Skip to content

നൈറ്റ്‌ ഡ്രൈവ് – 22

night drive

” ശരിയാ ഹരി…. ഏല്ലാം ചെയ്തത് ഞ്ഞാനാ. ഇനി അതൊക്കെ ഞാൻ എങ്ങനെ ചെയ്തു, അതൊക്കെ ചെയ്തത് എന്തിനാണ് എന്നൊക്കെ നിനക്ക് അറിയണ്ടേ… പറയാം.. അതൊക്കെ നീ അറിയണം.അപ്പോഴേക്കും ആ കെളവനെയും കൊണ്ട് അവനിങ് വരും. പിന്നേ നിങ്ങൾക്കൊക്കെ അന്ത്യകൂതാശയും തന്ന് യാത്ര പറഞ്ഞിട്ട് വേണം എനിക്ക് നാട്ടിലേക്ക് പോകാൻ. എന്റെ കൂട്ടുകാരന്റെ ബോഡി വാങ്ങാൻ ഞാൻ വേണ്ടേ അവിടെ !!”

കാർത്തിക് പൊട്ടിച്ചിരിച്ചു. ആ ചിരിക്ക് മരണത്തിന്റെ മണമുണ്ടായിരുന്നു.

പതിയെ അവൻ പറഞ്ഞുതുടങ്ങി.. ആരുടെയൊക്കെയോ മരണസമയം കുറിക്കാൻ എന്നവണ്ണം……

 ” ഞാൻ ആണ് ഇതിനൊക്കെ പിന്നിലെന്ന് അറിഞ്ഞത് മുതൽ നീ ചിന്തിച്ചത് എന്തിനായിരിക്കും ഞാൻ ഇതൊക്കെ ചെയ്തതെന്ന് അല്ലെ. അതിനു മാത്രം എന്ത് ശത്രുതയാണ് എനിക്ക് നിന്നോട് ഉള്ളതെന്നല്ലേ?

    നീ മറന്നോ അവളെ?

നിന്റെം എന്റേം കൂട്ടുകാരിയായ മേഘയെ. മറക്കാൻ കഴിയോ അല്ലെ..

    അവൾ എനിക്ക് ആരായിരുന്നു എന്നറിയോ. അവൾക്ക് വേണ്ടി പലപ്പോഴും ഞാൻ മറ്റുള്ളവരുമായി വഴക്കിടുമ്പോഴും, അന്ന് സ്കൂളിൽ അവളെ  ക്ലാസിനു പുറത്തു നിർത്തിയ സാറിനെ രാത്രി തല്ലാൻ പ്ലാൻ ഇടുമ്പോഴുമൊക്ക എന്നെ തടഞ്ഞുകൊണ്ട് നീ ചോദിച്ചിട്ടില്ലേ, നിനക്ക് വട്ടാണോ കാർത്തി,  അവൾക്ക് വേണ്ടി നീയെന്തിനാ ങ്ങനെ തല്ലുണ്ടാകുന്നേ, അതിന് അവൾ നിന്റ ആരാ എന്നൊക്കെ..

  നീ അത് നിസ്സാരമായി ചോദിച്ചതാണെങ്കിൽ എനിക്കത് നിസ്സാരമല്ലായിരുന്നു.

അവൾ എനിക്ക് എല്ലാം ആയിരുന്നെടാ.. പഠിക്കുന്ന കാലം തൊട്ട് എന്റെ മനസ്സിൽ കേറിയതാ അവൾ. പക്ഷേ, അവൾക്കിഷ്ട്ടം നിന്നെ ആയിരുന്നു.  ഒരിക്കൽ എനിക്കവളെ ഇഷ്ടം ആണെന്ന് നിന്നോട് ഞാൻ പറഞ്ഞതാ. അന്ന് നീ എന്നെ കളിയാക്കി. എനിക്ക് വട്ടാണെന്ന് പറഞ്ഞു. അവൾക്ക് വിവരവും വിദ്യാഭ്യാസവും ഉള്ള നല്ല ചെക്കന്മാരെ കിട്ടും. നിന്നെപ്പോലെ ഒരു മണ്ടനെ അവൾ പ്രേമിക്കോ എന്ന് ചോദിച്ചു കളിയാക്കി.

എനിക്കറിയാം, നിനക്കത് തമാശയായിരുന്നു. പക്ഷേ , നിന്റ വാക്കുകൾ  എന്റെ ഇഷ്ടങ്ങളെ ആണ് നോവിച്ചത്.

