നീ പറഞ്ഞതാണ് മോനേ ശരി … അപമാനിച്ചവരുടെ മുന്നിൽ ഒരു നിമിഷം പോലും നിൽക്കരുത് … നമുക്ക് സ്ഥാനമില്ലാത്ത സ്ഥലത്തു നിന്നും നമ്മൾ പോകണം …രഘുവരൻ പറഞ്ഞു ….
നാളെ തന്നെ നമുക്ക് പാലക്കാടിന് പോകാം അവിടെ എന്റെ അമ്മക്ക് ഓഹരിയായി കിട്ടിയ ഒരു ചെറിയ വീടും കുറച്ചു സ്ഥലവും ഉണ്ട് … കുറച്ചു അറ്റകുറ്റപണികൾ ഒക്കെ ചെയ്യേണ്ടി വരും … എന്നാലും സാരമില്ല … നമ്മൾക്ക് മൂന്നാൾക്കും അത് തന്നെ ധാരാളം … അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ എനിക്കും പ്രതീക്ഷയായി ….
എന്നാൽ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി കൊണ്ട് അത് സംഭവിച്ചു ….
കാപ്പിയുമായി ചെന്ന അമ്മ അച്ഛനെ വിളിച്ചുണർത്താൻ ശ്രമിച്ചിട്ടും അച്ഛന് അനക്കം ഒന്നുമുണ്ടായില്ല …
അമ്മയുടെ നിലവിളി കേട്ട് ഉണർന്നു വന്ന ഞാൻ കണ്ടത് എന്റെ അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു …
ആ നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി …
അച്ഛന്റെ ആഗ്രഹപ്രകാരം മരണശേഷം ബോഡി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി വിട്ടുകൊടുത്തു …
അച്ഛൻ മരിച്ചതിന്റെ പിറ്റേ ദിവസം തന്നെ ഞങ്ങൾ കളപ്പുരയിൽ നിന്ന് ഇറങ്ങി …
കളപ്പുര പൂട്ടി താക്കോൽ ഞാൻ സുഭദ്രാമ്മക്ക് കൊടുത്തപ്പോൾ … അത്രെയും നേരം പിടിച്ചു നിന്ന സുഭദ്രാമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു …
എനിക്ക് വിശ്വാസമുണ്ട് മോനേ … നീയൊരിക്കലും അഞ്ജുമോളോട് ഒരു തെറ്റ് ചെയ്യില്ലെന്ന് …
എന്ത് ചെയ്യാനാണ് … മക്കളെ ശാസിച്ചും ശിക്ഷിച്ചും വളർത്താത്ത എല്ലാ മാതാപിതാക്കളെയും കാത്തിരിക്കുന്നത് ഇങ്ങനെ എന്തെങ്കിലും ഒക്കെയാണ് …
മോന് നല്ലതേ വരൂ …എവിടെ പോയാലും പഠിപ്പ് മുടക്കരുത് … നീ നല്ല നിലയിൽ വരുമെന്ന് ഈ സുഭദ്രാമ്മക്ക് ഉറപ്പുണ്ട് മോനേ …
ദേവൻ സുഭദ്രാമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി …. യാത്ര ചോദിച്ചു നീലാഞ്ജനത്തിന്റെ പടി എന്നേക്കുമായി ഇറങ്ങി ….
പിന്നീടുള്ള ജീവിതം പാലക്കാട് ആയിരുന്നു …അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണം വിറ്റ് വീട്ടിൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിയിരുന്നു …
ഞങ്ങളുടെ അയൽക്കാരാണ് വിശ്വേട്ടനും കുടുംബവും …ഞങ്ങൾക്ക് എന്നും ഒരു സഹായമായിരുന്നു …
എങ്കിലും വീട്ടിലെ ചിലവിന് പൈസ വേണമല്ലോ !!! അങ്ങനെ വിശ്വേട്ടനൊപ്പം കൂടി .. ആദ്യം ലോറിയിൽ ചുമടുകയറ്റുന്ന ജോലി ആയിരുന്നു … അതിനു ശേഷം ക്ലീനർ ആയി … വിശ്വേട്ടന്റെ സഹായത്തോടെ തന്നെ ഡ്രൈവിങ് പഠിച്ചു …അങ്ങനെ ഈ കാണുന്ന ദേവൻ ആയി !!
മ്മ് ,, SI. മഹേഷ് ഒന്ന് മൂളി …താൻ പിന്നീട് ആലപ്പുഴയിലേക്ക് പോയിട്ടില്ല ??
