മാളു നാളെ നീയും എന്റെയൊപ്പം വരണം ..
അവിടെ ഞാൻ പ്രതീക്ഷിക്കുന്ന ചിലർ ഉണ്ട് …
അവരുടെ മുന്നിൽ !!അവരുടെ മുന്നിൽ മാത്രം ഞാൻ തോറ്റ് പോയിട്ടില്ലെന്ന് എനിക്ക് തെളിയിച്ചു കൊടുക്കണം മാളു … ദേവന്റെ മനസ്സിൽ പല മുഖങ്ങളും തെളിഞ്ഞു …
നാളെ നീ എങ്ങനെയാണ് എന്റെ കൂടെ വരേണ്ടത് എന്ന് ഞാൻ നിനക്ക് പറഞ്ഞുതരാം … അതുപോലെ വേണം നീ എന്റെ കൂടെ വാരാൻ …
ദേവൻ പറഞ്ഞത് കേട്ട് മാളു തലയാട്ടി …
മാളുവും ദേവനും കൂടെ വീട്ടിലേക്ക് നടന്നു …
വീടിന്റെ ഉമ്മറത്തു വിശ്വനും സൗദാമിനിയും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ..:
ആ … നിങ്ങൾ വന്നോ ?? “എന്താ ഇത്രെയും വൈകുന്നതെന്ന് ഞാൻ ഇപ്പോൾ സൗദാമിനിയോട്. പറഞ്ഞതെ ഒള്ളു “
വിശ്വൻ എഴുന്നേറ്റു …
വിശ്വേട്ടാ !!
നാളെ ഞാൻ അഹല്യയിൽ പോകുന്ന കാര്യം അറിയാമല്ലോ !! മാളുവിനെയും എന്റെയൊപ്പം ഞാൻ കൊണ്ടുപൊക്കോട്ടെ ??
നീ എന്തിനാ മാളുവിനെ കൊണ്ടുപോകുന്നത് ????നിനക്ക് പോണെങ്കിൽ ഒറ്റക്ക് പോയാൽ പോരെ ?? സൗദാമിനി അനിഷ്ടം പ്രകടിപ്പിച്ചു …
അമ്മേ !! നാളെ ഞാൻ പോകുന്നത് ആരുടെ മുന്നിലേക്ക് ആണെന്ന് അമ്മക്ക് അറിയാമല്ലോ ?? പോകുവാണെങ്കിൽ ഞാൻ മാളുവിനെ കൂടെ കൊണ്ടുപോകും … വാശിയോടെ ദേവൻ പറഞ്ഞു ..
അമ്മെ !! ദേവേട്ടനെ ഒന്നും പറയേണ്ട …ഇവിടുന്ന് കഷ്ടിച്ചു ഒരു മണിക്കൂറിന്റെ യാത്ര അല്ലെ ഒള്ളു …..ഞാനാണ് ദേവേട്ടനോട് കൂടെ വരാമെന്ന് പറഞ്ഞത് …ദേവനെ രക്ഷിക്കാനായി മാളു പറഞ്ഞു ..
രണ്ടാളും എന്താണെന്ന് വെച്ചാൽ ആയിക്കോ !! ഞാൻ ഒന്നും പറയുന്നില്ല !!സൗദാമിനി പിന്നെ ഒന്നും പറഞ്ഞില്ല …
വിശ്വേട്ടാ !!
നീ മാളൂനെ കൂടെ കൂട്ടിക്കോ മോനേ !! എനിക്ക് എതിർപ്പൊന്നും ഇല്ല …സൗദാമിനി പറഞ്ഞത്. നീ കാര്യമാക്കേണ്ട …വിശ്വൻ പറഞ്ഞു …
മാളു വിശ്വന്റെ കൂടെ വീട്ടിലേക്ക് പോയി …
അത്താഴം കഴിഞ്ഞു ദേവൻ കിടക്കുവാനായി മുറിയിലേക്ക് വന്നു ….
