Skip to content

എന്നെന്നും – 12

ennennum novel

രാജീവ് സാർ ഒന്ന് നിന്നെ !!!

കോഫീ ഹൌസിൽ നിന്നും ഇറങ്ങിപ്പോയ രാജീവിന്റെ പിന്നാലെ യാമി ഓടി ചെന്നു …

രാജീവ് സാർ  പറഞ്ഞല്ലോ എന്നോട്  ഇഷ്ട്ടം തോന്നിയിട്ടാണ് സ്വാതന്ത്ര്യം എടുത്തതെന്നും ചോദ്യം ചെയ്തതെന്നും ?? യാമി പുരികം ഉയർത്തി ചോദിച്ചു ..

യാമി …””രാജീവ് സാർ “”””എന്ന് അതിസംബോധന ചെയ്തത് രാജീവിന് ഇഷ്ട്ടം ആയില്ല …

താൻ  എന്നെ എന്താ വിളിച്ചത് ?? രാജീവ് സാർ എന്നോ ??

പിന്നല്ലാതെ !!! ഞാൻ എന്ത് വിളിക്കണം ?? എനിക്ക് പറയാൻ ഉള്ളത് എന്താണെന്നോ എന്റെ മറുപടി എന്താണെന്നോ അറിയേണ്ട എന്ന ഭാവത്തിൽ എന്റെ കയ്യിൽ ഈ പൈസ പൊതിയും തന്ന്  വലിയ സിനിമ സ്റ്റൈലിൽ  ഡയലോഗ് അടിച്ചു കൊണ്ട് പോയ ആളെ പിന്നെ ഞാൻ എങ്ങനെ  വിളിക്കണം ..

എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ഉള്ള മനസ്സ് ഉണ്ണിക്ക് ഉണ്ടെങ്കിൽ എന്നോടൊപ്പം കുറച്ചു നേരം ഇരുന്നിട്ട് പോകാം …അതല്ലാ !!! ഉണ്ണിക്ക് പോകാൻ തിടുക്കമാണെങ്കിൽ ഞാൻ തടയുന്നില്ല … ഉണ്ണിക്ക് പോകാം … യാമിയുടെ സ്വരം ഇടറി ..

വാ നമുക്ക്‌ ഇരുന്ന് സംസാരിക്കാം പ്ളീസ് ! യാമി രാജീവനോട് കെഞ്ചി …

രാജീവ് യാമിയെ നോക്കി …. സോറി ഉണ്ണി !!! ഞാൻ ഉണ്ണിയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ..അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞുപോയതാണ് ..

ഞാൻ ചന്ദ്രയെ കാണാൻ പോയതാണ് !! പക്ഷെ അവിടെ നിന്നും ഇറങ്ങുന്ന സമയത്തു രഞ്ജനുമായി ഉടക്കി ..അയാള്  പറഞ്ഞതിന് മുഖത്തു നോക്കി ആട്ടുന്ന വിധത്തിൽ സംസാരിച്ചിട്ടാണ് ഇറങ്ങി പോന്നത് … എങ്കിലും അതിന്റെ അമർഷം മനസ്സിൽ കിടന്നതുകൊണ്ടാണ് ഞാൻ !!! യാമി തലകുനിച്ചു …

എനിക്ക്  മനസ്സിലാകും യാമി !! അത്‌ സാരമില്ല !! തന്നോട് എനിക്ക് പിണക്കം ഇല്ല …

ഉണ്ണി !!! ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ??

എന്താ യാമി ?? നിനക്ക്  എന്താണ് അറിയേണ്ടത് ??

ഉണ്ണി മുന്നേ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും വസ്തവം ഉണ്ടോ ??

എന്ത് കാര്യം ?? രാജീവ് അറിയാത്തത് പോലെ തിരിച്ചു ചോദിച്ചു ..

എന്നെ ഉണ്ണിക്ക് ഇഷ്ടമാണോ ??യാമി പതിയെ ചോദിച്ചു ..

ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്റെ വാല് മുറിക്കുന്നത് പോലെ മറുപടി പറയും ..നിന്നോട്  കരയിൽ കൂടിയും വെള്ളത്തിൽ കൂടിയും പറ്റില്ല !! രാജീവ് ചിരിച്ചു ..