പോയിട്ടുണ്ട് !! ഒന്ന് രണ്ടു പ്രാവശ്യം പോയി … അവസാനമായി പോയത് കഴിഞ്ഞ വർഷം ഞാൻ പഠിച്ച കോളേജിലേക്കാണ് … ഞാൻ അവസാന MCom ഫൈനൽ ഇയറിനു പഠിക്കുമ്പോൾ ആയിരുന്നു ഈ സംഭവങ്ങൾ ഒക്കെ ഉണ്ടായത് …അമ്മ പഠനം പൂർത്തിയാക്കണമെന്ന് നിർബന്ധിച്ചുകൊണ്ടിരിന്നു … പരീക്ഷ എഴുതാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടി പോയതാണ് …
ഞാൻ പഠിച്ച സമയത്തു വൈസ് പ്രിൻസിപ്പാൾ ആയിട്ടിരുന്ന കൃഷ്ണമൂർത്തി സാർ എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തുതരാമെന്ന് ഉറപ്പ് തന്നു …
അടുത്തിടയിൽ എനിക്ക് കോളേജിൽ നിന്ന് പരീക്ഷ എഴുതുവാനുള്ള അപ്ലിക്കേഷൻ ഫോം അയച്ചു തന്നിരുന്നു … ദേവൻ പറഞ്ഞു … വിശ്വന് അത് പുതിയ അറിവായിരുന്നു ..
മ്ം,, അത് നല്ല കാര്യം തന്നെയാണ് ദേവാ … തനിക്ക് ഭാവിയിൽ ഉപകരിക്കുന്ന ഒന്നുതന്നെയാണ് ഇത് … പക്ഷെ ഞാൻ ഉദ്ദേശിച്ചത് അതല്ല … പിന്നീട് താൻ നീലാഞ്ജനത്തിലെ ആരെയെങ്കിലും കണ്ടിരുന്നോ ??
ഇല്ല സാർ !!! പിന്നീട് അവിടെ. ആരുമായും ഒരു ബന്ധവും എനിക്കോ അമ്മക്കോ ഇല്ല … മറക്കാൻ ആഗ്രഹിക്കുന്ന ഒരു സംഭവം ആണ് അത് … എന്റെ അച്ഛൻ ചങ്ക് പൊട്ടി മരിച്ചതാണെന്ന് എനിക്ക് ഉറപ്പാണ് … അതിനെല്ലാം കാരണം ആ നശിച്ച രാത്രിയിൽ അരങ്ങേറിയ പ്രശ്നങ്ങൾ അല്ലേ ..
എനിക്കാരോടും ഒരു പകയുമില്ല … ഞാനും അമ്മയും ഇപ്പോൾ സന്തോഷത്തോടെയാണ് കഴിയുന്നത് .. പിന്നെ ,,അങ്ങനെ ഒരു പക എനിക്ക് അവളോട് ഉണ്ടായിരുന്നെങ്കിൽ അന്ന് രാത്രി തന്നെ തീർക്കാമായിരുന്നു ,, അവളുടെ മാനം രക്ഷിക്കാനാണ് അന്ന് ഞാൻ മിണ്ടാതെ നിന്നത് …
എനിക്ക് വേണെങ്കിൽ ഒന്നും അറിയാത്തവനെപോലെ ഇവിടെ നിന്നും പോകാമായിരുന്നു ..പക്ഷെ നാളെ അവളുടെ വാർത്ത ടീവിയിലോ പത്രത്തിലോ വരുമ്പോൾ … അവളെ നാലാളുടെ മുന്നിൽ പ്രദർശന വസ്തുവായി നിറുത്തുമ്പോൾ മകളെ ഓർത്തു ഹൃദയം നുറുങ്ങി കരയുന്ന പാവം സുഭദ്രാമ്മയെ ഞാൻ ഒരു നിമിഷം ഓർത്തു … അതുകൊണ്ടാണ് ഞാൻ സാറിനോട് എല്ലാം രഹസ്യമാക്കി വെക്കണം എന്ന് അപേക്ഷിച്ചത് ..
മ്മ് ,, ശെരി ..തന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റും ദേവൻ …
നിങ്ങൾക്ക് പോകാം … എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം ….
വിശ്വനും ദേവനും ആശുപത്രിയിൽ നിന്നും ഇറങ്ങി …
പറഞ്ഞതിലും നാല് മണിക്കൂർ വൈകിയാണ് ലോഡ് എത്തിയത് … തന്റെ കമ്മിഷൻ ഞാൻ ഈ തവണ ഞാൻ കുറച്ചേ തരു …
മുറുക്കാൻ നീട്ടി തുപ്പികൊണ്ട് ചെട്ടിയാർ പറഞ്ഞു …
എന്റെ ചെട്ടിയാരെ ദേവൻ വിളിച്ചു പറഞ്ഞതല്ലേ കുറച്ചു വൈകുമെന്ന് ?? പിന്നെയെന്തിനാ ഈ മുറുമുറുപ്പ് ..വിശ്വൻ ചോദിച്ചു ..
മ്മ് ,, എന്താ വിശ്വേട്ടാ കാര്യം ?? ദേവൻ തിരക്കി …
“ലോഡ് വൈകിയത് കൊണ്ട് കമ്മിഷൻ ആയി പറഞ്ഞ പൈസ കുറയ്ക്കുമെന്ന് ചെട്ടിയാര് പറയുന്നു ദേവാ”
ഏയ് ,, ചെട്ടിയാര് നമ്മളെ ഒന്ന് ഇളക്കാൻ പറയുന്നതല്ലേ ?? വിശ്വവേട്ടൻ പോയി ചായ കുടിച്ചിട്ട് വാ … ദേവൻ പറഞ്ഞു …
നിന്നോട് ആര് പറഞ്ഞു ഞാൻ തമാശ പറഞ്ഞതാണെന്ന് ?? കാര്യമായിട്ട് പറഞ്ഞത് തന്നെയാണ് …
ഭ് ..താൻ കമ്മിഷൻ തരില്ല അല്ലേ ?? ദേ ആ നിറുത്തി ഇട്ടിരിക്കുന്ന ലോഡ് ഒക്കെ എന്താണെന്ന് തനിക്ക് അറിയുമോ ?? ദേവൻ വലത്തു ഭാഗത്തു നിറുത്തി ഇട്ടിരിക്കുന്ന ലോറികൾ ചൂണ്ടി ചോദിച്ചു ..,
അത് …അത് …ചെട്ടിയാര് നിന്ന് വിയർത്തു …
താൻ നിന്ന് താളം കൊട്ടേണ്ടാ … ഞാൻ പറയാം ശിവകാശിയിലേക്ക് കയറ്റി അയക്കാൻ വെച്ചിരിക്കുന്ന ഐറ്റം അല്ലേ …. ഒരു തീപ്പൊരി വീണാൽ എന്ത് സംഭവിക്കുമെന്ന് പറയേണ്ടല്ലോ അല്ലേ ??
വേണ്ട ദേവാ … അബദ്ധം ഒന്നും കാണിക്കല്ലേ ??ചെട്ടിയാർ തോൽവി സമ്മതിച്ചു ..
ബാഗിൽ നിന്നും പൈസ എണ്ണി കൊടുത്തു … ദേ ,, പറഞ്ഞ മുഴുവൻ കാശും ഉണ്ട് …ചെട്ടിയാര് പൈസ ദേവന് കൊടുത്തു ..
മ്മ് ഇത് ഇന്നത്തെ കമ്മിഷൻ … അവസാനം കൊണ്ടുവന്ന മൂന്ന് ലോഡിന്റെ കമ്മിഷൻ ആര് തരും ?? താനോ തന്റെ അച്ഛൻ വേലാണ്ടി ചെട്ടിയാരോ ??
മൊത്തം കണക്കും തീർത്തു താ ചെട്ടിയാരെ … ദേവൻ പറഞ്ഞു …
ചെട്ടിയാര് മുഴുവൻ തുകയും കൊടുത്തു …
ഇന്നത്തോടെ താനുമായുള്ള കച്ചവടം നിറുത്താൻ ഞാൻ മുതലാളിയോട് പറയുന്നുണ്ട് …അല്ല … താനുമായി തന്നെ കച്ചവടം നടത്താൻ ആണ് മുതലാളിയുടെ തീരുമാനം എങ്കിൽ വേറെ ഡ്രൈവറിനെ അന്വേഷിക്കട്ടെ !! ദേവൻ ചെട്ടിയാരെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി …
പുറത്തേക്ക് വരുന്ന ദേവനെ കണ്ടു വിശ്വൻ ഓടി വന്ന് … എന്തായി അങ്ങേര് കാശ് തന്നോ ??
മ്മ് … ഇപ്പോഴത്തെ മാത്രമല്ല !!! മുൻപ് തരാൻ ഉള്ള മുഴുവൻ തുകയും തന്നു …ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു …
എടാ മിടുക്കാ !! അതെങ്ങനെ സംഭവിച്ചു ?? വിശ്വൻ അത്ഭുതത്തോടെ ചോദിച്ചു ….
അതൊക്കെ ദേവന്റെ ചെറിയ നമ്പർ അല്ലേ എന്റെ വിശ്വേട്ടാ ??
വാ നമ്മുക്ക് ടൗൺ വരെ ഒന്ന് പോണം !! ദേവൻ പറഞ്ഞു ..
എനിക്ക് ഒന്നുരണ്ട് സാധനങ്ങൾ വാങ്ങാനാണ് …
ദേവൻ ഒരു സ്വർണക്കടയിൽ കയറി … ഒരു ജോഡി കമ്മലും ഒരു മോതിരവും ഒരു മുക്കുത്തിയും വാങ്ങി …
ഇത് ആർക്കടാ !! വിശ്വൻ ചോദിച്ചു …
കമ്മൽ എന്റെ അമ്മക്ക് … മോതിരവും മുക്കുത്തിയും എന്റെ മാളുവിന് ..അവൾ ഒരുപാട് നാളായിട്ട് എന്നോട് പറയുന്നതാണ്
കിട്ടിയ പൈസ എല്ലാം ഇങ്ങനെ കാളയാതെടാ ?
വിശ്വെട്ടന്റെ പൈസ ഒന്നും ഞാൻ തൊട്ടിട്ടില്ല .. ഇത് ഞാൻ വാങ്ങിക്കൊടുക്കാം എന്ന് ഏറ്റതാണ് …
ദേവൻ പറഞ്ഞു …വിശ്വൻ പിന്നെ ഒന്നും പറഞ്ഞില്ല…
അവർ തിരിച്ചു വന്ന് ലോറിയിൽ കയറി … പെട്ടെന്ന് ദേവന്റെ ഫോൺ ബെൽ അടിച്ചു … ദേവൻ ഡിസ്‌പ്ലേയിൽ നോക്കി … പരിചയം ഇല്ലാത്ത നമ്പർ !!
ആരാടാ !!
അറിയില്ല വിശ്വേട്ടാ !! പരിചയം ഇല്ലാത്ത നമ്പരാണ് …
എന്തായാലും നീ ഫോൺ എടുക്ക് !!
ദേവൻ ഫോൺ അറ്റൻഡ് ചെയ്തു …
ഹലോ !!!
മറുതലക്കലിൽ നിന്ന് നിശ്ശബ്ദത ഭേദിച്ചുകൊണ്ട് സംസാരിച്ചു …
ദേവാ … ഇത് ഞാനാണ് …
ദേവൻ ഒരു നിമിഷം തരിച്ചിരുന്നു …
മറുതലയ്ക്കൽ പരമേശ്വരൻ മുതലാളി !!!!
ഹലോ !!!
ഹലോ !! ദേവാ നീ കേൾക്കുന്നില്ലേ ??
മ്മ് ,, കേൾക്കാം !! എന്താ മുതലാളി എന്നെ വിളിച്ചത് ??
അത് !! മോനേ ദേവാ …
SI മഹേഷ് എന്നെ വിളിച്ചിരുന്നു … ഞാൻ ഇപ്പോൾ പാലക്കാട് അഞ്ജുവിനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയിൽ ഉണ്ട് ഇവിടെ നിന്ന് ഞാൻ അവളെ അഹല്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാണ് … എനിക്ക് നിന്നെ ഒന്ന് കാണണം എന്ന് ഉണ്ട് .. വിരോധം ഇല്ലങ്കിൽ നീ അഹല്യ ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം … നിനക്ക് അവിടേക്ക് വരാൻ കഴിയില്ലെങ്കിൽ നീ വിളിക്കുന്നിടത്തേക്ക് ഞാൻ നിന്നെ വന്ന് കണ്ടോളാം …
ഞാൻ ഇപ്പോൾ നാട്ടിലില്ല … കോയമ്പത്തൂരാണ് … നാളെയെ നാട്ടിൽ വരതൊള്ളൂ … ഞാൻ പാലക്കാട് എത്തിയിട്ട് വിളിക്കാം …ദേവൻ ഫോൺ കട്ട് ചെയ്‌തു ..
ആരായിരുന്നടാ ??
പരമേശ്വരൻ മുതലാളി …: അഞ്ജുവിന്റെ അച്ഛൻ !!
നീ എന്തിനാ അങ്ങേരോട് കള്ളം പറഞ്ഞത് നമ്മൾ ഇന്ന് ഉച്ചക്ക് മുൻപ് തന്നെ വീട്ടിൽ എത്തുമല്ലോ ?? പിന്നെ എന്താ നാളെയെ. നാട്ടിൽ എത്തുവോള്ളു എന്ന് കള്ളം പറഞ്ഞത് …
അതേ …. ഞാനും ഒരു മനുഷ്യനാണ് … എനിക്കും ക്ഷീണവും തളർച്ചയും ഒക്കെയുണ്ട് …ഇത്രെയും ദൂരം വണ്ടി ഓടിച്ചിട്ട് തളർന്നു …ഒരു നടു നിവർത്തനം …അയാൾ. അവളെ അഹല്യയിലേക്ക് കൊണ്ടുപോകുവാണെന്നാണ് പറഞ്ഞത് … നാളെ വിളിച്ചിട്ട് പോയി കാണാം …
പിന്നെ വിശ്വേട്ടാ ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം !! വീട്ടിൽ ചെന്ന് എല്ലാവരോടും ഇന്നലെ നടന്ന സംഭവം ഒന്നും വിളമ്പാൻ നിൽക്കരുത് !! എന്റെ അമ്മ പോലും ഒന്നും അറിയാൻ പാടില്ല കേട്ടല്ലോ !! നമ്മളെകൊണ്ട് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്തിട്ടുണ്ട് … അതിൽ കൂടുതൽ ഒന്നിലും ഇടപെടാൻ പോകേണ്ടാ …
വിശ്വൻ തലയാട്ടി …
അപ്പോൾ എങ്ങനെയാ പോയാലോ ???
മ്മ് ,, നീ വണ്ടിയെടുക്ക് !! വിശ്വൻ പറഞ്ഞു…
അമ്മേ … ദേ ..രണ്ടാളും വരുന്നുണ്ട് …
കോഴിക്ക് തീറ്റ കൊടുത്തുകൊണ്ട് നിന്ന മാളു ഉച്ചത്തിൽ സൗദാമിനിയോട് പറഞ്ഞു …
നീ ആ കോഴിക്ക് തീറ്റ കൊടുത്തു കഴിഞ്ഞെങ്കിൽ രണ്ടുപേർക്കും കുടിക്കാൻ ഇത്തിരി സംഭാരം എടുക്ക് … തൈര് കടഞ്ഞു ഞാൻ വെച്ചിട്ടുണ്ട് …
ലോറി നിറുത്തി ദേവൻ ഇറങ്ങി … ഞാൻ പറഞ്ഞതെല്ലാം വിശ്വേട്ടന് ഓർമ്മ ഉണ്ടല്ലോ അല്ലേ ??
നീ കണ്ണുരുട്ടി കാണിക്കേണ്ട !!! ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല …
എന്താ രണ്ടുപേരും കൂടി പിറുപിറുത്തു കൊണ്ട് വരുന്നത് …
ഏയ് ഒന്നുമില്ല അമ്മേ … മാളുവിനെ കണ്ടില്ലലോ എന്ന് വിശ്വവേട്ടൻ പറയുവായിരുന്നു !!!
വിശ്വൻ ആണോ അതോ നിനക്കണോ മാളുവിനെ കാണേണ്ടത് ?? സൗദാമിനി കളിയാക്കി …
ഹോ ,, എന്റെ അമ്മേ നിങ്ങൾ രണ്ടാളും കൂടി പറഞ്ഞു പറഞ്ഞു അവളെ ഞാൻ. കെട്ടേണ്ടി വരുമോ ?? ദേവൻ അരിശത്തോടെ അമ്മയോട് ചോദിച്ചു …
നമ്മൾ ചിന്തിച്ചു കൂട്ടിയതെല്ലാം വെറുതെയാണ് സൗദാമിനി … അവന് മാളു പെങ്ങളെ പോലെയാണെന്ന് എന്നോട് പറഞ്ഞു … സൗദാമിനി ദേവനെ തുറിച്ചു നോക്കി …
ദേവൻ പല്ലിളിച്ചു കാണിച്ചു …
സംഭാരം കൊണ്ട് വന്ന മാളു ഉമ്മറത്തെ സംസാരം എല്ലാം കെട്ട് സ്തബ്ധയായി നിന്നു ..:
(തുടരും …)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission