Skip to content

നീലാഞ്ജനം – 2

neelanjanam

ഞാനും എന്റെ അമ്മയും ഞങ്ങളുടെ നാട്  ഉപേക്ഷിച്ചു ഈ നാട്ടിൽ വന്നതിന്റെ കാരണം വിശ്വെട്ടൻ  പലപ്പോഴും ചോദിച്ചപ്പോഴും ഞാൻ ഒഴിഞ്ഞുമാറിയിട്ടേ  ഒള്ളു ……അത് ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത  ഒന്നായത് കൊണ്ടാണ് !!

ഞങ്ങളുടെ ജീവിതം ഈ അവസ്ഥയിൽ ആയതിന്റെ കാരണം അകത്തു  കിടക്കുന്ന അവളും അവളുടെ ചേട്ടനും അച്ഛനുമാണ് …ദേവന്റെ മുഖം വലിഞ്ഞുമുറുകുന്നത്  വിശ്വൻ ശ്രദ്ധിച്ചു ..

എന്താ  ദേവാ  നീ ഈ പറഞ്ഞു വരുന്നത് ?? എനിക്ക്  ഒന്നും മനസിലാകുന്നില്ലല്ലോ ??

ജീവിതം അങ്ങനെയല്ലേ  വിശ്വേട്ടാ !! ഉത്തരം ഇല്ലാത്ത  ഒരുപാട്‌  ചോദ്യങ്ങൾ ഉണ്ടാവും …

“”നിങ്ങൾ  ആ പെൺകുട്ടിയെ  കൊണ്ടുവന്ന  ആൾകാർ അല്ലെ?? “”നേഴ്സ്. ദേവന്റെ  അടുക്കലേക്ക്  വന്ന്  ചോദിച്ചു ..

അതേ … സിസ്റ്റർ  ഞങ്ങളാണ്  കൊണ്ടുവന്നത് !! ആ കുട്ടിക്ക്  ഇപ്പോൾ എങ്ങനെ ഉണ്ട് ??

ഡോക്ടർ  നിങ്ങളെ  അകത്തേക്ക്  വിളിക്കുന്നുണ്ട് !! ഡോക്ടർ  എല്ലാം വിശദമായി  പറയും .. നേഴ്സ് അകത്തേക്ക്  പോയി ..

വിശ്വനും  ദേവനും നഴ്സിനെ അനുഗമിച്ചു …

ഡോക്ടർ !!

ഇവരാണ്  ആ പെൺകുട്ടിയെ  കൊണ്ടുവന്നത് !! നേഴ്സ്  ആമുഖമായി പറഞ്ഞു …

മ്മ് ,, നിങ്ങൾ ഇരിക്കൂ …

എന്റെ  പേര്  ഹേമ ,, ഡ്യൂട്ടി ഡോക്ടർ ആണ് …

നിങ്ങൾക്ക്  എവിടെനിന്നാണ്  ഈ കുട്ടിയെ കിട്ടിയത് ?? Dr ഹേമ  ചോദിച്ചു ..

വിശ്വൻ കാര്യങ്ങൾ ഡോക്ടറിനോട്  വിശദീകരിച്ചു …

ഡോക്ടർ ആ. കുട്ടിക്ക്  ഇപ്പോൾ എങ്ങനെ ഉണ്ട് ??

വിശ്വൻ ചോദിച്ചു …

സംഗതി  റേപ്പ്  അറ്റെംപ്റ്റ്  ആണ് അതിന്റെ ഷോക്കിൽ നിന്ന്  റിക്കവർ ആവാൻ  സമയം എടുക്കും … കുട്ടിക്ക്  ബോധം  തെളിഞ്ഞാൽ  മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയുവാൻ  സാധിക്കത്തൊള്ളൂ …

ഇങ്ങനെ ഒരു കേസ് ആയതുകൊണ്ട് തന്നെ  എനിക്ക് ഇത്‌  പോലീസിൽ  റിപ്പോർട്ട് ചെയ്യേണ്ടി  വരും …

അയ്യോ  എന്റെ പൊന്ന്  ഡോക്ടറെ  വഴിയിൽ ഈ കുട്ടി  കിടക്കുന്നത് കണ്ട്  ഇങ്ങോട്ട്  കൊണ്ടുവന്നതാണ് … അല്ലാതെ ഞങ്ങൾക്ക്  രണ്ടാൾക്കും ഈ കുട്ടിയെ  അറിയില്ല ….വിശ്വൻ തൊഴുകൈയോടെ  പറഞ്ഞു ..