തമാശ കള ഉണ്ണി !! ഒരിക്കൽ ഇതുപോലെ ആത്മാർത്ഥ പ്രണയം പറഞ്ഞു വന്ന ഒരുത്തൻ തന്ന മുറിവ് ഇപ്പോഴും മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു ….അതുകൊണ്ട് പേടിയാണ് ഉണ്ണി …

പണ്ടുള്ളവർ പറയാറില്ലേ ……ചൂടുവെള്ളം  വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് …യാമിയുടെ കണ്ണുകൾ നിറഞ്ഞു …

രാജീവ് യാമിയുടെ കയ്യിൽ പിടിച്ചു …

മ്മ് ,,എനിക്ക് ഈ പൂച്ചയെ ഒരുപാട്‌ ഇഷ്ടമാണ്  ….പക്ഷെ ഈ പൂച്ച പുലി ആകുവാൻ അധികനേരം ഒന്നും വേണ്ടല്ലോ !!

എനിക്ക് മാത്രമല്ല … എന്റെ അമ്മക്കും ,,രജനിക്കും ഒരുപോലെ ഇഷ്ടമാണ് …

പിന്നെയെല്ലാം യാമിക്ക് തീരുമാനിക്കാം ……എനിക്ക് ബാധ്യതകൾ ഉണ്ട് ……പിന്നെ രജനിയെ പറ്റിയ ഒരാളുടെ കയ്യിൽ ഏൽപ്പിക്കണം …അങ്ങനെ കുറച്ചു കുറച്ചു കാര്യങ്ങൾ …

ഇഷ്ടമാണ് ഉണ്ണി !!! ആ ചെറിയവീടും ആ വീട്ടിലെ കൊച്ചു സന്തോഷങ്ങളും പങ്കിടാൻ എന്നെ എന്നേക്കുമായി കൂടെ കൂട്ടിയാൽ മതി …പിന്നെ രജനി !!! അവൾ പഠിക്കാൻ മിടുക്കിയല്ലേ ?? പഠിക്കട്ടെ !!! സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ആയതിന് ശേഷം ഏട്ടന്റെ കടമ നിറവേറ്റിയാൽ മതി …

പിന്നെ  രജനിയുടെ കാര്യം നോക്കാനായി  ഉണ്ണി വിവാഹം കഴിക്കാതെ കാത്തു നിൽക്കേണ്ട  കാര്യം ഇല്ലല്ലോ !! രജനിക്ക് നല്ല ആലോചന വരുമ്പോൾ നമുക്ക്‌ ഒരുമിച്ചു നിന്ന് നടത്താമല്ലോ !! യാമി പറഞ്ഞു …

നമുക്ക്‌ നോക്കാം !! രാജീവ് പറഞ്ഞു ….ഇപ്പോൾ ഞാൻ പോകുന്നു ..ഇനിയും വൈകിയാൽ എന്റെ പണി പോകും …

ഉണ്ണി !! ഒരു മിനിറ്റ് !! യാമി വിളിച്ചു …

മ്മ് എന്താ ??

ഉണ്ണി എഞ്ചിനീയറിംഗ്  കംപ്ലീറ്റ് ചെയ്തതല്ലേ ??

അതെ !! നല്ല മാർകോടുകൂടിയാണ്  പാസ് ആയത് …

പിന്നെ  എന്തെ  പഠിപ്പിനൊത്ത ഒരു ജോലി നോക്കിയില്ല ?? യാമി ചോദിച്ചു …

എനിക്ക്  ആ യൂണിഫോം ഇടുമ്പോൾ എന്റെ അച്ഛൻ കൂടെയുള്ളത് പോലെ ഫീൽ ചെയ്യും …

മറ്റുള്ളവർക്ക് നോക്കുമ്പോൾ  ഞാൻ ഒരു PC ആണ് … പക്ഷെ  എനിക്ക്‌  ഈ ജോലി പലവിധത്തിൽ അനുഗ്രഹമായിട്ടാണ് തോന്നിയിട്ടുള്ളത് … അടുത്ത വർഷം സബ്  ഇൻസ്‌പെക്ടർ ടെസ്റ്റിന്  അപേക്ഷിക്കണം …

അയ്യോ !! ഉണ്ണിയുടെ ജോലി ഞാൻ ഒരു കുറച്ചിലായി കാണുന്നില്ല !!പിന്നെ ….??

