒരക്ഷരം മിണ്ടാതെ അവൾ പറഞ്ഞത് കേട്ടു നിന്നു …
മ്മ് !! ശെരി ചിറ്റേ … ഇനി രഞ്ജനെ ഒന്നും പറഞ്ഞു ഞാൻ നിർബന്ധിക്കില്ല ..ചന്ദ്ര ചിറ്റക്ക് വാക്ക് കൊടുത്തു
യാമി ഫ്ലാറ്റിന്റെ താഴെ കാർ പാർക്ക് ചെയ്ത് ഒരുനിമിഷം കാറിൽ തന്നെ ഇരുന്നു …പതിയെ സീറ്റിലേക്ക് ചാരി കിടന്ന് കണ്ണുകൾ അടച്ചു … രഞ്ജനെ കാണുമ്പോൾ എന്താണ് തനിക്ക് ഇത്രെയും ദേഷ്യം വരുന്നത് ?? അറിയില്ല …
സംയമനം പാലിക്കണം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് പോയാലും രഞ്ജനെ കാണുമ്പോൾ തന്റെ നിയന്ത്രണം നഷ്ടമാകുന്നു ..:
തന്റെ ജീവിതത്തിൽ നിന്നും രഞ്ജൻ അകന്നു പോയപ്പോൾ രഞ്ജനോടും ചന്ദ്രയോടുമുള്ള പക വാശി ആയി മാറി ….ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിച്ചു .. അതിനായി അതിയായി പരിശ്രമിച്ചു …ഇന്ന് തനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ജീവിതം ഈശ്വരൻ തന്നു …
യാമിയുടെ കണ്ണുകൾ നിറഞ്ഞു …
തനിക്ക് കിട്ടിയ ഈ സൗഭാഗ്യങ്ങൾ ഒന്നും കാണാൻ അമ്മമ്മ ഇല്ലാതെ പോയല്ലോ എന്ന ഒറ്റ വിഷമം മാത്രമേ ഒള്ളു !!
കാറിന്റെ ഗ്ലാസിൽ വന്ന് സെക്യൂരിറ്റി തട്ടിയപ്പോൾ ആണ് യാമി കണ്ണ് തുറന്നത് !!
യാമി ഡോർ തുറന്നു …
മാഡം !! എന്ത് പറ്റി ?? സുഖമില്ലേ ?? സെക്യൂരിറ്റി ഭവ്യതയോടെ ചോദിച്ചു ..
ഏയ് ഒന്നുല്ല സുകുച്ചേട്ടാ ??
യാമി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിട്ട് ഫ്ലാറ്റിലേക്ക് നടന്നു ..:
ഡോർ ബെൽ അടിച്ചിട്ട് യാമി കാത്തുനിന്നു …
അഭി ഡോർ തുറന്നു …
നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട് ??യാമി അഭിയോട് ചോദിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി …
സോഫയിൽ ഇരുന്ന് പത്രം മറിച്ചു നോക്കുന്ന രാജീവിനെ കണ്ടപ്പോൾ യാമി ഒന്ന് നിന്നു …
ഉണ്ണി എന്താ ഇവിടെ ?? യാമി ചോദിച്ചു ..
എങ്ങനെ വരാതിരിക്കും ?? എന്റെ വീട്ടിൽ നിന്നും അത്യാവശ്യമായി പണി ഉണ്ടെന്ന് അമ്മയോട് കള്ളം പറഞ്ഞു ഇറങ്ങി പോയി ……എന്നിട്ട് ഇവിടെ അഭിയോടും താൻ എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞില്ല !! അഭി എന്നെ വിളിച്ചു ചോദിച്ചു !! അവനു സുഖമില്ലാത്തത് കൊണ്ടാണ് ഞാൻ വന്നത് ..വന്ന സ്ഥിതിക്ക് തന്നെക്കൂടി കണ്ടിട്ട് പോകാമെന്ന് കരുതി …
എവിടെയായിരുന്നു ഇതുവരെ ??? രാജീവ് ചോദിച്ചു …
ഞാൻ എവിടെ പോകുന്നു ?? എന്തു ചെയ്യുന്നു എന്നൊക്കെ നിങ്ങളെ ബോധിപ്പിക്കാൻ മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധമാ ഉള്ളത് ??
പറ ???എന്നോട് പറയാൻ ???
യാമി രാജീവിന് അഭിമുഖമായി നിന്ന് ചോദിച്ചു ..
ചേച്ചീ !!! എന്താ ഇത് ?? അഭി ഇടയിൽ കയറി ചോദിച്ചു …
ഞാൻ സംസാരിക്കുന്നത് അഭിയോടല്ല !!!അഭിയോട് സംസാരിക്കുമ്പോൾ എന്നോട് മറുപടി പറയാൻ വന്നാൽ മതി …
യാമിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ രാജീവ് പകച്ചു നിന്നു …
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission