Skip to content

നീലാഞ്ജനം – 4

neelanjanam

സംശയം തോന്നിയ  ഞാൻ  നീലാഞ്ജനത്തിലേക്ക് കയറി ചെന്നു  അഞ്ജുവിന്റെ മുറിയുടെ  വാതിൽ അടഞ്ഞു കിടക്കുന്നത്  കണ്ടു … പ്രത്യേകിച്ച്  ഒന്നും തോന്നാതിരുന്ന  ഞാൻ നടക്കാൻ ഒരുങ്ങിയതും മുറിക്കുള്ളിൽ അനക്കം കേട്ടു ….

രണ്ടും  കല്പിച്ചു ഞാൻ വാതിൽ തള്ളി  തുറന്നു ….

മുറിക്കുള്ളിലെ  കാഴ്ച്ച  കണ്ട്  ഞാൻ  നടുങ്ങി തരിച്ചു നിന്നു ….

അഞ്ജുവും. അർജുന്റെ  കൂട്ടുകാരൻ പ്രവീണിനെയും  കാണാൻ പാടില്ലാത്ത  സാഹചര്യത്തിൽ കണ്ടു …

അഞ്ജുവിന്റെ നിൽപ് കണ്ടപ്പോൾ  ഞാൻ അവളുടെ അടുത്ത്  ചെന്ന്  കരണം നോക്കി  ഒന്ന്  കൊടുത്തു ..

അഞ്ജു ആദ്യം ഒന്ന്  പതറിയെങ്കിലും  എന്റെ നേരെ  തിരിഞ്ഞു …

ഞാൻ  എന്ത്  ചെയ്താലും  തനിക്ക്  എന്താടോ ?? കാര്യസ്ഥന്റെ  മോൻ  ആ സ്ഥാനത്  നിന്നാൽ മതി  !!! എന്റെ കാരണവർ  ആകാൻ നോക്കണ്ട !! അഞ്ചു നിന്ന്  ചീറി …

മനസ്സിൽ  കത്തി വെച്ച് കുത്തിയ  നോവുണ്ടായി … വീണ്ടും അഞ്ജു  കാര്യസ്ഥന്റെ  മകനെന്ന് വിളിച്ചു  അധിക്ഷേപിക്കാൻ  തുടങ്ങി …പ്രവീൺ ഇതെല്ലാം കേട്ട്  ആസ്വദിച്ചു  നിന്നു …

അവളുടെ കളിയാക്കലുകൾ  സഹിക്കാൻ വയ്യാതെ  ഞാൻ അലറി …

നിറുത്തടി .. നിന്റെ അധികപ്രസംഗം … നീയും ഇവനും കൂടി ഇവിടെ  എന്താണ് കാട്ടികൂട്ടിയതെന്ന്  ഞാൻ പറഞ്ഞാൽ  നിന്റെ ഈ ശീലാവതി  ചമയൽ അവിടെ കൊണ്ട്  നിൽക്കും ….

ഞാൻ  ഒന്നും ചെയ്യാത്തത്  എന്താണെന്ന്  നിനക്ക്  അറിയാമോടീ … നീ പറഞ്ഞ  ആ കാര്യസ്ഥന്റെ  കൂറുള്ള  മകൻ ആയത്  കൊണ്ട്  തന്നെയാടീ …

ഉണ്ട ചോറിന്റെ നന്ദി  യജമാനനോട്  മാത്രം കാണിച്ചാൽ പോരല്ലോ ….. അവര്  ജനിപ്പിച്ച  പിഴച്ച  സന്താനങ്ങളോടും  വേണമെല്ലോ ??

നിന്റെ ചേട്ടൻ ലോക  ആഭാസൻ ആണെന്ന്  എനിക്ക്  അറിയാം  അപ്പോഴും  എനിക്ക്  നിന്നെ മറ്റെന്തിനേക്കാളും  വിശ്വസം  ആയിരുന്നു …

നീ  ഈ ചെറ്റക്ക്  വാതിൽ തുറന്ന്  കൊടുത്തപ്പോൾ ഒന്ന്  നീ ഓർക്കണം  ആയിരുന്നു … ഈ കൊടിച്ചിപട്ടിക്ക്  നിന്നോട്  തോന്നിയത്  ആത്മാർത്ഥ പ്രേമം  അല്ലായിരുന്നു മറിച്ചു നിന്റെ ശരീരത്തോട്  തോന്നിയ  വരും  ഭ്രമം ആയിരുന്നു എന്ന് …

ഈ നില്കുന്നവന്  ഇന്ന്  രാത്രി നീ ആണെങ്കിൽ നാളെ  വേറൊരുത്തി … അല്ലേടാ  പ്രവീണേ !!

പ്രവീൺ അവിടെ നിന്ന്  വിയർത്തു … നീ പേടിക്കേണ്ട  … നിന്റെ ചരിത്രം ഒന്നും ഞാൻ ഇവിടെ  പറയുന്നില്ല … അല്ലേലും നശിക്കാനായി കച്ചകെട്ടി ഇറങ്ങിയ  നിന്നോടൊന്നും പറഞ്ഞിട്ട്  ഒരു കാര്യവും  ഇല്ലടീ ….

ദേവൻ  പോകാനായി  തിരിഞ്ഞു … പിന്നെ  എന്തോ  ഓർത്തപോലെ  അഞ്ജുവിന് അരികിലേക്ക്  വന്നു …

നിനക്ക്  അറിയില്ലേലും  നിന്റെ അച്ഛമ്മ  രുക്മിണിയമ്മ പറഞ്ഞുതന്നിട്ടുള്ള  ഒരു കാര്യം ഉണ്ട് … ഈ വീടിന് ഒരു പാരമ്പര്യം ഉണ്ട് ……എന്നും കുളിച്ചു  വിളക്ക്  വെക്കാൻ  നീ പോകുന്ന  നാഗത്താന്മാർ  കുടിയിരിക്കുന്ന  നമ്മുടെ  സർപ്പക്കാവ്  ഉണ്ടല്ലോ … അവിടെ  കയറുന്ന  സ്ത്രീയായാലും  പുരുഷനായാലും  മനസ്സും ശരീരവും  ഒരുപോലെ  ശുദ്ധമായിരിക്കണം … നിന്റെ ശരീരത്തിലെ  കളങ്കം  നിനക്ക്  കഴുകി കളയാം  എന്നാൽ  മനസ്സിൽ കളങ്കം വെച്ചുകൊണ്ട്  അവിടെ തിരി തെളിക്കാൻ പോകരുത് … നിനക്ക്  സർപ്പകോപം ഉണ്ടാകും … അത്‌  ഏഴ്  തലമുറയോളം നീ നിന്റെ  വംശത്തെ  പിന്തുടരും … ഓർമയിൽ  ഇരിക്കട്ടെ ….

അഞ്ജു പതർച്ചയോടെ  ദേവനെ നോക്കി ..

അഞ്ജുവിന്റെ മുറിയിലെ ബഹളം കെട്ട് അർജുനും കൂട്ടുകാരും  അവിടേക്ക് വന്നു … അർജുനെ  കണ്ടതും പ്രവീണും  അഞ്ജുവും  അവിടെ നിന്ന്  പതറി …

ദേവനെ  മുറിയിൽ കണ്ടതും  അർജുന്  ദേഷ്യം

വന്നു … നീയെന്താടാ  എന്റെ പെങ്ങളുടെ മുറിയിൽ ???

ദേവൻറെ ഷർട്ടിന്റെ  കോളറിൽ പിടിച്ചു കൊണ്ട്  അർജുൻ ചോദിച്ചു …

ദേവൻ  പ്രവീണിനെയും അഞ്ജുവിനെയും മാറി മാറി നോക്കി … പ്രവീണിന്  പരവേശം  ഉണ്ടായി ..:

എടാ  അർജുനെ !!ഞാൻ ഒരു സിഗരറ്റ്  പുകക്കാനായി ഇറങ്ങിയതാണ്  … നോക്കുമ്പോൾ ഇവൻ  വാതിൽ തുറന്ന്  ഉള്ളിലേക്ക്  നോക്കുന്നു … ആരെങ്കിലും കാണുന്നുണ്ടോ  എന്ന്  അവൻ ചുറ്റും നോക്കിയപ്പോൾ ഞാൻ പതുങ്ങി നിന്നു … അഞ്ജുവിന്റെ ബഹളം കേട്ട്  വന്ന്  നോക്കിയപ്പോൾ  ദേ  ഇവൻ നമ്മുടെ  അഞ്ജുവിന്റെ  മുറിക്കുള്ളിൽ നില്കുന്നു …അഞ്ജു ബാത്‌റൂമിൽ നിന്ന്  ഇറങ്ങി വന്നപ്പോൾ ആണ്  ഇവനെ  കണ്ടത് …

സത്യം  പറയടാ നായെ !! നീ എന്തിനാ  ഇവിടെ വന്നത് ?? സത്യം  പറയുന്നതാണ്  നിനക്ക്  നല്ലത് ??

എടാ അർജുനെ !!! ഓർമവെച്ച  കാലം  മുതൽ നീ  എന്നോട്  കാരണം  കൂടാതെ ഉടക്കിയിട്ടുണ്ട് .. അന്നെല്ലാം ഞാൻ ക്ഷമിച്ചത്  നിന്റെ അച്ഛനെ  ഓർത്തു മാത്രമാണ് …

ഞാൻ സത്യം പറഞ്ഞാൽ  നഷ്ടപ്പെടാൻ പോകുന്നത്  നിന്റെ പൊന്ന് പെങ്ങൾക്കാണ് … അത്കൊണ്ട് എന്നെകൊണ്ട്  നീ ഒന്നും പറയിപ്പിക്കാതെ  ഇരിക്കുന്നതാണ്  നല്ലത് ….ദേവൻ പുച്ഛത്തോടെ പറഞ്ഞു …

ഒരു കാർ  ഇരമ്പി വന്ന്  മുറ്റത്  നിറുത്തിയത്  മുകളിൽ നിന്നു അർജുനും  ദേവനും കണ്ടു …

കാറിൽ നിന്ന്  ഇറങ്ങിയ  പരമേശ്വരനെ  കണ്ടതും അഞ്ജുവിന്  പരിഭ്രമം ഉണ്ടായി …

പരമേശ്വരന്റെ കൂടെ ദേവന്റെ അച്ഛൻ രഘുവരനുമുണ്ടായിരുന്നു …

പരമേശ്വരൻ മുകളിൽ നിൽക്കുന്ന  അർജുനെയും ദേവനെയും കണ്ടു …

പരമേശ്വരൻ കോണിപ്പടി കയറി മുകളിലേക്ക്  വന്നു ..

മ്മ് ,,,,നിന്റെ കൂട്ടുകാർ എപ്പോൾ വന്നു?? എന്താ  എല്ലാവരും കൂടി  ഇവിടെ നില്കുന്നത് ?? ഗൗരവത്തോടെ പരമേശ്വരൻ ചോദിച്ചു …

അച്ഛാ !! അച്ഛന്റെ  മാനസപുത്രൻ  നമ്മുടെ അഞ്ജുവിനോട്  എന്താണ്  കാണിച്ചതെന്ന്  അറിയാമോ ????????അവളുടെ മുറിയിൽ അതിക്രമിച്ചു കയറി … അഞ്ജുവിന്റെ ബഹളം കേട്ട്  ഓടി വന്ന്  പ്രവീൺ  അഞ്ജുവിനെ  ഈ നായ കടന്നു പിടിച്ചിരുന്നത് ആണ് കണ്ടത് ..

എത്ര  സമർത്ഥമായിട്ടാണ്  അർജുൻ എല്ലാം മെനഞ്ഞുണ്ടാകുന്നത് എന്ന്  അത്ഭുതത്തോടെ  ദേവൻ ഓർത്തു …

ദേവാ !!! ഞാൻ ഈ കേട്ടത്  ഒക്കെ സത്യമാണോ ??

ചോദ്യം  ദേവൻറെ അച്ഛൻ ആണ്  ചോദിച്ചത് …

ദേവൻ  നിസ്സംഗനായി നിന്നു … ദേവന്റെ മൗനം  രഘുവരനിൽ സംശയവും വേദനയും ഉണ്ടാക്കി ..:

ഇവനോട് ചോദിക്കുന്ന  രീതി മാറ്റിപ്പിടി അച്ഛാ … രണ്ടു പൊട്ടിച്ചാൽ അവൻ  സത്യം പറയും … അർജുൻ  ആവേശത്തോടെ  പറഞ്ഞു ..:

ദേവന്റെ മുഖത്തു  പരമേശ്വരൻ ആഞ്ഞു തല്ലി … ദേവൻ  അത്‌  പ്രതീക്ഷിച്ചിരുന്നില്ല .. ദേവന്റെ കണ്ണ് നിറഞ്ഞു …ദേവൻ  അഞ്ജുവിനെ നോക്കി … തല താഴ്ത്തിയുള്ള  അവളുടെ നിൽപ്പ് കണ്ടപ്പോൾ ദേവൻ കണ്ണുകൾ  ഇറുക്കി അടച്ചു … പരമേശ്വരൻ ദേവന്റെ ഇരുകവിളത്തും  മാറി. മാറി  തല്ലി ….

പരമേശ്വരനെ  ആരും തടയാൻ പോയില്ല …

ഈ രംഗം കണ്ട് ഏറ്റവും  സന്തോഷിച്ചത്  അർജുൻ ആയിരുന്നു ..

രഘു … ഈ നിമിഷം നിങ്ങൾ ഇവിടെ നിന്നും ഇറങ്ങണം ….എന്റെ വീടിന്റെ പരിസരത്തുള്ള  പൊരുതി ഇന്നത്തോടെ നിർത്തിക്കോണം …

പാല് കൊടുത്ത കൈക്ക് തന്നെ നിന്റെ വിഷവിത്ത് കൊത്തിയല്ലോ !!! പരമേശ്വരൻ മുഷ്ഠി ചുരുട്ടി കൊണ്ട്  പറഞ്ഞു …

കോണിപ്പടി  ഇറങ്ങാൻ തുടങ്ങിയ  ദേവൻ തിരിഞ്ഞു നടന്നു പരമേശ്വരന്റെ അടുക്കൽ  പോയി നിന്നു …

വേറെ ആരെങ്കിലും ആണ്  എന്റെ ദേഹത്തു കൈ  വെച്ചിരുന്നതെങ്കിൽ ആ കൈ ഞാൻ തല്ലി ഓടിച്ചേനെ … ഉണ്ട  ചോറിന്റെ നന്ദി  ഉള്ളത്  കൊണ്ട്  തന്നെയാണ്  ഈ നിമിഷം വരെ മറുത്തു ഒരു വാക്ക് പോലും ഞാൻ പറയാതെ ഇരുന്നത് …

മുതലാളി പറഞ്ഞല്ലോ … പാല് കൊടുത്ത  കൈക്ക്  തന്നെ  കൊത്തിയെന്ന് … ഇല്ല  മുതലാളി!!  ഈ ദേവൻ ദേ  നിങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു  നിന്നിട്ടുള്ള കാര്യസ്ഥൻ  ഈ രഘുവരന്റെ മകൻ ആണ് … തന്തക്ക്  പിറന്നവൻ തന്നെയാണ്  മുതലാളി  ഞാൻ …

കരിമൂർഖന്റെ  സ്വഭാവമുള്ള സ്വന്തം മക്കൾ നിങ്ങളെ  തിരിഞ്ഞു കൊത്താതെ  ഇരിക്കാൻ  ഞാൻ  പ്രാർത്ഥിക്കാം ….

അച്ഛൻ  നടക്ക് … നാളെ നേരം പുലരുമ്പോൾ നമ്മൾ ഈ വീടും നാടും വിട്ട്  പോയിരിക്കും …ദേവൻ അച്ഛന്റെ മുഖത്തു നോക്കി  പറഞ്ഞു …

കളപ്പുരയിൽ  ചെന്നു കയറിയ  ദേവൻ അച്ഛനോടും അമ്മയോടും സത്യങ്ങൾ എല്ലാം  പറഞ്ഞു …

നീ പറഞ്ഞതാണ്  മോനേ  ശരി … അപമാനിച്ചവരുടെ മുന്നിൽ ഒരു നിമിഷം പോലും നിൽക്കരുത് … നമുക്ക്‌  സ്ഥാനമില്ലാത്ത  സ്ഥലത്തു നിന്നും നമ്മൾ പോകണം …രഘുവരൻ പറഞ്ഞു ….

നാളെ തന്നെ  നമുക്ക്‌  പാലക്കാടിന് പോകാം  അവിടെ എന്റെ അമ്മക്ക്  ഓഹരിയായി  കിട്ടിയ ഒരു ചെറിയ വീടും കുറച്ചു സ്ഥലവും ഉണ്ട് … കുറച്ചു  അറ്റകുറ്റപണികൾ ഒക്കെ ചെയ്യേണ്ടി വരും  … എന്നാലും സാരമില്ല  … നമ്മൾക്ക്  മൂന്നാൾക്കും അത്‌ തന്നെ ധാരാളം … അച്ഛൻ ചിരിച്ചുകൊണ്ട്  പറഞ്ഞപ്പോൾ  എനിക്കും പ്രതീക്ഷയായി ….

എന്നാൽ  പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി കൊണ്ട്  അത്‌  സംഭവിച്ചു ….

((തുടരും… ))

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!