എനിക്ക് മനസ്സിലായി !! നാളെ രഞ്ജൻ സാറിന്റെ മുന്നിൽ ഞാൻ സല്യൂട്ട് അടിച്ചു നിൽക്കുന്നത്  ഓർക്കുമ്പോൾ തനിക്ക് ഒരു ബുദ്ധിമുട്ട് അല്ലേ ?? രാജീവ് ചിരിച്ചു …

തന്നെ കെട്ടുന്നത് കൊണ്ട് അയാൾ എന്നോട് പ്രതികാരം ചെയ്യാൻ താൻ അയാളുടെ കെട്ട്  ഉറപ്പിച്ചു വച്ച പെണ്ണോ , അയാളുടെ ഭാര്യയോ ഒന്നുമല്ലല്ലോ ??

താൻ വിവാഹം കഴിഞ്ഞു സെറ്റിൽ ആകുമ്പോൾ അയാൾക്കും മനസ്സമാധാനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു …താൻ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് അയാളെ ഓർത്താകാം എന്ന് ആയിരിക്കാം അയാൾ ധരിച്ചിരിക്കുന്നത് ..

ശെരി ഉണ്ണി !! ഉണ്ണിക്ക് ജോലിക്ക്‌ പോകേണ്ടേ ??ഞാൻ വിളിച്ചോളാം …യാമി പറഞ്ഞു …

വയനാട്ടിലെ പ്രകൃതിചികിത്സാ കേന്ദ്രത്തിൽ ചന്ദ്രയുടെ ചികിസ തുടങ്ങി … മറ്റുള്ളവർക്ക് പ്രത്യക്ഷത്തിൽ തോന്നുകയില്ലെങ്കിലും ചന്ദ്രയിലെ മാറ്റങ്ങൾ വൈദ്യൻ തിരിച്ചറിഞ്ഞു .. ചന്ദ്രക്ക് കൂട്ടായി ചിറ്റ  ഉണ്ടായിരുന്നു …

ആഴ്ചയിൽ ഒരിക്കൽ ചന്ദ്രയെ കാണുവാനായി രഞ്ജൻ പോയിരുന്നു …

ചന്ദ്രയുടെ പുരോഗതി രഞ്ജനിൽ ഏറെ സന്തോഷം ഉണ്ടാക്കി …

കുറച്ചു മാസങ്ങൾക്ക് ശേഷം രഞ്ജന്റെ ഓഫീസിലേക്ക് രാജീവ്  പോയി ..

രഞ്ജനെ സല്യൂട്ട് ചെയ്തതിന് ശേഷം രാജീവ് കയ്യിൽ ഇരുന്ന  ലീവ് അപ്ലിക്കേഷൻ കൊടുത്തു …

എന്താടോ  ഒരു മാസത്തെ  ലീവിനാണോല്ലോ ?? എന്താ വിശേഷം ?? രഞ്ജൻ ചോദിച്ചു .::

എന്റെ കല്യാണം ആണ് സാർ !!

ആഹാ !! നല്ല വാർത്ത ആണെല്ലോ ?? എന്നിട്ട്  എന്നെ വിളിക്കുന്നില്ലേ ??

തീർച്ചയായും !! സാറിനെയും മാഡത്തിനെയും നേരിൽ വന്ന് ക്ഷണിക്കാൻ തന്നെയാണ് …

ഇപ്പോൾ  ഞാൻ മാത്രമേ ക്വാട്ടേഴ്‌സിൽ ഒള്ളു …ചന്ദ്ര വയനാട്ടിൽ ആണ് ..

ഞാനും അറിഞ്ഞിരുന്നു സാർ !! ഇപ്പോൾ മാഡത്തിന് എങ്ങനെയുണ്ട് ??