   നിനക്കറിയോ,

അവൾക്ക് വേണ്ടി തല്ലുണ്ടാക്കിയ ഞാൻ തെമ്മാടിയും വഴക്കാളിയും തല്ലുകൊള്ളിയും ആയി. അവൾക്ക് വേണ്ടി ഒരക്ഷരം പോലും ആരോടും പറയാത്ത നീ നല്ലവനും ക്ഷമയുള്ളവനും അച്ചടക്കമുള്ളവനുമായി.

  ഒരിക്കൽ ഞാൻ അവളോട് പറഞ്ഞതാ എന്റെ ഇഷ്ടം. അന്നവൾ പറഞ്ഞയത്തെന്താണെന്ന് അറിയോ,  നിന്റ കൂടെ ജീവിച്ചാൽ കരയാനെ നേരം ഉണ്ടാകൂ, നീ തല്ലാനും കൊല്ലാനും മടിയില്ലാത്തവൻ ആണെന്ന്. പിന്നേ ഒന്നുകൂടെ പറഞ്ഞു. അവൾക്ക് ഹരിയെ ആണ് ഇഷ്ടം എന്ന്.

    എനിക്ക് ചിരിക്കാനെ കഴിഞ്ഞുള്ളൂ അന്ന്, ഉള്ള് നിറഞ്ഞ വിഷമം വെച്ചുകൊണ്ട്.

 പിന്നേ അവളുടെ പ്രണയം നിന്നോട് പറയുമ്പോൾ ഞാൻ വെറും കാവൽക്കാരൻ മാത്രമായി അവിടെ മാറി നിന്നു.

ആ നിമിഷങ്ങളിൽ ഞാൻ അനുഭവിച്ച വിഷമം, വേദന….. എനിക്ക് അവളോടുള്ള ഇഷ്ടം നിങ്ങൾക്ക് രണ്ട് പേർക്കും അറിയാമായിരുന്നിട്ടും നിങ്ങൾ എനിക്ക് മുന്നിൽ വെച്ച് തന്നെ പ്രണയിച്ചു.

നീയും അവളും പൊട്ടിച്ചിരിച്ചും തൊട്ടും തലോടിയും നിൽക്കുമ്പോൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ നിർത്തിയ വെറും നോക്കുകുത്തിയാക്കിയില്ലേ എന്നെ. നിന്റെയും അവളുടെയും പ്രണയത്തിനു കണ്ണ് തട്ടാതിരിക്കാൻ കൂടെ കൊണ്ട് നടക്കുന്ന വെറും നോക്കിക്കുത്തി. “

കാർത്തിയുടെ വാക്കുകൾ ഹരി കേട്ടത് അമ്പരപ്പോടെ ആയിരുന്നു. ഓരോ വാക്കിലും അവന്റ കണ്ണിൽ നിർകുഞ്ഞുനിൽക്കുന്ന വൈകാരികത നേരിട്ട് കാണുകയായിരുന്നു ഹരി.

”  അന്ന് എനിക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നു. നിങ്ങൾ രണ്ട് പേരും ഒന്നിക്കരുത്. അവളെന്നല്ല, ഒരു പെണ്ണും ഇനി നിന്റ ജീവിതത്തിൽ ഉണ്ടാകരുതെന്ന്.

  അതിനു ഞാൻ ഒറ്റ വഴിയേ കണ്ടുള്ളൂ… .

നിന്റ അളിയൻ ഈ കിടക്കുന്ന സെൽവൻ ചെയ്ത പെണ്ണ്കേസിൽ നീ അകത്തുപോയതു മതിയായിരുന്നു നിന്റ പ്രണയം തകരാൻ. അത് നീ സ്നേഹിക്കുന്ന പെണ്ണിന്റെ അനിയത്തിയെ കൂടെ ആകുമ്പോൾ കേസ് ഒന്ന് കൊഴുക്കുമെന്ന് ഞാൻ കരുതി. അതിനായിരുന്നു അവളുടെ അനിയത്തിയെ തന്നെ….  പക്ഷേ, ചെയ്തത് സെൽവനല്ല, ഈ ഞാനാ…. അവളുടെ അനിയത്തിയെ നശിപ്പിച്ചതും   അത് സെൽവനിലൂടെ നിന്റ തലയിൽ കെട്ടി വെച്ചതും ഞാനാ.. ചെയ്ത കൂലിക്കുള്ള കൂലി സെൽവന്റ അക്കൗണ്ടിൽ ഞാൻ അന്നേ ഇട്ടുകൊടുത്തതാ.. കൂടെ ഒരു വാക്കും.. നിന്റ നാശം… അതിനു ശേഷം നിന്റ എല്ലാ സ്വത്തുക്കളും നിന്റ പെങ്ങടെ പേരിൽ വരുമെന്നും. അത് മതിയായിരുന്നു ഇവനും.”

 ഹരിയുടെ മുഖത്ത്‌ ഞെട്ടലായിരുന്നു. ഇത്ര നാളും  സെൽവൻ ചെയ്ത ചതിയായിട്ടായിരുന്നു മനസ്സിൽ… പക്ഷേ, അതിന് പിന്നിൽ കാർത്തിയുടെ കൈകൾ ആണെന്ന് അറിഞ്ഞപ്പോൾ ഹരിയുടെ കണ്ണുകൾ ചുവന്നു. അവൻ ദേഷ്യത്തോടെ കാർത്തിയുടെ മുഖമടച്ചൊന്നു കൊടുത്തു.

പക്ഷേ, തെല്ലും ഭയമില്ലാതെ കാർത്തിക് പുഞ്ചിരിച്ചു.

“നീയിപ്പോൾ അടിക്കുന്ന ഓരോ അടിക്കും നിന്റ ജീവന്റെ വിലയുണ്ട് ഹരി.അതുകൊണ്ട് കയ്യൂക്ക് കാണിക്കാൻ നിൽക്കാതെ കേൾക്ക് നീ ഞാൻ പറയുന്നത്. “

ഹരി ഉള്ളിലെ ദേഷ്യം അടക്കാൻ കഴിയാതെ കൈ കുടഞ്ഞു. പിന്നേ കാർത്തിക്കിന്റെ കോളറിൽ ചുറ്റി പിടിച്ചു,

” അതോടെ തീർന്നില്ലേ നിന്റ പക. പിന്നേ എന്തിനാടാ മായയെ ന്നീ? “

” ഞാൻ പറഞ്ഞില്ലേ ഹരി.. ഞാൻ ജീവനോട് ഉള്ളപ്പോൾ ഒരു പെണ്ണും നിന്റ കൂടെ ഞാൻ വാഴിക്കില്ല.

അന്ന് നീ മായയുമായി ഒളിച്ചോടാൻ പ്ലാൻ ഇട്ടപ്പോൾ എന്റെ കണക്കുകൂട്ടലുകൽ തെറ്റുമേന്ന് കരുതി. അപ്പോഴാണ് കാശിന്റെ കാര്യം പറഞ്ഞു നീ വരുന്നത്. നിന്റ കയ്യിൽ കാശില്ലെന്ന് പറഞ്ഞപ്പോൾ, അത് എന്നൊട് അക്കൗണ്ടിൽ ഇടാൻ പറഞ്ഞപ്പോഴേ nഞാൻ കണക്ക് കൂട്ടി  നിന്നെ അവിടെ പിടിച്ചുനിർത്താൻ എനിക്ക് സമയം കിട്ടുമെന്ന്. അന്ന് രാവിലെ നീ പോകുമ്പോൾ മനീഷിനോട് കാശിന്റ കാര്യം ഏല്പിച്ചതും അത് നിന്റ അക്കൗണ്ടിൽ വരാതിരിക്കാൻ സെൽവനെ കൊണ്ട് മനീഷിനെ ഭീക്ഷണിപ്പെടുത്തിച്ചതും ഞാൻ ആയിരുന്നു. സെൽവൻ ഭീഷണിപ്പെടുത്തിയത് മനീഷ് നിന്നെ വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ അതോടെ ഏല്ലാം പൊളിയും എന്ന് അറിയാവുന്നത്കൊണ്ട് മനീഷിന്റ ഫോൺ കൂടെ എടുക്കാൻ സെൽവനെ ഞാൻ ചട്ടം കെട്ടിയിരുന്നു.

പിന്നേ ഞാൻ വിളിച്ചത് ദേവനെ ആയിരുന്നു.

നീ വരുന്ന കാര്യം ദേവന് അറിയാവുന്നത് കൊണ്ട് നിന്റെ രക്ഷകനായിട്ടായിരുന്നു ഞാൻ ദേവനോട് സംസാരിച്ചതും.

    ————————————————————–

അപ്പുറത് ഫോൺ റിങ് ചെയ്യുന്നുണ്ടെന്ന് കണ്ടപ്പോൾ കാർത്തിക് ഒന്ന് ഉഷാർ ആയി.

അപ്പുറത് നിന്ന് ദേവന്റെ ശബ്ദം കേട്ടപ്പോൾ കാർത്തിക് മനസ്സിൽ ഒരു നുണ മെനഞ്ഞെടുക്കുകയായിരുന്നു.

” ദേവ, ഞാൻ കാർത്തിക് ആണ്. “

” ആഹ്.. മനസ്സിലായി…നീ പറ കാർത്തി “

ദേവന് ആളെ മനസ്സിലായന്ന് കണ്ടപ്പോൾ പിന്നേ അതികം മുഖവുരയില്ലാതെ കാര്യത്തിലേക്ക് കടന്നു കാർത്തിക്.

“ദേവാ.. നിനക്ക് അറിയാലോ ഹരി അങ്ങോട്ട് വരുന്നത്. അവൻ അവളേംകൊണ്ട് ഒറ്റക്കാണ് വരുന്നത്. അത് അപകടമാണ്. അവളുടെ ചേട്ടൻ എന്തും ചെയ്യാൻ മടിയില്ലാത്തവനാണ്.അതുകൊണ്ട് അവനെ അങ്ങനെ ഒറ്റക്യ്ക്ക് വിടാൻ എനിക്ക് പറ്റില്ല ദേവാ.. ഞാൻ വിളിച്ചത് നിന്റ ഒരു ഹെല്പിനാണ്. ഞാൻ കൂടെ വരാമെന്നു പറഞ്ഞാൽ ഹരി സമ്മതിക്കില്ല. അവനെന്തെങ്കിലും സംഭവിക്കാൻ ഞാനും സമ്മതിക്കില്ല. അതുകൊണ്ട് നീ എനിക്ക് അവൻ താമസിക്കുന്ന അതേ ഹോട്ടലിൽ ഒരു റൂം സെറ്റ് ആക്കണം. അവൻ അറിയാതെ വേണം. അവരുടെ വിവാഹം കഴിഞ്ഞു ട്രെയിൻ കയറുന്ന വരെ ഒരു പോറൽ പോലും ഏൽക്കരുത് ഹരിക്ക്. അതിപ്പോ എന്റെ ജീവൻപ്പോയാലും ശരി..! “

കാർത്തിയുടെ വാക്കുകളിലെ ആത്മാർഥത ദേവന്റെ മനസ്സിനെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു. കൂട്ടുകാരന് വേണ്ടി മരിക്കാൻ പോലും തെയ്യാറായ അവന് വേണ്ടി ഒരു റൂം കൂടെ ഹരിക്ക് വേണ്ടി തിരഞ്ഞെടുത്ത ഹോട്ടലിൽ ബുക്ക്‌ ചെയ്യാൻ ദേവന് മറുത്തൊരു ചിന്ത ആവശ്യം ഇല്ലായിരുന്നു.!

   ——————————————————————

അങ്ങനെ ഇവനെ കൊണ്ട് ഇവന്റെ പേരിൽ തന്നെ അവിടെ ഞാൻ റൂം എടുത്തു നീ പോലും അറിയാതെ. അതിന് ശേഷം നിങ്ങൾക്ക് പിന്നിൽ ഞാനും ഉണ്ടായിരുന്നു അവിടം വരെ.

     അവളെ റൂമിലാക്കി നീ പുറത്ത് പോകുന്നതും പിന്നേ തിരിച്ചു വന്നതും എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.”

അപ്പൊ നിന്റ കൂടെ ഉണ്ടായിരുന്ന മറ്റവൻ ആരാടാ?”

ആ ചോദ്യം കേട്ട് കാർത്തിക് പുഞ്ചിരിച്ചു.

പിന്നേ ഹരിയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി….

”   രണ്ടാൾ ഉണ്ടായിരുന്നെന്ന് സുബിൻ പറഞ്ഞ അറിവല്ലേ നിനക്ക് ഉള്ളൂ…  അവൻ അങ്ങനെ എത്ര കള്ളം പറഞ്ഞിട്ടുണ്ട് ഹരി നിന്നോട് എന്റെ മുന്നിൽ വെച്ച് തന്നെ…. അല്ലെങ്കിലും ആരും തൊടാതെ ഒരു പെണ്ണിനെ കാണാൻ എന്തിനാടാ രണ്ടാമതൊരാൾ കൂട്ട്? “

അതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു.ഇരയെ കണ്ട ചെന്നായയുടെ നോട്ടത്തോടെ……!!”

                   ( തുടരും)

ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!