ഞാൻ എവിടെ പോകുന്നു ?? എന്തു ചെയ്യുന്നു എന്നൊക്കെ നിങ്ങളെ ബോധിപ്പിക്കാൻ മാത്രം നമ്മൾ തമ്മിൽ എന്ത് ബന്ധമാ ഉള്ളത് ??
പറ ???എന്നോട് പറയാൻ ???
യാമി രാജീവിന് അഭിമുഖമായി നിന്ന് ചോദിച്ചു ..
ചേച്ചീ !!! എന്താ ഇത് ?? അഭി ഇടയിൽ കയറി ചോദിച്ചു …
ഞാൻ സംസാരിക്കുന്നത് അഭിയോടല്ല !!!അഭിയോട് സംസാരിക്കുമ്പോൾ എന്നോട് മറുപടി പറയാൻ വന്നാൽ മതി …
യാമിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ രാജീവ് പകച്ചു നിന്നു …
രാജീവ് അഭിയുടെ മുഖത്തേക്ക് നോക്കി !! ശേഷം യാമിക്ക് അഭിമുഖമായി നിന്നു ..
യാമി !!! നമ്മൾ തമ്മിൽ എന്ത് ബന്ധം ?? ഒരു ബന്ധവും ഇല്ല എനിക്ക് അറിയാം !!
ഞാൻ പോകുന്നു അഭി !! രാജീവ് ആരുടെയും മറുപടിക്ക് കാത്തു നിൽക്കാതെ അവിടെ നിന്നും പോയി …
അഭി രാജീവന് പിന്നാലെ പോയി !!
ഉണ്ണിയേട്ടാ !! യമിച്ചേച്ചിയെ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ കാണുന്നത് !! നമ്മളിൽ നിന്ന് എന്തോ മറച്ചു പിടിക്കാനുള്ള കാപട്യം ആണ് ഈ ദേഷ്യപ്രകടനം …
ചേച്ചീ ഒരു പാവമാണ് !! നിങ്ങൾ തറവാട്ടിൽ നിന്നും പോയതിന് ശേഷവും ഉണ്ണിയേട്ടനെ പറ്റി യാമി ചേച്ചീ ഇടക്ക് തിരക്കുമായിരുന്നു …വിശ്വൻ അങ്കിൾ മരിച്ച വിവരം വരെ ഞങ്ങൾ അറിഞ്ഞിരുന്നു .. അന്ന് ഞാൻ എഞ്ചിനീറിങ്ങിന് പഠിക്കുകയായിരുന്നു … ചേച്ചീ അന്ന് മുംബൈയിൽ ആയിരുന്നു …
പിന്നീട് നിങ്ങളെപ്പറ്റി വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല …
പെട്ടെന്നുള്ള ദേഷ്യത്തിന് യാമിച്ചേച്ചി എന്തേലും പറഞ്ഞതായി അതിനെ കണ്ടാൽ മതി .. ചേച്ചീ തന്നെ ഉണ്ണിയേട്ടനെ വിളിച്ചോളും … അഭി പറഞ്ഞു ..
മ്മ് … ശെരി അഭി !! നീ പോയി കിടന്നോ !! സുഖമില്ലാതെ ഇരിക്കുവല്ലേ ..
രാജീവ് സ്കൂട്ടർ സ്റ്റാർട്ട് ആക്കി അഭിയോട് യാത്ര ചോദിച്ചിട്ട് പോയി …
അഭി തിരികെ ഫ്ലാറ്റിലേക്ക് കയറിച്ചെന്നു !!
യാമി സോഫയിൽ തന്നെ കണ്ണടച്ച് ചാരി ഇരിക്കുന്നത് കണ്ടു …
യാമിയുടെ ഇരുപ്പ് കണ്ടപ്പോൾ അഭിക്ക് ദേഷ്യം വന്നു …
അഭി ഫോൺ എടുത്ത് കൂട്ടുകാരൻ രാഹുലിനെ വിളിച്ചു …
ഹലോ അഭി !! എന്തുണ്ട് വിശേഷം ?? നീ കൊച്ചിയിൽ വന്നിട്ട് ഇതുവരെ എന്റെയടുക്കൽ ഒന്ന് വന്നില്ലല്ലോ ??
സോറി ഡാ !! എനിക്ക് സമയം കിട്ടിയില്ലെന്ന് വേണം പറയാൻ !! ഞാൻ ഇപ്പോൾ വിളിച്ചത് നിന്നോട് ഒരു കാര്യം ചോദിയ്ക്കാൻ ആണ് ..