ഒരുപാട്‌ മാറ്റമുണ്ട്  !! എഴുനേറ്റ് നടക്കുമെന്ന് വൈദ്യൻ ഉറപ്പ് പറഞ്ഞിട്ടുണ്ട് …

എല്ലാം ശെരിയാകും സാർ !!

തന്റെ ആൾക്ക് ജോലിയുണ്ടോ ?? രഞ്ജൻ തിരക്കി ..

ഉണ്ട്  സാർ  ഇവിടെ IT പാർക്കിൽ  ജോലി ഉണ്ട് …

ഓ ഗുഡ് !!!

എല്ലാം  നല്ല രീതിയിൽ നടക്കട്ടെ …

ഞാൻ വൈകിട്ട് ക്വാട്ടേഴ്സിലേക്ക്. വരാം സാർ !!

ശെരി  അങ്ങനെയാകട്ടെ …

ഈ ലെറ്റെറിന്റെ ഒരു കോപ്പി താൻ  SI യുടെ കയ്യിൽ കൊടുത്താൽ മതി … രഞ്ജൻ പറഞ്ഞു …

രാജീവ് സല്യൂട്ട് ചെയ്തിട്ട് മുറിയിൽ നിന്നും പോയി …

വൈകുനേരം രാജീവും യാമിയുംകൂടി രഞ്ജന്റെ  ക്വാട്ടേഴ്സിലേക്ക് പോയി .::

ഡോർ ബെൽ അടിച്ചിട്ട് രണ്ടാളും പുറത്തു കാത്തുനിന്നു …

രഞ്ജൻ വന്ന് വാതിൽ തുറന്നു ..

പുറത്തു രാജീവനൊപ്പം നിന്ന യാമിയെ കണ്ടപ്പോൾ രഞ്ജന് അത്ഭുതമായി …

എങ്കിലും ഭാവഭേദം ഒന്നും കാണിക്കാതെ രാജീവനെയും യാമിയെയും രഞ്ജൻ സ്വീകരിച്ചു …

സാർ  ഇത്‌ യാമിനി !!

എന്റെ ഭാവി വധു … രാജീവ് യാമിയെ നോക്കി ചിരിച്ചു

യാമിക്ക്  ആളെ പരിചയപ്പെടുത്തേണ്ടല്ലോ !!! ഞങ്ങളുടെ രഞ്ജൻ സാർ ..

യാമി ചിരിച്ചുകൊണ്ട് കൈകൾ കൂപ്പി കാണിച്ചു …

രഞ്ജനും യാമിയെ നോക്കി ചിരിച്ചു ..

ഈ വരുന്ന  ഏഴാം തിയതി  രാവിലെ പത്തിനും പത്തരക്കും ഇടയിൽ  ആണ്  മുഹൂർത്തം .. സാർ വരണം …മാഡത്തിനെ അറിയിക്കണം  ..കല്യാണക്കുറി രഞ്ജന് നേരെ നീട്ടികൊണ്ട് രാജീവ് പറഞ്ഞു ….

രഞ്ജൻ കല്യാണക്കുറി വാങ്ങി രാജീവനെയും യാമിയെയും മാറി മാറി  നോക്കി ..

wish you both  all the best !!

ഞാൻ ഉണ്ടാകും … ചന്ദ്രയുടെ കാര്യം രാജീവന് അറിയാമല്ലോ ??അതുകൊണ്ട്  ചന്ദ്രയെ പ്രതീക്ഷിക്കേണ്ട  …

രണ്ടാളും രഞ്ജനോട് യാത്ര പറഞ്ഞിറങ്ങി …

രഞ്ജൻ കല്യാണകുറിയിലൂടെ കണ്ണോടിച്ചു !!!

രാജീവ്

weds

യാമിനി

യാമി  പഴയ കഥകൾ ഒക്കെ രാജീവനോട് പറഞ്ഞിട്ടുണ്ടാകുമോ ??

എല്ലാം അറിഞ്ഞുകൊണ്ടാണോ രാജീവ് യാമിയെ വിവാഹം കഴിക്കുന്നത് ??

ഇവർ തമ്മിൽ എങ്ങനെ പരിചയമായി ??

രഞ്ജന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ മിന്നിമറഞ്ഞു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!