ഫോൺ എടുത്ത് മാളുവിനെ വിളിച്ചു ..
എന്താ ദേവേട്ടാ വിളിച്ചത് ? കിടന്നില്ലേ ??
മ്മ് ,, കിടക്കാൻ പോവാണ് … നിന്നെ വിളിക്കണമെന്ന് തോന്നി ..
ഞാൻ നാളെ നിന്നെക്കൊണ്ട് പോകുന്നത് അമ്മക്ക് ഇഷ്ടമല്ല … അമ്മക്ക് ഇപ്പോഴും പഴയ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ ഉള്ള വിഷമവും പേടിയുമാണ് …
ഇല്ല. ദേവേട്ടാ !! ദേവേട്ടൻ എന്ത് ചെയ്താലും അതിന്റെ പിന്നിൽ ഒരു ശരി ഉണ്ടെന്ന് അമ്മക്ക് അറിയാം …
ദേവേട്ടൻ സമാധാനമായിട്ട് ഉറങ്ങിക്കോളൂ …
നമ്മുക്ക് രാവിലേ കാണാം …മാളു ഫോൺ കട്ട് ചെയ്യാൻ തുടങ്ങി …
ഹലോ …ഫോൺ വെക്കല്ലേ … ദേവൻ പെട്ടെന്ന് പറഞ്ഞു …
എന്താ ദേവേട്ടാ ??
അല്ല …ഉച്ചക്ക് കിട്ടിയ പോലെ ഒന്ന് കവിളത്തു കിട്ടിയിരുന്നെങ്കിൽ എനിക്ക് ഉറങ്ങാമായിരുന്നു … ദേവൻ കുസൃതിയോടെ പറഞ്ഞു ….
അയ്യടാ …പൂതി കൊള്ളാല്ലോ …ഫോൺ വെച്ചിട്ട് പോയി കിടന്ന് ഉറങ്ങാൻ നോക്ക് ……അത്രക്ക് അത്യാവശ്യമാണെങ്കിൽ നാളെ നേരിട്ട് തരാം ..മാളു പറഞ്ഞു ….
സത്യമായും തരുമോ ?? ദേവൻ ചോദിച്ചു …
മ്മ് ,,,തരുമെന്നേ !!! ആ തലക്കിട്ട് ഒരു കിഴുക്ക് തരും … ഞാൻ ഫോൺ വെക്കുവാ …
മറുതലക്കൽ അനക്കം ഒന്നും ദേവൻ കേട്ടില്ല ….
കള്ളി അവൾ ഫോൺ കട്ട് ചെയ്തിട്ട് പോയി .. നാളെ ഈ ദേവൻ ആരാണെന്ന് കാണിച്ചു കൊടുക്കാം …
ദേവൻ ഉറങ്ങുവാൻ കിടന്നു …
വിശ്വൻ രാവിലെ എഴുനേറ്റ് വന്നപ്പോൾ അടുക്കളയിൽ പ്രാതൽ തയ്യാറാക്കുന്ന തിരക്കിൽ ആയിരുന്നു മാളു …
നിങ്ങൾ എപ്പോഴാണ് പോകുന്നത് ?? വിശ്വൻ മാളുവിനോട് ചോദിച്ചു …
ആ ,, അച്ഛൻ എഴുന്നേറ്റോ ?? രാവിലെ കഴിച്ചിട്ട് പോകാമെന്നാണ് ദേവേട്ടൻ പറഞ്ഞത് ?? അച്ഛനുള്ള ചായ ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് മാളു മറുപടി പറഞ്ഞു ..