നീ എടപ്പള്ളിയിലാണ് താമസം എന്നല്ലെ പറഞ്ഞത് ?? നിന്റെ ഫ്ലാറ്റിൽ ഇനിയൊരാൾക്ക് കൂടി താമസിക്കാൻ ഉള്ള സൗകര്യം ഉണ്ടോ ?? അഭി തിരക്കി …
ഞാൻ ഇപ്പോൾ ഇവിടെ ഒറ്റക്കടാ താമസം !! എന്റെ കൂടെ ഒരാൾ ഉണ്ടായിരുന്നു .. അവൻ ഇപ്പോൾ ഫാമിലി ആയി മാറി താമസിക്കുകയാണ് …
ആർക്ക് വേണ്ടിയാണ് നീ തിരക്കുന്നത് ?? നിന്റെ പരിചയക്കാർ ആരെങ്കിലും ആണൊ ? രാഹുൽ തിരക്കി ..
വേറെയാർക്കും അല്ല !! എനിക്ക് വേണ്ടി തന്നെയാണ് !! അഭി പറഞ്ഞു …
യാമി കണ്ണ് തുറന്ന് അഭിയെ നോക്കി !!
നിനക്കാണെങ്കിൽ ഞാൻ ഡബിൾ ഒക്കെ !!
ഇന്ന് തന്നെ പോന്നോ !!
അഡ്രെസ്സ് ഞാൻ അയച്ചു തരാം … രാഹുൽ പറഞ്ഞു …
ശെരിയാടാ !! താങ്ക്സ് ഞാൻ വൈകിട്ട് അങ്ങ് വന്നേക്കാം ……..അഭി ഫോൺ കട്ട് ചെയ്തു ..
അഭി മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയതും യാമി പിന്നിൽ നിന്ന് വിളിച്ചു !!!
നീ എവിടേക്കാണ് താമസം മാറുന്നത് ?? യാമി ചോദിച്ചു ..
അഭി മറുപടി ഒന്നും പറഞ്ഞില്ല … നിന്നോടല്ലേ ഞാൻ ചോദിച്ചത് എവിടെ പോകുവാണെന്ന് ??
പറയാൻ എനിക്ക് മനസ്സില്ല !! ചേച്ചീ എവിടെ പോകുന്നു എന്തിന് പോകുന്നു എന്നൊന്നും എന്നോട് പറയുന്നുണ്ടോ ??? ഇല്ലല്ലോ ..അപ്പോൾ എന്റെ കാര്യങ്ങൾ പറയാൻ എനിക്ക് താല്പര്യം ഇല്ല …
അഭി മുറിയുടെ കതക് ശക്തിയായി വലിച്ചടച്ചു …
യാമി അതേ ഇരുപ്പ് തുടർന്നു …
തുണികൾ നിറച്ച ബാഗുമായി അഭി മുറിയിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട് യാമി അവനെ തടഞ്ഞു ….
ഞാൻ എവിടെപോയതാണെന്ന് പറയാത്തത് കൊണ്ടല്ലേ നീ എന്നോട് പിണങ്ങി ഇവിടെ നിന്നും ഇറങ്ങാൻ നിൽക്കുന്നത് ??
ഞാൻ എവിടെപ്പോയി എന്ന് പറഞ്ഞാൽ നിന്റെ പിണക്കം തീരുമെങ്കിൽ ഞാൻ പറയാം …
നിനക്ക് പഴയതൊക്കെ അറിയാവുന്നതല്ലേ ?? ഞാൻ ചന്ദ്രയെ കാണാൻ പോയതാണ് ..
ഉണ്ണി പറഞ്ഞാണ് ചന്ദ്രക്ക് പറ്റിയ അപകടത്തെ പറ്റി അറിഞ്ഞത് ….കാണണം എന്ന് തോന്നി !!! പോയി കണ്ടു !!
ശെരി സമ്മതിച്ചു !! അതിന് ചേച്ചീ എന്തിനാ പാവം ഉണ്ണിയേട്ടനോട് ചൂടായത് ?? പുള്ളിക്കാരന് വിഷമം ആയിട്ടുണ്ട് !!!
നിന്റെ ഉണ്ണിയേട്ടൻ അത്രക്ക് പാവം ആണെന്ന് എനിക്ക് തോന്നുന്നില്ല … യാമി പതിയെ ചിരിച്ചു …
ചേച്ചിക്ക് എല്ലാം തമാശ ആണ് … കണ്ണ് നിറഞ്ഞിട്ടാണ് ഉണ്ണിയേട്ടൻ ഇവിടെ നിന്ന് ഇറങ്ങിപ്പോയത് ..
