Skip to content

നീലാഞ്ജനം – 6

neelanjanam

അമ്മേ  എനിക്ക്  കുടിക്കാൻ വല്ലതും താ ??

മാളു  ദേവൻ പറഞ്ഞത്  കേട്ട്  സംഭാരവുമായി വന്നു ..

അഹാ  കാന്താരി ഇവിടെ  ഉണ്ടായിരുന്നോ ?? ദേവൻ സംഭാരം എടുത്തുകൊണ്ട്  ചോദിച്ചു .. മാളു ദേവന്  മുഖം കൊടുത്തില്ല …

വിശ്വനും കൂടി സംഭാരം കൊടുത്തിട്ട് മാളു  അകത്തേക്ക് കയറി പോയി …

ഇവൾക്ക് ഇത്  എന്ത് പറ്റി സൗദാമിനി ??? വിശ്വൻ ചോദിച്ചു ..:

ആ … എന്ത് പറ്റിയെന്ന് ആർക്ക് അറിയാം വിശ്വാ …

അമ്മേ  ഞാൻ പുഴയിൽ പോയി കുളിച്ചിട്ട്  വരാം …

ദേവൻ ഗ്ലാസ് അമ്മയുടെ കൈയിൽ കൊടുത്തിട്ട് കടവിലേക്ക് നടന്നു …

മൂളിപ്പാട്ടും പാടിക്കൊണ്ട്  നടന്ന  ദേവനെ  പിന്നിൽ നിന്ന്  മാളു വിളിച്ചു …

നിൽക്ക്  ഞാനും  ഉണ്ട് !! മാളു കഴുകുവാനുള്ള തുണിയുമായി ദേവന്റെ അടുക്കലേക്ക് വന്നു …

എന്താണ്  നിന്റെ മുഖം കടന്നൽ കുത്തിയത്  പോലെ  ഇരിക്കുന്നത്  ??

ദേവേട്ടൻ എന്തിനാ എന്റെ മുഖത്തിന്റെ ചന്തം നോക്കുന്നത് ?? എന്റെ മുഖം  ഇടക്ക്  ഇങ്ങനെയാണ് ?? മാളുവും  വിട്ടുകൊടുത്തില്ല ..

നീ  എന്താ ഉടക്കാൻ ഉള്ള  പുറപ്പാടാണോ ?? ദേവൻ ചോദിച്ചു ..

ആണെങ്കിൽ !! ഞാൻ ഉടക്കിയാലും പിണങ്ങിയാലും ദേവട്ടന്  എന്താണ് ??

സോറി … മോളെ  മാളൂട്ടി .. എനിക്ക്  ഇന്ന്  നിന്നോട്  വഴക്ക് പിടിക്കാനുള്ള  മൂഡ് ഇല്ല … നല്ല  ക്ഷീണമുണ്ട് .. കുളിച്ചിട്ട്  എനിക്ക് പോയി കിടന്ന്  ഉറങ്ങണം …

ദേവൻ അവളെ ഒന്ന് നോക്കിയിട്ട്  തിരിഞ്ഞു മുന്നോട്ട് നടന്നു ..

മാളുവിന്റെ കണ്ണുകൾ  നിറഞ്ഞു ..:

ദേവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണ് തുടച്ചു കൊണ്ട്  നിൽക്കുന്ന  മാളുവിനെയാണ് കണ്ടത് …

ദേവൻ ഓടി  മാളുവിന്റെ അടുക്കലേക്ക്  ചെന്നു … എന്ത്  മാളു ?? നിനക്ക്  എന്താ പറ്റിയത് ?? എന്തിനാ  നീയിപ്പോൾ കരയുന്നത് ??

ഒന്നുമില്ല !! ഞാൻ ദേവട്ടന്റെ ആരുമല്ലല്ലോ  ?? ഞാൻ കരഞ്ഞാൽ  ദേവേട്ടന്  എന്താണ് ?? ദേവേട്ടന്  എന്നെ ഇഷ്ടമല്ലലോ ??

എന്ന്  നിന്നോട്  ആരാണ്  പറഞ്ഞത് ?? എന്റെ മാളുവിനെ  എനിക്ക്  എന്ത്  ഇഷ്ടമാണെന്ന് അറിയുമോ ?? ദേ കണ്ണ്  തുടച്ചേ !! ആരേലും കണ്ടുകൊണ്ട്  വന്നാൽ തെറ്റിദ്ധരിക്കും ..:

ദേവേട്ടന് എന്നെ ഇഷ്ടമായിട്ടാണോ എന്നെ പെങ്ങളായിട്ടാണ്  കാണുന്നതെന്ന്  അച്ഛൻ  സൗദാമിനി  അമ്മയയോട്  പറഞ്ഞത് ??

ദേവൻ  മാളുവിനെ  നോക്കി ??

നീ എന്താ  മാളു  ഈ പറഞ്ഞു വരുന്നത് …

ഞാൻ ദേവേട്ടനെ  കാണുന്നത്  ഒരു ആങ്ങളയായിട്ടല്ല … എനിക്ക്  ദേവേട്ടനെ  ഇഷ്ടമാണ്  ഒരുപാട്‌  ഇഷ്ടമാണ് … എനിക്ക്  ഒരു ജീവിതം ഉണ്ടങ്കിൽ അത്  ദേവേട്ടനോടൊപ്പം ആയിരിക്കും … എന്റെ അച്ഛനും ദേവേട്ടന്റെ അമ്മയ്ക്കും എന്റെ മനസ്സിൽ എന്താണെന്ന്  അറിയാം … അമ്മ അത്  എന്നോട്  തുറന്ന്  ചോദിച്ചിട്ടും  ഉണ്ട് …

ദേവൻ മാളുവിനെ മിഴിച്ചു നോക്കി …

മാളു !! ഞാൻ നിന്നെ അങ്ങനെ കാണാൻ ശ്രമിച്ചിട്ടില്ലന്ന് പറഞ്ഞത്  സത്യമാണ്  … എന്നെപോലെ  ഒരുത്തൻ അല്ല നിന്റെ ജീവിതത്തിൽ വരേണ്ടത് … നീ നല്ല

കുട്ടിയാണ്  … എല്ലാ   ഗുണങ്ങളും  ചേർന്ന  ഒരാളെ നിനക്ക്  ഞങ്ങൾ കണ്ടുപിടിച്ചു തരും .. ഇപ്പോൾ മനസ്സിൽ  വേണ്ടാത്ത വിചാരം ഒന്നും വെക്കാതെ  പഠിത്തത്തിൽ ശ്രദ്ധിക്കാൻ നോക്ക് …

ദേവൻ  തിരിഞ്ഞു നടക്കാൻ ശ്രമിച്ചതും … മാളു ദേവന്റെ കയ്യിൽ പിടിച്ചു …

എനിക്ക് എല്ലാ  ഗുണങ്ങളും ചേർന്ന  ഒരാള്  വേണ്ട !! ദേവേട്ടൻ മതി … ദേവട്ടന്  എന്ത് യോഗ്യത കുറവാണ്  എന്ന് എന്നോട് പറഞ്ഞിട്ട് പോയാൽ മതി …

മാളു നീ കയ്യിൽ നിന്നും വിട് …

മാളു ദേവന്റെ കയ്യിൽ നിന്നും വിട്ടു …

എനിക്ക് അറിയാം ദേവട്ടന്റെ മനസ്സിൽ ഞാൻ ഉണ്ടെന്ന് … പഠിത്തത്തിന്റ കാര്യം പറഞ്ഞു  എന്നെ  പിന്തിരിപ്പിക്കാൻ നോക്കേണ്ട … എന്റെ പിടിവാശി ആണെന്ന്  മാത്രം കരുതരുത് ദേവേട്ടാ …എന്നെ  ദേവേട്ടന്  നന്നായി അറിയാമല്ലോ … ഒന്നും ഈ മാളു ആശിച്ചിട്ടില്ല ……ഒരു സ്വപ്നങ്ങളും ഇല്ലാത്ത ഒരു സാധാരണ പെണ്ണാണ്  ഞാൻ ……ഒന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടോള്ളൂ  ദേവേട്ടന്റെ ഈ കൈകൾ കൊണ്ട്  നമ്മുടെ മുരുകന്റെ അമ്പലത്തിൽ  വെച്ച്  ഒരു മഞ്ഞ ചരട്  എന്റെ  കഴുത്തിൽ കെട്ടുന്നത് ..

മാളു .. നീ. കാര്യമായിട്ടാണോ  ഈ പറയുന്നത് ..ദേവൻ. വിശ്വസിക്കാൻ ആവാത്ത  പോലെ ചോദിച്ചു …

മാങ്ങാത്തൊലി !!! ഇത്രെയും നേരം ഞാൻ ഈ പറഞ്ഞതൊന്നും  നിങ്ങൾ കേട്ടില്ലേ ??? അതോ എന്നെ വട്ടു കളിപ്പിക്കുന്നതാണോ ??

മാളു  ദേവന്റെ അടുക്കലേക്ക്  ചേർന്നു നിന്നു …

ഈ മാളു എന്നും ദേവട്ടന്  സ്വന്തമായിരിക്കും … മാളു ദേവന്റെ കവിളിൽ ഒരു ഉമ്മ

കൊടുത്തിട്ട്  ചിരിച്ചുകൊണ്ട്  ഓടി  പോയി …

ദേവൻ ഷോക്ക്  ഏറ്റത് പോലെ  മുഖം പൊത്തി അവിടെ നിന്നു ..

എന്താ  ദേവാ ?? നീ  ഇത്. ഏത് ലോകത്താണ് ??

വിശ്വൻ വിളിച്ചപ്പോൾ ആണ്  ദേവന്  പരിസരബോധം വന്നത് ..

എന്താ വിശ്വേട്ടാ ?? എന്താ  പറഞ്ഞത് ?? ഞാൻ കേട്ടില്ല !!

മ്മ് ,, നീ കേൾക്കില്ല !! പോയി കുളിച്ചിട്ട് വീട്ടിൽ പോകാൻ നോക്കടാ !!

ദേവൻ കുളിച്ചിട്ട് വീട്ടിലേക്ക്  പോയി …

വീട്ടിൽ അമ്മയുടെ കൂടെ മാളുവും ഉണ്ടായിരുന്നു …

വിശ്വനും കൂടി വന്നതോടെ ഊണു കഴിക്കുവാനായി എല്ലാവരും ഇരുന്നു …

ദേവൻ ഇടംകണ്ണിട്ട്  മാളുവിനെ  നോക്കിയെങ്കിലും  മാളു  ദേവനെ കണ്ട ഭാവം  നടിച്ചില്ല …

ഊണു കഴിഞ്ഞു  കൈ  കഴുകി  വന്നോപ്പോഴേക്കും മാളുവും അമ്മയും കഴിക്കുവാനായി ഇരുന്നിരുന്നു ..

എടാ  ദേവാ !!! പൈസ ഉണ്ടെങ്കിൽ ആയിരം രൂപ  താരാണെടാ ……ഇന്ന് കുടുംബശ്രീ ചിട്ടയുണ്ട് …ഞാൻ ഊണു  കഴിച്ചിട്ട്  അതിന്  പോകും കേട്ടോ !!

മ്മ് ,, ദേവൻ ഒന്ന്  മൂളി … ഞാൻ ഉറങ്ങാൻ പോവാ … എന്റെ ഷർട്ടിന്റെ  പോക്കറ്റിൽ നിന്നും പൈസ  എടുത്തോ !!

ദേവൻ  മാളുവിനെ നോക്കി … ഈ വട്ടം മാളു ദേവനെ നോക്കിയിരുന്നു …

മാളു കഴിച്ചുകഴിഞ്ഞങ്കിൽ എന്റെ മുറിയിലേക്ക്  ഒന്ന്  വരണം  കേട്ടോ …

അവൾ ദേവനെ സൂക്ഷിച്ചു നോക്കി … ദേവൻ കണ്ണിറുക്കി കാണിച്ചിട്ട്  ചിരിച്ചുകൊണ്ട്  പോയി ….

മ്മ് ,, എന്തിനാ എന്നെ വിളിച്ചത് ?? മാളു ദേവന്റെ മുറിയുടെ വാതിൽക്കൽ  നിന്ന്  കൊണ്ട്  ചോദിച്ചു …

അമ്മ  കുടുംബശ്രീക്ക് പോയില്ലേ ??

മ്മ്  ,, പോയി …

നീ  അവിടെ നിൽക്കാതെ  അകത്തേക്ക് വാ !! നിന്നെ ഞാൻ പിടിച്ചു വിഴുങ്ങില്ല …

മാളു മുറിയിലേക്ക് കയറി …

മ്മ്  നീ ഇവിടെ  ഇരിക്ക് !!

ദേവൻ  മാളുവിനെ പിടിച്ചു  കട്ടിലിൽ ഇരുത്തി …

കഴിഞ്ഞ  ദിവസമാണ്  വിശ്വവേട്ടൻ  നിന്നെ എനിക്ക്  തരാൻ  താല്പര്യം ആണെന്ന്  പറഞ്ഞത് … അപ്പോൾ  ഞാൻ വിശ്വേട്ടനോട് പറഞ്ഞ  കാര്യം നിന്നോട്  പറഞ്ഞു എന്നെ  ഒള്ളു അല്ലാതെ  എന്റെ മനസ്സിൽ എന്നും നീ പെങ്ങളാണെന്ന് ഞാൻ പറഞ്ഞില്ല … എന്റെ അമ്മയ്ക്കും നിന്റെ അച്ഛനും താല്പര്യം അതാണെങ്കിൽ നിനക്ക്  എന്നെ ഇഷ്ടമാണെങ്കിൽ പിന്നെ  എനിക്ക്  തോൽവി  സമ്മതിക്കുവല്ലേ  വഴിയുള്ളു  എന്റെ കാന്താരി …

ദേവൻ  മാളുവിന്റെ ചെവിക്ക്  പിടിച്ചു….

ഞാൻ പൊയ്ക്കോട്ടേ  ദേവേട്ടാ !!അച്ഛൻ തിരക്കും …

മ്മ് ,, നിൽക്ക് പോകാൻ വരട്ടെ ….

ദേവൻ അലമാരയിൽ നിന്ന്  ഒരു പൊതി എടുത്തു … വരുന്ന വഴി കോയമ്പത്തൂരിൽ നിന്ന് വാങ്ങിയതാണ് …

നിനക്ക്  ഇഷ്ടമായോന്നു നോക്കിയിട്ട്  പറ !!

മാളു ആ പൊതി തുറന്നു അതിൽ ഒരു ഒറ്റക്കല്ലു പതിച്ച  മുക്കുത്തിയും  ഒരു മോതിരവും ഉണ്ടായിരുന്നു …

ഇത്‌ എനിക്ക്  വാങ്ങിയതാണൊ ??അതിശയത്തോടെ  മാളു ചോദിച്ചു ..

മ്മ് ,,ഇഷ്ടായോ ??

ഒരുപാട്‌ …ഇഷ്ടമായി ..

മ്മ് ,, എന്നാൽ നീ പൊക്കോ ,,

മാളു  പോകാൻ ഒരുങ്ങി … അയ്യോ  ഞാൻ എന്തോ  മറന്നല്ലോ !!! ദേവൻ താടിക്ക്  കൈ കൊടുത്തു ആലോചിച്ചു … ആ .. ഇപ്പോഴാ  ഓർത്തത് …

മാളുവിനെ ചേർത്തുപിടിച്ചു കവിളത്തു മാറി

മാറി ഉമ്മ  കൊടുത്തു …

മാളുവിന്റെ മുഖം ചുവന്നു … അതെ  ഞാൻ എനിക്ക്‌ എന്ത്  കിട്ടിയാലും ഞാൻ ഇരട്ടിയായി  കൊടുക്കും … അത്  അടിയായാലും ശെരി  ഉമ്മ ആയാലും ശെരി …

തന്നത്  തിരിച്ചു തരണമെന്ന്  ആഗ്രഹമുണ്ടെങ്കിൽ  ഇപ്പോൾ തരാം കേട്ടൊ !!

അയ്യടാ … സൂത്രം മനസ്സിൽ ഇരിക്കട്ടെ …

മാളു  മുറിക്ക്  വെളിയിൽ ഇറങ്ങിയപ്പോൾ എല്ലാം കേട്ട് കൊണ്ട്  വിശ്വൻ  അവിടെ നില്പുണ്ടായിരുന്നു …

പിന്നാലെ  ഇറങ്ങി വന്ന ദേവൻ വിശ്വനെ കണ്ടു  ഒന്ന്  പതറി …

വിശ്വേട്ടാ !! ഞാൻ  എനിക്ക്  !!

മ്മ് ,, വേണ്ട ഒന്നും പറയണ്ട .. നീ ഇന്നലെ  അങ്ങനെ പറഞ്ഞപ്പോൾ  എനിക്ക്  വിഷമം വന്നു … പക്ഷെ  ഇപ്പോൾ എനിക്ക് സന്തോഷം ആയടാ …

ഇനി അധികം വെച്ച്  നീട്ടാതെ  നമുക്ക്‌ ചെറിയ  രീതിയിൽ ഒരു ചടങ്ങ് അങ്ങ് നടത്തണം … മാളുവിന്റെ പരീക്ഷ  കഴിഞ്ഞിട്ട് നമുക്ക്‌  കല്യാണം  നടത്താം …

എല്ലാം നിങ്ങൾ തീരുമാനിക്കുന്നത്  പോലെ  നടക്കട്ടെ …ദേവൻ ചിരിച്ചു …

പെട്ടെന്ന്  ദേവന്റെ ഫോൺ  മുഴങ്ങി … പരമേശ്വരന്റെ നമ്പർ ആയിരുന്നു … അവൻ ഫോൺ എടുത്തില്ല …

വീണ്ടും  അയാൾ വിളിച്ചു ഈ തവണ ദേവൻ  ഫോൺ  എടുത്തു…

മറുതലക്കൽ  ശബ്ദം തിരിച്ചറിഞ്ഞ  ദേവൻ  കണ്ണുകൾ  അടച്ചു …

അത്‌  അഞ്ജന  ആയിരുന്നു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!