ഏയ്‌ ……നിങ്ങളാണ് ഇത്  ചെയ്തതെന്ന്  ഞാൻ പറഞ്ഞില്ലല്ലോ …ഇങ്ങനെയുള്ള കേസുകൾ  ആശുപത്രിയിൽ വന്നാൽ പോലീസിൽ അറിയിക്കേണ്ടത്  ഞങ്ങളുടെ ഉത്തരവാദിത്തം  ആണ് .. അതുമാത്രമേ  ഞാനും ചെയ്യാൻ പോകുന്നൊള്ളു …Dr ഹേമ വിശദീകരിച്ചു …

പിന്നെ  ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ  ഇപ്പോൾ  SI  ചാർജിൽ ഉള്ളത് എന്റെ  ഭർത്താവാണ് .. അദ്ദേഹം  ഇത്‌  മാന്യമായി തന്നെ കൈകാര്യം ചെയ്തുകൊള്ളും …

ഡോക്ടർ !!

ഇത്‌  അറ്റൻഡർ ഞങ്ങളുടെ കയ്യിൽ ഏല്പിച്ച  ആ കുട്ടിയുടെ മൊബൈലും  പഴ്സുമാണ് ആണ് … ഇതിൽ  അതിന്റെ

ഡ്രൈവിങ് ലൈസെൻസ്  ഉണ്ട് … അതിൽ ആ കുട്ടിയുടെ അഡ്രസ്‌ ഉണ്ട്  വിശ്വൻ  ദേവന്റെ കയ്യിൽ ഇരുന്ന  പേഴ്സ് വാങ്ങി  Dr  ഹേമയെ  ഏല്പിച്ചു …

ഹോ ,,ഇത്‌  എന്തായാലും കാര്യങ്ങൾ എളുപ്പമാക്കി … ആ കുട്ടിയുടെ വീട്ടിൽ കാര്യങ്ങൾ അറിയിക്കാമല്ലോ …

ഏതായാലും  പോലീസിൽ ഞാൻ അറിയിക്കാൻ പോകുന്നു … അവർ വന്നു കഴിഞ്ഞിട്ട്  നിങ്ങൾക്ക്  പോകാം … Dr ഹേമ  പറഞ്ഞു ..

വിശ്വനും ദേവനും മുറിവിട്ട്  പുറത്തേക്ക്  ഇറങ്ങി …

Dr  ഹേമ മൊബൈൽ എടുത്ത് SI മഹേഷിനെ  വിളിച്ചു …

ഹലോ … മാടത്തിന് അവിടെ രോഗികൾ  ഒന്നുമില്ലേ ?? അല്ല സാധാരണ പതിവില്ലാത്തതാണല്ലോ  ഈ നേരത്തുള്ള  വിളി ..ഫോൺ  എടുത്തുകൊണ്ട്  മഹേഷ്  പറഞ്ഞു …

അതേ …പതിവിന്  വിപരീതായി നടക്കുമ്പോൾ എന്നെപോലെയുള്ള  ഡോക്ടർമാർക്ക്  തലവേദന  കൂടത്തല്ലേ  ഒള്ളു  SI  സാറേ !!

മാഹിയെട്ടാ !! ഇവിടെ ഒരു പെൺകുട്ടി അഡ്മിറ്റ് ആയിട്ടുണ്ട് …പ്രഥമ പരിശോധനയിൽ തന്നെ  അതൊരു ഗാങ് റേപ്പ് ആണെന്ന്  മനസിലായി …ഏതോ  കെണിയിൽ പെട്ടതാകാനാണ്  വഴി …റോഡ് സൈഡിൽ  ബോധമില്ലാത്ത കിടന്നത് കണ്ട്  വണ്ടിക്കാരാണ്  ഇവിടെ എത്തിച്ചത് ..

മ്മ് ,, കുട്ടിയുടെ  ഇപ്പോഴത്തെ  അവസ്ഥ  എങ്ങനെയുണ്ട് ???

ബോധം തെളിഞ്ഞിട്ടില്ല …ദേഹമാസകലം  മുറിവുകളും ചതവുകളും  ഉണ്ട് … മുഖം നീര് വെച്ചിട്ടുണ്ട് .. സംഭവത്തിന്റെ ഷോക്ക്  ആണൊ  എന്ന്  വ്യക്തമല്ല … ഏതായാലും  ഒരു CT സ്കാൻ കൂടി  ചെയ്തു നോക്കണം ..

ഓക്കെ ..താൻ  വേണ്ടത്  ചെയ്തോളു … ഞാൻ എത്രെയും പെട്ടെന്ന്  അങ്ങ്  വന്നേക്കാം … മഹേഷ് ഫോൺ  കട്ട് ചെയ്തു ..

SI മഹേഷ്  ആശുപത്രിയിൽ എത്തി ..Dr  ഹേമയെ  കണ്ടു …

വിശ്വനെയും  ദേവനെയും  അകത്തേക്ക്  വിളിപ്പിച്ചു  വിശദമായി ചോദ്യം ചെയ്തു …

നിങ്ങൾ  ലോഡ്  കൊണ്ട്  കോയമ്പത്തൂർ പോകുവാണെന്നല്ലേ  പറഞ്ഞത്?? .. മഹേഷ് ചോദിച്ചു ..

അതേ .. സാർ വിശ്വൻ മറുപടി പറഞ്ഞു …

എന്തായാലും നിങ്ങൾ ചെയ്തത്  നല്ല കാര്യമാണ് ……ഒരു ജീവൻ രക്ഷിക്കാനായല്ലോ …

എന്നാൽ നിങ്ങൾ പൊയ്ക്കോളൂ …..നിങ്ങളുടെ ഡീറ്റെയിൽസ്  ഇവിടെ കൊടുത്തിട്ടുണ്ടല്ലോ ……എന്തെങ്കിലും ആവശ്യം വന്നാൽ ഞങ്ങൾ വിളിച്ചോളാം …മഹേഷ്  പറഞ്ഞു …

സാർ !!

ആ കുട്ടിയെ ഒന്ന് കാണാൻ  പറ്റുമോ ?? ദേവൻ വിക്കി വിക്കി ചോദിച്ചു !!

മ്മ് ,,എന്തിനാ ഇപ്പോൾ അതിനെ കാണുന്നത് ?? ഒന്നാമത്  തന്നെ അതിനെ കാണാൻ പറ്റുന്ന  ഒരു അവസ്ഥയിൽ അല്ല ,, രണ്ടാമത്  അതിന്  ബോധം  തെളിഞ്ഞിട്ടില്ല .. മഹേഷ്  പറഞ്ഞു …

സാർ … ഞങ്ങൾ അല്ലെ  ആ കുട്ടിയെ  ഇവിടെ കൊണ്ടുവന്നത് ?? ഏതെങ്കിലും ഒരു പരിഗണിച്ചു കൂടേ ?? ദേവൻ യാചിച്ചു ..

മഹേഷ്  ഹേമയെ  ഒന്ന്  നോക്കി …

മ്മ് ,,കയറി കണ്ടോളു … അധികസമയം  അവിടെ നിൽക്കരുത് ..Dr ഹേമ  പറഞ്ഞു ..