ചേച്ചീ ഉണ്ണിയേട്ടനെ വിളിച്ചു സോറി പറയണം !!!!അഭി പറഞ്ഞു …
അത് വേണോടാ ??? യാമി ചോദിച്ചു …
വേണം !!! അഭി തീർത്തു പറഞ്ഞു .
മ്മ് ,, പറയാം !! നാളെ നേരിട്ട് കണ്ട് തന്നെ പറഞ്ഞേക്കാം !!!
അപ്പോൾ നിന്റെ കാര്യം എങ്ങനാ??പോകുന്നോ അതോ ഇവിടെ നിൽക്കുന്നോ ?? യാമി തിരക്കി …
രാഹുലിനെ കുറെ നാളായി പറ്റിക്കുന്നു !!! എന്തായാലും ഞാൻ ലീവ് എടുത്തിരിക്കുകയല്ലേ !! രണ്ടുദിവസം അവന്റെ കൂടെ നിന്നിട്ട് വരാം …
ഞാൻ ചേച്ചിയെ പറ്റിച്ചതാ !! രണ്ടു ദിവസത്തേക്കുള്ള സാധനങ്ങളെ ഞാൻ ബാഗിൽ എടുത്തിട്ടൊള്ളു … അഭി കണ്ണിറുക്കി കാണിച്ചു …
എടാ കള്ളാ ?? എന്നെ പറ്റിച്ചു അല്ലേ ?? യാമി അഭിയുടെ ചെവിക്ക് പിടിച്ചു ..
അഭി യാമിയുടെ നെറ്റിയിൽ ഉമ്മ വെച്ചു !! പോയിട്ട് വരാം കേട്ടോ ?? ഞാൻ വരുമ്പോഴേക്കും രണ്ടാളുടെയും പിണക്കം പറഞ്ഞു തീർത്തോണം …
ടോം ആൻഡ് ജെറി കളി ഞാൻ വന്നിട്ട് അവസാനിപ്പിച്ചു തരാം … അഭി ആക്കിയ ചിരി പാസ് ആക്കി ഫ്ലാറ്റിൽ നിന്നും ഇറങ്ങി ..
യാമി ഫോൺ എടുത്തു രാജീവിന്റെ നമ്പർ ഡയൽ ചെയ്‌തു …
രാജീവ് ഫോൺ എടുത്തില്ല …
യാമി ഒന്നുകൂടി വിളിച്ചു !!
ഈതവണ രാജീവ് ഫോൺ എടുത്തു …
ഉണ്ണി !!! സോറി ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാണ് …യാമി പതിയെ പറഞ്ഞു …
ഏയ് … അത് സാരമില്ല ..: എനിക്ക് വിഷമം ഒന്നുമില്ല ..:
യാമിക്ക് നാളെ ജോലിക്ക് പോകേണ്ടേ ??
പോകണം !!
എനിക്ക് തന്നെ നാളെയൊന്ന് കാണാൻ പറ്റുമോ ?? താൻ ഇപ്പോൾ ഫ്രീ ആകുമെന്ന് പറഞ്ഞാൽ മതി ..
ഞാൻ നാളെ വൈകിട്ട് ഫ്രീ ആണ് ഉണ്ണി !! നാളെ കാണാം !!
ശെരി !! എന്നാൽ നാളെ വൈകിട്ട് അഞ്ചുമണിക്ക് നിങ്ങളുടെ IT പാർക്കിന്റെ താഴെയുള്ള കോഫി ഹൌസിൽ ഞാൻ കാണും …രാജീവ് സ്ഥലവും സമയവും പറഞ്ഞു …
പറഞ്ഞ സമയത്തു തന്നെ രാജീവ് കോഫീ ഹൌസിൽ എത്തി ….
യാമി വേഗത്തിൽ നടന്നു വരുന്നത് രാജീവ് കണ്ടു ..
രാജീവിനെ കണ്ടതും യാമി ചിരിച്ചു ……വന്നിട്ട് ഏറെ നേരമായോ ഉണ്ണി ??
ഇല്ല !! ഞാൻ വന്നതേ ഒള്ളു !!
എന്താ ഓർഡർ ചെയ്യേണ്ടത് ?? രണ്ട് കോഫി ആയാലോ ?? യാമി ചോദിച്ചു ..
മ്മ് ആവാം !!
ഇവിടെ സെൽഫ് സർവീസ് ആണ് !! ഞാൻ കോഫീ വാങ്ങിയിട്ട് വരാം …
യാമി കോഫീ ഓർഡർ ചെയ്തിട്ട് രാജീവിനെ നോക്കി …രാജീവ് യാമിയെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ യാമിക്ക് എന്തോ പതർച്ച ഉണ്ടായി …
ദാ കോഫീ !!! യാമി രാജീവന് കോഫീ നീട്ടി …
ഉണ്ണീ …ഞാൻ ഇന്നലെ ചന്ദ്രയെ കാണാൻ പോയതായിരുന്നു …പോയി കണ്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആയിപോയി …
ഇന്നലെ ചൂടായി സംസാരിച്ചതിന് സോറി !!!!സട്യതില് ഇന്ന് നേരിൽ കണ്ടു സോറി പറയാൻ ഇരുന്നതാണ് .. അപ്പോഴാണ് ഉണ്ണി തന്നെ എന്നെ കാണണം എന്ന് പറഞ്ഞത് ..
യാമി പറഞ്ഞു …
യാമി !!
താൻ ഇന്നലെ എന്നോട് ചോദിച്ച ചോദ്യം നൂറാവർത്തി ഞാൻ എന്നോട് തന്നെ ചോദിച്ചു !! അവസാനം ഞാൻ അതിന് ഒരു ഉത്തരവും കണ്ടെത്തി …
യാമി ചോദ്യഭാവത്തിൽ രാജീവനെ നോക്കി …
ആരെങ്കിലും എവിടെയെങ്കിലും പോയാലോ വന്നാലോ എനിക്ക് എന്താ ?? ഒന്നുമില്ല …
എന്നാൽ ….യാമി !! നീ നീയെനിക്ക് ഒരുപാട് പ്രീയപെട്ടത് ആണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ പരിസരം മറന്ന് നിന്നെ ചോദ്യം ചെയ്തത് ..
നിന്നെ ഞാൻ ഇഷ്ടപെടുന്നു !!! അതിനെ ഏത് രീതിയിൽ വേണേലും നിനക്ക് കാണാം !! പക്ഷെ പണ്ട് നീ രഞ്ജൻ സാറിനോട് പറഞ്ഞത് പോലെ ……എന്റെ നിലയും വിലയും സ്ഥാനവും ചോദ്യം ചെയ്ത സ്ഥിതിക്ക് എന്റെ നില മറന്ന് തന്നോട് ഞാൻ സ്വാതന്ത്ര്യം കാണിച്ചതിന് സോറി !!
ഒരു നിമിഷം നീ എന്റേതാണെന്ന് തോന്നിപ്പോയത് കൊണ്ട് ആണ് ഞാൻ അധികാരത്തോടെ നിന്നെ ചോദ്യം ചെയ്തത് …
എന്നാൽ ഞാൻ എന്റെ അനിയനായി കാണുന്ന അഭിയുടെ മുന്നിൽ വച്ച് നീ എന്നോട് അങ്ങെനെ ചൂടായപ്പോൾ എനിക്ക് !! ഞാൻ ….ഞാൻ …ഒന്നുമില്ലാതെ ആയി …
ഇപ്പോൾ എനിക്ക് ആ വിഷമം ഇല്ല !!
രാജീവ് പോക്കറ്റിൽ നിന്ന് ഒരു പൊതി എടുത്തു … ഇതിൽ പണം ആണ് .. യാമി രജനിക്ക് വേണ്ടി ചിലവാക്കിയ പണം !! ഇതിനെ ഞാൻ വിലകുറച്ചു കാണുകയോ തന്റെ സഹായം കണ്ടില്ലെന്ന് നടിക്കുന്നതോ അല്ല … താൻ ചെയ്ത ഉപകാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ..:
എന്നാലും ഇനി ഈ കടം അത് എന്റെ മനസ്സിന് ഒരു ഭാരമാണ് …
രാജീവ് യാമിയുടെ കൈയിലേക്ക് ആ പൊതി വെച്ചുകൊടുത്തു …
എനിക്ക് പിണക്കം ഒന്നുമില്ല കേട്ടോ ?? യാമിക്ക് എന്നെ ഒരു നല്ല സുഹൃത്തായി കാണാം …
എനിക്ക് ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ് !!! ഞാൻ പോകുന്നു … പിന്നേ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാം … നമുക്ക് നല്ല അസ്സൽ കപ്പപ്പുഴുക്കും പഴങ്കഞ്ഞിയും കൂട്ടി നല്ല തട്ട് തട്ടാം …
രാജീവ് ചിരിച്ചു കൊണ്ട് എഴുനേറ്റ് … യാമിയോട് യാത്ര പറഞ്ഞു പോയി ..::
യാമി ശിലപോലെ അവിടെ ഇരുന്നു ..:
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission