Skip to content

നീലാഞ്ജനം – 3

neelanjanam

ആലപ്പുഴയിലെ പള്ളിപ്പാട്  എന്ന ഗ്രാമത്തിൽ ആയിരുന്നു സാറെ എന്റെ കുട്ടികാലം ..

എന്റെ അച്ഛൻ  രഘുവരൻ  ആ നാട്ടിൽ അറിയപ്പെടുന്ന  ഒരു സഖാവായിരുന്നു… അമ്മ സൗദാമിനി കായംകുളത്തെ  പേരുകേട്ട ഒരു നായർ തറവാട്ടിൽ ആണ്  ജനിച്ചതും വളർന്നതും ..

ആലപ്പുഴയിൽ  പഠിക്കുവാനായി  വന്ന അമ്മ  അച്ഛനുമായി പരിചയത്തിൽ ആയതും അത്‌  വിപ്ലവം സൃഷ്‌ടിച്ച  ഒരു വിവാഹത്തിൽ കലാശിക്കുകയും  ചെയ്തു … വിവാഹത്തോടെ  അമ്മയുടെ  വീട്ടുകാർ  തള്ളിക്കളഞ്ഞു …

വിപ്ലവം  പറഞ്ഞാൽ പട്ടിണി മാറില്ല എന്ന ബോധ്യം അച്ഛന്  തോന്നിയപ്പോൾ അച്ഛൻ പണി അന്വേഷിച്ചിറങ്ങി … പൊതുവെ  രാഷ്ട്രീയം പറഞ്ഞു നടക്കുന്നവരെ  മുതാളിമാർക്ക്  ഇഷ്ടമല്ലാത്തത്  കൊണ്ട്  അച്ഛന് ഒരു ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടി …

ഒടുവിൽ  നീലാഞ്ജനത്തിലെ  പരമേശ്വരൻ  മുതലാളിയുടെ അമ്മ  രുക്മിണി ദേവി വഴി  നീലാഞ്ജനത്തിലെ  കാര്യസ്ഥനായി  അച്ഛന്  ജോലി  കിട്ടി ……

നീലഞനം ആ നാട്ടിൽ അറിയപ്പെടുന്ന  ഒരു തറവാട്  ആയിരുന്നു .. അവിടെ ഒരു കാര്യസ്ഥ പണി കിട്ടുക  എന്ന്  വെച്ചാൽ നിസ്സാര  കാര്യം അല്ലായിരുന്നു ..

പരമേശ്വരൻ മുതലാളിയുടെ  അനിയത്തി പാർവതി  എന്റെ അമ്മയുടെ കൂടെ ആലപ്പുഴയിൽ  പഠിച്ചതാണ് … ആ പരിചയത്തിന്റെ  പേരിൽ കിട്ടിയതാണ്  ഈ ജോലി  …

എന്തായാലും അച്ഛന്  ജോലി കിട്ടിയതോടെ  എല്ലാം കൊണ്ടും സന്തോഷകരം ആയിരുന്നു ഞങ്ങളുടെ ജീവിതം ..

നീലാഞ്ജനത്തോടു ചേർന്നു കിടന്നിരുന്ന  കളപ്പുരയിൽ ഞങ്ങൾ താമസമാക്കി …

പരമേശ്വരൻ  മുതലാളിക്കും സുഭദ്രാമ്മക്കും  രണ്ടു മക്കൾ  ആണ് …

മൂത്തയാൾ  അർജുൻ … അവൻ  എന്റെ പ്രായമാണ് …

ഇളയ ആളാണ്  അഞ്ജന …. അഞ്ജു ….

അർജുൻ  ഒരു പ്രത്യേക  സ്വഭാവം ആണ് … ഒരേ ക്ലാസ്സിൽ പഠിച്ചിട്ടുപോലും  ഒരിക്കൽ പോലും എന്നോട്  മിണ്ടണോ  കളിക്കണോ  ഒന്നും  അവൻ  വന്നിട്ടില്ല …

അഞ്ജു  അങ്ങനെയല്ല … എപ്പോഴും എന്നോടൊപ്പം തന്നെ  ഉണ്ടാകും .. എന്റെ അമ്മയെ  അവൾക്ക്  ഒരുപാട്‌  ഇഷ്ടമായിരുന്നു …

നീലാഞ്ജനത്തിലെ  പട്ടു മേത്തയെക്കാൾ  നല്ലത്  കലാപുരയിലെ തഴപ്പായാണെന്ന് ഇടക്ക്  അവൾ പറയാറുണ്ട് …

എന്നാണ്  എന്റെ മനസ്സിൽ അവൾ കയറികൂടിയതെന്ന്  ചോദിച്ചാൽ  എനിക്കറിയില്ല … പക്ഷെ ഒന്ന് മാത്രം എനിക്ക് എറിയാമായിരുന്നു … എനിക്ക് അഞ്ജുവിനെ  ഒരുപാട്‌  ഇഷ്ടമായിരുന്നു ..

അർജുൻ പഠിക്കാൻ  ഉഴപ്പൻ ആയിരുന്നു …എന്നാൽ  അഞ്ജു മിടുമിടുക്കി ആയിരുന്നു … ഞാനും കുഴപ്പമില്ലാതെ  പഠിച്ചിരുന്നത് കൊണ്ട്  പരമേശ്വരൻ മുതലാളിക്ക്  എന്നോട്  ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു …

അത്‌  അർജുന് തീരെ  ഇഷ്ടമല്ലായിരുന്നു …

തക്കം നോക്കി പതിയിരുന്ന്  എനിക്ക്  പണി  തരുന്നത്‌  അവന്  ഒരു ഹരമായിരുന്നു ….

പത്താം ക്ലാസ്സിലെ  റിസൾട്ട് വന്നു … ഞാൻ പ്രതീക്ഷിച്ചതിലും നല്ല  മാർക്ക് എനിക്ക്  ലഭിച്ചു .. എന്നാൽ അർജുൻ  കഷ്ടിച്ച് കടന്നുകൂടിയതേ ഒള്ളു … അതിന്റെ അമർഷവും നാണക്കേടും കാരണം  അർജുൻ ആരോടും മിണ്ടാൻ കൂട്ടാക്കാതെ     നടന്നു …

പരമേശ്വരൻ മുതലാളി  എന്നെ ഒരുപാട്‌  അഭിനന്ദിച്ചു … എനിക്ക്  ഒരു സ്വർണ്ണ മോതിരം സമ്മാനമായി തന്നു … അതുകൊണ്ടും തീർന്നില്ല … എന്റെ അച്ഛനെ  വിളിച്ചിട്ട് പറഞ്ഞു  എന്റെ തുടർപഠനത്തിന്റെ മുഴുവൻ ചിലവും  അദ്ദേഹം നോക്കിക്കൊള്ളാം എന്ന്  ഉറപ്പ് കൊടുത്തു …ഇത്‌ കൂടിയായപ്പോൾ അർജുന്റെ ദേഷ്യം ഇരട്ടിച്ചു …

അർജുനെ  പറ്റി പുറത്തു കേട്ടത് ഒന്നും നല്ലതായിരുന്നില്ല .. വഴിവിട്ട  നടപ്പും എല്ലാ  തോന്നിവാസങ്ങളും നാട്ടിൽ പാട്ടായി .. എല്ലാം അറിയാമായിരുന്ന  പരമേശ്വരൻ മുതലാളി  പലതും കണ്ടില്ലെന്ന്  നടിച്ചു …

അഞ്ജുവിനോട് പലപ്പോഴും   ഇതിനെ പറ്റി പറഞ്ഞപ്പോൾ  എന്നെ  കളിയാക്കി  വിട്ടു അതിന് കാരണം വീടിനകത്തു  അവൻ നല്ല  പിള്ള   ആയിരുന്നു …

ഒരിക്കൽ ഒരു പെണ്ണ് കേസിൽ  പെട്ട്  അർജുനും  കൂട്ടുകാരും എറണാകുളത്തു അറസ്റ്റിൽ ആയി … പരമേശ്വരൻ മുതലാളിയുടെ കൂടെ  പോലീസ് സ്റ്റേഷനിൽ  പോയത്  ഞാനായിരുന്നു …

ഒരുവിധത്തിൽ പൈസ  കൊടുത്തു  കേസ്  ഒത്തുതീർപ്പാക്കി  വിട്ടു … വീട്ടിൽ  ഈ സംഭവങ്ങൾ ഒന്നും ഒരു കാരണവശാലും  അറിയരുത്  എന്ന്  പരമേശ്വരൻ  മുതലാളി  എന്നോട്  പറഞ്ഞു ..

.. ആ മനുഷ്യന്റെ നല്ല മനസ്സ് കൊണ്ട് ആണെല്ലോ  ഞാൻ പഠിക്കുന്നത്  എന്ന് ഓർത്തപ്പോൾ ആരോടും പറയാൻ തോന്നിയില്ല .. എന്തിന്  എന്റെ അച്ഛനോട്  പോലും പറഞ്ഞില്ല …

പരമേശ്വരൻ മുതലാളി  ബിസിനസ്  ആവശ്യങ്ങൾക്ക്  ദിവസങ്ങളോളം വീട്ടിൽ നിന്ന്  മാറി നിൽക്കുന്ന  പതിവുണ്ടായിരുന്നു … ഈ സമയം നോക്കി അർജുൻ തന്റെ കൂട്ടുകാരെ വീട്ടിൽ  വിളിച്ചു വരുത്തുന്ന  പതിവുണ്ടായിരുന്നു ….

ഒരിക്കൽ  അവന്റെ  കൂട്ടുകാരിൽ  ഒരാൾ അഞ്ജുവിന്റെ മുറിയിലേക്ക്  എത്തി നോക്കുന്നത്  ഞാൻ കണ്ടു …അവനോട്  അത്‌  ചോദിച്ചാൽ കാര്യങ്ങൾ വഷളാകും എന്ന് അറിയാവുന്നത് കൊണ്ട് അഞ്ജുവിനോട്  കാര്യങ്ങൾ പറയാൻ തീരുമാനിച്ചു …

അഞ്ചു  സന്ധ്യക്ക്  കാവിൽ വിളക്ക്  വെക്കാൻ പോകുന്ന  വഴി  ഞാൻ കണ്ടു … കണ്ട കാര്യങ്ങൾ  ഞാൻ അഞ്ജുവിനോട്  പറഞ്ഞപ്പോൾ അഞ്ചു വിശ്വസിച്ചില്ലന്ന്  മാത്രല്ല എന്നോട്  തട്ടി  കയറുകയും ചെയ്തു …

തന്നെ സംരക്ഷിക്കാൻ  തനിക്ക്  അറിയാമെന്നും  കാര്യസ്ഥന്റെ  മകൻ  തന്റെ സംരക്ഷകൻ  ആകേണ്ട  എന്ന്  അഞ്ജു എന്നോട്  പറഞ്ഞപ്പോൾ എനിക്ക്  എന്തെന്നില്ലാത്ത  വിഷമം  തോന്നി …

അഞ്ജു  എന്നോട്  ദേഷ്യപ്പെട്ടതിൽ  എനിക്ക് പ്രതേകിച്ചു  ഒന്നും തോന്നിയില്ല ……പക്ഷെ ആദ്യമായി എന്നെ  അവൾ കാര്യസ്ഥന്റെ  മകൻ  എന്ന്  അതിസംബോധന  ചെയ്തപ്പോൾ  എനിക്ക് അവൾ  തന്ന സ്ഥാനം  എന്താണെന്ന്  ബോധ്യമായി …

ചെറുപ്പത്തിൽ എനിക്ക്  തോന്നിയ  ഇഷ്ട്ടം എന്റെ  മാത്രം  ഇഷ്ടമായിരുന്നു എന്ന് മനസ്സിലാക്കിയ  നിമിഷം ആയിരുന്നു അത് …

എന്റെ മനസിലെ ഇഷ്ട്ടം  ഞാൻ അവളോട്  പറയണ്ട  എന്ന്  തന്നെ  ഉറപ്പിച്ചു … പിന്നീട്  ഞാൻ അവിടെ നിന്നില്ല …

വീട്ടിൽ വിഷമിച്ചു വന്നു കയറിയ എന്നോട് അമ്മ  കാര്യം തിരക്കി … എല്ലാം  കേട്ട്  കഴിഞ്ഞ  അമ്മ  എന്നെ ശകാരിക്കുകയും പിന്നെ ഉപദേശിക്കുകയും ചെയ്തു … നമ്മുടെ നിലയും  സ്ഥാനവും  മറന്ന് കൊണ്ട് ജീവിക്കരുത് എന്ന്  പറഞ്ഞു …

അഞ്ജുവിന്റെ  പെരുമാറ്റം എന്നെ കൂടുതൽ അസ്വസ്ഥനാക്കി … എനിക്ക്  മുഖം തരാതെ  എന്നോട്  മിണ്ടാതെ  അവൾ  നടന്നു ……അതിന്റെ കാരണം  എന്താണെന്ന്  ഇപ്പോഴും എനിക്ക്  അറിയില്ല …

പതിയെ  ഞാനും അവളോട്  മിണ്ടാതെയായി .. ഒരിക്കൽ  അച്ഛനോട്  ഞാൻ  അവിടെനിന്നും താമസം മാറുന്ന  കാര്യം സൂചിപ്പിച്ചു …

എനിക്ക്  ഒരു ജോലി  കിട്ടിയിട്ട്  അതിനെ പറ്റി  ആലോചിക്കാം എന്ന്  അച്ഛൻ പറഞ്ഞു …

ഒരിക്കൽ പതിവുപോലെ  പരമേശ്വരൻ മുതലാളി തെങ്കാശിക്ക്  പോയ സമയം  .. അർജുൻ തന്റെ പരിവാരങ്ങളെ  ഒക്കെ  വിളിച്ചു  വരുത്തിയിട്ടുണ്ടായിരുന്നു ……പതിവു പോലെ  മദ്യസൽക്കാരം  തകൃതിയായി  നടക്കുകയായിരുന്നു …കളപ്പുരയുടെ പടിക്കൽ ഇരുന്നാൽ  അഞ്ജുവിന്റെ  മുറി കാണാം …

അമ്മ കൊണ്ടുതന്ന  കട്ടൻചായ  കുടിച്ചു കൊണ്ട്  ഉമ്മറപ്പടിയിൽ  ഇരിക്കുമോൾ ആണ്  അഞ്ജുവിന്റെ  മുറിയിൽ  ഒരു നിഴലനക്കം കണ്ടത് …

സംശയം തോന്നിയ  ഞാൻ  നീലാഞ്ജനത്തിലേക്ക് കയറി ചെന്നു  അഞ്ജുവിന്റെ മുറിയുടെ  വാതിൽ അടഞ്ഞു കിടക്കുന്നത്  കണ്ടു … പ്രത്യേകിച്ച്  ഒന്നും തോന്നാതിരുന്ന  ഞാൻ നടക്കാൻ ഒരുങ്ങിയതും മുറിക്കുള്ളിൽ അനക്കം കേട്ടു ….

രണ്ടും  കല്പിച്ചു ഞാൻ വാതിൽ തള്ളി  തുറന്നു ….

മുറിക്കുള്ളിലെ  കാഴ്ച്ച  കണ്ട്  ഞാൻ  നടുങ്ങി തരിച്ചു നിന്നു ….

(തുടരും …)

എല്ലാവർക്കും  നീലാഞ്ജനത്തിന്റെ  ആദ്യ  മൂന്ന്  ഭാഗങ്ങൾ ഇഷ്ടമായെന്ന്  വിശ്വസിക്കുന്നു ….

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!