ദേവൻ തലയാട്ടികൊണ്ട്  അകത്തേക്ക്  പോയി …

അഞ്ജനയെ  കിടത്തിയിരുന്ന  ഭാഗത്തേക്ക്  പോയി … അവിടെ രണ്ട് നഴ്സുമാർ  ഉണ്ടായിരുന്നു …

ദേവൻ ഒന്നേ ആ മുഖത്തേക്ക്  നോക്കിയുള്ളൂ … കരിനീലിച്ച  ആ മുഖം കണ്ടു  ദേഹം  തളരുന്നത്  പോലെ  ദേവന്  തോന്നി …

നിറഞ്ഞു  വന്ന  കണ്ണുകൾ ദേവൻ തുടച്ചു …

ഈശ്വരാ !! ഇത്‌  എന്തൊരു പരീക്ഷണമാണ് !!! അഞ്ജുവിനെ  ഇങ്ങനെ  ഒരു അവസ്ഥയിൽ  താൻ കാണുമെന്ന് സ്വപ്നത്തിൽ പോലും ഉൾകൊള്ളാൻ കഴിയുന്നില്ല !!! ആരാണ്  ഇവളോട്‌ ഈ ക്രൂരത  കാണിച്ചത് ??

ദേവന്റെ  വിതുമ്പൽ  കണ്ടിട്ട്  നഴ്സുമാർ  പരസ്പരം നോക്കി …

നിങ്ങൾ  ദയവു ചെയ്ത്  പുറത്തു പോണം … അതിൽ ഒരാൾ പറഞ്ഞു ….

ദേവൻ പിന്നെ അവിടെ നിന്നില്ല കണ്ണ് തുടച്ചിട്ട്  ഇറങ്ങി പോയി …

പുറത്തു  മഹേഷ്. ഹേമയോട്  വിവരങ്ങൾ അന്വേഷിച്ചു  അറിയുകയായിരുന്നു …

ദേവന്റെ  മുഖം കണ്ടിട്ട്  മഹേഷിന് എന്തോ പന്തികേട് തോന്നി …

മഹേഷ്  ദേവനോട്  കാര്യം തിരക്കാനായി ഒരുങ്ങിയതും  ദേവൻ  മഹേഷിന്റെ കൈകൾ കൂട്ടി പിടിച്ചതും ഒരുമിച്ചായിരുന്നു …

സാറെ !! നിങ്ങളെ  കണ്ടിട്ട്  നീതിക്ക്  നിരക്കാത്തത്  ഒന്നും ചെയ്യില്ലെന്ന്  എനിക്ക്  ബോധ്യം ഉണ്ട് .. ഈ കേസ് ആര്  അന്വേഷിച്ചാലും  ഒരിക്കൽ പോലും ആ പെൺകുട്ടിയെ സമൂഹത്തിലോ  മാധ്യമങ്ങളുടെ  മുന്നിലേക്കോ  വലിച്ചിഴക്കരുത് …ഇത് എന്റെയൊരു അപേക്ഷയാണ് …

മഹേഷും ഹേമയും പരസ്പരം നോക്കി … ദേവന്റെ പ്രവർത്തി കണ്ടു  വിശ്വൻ  മിഴിച്ചു  നിന്നു …

അല്ല !! താൻ ഇത്ര  വൈകാരികമായി  സംസാരിക്കുന്നത്  എന്തുകൊണ്ടാണെന്ന്  എനിക്ക്  മനസിലാകുന്നില്ല ..തനിക്ക്  ഈ കുട്ടിയെ  അറിയാമോ ?? SI മഹേഷ് ചോദിച്ചു ..

അറിയാം  സാറെ ….വെറുമൊരു പരിചയം മാത്രമല്ല  എനിക്ക് അവളോട് …

ഓർമവെച്ച കാലം തൊട്ട് …..അവളായിരുന്നു  എന്റെ എല്ലാം …

അഞ്ജു …ഒരിക്കൽ  എന്റെ  പ്രാണനായിരുന്നു  അവൾ

ദേവൻ  കണ്ണുകൾ  തുടച്ചു …

ദേവൻ പറയാനുള്ളത്  കേൾക്കാനായി മഹേഷും ഹേമയും വിശ്വനും കാതോർത്തു ….

(തുടരും …)

ആദ്യ ഭാഗം  എല്ലാവർക്കും ഇഷ്ടമായി എന്ന്  വിശ്വസിക്കുന്നു

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!