മ്മ് ,, ശരി … ഞാൻ ദേവനെ പോയി ഒന്ന് കാണട്ടെ ,,
വിശ്വൻ ചായ കുടിച്ചിട്ട് ദേവന്റെ അടുക്കലേക്ക് പോയി …
വിശ്വൻ ദേവന്റെ മുറിയുടെ വാതിലിൽ കൊട്ടി …
മുറി തുറന്നു വന്ന ദേവനെ കണ്ണെടുക്കാതെ വിശ്വൻ നോക്കി നിന്നു …
മീശയും താടിയും വെട്ടി ഒതുക്കി ഷർട്ടും പാന്റ്സും ഒക്കെ ഇട്ടപ്പോൾ ദേവനെ കാണാൻ ഒരു പ്രത്യേക ഭംഗി ആയി …
ആഹാ … ഇത് കൊള്ളാമല്ലോ ദേവാ !! നിന്റെ കണ്ടാൽ ഇപ്പൊ സിനിമ നടൻ ചാക്കോച്ചനെ പോലെയുണ്ട് … ലോറി ഓടിച്ചു നടക്കുന്നവൻ ആണെന്ന് കണ്ടാൽ പറയില്ല ..വിശ്വൻ ദേവനെ ആകമാനം നോക്കിയിട്ട് പറഞ്ഞു …
എന്റെ വിശ്വേട്ടാ !!! ഇതൊക്കെ എന്ത് ?? ഈ ലുക്ക് ഒക്കെ നമ്മളായിട്ട് ചെയ്യുന്നതല്ലേ !! ഈ വേഷത്തിൽ ഞാൻ ലോറി ഓടിച്ചാൽ കാണുന്നവന് തോന്നും എന്റെ തലക്ക് ഓളമാണെന്ന് … അത് ജീവിക്കാൻ വേണ്ടിയും ഇത് കുറച്ചു പേരുടെ മുന്നിൽ പ്രദർശിപ്പിക്കുവാനും ഉള്ള വേഷം കെട്ട് അത്രേയൊള്ളൂ …
മാളു ഒരുങ്ങിയോ. വിശ്വേട്ടാ ???
മ്മ് ,, അവളും ഒരുങ്ങാൻ കയറിയിട്ടുണ്ട് … സത്യം പറ !! രണ്ടും കൂടി ആശുപത്രിയിലേക്കാണോ പോകുന്നത് അതോ കല്യാണം ഉറപ്പിച്ചു എന്ന ബലത്തിന്റെ പുറത്തു കറങ്ങാൻ ഇറങ്ങുന്നതാണോ ?? വിശ്വൻ സംശയം ഭാവിച്ചു ചോദിച്ചു …
വിശ്വവേട്ടൻ എന്ത് ചിന്തിച്ചാലും എനിക്ക് കുഴപ്പമില്ല ..മാളുവിന് എന്നെ വിശ്വാസമാണ് ……എനിക്ക് അത് മതി .. ചുണ്ടു മലർത്തി കാണിച്ചിട്ട് ദേവൻ പുറത്തേക്ക് ഇറങ്ങി …
മാളു … എടി മാളുവേ !!!
ഞാൻ റെഡി !! നീയെന്താ റെഡി ആയില്ലേ ?? ദേവൻ വിശ്വന്റെ വീട്ടുപടിക്കൽ നിന്ന് വിളിച്ചു ..
ദേ വരുന്നു ദേവേട്ടാ !!! മാളു വിളിച്ചു പറഞ്ഞു ..:
മാളു ഇളം പച്ച നിറത്തിലുള്ള പട്ടുസാരി ഉടുത്തു അത്യാവശ്യം തെറ്റില്ലാത്ത രീതിയിൽ ഒരുങ്ങിയിയുന്നു …
അല്ല !!! ഇപ്പോൾ ഞാൻ ശെരിക്കും രണ്ടാളോടും ഒന്നുകൂടി ചോദിച്ചോട്ടേ !! നിങ്ങൾ ആശുപത്രിയിലേക്കാണോ പോകുന്നത് ?? വിശ്വൻ ചോദിച്ചു …
അല്ല വിശ്വേട്ടാ ,,, ആദ്യം ഞങ്ങൾ മുരുകൻ കോവിലിൽ പോകും അവിടെ വെച്ചു മാളുവിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും …അവിടെനിന്ന് നേരെ ആശുപത്രിയിലേക്ക് …
ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു …
നീ സമയം കായാതെ വണ്ടിയിൽ കയറ് മാളു …
ദേവൻ കാറിൽ കയറി … ഒപ്പം മാളുവും കയറി …
അപ്പോൾ ശരി വിശ്വേട്ടാ …ഞങ്ങൾ. പോയി വരാം …
ദേവൻ കാർ ഓടിച്ചു അഹല്യ ലക്ഷ്യമാക്കി പോയി ..
ദേവൻ കാർ പാർക്കിങ്ങിൽ നിന്ന് കൊണ്ട് പരമേശ്വരനെ വിളിച്ചു …
ഹലോ !! ഞാൻ ഇവിടെ താഴെ വന്നിട്ടുണ്ട് ..നിങ്ങൾ എവിടെയാണ് ??
മ്മ് .. ശെരി … ഞാൻ അങ്ങോട്ട് വരാം …
ദേവൻ മാളുവിനെ നോക്കി …
മാളു വാ പോകാം …മൂന്നാമത്തെ നിലയിലാണെന്ന് പറഞ്ഞു …
അവർ കാറിൽ നിന്ന് ഇറങ്ങി ..ആശുപത്രിയുടെ ഉള്ളിൽ കയറി ലിഫ്റ്റ് വഴി അഞ്ജന കിടക്കുന്ന ഇടത്തേക്ക് പോയി …
പരമേശ്വരൻ ഇടനാഴിയിൽ നില്പുണ്ടായിരുന്നു …
ദേവൻ നടന്നു വരുന്നത് കണ്ട് പരമേശ്വരന്റെ മുഖം പ്രസന്നമായി …
എന്നാൽ ദേവന്റെ പിന്നാലെ വന്ന മാളുവിനെ കണ്ടതും പരമേശ്വരന് ഒരു വല്ലായ്മ തോന്നി …
ആ …ദേവാ !! എന്റെ മോനേ !! നീ വന്നല്ലൊ !! എത്രനാളായി നിന്നെ കണ്ടിട്ട് ?? നീ ആളാകെ അങ്ങ് മാറിപ്പോയല്ലോ ??
പരമേശ്വരൻ ദേവനെ അടിമുടി നോക്കിയിട്ട് പറഞ്ഞു …
ദേവൻ ചിരിച്ചു ….
പരമേശ്വരൻ …ദേവന്റെ കൂടെ നിന്ന മാളുവിനെ നോക്കി …ആരാ ദേവാ ഇത് ?? എനിക്ക് മനസ്സിലായില്ലല്ലോ ??
മുതലാളിക്ക് അറിയാൻ ഒരു വഴിയും ഇല്ല !! ഇത് മാളു. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ് … ദേവൻ മാളുവിനെ ചേർത്തുപിടിച്ചു പറഞ്ഞു ….
പരമേശ്വരന്റെ മുഖം മങ്ങുന്നത് ദേവൻ കണ്ടു ….
അഞ്ജന എവിടെ മുതലാളി ??
അഞ്ജന മുറിയിൽ ഉണ്ട് ……വരു …പരമേശ്വരൻ അവരെ കൊണ്ട് അഞ്ജന കിടക്കുന്ന മുറിയിലേക്ക് പോയി …
അവിടെ അഞ്ജനയെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു ….
ദേവനെ കണ്ട അവർ നടുങ്ങിത്തരിച്ചു നിന്നു
പ്രതീക്ഷച്ച ഇരയെ കിട്ടിയ സന്തോഷത്തിൽ ദേവന്റെ കണ്ണുകൾ തിളങ്ങി ….
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission